ഒന്നായ്‌ ❣: ഭാഗം 46

onnay

രചന: SHOBIKA

 "അതേനിക്കൊരു ഫോൺ വിളിക്കാൻ"ചിക്കു "അതെന്തിനാ എഴുന്നേൽക്കുന്നെ.ഇവിടുന്ന് വിളിച്ചാൽ പോരെ"സത്യ "അതുപിന്നെ അത്യാവശ്യമായത് കൊണ്ടാ"ചിക്കു "ഇവിടിരുന്ന വിളിക്കാൻ പറ്റില്ലേ"കാർത്തി "ഞാൻ പിന്നെ വിളിച്ചോളാം"അതും പറഞ്ഞ് ചിക്കു ബെഡിൽ കേറിയിരുന്നു "നീയല്ലെടി ഇപ്പൊ അത്യാവശ്യ പറഞ്ഞേ എന്നിട്ട് പിന്നെ വിളിച്ചോളാം എന്നോ"അച്ചു കനത്തിൽ ചോദിച്ചു. "ഞാൻ പിന്നെ വിളിച്ചോളാം"അതും പറഞ്ഞ് ചിക്കു കണ്ണടച്ചു കിടന്നു എന്നിട്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. പിന്നെ അവരൊന്നും ചോദിക്കാൻ പോയില്ല. ചിക്കു ഉറക്കത്തിലേക്ക് വീണു എന്ന് കണ്ടതും എല്ലാരും പുറത്തേക്ക് പോയി.അവരെല്ലാം പുറത്തിറങ്ങിയതും ചിക്കു കണ്ണു തുറന്നു.ആരുമില്ലെന്ന് കണ്ട ചിക്കു ഫോണെടുത്തു വിളിച്ചു. "ഹെലോ dr ആത്മികയല്ലേ"ചിക്കു "അതേലോ ആരാണ്"ആദി "ഞാനാ ആദിയേച്ചി ശ്രീസിദ്ദി"ചിക്കു "അഹ്‌ഹാ സിദ്ദി കൊച്ചായിരുന്നോ.എന്തുണ്ട് വിശേഷം മോളെ" (ഹയ് നിങ്ങക്ക് ആളെ മനസിലായില്ലേ. ആത്മിക എന്ന ആദി.എന്റെ ആദ്യ സ്റ്റോറി 🌺ചെമ്പരത്തി🌺യിലെ ആദിയെ മറന്നോ.ലെ ആദി തന്നെയാണിത്.നിങ്ങൾ മറന്നു കാണും ഒന്നു ഓർത്തെടുത്തേക്ക്.)

"ചേച്ചി എനിക്ക് ആദിയേട്ടന്റെ ഒരു ഹെല്പ് വേണമായിരുന്നു"ചിക്കു. "അതിനെന്താ മോളെ.നീ പറഞ്ഞോ ഞാൻ കണ്ണേട്ടനോട് പറഞ്ഞോളാം"ആദി ചിക്കു പിന്നെ ആദിയോടെല്ലാം പറഞ്ഞു.(അതെന്താ പറഞ്ഞേ എന്ന് time ആവുമ്പോ അറിയട്ടോ). "ഇത്രയൊക്കെ ഉണ്ടായോ.ഞാൻ കണ്ണേട്ടനോട് ഇപ്പൊ തന്നെ വിളിച്ചു പറയാടാ"ആദി "അപ്പൊ ശെരി ചേച്ചി ഞാൻ വെക്കുവാണ്"അതും പറഞ്ഞു ചിക്കു ഫോൺ വെച്ചു. ~~~~~~~~~ ചിക്കു വാശി പിടിച്ച് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോയി. എല്ലാരും സത്യയുടെ വീട്ടിലേക്ക് എത്തി. "എവിടെ ദേവേട്ടാ അപർണ.ഏതു റൂമിലാണ്"ചിക്കു ചോദിച്ചു. "ദേ ആ റൂമിലാണ്"ചിക്കുവിനെ നേരെയുള്ള റൂമിലേക്ക് ചൂണ്ടി സത്യ പറഞ്ഞു. "നിങ്ങളിവിടെ നിക്ക് എനിക്ക് അവളെ ഒന്ന് കാണണം"ചിക്കു "ഞാൻ കൂടെ വരാം ശ്രീക്കുട്ടി.നീ ഒറ്റക്ക് അവളുടെ അടുത്തേക്ക് പോണ്ട"സത്യ ടെന്ഷനോടെ പറഞ്ഞു "എന്റെ ദേവേട്ടാ ഇങ്ങനെ ടെന്ഷന് ആവല്ലേ.എനിക്ക് ഒരു കുഴപ്പവുമില്ല.

