ഒന്നായ്‌ ❣: ഭാഗം 27

onnay

രചന: SHOBIKA

അങ്ങനെ അവരെല്ലാം കൂടെ ഓഫീസിലോട്ട് പോവുകയാണ് മക്കൾസ്.ഇനിയെന്താ ഉണ്ടാവാന്ന് കണ്ടറിയാം. "എടി പണിയാവോ"സനു "മിക്കവാറും ആവും"ചിക്കു "എടി ആ പ്രിൻസി എങ്ങനാ"അച്ചു "അതേനിക്കങ്ങനെ അറിയാനാ പോയി നോക്കിയാൽ അല്ലെ അറിയൂ"പാറു "അതേ കുട്ടിയും ആ അപർണയും തമ്മിൽ എന്താ ബന്ധം"അവരുടെ കൂടെ ഓഫീസിലേക്ക് പോവുന്ന that കുട്ടിയോട് ചിക്കു ചോദിച്ചു. "എന്റെ ഒരു കസിൻ ആയി വരും" "എടി അപ്പൊ എന്തായാലും നമ്മൾ പെട്ടു."ചിക്കു "അതെന്നാടി"അച്ചു "ഈ കുട്ടി ആ അപർണയുടെ കസിൻ ആണ്.സ്വാഭാവികം ആയും ഈ കുട്ടി അവരുടെ കൂടെയെ നിക്കു. അപ്പൊ ഇടയിൽ കേറിയത് നമ്മൾ ആണ്. സോ പണി വരുന്നുണ്ട് അവറച്ചാ. വാങ്ങിച്ചു കൂട്ടാൻ wait ചെയ്യാം."ചിക്കു "പിന്നെ അച്ഛനും അമ്മയൊന്നും കൊണ്ട് വരാൻ പറ്റിലട്ടോ"അച്ചു "അതെന്തിനാ"പാറു "നമ്മുക്ക് മിക്കവാറും suspension ഉള്ള ചാൻസ് ആണ് ഞാൻ കാണുന്നത്"ചിക്കു "സസ്പെന്ഷനോ"സനു "എന്താ കേട്ടിട്ടില്ലേ"പാറു "പിന്നെ കേട്ടിട്ടുണ്ട്.പക്ഷെ ഇതുവരെ അനുഭവിച്ചിട്ടില്ല.first ടൈം അതും കോളേജിൽ വന്ന് ഒരാഴ്ച്ച ആയിട്ടുള്ളു അപ്പോഴേക്കും.എല്ലാത്തിനും കാരണം ഈ ചിക്കുവാ."സനു

"ഞാനെന്തു ചെയ്തിട്ടാ"ചിക്കു "നീയെന്തു ചെയ്തിട്ടന്നൊ.നീയല്ലേ വെറുതെ പോയി അതിനിടയിൽ കേറിയെ"സനു "പിന്നെ വെറുതെ നോക്കി നിൽകണമായിരുന്നോ"ചിക്കു "അതല്ലാ. പ്രതികരിക്കേണ്ട സ്ഥാലത് പ്രതികരിക്കുക തന്നെ വേണം. പക്ഷെ ഇത്തവണ എന്താ കാര്യം എന്നറിയാതെ ഇടപെട്ടോ എന്നൊരു doubt"സനു "എന്തായാലും മിണ്ടാപൂച്ചയായിരുന്ന ഇവള് മൂന്നുവർഷം നമ്മടെ കൂടെ കൂടിയപ്പോ ഇങ്ങനെയായി. എന്തായാലും മാറ്റം ഇന്നാണ് മനസിലായത്.ഒരാളെ തല്ലാൻ മാത്രം ധൈര്യം വന്നുന്ന്"പാറു "മാറ്റുവിൻ ചട്ടങ്ങളെ എന്നല്ലേ"ചിക്കു "അതിപ്പോ പറയാൻ കാരണം"അച്ചു "ചുമ്മാ"ചിക്കു അങ്ങനെ അവര് നടന്ന് ഓഫീസിലെത്തി. "Shall we get in sir"അച്ചു "Come in" ഞങ്ങൾ ഓഫീസിനകത്തോട്ട്. കയറിയപ്പോ അവിടെ മറ്റവർ നേരത്തെ പ്രെസെന്റ ആയിട്ടുണ്ട്.പിന്നെ ഒരു കഷണ്ടി തലയൻ ഇരിപ്പുണ്ട്.ലുക്ക് ഒക്കെ വെച്ചിട്ട് അതായിരിക്കണം പ്രിൻസിപ്പൽ. പിന്നെ ക്ലാസ് ടീച്ചേഴ്സ് ഉണ്ട്. "നിങ്ങളെന്താ പഠിക്കാനോ അതോ അടിയുണ്ടാക്കാനാണോ കോളേജിൽ വരുന്നേ.വന്നിട്ട് ഒരാഴ്ച ആയിട്ടുള്ളു അപ്പോഴേക്കും സീനിയേഴ്സിനെ കേറി തല്ലുണ്ടാക്കലാണോ......"പ്രിൻസി

