ഒന്നായ്‌ ❣: ഭാഗം 28

onnay

രചന: SHOBIKA

 ഞങ്ങൾ അവരുടെ അടുത്തേക്ക് ചെല്ലുമ്പോ അവര് ആരോടോ സംസാരിച്ചു നിൽക്കുവാണ്. "യാരന്താ മഹാൻ"ചിക്കു "വാ പോയി നോക്കാം"പാറു "എട്ടാനായിരുന്നോ .ഞാൻ വേറെ ആരോ ആണ് വിജാരിച്ച്"ചിക്കു ആളെ മനസിലായില്ലേ.അതന്നെ കാർത്തിയേട്ടൻ. ആളെ കണ്ടിട്ട് ഇവിടൊരാൾക്ക് ഭയങ്കര ഇളക്കാന്നേ,പാറുനെ. "പിന്നെയാരാന്ന വിചാരിച്ചേ"കാർത്തി "ആരെയും വിചാരിച്ചില്ലെന്റെ എട്ടോയ്"ചിക്കു "അല്ലാ നിങ്ങളെന്തിനാ നേരത്തെ വിളിച്ചേ"പാറു "കാർത്തിയേട്ടന്റെ കാര്യം പറയാനാ വിളിച്ചേ"സനു "ഓ.അല്ല ഏട്ടനെന്താ ഇവിടെ"ചിക്കു "മെഡിക്കൽ ക്യാമ്പ് വല്ലതും ഉണ്ടോ"പാറു "ഒന്നുല്ല എന്റെ പെങ്ങളെ കൂട്ടാൻ വന്നതാ."കാർത്തി "കാർത്തിയേട്ടന്റെ അനിയത്തി ഇവിടാണോ പഠിക്കണെ"പാറു "അതെന്തിനാ നിങ്ങളോട് പറയണേ. ഇവിടെ കോളേജിൽ ചേർന്ന കാര്യം എന്നോട് വിളിച്ചു പറഞ്ഞോ ഒന്നറിയിക്കുക എങ്കിലും ചെയ്തോ ഇല്ലല്ലോ.പിന്നെന്തിനാ നിങ്ങളോട് ഞാൻ എന്റെ കാര്യം പറയണേ"കാർത്തി "നിങ്ങൾക്കൊരു സർപ്രൈസ് തരാം വിചാരിച്ചു ഇരിക്കായിരുന്നു. ഏട്ടൻ ഇപ്പൊ ഇങ്ങോട്ട് പ്രത്യക്ഷപെടുമെന്ന് ഞങ്ങൾ കരുതിയോ.രണ്ടു ദിവസം കഴിഞ്ഞാൽ ഒരു ലീവ് ഉണ്ട് അപ്പൊ നിങ്ങടെ ഹോസ്പിറ്റലിൽ വന്ന് ഞെട്ടിക്കാം വിചാരിച്ചതാ ഒക്കെ വെറുതെ ആയി"ചിക്കു "ശോ സർപ്രൈസ് തരാൻ ആയിരുന്നോ"കാർത്തി "അതേലോ"അച്ചു "എന്നാ പിന്നെ അത് മുന്നേ പറയണ്ടേ"കാർത്തി.