ദേ നോക്കിയേ ഞാൻ ഒക്കെയാണ്.പിന്നെ അവളെന്തെലും ചെയ്യും എന്നുള്ള പേടിയാണേൽ അതുവേണ്ടാ. നിങ്ങൾ അവളെ നന്നായി പെരിമാറിയിട്ടുണ്ടാവുമല്ലോ"ചിക്കു ചിരിച്ചോണ്ട് പറഞ്ഞു. "അവൾ പൊയ്ക്കോട്ടെ സത്യേട്ടാ."പാറുവാണ്. ചിക്കു അതു കേൾക്കേണ്ട താമസം അപർണയുള്ള റൂമിൽ കേറി ഡോർ അടച്ചു. "നീയെന്തിനാ പാറു അവളെ support ആകിയെ"കാർത്തിയാണ്. "അവളെന്തൊ പ്ലാൻ ചെയ്യുന്നുണ്ട്.അത് അവൾ പറയോ എന്ന് നമ്മുക്ക് wait ചെയ്യാം."പാറു. "അവൾ പറഞ്ഞതും ശെരിയാടാ. നമ്മുക്ക് നോക്കാം"ഷാഹി. ~~~~~~~~~ ചിക്കു റൂമിൽ കേറിയതും കണ്ടത്. ഒരു ചെയറിൽ കെട്ടിയിട്ടിരിക്കുന്ന അപർണയെയാണ്.തല്ല്കൊണ്ട് മുഖമൊക്കെ വീർത്ത് വന്നിട്ടുണ്ട്. ചിക്കുപോയി അവൾടെ മുഖത്ത് ഒന്ന് തട്ടി വായിൽ ഒട്ടിച്ച ടേപ്പ് എടുത്തു മാറ്റി. "ഡി എഴുന്നേൽക്ക്"ചിക്കു ചിക്കുന്റെ സൗണ്ട് കേട്ടതും അവൾ പതിയെ കണ്ണുതുറന്നു. "ഇനിയെന്നെ തല്ലല്ലേ"പെട്ടന്നെന്തോ ഓർത്ത് അപർണ നിലവിളിച്ചു.

"ഞാനിനി എന്തു ചെയ്യാനാ എല്ലാം എന്റെ കെട്ടിയൊന് തന്നെ തന്നിട്ടുണ്ടല്ലോ"ഒരു പുച്ഛച്ചിരിയോടെ ചിക്കു പറഞ്ഞു. "ഇനി എന്നെ തല്ലല്ലേ സിദ്ദി.ഞാനിനി ഇവിടേക്ക് വരില്ലാ. ഒരു പ്രശ്നത്തിനും വരില്ലാ.എങ്ങോട്ടേലും പൊയ്കൊളം"അപർണ "ഞാൻ നിന്നെ ഒന്നും ചെയ്യാൻ പോണില്ലാ. ഞാൻ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം എനിക്ക് വേണം കേട്ടല്ലോ"ചിക്കു "അപ്പൊ തുടങ്ങുവല്ലേ.നീ ഇന്ന് ഇവിടെ നടന്നതൊക്കെ നിന്റെ മനസാക്ഷി സൂക്ഷിപ്പ്കാരി ,അതായത് പൂജയോട് പറഞ്ഞോ"ചിക്കു "ഇല്ല അവൾടെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല"അപർണ "അവളിപ്പോ എവിടെയുണ്ട്"ചിക്കു ഗൗരവത്തോടെ ചോദിച്ചു. "അറിയില്ല"അപർണ അപർണ അതു പറഞ്ഞതും ചിക്കു ഒന്ന് കൊടുത്തു. "അവൾ ഹോസ്റ്റലിൽ ഉണ്ടാവും"സത്യേടെ അടിയുടെ കൂടെ ചിക്കുന്റെ അടികൂടിയായതും വേദന സഹിക്ക വയ്യാതെ അപർണ പറഞ്ഞു. "Good അപ്പൊ അടികൊണ്ടാലെ മോള് പറയതുള്ളൂ ലെ"ചിക്കു. "നിന്റെ ഫോണെവിടെ"ചിക്കു