"സർ ഞങ്ങൾ അതിന് എന്തു തെറ്റാണ് ചെയ്തേ.ഒരു പെണ്കുട്ടിയുടെ കയ്യിൽ കേറി അവൾടെ അനുവാദമില്ലാതെ പിടിച്ചതിനാണ് തല്ലിയത്. അല്ലാതെ വേറൊന്നിനും അല്ലാ."ചിക്കു "കുറ്റം ചെയ്തിട്ട് ന്യാകാരിക്കുന്നോ"പ്രിൻസി "അതിന് ഞങ്ങൾ എന്തു കുറ്റമാണ് സർ ചെയ്തേ.ഇവനെ അടിച്ചതോ. ഒരിക്കൽ ഞങ്ങൾ warn ചെയ്തതാണ്.പെണ്കുട്ടികളുടെ കയ്യിൽ കേറി പിടിക്കുന്നത് അത്ര നല്ലതല്ല എന്ന്. ഫോർ example സാറിന്റെ വൈഫിന്റെ കയ്യിൽ ആരേലും കേറി പിടിച്ചു.അതും അനുവാദമില്ലാതെ. അതു സർ കണ്ടു.അപ്പൊ സർ എന്തു ചെയ്യും"പാറു "ഞാൻ അവനിട്ട് രണ്ടു പൊട്ടിക്കും"പ്രിൻസി "അതു തന്നെയാ ഞങ്ങൾ ചെയ്തേ.സർ സസ്പെന്ഷനോ എന്തു വേണേലും തന്നോ ഞങ്ങൾക്ക് പ്രശ്നമില്ലാ.പക്ഷെ ഞങ്ങളിത്‌ കേസാക്കും."ചിക്കു "ബാഹുബലിയിൽ പോലും പറഞ്ഞിട്ടുണ്ട് സർ സ്ത്രീകളുടെ മേലെ കൈവെച്ചവന്റെ വിരലുകളല്ല വെട്ടേണ്ടത് തലയാണ്.ഞങ്ങൾ വിരലും തലയും ഒന്നും വെട്ടിയിട്ടില്ല just ഒരു രണ്ടടിയല്ലേ കൊടുത്തിട്ടുള്ളൂ"സനു ഫക് 'ഇവള് പണിയാക്കോ'ആത്മ of ചിക്കു. "ഞങ്ങൾക്ക് സസ്‌പെന്ഷനോ എന്തോ വെച്ചാ തന്നോളൂ സർ ഞങ്ങൾ സ്വീകരിക്കുന്നതാണ്"അച്ചു.

