ഒന്നായ്‌ ❣: ഭാഗം 45

onnay

രചന: SHOBIKA

"നീ മാറി നിലക്ക് എന്റെ പെണ്ണിനെ ഈ അവസ്‌ഥയിൽക്കിയവൾ അവിടെ സന്തോഷത്തോടെ ഇരിക്കുന്നുണ്ടവും അവളെ ഞാൻ വെറുതെ വിടില്ലാ. നീ മാറി നിലക്ക് അഭി"സത്യ അതും പറഞ്ഞ് അവിടെ നിന്നിറങ്ങി. "ഡാ സത്യ ഞാൻ പറയണത് കേൾക്ക്.ആദ്യം ചിക്കുന്റെ കാര്യം നോക്കാം.എന്നിട്ട് അവൾടെ കാര്യം നോക്കാം.ഞാൻ പറയണത് കേൾക്കടാ"അഭി സത്യയെ പിടിച്ചു നിർത്തികൊണ്ട് പറഞ്ഞു. "നീ പറഞ്ഞത് കൊണ്ട് മാത്രം. ന്റെ പെണ്ണിനെന്തെലും പറ്റിയാൽ വെച്ചേക്കില്ലാ ഞാൻ അവളെ "സത്യ കലിപ്പിൽ പറഞ്ഞു. അവന്റെ ആ കലിപ്പ് ലുക്ക് കണ്ടിട്ട് എല്ലാരും ഒന്ന് പേടിച്ചിട്ടുണ്ട്.ഇത്രയും ദേഷ്യത്തിൽ അവനെ ആരും കണ്ടിട്ടില്ല. അപ്പോഴാണ് icu വിന്റെ ഉള്ളിൽ നിന്ന് കാർത്തിയും ഷാഹിയും വന്നേ. "ഡാ കാർത്തി ന്റെ പെണ്ണിനെങ്ങനെ ഉണ്ടെടാ"സത്യ "നീ ഇങ്ങനെ ടെന്ഷന് ആയല്ലോ.അവൾക്ക് കോഴപ്പമൊന്നുമില്ല.തലയിൽ ഉള്ള മുറിവ് ഇത്തിരി ആഴത്തിൽ ഉള്ളത് ആയിരുന്നു.

ഒരു ചിന്ന ഓപ്പറേഷൻ വേണ്ടി വന്നു. now she is alright.ഇനി ബോധം വന്നാലേ condition എന്താ ഏതാ എന്നൊക്കെ പറയാൻ പറ്റുവുള്ളു."കാർത്തി. "എനിക്ക് കാണാൻ പറ്റുവോ"സത്യ "അവൾക്ക് ബോധം ഒന്ന് വന്നോട്ടെടാ എന്നിട്ട് കാണാം"ഷാഹിയാണ്. "അല്ലാ ഇതിനുത്തരവാദി ആയവൾ എവിടെ."കാർത്തി "വീട്ടിലുണ്ട് ആ പന്ന മോളെ ഞാൻ ശെരിയാക്കി കൊടുക്കുന്നുണ്ട്.നിങ്ങൾ ഇവിടെ നിലക്ക് ഞാൻ പോയി അവളെ ഒന്ന് കണ്ടിട്ട് വരാ ഇല്ലേൽ പിന്നെ ഞാൻ ന്റെ ശ്രീകുട്ടിയുടെ ദേവേട്ടൻ ആണ് പറഞ്ഞിട്ടെന്തിനാ."സത്യ "ആരാന്ന് കണ്ട നീ"ഷാഹി. "ഇന്ന് ഹോസ്പിറ്റലിൽ നിന്ന് നേരത്തെ ഇറങ്ങിയതായിരുന്നു ഞാൻ.എന്നിട്ട് ഞാൻ വീട്ടിൽ പോയി.അവിടെ എന്റെ മുന്നിൽ വെച്ചാണ് ആ പന്ന അപർണ ശ്രീകുട്ടിയെ തള്ളിയിട്ടെ."സത്യ. "ഞാൻ അപ്പോഴും പറഞ്ഞത് ചിക്കുനോട് അവളെ ഒന്ന് ശ്രേധിക്കാൻ."കാർത്തി. "ഇനി പറഞ്ഞിട്ട് കാര്യമില്ലാ.ഇനിയെന്താ പ്ലാൻ പറ"ഷാഹി. "നിങ്ങൾ രണ്ടാളും ഇവിടെ വേണം.

