ഒരിളം തെന്നലായ്: ഭാഗം 1

orilam thennalay

എഴുത്തുകാരി: SAFNU

സമയം ആറരയോട് അടുത്തതും നന്ദു ബാഗും ഇറുക്കി പിടിച്ച് മുന്നോട് നോക്കി.കാർമേഘങ്ങൾ മൂടി കെട്ടിയതും നന്ദു കുടയും നിവർത്തി കൊണ്ട് വരാന്തയിൽ നിന്നും ഇറങ്ങി.മുന്നോട്ട് നടന്നതും.. "നന്ദുട്ട്യേ...ഒന്നവിടെ നിൽക്കോ..??" പിന്നിൽ നിന്നുള്ള വിളി കേട്ടതും നന്ദു ബാഗും മാറോട് ചേർത്ത് തിരിഞ്ഞ് നോക്കി. "ആഹ്.. ആരിത് സഖാവേ..!!" തന്റെ അടുത്തേക്ക് മുണ്ടും മടക്കി കുത്തി വരുന്ന സഖാവിനെ കണ്ട് നന്ദു പറഞ്ഞു.പെട്ടെന്ന് മഴ ആർത്ത് പെയ്തതും നന്ദു സഖാവിന് നേരെ കുട കാണിച്ചതും സഖാവ് കുടയിലേക്ക് കേറി, നന്ദു ഒരു അകലം കാണിക്കാനും മറന്നില്ല...!!! "എന്ത്യേ നന്ദു നേരം വൈകിയെ..??"സഖാവ് നന്ദുവിന്റെ നേരെ ചോദിച്ചു. "ആഹ്... മലയാളം ഡിപ്പാർമെന്റിലെ രഘു മാഷ് ഒരു വർക്ക്‌ തന്നിരുന്നു, മാകസിനിലേക്കുള്ള ഒരു കവിത, അത്‌ ചെയ്ത് കഴിഞ്ഞപ്പോയെക്കും നേരം ഒരുപാടായി...." "നന്ദു ഒറ്റക്കായിരുന്നോ..?? കൂട്ടിന് വേറെ ആരും.." "ഉണ്ടായിരുന്നല്ലോ ,അവര് ഇപ്പോ പോയതേ ഒള്ളൂ..." നന്ദു നിഷ്കളങ്കമായി പറഞ്ഞു.

"ഓഹ്....!! സന്ധ്യ ആവാറായില്ലേ, എന്നിട്ട് ഒറ്റക്കാണോ പോവുന്നത്,, നീലു എന്ത്യേ..?? " "നീലു നേരത്തെ പോയല്ലോ..."കുടയിൽ നിന്നും ഉറ്റി വീഴുന്ന മഴ തുള്ളികളേ തട്ടി തെറിപ്പിച്ച് കൊണ്ടാണ് നന്ദു മറുപടി പറഞ്ഞത്.. സഖാവ് നന്ദുന്റെ പ്രവർത്തികൾ എല്ലാം ഒരു കൗതുകത്തോടെ നോക്കി കാണുകയായിരുന്നു. കോളേജിലെ എല്ലാ സ്റ്റുഡന്റസിൽ നിന്നും ഒരു വേറിട്ട പ്രകൃതം തന്നെയായിരുന്നു നന്ദുവിനെ സഖാവിലേക്ക് അടുപ്പിച്ച ഒരു ഘടകം. ആരോടും കൂട്ട് ഇല്ലാതെ ഒറ്റക്കിങ്ങനെ നടക്കും,, ഒറ്റ നോട്ടത്തിൽ തന്നെ ഒരു നാട്ടിൻപുറത്തുക്കാരി..!! "എന്താ ഇങ്ങനെ നോക്കുന്നത്..??"നന്ദു കണ്ണും വിടർത്തി കൊണ്ട് ചോദിച്ചതും സഖാവ് ചിരിച്ചോണ്ട് ഒന്നുമില്ലെന്ന് തലയാട്ടി.. ബസ് സ്റ്റോപ്പ്‌ എത്തിയതും നന്ദു സഖാവിന്ന് കുട കൊണ്ട് ഇരിപ്പിടത്തിലേക്ക് ഓടി കയറി. ക്യാമ്പസിൽ ആകെ മിണ്ടുന്നത് തന്നോട് മാത്രം.പക്ഷേ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു നന്ദുവിന്റെ ഇരട്ട സഹോദരി നീലിമ എന്ന നീലു. വേഷത്തിലും സ്വഭാവത്തിലും എല്ലാം വേറിട്ട് നിൽക്കുന്ന ആൾ.

