ഒന്നായ്‌ ❣: ഭാഗം 32

onnay

രചന: SHOBIKA

"ദാ വന്നല്ലോ ദേവേട്ടൻ"ചിക്കു ചിക്കു പറഞ്ഞതും എല്ലാരും തിരഞ്ഞു നോക്കി.ഡോർ തുറന്ന് ഉള്ളിലേക്ക് വന്നയാളെ കണ്ട് കുറച്ചുപേരിൽ ഞെട്ടലും ബാക്കിയുള്ളവര് ഇത് ആരെന്നറിയാതെ നോക്കി നിൽക്കുന്നുണ്ട്.അതായത് അവിടെ വന്നയാളെ അറിയാത്തതായുള്ളത് ചിക്കുന്റെ അച്ചനും അമ്മക്കും മാമനും അമ്മായിക്കും കണ്ണനും മാത്രമാണ്. എന്തിന് ഈ എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും വരെ അതരാണെന്ന് അറിയാം.നിങ്ങളൊക്കെ ഉദേശിച്ചപോലെ സത്യ തന്നെയാണ് അവിടേക്ക് വന്നത്. "എന്താ എല്ലാരും എന്നെ ഇങ്ങനെ നോക്കുന്നെ"സത്യ "ഇതാണ് ഞാൻ പറഞ്ഞ ആള്"ചിക്കു "എന്താടാ ഇവള് പറഞ്ഞേ"സത്യ "അത് ദേവേട്ടാ...ഇവര് പറയാ ദേവേട്ടൻ മരിച്ചെന്ന്"ചിക്കു "അഹ് അങ്ങനെ പറഞ്ഞോ.അല്ല എന്നിട്ട് ദേവേട്ടൻ എവിടെ"സത്യ "ഡാ സത്യ അവള് നിന്നെയാ ദേവേട്ടൻ എന്ന് പറഞ്ഞേ"കാർത്തി "What! നിങ്ങളിത് എന്തൊക്കെയാ പറയുന്നേ.ഞാനെങ്ങനെ അവൾടെ ദേവേട്ടൻ ആവും.ഞാൻ ആദ്യമായാണ് ശ്രീസിദ്ദിയെ കാണുന്നത് തന്നെ.പിന്നെങ്ങനെ"സത്യ "ചിക്കു നീ കരുതുന്ന പോലെ ഇത് ദേവൻ അല്ല "പാറു "പിന്നെ " ചിക്കു "ഇതാണ് ഡോക്ടർ സത്യ"അഭി

"ഇല്ല ഞാൻ വിശ്വസിക്കില്ല.നിങ്ങളെന്നെ പറ്റിക്കാൻ നോക്കാ.ഇതെന്റെ ദേവേട്ടൻ തന്നെയാ.നിങ്ങളെല്ലാരും കൂടെ എന്നെ പറ്റിക്കാൻ നോക്കാ.അല്ലെ ദേവേട്ടാ.എന്നെ പറ്റിക്കാൻ നോക്കല്ലേ"ചിക്കു ഇപ്പൊ കരയും എന്ന അവസ്ഥയിൽ ചോദിച്ചു. "അവർ പറയുന്നത് സത്യമാണ്.ഞാൻ തന്നെ ആദ്യമായാണ് കാണുന്നത്.ഇവരൊക്കെ പറയുന്ന ചിക്കുനേ ഒരു ദിവസം കാണണം എന്ന് ഭയങ്കര ആഗ്രഹായിരുന്നു.ഒരിക്കൽ പോലും കാണാൻ ഉള്ള അവസരം കിട്ടിട്ടില്ല.ഭയങ്കര ക്യൂരിയോസിറ്റി ആയിരുന്നു തന്നെയൊന്ന് കാണുന്നവരെ. പക്ഷെ അത് ഇങ്ങനെയാവും കരുതിലാ"സത്യ ഒരു നേടുവിർപോടെ പറഞ്ഞു നിർത്തി. "No..... ഞാനിത് വിശ്വസിക്കില്ല.ഇതെന്റെ ദേവേട്ടൻ തന്നെയാണ്.ദേവേട്ടന് എന്നെ ഇഷ്ടാണ്.ഞാൻ ദേവേട്ടനെ മുൻപ് കണ്ടിട്ടുണ്ടല്ലോ"ചിക്കു ആദ്യം ഒരു അലർച്ചയായിരുന്നു പിന്നെ നിസംശയം പറഞ്ഞു നിർത്തി. "എങ്ങനെ കണ്ടു എന്ന പറയുന്നേ.നിനക്ക് തോന്നിയതായിരിക്കും.നമ്മൾ തമ്മിലുള്ള first മീറ്റ് ഇതാണ്"സത്യ "ഇല്ലാ ഞാനിതു വിശ്വസിക്കില്ല.ഇതെന്റെ ദേവേട്ടനാണ്....ഇതെന്റെ ദേവേട്ടൻ തന്നെയാ.നിങ്ങൾ പറ്റിക്കാ എന്നെ... പറ്റിക്കാ...ഇതെൻറെ ദേവേട്ടനാ"വീണ്ടും വീണ്ടും അതു തന്നെ പറയാൻ തുടങ്ങി.

