ഒരിളം തെന്നലായ്: ഭാഗം 10

orilam thennalay

എഴുത്തുകാരി: SAFNU

"അതിന് നീലൂന് സഖാവിന്റെ വീട് അറിയോ...??" നന്ദു കൈയ്യിലുള്ള വെള്ളം കുടഞ്ഞ് കൊണ്ട് ചോദിച്ചു... "അതൊക്കെ അറിയാം... നീ വരുന്നുണ്ടേൽ വാ...." "ദേഹം മൊത്തം അഴുക്കാണ്....നീലു ഒന്ന് വെയിറ്റ് ചെയ്യോ...." "ഹ്മ്മ്... വേഗം വന്നേക്കണം... ഇത് കഴിഞ്ഞിട്ട് ഒരു ഫ്രണ്ട്നെ മീറ്റ് ചെയ്യാനുള്ളതാ...." "ഓഹ്.... പെട്ടെന്ന് വരാം...!" ................................................................. ഒരു പിങ്ക് കളർ ചുരിദാറും ഇടോണ്ട് നന്ദു നേരെ അമ്മമ്മേടെ അടുത്തേക്ക് പോയി..... "ഇന്ന് ക്ലാസ്സ് ഉണ്ടോ നന്ദു...!!" തന്നെ കണ്ടയുടനെ അമ്മമ്മ ചോദിച്ചതും നന്ദു ഇല്ലെന്ന് തലയാട്ടി.... "ക്ലാസ്സ് ഒന്നും ഇല്ലാ അമ്മമ്മേ.... സഖാവ് ഇല്ലേ ആൾടെ അമ്മക്ക് വെയ്യാ...നീലു അങ്ങോട്ട്‌ പോവുന്നുണ്ട് അപ്പോ എന്നെയും വിളിച്ചു.... ഞാൻ അവിടെ വരെ പോയിട്ട് വരാം..." "സൂക്ഷിച്ചും കണ്ടും പോകണേ മോളെ...!!" അമ്മമ്മ നന്ദൂന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും നന്ദു മറുപടിയെന്നോണം ഒന്ന് തലയാട്ടി..... "നന്ദൂ......!!" താഴെ നിന്നും ഹോണടിയുടെ കൂടെ നീലൂന്റെ ശബ്ദം കൂടെ കേട്ടതും നന്ദു പോയിട്ട് വരാമെന്നും പറഞ്ഞ് താഴേക്ക് പോയി.... "ഇവളിത് എവിടെ പോയി കിടക്കാ.... നന്ദൂ...!!" സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്ത് നീലു ഉള്ളിലേക്ക് നോക്കി വിളിച്ച് കൂവി..... "ആഹ്... താ... വരുന്നു!!" നന്ദു ഷാൾ നേരെ ഇട്ട് മുറ്റത്തേക്ക് ഇറങ്ങാൻ നിന്നതും ദർശൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്..... "ഹലോ... നന്ദു എങ്ങോട്ടാ...!!"__ദർശൻ "തന്റെ കുഞ്ഞമ്മേടെ അടിയന്തരത്തിന്ന് എന്താ പോരുന്നോ...!!"