ക്യാമ്പസിലെ പെൺ പുലി...!!! പലപ്പോയായി തനിക്ക് തോന്നാറുണ്ട് ഇവര് രണ്ടും ഒരമ്മയുടെ മക്കളാണോ എന്ന്..?? അത്രക്കും വിത്യസ്തമായ ക്യാറക്ടർ ആയിരുന്നു രണ്ട് പേർക്കും..!!! തന്നെ നോക്കി ഓരോന്ന് ആലോചിച്ച് മുന്നോട് ഓരോ ചുവടും വെക്കുന്ന സഖാവിനെ കണ്ടതും നന്ദു സഖാവിന്ന് നേരെ വിരൽ ഞൊടിച്ചു.. "എന്താ ഇങ്ങനെ നോക്കുന്നത്..??"നന്ദു കണ്ണും വിടർത്തി കൊണ്ട് ചോദിച്ചതും സഖാവ് ചിരിച്ചോണ്ട് ഒന്നുമില്ലെന്ന് തലയാട്ടി.. ബസ് സ്റ്റോപ്പ്‌ എത്തിയതും നന്ദു സഖാവിന്ന് കുട കൊടുത്ത് ഇരിപ്പിടത്തിലേക്ക് ഓടി കയറി. "ഇനി സഖാവ് പൊക്കൊള്ളൂട്ടോ.. ഞാൻ ബസിന് പൊക്കോളാം.." മുടിയിൽ നിന്നും മുഖത്തേക്ക് ഉറ്റി വീഴുന്ന വെള്ളം തട്ടി തെറുപ്പിച്ച് കൊണ്ട് നന്ദു പറഞ്ഞതും സഖാവ് കുടയും അടച്ച് വെച്ച് ഇരിപ്പിടത്തിലേക്ക് കയറി ഇരുന്നു. "അല്ല അപ്പോ സഖാവ് പോവുന്നില്ല്യേ...??" നന്ദു നെറ്റി ചുളിച്ച് ചോദിച്ചു "അതെന്താ ഞാൻ ഇവിടെ നില്കുന്നത് നന്ദൂന് ഇഷ്ട്ടായില്ല്യേ..??" "ഹിയ്യോ... അങ്ങനെ അല്ലട്ടോ..!!!സഖാവിന് പാർട്ടി ഓഫീസിലൊക്കെ പോവാൻ ഉള്ളത് അല്ലെ.. അത്‌ കൊണ്ടാ ചോദിച്ച്യേ..

അല്ലാതെ... ഞാൻ!!" നന്ദു തല താഴ്ത്തി പറഞ്ഞതും സഖാവ് സൈഡിലേക്ക് തലചെരിച്ച് ഒന്ന് പുഞ്ചിരിച്ചു.നന്ദു തലയുയർത്തി സഖാവിലേക്ക് നോട്ടം തെറ്റിച്ചതും സഖാവ് ഗൗരവത്തിൽ ഒന്ന് മൂളി.... ക്യാമ്പസിൽ എല്ലാവർക്കും സുപരിച്ചതനും അദ്ധ്യാപകരുടെയും സ്റ്റുഡന്റസിന്റെയും എല്ലാമായ ഋഷി ദാമോദർ... എല്ലാവരും ബഹുമാനത്തോടെ സഖാവ് എന്ന് വിളിക്കുന്നു... വെറുമൊരു പാർട്ടി പ്രവർത്തകാൻ മാത്രമല്ല... പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ സഖാവ് ദാമോദർ തമ്പിയുടെ രണ്ട് ആൺമക്കളിൽ മൂത്തവൻ...!! അച്ഛൻ സഖാവിനെ പോലെതന്നെ എന്തിനും ഏതിനും കരുതുള്ളവൻ... നന്ദു വാച്ചിലേക്ക് നോക്കിയപ്പോഴാണ് അമ്മമ്മക്ക്‌ മെഡിസിൻ കൊടുക്കാനുടെന്ന് ഓർമ വന്നത്.. ദൃതിയിൽ എഴുനേറ്റ് വല്ല ബസും വരുന്നുണ്ടോ എന്ന് നോക്കി.ഇരുസൈഡിലേക്കും മാറിമാറി നോക്കുന്നത് കണ്ടതും സഖാവ് നെറ്റി ചുളിച്ച് നന്ദുവിലേക്ക് നോട്ടം തെറ്റിച്ചു. "എന്താ.. എന്താ പറ്റിയെ.. നന്ദുട്ട്യേ..?? ടെൻഷൻ അടിച്ച് നഖവും കടിച്ചോണ്ട് നിൽക്കുന്ന നന്ദുവിനോട് ചോദിച്ചതും,,,

