ഒരിളം തെന്നലായ്: ഭാഗം 13

orilam thennalay

എഴുത്തുകാരി: SAFNU

"നിഖിലേട്ടന്റെ ഭാര്യയായോ.... നിനക്ക് വട്ടാണോ നിമ്മി... ഹ്മ്മ് നിഖിലേട്ടൻ ഇതൊക്കെ കേട്ടാൽ പിന്നെ ചിരി നിർത്തില്ല....!!" നന്ദു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞതും നിമ്മി നെറ്റി ചുളിച്ചോണ്ട് നന്ദൂനെ നോക്കി... "നന്ദു... ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നേ...!!" "നീ നടക്ക് അതൊക്കെ നമ്മക്ക് പിന്നെ ആലോചിക്കാം...!!" "നന്ദു... നിനക്ക് വല്ല അഫയറുമുണ്ടോ... അതാണോ ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ നീ...." "നിമ്മി നീ എന്തൊക്കെയാ പറയുന്നേ.... നീ വാ അവരൊക്കെ അമ്പലത്തിൽ എത്തി കാണും.... " നന്ദു നിമ്മിയെയും വലിച്ചോണ്ട് വേഗം നടന്നു... "ഇവരിത് എവിടെ പോയി കിടക്കാ.... കുറെ നേരമായല്ലോ....!!" നിവ്യ വാച്ചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "നന്ദൂന്റെ കാര്യത്തിൽ പേടിക്കണ്ട... പക്ഷേ ആ പൊട്ടിത്തെറി നിമ്മിയില്ലേ അവളെയാ പേടിക്കേണ്ടത്....വല്ല കുഴിയിൽ എങ്ങാനും ചെന്ന് ചാടിയിടുണ്ടോന്ന് ആർക്ക് അറിയാം.....!!"

റാം പറഞ്ഞതും അവന്റെ പുറം നോക്കി ഒരു അടി വീണതും ഒരുമിച്ചായിരുന്നു...."എൻറ്റമ്മേ....!!"എന്നും വിളിച്ചോണ്ട് അവൻ തിരിഞ്ഞതും നിമ്മി കൈയ്യും കെട്ടി പുരികം പൊന്തിച്ച് എന്താ എന്ന മട്ടിൽ നിൽക്കാണ്.... "ഓഹ്.... അപ്പോ നീ ഇവിടെ ഉണ്ടായിരുന്നല്ലേ....!!" റാം നിമ്മിയെ നോക്കി കൊണ്ട് ചോദിച്ചു... "പിന്നെ ഞാൻ എവടെ പോവാനാ....!!" "ഹും.... എന്ത് അടിയാടി അടിച്ചേ....!" അതിന് മറുപടിയായി നിമ്മിയൊന്ന് ഇളിച്ച് കൊടുത്തു...  "അമ്മ പോയി വാ... ഞാൻ ഇവിടെ ഇരുന്നോളാം....!!" "എടാ കണ്ണാ അമ്പലത്തിന്റെ മുമ്പിൽ വരെ വന്നിട്ട് കയറുന്നില്ലെന്നോ... ഒന്ന് കയറി എന്ന് വെച്ചിട്ട് എന്ത് പറ്റാനാ... വാ....!!" ഭവാനിയമ്മ സഖാവിന്റെ കൈ പിടിച്ചോണ്ട് പറഞ്ഞു... "എന്റെ ഭവാനികൊച്ചേ... ഞാൻ പറഞ്ഞില്ലേ അമ്മ പോക്കോ...