മറുപടി കൊടുത്തത് നീലുവായിരുന്നു.... "ആഹാ... ആണോ നന്ദു...!!"__ദർശൻ നന്ദൂനെ നോക്കി ചോദിച്ചു ഒപ്പം നീലുനെ ഒന്ന് ഇടം കണ്ണിട്ട് നോക്കാനും മറന്നില്ല... "ങേ... അത്.... സഖാവിന്റെ അമ്മയെ....." "അവിടെ നിന്നും വാചകമടിക്കാതെ ഒന്ന് വരുന്നുണ്ടോ നന്ദൂ....!!" നീലു ദർശനെ നോക്കി കണ്ണുരുട്ടി കൊണ്ട് നന്ദൂനോട്‌ വരാൻ പറഞ്ഞു... "ആഹ്... ഞാൻ വരുവാണ്... അച്ചുവേട്ടാ എല്ലാം വന്നിട്ട് പറയാം..." ദർശന് കൈ വീശി കാണിച്ച് നന്ദു വന്ന് സ്കൂട്ടിയിൽ കേറി..... .. ബാംഗ്ലൂർ സ്ട്രീറ്റ്ലൂടെ വാസൂന്റെ കൈ ചേർത്ത് പിടിച്ചോണ്ട് നടക്കാണ് ശിവ....!! സഖാവിന്റെ കാൾ വന്നതും ശിവ കാൾ കട്ട് ചെയ്തു... "ശിവാ എന്താ ഈ ചെയ്തേ... നിന്റെ കണ്ണേട്ടന്റെ കാൾ അല്ലെ...കാൾ അറ്റന്റ് ചെയ്യ്....!!" "വാസു നോക്ക്....6 മാസമായി ഞാൻ വീട്ടിലോട്ട് പോയിട്ട്....ഇത് വരെ അങ്ങോട്ട്‌ വരാത്തതിന്റെ കാരണം ചോദിച്ചപ്പോയൊക്കെ ഞാൻ ഓരോ ഇല്ലാത്ത റീസണും പറഞ്ഞ് ഒഴിഞ്ഞ് മാറി... ഇനിയും കണ്ണേട്ടനോടും അമ്മയോടും കളവ് പറയാൻ എനിക്ക് വെയ്യാ....!!" "ശിവ.... ഞ.... ഞാൻ അല്ലെ അതിനൊക്കെ കാരണം...." വിതുമ്പി കൊണ്ടുള്ള വാസൂന്റെ ഏറ്റ് പറച്ചിൽ കേട്ടതും ശിവ അവളുടെ രണ്ട് കൈ തന്റെ ഉള്ളം കൈയ്യിൽ ഒതുക്കി... "വാസു നീ എങ്ങനെ ഇതിനൊക്കെ കാരണമാവും ഞാൻ അല്ലെ നിന്നെ കണ്ടതും ഇഷ്ട്ടപെട്ടതുമൊക്കെ ദേ ഇപ്പോ നമ്മടെ രജിസ്റ്റർ മാര്യേജും കഴിഞ്ഞു..

.ഇതിലെവിടെയാ നീ കുറ്റക്കാരിയാവുന്നത്.....ഹ്മ്മ്!!" ശിവ വാസൂന്റെ നേരെ കണ്ണ് ചിമ്പിയതും അവളും ഒന്ന് ചിരിച്ചു... "ചിരിക്ക് ഒരു പവർ ഇല്ലട്ടോ വാസു....ഈയിടയായി നീ ചിരിക്കാൻ കൂടെ പിശുക്ക് കാണിക്കുന്നുണ്ട് ....!!" ചിരിച്ചോണ്ട് ശിവ പറഞ്ഞതും വാസു നിറഞ്ഞ് വന്ന മിഴികൾ തുടച്ചോണ്ട് അവനോട് ചേർന്ന് ഇരുന്നു..... ബാംഗ്ലൂരിൽ വന്നത്തിന് ശേഷം ആദ്യമായി ഒരു ഷോർട്ട് ഫിലിം ഷൂട്ടിങ്നിടക്കാണ് ശിവ വാസുകിയെ കണ്ട് മുട്ടുന്നത്....അവിടെ വെച്ച് ഇരുവരും ഫ്രണ്ട്സ് ആയി..... ആ ഫ്രണ്ട്സ്ഷിപ്പ് കൂടുതലൊന്നും നീണ്ട് പോയില്ല.... അതൊരു ഒരു പ്രണയത്തിലേക്ക് എത്തിച്ചു.....ഫാമിലിയെന്ന് പറയാൻ ആരുമില്ലാത്ത വാസൂന് ശിവ ഒരാശ്വാസം തന്നെയായിരുന്നു....ഒരു മാസം മുൻപ് രണ്ടാളുടെയും രജിസ്റ്റർ മാര്യേജും കഴിഞ്ഞു.....കാര്യങ്ങൾ ഇവിടെ വരെ ആയിട്ടും ഭവാനിയമ്മയോടോ സഖാവിനോടോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.... ഒരു പക്ഷേ ഏട്ടന് മുൻപ് അനിയൻ കെട്ടിയെന്ന ചീത്തപേര് കേൾക്കും കൊണ്ടാണോ അതൊ വാസു ഒരു അനാഥയാണെന്ന് അറിയുമ്പോൾ അവര് ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് കരുതിയാണോ അതുമല്ലെങ്കിൽ അവൾ ഒരു ക്രിസ്ത്യൻ പെൺകുട്ടി ആയത് കൊണ്ടാണോ.....???