അത് തന്നെ പുലമ്പികൊണ്ടിരിക്കാൻ തുടങ്ങി ചിക്കു.അതു കണ്ടു നിന്ന അവരിൽ എല്ലാം സങ്കടവും നിസഹായതയും എല്ലാം വന്ന് നിറഞ്ഞിട്ടുണ്ടായിരുന്നു.ചിക്കുന്റെ അവസ്ഥ അവിടെ ഉള്ളവരുടെ എല്ലാം കണ്ണു നിറയിച്ചു. ഒടുക്കം എന്തൊക്കെയോ പിചും പേയും പറഞ്ഞ് അവള് മയക്കമായി. ~~~~~~~~~ "എന്തൊക്കെയാ ഡോക്ടർ ഞാനീ കാണുന്നെ.എന്റെ കുട്ടിക്ക് എന്താ പറ്റിയെ"ചിക്കുന്റെ അച്ഛൻ "അറിയില്ല അങ്കിൾ. അവൾക്ക് പഴയതോന്നും ഓർമ്മയില്ല. നിബികളെയോ ഫ്രണ്ട്സിനെയോ ഒന്നും തന്നെ അവൾക്ക് ഓർമ്മയില്ല. അവൾക്ക് ആകെ അറിയാവുന്ന പേര് ദേവേട്ടൻ എന്നു പിന്നെ ഓർമയിൽ വരുന്ന മുഖം സത്യയുടെയുമാണ്."കാർത്തി "ദേവേട്ടൻ എന്ന് ചെറുപ്പം മുതലെ അവൾടെ മനസ്സിൽ പതിഞ്ഞത് കൊണ്ടായിരിക്കണം അല്ലേൽ അവളിൽ ഒന്നായ്‌ ❣ ചേർന്ന നാമമായത് കൊണ്ടായിരിക്കണം ആ പേര് ഓർത്തിരിക്കുന്നെ.പക്ഷെ ഞങ്ങൾക്ക് മനസിലാവാത്തത് ഒരിക്കൽ പോലും കാണാത്ത സത്യയെ അവൾക്ക് എങ്ങനെ അറിയാം,