"അതുണ്ടല്ലോ.. അമ്മമ്മക്ക് മെഡിസിൻ കൊടുക്കാൻ സമയം ആയി... ഞാൻ ആക്കാര്യം മറന്നു പോയി... പാവാണ്..!!" കണ്ണും നിറച്ചോണ്ട് നന്ദു പറഞ്ഞതും സഖാവ് തെല്ലത്തിശയത്തോടെയാണ് നന്ദുനെ നോക്കിയത്... "അതിന് നന്ദു എന്തിനാ കരയുന്നത്?? നന്ദൂന്റെ വീട്ടിൽ ഒത്തിരി പേരുണ്ടല്ലോ,,, അവര് അമ്മമ്മക്ക് മെഡിസിൻ എടുത്ത് കൊടുത്തോളും..." ഒത്തിരി പേരുണ്ട്...പക്ഷേ?? തന്നോട് ഒന്ന് സ്നേഹത്തോടെ പെരുമാറാൻ ഒന്ന് തലോടാൻ ആരും ഇല്ല നന്ദൂന്... ആകെ ഉള്ളത്...അമ്മമ്മ മാത്രം ആണ്...... ഒരച്ഛന്റെയും അമ്മയുടെയും എല്ലാം സ്നേഹം തനിക്ക് തരുന്നുണ്ട് അമ്മമ്മ...!!! സ്വന്തം അമ്മയെ നേരിൽ കാണാത്ത നന്ദൂന് ഒരു പഴയ ഫോട്ടോ മാത്രമായിരുന്നു അമ്മ..!! അമ്മയുടെ ഫോട്ടോ മുമ്പിൽ വെച്ച് എല്ലാ പരാതികളും പരിഭവങ്ങളും നന്ദു അമ്മയോട് പറയും. അമ്മയോട് എല്ലാം പറഞ്ഞാൽ അത്‌ ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു നന്ദൂന്,,, നന്ദൂന്റെ അമ്മമ്മയെ തറവാട്ടിൽ ആർക്കും ഇഷ്ട്ടമല്ല,,, ഇടക്കൊക്കെ അമ്മമ്മക്ക് അസുഖം കൂടിയാൽ "നശിച്ച തള്ള ഒന്ന് ചത്തു കിട്ടിയാലും സമാദാനം ആയേനെ "എന്ന് ഇളയമ്മ [നന്ദൂന്റെ അച്ഛന്റെ രണ്ടാം ഭാര്യ, നീലുന്റെ അമ്മ ]പറയയുന്നത് നന്ദു കേൾക്കാറുണ്ട്. അങ്ങനെത്തെ മനുഷ്യർക്കിടയിലാണ് അമ്മമ്മ,,,, നന്ദു അല്ലാതെ അമ്മമ്മയുടെ കാര്യം ആരും നോക്കാറുകൂടിയില്ല..!!