"ഹേ മുന്നേ പറഞ്ഞാൽ പിന്നെ അതിന്റെ പേര് സർപ്രൈസ് എന്നല്ലല്ലോ ."പാറു "അല്ലാ അനിയത്തി ഇവിടെയാണോ"ചിക്കു "അതേ ഇവിടെയാണ്"കാർത്തി "എന്താ പേര് ഏതാ ഡിപാർട്മെന്റ്"അച്ചു "പേര്.."കാർത്തി "ഏട്ടാ...."കാർത്തി "ദാ വന്നല്ലോ കുരിപ്പ്"കാർത്തി ആരോ ഏട്ടാന്ന് പറഞ്ഞ് ഞങ്ങടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ആളെ നോക്കിയപ്പോ ഒന്നു ഞെട്ടിയിട്ടോ "ഇതാണ് എന്റെ അനിയത്തി നന്ദിത"കാർത്തി. "ഞങ്ങൾ നേരത്തെ പരിജയപ്പെട്ടതാ എട്ടായി ലെ പാറുവെച്ചി"നന്ദു "ഹേ..ഹാ"പാറു "അതെങ്ങനെ"കാർത്തി "അതുപ്പിന്നെ എട്ടായി"നന്ദു നന്ദു പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് ഞങ്ങൾ തന്നെ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോ തൊട്ട് ആള് കലിപ്പിലാണ്. "നിങ്ങളെന്നെ വിട്ടെ ആ കള്ളപന്നിനെ ഞാൻ വിടില്ല."കാർത്തി "ഇപ്പൊ പ്രശ്നമൊന്നും ഉണ്ടാക്കേണ്ട.ഞങ്ങടെന്ന് രണ്ടെണ്ണം കിട്ടിട്ടുണ്ട്.ഇനി ഒരു സീൻ ഉണ്ടാക്കണോ"ചിക്കു "ഉണ്ടാക്കണം.അവർക്കൊക്കെ ഡമറ്റെ പെങ്ങളെയെ കിട്ടിയുള്ളൂ.നിങ്ങള് വിട്ടെ"കാർത്തി "സിദ്ദിയേച്ചി ഒന്നു പറയ്"നന്ദു ദയനീയമായി ചോദിച്ചു . "ഇപ്പൊ വേണ്ട ഏട്ടാ.ഒരു പ്രശ്നമുണ്ടാകരുത്. പിന്നെ അവന്മാർ ശെരിയല്ല. അവരുടെ കൂടെ നിങ്ങടെ കസിൻ അപർണയുമുണ്ട്"ചിക്കു ആണോ എന്ന രീതിയിൽ കാർത്തി നന്ദുനേ നോക്കിയപ്പോ.നന്ദു തലയാട്ടി കാണിച്ചു. "അവളും ഈ ചെറ്റത്തരത്തിന് കൂട്ടുനിന്നിട്ടുണ്ടല്ലേ. അവള് ഞങ്ങടെ കസിൻ ഒക്കെയായിരിക്കും.

പക്ഷെ അവൾടെ കൂട്ടുകെട്ട് ഒരിക്കലും ശെരിയായിരുന്നില്ല.എന്തേലും ഉദേശമില്ലാതെ അവൾ ഇതിനൊന്നും കൂട്ടു നിൽക്കില്ലാ.എന്തായാലും നിങ്ങൾ പറഞ്ഞോണ്ട് ഞാൻ ഇപ്പൊ ഒന്നും ചെയ്യുന്നില്ല. പിന്നെ എന്റെ അനിയത്തിനെ രക്ഷിച്ചതിന് താങ്ക്സ്"കാർത്തി "ഒന്നു പോയേ ഏട്ടാ.ഏട്ടന്റെ അനിയത്തി അല്ലായിരുന്നേൽ പോലും ഞങ്ങൾ രക്ഷിക്കുമായിരുന്നു. പിന്നെ ഏട്ടന്റെ അനിയത്തിയണേൽ പറയണോ അപ്പൊ.അവള് ഞങ്ങടെ കൂടെ അനിയത്തി അല്ലെ"സനു "ഏട്ടൻ ഞങ്ങളോട് താങ്ക്സ് ഒന്നും പറയണ്ട.ഒന്നൂല്ലേലും ഞാനും എട്ടാന്ന് തന്നെയല്ലേ വിളിക്കുന്നെ. അപ്പൊ അവളും ഞങ്ങടെ അനിയത്തി തന്നെയല്ലേ"ചിക്കു "എന്റെ പൊന്നുമക്കളെ.മതി.ഞാൻ നിങ്ങളോട് താങ്ക്സ് പറഞ്ഞിട്ടേയില്ലാ." "അന്തഭയമിറകട്ടും."ചിക്കു "ഏട്ടന് ചേച്ചിമാരെ എങ്ങനെയാ പരിജയം."നന്ദു "ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് നിന്നെ പോലെ അനിയത്തി കുട്ടികളെ കിട്ടിയെന്ന്.അന്ന് ഒരു കോളേജിൽ മെഡിക്കൽ ക്യാമ്പിൽ പോയപ്പോ."കാർത്തി "ഓ അതിവരായിരുന്നോ."നന്ദു "അതേലോ.ഞങ്ങൾ തന്നെയാ"അച്ചു. "അതേ ഇപ്പൊ തന്നെ ടൈം വൈകി.ഇനിം വൈകിയാൽ ഹോസ്റ്റലിൽ കേറ്റില്ല. നമുക്ക് പോയാലോ"സനു. "എന്നാ പിന്നെ കാണാവേ"പാറു അതും പറഞ്ഞു ഞങ്ങൾ ഹോസ്റ്റലിലേക്ക് പോയി. ~~~~~~~~~ "എടി ഇന്നൊരു സംഭവം ഉണ്ടായി"പാറു "എന്താടി"സനു