ഞാൻ ദേ ആമരച്ചോട്ടിൽ ഇരുന്നോളാമെന്ന്....!!" "എന്താണെന്ന് വെച്ചാ ചെയ്യ്... അച്ഛന്റെ തനി പകർപ്പ് അല്ലെ... അപ്പോ എങ്ങനെയാ ഞാൻ പറഞ്ഞത് അനുസരിക്കാ....!! ആ മുണ്ട് ഒന്ന് താഴ്ത്തി ഇട്ടേ നീ.... നിന്നോട് പറഞ്ഞിടുണ്ട് അമ്പലത്തിന്റെ മുമ്പിൽ വെച്ച് മുണ്ട് മടക്കി കുത്തരുതെന്ന്...!!" ഭവാനിയമ്മയുടെ കണ്ണുരുട്ടി കൊണ്ടുള്ള പറച്ചിൽ കേട്ടതും സഖാവ് ചിരിച്ചോണ്ട് ശെരിയെന്ന മട്ടിൽ തലയാട്ടി കൊടുത്തു....സഖാവ് വരുന്നില്ലെന്ന് കണ്ടതും ഓരോന്ന് പിറുപിറുത് കൊണ്ട് ഭവാനിയമ്മ അകത്തേക്ക് കയറി പോയി.... നിമ്മി ഇവിടെ ഇരിക്കാണോ.. നമ്മുക്ക് പോവണ്ടേ.... " നന്ദു നിമ്മിയുടെ ഇരുത്തം കണ്ട് ചോദിച്ചു... "എന്റെ പൊന്ന് നന്ദു ഞാൻ ഇച്ചിരി നേരം ഇരിക്കട്ടെ.... ഇനിയും തിരിച്ചു നടക്കാൻ ഉള്ളതല്ലേ....മടുത്തു...!!" കാൽ ഉഴിഞ്ഞ് കൊണ്ട് നിമ്മി പറഞ്ഞു .... "എന്നാ നിമ്മി ഇവിടെ ഇരിക്ക് ഞാൻ നവ്യേച്ചിയെ നോക്കട്ടെ... അങ്ങോട്ട്‌ പോവുന്നത് കണ്ടിരുന്നു....!!" എന്നും പറഞ്ഞോണ്ട് നന്ദു പുറത്തേക്ക് പോയി....

ഇങ്ങോട്ട് തന്നെയായിരുന്നല്ലോ നവ്യേച്ചി വന്നത് ഇത് എവിടെ പോയി.... നന്ദു പുറത്തേക്കൊക്കെ നോക്കി കൊണ്ട് ഓരോന്ന് പിറുപിറുത്തു.... "നന്ദു.....!!" പിന്നിൽ നിന്നുള്ള വിളി കേട്ടതും നന്ദു തിരിഞ്ഞ് നോക്കി....തന്റെ അടുത്തേക്ക് നടന്നു വരുന്ന സഖാവിനെ കണ്ടതും നന്ദു കണ്ണും വിടർത്തി കൊണ്ട് സഖാവിനെ തന്നെ നോക്കി നിന്നു..... "ഹേയ്.... എന്താ ഉണ്ടകണ്ണും വെച്ച് ഇങ്ങനെ നോക്കുന്നെ....!!" സഖാവ് നന്ദൂന്റെ മുമ്പിൽ നിന്ന് കൊണ്ട് ചോദിച്ചു.... "ഹേ.... ആഹ്... ഞാൻ...അല്ല സഖാവ് എന്താ ഇവിടെ....!!" സഖാവിന്റെ മുഖത്ത് നിന്ന് കണ്ണ് വെട്ടിച്ചോണ്ട് നന്ദു ചോദിച്ചു.... "അതെന്താ അങ്ങനെ ചോദിച്ചേ....

എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ...??" "അയ്യോ അങ്ങനെ അല്ല.... സഖാവിന് ഈ ഈശ്വരനിലൊക്കെ വിശ്വാസം ഉണ്ടോ...?? പാർട്ടിയിൽ ഉള്ള എല്ലാർക്കും ഇങ്ങനെ വിശ്വാസം ഇല്ലാ എന്നാണല്ലോ പറഞ്ഞത്....!!" നന്ദു നഖം കടിച്ചോണ്ട് ആലോചിച്ചു... "ആരാ നന്ദൂനോട്‌ അങ്ങനെയൊക്കെ പറഞ്ഞെ...!!" സഖാവ് ചിരിചോണ്ട് ചോദിച്ചു... "അല്ല ആരും പറഞ്ഞതല്ല.... ഞാൻ പൊതുവെയുള്ള കാര്യം പറഞ്ഞതാ....!!" "ഹ്മ്മ്....ഞാൻ അമ്മയുടെ നിർബന്ധം കൊണ്ട് വന്നതാ...!!" "ഹേ... അപ്പോ ഭവാനിയമ്മയും ഉണ്ടോ... എന്നിട്ട് എവിടെ...??" നന്ദു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.... "അമ്മ കുറെ നേരമായി പോയിട്ട്.... അവിടെ എവിടെങ്കിലും കാണും...." "ഇവിടെ വരെ വന്നിട്ട് അകത്തേക്ക് കേറാത്തത് മോശം ആണ് ട്ടോ...!!" "ഓഹ്...