അവൻ സ്വയം ഉൾമനസിനോട് ഒന്ന് ചോദിച്ചു നോക്കി....എനിക്കറിയില്ല വാസുവിനെ കൊണ്ട് നേരെ അങ്ങോട്ട്‌ പോയാൽ ഉണ്ടാകാൻ പോവുന്ന പ്രശ്നങ്ങൾ.... ഏട്ടനോട്‌ പറയാതെ ഇത് വരെ തന്റെ ജീവിതത്തിലെ ഒരുതീരുമാനവും പോലും എടുക്കാത്ത താനാണ് ഇപ്പോ തന്റെ ജീവിതത്തിലെ ഒരു പ്രധാനപെട്ട കാര്യം ഏട്ടനോട് ചോദിക്കാതെ ചെയ്തത്..... "ശിവ എന്താ ആലോചിക്കുന്നത് ....." തന്റെ തോളിൽ തലവെച്ചു ഇരിക്കുന്ന വാസു അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു... "ആഹ്... വാസു ഞാൻ ആലോചിക്കായിരുന്നു നിന്നെ അങ്ങോട്ട് ഡിവോയ്സ് ചെയ്ത് നിന്റെ ആ കൂട്ടുകാരിയില്ലേ ബിന്യ അവളെ അങ്ങോട്ട്‌ കെട്ടിയാലോ എന്ന്.... അല്ലേലും അവൾക്ക് എന്നേ ഒരു നോട്ടമുണ്ട്...!!" ശിവ വാസൂനെ ഒന്ന് കുശുമ്പ് കേറ്റാൻ വേണ്ടി പറഞ്ഞ്...വാസൂനെ ഇടം കണ്ണിട്ട് നോക്കി... "ശിവ... നിനക്ക് എ... എന്നെ ശെരിക്കും ഇ... ഇഷ്ട്ടല്ലേ....!! എന്റെ അച്ഛനും അമ്മേം ഉപേക്ഷിച്ചപോലെ നീയും എന്നെ ഉപേക്ഷിച്ച് പോവോ....!!" വിതുമ്പി കൊണ്ടുള്ള പറച്ചിൽ കേട്ടതും ശിവക്ക് പറയേണ്ടായിരുന്നു എന്ന് തോന്നി പോയി.... "വാസു.... ഞാൻ ചുമ്മാ പറഞ്ഞതാടാ... നീ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ആവല്ലേ കേട്ടോ...!!" വാസൂനെ ചേർത്ത് പിടിച്ച് കൊണ്ട് അവൻ പറഞ്ഞു..... .... "ഇതാണോ നീലു സഖാവിന്റെ വീട്...." ചുറ്റുപാടും നിരീക്ഷിച്ച് കൊണ്ട് നന്ദു ചോദിച്ചതും നീലു അതെയെന്നർത്ഥത്തിൽ തലയാട്ടി....