"അതില്ലേ നമ്മൾ ഇത്ര നാളും തിരഞ്ഞോണ്ടിരുന്ന ആളെ ഇന്ന് കണ്ടു" "ആരുടെ കാര്യാടി പറയണേ"അച്ചു "ദേ ഇവളുടെ കലിപ്പന്റെ കാര്യം. ഇന്ന് കോളേജിൽ വെച്ചു "പാറു "നീയും കണ്ടോ"സനു "ഞാൻ ആളുടെ പുറക് കണ്ടുള്ളൂ. ഇവള് പറഞ്ഞിട്ടാണ് അത് ഇവളുടെ കലിപ്പൻ ആണ് മനസിലായെ"പാറു "അപ്പൊ ചിക്കു നീ ആളെ കണ്ടോ"അച്ചു "മ്മ് കണ്ടു.ആള് ആ അപർണയോട് സംസാരിച്ചോണ്ട് നിൽക്കുവായിരുന്നു"ചിക്കു "അപർണയോടൊ"സനു "അതേ അപർണയോട്."പാറു "അവളും ചിക്കുന്റെ കലിപ്പനും തമ്മിൽ എന്താ ബന്ധം"സനു "അതൊന്നും അറിയില്ല.പക്ഷെ ആ അപർണക്ക് ഇവളുടെ കലിപ്പനോട് എന്തോ ഫീലിംഗ്‌സ് ഉണ്ട്"പാറു "അത് നിനക്കെങ്ങനെ മനസിലായി.അവൾടെ എസ്പ്രെഷൻ കണ്ടപ്പോ തോന്നി.നമ്മുക്കൊരാളുടെ എസ്പ്രെഷനും ആൾടെ ആക്ഷനും ഇടപെഴുകലൊക്കെ കണ്ട മനസിലാവില്ലേ.like that"പാറു "നിനക്ക് തോന്നിയതാണെലോ"ചിക്കു "അങ്ങനെയാണേൽ നിനക്ക് നല്ലത്"പാറു. ശോ ഈ പാറു പറഞ്ഞത് ഓർത്തു ഒരു സമാധാനവുമില്ല.അപർണക്ക് കലിപ്പനെ ഇഷ്ടയാൽ കൊഴപ്പില്ലാ. പക്ഷെ ആ കലിപ്പന് തിരിച്ചങ്ങോട്ട് ഇല്ലാതിരുന്ന മതിയാർന്നു.