"നിങ്ങൾ നില്ക്കു എനിക്ക് നന്ദിതയുടെ കൂടെ തീരുമാനം അറിയണം"പ്രിൻസി "അതാരാടി"സനു സൗണ്ട് കുറച്ചു ചോദിച്ചു. "എനികറിയാൻമേലാ"പാറു. "എന്റെ അനുവധമില്ലാതെയാണ് സർ എന്റെ കയ്യിൽ കേറി പിടിച്ചേ.അതുകൊണ്ട് എനിക്ക് പരാതിയുണ്ട് സർ.ഇവര് എന്നെ സഹായിക്കാനാണ് ശ്രെമിച്ചേ"നന്ദിത ഈ പ്രശ്നം എല്ലാം യണ്ടവൻ കാരണമായ ആ കുട്ടിയുടെ പേരാണ് നന്ദിത.ആ കുട്ടി പറഞ്ഞത് കേട്ടിട്ട് ഞങ്ങൾ എല്ലാം ഞെട്ടി.എങ്ങനെ ഞെട്ടതിരിക്കും സസ്‌പെൻഷൻ പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് ലോട്ടറി അടിച്ച പ്രീതിതി ആണ് ആ കൊച്ചിന്റെ വാക്കുകൾ. "അല്ല സർ അവളും ഇവനും പ്രണയത്തിലാണ്"അപർണ "ഞാൻ ആരെയും പ്രണയിക്കുന്നില്ല സർ.ഈ നിൽക്കുന്നയാളെ ഞാൻ ഇതുവരെ പ്രണയിച്ചിട്ടില്ല."നന്ദിത "അപർണ എങ്ങനെയാണ് ഇവര് പ്രണയത്തിലാണ് എന്നറിഞ്ഞേ"പ്രിൻസി "കാരണം നന്ദിത എന്റെ കസിൻ ആണ് സർ"അപർണ "കസിനൊക്കെ ആയിരിക്കും സർ.പക്ഷെ ഞാനൊരിക്കലും ഇവരെപോലെയുള്ളവരുടെ കൂടെ സംസാരിക്കാറുപോലുമില്ല പിന്നെയല്ലേ പ്രണയിക്കുന്നത്.എന്റെ കയ്യിൽ ഈ നിൽക്കുന്ന ആദർശ് പിടിച്ചു.ഇയാളോട് ഇഷ്ടം പറഞ്ഞിലേൽ ഗ്രൗണ്ടിൽ നിന്ന് പോവാൻ പറ്റില്ല പറഞ്ഞു.

എല്ലാരും നോക്കി നിന്നു സർ.ഒരാൾ പോലും പ്രതികരിച്ചില്ല സർ.ഈ ചേച്ചിമാരാണ് അവിടെ വന്ന് രക്ഷിച്ചേ. ഇവർ ഇതിനു മുമ്പും എന്നോട് ഇങ്ങനെ എന്നെ ഭീഷണിപെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ ഏട്ടന്മാരെ വരും.അവരെ കാണുമ്പോൾ ഇവര് പോവറാണ് പതിവ്.വെറുതെ പ്രശ്നമാക്കണ്ടല്ലോ വെച്ചാണ് ഒന്നു അവരോട് പറയതിരുന്നെ. ഇന്ന് ഞാൻ കാരണം ഈ ചേച്ചിമാർക്ക് സസ്‌പെൻഷൻ ഒന്നും കൊടുക്കരുത് സർ.അങ്ങനെയെന്തെലും ഉണ്ടേൽ ഞാൻ പരാതി കൊടുക്കും സർ."നന്ദിത "ഇവളിത് എന്തു തെങ്ങയൊക്കെയാ പറയുന്നേ"സനു അവര് മാത്രം കേൾക്കാൻ പറഞ്ഞു. "ആവോ.എന്തായാലും നമ്മള് രക്ഷപെട്ട്"ചിക്കു. പിന്നെ പ്രിൻസി പ്രേശ്നമൊന്നും ഉണ്ടാകരുത് പറഞ്ഞ് warn ചെയ്ത വിട്ടാക്കി. ഓഫീസിന് പുറത്തിറങ്ങിയപ്പോൾ, "അങ്ങനെയങ്ങ് പോയാലോ"രാജീവ് "പിന്നെ ഇങ്ങനെയാല്ലാതെ പറന്ന് പോവാൻ പറ്റോ"പാറു "D..."ആദർശ് "E"സനു "F"അച്ചു "G"പാറു "ഇതെന്താടി"ചിക്കു "Abcd ചൊല്ലുകയല്ലേ"സനു "നിങ്ങൾ ഇപ്പൊ പൊയ്ക്കോ.ഞങ്ങളാരാന്ന് ശെരിക്കും അറിയില്ല നിങ്ങൾക്ക്.കാണിച്ചു തരുന്നുണ്ട്."അപർണ "ഓ പിന്നെ നീ ഒലത്തും"പാറു "നിന്നെയൊക്കെ പിന്നെ എടുത്തോളാം"പൂജ