അവൾടെ ഓർമയിൽ എങ്ങനെ വന്ന് എന്നാണ് ഞങ്ങൾക്ക് മനസ്സിലാവാത്തത്"ഷാഹി "സത്യേട്ടാ ഒരിക്കൽ പോലും ചിക്കുനേ കണ്ടിട്ടില്ലലോ"സനു "നിങ്ങളെ മൂനാളെയും കണ്ടിട്ടുണ്ട്,ദേ ഈ നിൽക്കുന്ന സ്നേഹയെ കണ്ടിട്ടുണ്ട്, മാളൂട്ടിയെ കണ്ടിട്ടുണ്ട്.പക്ഷെ. ഞാൻ സത്യമായിട്ടും ചിക്കുനേ കണ്ടിട്ടില്ല"സത്യ "നീ പറഞ്ഞത് സത്യമായിരിക്കും പക്ഷെ നിന്റെ മുഖം എങ്ങനെ മനസിൽ പതിഞ്ഞു"അഭി. "ബോധം മറയുന്നതിന് മുൻപ് കണ്ട ആളുകളെയോ,അല്ലേൽ ആ നിമിഷം മനസിലേക്ക് വന്നയാളുടെ മുഖവും പേരും ഒക്കെയാണ് മെമ്മറി ലോസ് ആയ കൂടുതൽ ആള്കാരിൽ കാണുന്നത്.പക്ഷെ ചിക്കുന്റെ കേസിലാണേൽ എല്ലാം തിരിച്ചാണ്.മെമ്മറി ലോസ് ഉണ്ടാവാൻ മാത്രം internal അല്ലേൽ external ഇഞ്ചുറി ഒന്നും തന്നെ അവൾക്കില്ലാ.പിന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആൾടെ മുഖമാണ് മനസിലെ പതിഞ്ഞിരിക്കുന്നെ.പക്ഷെ നമ്മുക്കൊരിക്കലും അങ്ങനെ അത് പറയാൻ കഴിയില്ല "ഷാഹി "കാരണം"അച്ചു "കാരണം അവൾ എപ്പോഴെങ്കിലും ഇവനെ കണ്ടിട്ടുണ്ടാവണം.

അത് നമ്മുകറിയതോണ്ടായിരിക്കും"ഷാഹി. "Maybe അങ്ങനെയായിരിക്കും.പക്ഷേ അവൾടെ ഇപ്പോഴുള്ള അവസ്ഥ കുറച്ച് സീരിയസ് ആണ് പറയാം.ഒന്നും തന്നെ ഓര്മയില്ലതൊണ്ട് അവള് മെന്റലി വീക് ആണ്.അതിന്റെ കൂടെ ആകെ അറിയാവുന്ന ആളെയും,അയാളിൽ നിന്നുള്ള approach, അതായത് നേരത്തെ നമ്മൾ അവളോട് പറഞ്ഞതൊക്കെ അവളെ ഒന്നൂടെ വീക് ആകുക്കയാണ് ചെയ്തിരിക്കുന്നെ. Now she is mentally not alright"കാർത്തി. "ഇനിയിപ്പോ എന്തു ചെയ്യും ഡോക്ടർ"മോഹൻ ആണ്. "ഇനി ഇപ്പൊ ആകെ ചെയ്യാൻ പറ്റുന്നത് അവൾക്ക് എന്താണ് പ്രശ്നം എന്ന് കണ്ടുപിടിക്കണം,അതായത് internal ഇഞ്ചുറി ഇല്ലാത്ത സ്ഥിതിക്ക് കുറച്ചു ടെസ്റ്റ് ഒക്കെ ചെയ്യാനുണ്ട്.എന്താണ് അവൾക്ക് എന്ന് കണ്ടുപിടിക്കണം.പക്ഷെ അതിന് നിന്റെ ഹെല്പ് വേണ്ടിവരും സത്യ"ഷാഹി "എന്റെ ഹെൽപോ എന്റെ എന്ത് ഹെല്പ്"സത്യ "അവൾക്ക് അറിയാവുന്ന ഒരു മുഖം നിന്റേത് മാത്രമാണ്,അതായത് അവള് സ്നേഹിക്കുന്നയാൾ.സോ ഇനി നിനക്ക് മാത്രമേ അകലെ തിരിച്ചു കൊണ്ടുവരാൻ പറ്റു."ഷാഹി "എങ്ങനെ"സത്യ ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story