നന്ദു ഓരോന്ന് ആലോചിച്ച് കണ്ണ് നിറഞ്ഞപ്പോഴാണ് മഴയോടൊപ്പം ഒരു ഇളം തെന്നൽ കാറ്റ് വീശിയത്... അതിന്റെ ആഘാതത്തിൽ നന്ദൂന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു... ബസിന്റെ ഓണടി കേട്ടതും സഖാവിനെ പോലും വക വെക്കാതെ നന്ദു ബാഗ് എടുത്ത് ബസിൽ കയറി... സന്ധ്യ ആയത് കൊണ്ട് തന്നെ യാത്രക്കാർ നന്നേ കുറവായിരുന്നു... ഒന്ന് രണ്ട് ആളുകൾ മാത്രം..!!ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടറുടെ ചൂഴിഞ്ഞ് ഉള്ള നോട്ടവും നന്ദൂനെ വല്ലാതെ പേടി പെടുത്തി.. അവൾ കൈയിൽ ഉണ്ടായിരുന്ന ബാഗ് മാറോട് ചേർത്ത് വെച്ചു... പെട്ടെന്ന് തൊട്ടടുത്ത് ആരുടെയോ സമീപനം തോന്നിയത്തും ഞെട്ടി കൊണ്ട് സൈഡിലേക്ക് നോക്കി. സഖാവ് ആണെന്ന് അറിഞ്ഞതും ജീവൻ തിരിച്ച് കിട്ടിയ സന്തോഷമായിരുന്നു നന്ദൂന്.... പിന്നീട് ഒന്നും തന്നെ നന്ദു സംസാരിച്ചില്ല... സ്റ്റോപ്പ്‌ എത്തിയതും നന്ദു സഖാവിനെ ഒന്ന് നോക്കി.. അതിന് മറുപടി എന്നോണം സഖാവ് കണ്ടക്ക്ടറെ ഒന്ന് കനപ്പിച്ച് നോക്കി കൊണ്ട് നന്ദുവിനോപ്പം ഇറങ്ങി.. "ഇനി സഖാവ്... പൊക്കോ...!" ബാക്കി പറയുന്നതിന് മുൻപ് സഖാവ് നന്ദൂനെ ഒന്ന് കൂർപ്പിച്ച് നോക്കി....

അപ്പോ തന്നെ നന്ദു വായും പൊത്തി പിടിച്ച് ഒന്നും പറയാതെ സഖാവിന്റെ പിന്നാലെ നടന്നു. അത്‌ കണ്ടതും സഖാവ് ഒന്ന് പുഞ്ചിരിച്ചോണ്ട് മുമ്പിൽ നടന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കി ഒരു നേരിയ തോതിൽ ചാറ്റിയത്തും നന്ദു കുട സഖാവിന് കൊടുത്ത് അവൾ ഷാൾ എടുത്ത് തലയിലേക്ക് ഇട്ടു. അത്‌ കണ്ടതും സഖാവ് അവൾക്ക് നേരെ കുട പിടിച്ച് മുന്നോട് നടന്നു.തറവാടിന്റെ മുമ്പിൽ എത്തിയതും നന്ദു സഖാവിനെ നോക്കിയതും ഋഷി കണ്ണ് ചിമ്പി ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് നന്ദുവും പുഞ്ചിരിച്ച് ആ വലിയ ഗൈറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു. Ⓒ︎________Ⓒ︎ പൂമുഖത്ത് തന്നെ നീലു ഒരു ഷോർട്ടും ടീഷർട്ടും ഇട്ട് ഫോണിൽ കാര്യമായി എന്തോ ചെയുന്നുണ്ട്. അമ്മമ്മയുടെ കാര്യം ഓർമ വന്നതും നന്ദു ബാഗ് അവിടെ വെച്ച് അകത്തേക്ക് ഓടാൻ നിന്നതും,,, "ഓടി പോവണ്ട,,, അമ്മമ്മക്ക് ഞാൻ മെഡിസിൻ എടുത്ത് കൊടുത്തിടുണ്ട്..." ഫോണിൽ നിന്നും തലയുയർത്താതെ ഉള്ള നീലുവിന്റെ സംസാരം കേട്ടതും നന്ദൂന് തെല്ലൊരു ആശ്വാസം തോന്നി.. തറവാട്ടിൽ തന്നോട് അല്പമെങ്കിലും സ്നേഹം ഉള്ളത് നീലുവിന് മാത്രം ആണ്.. പക്ഷേ,,, നീലുവിനെ എത്രയായിട്ടും തനിക്ക് മനസിലാക്കാൻ പറ്റുന്നില്ല.. ചില നേരത്ത് തന്നോട് മിണ്ടില്ല,,,

