ഒരിളം തെന്നലായ്: ഭാഗം 11

orilam thennalay

എഴുത്തുകാരി: SAFNU

നീലു പോയതിന് പിന്നാലെ സഖാവ് ഭവാനിയമ്മേടെ മുറിയിലോട്ട് പോയി....അവിടെ ഭവാനിയമ്മയും നന്ദുവും കാര്യമായിട്ട് എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്...... താൻ വന്നതൊന്നും അറിഞ്ഞിട്ടില്ല രണ്ടാളും.... സഖാവ് വാതിൽ പടിക്കൽ കൈയ്യും കെട്ടി രണ്ടാളെയും നോക്കി കൊണ്ടിരുന്നു..... "ആഹ്.... കണ്ണാ നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ....!!" ഭവാനിയമ്മ ചോദിച്ചതും നന്ദു എവിടെന്നും ചോദിച്ചോണ്ട് തിരിഞ്ഞു....സഖാവിനെ കണ്ടതും നന്ദു വേഗം ഭവാനിയമ്മക്കരികിൽ നിന്നും എഴുനേറ്റു.... "ആഹ്.... ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു.... ഭവാനി കൊച്ചിന് ഇപ്പോ നമ്മളെയൊന്നും വേണ്ടല്ലോ....!!" സഖാവ് ചിരിച്ചോണ്ട് ഭവാനിയമ്മേടെ തൊട്ടപ്പുറത്തായി ഇരുന്നു.... "ഈ ചെറുക്കന്റെ ഒരു കാര്യം.... മോളെന്താ എഴുനേറ്റ് ഇവിടെ ഇരി....!!" നന്ദൂനെ നോക്കി കൊണ്ട് ഭവാനിയമ്മ പറഞ്ഞതും നന്ദു നോക്കിയത് സഖാവിനെയായിരുന്നു... "ഓഹ് അപ്പോ ഞാൻ ഇവിടെ ഉണ്ടായിട്ടാണോ നന്ദു ഇവിടെ ഇരിക്കാത്ത്... എന്നാ ഞാൻ അങ്ങോട്ട്‌ പോവാം...!!" സഖാവ് അതും പറഞ്ഞോണ്ട് അവിടെന്ന് എഴുനേറ്റു.... "അയ്യോ... അത്‌ കൊണ്ടൊന്നും അല്ല... സഖാവ് അവിടെ ഇരുന്നോ,...!!"

"വേണ്ട മോളെ അവന് അവിടെ അലക്കാനൊക്കെ ഉള്ളതാ... അല്ലടാ കണ്ണാ...!!" ഭവാനിയമ്മ ചിരിച്ചോണ്ട് പറഞ്ഞതും സഖാവ് അമ്മയെ നോക്കി കണ്ണുരുട്ടി..... "അലക്കാനോ...??"നന്ദു ഒരതിശയത്തോടെ ചോദിച്ചു... "അതെന്താ ആൺപിള്ളേർക്ക് അലക്കാൻ പാടില്ലേ...??" സഖാവ് കുറച്ച് ദേഷ്യത്തിൽ ചോദിച്ചു... അത്‌ കണ്ട് നന്ദു ഭവാനിയമ്മേടെ അടുത്തേക്ക് ഒട്ടി നിന്നു...."ഭവാനിയമ്മേ... " നന്ദു പേടിയോടെ അത്‌ പറഞ്ഞതും സഖാവിന് ചിരി വന്നു.... "കൊച്ചിനെ പേടിപ്പിക്കാതെ പോടാ അവിടെന്ന്..!!" ഭവാനിയമ്മ പറഞ്ഞതും സഖാവ് അമ്മയെ നോക്കി ചിരിച്ചോണ്ട് കൺചിമ്പി.... സഖാവ് പോവാൻ വേണ്ടി നിന്നതും കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.... സഖാവ് പോയി വാതിൽ തുറന്നതും സൂരജിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കണ്ട് ചിരിച്ചോണ്ട് അകത്തേക്ക് കയറാൻ പറഞ്ഞു... "ഹാ.... എല്ലാവരുമുണ്ടല്ലോ...അല്ല കിച്ചു (സൂരജ് ) എവിടെ...??" "അവൻ ഇലക്ഷൻ ആണെന്നും പറഞ്ഞോണ്ട് ക്യാമ്പസിലോട്ട് പറഞ്ഞ് വെളുപ്പാൻ കാലത്ത് പോയതാ....!!" "ഏട്ടൻ ഏതോ ചേച്ചിയെ കാണാൻ പോയതാ... അമ്മയോട് ഏട്ടൻ നുണ പറഞ്ഞതാ...!!"

