ഒന്നായ്‌ ❣: ഭാഗം 44

onnay

രചന: SHOBIKA

ആ ഗിഫ്റ്റ് തുറന്നതും അതിനകത്ത് ഒരു ബോക്സ് ആയിരുന്നു. എന്താന്നറിയാനുള്ള ആകാംഷ കൊണ്ട് അത് അപ്പൊ തന്നെ തുറന്ന് നോക്കി.അതിനകത്ത് ഒരു ഡയറി ആണ് തോന്നുന്നു. തോന്നാലല്ല ഡയറി തന്നെയാണ്.ആദ്യം വായിക്കണോ എന്നൊരു ശങ്ക തോന്നി.പിന്നെ എനിക്ക് വന്ന ഗിഫ്റ്റല്ലേ .പിന്നെ വായിക്കാം കരുതി തുറന്നു.ആദ്യ പേജിൽ തന്നെ വലുതായി ഒന്നായ്‌ ❣ ഏഴു വർണങ്ങൾ ഒന്നായ്‌ ❣ ചേർന്ന മഴവില്ല് ആവണം എനിക്ക് എന്നെഴുതിയിട്ടുണ്ടായിരുന്നു.അടുത്ത പേജ് വായിച്ചപ്പോൾ തന്നെ മനസിലായി.അതെന്റെ ഡയറി തന്നെയാണെന്ന്. അതിലെ ഓരോ വരികൾ വായിക്കുമ്പോൾ ആകാംഷയായിരുന്നു.പിന്നെ പിന്നെ അത്ഭുതവും,സന്തോഷവും, ദുഃഖവുമെല്ലാം എന്നിൽ വന്ന് നിറഞ്ഞു. ആ ഡയറിയിലൂടെ എന്റെ പ്രണയത്തെ ഞാൻ കണ്ടു.ന്റെ ദേവേട്ടനെ.എന്നാൽ കുറച്ചു കഴിഞ്ഞതും എനിക്ക് വേദന നൽക്കും വിധമുള്ള കാര്യമാണ് അതിൽ ഉണ്ടായിരുന്നേ. ന്റെ ദേവേട്ടൻ ജീവിച്ചിരിപ്പില്ല എന്ന്.

അപ്പൊ ഇവിടെയുള്ള ദേവേട്ടൻ.കുറെ സംശയങ്ങൾ ബാക്കിയാക്കി.ഡയറി അടച്ചു വെച്ച് കുറച്ചു നേരം കിടന്നു.മനസ് ഒന്ന് ശാന്തമായപ്പോൾ ഡയറി നിർത്തിയവിടെ നിന്ന് തുടങ്ങി. ന്റെ കോളേജ് ജീവിതവും അവരെയെല്ലാം പരിചയപ്പെട്ടതുമെല്ലാം അതിൽ ഞാൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു.പിന്നെ എഴുതിയത് വായിച്ച ഞാൻ ഞെട്ടിപ്പോയി ഞാൻ ദേവേട്ടനെ അതായത് സത്യയെ നേരിൽ കണ്ടിട്ടിലായിരുന്നു എന്നും എനിക്കൊരു പ്രണയമുണ്ടായിരുന്നു എന്നുമെല്ലാം അതിൽ ഉണ്ടായിരുന്നു. ഒരു കലിപ്പൻ. പക്ഷെ ആളെ ഞാൻ മാത്രേ കണ്ടിട്ടുള്ളു.ഒരു മായാവി എന്നൊക്കെയാണ് അതിൽ ഉണ്ടായിരുന്നേ.എന്നിൽ ഒരു വലിയ നടുക്കം സൃഷ്ടിച്ചു എന്നു തന്നെ പറയാം.എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.ഒരാളെ മനസ്സിൽ കൊണ്ടു നടന്നിട്ട് മറ്റൊരാളെ കല്യാണം കഴിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.പിന്നീട് ഞാൻ ഓർത്തെടുത്തു അന്ന് ഹോസ്പിറ്റലിൽ വെച്ച് ഇവരൊക്കെ പറഞ്ഞായിരുന്നു