എന്നാലോ ഇളയമ്മ തന്നെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്താൽ അമ്മയാണെന്ന പരിഗണന പോലും കൊടുക്കാതെ ഇളയമ്മക്ക് നേരെ പൊട്ടിത്തെറിക്കും... തനിക്കെന്നല്ല തറവാട്ടിലെ ആർക്കും തന്നെ നീലുവിന്റെ ക്യാരക്റ്റർ മനസിലാവില്ല.. പക്ഷേ എല്ലാവർക്കും ഇഷ്ട്ടമാണ് നീലുനെ തിരിച്ചും എല്ലാരേയും ഇഷ്ട്ടമാണ് നീലുന് പക്ഷേ പ്രകടിപ്പിക്കില്ലെന്ന് മാത്രം....!!!!(നന്ദുവും നീലുവും സമപ്രായക്കാർ ആണ്.) നേരെ മുത്തശ്ശിയുടെ അടുത്തേക്ക് പോയെങ്കിലും മയക്കത്തിലാണെന് കണ്ടതും ഉണർത്തണ്ടെന്ന് കരുതി റൂമിലേക്ക് വന്ന് ഫ്രഷായി താഴേക്ക് പോയി. നേരെ ചെന്ന് പെട്ടത് ഇളയമ്മയുടെ മുമ്പിലും...!! "ഓഹ്.. വന്നോ...അസത്ത്...!!!"എവിടെ ആയിരുന്നു ഇത്രയും നേരം.." "അത്‌ ഇളയമ്മേ ഞാൻ..." "നീയും നിന്റെ തള്ളയെ പോലെ ആയിക്കോ... ഈ തറവാടിന് ഒരു മാനും മര്യാദയുമൊക്കെ ഉണ്ട്..." അങ്ങനെ തുടങ്ങി ഇളയമ്മ എന്തൊക്കെ വിളിച്ച് പറയാൻ തുടങ്ങി. പറയുന്നതിനനുസരിച്ച് നന്ദൂന്റെ കണ്ണും നിറഞ്ഞോടിരുന്നു. "ഇളയമ്മേ...!!"ഇളയമ്മയെ നോക്കി നന്ദൂ ദയനീയമായി വിളിച്ചതും ഇളയമ്മ അവളെ നോക്കി പല്ല്ഞെരുക്കി. "എന്ത്യേ നിർത്തിയേ...!!!?? അമ്മക്ക് ഒരിറ്റ് മനസാക്ഷി പോലും ഇല്ല്യേ..??

എന്തിനാ നന്ദൂനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ.. ചെറുപ്പം മുതലെ കണ്ട് തുടങ്ങിയതാ ഇവളെ വാക്കുകൾ കൊണ്ട് കൊല്ലാകൊല ചെയുന്നത്..!!എന്നിട്ട് അമ്മ എന്ത് നേടി ?? " നീലു ഇളയമ്മക്ക് നേരെ ചോദ്യം ഉയർത്തിയതും ദീപക്ക് [ഇളയമ്മ ] ദേഷ്യം വന്നിരുന്നു..അപ്പോയെക്കും തറവാടിലെ ഏകദേശം ആളുകളൊക്കെ എത്തിയിരുന്നു. "നിനക്ക് ഇപ്പോ ഒന്നും മനസിലാവില്ല നീലു,, നീ സ്നേഹിക്കുന്ന ആളുടെ ഹൃദയം രണ്ടായി ഭാഗം വെക്കണം അപ്പോ മനസിലാവും ഈ അമ്മ ഇത്രയും കാലം അനുഭവിച്ച മനോവേദന എന്താണെന്ന്..!!" "അമ്മേ.. അതിന് നന്ദു എന്ത് ചെയ്തിട്ടാ...??നന്ദൂന്റെ അമ്മ ചെയ്ത തെറ്റിന് നന്ദു എന്ത് പിഴച്ചു..??" അതിന് മറുപടി പറയാൻ ദീപക്ക് എന്നല്ല തറവാട്ടിലെ ആരുടെയും നാവ് ചലിച്ചില്ല. "ഞാൻ ഒരു കാര്യം പറയാം.. നന്ദൂനെ ഇനി ആരെങ്കിലും വേദനിപ്പിച്ചാൽ..."ഒരു താകീത് എന്ന പോലെ നീലു എല്ലാവരുടെയും നേരെ വിരൽ ചൂണ്ടി. നീലു നന്ദൂനെ ഒന്ന് നോക്കി അവളെ തലയിൽ ഒന്ന് തലോടി ഫോണും എടുത്ത് റൂമിലേക്ക് പോയി. തറവാട്ടിലെ അംഗങ്ങൾ ഓരോരുത്തരായി പിരിഞ്ഞ് പോയി. ഇളയമ്മ നന്ദൂനെ നോക്കി ഒന്ന് കണ്ണുരുട്ടാനും മറന്നില്ല. Ⓒ︎________Ⓒ︎

