ഒന്നായ്‌ ❣: ഭാഗം 5

onnay

രചന: SHOBIKA

(ചിക്കു) ഞാൻ ബസ് ഒക്കെ ഇറങ്ങി നടന്നു.നടന്ന് നടന്ന് മാളൂട്ടിടെ വീടായി.ഈ മാളൂട്ടി ആരാന്ന് നിങ്ങള് ചോദിച്ചില്ലല്ലോ.അതുകൊണ്ട് ഞാൻ തന്നെ പറയാം.അതായത് എന്റെ അമ്മായി സുമിത്രയുടേം മാമൻ മോഹന്റെം മകളാണ് ശിവാനി എന്ന ഞങ്ങടെ മാളൂട്ടി.അമ്മായിക്കും മാമനും വർഷങ്ങൾക്ക് ശേഷം ഉണ്ടായ കണ്മണിയാണ് മാളു.മാളു ഇപ്പൊ lkg പഠിക്കുവാണ്.ഇന്നാണ് അവൾക്ക് ക്ലാസ് തുടങ്ങുന്നെ.എന്നെ കണ്ടാൽ പുള്ളിക്കാരി സ്കൂളിലും പോവുല്ല എന്നെ കോളേജിലേക്കും വിടുല്ല. അപ്പൊ ഇന്ന് അങ്ങോട്ട് പോയില്ലാ. ഇല്ലെങ്കിൽ ഡെയിലി അവിടെ ചെന്ന് അവളെ കണ്ടിട്ടേ എന്തു കാര്യത്തിനും ഇറങ്ങാറുള്ളൂ.അപ്പൊ എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ.പിള്ളേരെ നോക്കിക്കേ മാളൂട്ടി സിറ്റൗട്ടിൽ തന്നെ എന്നെ നോക്കിയിരിപ്പുണ്ട്.പക്ഷെ ഉണ്ടല്ലോ ആളുടെ ഇരുപ്പ് കണ്ടിട്ട് പിണക്കത്തിലാണ് കക്ഷി. ഈ എന്തയാലും ഒന്ന് മുട്ടി നോക്കിയേക്കാം. "മാളുസേ...ചേച്ചീടെ മുത്തേ" "നാൻ ആരുടേം മുത്തല്ല" "അപ്പൊ നീ എന്റെ മാളു അല്ലെ" "അല്ല" "ശോ അപ്പൊ വീടുമാറിയോ" "....." "മോളെ കാണുമ്പോ എന്റെ മാളുനെ പോലെതന്നെയുണ്ട്. എന്നെ പറ്റിക്കാൻ നോക്കുവായിരുന്നല്ലേ കള്ളി" "ചേച്ചിയാ കല്ലി. രാവിലെ വറാ പറഞ്ഞിത്ത് വന്നില്ലല്ലോ"