സൂരജിന്റെ അമ്മ പറഞ്ഞത്തിന്റെ പിന്നാലെ അവന്റെ പെങ്ങൾ പാർവതി ഇടയിൽ കേറി പറഞ്ഞു... "ഡീ മിണ്ടാതിരിക്ക് എവിടെ ചെന്നാലും കലപിലാന്ന് സംസാരിച്ചോ...!!" സൂരജിന്റെ അമ്മ പാറൂന്റെ കൈയിൽ ഒരടി വെച്ച് കൊടുത്തു... "ഞാൻ എന്റെ ഏട്ടന്റെ മുമ്പിൽ വെച്ചല്ലേ സംസാരിച്ചോ അതിന് ഈ അമ്മക്കെന്താ...!!" അതും പറഞ്ഞോണ്ട് പാറു സഖാവിനോട് ചേർന്ന് നിന്നു... "ഡീ പാറു നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ....!! പത്താം ക്ലാസ്സാ അത് മറക്കണ്ട..." സഖാവ് ഒരു ഉപദേശം കണക്കെ പറഞ്ഞു... "ഓഹ് എന്തോന്ന് പത്താം ക്ലാസ്സ്...ഞാൻ ഒന്നും പോയില്ല്യ...വല്ലപ്പോയൊക്കെ ഒരു ക്ലാസ്സ് കട്ട് ചെയ്‌തെന്ന് കരുതി ഒന്നും ഉണ്ടാവാനൊന്നും പോവുന്നില്ല...!!" "ആഹ്... ബെസ്റ്റ് അവന്റെ അല്ലെ പെങ്ങള് ഇങ്ങനെ വരൂ....!!" സഖാവ് പാറൂന്റെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു... "ആഹ്... അവള് പോയിട്ടും വല്ല്യ കാര്യമൊന്നും ഇല്ല!!" "ഞ്ഞഞ്ഞ ഞ്ഞാ... ഹും ഏട്ടാ എവിടെ ഭവാനിയമ്മ....!!" "ദേ അവിടെ മുറിയിലുണ്ട്..!!" അത്‌ കേട്ടതും പാറുവും സൂരജിന്റെ അമ്മയും കൂടെ ഭവാനിയമ്മേടെ അടുത്തേക്ക് പോയി....പിന്നാലെ സഖാവും സൂരജിന്റെ അച്ഛൻ രമേഷും കൂടെ അവരുടെ കമ്പനി കാര്യങ്ങൾ പറഞ്ഞിരുന്നു....