ഞാനും അഭിയും കൂടി പോയി ആ പന്ന മോളെ ഒന്ന് കണ്ടിട്ട് വരാം"സത്യയും അഭിയും കൂടി വീട്ടിലോട്ട് പോയി. അവിടെ ചെന്നപ്പോ കണ്ടത് ബാഗ് ഒക്കെ എടുത്ത് രക്ഷപെടാൻ നോക്കുന്ന അപർണയെയാണ്. "ന്റെ ദൈവമേ പെട്ടോ"അപർണയുടെ ആത്മ. "എങ്ങോട്ടാടി രക്ഷപെട്ടു പോവാം എന്ന് വിചാരിച്ചോ"അതും പറഞ്ഞ് സത്യ ഒന്ന് അങ്ങോട്ട് കൊടുത്തു അവൾക്കിട്ട്. "സത്യേട്ടാ എന്നെ തല്ലരുത് ഒരു തെറ്റ് പറ്റിയതാണ്"കവിളിൽ കൈ വെച്ചോണ്ട് അപർണ പറഞ്ഞു. "തള്ളിയിട്ട് കൊല്ലാൻ നോക്കുന്നതാണോടി തെറ്റ്"എന്ന് ചോദിച്ച് അഭി ഒന്നൂ അവൾക്കിട്ട് പൊട്ടിച്ചു. "അതേ കൊല്ലാൻ നോക്കിയത് തന്നെയാ.ചാവട്ടെ എന്ന് വിചാരിച്ചിട്ടു തന്നെയാ തള്ളിയെ.എന്നിട്ട് ചത്തോ അവൾ"അപർണ പുച്ഛത്തോടെ ചോദിച്ചു. "ടി"എന്നും വിളിച്ചോണ്ട് സത്യ അവളുടെ കഴുത്തിൽ പിടിച്ച് ഞെരിക്കാൻ തുടങ്ങി. അവൾ മാറ്റാൻ നോക്കണ്ട്.പക്ഷെ സത്യ അപാര പിടിയാ പിടിച്ചേ. "ഡാ സത്യ മതി അവള് ചത്തു പോവും"അഭി സത്യയെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

"ചാവട്ടെ ശവം"പുച്ഛത്തോടെ സത്യ പറഞ്ഞു. പിന്നീട് അവളെ ഒരു റൂമിൽ കെട്ടിയിട്ടിട്ട് അഭിയും സത്യയും ഹോസ്പിറ്റലിലേക്ക് പോയി.അവിടെ അവര് ചെല്ലുമ്പോ ചിക്കുന്റെ അച്ഛനും അമ്മയുമൊക്കെ ഉണ്ടായിരുന്നു. "മോനെ ശ്രീ "ചിക്കുന്റെ അമ്മയാണ്. "പേടിക്കണ്ടാ അമ്മ അവൾക്കൊന്നും ഇല്ലാ"സത്യ അമ്മയോടായി പറഞ്ഞു. പിന്നെ അവൾക്ക് ബോധം വരുന്നത് വരെ എല്ലാരും പുറത്തിരിക്കുന്നുണ്ടായിരുന്നു. കാർത്തി പിന്നെ മറ്റേ കോളേജിലെ അടിപിടി കേസിൽ പരിക്ക് പറ്റിയവരെ നോക്കാൻ പോയി. ബാക്കി എല്ലാരും അവിടെ തന്നെയുണ്ട്. "ചിക്കുന് ബോധം വന്നു"ഷാഹി ഐസിയുവിന്റെ അകത്ത് നിന്ന് വന്ന് പറഞ്ഞു. സത്യ മാത്രം അവളെ കാണാൻ കേറി.ബാക്കി ഉള്ളവർ റൂമിൽ കേറ്റുമ്പോ കാണാം എന്ന് പറഞ്ഞു. ~~~~~~~~~ (ചിക്കു) തലക്ക് നല്ല വേദന ആയിട്ടാണ് കണ്ണുതുറന്നേ.പിന്നെ കുറച്ചു സമയം വേണ്ടി വന്ന് ഞാൻ എവിടെയാണെന്ന് അറിയാൻ.നഴ്‌സിനെ കണ്ടപ്പോഴാണ് ഹോസ്പിറ്റലിൽ ആണെന്ന് മനസിലായെ.

