ഒന്നായ്‌ ❣: ഭാഗം 36

onnay

രചന: SHOBIKA

"നീ വന്നേ.കുറച്ചു കാര്യം പറയാനുണ്ട്."ഷാഹി "എന്താടാ"കാർത്തി "നിങ്ങളും വാ"ഷാഹി "നിങ്ങളിരിക്ക് ഞാൻ പറയട്ടെ"ഷാഹി "നീ ടെൻഷൻ അടിക്കാതെ കാര്യം പറയെടാ"അഭി. "ഡാ അത് ചിക്കുന്റെ ടെസ്റ്റ് റിസൾട്ട് വന്നിട്ടുണ്ട്"ഷാഹി "എന്താ അവൾക്ക്"സത്യ "അതായത് അവൾക്ക് ആക്‌സിഡന്റ മൂലമല്ല അവൾടെ മെമ്മറി ലോസ് ആയത്."ഷാഹി അവരൊന്ന് ഞെട്ടി. "പിന്നെ അവൾടെ ബോഡിയിൽ ഡ്രഗ്സിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്.അതാണ് അവളെ മെമ്മറി ലോസിലേക്ക് മാറ്റിയിരിക്കുന്നത്.പിന്നെ ഇത് അവൾടെ ഹോർമോണിൽ changes വരുത്തും.അതാണ് അവളെ ചെറുതായിട്ടെങ്കിലും കുട്ടികളെ പോലെ പെരുമാറുന്നത്"ഷാഹി "നീ പറഞ്ഞത് സത്യമാണോ"അഭി "നിങ്ങൾ തന്നെ നോക്ക്"ഷാഹി "ഇതെങ്ങനെയെടാ"കാർത്തി "ഒന്നെങ്കിൽ അവള് അക്‌സിഡന്റിന് മുന്നേ ബോഡിയിൽ എത്തിയിട്ടുണ്ടാവും അല്ലേൽ അതുകഴിഞ്ഞ്. അല്ലെങ്കിൽ അവൾ use ചെയ്തതായിരിക്കണം. ഇതൊക്കെയാണ് അവളിൽ എത്താനുള്ള വഴി.ഇനിയെന്താ വേണ്ടേ"ഷാഹി "ഏയ് അവള് യുസ്‌ ചെയ്യാൻ വഴിയില്ല. അവൾടെ ബോഡിയിൽ എങ്ങനെയെത്തി,എപ്പോഴെത്തി എന്നാണ് നമ്മൾ കണ്ടുപിടിക്കേണ്ടേ"കാർത്തി.

"അതിനു മുന്നേ അവൾടെ ഓർമ എങ്ങനെലും കൊണ്ടുവരാൻ നോക്ക്"സത്യ "അവൾടെ ഓർമ കൊണ്ടുവരണമെങ്കിൽ നീ തന്നെ എന്തേലും ചെയ്യേണ്ടി വരും"ഷാഹി "ഞാനോ ഞാനെന്താ ചെയ്യണ്ടേ"സത്യ "നീയവളുടെ ഓര്മയെ തിരിച്ചു കൊണ്ടുവരണം"ഷാഹി "അതെങ്ങനെ"കാർത്തി "അത് സ്നേഹത്തിലൂടെ, കെയറിങിലൂടെ,നിന്നെയാണ് അവൾക്ക് കൂടുതൽ വിശ്വാസം.നീ പറഞ്ഞത് കൊണ്ട് മാത്രമാണ് അവള് അവൾടെ അച്ഛനും അമ്മയും അവരാണ് എന്ന് അവള് വിശ്വസിച്ചത്.ഇല്ലെങ്കിൽ അവള് ഒരിക്കലും വിശ്വസിക്കിലായിരുന്നു. ഇന്ന് അവള് അവരുടെ കൂടെ പോയത് കണ്ടില്ലേ അതുപോലും നിന്റെ ഒരു വാക്കിന് മേലാണ്.നിന്റെ കയ്യിലാണ് അവൾടെ ഇനിയുള്ള ജീവിതം.നീ ആലോജിക്ക്"ഷാഹി "ഡാ അപ്പൊ ഇത് അവൾടെ വീട്ടുകാരോട് പറഞ്ഞോ"അഭി. "ഇല്ല നിങ്ങളാണ് ഫസ്റ്റ് അറിയുന്നത്.അവര് ഇവിടുന്ന് പോവാൻ നിക്കുമ്പോഴാണ് റിസൾട്ട് വന്നേ.പറയാൻ ഇവിടെ എത്തിയപ്പോഴേക്കും അവര് പോയി."ഷാഹി "അപ്പൊ ഇനി എന്താ പ്ലാൻ സത്യ"അഭി "ഞാനെന്താ ചെയ്യണ്ടേ നിങ്ങൾ തന്നെ പറ"സത്യ നിർവികാരതയോടെ പറഞ്ഞു.