സഖാവിന്റെ അച്ഛൻ ദാമോദർ തമ്പിയുടെ ഉറ്റ സുഹൃത്താണ് രമേശ്‌.... മക്കളെ പോലെ തന്നെ എന്ത് കാര്യത്തിലും ഒരുമിച്ചു തീരുമാനമെടുക്കുന്നവർ.....ഇരുവരും പാർട്ണർഷിപ്പിട്ട് ഒരു കമ്പനി നടത്തിയിരുന്നു... അച്ഛൻ സഖാവ് മരിച്ചത്തോടെ രമേശ്‌ ആ കമ്പനി ഋഷിയുടെ പേരിലോട്ട് മാറ്റി.... ഇപ്പോ ആ കമ്പനി കാര്യങ്ങൾ നടത്തി കൊണ്ട് പോവുന്ന ഒരു മാനേജർ മാത്രമാണ് രമേശ്‌....ഒത്തിരി തവണ ഋഷിയെ വിലക്കിയിടുണ്ട്...രാഷ്ട്രീയത്തിൽ നിന്നെല്ലാം മാറി നിൽക്കാൻ വേണ്ടി...ഭയമായിരുന്നു അച്ഛൻ സഖാവിന്റെ വിധി ആ മകനും വരുമോ എന്ന്.... പ്രതീക്ഷ തെറ്റിയില്ല നാട്ടിലാണെങ്കിലും ക്യാമ്പസിലാണെങ്കിലും എല്ലാ ക്യാമ്പയ്‌നിലും പങ്കെടുത്ത് ഇപ്പോ മകനും അച്ഛനെ പോലത്തന്നെ പാർട്ടി തലക്ക് പിടിച്ചിരിക്കാ.... "ഋഷി...ഞാൻ എപ്പോഴും പറയാറുള്ളത് പോലത്തന്നെ ഇപ്പോഴും പറയാണ്... ഈ രാഷ്ട്രീയമൊക്കെ വിട്ട് കമ്പനിയിലോട്ട് വാ...നിന്റെ അമ്മക്ക് നിന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്..." ഇതിനെല്ലാം മറുപടിയായി സഖാവ് ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്... "ഋഷി നിനക്ക് ഞാൻ പറയുന്ന കാര്യങ്ങളെക്കൊ കേട്ടിട്ട് ചിരിയാണോ വരുന്നത്...!!" "ഒരിക്കലുമല്ല അങ്കിൾ....

എന്റെ ജീവിതം ഇങ്ങനെയൊക്കെ ആവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്... പിന്നെ കമ്പനിയിലോട്ട്... അത് സമയമാവുപ്പോൾ ഞാൻ തീർച്ചയായും വരും... കാരണം എന്റെ അച്ഛന്റെ കൂടെ വിയർപ്പല്ലേ അത്....!!" അതിന് മറുപടിയായി രമേശ്‌ "എല്ലാം നിന്റെയിഷ്ട്ടം "എന്നും പറഞ്ഞ് ഒന്ന് ചിരിച്ച് സഖാവിന്റെ തോളിൽ തട്ടി... ...................................................................... "ഭവാനിയമ്മേ....!!" പാറു ഓടി പോയി ഭവാനിയമ്മയെ ഇറുക്കെ കെട്ടിപിടിച്ചു... "പാറു കുട്ട്യോ.... ഇതെവിടെയായിരുന്നു എത്രയായി കണ്ടിട്ട്....!!" ഭവാനിയമ്മ പാറൂന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... "അതൊക്കെ അവിടെ നിക്കട്ടെ.... അല്ല ഈ ചേച്ചി ഏതാ...!!" പാറു നന്ദൂനെ ചൂണ്ടി കൊണ്ട് ചോദിച്ചു.... "ഇതോ ഇത് കണ്ണന്റെ ഫ്രണ്ട് ആണ്....!!" ഭവാനിയമ്മ നന്ദൂനെ നോക്കി കൊണ്ട് പറഞ്ഞു... "ഞാൻ അറിയാത്ത കണ്ണേട്ടന്റെ ഫ്രണ്ടോ...സംതിങ് ഫിഷി...!!" നന്ദൂനെ നോക്കി കൊണ്ട് പാറു പറഞ്ഞതും സൂരജിന്റെ അമ്മ അവളെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തു.... "ഹൗച്ച്...അമ്മേ...!!" പാറു തല ഉഴിഞ്ഞ് കൊണ്ട് അമ്മയെ തുറുക്കെ നോക്കി...നന്ദു വന്നവരാരൊക്കെ ആണെന്ന് അറിയാതെ എല്ലാവരെയും മിഴിച്ച് നോക്കി നിൽക്കാണ്....