നന്ദു അമ്മമ്മയുടെ റൂമിലേക്ക് പോയതും അമ്മമ്മ കണ്ണും നിറച്ചോണ്ട് നന്ദൂനെ നോക്കി.. അവിടെ നടന്നതെല്ലാം അമ്മമ്മ കേട്ടെന്ന് മനസിലായതും നന്ദു വേഗം വിഷയം മാറ്റി പിടിച്ചു. "അല്ല എന്താ ഇത്,,, അമ്മമ്മ കരയേ.."നന്ദു തമാശ രൂപേണെ ചോദിച്ചതും അമ്മമ്മ ഒന്നും പറയാതെ വിതുമ്പി കരയാൻ തുടങ്ങി. "ഇത് നല്ല കൂത്ത്..!! ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വന്നതായിരുന്നു,, അപ്പോ ഇവിടെ ഒടുക്കത്തെ കരച്ചിൽ,, ആഹ്...!!എന്ന ശെരി ഞാൻ ഇനി ഒന്നും പറയുന്നില്ല..."നന്ദു കൈയ്യും കെട്ടി തിരിഞ്ഞ് ഇരുന്നു. അത്‌ കണ്ടതും "ഇങ്ങനെ ഒരു പെണ്ണെന്നും പറഞ്ഞ് "അമ്മമ്മ നന്ദൂനെ പിടിച്ച് തിരിച്ചു. "എന്ത് പറയാനാ.. അമ്മമ്മേടെ കുട്ടി വന്നേ... പറ അമ്മമ്മ കേൾക്കട്ടെ.." "അതുണ്ടല്ലോ അമ്മമ്മേ ഇന്ന് ആരാ എന്നേ തറവാട് വരെ എത്തിച്ചതെന്ന് അറിയോ..." "നിക്ക് എങ്ങനെ അറിയാനാ കുട്ട്യേ..." "സഖാവായിരുന്നു അമ്മമ്മേ എന്നേ ഇവിടെ വരെ ആക്കി തന്നത്..." "ആഹ്...!!നല്ല മോനാ..."അത്‌ പറഞ്ഞതും നന്ദൂന് കുറുമ്പ് കൂടി.. "ഓഹ് അപ്പോ അമ്മമ്മക്ക് എന്നേ ഇഷ്ട്ടല്ല്യ അല്ലെ...നല്ല മോന് ഹും...എല്ലാരേയും കണ്ണുരുട്ടി പേടിപ്പിച്ച് നിർത്താൻ അറിയാം..."നന്ദു ചുണ്ട് കൂർപ്പിച്ച് പറഞ്ഞതും അമ്മമ്മക്ക് ചിരി വന്നു. ഒരു കുറുമ്പി പെണ്ണ്...!!" "നീലുന് ആ സഖാവിനെ അല്ലെ ഇഷ്ട്ടം..!!ന്റെ നീലു മോളെ ഭാഗ്യം ആണ്.." Ⓒ︎________Ⓒ︎