ഭവാനിയമ്മയെ പോലത്തന്നെ ആഹ് നിങ്ങള് രണ്ട് പേരും കണക്കാ....!!" സഖാവ് ഒരു ആഗമനം കണക്കെ മേലോട്ട് നോക്കി കൊണ്ട് പറഞ്ഞു..... "ഏയ്‌ നന്ദു നീ എന്താ ഈ ചെയ്യുന്നേ....!!" പെട്ടെന്ന് തന്നിലേക്ക് ഏന്തി നെറ്റിയിൽ ചന്ദനം തൊട്ട് തരുന്ന നന്ദൂനെ കണ്ടതും സഖാവ് അവളെ കൈ പിടിച്ച് വെച്ചോണ്ട് ചോദിച്ചു.... "ഇതെന്താണെന് അറിയില്ലേ....!!" നന്ദു തലചെരിച്ചോണ്ട് ചോദിച്ചു.... "അതൊക്കെ അറിയാം എനിക്ക് ഇതൊന്നും ശീലമില്ല....!!" "എന്ന് വെച്ച് ഇനി ആയികൂടാ എന്നുണ്ടോ...??" എന്നും പറഞ്ഞോണ്ട് നന്ദു സഖാവിന്റെ കൈ മാറ്റി നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു...നന്ദൂന്റെ കൈയ്യിലെ തണുപ്പ് തന്റെ നെറ്റിയിൽ വന്ന് പതിഞ്ഞതും ഒരു നിമിഷം സ്റ്റഭിച്ചു നിന്നു.... ഭവാനിയമ്മയെ പോലും ചന്ദനം തൊടാൻ അനുവദിച്ചിടില്ല്യ.... "ചന്ദനം തെട്ടാൽ തന്നെ നമുക്കൊരു പോസിറ്റീവ് എനർജി കിട്ടും... സഖാവ് ഒന്ന് നോക്ക്....!!" ഓരോന്ന് ആലോചിച്ചിരിക്കുന്ന സഖാവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് നന്ദു പറഞ്ഞു....

"ആഹ്... അതൊക്കെ അവിടെ നിക്കട്ടെ.... ഇന്ന് ക്ലാസ്സ്‌ ഇല്ല്യായിരുന്നോ....??" സഖാവ് "അത് വീട്ടിൽ ചെറിയച്ഛനും ഫാമിലിയുമൊക്കെ വന്നിടുണ്ട്... അവര് വരാൻ സമ്മതിച്ചില്ല....!!" നന്ദു തലതായ്തി കൊണ്ട് പറഞ്ഞു... "ആഹ്... പിന്നെ...!!" "നന്ദു ഇവിടെ നിൽക്കണോ... വന്നേ...!!" സഖാവ് പറയുന്നതിനിടക്ക് കേറി നിഖിൽ നന്ദൂന്റെ കൈയ്യിൽ പിടിച്ചോണ്ട് പറഞ്ഞു... "ആഹ്... നിഖിലേട്ടാ ഞാൻ...!!" "അല്ല ഇതാരാ നന്ദു...!!" സഖാവിനെ നോക്കി നെറ്റി ചുളിച്ചോണ്ട് നിഖിൽ ചോദിച്ചു... "ഇതോ... ഇത് ഞങ്ങടെ കോളേജിലെ സഖാവ് ആണ്... ഞങ്ങടെ സീനിയർ കൂടെ ആണ്....!!" സഖാവിനെ നോക്കി കൊണ്ട് നന്ദു ഒരു ചിരിയോടെ പറഞ്ഞു... എന്നാൽ സഖാവ് നോക്കിയത് നന്ദൂന്റെ കൈ വിടാതെ പിടിച്ചിരിക്കുന്ന നിഖിലിന്റെ മുഖത്തോട്ട് ആയിരുന്നു.... "ഓഹ്...എവിനെ ഞാൻ നിഖിൽ....!!" സഖാവിന് നേരെ കൈ നീട്ടി കൊണ്ട് നിഖിൽ പറഞ്ഞതും സഖാവ് കുറച്ച് ഈർഷ്യത്തോടെ തിരിച്ചും സ്വയം പരിചയപ്പെടുത്തി....

