ഒന്നായ്‌ ❣: ഭാഗം 30

onnay

രചന: SHOBIKA

ചിക്കുനേം കൊണ്ട് നേരെ പോയത് RK ഹോസ്പിറ്റലിലേക്ക് ആയിരുന്നു.അവിടെ അടുത്ത് ആ ഹോസ്പിറ്റൽ ആയത് കൊണ്ടാണ്. ചിക്കുനെ നേരെ ഐസിയുവിൽ കേറ്റി. അച്ചുവും പാറുവും സനുവും എല്ലാം കരഞ്ഞു തളർന്ന് ഐസിയുവിന്റെ മുമ്പിലിരിക്കുന്നുണ്ട്.അരമണിക്കൂർ ആയി അവളെ അതിനകത്ത് കയറ്റിയിട്ട്.ഒരു വിവരവും ഇല്ല. "ട്രിൻ ട്രിൻ...." "ഹലോ"അച്ചു "ഹെലോ അച്ചു എന്താ പറ്റിയെ"അച്ചുവിന്റെ ശബ്ദത്തിലെ മാറ്റം കേട്ട് അഭി ചോദിച്ചു. "അഭിയേട്ടാ ഞങ്ങടെ ചിക്കു...."അച്ചു കരഞ്ഞുപോയി. "ചിക്കുനെന്താ പറ്റിയെ"അഭി ഇത്തിരി പരിഭ്രമത്തോടെ ചോദിച്ചു. "ചിക്കുന് ഒരാക്സിഡന്റ"അച്ചു കരഞ്ഞോണ്ട് പറഞ്ഞു "നിങ്ങൾ എന്നിട്ടിപ്പൊ എവിടെയാ. അവൾക്ക് എങ്ങനെയുണ്ട്"അഭി "ഞങ്ങൾ RK ഹോസ്പിറ്റലിൽ ആണ്.അവര് icu വിലേക്ക് കേറ്റിയിട്ടു കുറച്ചു നേരായി. പിന്നും പറയാണില്ല അഭിയേട്ടാ"അച്ചു "ഒരഞ്ചുുമിനിറ്റ് ഞാനിപ്പോ വരാ അങ്ങോട്ട്"അഭി അതും പറഞ്ഞു ഫോൺ ഓഫാക്കി. അഞ്ചുമിനിറ്റ് കഴിഞ്ഞതും അഭി അവിടേക്ക് എത്തി.മെഡി സിറ്റിയും Rk യും തമ്മിൽ 5 മിനിറ്റ് ഡിസ്റ്റാൻസ് ഉള്ളു. "അച്ചു"അഭി "അഭിയേട്ടാ ഞങ്ങടെ ചിക്കു"അച്ചു "നിങ്ങളിങ്ങനെ കരായതിരിക്ക് ഞാനൊന്ന് നോക്കട്ടെ.

"അഭി അതും പറഞ്ഞ്‌ ഡോക്ടറുടെ അടുത്തേക്ക് പോയി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവിടുത്തെ വഴക്ക് കേട്ടാണ് അച്ചുവിൻറേം പാറുവിന്റേം സനുൻറേം ഒക്കെ ശ്രദ്ധ അങ്ങോട്ട് പോയേ.അഭി ഒരാളോട് നിന്ന് തർക്കിക്കുന്നു. "എന്താ അഭിയെട്ടാ എന്താ പ്രശനം"പാറു "ഇവന്മാർ ഇത്ര നേരായിട്ടും ചിക്കുന് ഒന്നും നോക്കിട്ടില്ല.അവള് അതിനകത്ത് കിടക്കുന്നുണ്ട്."അഭി "സത്യമാണോ അഭിയേട്ടാ. അപ്പൊ ഞങ്ങടെ ചിക്കു..."അച്ചു "നിങ്ങൾ പേടിക്കേണ്ട. അവളെ നമ്മുക്ക് ഞങ്ങടെ ഹോസ്പിറ്റലിൽ കൊണ്ടുപോവാം.എന്നിട്ട് അവിടുന്ന് നോക്കാം."അഭി. പിന്നെയെല്ലാം പെട്ടന്നായിരുന്നു.ചിക്കുനേ മെഡിസിറ്റിയിലേക്ക് മാറ്റി.കാർത്തിക്കിൻറേം ഷാഹിയുടേം ഒക്കെ നേതൃത്തിൽ ഒരു ഓപ്പറേഷൻ നടത്തേണ്ടി വന്നു ചിക്കുന്.തലയിൽ ചെറുതായി ഒരു മുറിവുണ്ട്. പിന്നെ കൈ ഒടിഞ്ഞിട്ടുണ്ട്. ഷോള്ഡർ ചെറുതായി മൂവ് ആയിട്ടുണ്ട്.അങ്ങനെ കുറച്ചു damages. "കാർത്തിയേട്ടാ ചിക്കുന്"പാറു "ഹേയ് നിങ്ങളിങ്ങനെ കരയാതെ.

അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല ചെറിയ ഒരു ഓപ്പറേഷൻ അത്രേയുള്ളൂ.പിന്നെ ചെറിയ പരിക്കുകളും.ഇപ്പൊ unconsious ആണ് ആള്. consious ആയാൽ പോയി കാണാം.നിങ്ങൾ കരയാതെ കണ്ണൊക്കെ തുടച്ച് ബോള്ഡായെ.നിങ്ങൾ ബോള്ഡായാലെ അവൾക്ക് എനർജി കിട്ടു.നിങ്ങൾ അല്ലെ അവൾടെ ഊർജ്ജം. so be bold.ഓക്കേ.നിങ്ങളിവിടെ നിലക്ക് ഞാൻ പോയി.ചീഫിനെ കണ്ടിട്ട് വരാം."കാർത്തി "ശെരി ഏട്ടാ"സനു "അഭി നീ ഇവിടെ നിലക്ക്.ചിക്കുന്റെ വീട്ടിൽ അറിയിച്ചില്ലേ"ഷാഹി "അഹ്ടാ അറിയിച്ചിട്ടുണ്ട്.അവരിപ്പോൾ വരുമായിരിക്കും.നിങ്ങൾ ചെല്ല് ഞാനിവിടെ ഇവരുടെ കൂടെ നിൽക്കാം"അഭി ഷാഹിയും കാർത്തിയും കൂടെ ചീഫ് ഡോക്ടറെ കാണാൻ പോയി.അഭി icu വിന് പുറത്ത് അവരുടെ കൂടെ നിന്നു.കുറച്ചു കഴിഞ്ഞതും ചിക്കുന്റെ അച്ഛനും അമ്മയും അമ്മായിയും മാമനുമൊക്കെ വന്നു. "മോളെ ശ്രീകുട്ടിക്ക് എന്താ പറ്റിയെ"ചിക്കുന്റെ അച്ഛനാണ് "ഒരാസിഡന്റെ ആയിരുന്നു. റോഡ് മുറിച്ചു കിടക്കുമ്പോൾ ഒരു ലോറി വന്നായിരുന്നു അവള് ശ്രെദ്ധിച്ചില്ല."സനു "എന്നിട്ട് അവൾക്ക് എങ്ങനെയുണ്ട് മോളെ"മോഹൻ(ചിക്കുന്റെ മാമൻ) "അവൾക്ക് കുഴപ്പൊന്നുല്ലാ അങ്കിൾ.

