ഒന്നായ്‌ ❣: ഭാഗം 43

onnay

രചന: SHOBIKA

"വായടക്ക് ചെക്കാ എന്നിട്ട് റൂമിൽ ചെന്ന് അവളോട് ചോദിക്ക്"കാർത്തി അതും പറഞ്ഞു പോയി. ഇതെല്ലാം മറഞ്ഞു നിന്ന് അപർണ കേൾക്കുന്നുണ്ടായിരുന്നു. 'നീയെനിക്ക് പണി തരുമല്ലെടി.നിന്നെ ഞാൻ ശെരിയാക്കി തരുന്നുണ്ട്'അപർണ's ആത്മ. ~~~~~~~~~ "ശ്രീകുട്ടി" "അഹ് എന്താ ദേവേട്ടാ"തുണി മടക്കി കൊണ്ട് ചിക്കുവിളി കേട്ടു. "നീയാണോ അപർണയുടെ ഈ അവസ്ഥക്ക് കാരണം"സത്യ ഗൗരവത്തോടെ ചോദിച്ചു. "അത് ദേവേട്ടൻ എങ്ങനെ അറിഞ്ഞു."ചിക്കു ഒന്ന് പരുങ്ങി കൊണ്ട് ചോദിച്ചു. "ആണോ അല്ലയോ"സത്യ "അതേ ദേവേട്ടാ " ചിക്കു തല താഴ്ത്തി കൊണ്ട് പറഞ്ഞു. "എന്തിനാ അങ്ങനെ ചെയ്തേ"സത്യ "പിന്നെ അവളെന്തിനാ ദേവേട്ടന്റെ കയ്യിൽ പിടിച്ചേ.ഞാനല്ലേ പിടിക്കണ്ടേ.പിന്നെ നന്ദു പറഞ്ഞായിരുന്നു അവൾക്ക് ദേവട്ടനെ ഇഷ്ടമായിരുന്നു എന്ന്. അതുമാത്രല്ല കോളേജിൽ അവൾ എന്റെ ശത്രു ആയിരുന്നുത്രേ."കൊച്ചുകുട്ടികളെപോലെ ചിക്കു പറഞ്ഞു. ഇതൊക്കെ കേട്ടിട്ട് സത്യേടെ കിളിയൊക്കെ പറന്നു പോയി മക്കളെ പറന്നു പോയി. "ഇനി ദേവേട്ടൻ അവളോട് സംസാരിക്കണ്ടട്ടോ.എനിക്കിഷ്ടല്ലാത്.കണ്ടാലും മതി കോലം.

സകലമാനാ പെയിന്റും മുഖത്തടിച്ചിട്ടാ നടക്കുന്നെ"മുഖം ചുളുക്കി കൊണ്ട് ചിക്കു പറഞ്ഞു. "ഞാൻ സംസാരിച്ചാലോ"സത്യ ഒരു കള്ളച്ചിരിയോടെ ചോദിച്ചു. "പോ അവിടുന്ന് ഞാൻ മിണ്ടൂലാട്ടോ"കൊച്ചുകുട്ടികളെ പോലെ ചുണ്ടൊക്കെ ചുളുക്കി കൊണ്ട് ചിക്കു പറഞ്ഞു. "ശെരി ഞാൻ സംസാരിക്കില്ലാട്ടോ"സത്യയും അവൾടെ അതേ ഭാവത്തിൽ പറഞ്ഞു. "അതൊക്കെ അവിടെ നിക്കട്ടെ നീയിങ്ങോട്ട് വാ"ചിക്കുന്റെ കൈ പിടിച്ചു വലിച്ച് നെഞ്ചിലിട്ടൊണ്ട് സത്യ പറഞ്ഞു. ചിക്കു അവന്റെ കണ്ണിൽ നോക്കി തന്നെ നിൽക്കുന്നുണ്ട്.പെട്ടെന്ന് എന്തൊക്കെയോ അവൾടെ മൈനിഡിലൂടെ കടന്നു പോയി.സത്യ അവൾടെ ഇടപ്പിൽ പിടിച്ചു അവനോട് അടുപ്പിച്ചതും ചിക്കു ഒന്ന് തല കുടഞ്ഞോണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി.അവന്റെ നോട്ടം മൊത്തം ചിക്കുന്റെ ചുണ്ടിലേക്ക് ആയിരുന്നു.നിമിഷ നേരംകൊണ്ട് അവന്റെ അധരങ്ങൾ അതിന്റെ ഇണയുമായി ചേർന്നു കഴിഞ്ഞിരുന്നു.രണ്ടാൾടെയും ശ്വാസം വിലങ്ങിയപ്പോഴാണ് വിട്ടുമാറിയെ.