എല്ലാ റൂമിലെയും ലൈറ്റ് അണഞ്ഞതും നീലു drawing പാഡ് എടുത്ത് ജനാലിനരികിലേക്ക് പോയി. തന്റെ മനസിലെ പ്രണയത്തെ വരക്കുകയായിരുന്നവൾ....!! വരച്ച് കഴിഞ്ഞതും drawing പാഡ് മുന്നിലേക്ക് ഉയർത്തി പിടിച്ചു... സഖാവ്....!!! തന്റെ പ്രണയത്തെ മതിവരുവോളം നോക്കി നിന്ന് നീലു ആ drawing പാഡ് നെഞ്ചോട് ചേർത്ത് വെച്ചു.... Ⓒ︎_________Ⓒ︎ എന്നാൽ ഇതൊന്നും അറിയാതെ സഖാവ് തന്റെ പ്രണയിനിയെ സ്വപ്നം കണ്ട് അമ്മയുടെ മടിയിൽ കിടക്കുകയാണ്..... നന്ദുവിന്റെ ഓരോ നോട്ടവും വാക്കുകളും ഓർത്ത് സഖാവിലും ഒരു ചിരി പടർന്നു....!! സഖാവിന്റെ അമ്മ ഭവാനിയമ്മ ഇതെല്ലാം ഒരു ചിരിയോടെ നോക്കി കണ്ടു. "എന്താടാ കണ്ണാ ഒരു കള്ളചിരിയൊക്കെ..." "ഒന്നൂല്യ.. ന്റെഭവാനിയമ്മേ....." "ഉവ്വ് ഉവ്വേ.... ഞാൻ അങ്ങോട്ട്‌ വിശ്വസിച്ചു...!!ഹ്മ്മ്‌ ഞാൻ നിന്റെ അമ്മയാണ്,,, നീ പറഞ്ഞിലെലും ഞാൻ കണ്ട് പിടിച്ചോണ്ട്.." "അതൊക്കെ വിട് ന്റെമ്മേ...ശിവ വിളിച്ചിരുന്നോ.." "ഇല്ലടാ കണ്ണാ... അവൻ എപ്പോഴും സിനിമ പിടുത്തം എന്നും പറഞ്ഞ് നടപ്പല്ലേ... അതിനിടയിൽ അമ്മയെ വിളിക്കാൻ ഒക്കെ എവിടെയാ നേരം..."

അമ്മ കുറുമ്പ് കാട്ടി തിരിഞ്ഞ് ഇരുന്നു.. അത് കണ്ടതും സഖാവിന് ചിരി വന്നു.. "എന്റെ ഭവാനിയമ്മേ... ശിവ പോയത് വെറുതെ ഒന്നും അല്ലല്ലോ,, അവന് സിനിമ മേഖലയിൽ ആണ് കൂടുതൽ ഇന്ട്രെസ്റ്റ്.. അവന് ഇഷ്ട്ടമുള്ളത് അവൻ ചെയ്യട്ടെ... അതല്ലേ അതിന്റെ ശെരി..." "നിങ്ങള് രണ്ട് പേരും മാത്രേയൊള്ളു എനിക്ക്....!!നീ പാർട്ടി, ഓഫീസ് എന്നും പറഞ്ഞ് നടപ്പാ... ഇളയതാണെങ്കിൽ സിനിമ എന്ന് പറഞ്ഞും....അമ്മക്ക് പരാതിയൊന്നും ഇല്ലടാ കണ്ണാ... നിങ്ങള് രണ്ട്പേരും സന്തോഷത്തോടെ ജീവിച്ച് കണ്ടാൽ മതി ഈ അമ്മക്ക്..!!!! Ⓒ︎_________Ⓒ︎ പതിവ് പോലെ നന്ദു മണിക്കുട്ടിയോട് ഓരോ വിശേഷവും പറഞ്ഞോണ്ട് തൊഴുത്തിൽ ഇരിക്കയിരുന്നു . "നിനക്കറിയോ മണിക്കുട്ട്യേ..!!ഞാൻ എഴുതിയ കവിത ക്യാമ്പസിലെ എല്ലാർക്കും ഇഷ്ട്ടായി... നിന്റെ നന്ദൂട്ടിന്റെ മിടുക്ക് നീയും കൂടെ അറിയാൻ ബാക്കിയൊള്ളു...."അതിന് മറുപടി എന്നോണം മണിക്കുട്ടി ഒന്ന് മുരണ്ടു.. "ആഹ്.. എനിക്കറിയാം നീ ഇപ്പോ എന്താ പറഞ്ഞതെന്ന്,,, ഞാൻ ഒരു കലാകാരിയാണെന്ന് നീയും സമ്മതിച്ചു എന്നല്ലേ.." അതും പറഞ്ഞ് നന്ദു കുണുങ്ങി ചിരിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടാണ് അവിടത്തെ ജോലിക്കാരി സരയു അമ്മ വന്നത്.. "ആഹാ...!! നന്ദൂട്ടി ഇവിടെ വന്ന് ഇരിക്കണോ... ഇന്ന് കൊച്ചിന് സ്കൂളിൽ ഒന്നും പോവണ്ടേ.." "അയ്യേ... ഈ സരയു അമ്മക്ക് ഒന്നും അറിയില്ല... സ്കൂളിൽ അല്ല ഞാൻ പഠിക്കുന്നെ കോളേജിൽ ആണ് ,,, ഞാൻ വല്ല്യ കുട്ടി ആയില്ലേ...!!"സരയു അമ്മയെ കളിയാക്കി കൊണ്ട് നന്ദു പറഞ്ഞതും അവരും നന്ദൂനൊപ്പം ചിരിച്ചു. "ആഹ്.. പിന്നെ നന്ദൂട്ടിയെ നീലു കൊച്ച് വിളിച്ചിരുന്നു..." "അയ്യോ... എന്നാ പോയി നോക്കട്ടെ..."തലയിലും കൈ വെച്ച് നന്ദു അകത്തേക്ക് ഓടി പോയി... Ⓒ︎________Ⓒ︎