"ഒക്കെ.... എന്നാൽ ഞങ്ങൾ പോവാണ്... വീണ്ടും കാണാം....!!" അത്രയും പറഞ്ഞോണ്ട് നിഖിൽ നന്ദൂനെ കൂട്ടി അവിടെന്ന് നടന്നകന്നു.... "എടാ കണ്ണാ നീ ആരെയാ ഇങ്ങനെ വിടാതെ നോക്കുന്നെ....!!" ഭവാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്നതും സഖാവ് നോട്ടം കണ്ടോണ്ട് ചോദിച്ചു.... "അല്ല...എന്താ ഇപ്പോ ചന്ദനമൊക്കെ തൊട്ട്...!!" ഭവാനിയമ്മേടെ വാക്കുകൾ കേട്ടതും സഖാവ് അവരിൽ നിന്നും ശ്രദ്ധ മാറ്റി "ഓഹ് ഇതോ..." എന്നും പറഞ്ഞ് നെറ്റിയിലെ ചന്ദന കുറിയിൽ തൊട്ട് ഒന്ന് ചിരിച്ചു.... "ആഹാ... എന്താടാ ഒരു കള്ള ലക്ഷണം.. ഹ്മ്മ്!!" "ആഹ്... ഭവാനിയമ്മേടെ മോൻ അല്ലെ കള്ളലക്ഷണം ഇല്ലെങ്കിലേ അത്ഭുതമോള്ളൂ...!!" സഖാവ് ചിരിച്ചോണ്ട് പറഞ്ഞു... "അത്‌ ശെരി നീ അതിനിടക്ക് എനിക്ക് വെച്ചല്ലേ...നിന്റെ അച്ഛനും ഇത് പോലെ തന്നെയാ ക്യാപ് കിട്ടാൻ കാത്തിരിക്കാണ് എനിക്കിട്ട് പണിയാൻ....!!" "ഉവ്വുവ്വേ... " "പറയടാ.... ആരോടാ നീ സംസാരിച്ചിരുന്നത്...!!" "അത്‌ അമ്മേ നന്ദുവായിരുന്നു...!!"

"നന്ദു കൊച്ചോ... എന്നിട്ട് ഇപ്പോഴാണോ പറയുന്നേ...!!" "അത്‌ ശെരി ഭവാനിയമ്മ ഇപ്പോഴല്ലേ എന്നോട് ചോദിച്ചേ...!!" "നല്ല കുട്ടിയാടാ....നീലു മോളും അങ്ങനെ തന്നെയാ....!"' "ഹ്മ്മ്....അപ്പോ ഭവാനി കൊച്ചേ നമ്മുക്ക് വീട്ടിലോട്ട് പോവാം അല്ലെ...!!" "സൂരജേ... അവന്മാര് വരുന്നുണ്ട് എന്തെങ്കിലും പറഞ്ഞ് സീൻ ഉണ്ടാകാനാവും നീ തിരിച്ചൊന്നും പറയണ്ട... എല്ലാം സഖാവ് വന്നിട്ട് നോക്കിക്കോളും.....!!" എതിർ പാർട്ടി വരുന്നത് കണ്ട് സൂരജിനോട് ഭരത് പറഞ്ഞു.... "ആഹാ... ഇവിടെ ഇരിപ്പുണ്ടോ... അല്ല ഞാൻ സഖാവിനെ ഇന്ന് കണ്ടില്ല... ഇന്നല്ല രണ്ട് ദിവസമായി ക്യാമ്പസിലോട്ട് കാണാറില്ല.... ഇലക്ഷൻ ആവാറായപ്പോൾ നിന്റെയൊക്കെ സഖാവ് മാളത്തിൽ പോയി ഒളിച്ചോ....!!" ഒരു പുച്ഛ ചിരിയുമായി അക്ബർ പറഞ്ഞതും സൂരജ് പരമാവധി കണ്ട്രോൾ ചെയ്ത് നിന്നു.... "പിന്നെ കഴിഞ്ഞ രണ്ട് വർഷമായി എതിർ സ്ഥാനാർഥി ഇല്ലാതെ വിജയിച്ചത്തിന്റെ ഒരു ഹുക്ക് ഉണ്ട് നിനക്കും നിന്റെ സഖാവിനുമൊക്കെ...