"നമ്മുടെ മനസ്സ് ഒന്നായ്‌ ചേർന്നപോലെ ശരീരംകൊണ്ടും ഒന്നായ്‌ ചേരാൻ നിനക്ക് സമ്മതമല്ലേ"സത്യ ചിക്കുവിനോടായി ചോദിച്ചു. അതിന് അവളൊരു നാണത്തിൽ കലർന്ന ചിരി നൽകി. ഇനി അവിടെ നിക്കണത് ശെരിയല്ല മക്കളെ . No entry board ആണ്. ~~~~~~~~~ രാവിലെ എല്ലാരും കൂടെ ഇരുന്ന് ഫുഡ് കഴിക്കുവായിരുന്നു.അപ്പോഴാണ് അപർണ താഴോട്ട് വന്നേ. "ആ വാ അപ്പു വന്നിരുന്നു കഴിക്ക്"സത്യേടെ അമ്മയാണ്. "വേണ്ടന്റി ഞാൻ പുറത്തിന്ന് ഓർഡർ ചെയ്തിട്ടുണ്ട്.അതു കഴിച്ചോളാം.എനിക്ക് ഇന്നലത്തോടെ മതിയായി."അപർണ വയര് തടവി കൊണ്ട് പറഞ്ഞു. അമ്മ സംശയത്തോടെ നോക്കുന്നുണ്ട്.ബാക്കിയുള്ളവർ ചിരി കടിച്ചു പിടിച്ചിരിക്കാണ്. "വേണ്ടത്തവർ കഴിക്കണ്ട 'അമ്മ.ഞങ്ങക്ക് വിളമ്പി താ"കാർത്തി. ഫുഡ് കഴിച്ചു കഴിഞ്ഞതും സത്യയും കാർത്തിയും ഹോസ്പിറ്റലിൽ പോയി. അപർണ ഫുഡ് ഓർഡർ ചെയ്തത് wait ചെയ്തോണ്ട് ഇരിക്കുന്നുണ്ട്. നന്ദുവും ചിക്കുവും കൂടെ ടിവിയുടെ മുന്നിലിരിക്കുന്നുണ്ട്.പെട്ടന്നാണ് അവരുടെ മുന്നിലേക്ക് ഒരു ചത്ത പല്ലി വീണേ.

"അമ്മേ."നന്ദു പേടിച്ച് നിലവിളിച്ചു. "എന്താ നന്ദു"ചിക്കു "ദേ ചേച്ചി ഒരു ചത്ത പല്ലി മേലെന്ന് വീണു"നന്ദു "ഇതിനാണോ നീ പേടിച്ചേ. അതങ്ങോട്ട് എടുത്തു കളഞ്ഞാൽ തീരില്ലേ"ചിക്കു. "എന്നാൽ ചേച്ചി കളയ്"നന്ദു ചിക്കു ഒരു കവറിലോട്ട് കോല് വെച്ച് ആ പല്ലിയെ ആക്കി.എന്നിട്ട് കളയാൻ കൊണ്ട് പോവുമ്പോഴാണ് അപർണ ഓർഡർ ചെയ്ത ഫുഡ് ടേബിളിൽ വെച്ചിട്ട് മോളിലോട്ട് പോയി. പെട്ടന്ന് ഒരു ഐഡിയ തോന്നി ചിക്കു ആ പല്ലിയെ വേഗം അവള് ഓർഡർ ചെയ്ത് വരുത്തിയ ഫുഡിൽ ഇട്ടിട്ട് അത് പഴയ പോലെ വെച്ചു.എന്നിട്ട് ഒന്നും അറിയാത്ത പോലെ ടിവിയുടെ മുന്നിൽ വന്നിരുന്നു. കുറച്ച് കഴിഞ്ഞതും ആരോ vomit ചെയ്യുന്ന സൗണ്ട് കെട്ടാണ് ചിക്കുവും നന്ദുവും പോയി നോക്കിയേ. അവിടെ കണ്ട കാഴ്ച അപർണ നിന്ന് ശർധിക്കുന്ന സത്യേടെ 'അമ്മ നിന്ന് പുറം ഉഴിഞ്ഞു കൊടുക്കുന്നുണ്ട്.ഒപ്പം പുറത്ത് നിന്ന് ഫുഡ് വാങ്ങിയതിന് നിന്ന് ചീത്ത പറയുന്നുണ്ട്. ഇതെല്ലാം കണ്ട് ചിരി വന്ന ചിക്കു നന്ദുനേം വലിച്ചോണ്ട് ബാൽകോണിയിലോട്ട് ഓടി.എന്നിട്ട് അവിടെ നിന്ന് ഒരേ ചിരി.