"നന്ദു ഇതാരാണെന് മനസ്സിലായോ.... സൂരജിന്റെ അമ്മയും അനിയത്തിയുമാണ്....!!" സഖാവ് അതും പറഞ്ഞോണ്ട് അങ്ങോട്ട്‌ വന്നു.... "ഹോ.... സൂരജേട്ടന്റെ അമ്മയായിരുന്നു....!!" നന്ദു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു....അവര് സംസാരിച്ചിരിക്കുന്നതിനിടയിൽ പാറു അരിച്ചരിച്ച് സഖാവ് അടുത്തെത്തി.... "ഏട്ടാ... ഇതാണോ മറ്റെ ചേച്ചി....!! ഏട്ടൻ പറയാറുള്ള നന്ദു..." "എടി കുരുട്ടേ... നീ അപ്പോയെക്കും അതൊക്കെ കണ്ട് പിടിച്ചല്ലേ....!!" "അല്ല ആള് സൈലന്റ് ആണെന്ന് തോനുന്നു... ഈ പാറൂന് പറ്റിയ ടൈപ്പ് ഏട്ടത്തി ആണോ...!!" "എന്റെ പാറു നീ സംസാരിക്കുന്ന നാലിൽ ഒരു ഭാഗം പോലും നന്ദു സംസാരിക്കില്ല...!!" സഖാവ് ചിരിച്ചോണ്ട് പറഞ്ഞു.... "ഹും....ആ ചേച്ചിയെ കണ്ടിട്ട് ഒരു പാവമാണെന്ന് തോനുന്നു.... ഇനി അതിനെ കൂടെ ചീത്തയാക്കണ്ട...!!" പാറു കലിപ്പിൽ അതും പറഞ്ഞോണ്ട് അവിടെന്ന് പോയി....അവളെ ചവിട്ടി തുള്ളിയുള്ള പോക്ക്‌ കണ്ടതും ഭവാനിയമ്മയും പ്രസീതയും (സൂരജിന്റെ അമ്മ ) നേരെ സഖാവിന്റെ മുഖത്തോട്ട് നോക്കി.... "എടാ കണ്ണാ ഈ പാറൂന് ഇതെന്ത് പറ്റി... നീ വല്ലതും കൊച്ചിനോട് പറഞ്ഞോ...??"__ഭവാനിയമ്മ "ഓഹ്... അവൾക്ക് എന്തെങ്കിലും കാരണം കിട്ടണോ ഭവാനി...ഇന്ന് എണീറ്റപ്പോ തന്നെ കിച്ചുവും ഇവളും കൂടെ ഒടുക്കത്തെ അടിയായിരുന്നു....!!" "ഭവാനിയാമ്മേ.... ഇവിടെ ഒന്നും കഴിക്കാനില്ലേ...!!" അടുക്കളയിൽ നിന്നും പാറൂന്റെ ശബ്ദം കേട്ടതും സഖാവിന് ചിരി വന്നു....