അത് ഇപ്രാവിശ്യത്തെ ഇലക്ഷനോട്‌ കൂടി അത് ഇല്ലാതാവും....!!" "ഓഹോ... അപ്പോ അക്ബർ പറയുന്നത് ഇപ്രാവശ്യം നീയൊക്കെ ഞങളെയങ്ങോട്ട് ഒലത്തി കളയുമെനാണോ...!!" സൂരജ് സഹികെട്ടു ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് കൊണ്ട് പറഞ്ഞു.... "എന്താടാ സൂരജെ നിനക്കിത്ര സംശയം....!!" "പറയുന്ന വാക്കൊക്കെ ഒന്ന് ഓർത്തു വെക്കുന്നത് നല്ലതാ ഇലക്ഷൻ കഴിഞ്ഞിട്ട് ഒന്നൂടെ കാണാൻ... ഹും...!!" സൂരജ് അക്ബറിനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചതും അക്ബർ കലിപ്പോടെ അവിടെന്ന് പോയി.... "സൂരജേ ഇപ്രാവശ്യം അവൻ രണ്ടും കല്പിച്ചാണല്ലോ....!!" "ഹും.... അവന്റെ പാർട്ടി പോയിട്ട് അവന്റെ പാർട്ടിയുടെ കൊടി പോലും ഉയരാൻ സമ്മതിക്കത്തില്ല സഖാവ്....!!"ഒരുതരം ആത്മവിശ്വസത്തോടെ സൂരജ് അവരോടായി പറഞ്ഞു.....

. "ഈ കുട്ട്യോള് ഇത് എവിടെ പോയി കിടക്കാ.... വെളുപ്പിന് പോയതാണ് ഇപ്പോ നേരം നട്ടുച്ചയായി....വല്ലതും കഴിച്ചോ എന്തോ....!!" ഉമ്മറത്തിരുന്ന് കൊണ്ട് ദീപ സുമിത്രയോടായി പറഞ്ഞു.... "അവര് കൊച്ചു പിള്ളേര് ഒന്നുമല്ലല്ലോ ദീപേട്ടത്തി.... അവര് വന്നോളും....!!" "ആഹ്...." "നീലു പോയിട്ടില്ല അവരെ കൂടെ.... അവള് കോളേജിലോട്ടാണെന്നും പറഞ്ഞാ പോയത്.... " "അറിയാം സുമിത്രേ.... നിനക്ക് അറിയാലോ അവൾക്ക് നാലാൾ കൂടുന്ന ഇടം ഇഷ്ട്ടല്ലന്ന്.... പെണ്ണ് ഓരോ സ്വഭാവങ്ങളെ...!!" "ഏട്ടത്തി പറയുന്നത് കൊണ്ടൊന്നും വിചാരിക്കരുത്... നീലൂന് ഈ വിവാഹത്തിന് താല്പര്യമില്ല്യേ... അച്ചു മോനെ കാണുപ്പോയൊക്കെ ദേഷ്യത്തിൽ മുഖം തിരിച്ച് നടക്കുന്നത് കണ്ടു.....!!" "നീ എന്തൊക്കെയാ പറയുന്നേ സുമിത്രേ....

അവര് തമ്മിൽ എന്തേലും പിണക്കമുണ്ടാവും അല്ലാതെ മോൾക്ക് വിവാഹത്തിന് സമ്മതക്കുറവ് ഒന്നും ഇല്ല....!!" "അല്ല ഏട്ടത്തി ഞാൻ ചോദിച്ചെന്നെയൊള്ളു....തിരിച്ച് US ലോട്ട് പോവുന്നതിന് മുമ്പ് നിഖിലിന്റെ വിവാഹം കൂടെ ഒന്ന് നോക്കണം.... കുട്ട്യോള് അവിടെ ചെന്നാൽ നാലും നാല് വഴിക്കാ... നമ്മള് എത്രെന് വെച്ചിട്ടാ തനിച്ചിരിക്കുന്നെ....കല്യാണമൊക്കെ കഴിഞ്ഞാൽ അവര് പോവുപ്പോൾ എനിക്കും തന്നെ കൂട്ടിന് ഒരാളായല്ലോ...!!" "ആഹ്... അത് നല്ലൊരു തീരുമാനമാണ്.... അവരൊക്കെ വന്നിട്ട് നീ അവനോട് ഒന്ന് സംസാരിക്ക്.....!!" "ആഹ്...പിള്ളേര് വരുന്നുണ്ടല്ലോ....!!" സംസാരിച്ച് ചിരിച്ചോണ്ട് വരുന്നവരെ കണ്ടതും സുമിത്ര ദീപയോടായി പറഞ്ഞു.... "അമ്മേ.... വെള്ളം...!!" നിമ്മി സുമിത്രയെ കണ്ടതും വിളിച്ച് കൂവി....

