ഒന്നായ്‌ ❣: ഭാഗം 37

onnay

രചന: SHOBIKA

ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി.പക്ഷെ എന്തോ പേടി.ദേവേട്ടൻ കൂടെ വരുന്നുണ്ട് എന്നാണ് ഞാൻ കരുതിയത്.പക്ഷെ ദേവേട്ടൻ ഇല്ലാന്ന് പറഞ്ഞപ്പോൾ എന്തോ സങ്കടം വന്നു. പിന്നെ ദേവേട്ടൻ പറഞ്ഞത് കൊണ്ട്‌ മാത്രണ് വീട്ടിലേക്ക് വന്നേ.വീടത്തിയതും എന്തോ പോസിറ്റീവ് എനർജി കിട്ടി.ചിലപ്പോ ഞാൻ ജനിച്ചു വളർന്ന വീടായത് കൊണ്ടായിരിക്കാം.വീട്ടിനക്കത്തു കയറിയതും കണ്ടത് എന്റെ ഒരു ഫോട്ടോയാണ്.പിന്നെ ചുറ്റും നോക്കിയതും കണ്ടു അവിടവിടെയായി എല്ലാരുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. പിന്നെ സ്നേഹ എനിക്ക് ഓരോ സ്ഥലവും പറഞ്ഞു തന്ന്.അവിടെ വെച്ച് ഞാൻ അത് ചെയ്തു ഇതു ചെയ്തു,എന്റെ ഇഷ്ടപ്രകാരമാണ് അവിടെ അങ്ങനെയാക്കിയത് എന്നൊക്കെ പറഞ്ഞ് എല്ലാടെയും കണ്ടു.എന്തോ എനിക്കെല്ലാം പക്ഷെ ആദ്യമായി കണ്ടത് പോലെയാണ് തോന്നിയെ. ഒരു കൊച്ചു കുട്ടിയുടെ ലാകവത്താൽ എല്ലാടെയും ചുറ്റി കണ്ടു.അങ്ങനെ നേരെ ലാസ്റ്റ് അവൾ എന്റെ റൂമിൽ കൊണ്ടെത്തിച്ചു.

അതിനകത്ത് ഫുൾ ഓഫ് ഫോട്ടോസ് ആയിരുന്നു. മാളുണ്ട് കൂടെയുള്ളതും, സ്നേഹടെ കൂടെയുള്ളതും,കണ്ണന്റെ കൂടെയുള്ളതും ഫ്രണ്ട്സിന്റെ കൂടെയുള്ളതും, ഫാമിലിയുടെ കൂടെയുള്ളതും അങ്ങനെ ഒരുപാട് ഫോട്ടോസ് ഒരു ഫോട്ടോ വാള് പോലെ .അത് എന്റെ ഐഡിയ ആണെത്രേ. "ശ്രീയേച്ചി ഡോക്ടർ ആണോ ചേച്ചിനെ കല്യാണം കയിച്ചണെ"മാളു "എത് ഡോക്ടറാണ് മാളൂട്ടിയെ"ചിക്കു "അന്ന് എനിച് കഴുതിലിടാൻ സാനം തന്നില്ലേ ആ ഡോക്ടർ"മാളു "അതാരാ"സ്നേഹ "ഓ എംടെ സ്നേയേച്ചി മറ്റേ ഡോക്ടറില്ലേ"മാളു സ്നേഹടെ മണ്ടേൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു "ഏതാ എനിക്ക് മനസിലായില്ല മാളുസേ"സ്നേഹ "ശ്രീയേച്ചിക്ക് മനസിലായോ"മാളു "ഇല്ലേടാ"ചിക്കു "അത് ഇന്ന് ചേച്ചി കൂടെ വരണം പറഞ്ഞില്ലേ ആ ഡോക്ടർ.എന്റെ ഏത്തന്റെ പേരുള്ള ആ ഡോക്ടർ"മാളു "ഓ സത്യേട്ടൻ അല്ലെ"സ്നേഹ "ആ അതന്നെ, ആ ഡോക്ടർ ആണോ കല്യാണം കയിച്ചണെ"മാളു സംശയത്തോടെ ചോദിച്ചു

