ഒന്നായ്‌ ❣: ഭാഗം 34

onnay

രചന: SHOBIKA

"ചിക്കു"മയക്കത്തിലാർന്ന ,ചിക്കുവിനെ കാർത്തി വിളിച്ചു. അവൾ ആയാസപ്പെട്ട് കണ്ണുതുറന്നു "ചിക്കു"ഇത്തവണ വിളിച്ചത് സനു ആണ്. സത്യയും അവന്റെ ഫ്രണ്ട്സും ചികുന്റെ ഫ്രണ്ട്സുമാണ് അകത്തേക്ക് കയറിയത്. കണ്ണു തുറന്ന് അവൾ ചുറ്റും നോക്കി. "നിങ്ങളെ എനിക്ക് കാണേണ്ട എന്നെ പറ്റിക്കാൻ നോക്കുവല്ലേ"ചിക്കു അവരെ നോക്കി പറഞ്ഞു. "അല്ലല്ലോ ഞങ്ങടെ ചിക്കുനേ ഞങ്ങള് പറ്റിക്കോ"പാറു "പറ്റിക്കും. നിങ്ങളെന്റെ ദേവേട്ടൻ മരിച്ചു പോയി എന്ന് പറഞ്ഞില്ലേ.പിന്നെ എന്റെ ദേവേട്ടൻ വന്നപ്പോ അതെന്റെ ദേവേട്ടൻ അല്ലെന്ന് പറഞ്ഞില്ലേ"ചിക്കു ഒന്ന് വിതുമ്പി കൊണ്ട് പറഞ്ഞു. "അയ്യേ അത് ഞങ്ങൾ ചുമ്മാ പറഞ്ഞതാ.ദേ നിൽക്കുന്നു തന്റെ ദേവേട്ടൻ"ഷാഹി അതും പറഞ്ഞ് സത്യയേ ഫ്രണ്ടിലേക്ക് നിർത്തി. സൈഡിൽ നിന്നതു കാരണം സത്യയേ ചിക്കു കണ്ടിരുന്നില്ല. "ദേവേട്ടാ"ചിക്കു സത്യയേ കണ്ടതും അവളുടെ നക്ഷത്രകണ്ണുകൾ ഒന്ന് മിന്നിതെളിഞ്ഞു.അവളുടെ നാവിൽ നിന്ന് വീണ്ടും ആ നാമം ഉരുവിട്ടു. "ദേവേട്ടാ..."ചിക്കു "എന്താ ദേവേട്ടൻ നോക്കാത്തെ. എന്നോട് പിണക്കാണോ"ചിക്കു ചുണ്ട്പിളർത്തികൊണ്ട് എങ്ങോട്ടോ നോക്കി നിൽക്കുന്ന സത്യയോട് ചോദിച്ചു.

അവളുടെ ആ ചോദ്യം കേട്ടതും എല്ലാവരുടെയും ശ്രദ്ധ സത്യയിലായി.അവൻ എന്തു മറുപടിയാ കൊടുക്കാ എന്നറിയാനാണ്. എന്നാൽ അവൻ എന്തോ ആലോചിച്ചു നിൽക്കുവായിരുന്നു.കാർത്തി ചെറുതായിട്ട് ഒന്ന് സത്യേടെ കാലിൽ ചവിട്ടി. "എന്താ..എന്താ ചോദിച്ചേ"സത്യ "അഹ് best നല്ല ആളോടാണ് താൻ ചോദിച്ചേ ചിക്കു.അവനി ലോകത്തൊന്നും അല്ലാ"ഷാഹി "നീ അവളോട് പിണക്കാണോ എന്ന ചോദിച്ചേ"അഭി "പിണക്കോ എന്തിന്"സത്യ സംശയത്തോടെ ചോദിച്ചു. "എന്നോടല്ല അവളോട് ചോദിക്ക്"കാർത്തി അവൻ എന്താന്നുള്ള രീതിയിൽ അവളെ നോക്കി "അതു പിന്നെ ഞാൻ ശ്രെധികാതെയല്ലേ വണ്ടിയുടെ മുന്നിൽ ചാടിയെ അതുകൊണ്ട്"ചിക്കു പറഞ്ഞു നിർത്തി. "അതിന് നിന്നോടരാ പറഞ്ഞേ വണ്ടിയിടിച്ചിട്ടാണ് നീയിവിടെ കിടക്കുന്നെ എന്ന്"സത്യ സംശയത്തോടെ ചോദിച്ചു. "നേരത്തെ വന്നപ്പോ നിങ്ങൾ തന്നെയല്ലേ പറഞ്ഞേ"ചിക്കു "Ooo" "ചിക്കു ഞങ്ങളെയൊന്നും ഓര്മയില്ലെടാ"പാറു "സത്യമായിട്ടും എനിക്കൊന്നും ഓർമയില്ല.