കോളിങ് ബെല്ല് അടിച്ചെങ്കിലും കുറച്ച് കഴിഞ്ഞിട്ടാണ് സഖാവ് ഡോർ തുറന്നത്....!! "ആഹ്... ആരിത് നീലിമയോ... വാ കേറ്...!!" നീലൂനെ കണ്ടപാടെ സഖാവ് പറഞ്ഞു... "ഞാൻ മാത്രമല്ല ഒരാളും കൂടെയുണ്ട്.....!!" അത്‌ കേട്ടതും സഖാവ് നെറ്റി ചുളിച്ചോണ്ട് നീലൂന്റെ പിന്നിലേക്ക് നോക്കി.... മുറ്റത്തുള്ള ചെടികളെയെല്ലാം തലോടുന്ന നന്ദൂനെ കണ്ടതും എന്തോ താൻ കാണാൻ കൊതിച്ച മുഖം തന്റെ മുമ്പിൽ കണ്ടതും തെല്ലത്തിശയത്തോടെ . നന്ദൂന് വിളിച്ചു..!! വിളി കേട്ടപാടെ നന്ദു ചിരിച്ചോണ്ട് തിരിഞ്ഞു നോക്കി സഖാവിന് കൈ വീശി കാണിച്ചു.... സഖാവും ഒന്ന് ചിരിച്ച് കൊടുത്തു.... "ഭവാനിയമ്മക്ക് ഇപ്പോ എങ്ങനെയുണ്ട്...." നീലു അകത്തേക്ക് കയറി കൊണ്ട് സഖാവിനോടായി ചോദിച്ചു.... "ഇപ്പോ കുഴപ്പൊന്നും ഇല്ല.... അല്ല താൻ ഇടക്ക് ഇവിടെ വരാറുണ്ടല്ലേ... അമ്മ പറഞ്ഞു...!!" "വരാറുണ്ട്....ഞാൻ വരുന്നത് സഖാവിന് ഇഷ്ട്ടാവില്ലെന്ന് കരുതി ഭവാനിയമ്മയോട് ഞാൻ പറയണ്ടാന്ന് പറഞ്ഞിരുന്നു....!!" "ഓഹ്... എനിക്കെന്ത് ഇഷ്ടക്കേട്... നീലിമ വരുന്നത് അമ്മക്കൊരാശ്വാസമാണെങ്കിൽ ഞാൻ എതിർക്കില്ല...!!" സഖാവും നീലുവും ഓരോന്ന് സംസാരിച്ചോണ്ടിരിക്കാണ് നന്ദു ആണെങ്കിൽ സഖാവിന്റെ വീട് ആകമാനം വീക്ഷിച്ച് കൊണ്ടിരിക്കാണ്... സഖാവ് നീലൂനോട്‌ സംസാരിക്കുന്നതിനിടയിൽ നന്ദൂനെ ശ്രദ്ധിക്കുന്നുമുണ്ട്...... "സംസാരിച്ച് ഇരുന്നാൽ സമയം പോവും... ഭവാനിയമ്മ എവിടെ....!!"__നീലു "ദേ ആ റൂമിലാണ്...!!"

റൂം കാണിച്ച് കൊടുത്തതും നീലു അങ്ങോട്ട്‌ വെച്ച് പിടിച്ചു... എന്നാൽ ഇവരെ സംസാരം ഒന്നും കേൾക്കാതെ നന്ദു ചുമരിൽ ഉള്ള ഫ്രെയിംമിലോട്ട് നോക്കി അവയൊരൊന്നിനെയും ഒരതിശയത്തോടെ നോക്കി കാണുക്കയാണ്.... "ഹലോ...!!" നന്ദൂന്റെ തൊട്ടുപിറക്കിൽ നിന്ന് കൊണ്ട് സഖാവ് വിളിച്ചതും നന്ദു ഞെട്ടി കൊണ്ട് തിരിഞ്ഞ് നിന്നു..... "ഹിയ്യോ... പേടിപ്പിച്ച് കളഞ്ഞല്ലോ...!!" നന്ദു നെഞ്ചിൽ കൈ വെച്ചോണ്ട് പറഞ്ഞതും സഖാവ് നന്ദൂന്റെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകൾ പിന്നിലേക്ക് ആക്കി കൊടുത്തു..... സഖാവിന്റെ കരസ്പർശം മുഖത്തേക്ക് തട്ടിയതും നന്ദു അസ്വസ്ഥതയോടെ പിന്നിലേക്ക് വലിഞ്ഞു.... "ഞ... ഞാൻ നീലൂന്റെ അടുത്തേക്ക്..." വിക്കി കൊണ്ടുള്ള നന്ദൂന്റെ പറച്ചിൽ കേട്ടപ്പോഴാണ് തന്റെ പ്രവർത്തി നന്ദൂന് അസ്വസ്ഥതയുണ്ടാക്കിയെന്ന് സഖാവിന് മനസിലായത്.... മറുപടി പറയാൻ നിന്നപ്പോയെക്കും നന്ദു വേഗം നീലൂന്റെ അടുത്തേക്ക് വിട്ടിരുന്നു...... നന്ദു ഭവാനിയമ്മേടെ റൂമിന്റെ മുമ്പിൽ എത്തിയതും നീലു സഖാവിന്റെ അമ്മയോട് സംസാരിക്കുന്നതാണ് കണ്ടത്.....ഒരു 55,56 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ...അത്‌ കണ്ടപ്പോൾ തന്നെ മനസിലായി അതാണ് സഖാവിന്റെ അമ്മയെന്ന്...നല്ല പരിചയമുള്ളത് പോലെയുള്ള അവരുടെ സംസാരം കേട്ടതും നന്ദു മടിച്ച് അവിടത്തന്നെ നിന്നു.... അപ്പോഴാണ് ഭവാനിയമ്മ നന്ദൂനെ ശ്രദ്ധിക്കുന്നത്.... "ഇതാരാ മോളെ....!!" നന്ദൂനെ തന്നെ നോക്കി കൊണ്ട് ഭവാനിയമ്മ ചോദിച്ചു....