ഷാഹിക്കാനെ കണ്ടപ്പോഴാണ് കുറച്ചു മുന്നേ ഉണ്ടായാ സംഭവങ്ങൾ ഓർമ വന്നേ.ഞാൻ കണ്ണ് തുറന്ന് കണ്ടതും ഷാഹിക്കാ ദേവേട്ടനെ വിളിച്ചിട്ട് വരാ പറഞ്ഞു പോയി. ഡോർ തുറന്ന് വരുന്ന ദേവേട്ടനെ കണ്ടതും ഞാൻ ഞെട്ടി.ഷർട്ടിൽ ഒക്കെ നിറയെ ചോര.ആകെ കോലം കെട്ടപോലെ. "ശ്രീകുട്ടി നിനക്ക് കുഴപ്പൊന്നുല്ലലോടാ."സത്യ അവൾടെ തലയിൽ തഴുകി കൊണ്ട് ചോദിച്ചു. "എനിക്ക് ഒന്നുല്ല. പക്ഷെ ദേവേട്ടനെന്താ പറ്റിയെ.ഡ്രെസ്സിൽ ആകെ ചോരയൊക്കെ ഉണ്ടല്ലോ.പിന്നെ ആകെ കോലം കെട്ടപോലെ"ചിക്കു സത്യേടെ ഡ്രെസ്സിൽ ഒക്കെ തൊട്ടു നോക്കി കൊണ്ട് ചോദിച്ചു. "പൊന്നു മോളെ നിന്നെ കൊണ്ട് വന്നതാ അവൻ.നിന്റെ ചോരയാണ് അവന്റെ ഡ്രെസ്സിലൊക്കെ ഉള്ളത്.പിന്നെ കോലം കേട്ടത്.നിനക്ക് എന്താ പറ്റിയെ എന്നറിയതെയുള്ള ടെന്ഷനിൽ പറ്റിയതാ"ഷാഹി ചിരിച്ചോണ്ട് പറഞ്ഞു. "ആണോ ദേവേട്ടാ"ചിക്കു അതിനൊരു വിളറിയ ചിരിയാണ് നല്കിയെ.അവളെ കണ്ടപ്പോഴാണ് അവൻ സമദാനമായെ.

"നീ ഓകെ അല്ലെ ചിക്കു"ഷാഹി "അതേ കാക്കു. അല്ല ദേവേട്ടാ ആരാ എന്നെ പുറകെ നിന്ന് തള്ളിയെ എന്ന് കണ്ടോ.ഞാൻ കണ്ടില്ലാ ആളെ."ചിക്കു വിഷമത്തോടെ പറഞ്ഞു. "നിനക്ക് ആളെ കാണാത്തൊണ്ടുള്ള വിഷമാണോ.മനുഷിനിവിടെ ഇപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണേ"സത്യ കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "Eee"ചിക്കു "ആളെയൊക്കെ നിന്റെ കെട്ടിയൊന് പോയി നല്ലത് കൊടുത്തിട്ടുണ്ട്. അപർണ ആണ് ആള്. ഇനി അറിഞ്ഞില്ലാന്നുള്ള സങ്കടം വേണ്ടാ"ഷാഹി "നിങ്ങൾ പണികൊടുത്തോ മനുഷ്യാ. ശെ ഞാൻ കൊടുക്കായിരുന്നു"ചുണ്ട് ചുളുക്കി കൊണ്ട് ചിക്കു പറഞ്ഞു. "ഈ കിടപ്പ് ഇനിയും കിടക്കണോ"സത്യ "അയ്യോ വേണ്ടായെ"ചിക്കു "നീ എന്നാൽ rest എടുക്ക്. ഞങ്ങൾ പുറത്തുണ്ടാവും. റൂമിലേക്ക് മാറ്റുമ്പോ കാണാം"സത്യ. ചിക്കു അതിന് തലയാട്ടി കൊണ്ട് കിടന്നു.എന്നിട്ട് എന്തൊക്കെയോ ആലോചിച്ചു.വല്ല അന്താരാഷ്ട്ര കാര്യമായിരിക്കും. ~~~~~~~~~ "സത്യം പറ നിങ്ങൾക്കറിയില്ലേ എന്താ സംഭവിച്ചേ എന്ന്"കാർത്തി പാറുനോടും അച്ചുനോടും സനുന്നോടുമായി ചോദിച്ചു. ഇതുകണ്ടുകൊണ്ടാണ് ഷാഹിയും സത്യയും വന്നേ. "എന്താടാ എന്താ പ്രശ്നം"ഷാഹി അവരോട് ചോദിച്ചു.