"ഡാ സത്യ നീയവളെ കല്യാണം കഴിക്ക്"കാർത്തി "What!"സത്യ ഒരു ഞെട്ടലോടെ ചോദിച്ചു. ",നീയങ്ങനെ അലറാൻ മാത്രമൊന്നുമില്ല.എന്തായാലും അമ്മക്കും അച്ഛനും പിന്നെ നന്ദുനും ഞങ്ങൾക്കൊക്കെ അവളെ ഇഷ്ടമാണ്.പിന്നെ ഇങ്ങെയൊരു അവസ്ഥയും."കാർത്തി "നിങ്ങളിത് എന്തൊക്കെയാടാ പറയുന്നേ.നടക്കില്ല മക്കളെ.നിങ്ങള് പറയുന്നതൊക്കെ കേട്ടു .ഇനി അവളെ കല്യാണവും കഴിക്കണോ"സത്യ "പിന്നെ നീയിപ്പോഴും ആ പേരോ നാടോ അറിയാത്ത പെണ്ണിനേം ആലോചിച്ചിരിക്കണോ"കാർത്തി "അതുപിന്നെ"സത്യ "നീയിത് സമ്മതിച്ചേ പറ്റു.നിനക്ക് അവളെ സ്നേഹിക്കാൻ പറ്റും. അവളെ മാറ്റിയെടുക്കുകയും ചെയും. നീയിനിയും ആ പെണ്ണിനെ കുറിച്ച് ചിന്തിച്ചിരിക്കാതെ ചിക്കുവിനെ കുറിച്ച് ചിന്തിക്ക്.അവളെ സ്നേഹിക്കാൻ നോക്ക്.പിന്നെ ഇനി നീ അവളെ കെട്ടാം എന്നു പറയുന്നവരെ ഞാൻ നിന്നോട് മിണ്ടില്ല നോക്കിക്കോ"കാർത്തി അതും പറഞ്ഞു പോയി. "ഡാ കാർത്തി"സത്യ അവനെ പുറകിൽ നിന്ന് വിളിച്ചു.എന്നിട്ടും കാർത്തി നിക്കാതെ പോയി.

"സത്യ ഞങ്ങളും അവന്റെ കൂടെയാണ്.അവൻ എന്ന് മിണ്ടുന്നോ അന്നേ ഇനി ഞങ്ങളും നിന്നോട് സംസാരിക്കൂ. പിന്നെ ഞങ്ങക്ക് വേണ്ടി നീയവളെ കെട്ടാം എന്ന് പറയരുത്. നിനക്കുവേണ്ടി നിനക്കുവേണ്ടി കൂടിയാവണം .കേട്ടല്ലോ"അഭി അതും പറഞ്ഞ് അവരും പോയി. ഇവരെന്താ ഇങ്ങന എന്റെ അവസ്ഥ കൂടെ ആലോജിക്കണ്ടേ. അതിനും മാത്രം എന്താണാവോ അവൾക്കുള്ളത്.ഇനി ഇവന്മാര് പറഞ്ഞ പോലെ മിണ്ടാതെ നടക്കോ. ഏയ് ഇല്ലല്ലേ.ഇനി നടക്കോ. ~~~~~~~~~ (പാറു) ഞങ്ങള് മൂന്നും ഹോസ്റ്റലിൽ തന്നെയാണുള്ളേ.നാളെയാണ് കോളേജിൽ ലീവ് തീരുവാ. ലീവ് ആയതു കൊണ്ട് വീട്ടിൽ പോവുന്നതിന്റെ തലേദിവസമാണല്ലോ ചിക്കുന് അക്‌സിഡന്റ ആയെ. പിന്നെ ഞങ്ങൾ വീട്ടിലോട്ടൊന്നും പോയില്ല. ശെരിക്കും ശോകമൂകമായ അവസ്‌ഥയാണ്‌.ചിക്കുന്റെ കാര്യമാലോചിച്ചിട്ട് കൂടുതൽ ടെന്ഷന്.അവൾക്ക് ഞങ്ങളെ ഒന്നും ഓർമ്മയില്ല. ഞങ്ങടെ കൂടെയുള്ള നിമിഷങ്ങൾ ഓർമ്മയില്ല. സത്യത്തിൽ അത് ഞങ്ങക്ക് മൂന്നാൾക്കും ഒരു ഷോക്ക് തന്നെയാണ്.