"അവിടെ നിന്നും വിളിച്ച് കൂവാതെ അകത്തേക്ക് വാടി പെണ്ണെ....!!" . വൈകുന്നേരം മുറ്റത്തെ ചെടികൾക്കൊക്കെ വെള്ളം ഒഴിച്ച് കൊടുപ്പോഴാണ് സൂരജിന്റെയും പാറുന്റെയും വരവ്.... "ആഹാ... രണ്ടാളും ഉണ്ടല്ലോ... വാടാ കിച്ചു അകത്തേക്ക് ഇരിക്കാം...!!" "നിന്റെ പണി നടക്കട്ടെ.... ഞങ്ങള് ചുമ്മാ വന്നതാ....!!" "എടാ കണ്ണാ ആരാ അവിടെ.....!!" സാരി തലപ്പിൽ കൈ തുടച്ചോണ്ട് ഉമ്മറത്തേക്ക് വന്ന ഭവാനിയമ്മ ചോദിച്ചതും പാറുനെയും സൂരജിനെയും കണ്ട് ഒന്ന് ചിരിച്ചു... "ആഹ് മക്കളോ...?? വാ കേറ്....ഞാൻ ചായ എടുക്കാം.." "ഒന്നും വേണ്ട ഭവാനിയമ്മേ... ഞങ്ങള് ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ അപ്പോ ഇവിടെ കേറി അത്രേയൊള്ളു....!!"

"അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല ഞാൻ ഇപ്പോ വരാം....!!" "എന്നാ ഞാനും... " പാറു ഇളിച്ചോണ് അതും പറഞ്ഞോണ്ട് ഭവാനിയമ്മേടെ പിന്നാലെ പോയി.... "ആഹ്... ഇനി പറ...!!" സഖാവ് നഞ്ഞച്ചോടിരിക്കുന്നതിനിടയിൽ പറഞ്ഞു... "എന്ത് പറയാൻ ആ അക്ബർ വന്ന് എന്തൊക്കൊ പറഞ്ഞിട്ട് പോയി...ഞാൻ അത് വല്ല്യ കാര്യമായി എടുത്തിടില്ല.... പക്ഷേ ഇപ്രാവശ്യം അവൻ രണ്ടും കൽപ്പിച്ചാണ് നമ്മള് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്...!!" അത്രയും കേട്ടതും സഖാവ് ഒന്ന് കോടി ചിരിച്ചു.... "എനിക്കറിയാം നീ ഇതൊന്നും വല്ല്യ കാര്യമായിട്ട് എടുക്കില്ലെന്ന്...!!" "നിനക്കറിയാലോ കിച്ചു അവന് എന്നോട് പണ്ട് മുതൽക്കെ ശത്രുതയുള്ള കാര്യം...എന്ന് കരുതി അവനെ പേടിച്ചിരിക്കാനൊന്നും എന്നെ കിട്ടില്ല അതിന് ഈ ഋഷി ദാമോദർ വേറെ ജനിക്കണം...അവനുള്ളത് ഞാൻ ഇലക്ഷൻ കഴിഞ്ഞിട്ട് കൊടുക്കാം...!!" "കിച്ചുവേട്ടാ... കണ്ണേടാ ദേ രണ്ട് പേർക്കും ചായ....!!" "എന്റെ പാറു നീ ഭവാനിയമ്മയെ അടുക്കളേൽ കയറ്റിയോ..