ഇപ്പൊ ഒബ്സർവഷനിൽ ആണ്.പിന്നെ ബോധം തെളിഞ്ഞിട്ടില്ല.അവള് ഉണർന്നാലെ എന്തേലും പറയാൻ പറ്റു"അഭി "ഇത്"മോഹൻ "ഇവിടുത്തെ ഒൻകോളജി ഡിപർട്മെന്റിലെ ഡോക്ടർ ആണ്.dr.അഭിജിത്ത്"അഭിയാണ് ഉത്തരം പറഞ്ഞേ "ആ ശ്രീ മോള് പറഞ്ഞിട്ടുണ്ട്"മോഹൻ (ശ്രീയെന്നുള്ളത് ചിക്കുന്റെ വീട്ടിൽ വിളിക്കുന്ന പേരാണുട്ടോ) ചിക്കുന്റെ അമ്മയും അമ്മായിയും ഒക്കെയിരുന്ന് കരയുന്നുണ്ട്. പാറുവും സനുവും അച്ചുവും ഒക്കെ ഇരുന്ന് അശ്വസിപ്പിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞതും കണ്ണനും സ്നേഹവും മാളൂട്ടിയും കോഫെ ഹോതാപിറ്റലിലേക്ക് വന്ന്. അവര് സ്കൂളിലും കോളേജിലുമോക്കെ പോയത് കൊണ്ട് അറിയാൻ വൈകിയതാണ്.എല്ലാരും ചിക്കുന് ബോധം വരാൻ വെയ്റ്റിങ് ആണ്. കുറച്ചു കഴിഞ്ഞതും കാർത്തിയും ഷാഹിയും വന്നു. "ഡാ എന്താടാ ചീഫ് പറഞ്ഞേ.എനി പ്രോബ്ലെം"അഭി "ഇല്ലേടാ കുഴപ്പൊന്നുമില്ലാ. correct സമയത്താണ് ഇവിടെ എത്തിച്ചേ. അതോണ്ട് കുഴപ്പമൊന്നുമില്ല.

പിന്നെ എന്തേലും ഉണ്ടേൽ ഇനി അവൾക്ക് ബോധം വരണം."ഷാഹി "സത്യ എവിടെ. അവൻ വന്നില്ലേ"അഭി "അവിടെ ഒരാളെ അറ്റാക്കായി കൊണ്ടുവന്നിട്ടുണ്ട്.ആൾടെ ഓപ്പറേഷനിലാണ്. അവൻ അറിഞ്ഞിട്ടില്ല."കാർത്തി. "മ്മ്.നിങ്ങൾ വാ അവിടെ ചിക്കുന്റെ അച്ഛനും അമ്മയുമൊക്കെ വന്നിട്ടുണ്ട്."അഭി. ~~~~~~~~~ കുറച്ചു കഴിഞ്ഞതും ചിക്കുന് ബോധം വന്നു. "ചിക്കു ഇപ്പൊ എങ്ങനെയുണ്ട്"കാർത്തിയാണ്. ചിക്കുന് ബോധം വന്നതും അവളെ നോക്കാൻ ഐസിയുവിലേക്ക് കേറിയതാണ് കാർത്തിയും ഷാഹിയും അഭിയും കൂടെ. "Iam okke doctor"ചിക്കു "തനിക്ക് ഇപ്പൊ കുഴപ്പൊന്നുമില്ലല്ലോ. എവിടേലും വേദനയോ മറ്റോ ഉണ്ടോ ചിക്കു"ഷാഹി "കൈക്ക് വേദനയുണ്ട് പിന്നെ കളും ചെറുതായി pain എടുക്കുന്നുണ്ട്.otherwise iam alright"ചിക്കു "നിന്റെ അച്ഛനും അമ്മയും ഒക്കെ പുറത്തു നിൽപ്പുണ്ട്.പിന്നെ പാറുവും അച്ചും സനും ഒക്കെ ആകെ പേടിച്ചിരിക്കാ പുറത്ത്."കാർത്തി "ഡോക്ടർ അവരൊക്കെ ആരാ"ചിക്കു ചിക്കുന്റെ ആ ചോദ്യം കേട്ടതും അവര് മൂന്നാളും ഒന്ന് ഞെട്ടി. ~~~~~~~~~ (ചിക്കു) തലപൊട്ടിപോണ പോലെ തോന്നിയിട്ടാണ് കണ്ണുതുറന്നേ. ഇത്തിരി നേർഖനം കഴിഞ്ഞതും ഒക്കെയായി.