സത്യ എന്റെ ദേവേട്ടൻ അല്ലെന്ന്.പക്ഷെ ഞാനാണ് ഉറപ്പിച്ച് പറഞ്ഞേ.എന്തോ എന്റെ തെറ്റാണ് എല്ലാം.എന്റെ ഓർമ്മ പോയതാണെല്ലത്തിനും കാരണം.പക്ഷെ ദേവേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടല്ലോ അത് എന്തുകൊണ്ടായിരിക്കും. എല്ലാം കൂടെ എനിക്ക് വട്ടു പിടിക്കും എന്നു തോന്നിയപ്പോ ഞാൻ ഇത് എനിക്ക് പ്രെസെന്റ് ചെയ്ത ആളെ തന്നെ കാണാൻ തീരുമാനിച്ചു.അതന്നെ പാറുവിനെ. ~~~~~~~~~ (ഇതേ സമയം കോളേജിൽ) "ഇന്ന് ചിക്കു കൂടെ വേണായിരുന്നു ലെ"സനു "അഹ്ടി അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു."അച്ചു "അല്ലെടി ആ അപർണ വന്നില്ലേ കോളേജിലേക്ക്"സനു "ചിക്കു ഇന്നലെ പണികൊടുത്തെന്റെ ക്ഷീണം മറിണ്ടാവില്ല കൊച്ചിന്"പാറു "അതും ശെരിയാ"സനു ചിരിച്ചോണ്ട് പറഞ്ഞു. "കോളേജ് ഒക്കെ കാണാൻ ഇന്ന് എന്തായാലും ഗും ആയിണ്ടല്ലേ"അച്ചു "എന്തോ പാർട്ടി മീറ്റിങ് അല്ലെ."പാറു "അഹ്ടി ആ രാജീവും ഗ്യാങ്ങും ആണ് അതിന്റെ നടത്തിപ്പ്"സനു "ഓഹോ എന്തേലും ആവട്ടെ.നമ്മുക്ക് ക്യാന്റീനിലോട്ട് പോവാം"

പാറു. അവര് ക്യാന്റീനിലോട്ട് പോവുമ്പോഴാണ് ആ രാജീവും ഗ്യാങ്ങും അതായത് അപർണയില്ലതൊണ്ടാ തോന്നുന്നു പൂജയുമില്ല.ബാക്കി മൂന്നാളുമുണ്ട്.അവന്മാർ അവരുടെ മുന്നിൽ കേറി നിന്നു. "അങ്ങെയങ് പോയാലോ."ഒരു വഷളൻ ചിരിയോടെ രാജീവ് ആണ്. "വഴിന്ന് മറാടാ.അന്ന് കിട്ടിയതൊന്നും മതിയായില്ലേ"പാറു കലിപ്പിൽ പറഞ്ഞു. "കിട്ടിയതെല്ലാം തിരിച്ചു കൊടുത്തെ ഞങ്ങക്ക് ശീലമുള്ളു"ആദർശാണ്. "ഓഹോ എന്ന നീ വാങ്ങിയിട്ടെ പോവു"അച്ചു. അച്ചു അതു പറഞ്ഞതും ആദർശ് അവന്റെ കയ്യിൽ പിടിച്ചു.അതു കണ്ടു നിൽക്കാൻ പാറുനും സനുനും കഴിഞ്ഞില്ല.അവർ അവളെ വിടിയിക്കാൻ നോക്കി.അവസാനം കയ്യാങ്കളി ആയി.ഇതു കൊണ്ടുവന്ന എതിർ പാർട്ടിക്കാർ ഇതിനിടയിൽ അവന്മാർക്കിട്ട് കൊടുക്കാൻ തുടങ്ങി.അത് കണ്ടുവന്ന മറ്റേ പാർട്ടിക്കാർ സഹിച്ചില്ല.അങ്ങനെ മൊത്തത്തിൽ ജഗപ്പൂകയായി. ഇവിഡിപ്പോ എന്താ നടക്കുന്നെ എന്ന രീതിയിലാണ് അച്ചുവിന്റെയും പാറുവിന്റെയും സനുവിന്റെയും ഭാവം. "എടി എന്താ ഇപ്പൊ ഇണ്ടായെ"പാറു "ആവോ"സനു "ഇനി ഇവിടെ നിന്ന പണിയാവും നിങ്ങൾ വാ നമ്മുക്ക് തിരിച്ചു ഹോസ്പിറ്റലിലേക്ക് പോവാം."പാറു "അതുശേരിയാ വാ പോവാം"