"അച്ചോടാ ചേച്ചിക്കെ ക്ലാസ്സുള്ളോണ്ടല്ലേ മാളൂട്ടിയെ. എന്നോട് ഇപ്പോഴും പിണക്കാണോ" "ആ പിണക്കാന്" "ശോ മാളൂട്ടി പിണക്കായാ സ്ഥിതിക്ക് ഈ കൊണ്ടുവന്ന ചോക്ലേറ്റ് ആർക്ക് കൊടുക്കും" മാളു കയ്യും കെട്ടി അപ്പുറത്തിക്ക് തിരിഞ്ഞു നിക്കായിരുന്നു.ചോക്ലേറ്റ് എന്ന് പറഞ്ഞതും ഇടം കണ്ണിട്ട് നോക്കുന്നുണ്ട് കള്ളിപെണ്ണ്. "മാളുസിന് വേണ്ടല്ലോ.ഞാനിത് അപ്പൊ കണ്ണന് കൊടുത്തോളാം. അവൻ കഴിച്ചോട്ടെ" "അയ്യോ വേന്താ എനിച്ചു തന്നാ മതി" "അപ്പൊ എന്നോട് പിണക്കല്ലേ" "അല്ലാ". "ഉറപ്പാണോ" "ആ ഉപ്പാണ്" "ഉപ്പല്ലെടി ഉറപ്പ്" "ആ ഉറപ്പ്" "എന്ന വാ ഉള്ളിലോട്ട് പോവാം." ഞാൻ അവളെയും എടുത്ത് അകത്തേക്ക് നടന്നു.അവിടെ അമ്മായി കിച്ചനിലുണ്ട്.അപ്പൊ ഞാൻ അങ്ങോട്ടക്ക് വെച്ചു പിടിച്ചു. "അപ്പച്ചി" "അഹ്ഹ് വന്നോ നീ.ദേ പെണ്ണ് സ്കൂൾ വിട്ടു വന്നപ്പോ തുടങ്ങി ഇരിക്കാൻ തുടങ്ങിയതാ ഉമ്മറത്ത്." "ആണൊടി" അപ്പോ അവള് തലയാട്ടി. "എന്ന വാ നമ്മുക്ക് എന്തേലും കഴിച്ചിട്ട് അപ്പുറത്തേക്ക് പോവാം.എന്താ അമ്മായി സ്‌പെഷ്യൽ" "ദാ നിനക്കിഷ്ടപ്പെട്ട പരിപ്പുവടയുണ്ട്." "എനിച്ചും വേണം" "തരാടി കാന്താരി." അങ്ങനെ പരിപ്പുവടയൊക്കെ കഴിച്ച് ഞങ്ങൾ എന്റെ വീട്ടിലോട്ട് വിട്ടു.എൻ വീട് അത്ര ദൂരെയൊന്നുമല്ലാട്ടോ ദേ തൊട്ടപ്പുറത്തെ വീടാണ്. പിന്നെ പിറ്റേന്ന് മാളുനെ കണ്ടിട്ട് തന്നെയാട്ടോ കോളേജിലേക്ക് പോയേ.

അല്ലേൽ ചിലപ്പോ ഇന്നലത്തെ പോലെ ചോക്ലേറ്റിൽ ഒതുങ്ങുല്ല. അങ്ങനെ ഞാൻ കോളേജിലേക്ക് വിട്ടു.ഇന്ന് ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളുട്ടോ.പാറു ചിലപ്പോ വൈക്കും.ചിലപ്പോഴല്ല എന്തായാലും വൈക്കും.അവള് എവിടെ പോവാണേലും വൈകിട്ടേ എത്താറുള്ളൂ. അവിടെയെത്തിയപ്പോഴാണ് ഞാനാ കാഴ്ച കണ്ടേ 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (പാറു) രാവിലേ തന്നെ സനും അച്ചും വിളിച്ച് ഒരേ ശല്യം ചെയ്യലായിരുന്നു നേരത്തെ കോളേജിലേക്ക് എത്താൻ പറഞ്ഞിട്ട്.എന്താണാവോ.പിന്നെ നേരത്തെ ചെന്നു.അവിടെ രണ്ടാളും ഇരിക്കുന്നുണ്ടായിരുന്നു. "എന്താടി രാവിലെ തന്നെ എത്താൻ പറഞ്ഞേ.എന്താ പ്രശനം." "പ്രശ്നോന്നുലടി.ചിക്കു പറഞ്ഞില്ലേ അവൾടെ ദേവേട്ടന്റെ കാര്യം ഇന്ന് പറയാ എന്ന്. അതറിയാതെ ഒരു സമാദാനവുമില്ല"സനു "ബെസ്റ്റ്. ഇതിനാണോ രാവിലെ തന്നെ എന്നെ കുത്തിപൊക്കി ഇവിടേക്ക് വരാൻ പറഞ്ഞ്. രാവിലെ തന്നെ എന്റെ ഉറക്കവും കളഞ്ഞ്. എന്നിട്ട് അവള് എത്തിട്ട് പോലുമില്ല." "അവളിപ്പോ അടുത്ത ബസിൽ വരുമെടി. wait ചെയ്യ്" അച്ചുവാണ് "അല്ലെടിയെ എന്നാലും എന്തായിരിക്കും അവള് പറയാൻ പോവുന്നെ"സനു "അതറിയാവെങ്കിൽ ഞങ്ങൾക്ക് പറഞ്ഞൂടെ"പാറു "അതറിയാതെ എന്തോപോലെ.ആരാണ് ദേവേട്ടൻ.