"പിന്നെ ഞങ്ങളെ കയ്യും കാലും ഓകെ എന്താ മാങ്ങ പറിക്കാൻ പോവല്ലേ"ചിക്കു "പിന്നെ മോളെ നന്ദിതേ നീ അനുഭവിക്കും.നോക്കിക്കോ അപർണയാണ് പറയണേ"അപർണ "ഒന്നു പോയെടി.നീ ആ കൊച്ചിനെ ഒന്നും ചെയത്തില്ലാ."ചിക്കു "കാണാം"അപർണ "ആ കാണാം.നിങ്ങള് വാ പിള്ളേരെ"സനു അങ്ങനെ ഞങ്ങൾ ലെഫ്റ്റിലോട്ടും അവർ റൈറ്റിലോട്ടും പോയി. "ചേച്ചിമാരെ താങ്ക്സ്"നന്ദിത "അതൊന്നും വേണ്ട കൊച്ചേ.തെറ്റുകണ്ടാൽ ഞങ്ങൾ പ്രതികരിക്കും"സനു "എങ്ങനെ"ബാക്കിയുള്ളോർ "ഞങ്ങൾ പ്രതികരിക്കും എന്ന്"സനു "ഇതു തന്നെ എപ്പോഴും പറയണം"ചിക്കു "ആ പറയാം."സനു. "Anyവേ ഞാൻ നന്ദിത.നിങ്ങൾ നന്ദു എന്ന് വിളിച്ചോ ഇവിടെ first ഇയർ ബോട്ടണി ആണ്."നന്ദു "ഒക്കെ നന്ദു.ഞാൻ സന,ഇവള് പാർവണ,ഇവള് ആർദ്ര,പിന്നെ ലെവൾ ശ്രീസിദ്ദി.നിനക്ക് ഇഷ്ടമുള്ളത് വിളിക്കോട്ടോ"സനു "അതെന്താ പറച്ചിലാ ചേച്ചിമാരെ എന്താ വിളിക്കേണ്ട പറ." "അതല്ലേ പറഞ്ഞേ ഇഷ്ടമുള്ളത് വിളിച്ചോളാൻ"പാറു. "ഒക്കെ എന്ന സനത്താ,പാറുവേച്ചി,സിദ്ദിയേച്ചി പിന്നെ ആർദ്രേച്ചി പോരെ"നന്ദു "അഹ് മതി മതി"ചിക്കു "അപ്പൊ നമ്മുക്ക് വിട്ടലോ നമ്മുക്ക്"അച്ചു "അഹ് .അപ്പൊ പിന്നെ കാണാം മോളെ നന്ദുസ്‌."ചിക്കു