"ഈ പെണ്ണിത്... അവിടെന്ന് മുക്കുമുട്ടേ കഴിച്ച് വന്നതാ...!!" പ്രസീത "അത്‌ സാരല്ല്യ... ഞാൻ അവൾക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുത്തോളം...!!" സഖാവ് അതും പറഞ്ഞ് അവിടെന്ന് പോയി.... രണ്ട് അമ്മമ്മാരുടെ സംസാരം കേട്ട് ബോറടിച്ചതും നന്ദു മെല്ലെ അവിടെന്ന് എണീറ്റ് കിച്ചണിലോട്ട് പോയി... ......................................................................... "പാറു.... നീ ഇതെന്താ തിരയുന്നെ...!!" കിച്ചണിലെ തിണ്ണയിൽ കേറി മുകളിലെ ഷെൽഫിൽ എന്തോ തപ്പി തിരയുന്ന പാറൂനെ കണ്ടതും സഖാവ് ചോദിച്ചു.. "പഞ്ചസാര എവിടെ....!!" തിരിഞ്ഞ് നിന്ന് ഊരക്കും കൈ കൊടുത്തോണ്ട് അവൾ ചോദിച്ചു... "അത്‌ മുകളിലാ... നീ ഇങ്ങ് താഴോട്ട് ഇറങ്ങിക്കെ...!!" സഖാവ് പാറൂനോട്‌ താഴേക്ക് ഇറങ്ങാൻ പറഞ്ഞതും "why not" എന്നും പറഞ്ഞോണ്ട് താഴേക്ക് ഒറ്റ ചാട്ടമായിരുന്നു.... "ഈ പെണ്ണിത് എടി പാറു വല്ലതും പറ്റിയോ...!!" സഖാവ് തലയിൽ കൈ വെച്ചോണ്ട് അങ്ങോട്ട്‌ പോയി... നിലത്ത് ഊരക്കും കൈ കൊടുത്ത് എണീക്കാൻ പെടാപാട് പെടുന്ന പാറൂനെ കണ്ടതും സഖാവിന് ചിരി വന്നു.... "ഏയ് ഏട്ടാ എനിക്കൊന്നും പറ്റിയില്ല.... പക്ഷേ എവിടുന്നൊക്കെയോ ഒരു ഒച്ച കേട്ടു.... വല്ല എല്ലെങ്ങാനും പൊടിഞ്ഞാവോ....!!" "ഹ്മ്മ്... എഴുനേൽക്ക് എഴുനേൽക്ക്...!!" സഖാവ് കൈ കൊടുത്തതും പാറു പതിയെ എഴുനേറ്റു... "നീ കൊരങ്ങിന്റെ ജന്മം വല്ലതും ആണോടി....!!" അതിന് മറുപടിയായി പാറു ഒന്ന് ഇളിച്ച് കൊടുത്തു.... "ഹ്മ്മ്... നീ വല്ലാതെ കിണിക്കണ്ട...

ഹാളിലോട്ട് പോക്കേ നിനക്ക് എന്താ വേണ്ടെന്ന് വെച്ചാൽ ഞാൻ ഉണ്ടാക്കി കൊണ്ടോരാം....!!" പാറു "ഒക്കെ" ന്നും പറഞ്ഞ് ഹാളിലോട്ട് പോയി... സഖാവ് ചായ ഉണ്ടാക്കാൻ വേണ്ടി സ്റ്റോ ഓണാക്കിയാതും കാൾ വന്നതും ഒരുമിച്ചായിരുന്നു....സഖാവ് കാൾ എടുത്ത് തിരിഞ്ഞതും പിന്നിൽ ഉണ്ടായിരുന്ന നന്ദൂനെ ഇടിച്ചു.... "ഹോ...സോറി നന്ദു " "ഞാൻ അല്ലെ പിന്നിൽ വന്ന് നിന്നത്... അല്ല എന്താ ഉണ്ടാക്കുന്നത്... ഞാൻ സഹായിക്കണോ...!!" "ഏയ് വേണ്ട... ഞാൻ ഉണ്ടാക്കിക്കോളാം...!!" "അത്‌... ഞാൻ!!" "ഹാ... ഇല്ല... ഇല്ല അതിന്റെ ആവിശ്യമൊന്നും ഇല്ല ഒരു രണ്ട് ദിവസത്തെ കാര്യമല്ലേ... ആഹ് ശെരി....! ആഹ്... ഞാൻ വിളിച്ചു പറയാം...." സഖാവ് കാൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോയെക്കും നന്ദു സ്റ്റൗ കത്തിച്ച് പാൽ വെച്ചിരുന്നു.... "ആഹ്.. നല്ല ആളാ...!!" "ഇത് ഞാൻ ചെയ്തോളാം സഖാവേ....എനിക്ക് ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യാൻ വല്ല്യ ഇഷ്ട്ടാ....!!" "അത്‌ശെരി.... എന്നിട്ട് വേണം എന്റെ നന്ദൂനെ കൊണ്ട് ജോലി എടുപ്പിച്ചെന്നും പറഞ്ഞ് നിന്റെ നീലു എന്നെ മെക്കെട്ട് കേറാൻ..."സഖാവ് ഒരു ചിരിയോടെ പറഞ്ഞു "ഇല്ല നീലു ഒന്നും പറയത്തില്ല...നീലു പാവാണ്...!!" നന്ദു സഖാവിനെ കൂർപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു... "ഓഹ്... ആയിക്കോട്ടെ കൈ ഒന്നും പൊള്ളിക്കാതിരുന്നാൽ മതി...!!" അതും പറഞ്ഞോണ്ട് സഖാവ് ഹാളിലോട്ട് പോയി.... പാൽ തിളച്ച് വന്നതും നന്ദു ടീ പൌഡറും ഇട്ട് സ്റ്റൗ ഓഫ്‌ ചെയ്തു...."അല്ല... ഈ പഞ്ചസാര എവിടെ...