ദേ ഈ നിൽക്കുന്ന ദേവേട്ടനെ മാത്രേ എനിക്കോർമായുള്ളൂ.പിന്നെ ഇവിടെ നിന്ന് നേരത്തെ എന്നോട് പറഞ്ഞ് തന്നത് വെച്ച് ഇവരെന്റെ ഫ്രണ്ടസാണ് എന്ന് മനസ്സിലായി.പക്ഷെ ഇവരെ ഒന്നും എനിക്കോർമ്മയില്ല.അതിൽ എനിക്ക് ഭയങ്കര സങ്കടമുണ്ട്.എല്ലാത്തിലും സങ്കടമുണ്ട്.ദേവേട്ടൻ എന്ന നാമവും മുഖവും മാത്രേ എന്റെ ഓര്മയിലുള്ള.ദേവേട്ടന്റെ കൂടെയുള്ള നിമിഷങ്ങൾ പോലും എനിക്കോർമ്മയില്ല.സത്യം പറഞ്ഞാൽ ഞാൻ ഇപ്പൊ ജീവിക്കുന്നത് തന്നെ ഒരു ഓർമയുമില്ലാതെ ശെരിക്കും നിങ്ങക്കോ ശല്യപോലെ തോന്നുന്നുണ്ടോ?"ചിക്കു ഒരു വിഷമത്തോടെ ചോദിച്ചു "ടി ഇങ്ങോട്ട് നോക്കിയേ നിന്റെ മാത്രേ ഓർമ പോയിട്ടുള്ളൂ .ഞങ്ങടെ ഒന്നും പോയിട്ടില്ല.നീ ഞങ്ങൾക്ക് ശല്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല ഇനിയും തോന്നാനും പോണില്ല. അവളും അവളുടെ ഒരു ചോദ്യവും"പാറു കലിപ്പിൽ പറഞ്ഞു. "ഇനിയെങ്ങാനും ഇമ്മാതിരി വർത്താനം പറഞ്ഞാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും."സനു