"വൊക്കെ എന്നാൽ"നന്ദു. അങ്ങനെ ക്ലാസ്സിലേക്ക് പോയി.അവിടെ പോയപ്പോ കുട്ടികൾക്ക് ഒക്കെ ഞങ്ങളെ വലിയ കാര്യം.ഒരാഴ്ച കൊണ്ട് കോളേജിലെ പുലികുട്ടികളായി മാറി. ~~~~~~~~~ ക്ലാസ് കഴിഞ്ഞു പോവാനിറിങ്ങി "ഡാ നിങ്ങൾ രണ്ടാളും മരത്തിന്റെ ചോട്ടിൽ നിലക്ക്.ഞാനും പാറുവും കൂടെ ലൈബ്രറി വരെ പോയിട്ട് വരാം"ചിക്കു "ഒക്കെ ഡി പെട്ടെന്ന് വരണേ"അച്ചു "അഹ് വരാം"പാറു. അങ്ങനെ ഞാനും പാറുവും കൂടെ തിരിച്ചു വരുമ്പോഴാണ് ആ കാഴ്ച കണ്ടത്. "എടി നീയെന്താ ഇങ്ങനെ നിക്കണേ വാ പോവാം"പാറു "എടി നീയിത് ഏതു ലോകത്താണ്"പാറു ചിക്കുനേ കുലുക്കി കൊണ്ട് പറഞ്ഞു. "അതാ അവിടെ കലിപ്പൻ നിൽക്കുന്നു."ചിക്കു "എവിടെ."പാറു "അതാ അവിടെ ആ അപർണയോട് സംസാരിച്ചു നിൽക്കുന്നു"ചിക്കു "നിനകോറപ്പാണോ.ആള് തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് തോന്നിയതാണോ"പാറു "ഞാൻ കണ്ടതാ.ഇപ്പോഴാണ് അങ്ങോട്ട് തിരിഞ്ഞേ"ചിക്കു "എടി ആ അപർണയോട് എന്താ പറയുന്നേ"പാറു "എനിക്കെങ്ങനെ അറിയാനാ കുരിപ്പേ"ചിക്കു "കണ്ടിട്ട് അവര് നേരത്തെ പരിചയമുള്ളപോലെയാണ്"പാറു "എനിക്കും തോന്നുന്നു."ചിക്കു

"എന്നാലും അങ്ങേർക്കൊന്ന് തിരിഞ്ഞാൽ എന്താ എന്നാൽ അല്ലെ കാണാൻ പറ്റു"പാറു "കോളേജിൽ സർ ആയിരിക്കോ ഇനി"ചിക്കു "ആയിരിക്കും. പക്ഷെ ഒരാഴ്ച നമ്മൾ തിരിഞ്ഞിട്ടും കാണാത്ത ആളെയാണ് ഇപ്പൊ കണ്ടേ.അപ്പൊ നമ്മുക്ക് ഉറപ്പിക്കാം.മൂപ്പര് ഈ കോളജുമായി എന്തോ ബന്ധമുണ്ട് എന്ന്"പാറു. "അഹ്‌ടി"ചിക്കു "പിന്നെ ആ അപർണയുടെ എസ്പ്രെഷൻസ് ഒക്കെ കണ്ടിട്ട് നിനക്ക് പാരായാവനാണ് ചാൻസ്"പാറു "പാരായാവോ"ചിക്കു "ആയാൽ നമ്മുക്ക് ശെരിയാക്കന്നെ"പാറു "എടി ദേ അവളമാരു വിളിക്കുന്നു."ചിക്കു "കാണാത്തൊണ്ട് വിളിക്കായിരിക്കും."പാറു. "എന്ന വാ നമ്മുക്ക് പോവാം.ഇങ്ങേര് തിരിയും തോന്നുന്നില്ല"ചിക്കു "കുറച്ചു നേരം കൂടെ നോക്കാം"പാറു. "ദേ അവര് എങ്ങോട്ടോ പോവുന്നു"ചിക്കു. "ച്ചേ നമ്മുക്ക് അങ്ങോട്ട് പോവാൻ ഉള്ള പെർമിഷൻ ഇല്ല.ഡിഗ്രി സെക്ഷൻ അല്ലെ."പാറു. "വാ നമ്മുക്ക് അവരുടെ അടുത്തേക്ക് പോവാം"ചിക്കു ~~~~~~~~~ ഞങ്ങൾ അവരുടെ അടുത്തേക്ക് ചെല്ലുമ്പോ അവര് ആരോടോ സംസാരിച്ചു നിൽക്കുവാണ്. "യാരന്താ മഹാൻ"ചിക്കു "വാ പോയി നോക്കാം"പാറു "എട്ടാനായിരുന്നോ .ഞാൻ വേറെ ആരോ ആണ് വിജാരിച്ച്"ചിക്കു ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story