"ആര്.... ഓഹ് ഇതോ ഇതെന്റെ സഹോദരിയാണ് ഭവാനിയമ്മേ...!! നന്ദു നീ എന്താ അവിടെ നില്കുന്നെ ഇങ്ങോട്ട് വാ...." നീലു നന്ദൂനെ വിളിച്ചതും നന്ദു അരിച്ചരിച്ച് നീലൂന്റെ തൊട്ട്പിന്നിൽ നിന്നു.... "മോൾക്ക്‌ സഹോദരിയൊക്കെ ഉണ്ടായിരുന്നോ....!!അല്ല മോളെ പേരെന്തുവാ...!!" ഭവാനിയമ്മ നന്ദൂനെ നോക്കി കൊണ്ട് ചോദിച്ചതും നന്ദു നീലൂനെ നോക്കി.... "നന്ദു... പേര് പറ...!!" നീലു നന്ദൂനോട്‌ ആയി പറഞ്ഞതും നന്ദു അതെയെനർത്ഥത്തിൽ തലയാട്ടി... "നന്ദിത..." "അതെന്താ നീലു പറഞ്ഞാൽ മാത്രമേ മോള് കേൾക്കൂ...ഞാൻ പറഞ്ഞാൽ കേൾക്കില്ലേ....!!" ഭവാനിയമ്മ അതും പറഞ്ഞോണ്ട് നന്ദൂനെ അടുത്തേക്ക് വിളിച്ചു.....നന്ദു പോവാതെ തന്റെ പിറകിൽ നില്കുന്നത് കണ്ടതും നീലു "ചെല്ല് നന്ദൂന്...."പറഞ്ഞു....നന്ദു ഭവാനിയമ്മക്ക് തൊട്ടരിക്കിൽ ഇരുന്നു.... "എന്താ എന്നെ ഇഷ്ട്ടായില്ലേ മോൾക്ക്‌...!!" നന്ദൂന്റെ തലയിൽ തലോടി കൊണ്ട് ഭവാനിയമ്മ ചോദിച്ചു... "അയ്യോ... അങ്ങനെ അല്ല എനിക്ക് അമ്മയെ പരിചയമില്ലല്ലോ പിന്നെ ഞാൻ എങ്ങനെയാ...!!" "ആഹ്... അത്‌ കൊണ്ടാണോ.... അല്ല മോള് എവിടെയാ പഠിക്കുന്നെ... നീലു മോളെ ഒപ്പം തന്നെയാണോ...??" "ഉവ്വ്.... ഇവിടെ അമ്മയും സഖാവും മാത്രേ ഒള്ളൂ... വേറെ ആരുമില്ലേ...??" നന്ദു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു... "ആഹ്....കണ്ണനുണ്ടല്ലോ അത്‌ തന്നെ ധാരാളം...." ങേ... കണ്ണനനോ... അതാരാ... ഓഹ് അപ്പോ ക്യാമ്പസിലെ വീറും വാശിയുമുള്ള സഖാവ് വീട്ടിൽ അമ്മേടെ കണ്ണൻ ആണല്ലേ...