"എന്താന്നോ. ഇവരുടെ കോളേജിൽ കൂട്ടത്തല്ല്.രണ്ടു പാർട്ടിക്കാർ തമ്മിൽ"അഭി "അതിനിവരെ എന്തിനാ കാർത്തി നീ question ചെയ്യണേ"സത്യാ സംശയത്തോടെ ചോദിച്ചു. "അങ്ങനെ ചോദിക്ക് സത്യേട്ടാ. ഞങ്ങളെന്താ ചെയ്തേ"പാറു "നീ ഒന്നും പറയണ്ട പാറു.ദാ സത്യ നീ കേൾക്കണം.ഏതോ മൂന്ന് പെണ്കുട്ടികൾ കാരണമാണ് ഈ തല്ല് നടന്നെ.എല്ലാം കഴിഞ്ഞ് പോലീസ് വന്നപ്പോ അവരെ കാണാനില്ല.ആ കോളേജിൽ എല്ലാം തമ്മിൽ തല്ലി ഹോസ്പിറ്റലിൽ കിടക്കാണ്. ഞാൻ ചുമ്മാ ഇവരോട് നിങ്ങളാണോ ചോദിച്ചെയുള്ളൂ.മൂന്നും പരുങ്ങി കളിക്കാ ചോദിച്ചപ്പോ"കാർത്തി "ഇവൻ പറഞ്ഞത് നേരണോ .അത് നിങ്ങളാണോ"സത്യ "അതുപിന്നെ"അച്ചു "നിങ്ങൾ കാര്യം പറയുന്നുണ്ടോ"ഷാഹി. "അത് അവരാ ആദ്യം പ്രശ്നമുണ്ടാക്കിയെ"സനു പറഞ്ഞു. "എന്താ അപ്പൊ നിങ്ങളാണോ"സത്യ "അതേ ഞങ്ങൾ കാരണമാണ്.പക്ഷെ ഞങ്ങൾ നിരപരാധികളാണ്."പാറു അതും പറഞ്ഞ് അവിടെ ഉണ്ടായത് എല്ലാം പറഞ്ഞു കൊടുത്തു.

"ഞങ്ങൾ അല്ലാ അവരെയൊന്നും വിളിച്ചേ.അവര് തന്നെ വന്ന് അടിയാക്കിയതാ"അച്ചു. "എന്നിട്ട് അവന്മാരെവിടെ"കാർത്തി കലിപ്പിൽ ചോദിച്ചു. "Rk ഹോസ്പിറ്റൽ അവന്റെ ആണെന്നാണ് കേട്ടെ.അപ്പൊ അവിടെ ഉണ്ടാവും"പാറു. "നിങ്ങൾ വാ"അഭി അതും പറഞ്ഞു തിരിഞ്ഞു നടന്നു "ഏയ് നിക്ക് നിങ്ങളെങ്ങോട്ടാ"സനു "മാറി നിക്ക് സനു.ഞങ്ങടെ പെണ്ണിനേയും പെങ്ങമാരെയും തൊട്ടവൻ മാരെ വെറുതെ വിടില്ലാ."ഷാഹി കലിപ്പിൽ പറഞ്ഞു. "എന്റെ പൊന്ന് കാക്കു അവന്മാർ ഇപ്പൊ ചാവറായി കിടക്കുന്നുണ്ടാവും.വെറുതെ എന്തിനാ നിങ്ങളും കൂടെ പോയി അവർക്കുള്ള കുഴി ഒരുക്കി കൊടുക്കുന്നെ.നിങ്ങൾ വാ നമ്മുക്ക് ചിക്കുനേ പോയി കാണാം"പാറു. പിന്നെ അവര് പറയണത് ശെരിയാ എന്നുള്ളത് കൊണ്ടായിരിക്കും അവര് നാലും തിരിച്ചു വന്നേ. ചിക്കുനേ റൂമിലേക്ക് മാറ്റിട്ടോ. "നീയിത് എങ്ങോട്ടാ ചിക്കു"ബെഡിൽ നിന്നെണിചാ ചിക്കുവിനോടായി സത്യ ചോദിച്ചു. കോളേജിൽ ഉണ്ടായതും വീട്ടിൽ ഉണ്ടായതുമായാ കാര്യങ്ങൾ ഒക്കെ പറയുന്ന തിരക്കിലായിരുന്നു അവർ അതിനിടയിലാണ് ചിക്കു ഏണിച്ചേ. "അതേനിക്കൊരു ഫോൺ വിളിക്കാൻ"ചിക്കു ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story