ഇന്ന് ഇപ്പൊ ഇവിടെ ഇരിക്കുമ്പോ കൂടെയും അവളെ ഒത്തിരി ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്.. ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഫോൺ വന്നേ.എടുത്ത് നോക്കിയപ്പോൾ ഷാഹിക്കാ.കാക്കു എന്താ ഈ സമയത്ത്. അതും ആലോചിച്ച് ഫോൺ എടുത്തു. "ഹലോ ഷാഹിക്കാ എന്താ ഈ സമയത്ത്‌"പാറു "അതെന്താ ഇപ്പൊ വിളിച്ചൂടെ പെങ്ങളെ"ഷാഹി "വിളിക്കലോ"പാറു "നീ സ്‌പീകറിലിട് പാറു"അഭി "എല്ലാരുണ്ടല്ലോ"പാറു "പിന്നില്ലാതെ"കാർത്തി "സ്‌പീകറിലിട്ടിട്ടുണ്ട് ഇനി പറ"പാറു "അതേ അതുണ്ടല്ലോ.ചിക്കുവും സത്യയും കൂടെ കല്യാണം കഴിച്ചാൽ എങ്ങനെയുണ്ടാവും"കാർത്തി "നല്ലതല്ലേ.പാവം ചെക്കനും കാന്താരി പെണ്ണും.എങ്ങനെ"സനു "ഏയ് അത്ര പാവാമൊന്നുമല്ല സത്യ.പക്ഷെ ചിക്കു കാന്താരിയാണ്.എല്ലാരേയും ഇപ്പൊ വട്ടാക്കി കൊണ്ടിരിക്കുവാണല്ലോ.especially ആ റീഡേഴ്സിനെ"ഷാഹി. "അല്ലാ എന്താ ഇപ്പൊ അതു ചോദിക്കാൻ കാരണം."അച്ചു ഇന്നുണ്ടായത് എല്ലാം ഷാഹി അവരോട് പറഞ്ഞു. "നിങ്ങൾ പറഞ്ഞത് ശെരിയാ ഞങ്ങടെ ചിക്കു ഡ്രഗ്സ് ഒന്നും use ചെയ്യില്ല.

പക്ഷെ അവൾടെ ബോഡിയിൽ എങ്ങനെ വന്നു എന്ന് ഞങ്ങക്ക് അറിയണം.പിന്നെ സത്യേട്ടനെ കൊണ്ട് എങ്ങെനയേലും ഒന്ന് സമ്മതിപ്പിക്ക് ഞങ്ങടെ ചിക്കുനേ പഴയപോലെ ഞങ്ങൾക്ക് വേണം"പാറു "അവൻ സമ്മതിക്കും നോക്കിക്കോ.രണ്ടു ദിവസം അതിനുള്ളിൽ അവൻ സമ്മതിക്കു"കാർത്തി "അതെങ്ങനെ "സനു "അതൊക്കെയുണ്ട്.രണ്ടും ദിവസം അവനോട് മിണ്ടാതെ നടന്നാൽ തന്നെ അവൻ സമ്മതിച്ചോളാം.അവന് ഞങ്ങള് കഴിഞ്ഞേ എന്തുമുള്ളു.സോ ഏതായാലും സമ്മതിക്കും."കാർത്തി "നടന്നാൽ മതി."പാറു "ആ പിന്നെ പാറു ഒരു കാര്യം ചോദിച്ചോട്ടെ"കാർത്തി വേണോ വേണ്ടയോ എന്ന രീതിയിൽ ചോദിച്ചു. "എന്താ കാർത്തിയെട്ടാ പറഞ്ഞൊന്ന്"പാറു "അതേ അതുണ്ടല്ലോ നിനക്ക് ആരെയോ സ്പാർക്ക് അടിച്ചില്ലേ അയാൾ ആരാണ്"കാർത്തി ഒന്ന് നിർത്തി നിർത്തി ചോദിച്ചു. "അതെന്തിനാ ഇപ്പൊ കാർത്തിയേട്ടന്"സനു പാറുവിനെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു "ചുമ്മാ അറിയാൻ വേണ്ടി"കാർത്തി