"" അതും പറഞ്ഞോണ്ട് നന്ദു അവൾക്ക് എത്തുന്നയിടതെല്ലാം കൈ എത്തി നോക്കി.... "ശ്യോ... ഇവിടെ ഒന്നും ഇല്ലല്ലോ...!!" നന്ദു ചുണ്ട് കടിച്ചോണ്ട് ഒന്നും കൂടെ അവിടെയെല്ലാം തപ്പി തിരിഞ്ഞു.... "ചേച്ചി എന്താ നോക്കുന്നെ...!!" ഒരു ക്യാരറ്റും കടിച്ചോണ്ട് പാറു അങ്ങോട്ട്‌ വന്നു.... "അത്‌ ഞാൻ ഈ പഞ്ചസാര എവിടെയാണെന് നോക്കിയതാ...!!" "അതാ മുകളിലാണ് ചേച്ചി....!!" പാറു പറഞ്ഞതും നന്ദു മുകളിലോട്ട് നോക്കി... "അയ്യോ... ഇത് ഞാൻ എങ്ങനെ എടുക്കാനാ...!"നന്ദു നഖവും കടിച്ചോണ്ട് മുകളിലോട്ട് നോക്കി... "ചേച്ചിക്ക് സ്റ്റാമിനാ ഒന്നും ഇല്ല... ഒന്ന് ചാടിയാൽ മതി...!!" പാറൂന്റെ വാക്കും കേട്ട് നന്ദു ചാടി... "ഇത് എത്തുന്നില്ലല്ലോ...!!" "ചേച്ചി ഒന്നൂടെ നോക്ക് ... ചിലപ്പോൾ കിട്ടിയാലോ...!!" പാറൂന്റെ വാക്ക് കേട്ട് നന്ദു പിന്നെയും ഒന്ന് ഏന്തി നോക്കി... തന്റെ കൈ അങ്ങോട്ട്‌ ഉയരുന്നതിന് മുമ്പ് തന്നെ മറ്റാരുടെയോ കൈകൾ അതെടുത്തിരുന്നു....അത്‌ സഖാവാണെന് അറിയാൻ നന്ദൂന് അധികം ചിന്തിക്കേണ്ടി വന്നില്ല... കാരണം... സഖാവിന്റെ ഓരോ സാമീപനവും തനിക്ക് സുപരിച്ചതമാണ്... തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന സഖാവിനെയും നന്ദൂനെയും കണ്ട് പാറു ഒന്നാക്കിയ മട്ടിൽ ചിരിച്ചു...പാറൂന്റെ ശബ്ദം കേട്ട് നന്ദു സഖാവിൽ നിന്നും വിട്ട് നിന്നു....സഖാവ് ആണെങ്കിൽ കാൾ ചെയ്തോണ്ട് ഹാളിലോട്ടും പോയി.... "പ... പാറു നിനക്ക് ചായ വേണ്ടേ....!!" ചമ്മിയ ഭാവം മറച്ചു കൊണ്ട് നന്ദു പാറുനോട് ചോദിച്ചു..."ആഹ്... "