നന്ദു മനസ്സിൽ ഓരോന്ന് ആലോചിച്ചോണ്ട് ചിരിച്ചു..... ഭവാനിയമ്മയെ പരിചയപ്പെട്ടതിന് ശേഷം പിന്നെ രണ്ടാളും ഒപ്പത്തിനൊപ്പം സംസാരിചിരിക്കാണ്.... നന്ദു ആദ്യം കാണിച്ച മടിയൊന്നും ഇല്ലാതെ അമ്മമ്മയോട് സംസാരിക്കും പോലെ സംസാരിക്കുന്നുണ്ട്.... "നന്ദു... എന്റെ ഫ്രണ്ട് വെയ്റ്റ് ചെയ്യുന്നുണ്ട്... നമ്മുക്ക് പോയാലോ....നിന്നെ വീട്ടിലോട്ട് ആക്കിയിട്ട് വേണം എനിക്ക് പോവാൻ....ഇപ്പോ തന്നെ ലൈറ്റ് ആയി....!!" നീലു വാച്ചിലോട്ട് നോക്കി കൊണ്ട് പറഞ്ഞതും നന്ദു നേരെ നോക്കിയത് ഭവാനിയമ്മേടെ മുഖത്തേക്ക് ആയിരുന്നു.... ഭവാനിയമ്മയോട് സംസാരിച്ച് കൊതി തീർന്നിട്ടില്ല അപ്പോയെക്കും പോവാനോ..?? ഭവാനിയമ്മേടെ മുഖത്തും ഇതേ ഭാവം തന്നെയായിരുന്നു.... "മോള് ഇത്ര പെട്ടെന്ന് പോവുകയാണോ.... കുറച്ച് നേരം കൂടെ ഇവിടെ നിന്നൂടെ....?? ഭവാനിയമ്മേടെ ചോദ്യം കേട്ടതും നന്ദു നേരെ നീലൂന്റെ മുഖത്തോട്ട് നോക്കി.....നോട്ടത്തിന്റെ പൊരുൾ മനസ്സിലായതും നീലു ഒന്ന് ചിരിച്ചു..... "ഓഹ്... ഇനി രണ്ടും കൂടെ എന്നെ തിന്നണ്ട.... നന്ദു ഇവിടെ നിന്നോ.... ഞാൻ ഫ്രണ്ട്‌നെ കണ്ട് തിരിച്ചു വരുമ്പോൾ നിന്നെ കൂടാം... എന്താ പോരെ....!!"" അതിന് മറുപടിയായി നന്ദു ഒന്ന് ചിരിച്ചു... "എന്താ പോരെ ഭവാനിയമ്മേ...!"

നീലു ഭവാനിയമ്മക്ക് നേരെ ചോദിച്ചതും ഭവാനിയമ്മ നീലൂന്റെ തലയിൽ തലോടി....ഭവാനിയമ്മയോട് യാത്ര പറഞ്ഞ് നന്ദൂനെ നോക്കി ഒന്ന് ചിരിച്ച് നീലു പുറത്തേക്കിറങ്ങി..... "ഹാ... താൻ പോവാണോ....!!" നീലുനെ കണ്ടതും സഖാവ് ചോദിച്ചു.... "ആഹ്... പോവാ... ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്...!!" "അല്ല വന്നിട്ട് ഒന്നും കുടിച്ചില്ലല്ലോ... ഞാൻ ഇപ്പോ വരാം...!!"സഖാവ് അതും പറഞ്ഞോണ്ട് അടുക്കളയിലോട്ട് പോവാൻ വേണ്ടി നിന്നു... "സഖാവേ ഒന്നും വേണ്ട.... ഭവാനിയമ്മ കിടപ്പിലായപ്പോൾ സഖാവിന് അല്ലെങ്കിലെ ഇവിടെ നൂറ് കൂട്ടം പണിയുണ്ടാവുമെന്ന് അറിയാം... ഞാൻ ആയിട്ട് ബുദ്ധിമുട്ടിക്കുന്നില്ല...!!" "ഓഹ്.... ബുദ്ധിമുട്ടൊന്നുമില്ല.....!!" "പക്ഷേ എനിക്ക് ബുദ്ധിമുട്ടുണ്ട്... ഇനി അത്രക്ക് നിർബന്ധമാണെങ്കിൽ ദേ ഞാൻ ഇവിടെ ഒരാലുണ്ട് അയാൾക്ക് കൊടുത്തേക്ക്...!!" "അതാരാ... നന്ദു പോവുന്നില്ലേ...!!" "ഭവാനിയമ്മ വിടേണ്ട.... പിന്നെ ആൾക്കും വല്ല്യ താല്പര്യമില്ല പോരാൻ... ഞാൻ വരുപ്പോൾ കൊണ്ട് പൊക്കോളാം... അത്‌ വരെ നോക്കിക്കൊളണോ.....!"" അതിന് മറുപടിയെന്നോണം സഖാവ് ഒന്ന് ചിരിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story