"അതേലോ മാളൂട്ടിയെ.ആ ഡോക്ടർ തന്നെയാണ് ചേച്ചിനെ കല്യാണം കഴിക്കണെ.മാളൂട്ടിയെ.... ഇഷ്ടായോ ആ ഡോക്ടറെ"ചിക്കു "ഇഷ്ടായി.എനിച് കഴുതിലിടാൻ ആ സാനം തന്നല്ലോ"മാളു "ഏതു സാനം "സ്നേഹ "പനിയായപ്പോ ഹോസിറ്റലിൽ പോയില്ലേ അപ്പൊ ഡോക്ടർ ഇവിടെ വെച്ചു ഇങ്ങനെ നോക്കിലെ ആ സാനം"നെഞ്ചിൽ കൈ വെച്ച് കാണിച്ചോണ്ട് മാളു പറഞ്ഞു "ഓ സ്‌തേതസ്കോപ്പ്."സ്നേഹ "അതന്നെ"സ്നേഹ. "ശ്രീ നിനക്ക് ഒന്നും ഓർമയില്ലെടി"സ്നേഹ "ഇല്ലല്ലോ"കൊച്ചുകുട്ടികളെ പോലെ ചിക്കു പറഞ്ഞു. പിന്നെ സ്നേഹ ഒന്നും ചോദിക്കാൻ പോയില്ല.കുറെ നേരം മാളുവും സ്നേഹയും ചിക്കുവും കൂടെ സംസാരിച്ചിരുന്നു. ~~~~~~~~~ ഷാഹി എല്ലാ കാര്യങ്ങളും ചിക്കുന്റെ അച്ഛന്റേത്‌ വിളിച്ചു പറഞ്ഞു.ഷാഹി ഒരു ന്യൂറോളജിസ്റ് ആയത് കൊണ്ട് അവന് ആണ് ചിക്കുനേ ചികിൽസിക്കുന്നത്. "മോനെ എന്തു ചെയ്തിട്ടാണേലും വേണ്ടില്ല എന്റെ മോൾടെ ഓർമ തിരിച്ചു കിട്ടണം.അവൾടെ ഈ അവസ്ഥ ഞങ്ങക്ക് സഹിക്കണില്ല."

ചിക്കുന്റെ അച്ഛൻ കണ്ണു തുടച്ചുകൊണ്ട് പറഞ്ഞു. "അങ്കിൾ വിഷമിക്കാതെ, അവളെ നമ്മുക്ക് പഴയത് പോലെ ആക്കാന്നെ"ഷാഹി "ആയ മതി മോനെ.എന്റെ കുട്ടിടെ കളിച്ചിരികളില്ലാതെ ഈ വീട്‌ ഉറങ്ങിയ പോലെയാണ്."അച്ചൻ "എല്ലാം ശെരിയാവും അങ്കിൾ.അങ്കിൾ ഒരു കാര്യം പറഞ്ഞോട്ടെ"ഷാഹി "എന്താ മോനെ"അച്ഛൻ "അത് പിന്നെ ചിക്കുനെ മാറ്റാൻ സത്യക്കെ കഴിയു.അവന്റെ സാന്നിധ്യം കൊണ്ട് ചിക്കുവിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.അവൾടെ ഓർമകളെ തിരിചു കൊണ്ടുവരാൻ സാധിക്കും.ഇപ്പൊ അവളിൽ നിറഞ്ഞു,ഒന്നായ്‌ ❣ നിൽക്കുന്ന നാമം ദേവേട്ടൻ എന്നതാണ്.രൂപം സത്യയുടെയും.അതുകൊണ്ട് അവന്റെ സാന്നിദ്യമാണ് നമ്മൾ ഉറപ്പുവരുത്തേണ്ടേ. അവന്റെ സ്നേഹവും കെയറിങ്ങും കൊണ്ട് ഇപ്പോഴത്തെ ചിക്കുവിനെ നമ്മൾ പഴയ ചിക്കുവിലേക്ക് മാറ്റുന്നു.അതിന് സത്യ ഇപ്പൊ,ഹം അവൾടെ കൂടെയുണ്ടാവണം"ഷാഹി പറഞ്ഞു നിർത്തി. "അതിനു എന്തു ചെയ്യാൻ പറ്റും മോനെ.