ഒരു കള്ളചിരി ചിരിച്ചോണ്ട് പാറു നന്ദൂന്റെ കൈയ്യിൽ നിന്നും ചായ കപ്പ് വാങ്ങി... "ആഹാ.... ഇവിടെ പുതിയ ജോലിക്കാരിയെ വെച്ചോ....!!" പെട്ടെന്ന് ആരു ചേച്ചിയുടെ ശബ്ദം കേട്ടതും നന്ദു ഞെട്ടി കൊണ്ട് ഡോറിന്റെ അടുത്തേക്ക് നോക്കി.... അവിടെ കൈയ്യും കെട്ടി തന്നെ നോക്കി ചിരിക്കുന്ന ആരു ചേച്ചിയെ കണ്ടതും നന്ദു ആരതിയുടെ അടുത്തേക്ക് പോയി.... "ആരു ചേച്ചി.... എന്താ ഇവിടെ... ഭവാനിയമ്മയെ കാണാൻ വന്നതാണോ...!! "ആഹ്... നന്ദു ഞാൻ മാത്രമല്ല... അവരൊക്കെ ഉണ്ട്...!!" ഹാളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും നന്ദു അങ്ങോട്ട്‌ നോക്കി... പാർട്ടിയിലെ ഒട്ടുമിക്ക ചേട്ടന്മാരും ചേച്ചിമാരും ഉണ്ടായിരുന്നു അവിടെ.... "എല്ലാരുമുണ്ടല്ലോ...!!" "ഹാ... അല്ല നന്ദു എപ്പോഴാ വന്നേ...!!" "ഞാൻ നീലൂന്റെ കൂടെ വന്നതാ..." "അത്‌ ശെരി എന്നിട്ട് ആള് എവിടെ..!!" "ഫ്രണ്ടിനെ കാണാൻ വേണ്ടി പോയതാ ഇപ്പോ വരും....!!"സംസാരിച്ചോണ്ട് രണ്ട് പേരും കൂടെ ഭവാനിയമ്മയുടെ അടുത്തേക്ക് പോയി...സൂരജിനോട് സംസാരിച്ചിരിക്കുന്ന ഭവാനിയമ്മയെ കണ്ടതും നന്ദു ഒന്ന് ചിരിച്ചു... "ഋഷി നീ ഇങ്ങനെ നടക്കാതെ ഭവാനിയമ്മക്ക് കൂട്ടിന് ഒരാളെ കൊണ്ടെന്ന് കൊടുക്ക്...

അപ്പോ തന്നെ ഭവാനിയുടെ പകുതി അസുഖം മാറും...!!" പ്രസീത സഖാവിനെ നോക്കി പറഞ്ഞു... അതിന് മറുപടിയായി സഖാവ് നന്ദൂനെ നോക്കി "ആലോചിക്കട്ടോ" എന്നും പറഞ്ഞ് ഒന്ന് ചിരിച്ചു... അങ്ങനെ ഓരോന്ന് സംസാരിച്ച് ഇരുന്ന് സമയം ഉച്ചയോടെടുത്തു... അവര് പോവുന്നതിന് മുൻപ് തന്നെ നീലു വന്നു... ഭവാനിയമ്മയോട് യാത്രയും പറഞ്ഞു നന്ദു അവിടെന്ന് ഇറങ്ങി.... ............................................................................ സമയം ഒരു രണ്ട് മണിയോടടുത്തതും നീലുവും നന്ദുവും തറവാട്ടിൽ എത്തി... സാധരണ തറവാടിന്റെ മുമ്പിൽ വല്യച്ഛന്റെയും ദർശന്റെയും നീലൂന്റെയും വാഹനം മാത്രമേ കാണാറുള്ളു... പൊതുവെ ഒരു ശാന്ത അന്തരീക്ഷമാണ് തറവാട്ടിൽ...പക്ഷേ ഇന്ന് പതിവിലും വിപരീതമായി തറവാട് മുഴുവൻ ഒച്ചയും ബഹളവുമാണ്... അകത്തേക്ക് കയറിയ പാടെ തന്നെ ആരോ നന്ദൂനെ കെട്ടിപിടിച്ചു.... "സർപ്രൈസ്...!!" "നിമ്മി...!!" നന്ദു നിമിതയെ കണ്ട ഷോക്കിൽ വിളിച്ചു... "Yes... Nimmi is back...!!" ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story