"നീലു എന്നെ വിളിച്ചായിരുന്നോ..??" നീലുന്റെ റൂമിന് പുറത്ത് നിന്ന് നന്ദു ചോദിച്ചതും നീലു അതെ എന്നർത്ഥത്തിൽ ഒന്ന് മൂളി. "എന്തിനാ വിളിച്ചേ..." "ഞാൻ ഇപ്പോ കോളേജിലോട്ട് പോവുന്നുണ്ട്,,, നീ വേണെങ്കിൽ പോര്.. വെറുതെ ബസിന് കാശ് ചിലവാക്കണ്ടല്ലോ.."തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെയാണ് നീലു മറുപടി പറഞ്ഞത്. "നീ ഒന്നും പറഞ്ഞില്ല...?? "നന്ദുന്റെ മറുപടി കിട്ടിയില്ലെന്ന് അറിഞ്ഞതും നീലു ഒന്നുടെ ശബ്ദം കനപ്പിച്ച് ചോദിച്ചു. "ആഹ്... ഞാൻ വരാം,,, പക്ഷേ ഇളയമ്മ വഴക്ക് പറ..." "നിന്നോട് ഞാൻ നീ വരുമോ ഇല്ലയോ എന്നാ ചോദിച്ചേ... അവളെ ഒരു ഇളയമ്മ.."പെട്ടന്ന് എഴുതികൊണ്ടിരുന്ന പേപ്പർ ചുരുട്ടി ദേഷ്യത്തോടെ നന്ദുനെ നോക്കി. "നീ എന്തിനാ എപ്പോഴും അമ്മേടെ കാര്യം ഇങ്ങനെ പറയുന്നേ.... എനിക്കാണെങ്കിൽ അമ്മേടെ ഈ നശിച്ച സ്വഭാവം മാത്രം അല്ല അമ്മയെ തന്നെ വെറുത്‌ തുടങ്ങിയിടുണ്ട്.." "നീ... നീലു എന്തൊക്കെയാ പറയുന്നേ,,,സ്വന്തം അമ്മയെ വെറുക്കാനോ....!!!അതിനും മാത്രം ഇളയമ്മ ഒരു തെറ്റും ചെയ്തിടില്ല.ഇളയമ്മേടെ സ്വഭാവത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല... സ്വന്തം ഭർത്താവിനെ വീതം വെച്ച ഒരു സ്ത്രീയുടെ മകളെ ഇളയമ്മക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. ഇളയമ്മക്ക് എന്നല്ല ആർക്കും അംഗീകരികാൻ കഴിയില്ല....".. (തുടരും )

Share this story