"അത് ടൈം ആവുമ്പോ പറയാ ട്ടോ"പാറു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ഓരോന്ന് പറഞ്ഞ് ഫോൺ വെച്ചു. "എടിയെ സനു കാർത്തിയേട്ടന് നല്ല അട്ടമുണ്ടട്ടോ നമ്മുടെ പാറുന്റെ സൈഡിലോട്ട്"അച്ചു പാറുനെ ആക്കിക്കൊണ്ട് പറഞ്ഞു "അത് നല്ലതല്ലേ ലെ പാറുവേ"സനു "ഒന്നു പോയെടി"പാറു ചിരിച്ചോണ്ട് പറഞ്ഞു. "അതവിടെ നിൽക്കട്ടെ , ചിക്കുന്റെ കാര്യമെന്താണ്."അച്ചു "അത് ന്താ സത്യേട്ടനു ചിക്കുനേ മാറ്റിയെടുക്കുന്നു"സനു "എടി അതല്ല ഇതിനിടയിൽ സത്യേട്ടന് ചിക്കുനേ ഇഷ്ടമായി,കല്യാണം കഴിച്ചു എന്ന് തന്നെയിരിക്കട്ടെ. അപ്പൊ ചിക്കുന് ഓർമ വന്നാലോ"അച്ചു "ഓർമ വന്നാൽ എന്താ"സനു "എടി മണ്ടി, അവൾക്ക് കലിപ്പനെ ഇഷ്ടല്ലേ.അപ്പൊ ഓർമ വന്നാൽ ചിലപ്പോ അതിനേകളും പ്രശ്നാവില്ലേ"പാറു "എന്ത് പ്രശനം"സനു "എടി ചിലപ്പോ ഇതിനെക്കാളും പ്രശ്‌നാവും ചിലപ്പോ"പാറു "അതോന്നുമുണ്ടാവില്ല.ഉണ്ടായാൽ തന്നെ അപ്പോഴല്ലേ.ഇപ്പൊ ആദ്യം അവൾടെ ഓർമ കിട്ടട്ടെ.എന്നിട്ട് ആലോചിക്കാം.നിങ്ങൾ കിടക്കാൻ നോക്ക്"സനു

"സനു പറഞ്ഞതിലും കാര്യമുണ്ട്.ചിലപ്പോ ഒന്നും തന്നെയുണ്ടാവില്ല.അവള് അതിനനുസരിച്ച് പൊരുത്തപ്പെടും"അച്ചു "പൊരുത്തപ്പെടുമായിരിക്കും ലെ"പാറു. "അഹ്ടി പൊരുത്തപ്പെടും.പക്ഷെ എന്തയാലും ഒരു തേപ്പ് നടക്കും"സനു "അത് എന്താടി, കലിപ്പനെ തേച്ചിട്ടല്ലേ അവള് സത്യേനെ കെട്ടുന്നെ, അല്ലേൽ ഓർമ വന്നാൽ ചിലപ്പോ സത്യേനെ തേച്ച് അവള് കലിപ്പനെ കെട്ടും.എന്തായാലും ഒരു തേപ്പ് ഉറപ്പ്"സനു "നിന്റെ കരി നക്കോടിച്ചു ഒന്നും പറയാതേടി"തലയേണ എറിഞ്ഞുകൊണ്ട് അച്ചു പറഞ്ഞു. "ഞാൻ പറഞ്ഞതെന്താ സത്യമല്ലേ"സനു "ഇങ്ങനത്തെ സത്യമൊന്നും പറയാതെ കിടന്നുറങ്ങ്"പാറു നാളെയെന്താവും എന്നറിയാതെ അവര് നിദ്രദേവിയെ കൂട്ടുപിടിച്ചു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story