അച്ചു. ~~~~~~~~~ ചിക്കു പാറുനെ കാണാൻ വേഗത്തിൽ റൂമിൽ നിന്ന് സ്റ്റെപ്പ് ഇറങ്ങുമ്പോഴാണ് അവളെ പിന്നിൽ നിന്ന് ആരോ തള്ളിയിട്ടു.അവൾ തലയടിച്ചു നിലത്തുവീണു.അവിടെയെല്ലാം ചോര പറക്കാൻ തുടങ്ങി.അവളെ ഈ അവസ്ഥയിലാക്കി , ഇതെല്ലാം കണ്ട് ക്രൂരമായ ചിരിയോടെ നിൽക്കുകയാണ് അപർണ്ണ. ഇത് കണ്ടു കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് സത്യ വീട്ടിലേക്ക് കയറിയത്. താഴെ ചോരയിൽ കുളിച്ചുകിടക്കുന്ന ചിക്കുനേ കണ്ട സത്യയുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു. "ശ്രീക്കുട്ടി"എന്നു വിളിച്ചോണ്ട് ഓടി വന്ന് സത്യ ആവളുടെ തലയെടുത് മടിയിൽ വെച്ച് തട്ടി വിളിക്കാൻ തുടങ്ങി. സത്യയുടെ നിലവിളിക്കെട്ടാണ് നന്ദുവും അമ്മയും വന്നേ.അവരും അവൾടെ അടുത്ത് വന്ന് അവളെ വിളിക്കാൻ തുടങ്ങി.സത്യ അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി. കൂടെ നന്ദുവും അമ്മയും.

~~~~~~~~~ ഹോസ്റ്റലിൽ എത്തിയ പാറുവിന്റെ ഫോണിലേക്ക് നന്ദു വിളിച്ചു കാര്യങ്ങൾ അറിയിച്ചു.അവര് മൂന്നും ഹോസ്പിറ്റലിലേക്ക് പോയി. അവരവിടെ എത്തിയപ്പോൾ ഐസിയുവിന് മുന്നിൽ തളർന്ന് നിൽക്കുന്ന സത്യയും അവനെ ആശ്വസിപ്പിക്കുന്ന അഭിയെയുമാണ്.തൊട്ടപ്പുറം മാറി കണ്ണീർ പൊഴിച്ചിരിക്കുന്ന നന്ദുവും അമ്മയും.അവർ മൂന്നാളും icu വിന് മുന്നിൽ പോയി നിന്ന് അവളെ ഒന്ന് നോക്കി കണ്ടു.വയറുകള്കിടയിൽ കിടക്കുന്ന ചിക്കുനേ കണ്ട് മനസ് തകർന്ന് അവര് മൂന്നാളും അവിടയിരുന്നു പോയി. പെട്ടെന്നാണ് അഭിയുടെ കയ് തട്ടിമാറ്റികൊണ്ട് സത്യ അവിടുന്ന് ഏണിച്ചത്. "നീയിതെങ്ങോട്ടാ"അഭി "നീ മാറി നിലക്ക് എന്റെ പെണ്ണിനെ ഈ അവസ്‌ഥയിൽക്കിയവൾ അവിടെ സന്തോഷത്തോടെ ഇരിക്കുന്നുണ്ടവും അവളെ ഞാൻ വെറുതെ വിടില്ലാ. നീ മാറി നിലക്ക് അഭി"സത്യ അതും പറഞ്ഞ് അവിടെ നിന്നിറങ്ങി...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story