പാവം നന്ദു കിളി പോയപോലെ നിൽക്കുന്നുണ്ട്. "എന്തിനാ ചേച്ചി ചിരിക്കുന്നെ"നന്ദു "പിന്നെ ചിരിക്കാതെ"ചിക്കു ചിക്കു കാര്യങ്ങളെല്ലാം അവൾക്ക് പാർജു കൊടുത്തു.പിന്നെ രണ്ടാളും കൂടിയായി ചിരി.ഇതു കണ്ടുകൊണ്ടാണ് അപർണ അങ്ങോട്ട് വന്നേ. "അപ്പൊ ഇത് നിന്റെ പണി ആയിരുന്നല്ലേ"അപർണ "അതേലോ"ചിക്കു പുച്ഛത്തോടെ പറഞ്ഞു. "നീ അധികം നാൾ ഇവിടെ വാഴില്ലെടി. സത്യ എനിക്കുള്ളത്.അത് നിന്നെ കൊന്നിട്ടണേലും ഞാൻ സ്വന്തമാക്കിയിരിക്കും."അപർണ "നീയൊരു ചുക്കും ചെയ്യില്ല.നിന്റെ ഒക്കെ ഒരു നോട്ടം പോലും ദേവേട്ടന്റെ മേൽ വീഴാൻ ഞൻ സമ്മതിക്കില്ല"ചിക്കു "കാണാം"അപർണ "അഹ് കാണാം."ചിക്കു. ~~~~~~~~~ (ചിക്കു) ഞാൻ റൂമിൽ വന്ന് കിടക്കുമ്പോഴാണ് ഷെൽഫിന്റെ മോളിൽ എന്തോ കിടക്കുന്നത് കണ്ടേ. ഒരു chair വലിച്ചിട്ട് അതെടുത്തു.

അത് നോക്കിയപ്പോൾ ഒരെണ്ണമൊരു gift ബോക്സും.പിന്നെ ഒരു അൽബമായിരുന്നു. ആൽബം തുറന്നു നോക്കിയപ്പോൾ ദേവട്ടൻറേം കാർത്തിയേട്ടൻറേം നന്ദുന്റെയുമൊക്കെ ചെറുപ്പത്തിലേ ഫോട്ടോസ് ആയിരുന്നു. എല്ലാം ഇരുന്ന് നോക്കി.പിന്നെ ആ gift ബോക്സിൽ name എഴുതിയിട്ടുണ്ടായിരുന്നു "To my ചിക്കു💞 From Your പാറു💞" ഹേ അപ്പൊ ഇതാണോ പാറു എന്റെ കല്യാണത്തിന് എനിക്ക് വേണ്ടി പൂമ്പാറ്റയുടെ കയ്യിൽ കൊടുത്തിരുന്ന gift. ഇവിടെ കൊണ്ട് വെച്ചിരിക്കായിരുന്നോ.ഞാൻ അത് ആകാംഷയോടെ തുറന്നു....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story