ദൈവം കലിപ്പനെ എനിക്ക് വിധിച്ചതാണെൽ എനിക്ക് തന്നെ തരും.അതും പറഞ്ഞശ്വസിക്കാം ഇപ്പൊ. ~~~~~~~~~ അങ്ങനെ ഇരിക്കുമ്പോ ഒരുദിവസം ഞങ്ങൾ എല്ലാരും കൂടെ ശോഭ സിറ്റി മാളിൽ ഒക്കെ ഇങ്ങനെ ചുമ്മാ ചുറ്റി കറങ്ങലായിരുന്നു പണി.മിഷൻ കലിപ്പൻ സ്റ്റാർട്ട് ചെയ്തു പക്ഷെ നോ പുരോഗമനം.അന്നു കണ്ടെന് ശേഷം ആളുടെ പൊടിപോലും പിന്നെ കണ്ടിട്ടില്ല. അപ്പൊ വെറുതെ ഇങ്ങനെ നടക്കുമ്പോഴാണ് കുറച്ചപ്പുറത്തായി അഭിയേട്ടനും ഷാഹിക്കയും കൂടെ നിൽക്കുന്നത് കണ്ടേ.അപ്പൊ ഞാനും സനവും നേരെ അങ്ങോട്ട് വെച്ചുപിടിച്ചു.അച്ചുവും പാറുവും കൂടെ എന്തോ വാങ്ങാൻ പോയിരിക്കാ "ഒയ് ഏട്ടൻസ്"ചിക്കു "അല്ലാ ആരിത് "ഷാഹി "മനസിലായില്ലേ കണ്ടിട്ട്"സനു "ഇത് ചിക്കു ആണ് മനസിലായി.പക്ഷെ താങ്കൾ ആരാണാവോ"ഷാഹി "ഞാനാരായാലും തനിക്കെന്താടോ."സനു "എനിക്കൊരു കുന്തവുമില്ല"ഷാഹി പുച്ഛത്തോടെ പറഞ്ഞു "ഓ.."സനു with പുച്ഛം "ഇങ്ങനെ പുച്ഛിച്ചു കളിക്കാതെ.നിങ്ങക്ക് രണ്ടിനും കണ്ടാൽ ഇതു തന്നെയാണോ പണി"അഭി "ചുമ്മാ ഒരു രസം"ഷാഹി "അല്ലാ പാറുവും അച്ചുവും എവിടെ"ഷാഹി "അവരിപ്പോ വരും.എന്തോ വാങ്ങിക്കാൻ വേണ്ടി ഒരു ഷോപ്പിൽ കേറിണ്ട്"ചിക്കു

"അല്ല നിങ്ങളെന്താ ഇവിടെ"ഒരു ചെറുചിരിയോടെ ചിക്കു ചോദിച്ചു "ചുമ്മാ ഇറങ്ങിയതാടി"അഭി "എല്ലാ എന്നിട്ട് നിങ്ങടെ കൂടെയുള്ള ബാക്കി രണ്ടെണ്ണം എവിടെ"ചിക്കു "അവർക്ക് ഡ്യൂട്ടിയുണ്ട് ഇന്ന്"ഷാഹി "നിങ്ങൾ നാലുപേരെനേം ഒരുമിച്ച് കാണാനേ സാധിക്കില്ല ലെ.പ്രതേകിച്ചു സത്യേട്ടനെ"ചിക്കു "അവൻ ഇച്ചിരി ഡ്യൂട്ടി consious ആണ്.എന്താന്നറിയിൽ.അവനങ്ങനെ ആയി പോയി."അഭി "അപ്പൊ ഒരു ലൗ ഒക്കെ സെറ്റ് ആക്കി കൊടുത്തോടെ"സനു "ഈ ഇടയായി എന്തോ ഒരു മാറ്റമുണ്ട്."അഭി "എന്ത് മാറ്റം"ഷാഹി സംശയത്തോടെ ചോദിച്ചു. "നീ ശ്രെദ്ധിച്ചില്ലെടാ എപ്പോഴും എന്തേലും ആലോചിച്ചിരിക്കും ഇടക്ക് ഇരുന്ന് ചിരിക്കുന്നത് കാണാം ഒരു സ്വപ്ന ലോകത്തിലെന്ന പോലെ"അഭി "ഇതൊക്കെ എട്ടായിക്ക് എങ്ങനെ അറിയാം"ചിക്കു ഒരു ഞെട്ടലോടെ ചോദിച്ചു. "Same അനുഭവം എനിക്കും ഉണ്ടായി."അഭി. പറഞ്ഞു കഴിഞ്ഞിട്ടാണ് അഭി തനിപ്പോ എന്താ പറഞ്ഞേ എന്നാലോജിച്ചേ. "എങ്ങനെ"സനു "അതുപിന്നെ"അഭി. "തപ്പി തടയാതെ കാര്യം പോരട്ടെ"ചിക്കു "ആരാണ് കക്ഷി. എവിടെ വീട് എന്തു ചെയ്യുന്നു.ഫുൾ ഡീറ്റൈൽസ് പൊന്നോട്ടെ"സനു ഡീറ്റൈൽസ് അറിഞ്ഞാലെ അച്ചുന്റെ കാര്യം ഒക്കെയാക്കാൻ പറ്റു.ഇല്ലേൽ അച്ചുന് മാനസമൈന പാടി നടക്കേണ്ടി വരും. "പറയ് ഏട്ടാ"ചിക്കു "ഞാൻ പറയാം"....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story