"ദേ ഇവര് പറയുന്നത് കേട്ടല്ലോ.ഇനിം ഇമ്മാതിരി വർത്താനം പറയാനാണ് ഭാവമെങ്കിൽ മോളെ ശ്രീസിദ്ദി രാമചന്ദ്രൻ നീ പിന്നെ ജീവനോട് കാണില്ല എന്ന് ഓർത്താൽ നല്ലത്"കാർത്തി "ഇല്ല ഇനി ഞാൻ ഓർക്കുകപോയിട്ട് ചിന്തിക്കുക കൂടിയില്ല"ചിക്കു "അതാണ്"അഭി. "അല്ലേടാ ഇവള് ഇപ്പൊ ഒക്കെ ആയല്ലോ"സത്യ "ശെരിയാടാ സത്യ നീ പറഞ്ഞത്"ഷാഹി "അതെന്താ ഡോക്ടറെ നിങ്ങൾ ദേവേട്ടനെ സത്യ എന്ന് വിളിക്കുന്നെ"ചിക്കു സംശയത്തോടെ ചോദിച്ചു. "അത് അതുപിന്നെ"ഷാഹി "അത് എന്റെ full name സത്യദേവ് എന്നാണല്ലോ.അപ്പൊ ഇവരെന്നെ സത്യ എന്ന് വിളിക്കുന്നേ. നീ മാത്രമാണ് ദേവേട്ടൻ എന്ന് വിളിക്കുന്നെ"സത്യ എന്തോ ഒരിതിൽ പറഞ്ഞു. സത്യ അത് പറഞ്ഞു നിർത്തിയതും എല്ലാരിലും ഒരു ആശ്വാസം വന്ന് നിറഞ്ഞു. "ആണോ.അപ്പൊ ഞാൻ മാത്രമാണോ ദേവേട്ടൻ എന്നു വിളിക്കുന്നെ"ചിക്കു ആകാംഷയോടെ ചോദിച്ചു "അതേടി"സനു "അപ്പൊ ദേവേട്ടൻ എന്താ എന്നെ വിളിച്ചിരുന്നെ"ചിക്കു "ചിക്കു എന്ന്. അല്ലെ"പാറു "ആണ്.ആണല്ലേ"അച്ചു 'അല്ലാ ഇനി അവൾടെ ഓർമയിൽ വേറെന്തെലും വിളിച്ചിരിക്കോ'പാറു ന്റെ ആത്മ "നിങ്ങളും അത് തന്നെയല്ലേ വിളിക്കുന്നേ.അപ്പൊ എന്നെ ദേവേട്ടൻ വേറെന്തെലും വിളിച്ച മതി"ചിക്കു പരിഭാവത്തോടെ പറഞ്ഞു. "ശ്രീസിദ്ദിയിലെ ശ്രീ എന്ന് വിളിച്ചോ"സനു "അതവളുടെ ഫാമിലി എല്ലാരും വിളിക്കുന്നതല്ലേ"പാറു

"എന്ന പിന്നെ സിദ്ദി എന്ന് വിളിച്ചോ"അഭി "അത് കോളേജിലെ ഫ്രണ്ട്സ് ഓക്കേ വിളിക്കുന്നതാ"പാറു "നിങ്ങൾ ഇങ്ങനെ തർക്കിക്കാതെ ഞാനല്ലേ വിളിക്കുന്നത്.അപ്പൊ ഞാൻ ശ്രീക്കുട്ടി എന്നു വിളിക്കാം.എന്താ പോരെ"സത്യ സത്യ അത് പറഞ്ഞതും എല്ലാരും ഒന്നിരുത്തി നോക്കി. "അതുമതി"ചിക്കു. "എന്ന പിന്നെ നീ ഇവിടെ rest എടുത്തോ.ഞങ്ങൾ പോവട്ടോ"ഷാഹി "ദേവേട്ടനും പോവാണോ.ഇവിടെ നിന്നൂടെ"ചിക്കു "എന്ന പിന്നെ നീ ഇവിടിരി"കാർത്തി ഒന്നിരുത്തി മൂളികൊണ്ട് പറഞ്ഞു. "ടാ അതുവേണോ"സത്യ ഷാഹിയോടായി ചോദിച്ചു. "നിലക്ക് മോനെ"ഷാഹി. അവരെല്ലാം രണ്ടാളെയും ഒന്ന് ഇരുത്തി നോക്കി കൊണ്ട് പോയി. "അതേ അഭിയെട്ടാ ശെരിക്കും സത്യേട്ടന്റെ ഫുൾ name സത്യദേവ് എന്നാണോ"അച്ചു "അതേടി.പക്ഷെ എല്ലാരും സത്യ എന്ന് വിളിച്ച് അവന്റെ ഫുൾ name മറന്ന്. എന്തായാലും അത് നന്നായി"അഭി അവർ പോവുന്നതിനിടയിൽ പറഞ്ഞു. ~~~~~~~~~ "അതേ ദേവേട്ടാ , എനിക്ക് അക്‌സിഡന്റ ആയപ്പോ ഒത്തിരി പേടിച്ചോ"നിഷ്കളങ്കമായി ചിക്കു ചോദിച്ചു. "അതുപിന്നെ ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story