എന്താ ഈ കാര്യം നമ്മളോട് പരായതിരുന്നെ ലെ.കുറെ ചിന്തകളുണ്ട് മനസ്സിൽ"അച്ചു "അതിന് നീയെന്തിനാ ഇങ്ങനെ എസ്പ്രെഷൻ ഇടുന്നെ അച്ചു."സനു "അതല്ലേ അവളെ എല്ലാരും എസ്പ്രെഷൻ ക്യൂൻ എന്ന് വിളിക്കണേ. ഒരൊറ്റ മിനിറ്റിൽ എത്ര ഭാവങ്ങളാണ് ആണ് ഈ മുഖത്തുണ്ടാവുന്നെ.എങ്ങനെയാണ് ഇങ്ങനെ വരുന്നേ"പാറു അതുണ്ടല്ലോ അച്ചുന്റെ മുഖത്തിൽ ഒരു മിനിറ്റിൽ കൊറേ എസ്പ്രെഷൻ വരും.അതുകൊണ്ട് അവളെ എസ്പ്രെഷൻ ക്യൂൻ എന്നാണ് ക്ലാസ്സിലെ പിള്ളേരൊക്കെ വിളിക്കുന്നെ.എന്തോരം ഭാവങ്ങളാണ് "അത് ജന്മനാ കിട്ടിയാ കലയാണ്.എന്താ ചെയ്യാ"അച്ചു അതുമിതൊക്കെ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ചിക്കു വന്നേ.അവള് വന്നതും അന്തം വിട്ട് നിൽക്കുന്നുണ്ട്.അത് എന്നെ കണ്ടിട്ടാണ്.എന്നെ ഇത്രയും നേരത്തെ കുട്ടി പ്രതീക്ഷിച്ചിട്ടില്ല. "എന്താടി ഇങ്ങനെ നിക്കണേ"സനു "അല്ലാ കാക്ക വല്ലോം പറക്കുന്നുണ്ടോ നോക്കിയേ.നമ്മുടെ പാറുക്കുട്ടി ഇന്ന് നേരത്തെ കോളേജിലേക്ക് വന്നിരിക്കുന്നു."ചിക്കു "നേരത്തെ വന്നതല്ലെടി. വരുത്തിച്ചതാ.ഇവറ്റോള്"പാറു "എന്തിന്"

"അതുണ്ടല്ലോ നീ പറഞ്ഞില്ലേ നിന്റെ ദേവേട്ടനെ കുറിച്ച് ഇന്ന് പറയാന്ന്. അപ്പൊ അതറിയാനുള്ള ത്വാര കൊണ്ട് വന്നതാ"അച്ചു "ഓഹ്.അതിന് ഇവളെ എന്തിനാ നേരത്തെ വിളിച്ചു വരുത്തിയെ"ചിക്കു "നീ പറഞ്ഞു കഴിഞ്ഞിട്ടായിരിക്കും ഈ പെണ്ണ് വരുന്നേ.അപ്പൊ പിന്നേം റിപീറ്റ് അടിക്കേണ്ടിവരും.അതൊഴിവാക്കാനാ ഇവളെ വിളിച്ചേ"സനു "അടിപാവികളെ"പാറു "നീ വന്നേ"സനു അതും പറഞ്ഞ് ചിക്കുനേം കൂട്ടി ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി.അവിടെ ആരും ഉണ്ടാവാറില്ല അങ്ങനെ സോ അവിടെ വെച്ച് പറയണത് ആണ് നല്ലത് "ഇനി പറഞ്ഞോ."അച്ചു "എന്ത്"ചിക്കു "അല്ല നീ ഇന്ന് പറയാ പറഞ്ഞത്."സനു "അഹ് ഒക്കെ ഒക്കെ പറയാം.പക്ഷെ ഇടയിൽ കയറി ഒന്നും ചോദിക്കരുത് കേട്ടല്ലോ"ചിക്കു "ആ കേട്ടു.നീ പറ"പാറു "അതായത് ദേവേട്ടൻ ആരാന്ന് വെച്ചാൽ സ്നേഹയെ പോലെ തന്നെ ന്റെ ഒരു കസിൻ ആണ്.ന്റെ അമ്മായിടേം മാമന്റേം മകൻ.എന്റെ ദേവേട്ടൻ സ്നേഹക്കൊക്കെ എട്ടായി അച്ഛൻ അമ്മർക്കൊക്കെ ദേവൻ.പക്ഷെ ഉണ്ടല്ലോ ദേവേട്ടൻ ഇപ്പൊ എവിടന്നറിയില്ല." "അതെന്താ അങ്ങനെ" .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story