കണ്ണു തുറന്ന് നേരവണ്ണം ചുറ്റും നോക്കിയപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്ന് മനസിലായെ. സത്യം പറഞ്ഞാൽ എനിക്കെന്താ പറ്റിയെ എന്ന് അങ്ങോട്ട് ഓർമ്മ കിട്ടാനില്ല.അപ്പോഴാണ് മൂന്ന് ഡോക്ടർസ് വന്ന് എന്നോട് എങ്ങെയുണ്ടെന്ന് ഒക്കെ ചോദിച്ചേ. അവര് എന്നോട് നേരത്തെ പരിചയമുള്ള പോലെയാണ് സംസാരിച്ചേ.പക്ഷെ അവരെ എനിക്ക് ഓർമ കിട്ടാനില്ല സത്യ പറഞ്ഞാൽ.ആകെ കൂടെ ഒരു പുകമയം പോലെ.ഡോക്ടമാർ ആരെയോ കുറിച്ചൊക്കെ പറയുന്നുണ്ട്‌.പക്ഷെ അവരെ കുറിച്ചൊന്നും ഓർമ കിട്ടണില്ല ശെരിക്കും.എന്റെ ചോദ്യം കേട്ട് അവരൊന്ന് ഞെട്ടിയിട്ടുണ്ട്. "ചിക്കു നിനക്കു ഓർമയില്ലേ അവരെ.നിന്റെ കൂട്ടുകാരെ."അഭി "ഇല്ല ഡോക്ടർ എനിക്കാരെയും ഓർമ കിട്ടുന്നില്ല.എന്നെ പോലും ഓർമ കിട്ടുന്നില്ല ഡോക്ടർ.പിന്നെ നിങ്ങൾ വിളിച്ചപ്പോഴാണ് എന്റെ പേര് ചിക്കു എന്നാണ് എന്ന് മനസിലായെ"ചിക്കു "പറ്റിക്കാൻ പറയുന്നതല്ലല്ലോ"ഷാഹി "അല്ലാ ഡോക്ടർ ഞാൻ പറഞ്ഞത് സത്യമാണ്.എനിക്കാരെയും ഓർമ്മയില്ല.

ഒരാളെ ഒഴിച്ച്"ചിക്കു "ആരാണത്"കാർത്തി "ആളെ പേര് ഓർമ വരുന്നില്ല.പക്ഷെ എനിക്ക് വേണ്ടപ്പെട്ട ഒരാളാണ്.ഞാൻ സ്നേഹിക്കുന്നയാളാണ്"ചിക്കു ഞാൻ പറയുന്നത് കേട്ടിട്ട് കിളിപോയപോലെയാണ് ആ ഡോക്ടർമാർ നിൽക്കുന്നേ. "എന്താ ഡോക്ടർ ഇങ്ങനെ നോക്കുന്നെ"ചിക്കു "ഇത് ഞങ്ങടെ ചിക്കുവല്ലാ ഞങ്ങടെ ചിക്കു ഇങ്ങനെയല്ല"ഷാഹി "എന്താ ഡോക്ടർ പറയുന്നേ.നിങ്ങൾ തന്നെയല്ലേ പറഞ്ഞേ ഞാൻ ചിക്കുവാണെന്ന്. ഇപ്പൊ അല്ലെന്ന് പറയുന്നു.അപ്പൊ ശേരിക്കും ഞാനാരാ"ചിക്കു ~~~~~~~~~ (കാർത്തി) ചിക്കു പറയുന്നത് കേട്ടിട്ട് ഞങ്ങടെ കിളികളൊക്കെ പറന്നു പോയിരിക്കാണ്.കാരണം.അവളെ നോക്കിയപ്പോ തലക്കൊന്നും അത്ര പരിക്ക് ഉണ്ടായിരുന്നില്ല.ചെറിയ ഒരു മുറിവ് മാത്രമാണുണ്ടായിരുന്നെ. ഓർമ പോവാൻ മാത്രം ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. ബോധം തെളിഞ്ഞപ്പോൾ അവൾടെ ഉള്ള ബോധവും പോയി എന്നാ തോന്നുന്നെ.ഇല്ലേൽ പിന്നെ അവള് സ്നേഹിക്കുന്നയാൾ ഒക്കെ ആദ്യയിട്ടാണ് കേൾക്കുന്നെ. ഇനിയിപ്പോ ഇവൾക്ക് ആരെയെങ്കിലും ഇഷ്ടമായിരുന്നോ. "ആ കിട്ടി"ചിക്കു "എന്താ കിട്ടിയേ"ഷാഹി "ഞാൻ സ്നേഹിക്കുന്ന ആൾടെ പേര് കിട്ടി"ചിക്കു "എന്താ!!!"കാർത്തി ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story