"എന്റെ ബാഗിലുണ്ട്"അവിടയിരിക്കുന്ന ബാഗിൽ നോക്കിക്കൊണ്ട് അപർണ പറഞ്ഞു. "ദാ നിന്റെ ഫോൺ ഞാൻ പൂജയ dial ചെയ്തു തരാം. നീ അവളെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ. എനികറിയണ്ടാ എന്തു പറഞ്ഞിട്ടാണേലും വേണ്ടില്ലാ അവിളിവിടെ എത്തിയിരിക്കണം.എന്തേലും പറഞ്ഞ് രക്ഷപെടാനാണ് ഭാവമെങ്കിൽ മോളെ അപർണെ. നീ പിന്നെ പുറംലോകം കാണില്ല.ദാ ഞാൻ കാൾ ആക്കിണ്ട് സംസാരിക്ക്"ചിക്കു അപർണ പിന്നെ എന്തൊക്കെയോ പറഞ്ഞ് അവളെ ഇങ്ങോട്ട് വരുത്താൻ നോക്കിയിട്ടുണ്ട്. "അപ്പൊ ജീവിനിൽ കൊതിയുണ്ട്. നല്ലകാര്യം.ഇനി നീ ഇവിടെ തന്നെ wait ചെയ്യ്."അതും പറഞ്ഞ് ഒരു ടേപ്പ് എടുത്ത് അവൾടെ വായിൽ ഒട്ടിച്ചു. ചിക്കു എന്നിട്ട് വാതിലും അടച്ചു പുറത്തു വന്നു. ~~~~~~~~~ ചിക്കു റൂമിൽ നിന്ന് പുറത്ത് വരുന്നതും നോക്കിയിരിക്കാണ് എല്ലാരും.സത്യ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ചിക്കു വരുന്നത് കണ്ടതും സത്യ അവൾടെ അടുത്തേക്ക് പോയി. "നീ എന്തിനാ ശ്രീക്കുട്ടി അപർണയെ കാണാൻ പോയേ

"സത്യ അവളെ പിടിച്ചോണ്ട് ചോദിച്ചു "ഒന്നുല്ല ദേവേട്ടാ ചെറിയ ഒരു കാര്യം അവളോട് പറയാനുണ്ടായിരുന്നു.അത് പറയാൻ പോയതാ"ചിക്കു "നീയന്താ അവിടെയും ഇവിടയും തൊടാതെ പറയുന്നേ"സനു "എല്ലാം വഴിയേ അറിയാം"ചിക്കു ഒരു ചിരിയോടെ അതും പറഞ്ഞ് സോഫയിൽ പോയിരുന്നു. അവരൊക്കെ എന്താ അവള് പറഞ്ഞേ എന്നറിയാതെ അവളെ തന്നെ നോക്കി നിന്നു.അപ്പോഴാണ് കാളിങ് ബെൽ അടിച്ചേ.അമ്മയാണ് പോയി വാതിൽ തുറന്നെ. എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടായി. "വരണം വരണം മിസ് പൂജ മഹേശ്വർ"ചിക്കുവാണ് പൂജ ഉള്ളിലേക്ക് കയറി ചുറ്റുമുള്ളവരെ ഒന്ന് നോക്കി. കാണാൻ ആഗ്രഹിച്ചയാളെ കണ്ടപ്പോൾഅവളുടെ കണ്ണുകൾ തിളങ്ങി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story