ആ മോൻ ഇപ്പൊ തന്നെ കുറെ സാഹിയിച്ചു.ഇനിയുംഅവന്റടുത് ചെല്ലാൻ കഴിയോ"അച്ഛൻ നിസ്സഹായതയോടെ ചോദിച്ചു. "അവൻ സമ്മതിക്കും അങ്കിൾ .ഞങ്ങൾ പറഞ്ഞാൽ അവൻ കേൾക്കും.അങ്കിൾ ചിക്കുനേ ഞങ്ങടെ സത്യക്ക് കൊടുക്കാവോ"ഷാഹി "മോനെന്താ ഉദ്ദേശിച്ചേ"അച്ചൻ "അതങ്കിൾ ചിക്കുനേ ഞങ്ങടെ സത്യക്ക് കെട്ടിച്ചു കൊടുക്കുവോ. അവന് ഈ അഭിനയിക്കാൻ ഒന്നും പറ്റത്തില്ല.അതിന് അവൻ സമ്മതിക്കില്ല.അതോണ്ടാ. ഇതാവുമ്പോ എല്ലാം ശെരിയാവും"ഷാഹി. "ഞങ്ങക്ക് എതിർപ്പൊന്നുമില്ല മോനെ.ഞങ്ങടെ കുട്ടിടെ കാര്യമല്ലേ.സത്യ നല്ല കാര്യവിവാരം ഉള്ളവനും മറ്റുള്ളവരുടെ മനസറിയുന്നവനും സ്നേഹമുള്ളവനുമൊക്കെയാണ്.ആ അവന് ഞങ്ങടെ മോളെ കൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ.പിന്നെ എന്റെ മോൾടെ ഈ അവസ്ഥ മാറാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഇല്ലാന്ന് തന്നെ എന്റെ മനസും പറയുന്നു. പക്ഷെ മോനെ അവന്റെ അഭിപ്രായം നോക്കണ്ടേ

. അവന്റെ വീട്ടുകർക്കൊക്കെ ഇഷ്ടപ്പെടുവൊ എന്റെ മോളെ"അച്ഛൻ ആവലാതിയോടെ ചോദിച്ചു. "അവര് സമ്മതിക്കും അങ്കിൾ.അവരെ എനിക്ക് നല്ലപോലെ അറിയാം.അങ്കിളിന്റെ അഭിപ്രായം ആണ് ഞങ്ങക്ക് അറിയേണ്ടേ"ഷാഹി "എനിക്ക് കുഴപ്പമൊന്നുമില്ല മോനെ.എന്തായാലും എന്റെ കുട്ടിക്കൊരു ജീവിതം വേണം.അത് സത്യയുടെ കൂടെയാണേൽ സന്തോഷം."അച്ചൻ "ശെരിയങ്കിൾ ഞാൻ വിളിക്കാം"ഷാഹി. "ആ ശെരി"അച്ഛൻ ~~~~~~~~~ "എന്തായാടാ അവൾടെ അച്ഛൻ എന്തു പറഞ്ഞു"കാർത്തി "അവർക്ക് സമ്മതമാണ്.ഇനി നിന്റെ വീട്ടുകാരുടെ തീരുമാനം പോലെയിരിക്കും കാര്യങ്ങൾ"ഷാഹി "ഹാവൂ ഇപ്പോഴാ സമദാനായെ.എന്റെ വീട്ടുകർക്കൊക്കെ ഒക്കെയാണ്.ഇനി സത്യേടെ കാര്യമാണ് അറിയേണ്ടേ."കാർത്തി

"നമുക്ക്‌ wait ചെയ്യാം"അഭി "അതല്ലേ ഇപ്പൊ നടക്കു"കാർത്തി. ~~~~~~~~~ (സത്യ) അവന്മാര് പറഞ്ഞപോലെ തന്നെ ചെയ്തു.ഈ രണ്ടു ദിവസം മിണ്ടിയിട്ടേയില്ല.ഞാൻ അതിനും മാത്രം എന്താണാവോ ചെയ്തേ.അവരുടെ ഈ അവഗണന സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അവസാനം ഒരു തീരുമാനമെടുത്തു അവര് പറയുന്നപോലെ ചെയ്യാമെന്ന്.ശ്രീകുട്ടിയെ വിവാഹം കഴിക്കാമെന്ന്. എന്തോ എന്റെ മനസ്സും അങ്ങനെ പറയുന്നു. "കാർത്തി"സത്യ ഞാൻ വിളിച്ചിട്ടും അവൻ നോക്കാതെ പോയി.പിന്നെ രണ്ടും കൽപ്പിച്ച് അവര് മൂന്നാൾടെ മുന്നിൽ കേറി നിന്നു. "എന്തിനാ നിങ്ങൾ ഇങ്ങനെ എന്നോട് മിണ്ടാതെ നടക്കുന്നെ.നിങ്ങക്കറിയില്ലേ എനിക്ക് നിങ്ങളോട് സാംസാരികാതെ ഇരിക്കാൻ പറ്റത്തില്ല എന്ന്."സത്യ അതിനും അവര് മൗനമായി തന്നെ നിന്നു. "ശെരി നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അവളെ കല്യാണം കഴിക്കാം"സത്യ "അങ്ങനെ ഞങ്ങടെ ഇഷ്ടത്തിന് നീ അവളെ കേട്ടണ്ടാ"അഭിയാണ് "നിങ്ങടെ ഇഷ്ടത്തിനല്ല എന്റെ ഇഷ്ടത്തിന് തന്നെയാണ്"സത്യ "സത്യമാണോടാ സത്യ"കാർത്തിയാണ്....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story