ഇവളെ കൊണ്ട്....!!" സൂരജ് അവളെ നോക്കി പറഞ്ഞു... "ഞാൻ അല്ലടാ കിച്ചു പാറുവാ ചായ ഇട്ടേ....!!" ഭവാനിയമ്മ പാറൂനെ നോക്കി കൊണ്ട് പറഞ്ഞു.... "അത് കൊള്ളാലോ... പാറു അപ്പോ അടുക്കള ജോലിയൊക്കെ പഠിച്ച് തുടങ്ങിയോ....!!" സഖാവ് കളിയാക്ക വണ്ണം ചോദിച്ചു... "ഇതൊക്കെയെന്ത് ഇനി ഞാൻ ഇടക്കൊക്കെ വന്ന് ഇത് പോലെ ഓരോന്ന് ഉണ്ടാക്കി തരാം...!!" ഷോൾഡർ പൊക്കി കൊണ്ട് പാറു പറഞ്ഞതും സഖാവും സൂരജ്ഉം മുഖത്തേക്ക് നോക്കി കൊണ്ട് ഒറ്റ ചിരിയായിരുന്നു.... "എന്തിനാ രണ്ടാളും ചിരിക്കൂന്നേ...??" പാറു നഖം കടിച്ചോണ്ട് ചോദിച്ചു... "ഒന്നുല്ല്യ... നീ ഉണ്ടാക്കിയ ചായ നീ തന്നെ ഒന്ന് കുടിച്ച് നോക്ക്...!!" "വൈ നോട്..." എന്നും പറഞ്ഞോണ്ട് പാറു സൂരജിന്റെ കൈയ്യിലെ കപ്പ് വാങ്ങി വായിലോട്ട് കമഴ്ത്തിയതും അത് പോലത്തന്നെ പുറത്തേക്കും വന്നു..... "അയ്യോ... കൊള്ളാത്തിലല്ലേ.... എന്നാ പറഞ്ഞൂടായിരുന്നോ...!എന്നാ ഞാൻ വേറെ ഉണ്ടാക്കി തരത്തില്ലേ..." "എന്റെ പൊന്നോ വേണ്ട... നീ ആ കപ്പിങ്ങ് തന്നെ....!!" സൂരജ് പാറൂന്റെ കൈയ്യിൽ നിന്നും കപ്പ് വാങ്ങി അകത്തേക്ക് കൊണ്ട് പോയി....

. "ഏട്ടായി എന്തെടുക്കുവാ....!!" ലാപ്പിൽ കുത്തുന്ന നിഖിലിനോടായി നിമ്മി ചോദിച്ചു.. "നീ കാണുന്നില്ലേ നിമ്മി പിന്നെന്താ... നിനക്ക് കാശിനു വല്ലതും ആവിശ്യമുണ്ടോ... അല്ല അല്ലെങ്കിൽ നീ എന്നെ ഇങ്ങനെ ഡിസ്റ്റർപ്പ് ചെയ്യാതില്ലല്ലോ....!!" "അതൊന്നും അല്ല ഏട്ടായിക്ക് നമ്മുടെ നന്ദൂനെ കുറിച്ചെന്താ അഭിപ്രായം... ഹ്മ്മ് ഹ്മ്മ്!"" പുരിക്കം പൊക്കി കൊണ്ട് നിമ്മി ചോദിച്ചതും നിഖിൽ ലാപ് അടച്ച് വെച്ച് നിമ്മിക്ക് നേരെ തിരിഞ്ഞിരുന്നു.... "എന്റെ പൊന്ന് മോളെ...നിനക്ക് ഇതല്ലാതെ വേറെ ഒരു പണിയുമില്ലേ...??!!" "ഓഹ് നമ്മുക്കെന്തോന് പണി... ഏട്ടായി പറ നമ്മുക്ക് സെറ്റക്കാന്നെ... അത്‌ മാത്രല്ല നന്ദു നമ്മുടെ കൂടെ US ലോട്ട് വരാണെങ്കിൽ അടിപൊളിയായിരിക്കും അല്ലെ ഏട്ടായി....!!" "ഹ്മ്മ് നടന്നത് തന്നെ.... നീ ചെന്ന് കഴിച്ച് കിടക്കാൻ നോക്ക്....!!" ചെയറിൽ നിന്നും എണീറ്റോണ്ട് നിഖിൽ പറഞ്ഞു... "ഏട്ടായി....!!" "ഒരു ഏട്ടായിയുമില്ല...!!" "ഹും... ഞാൻ ഒന്നും കിടക്കത്തില്ല... അവിടെ താഴെ ചർച്ച നടക്കുന്നുണ്ട് ഞാൻ ഇനി ഒന്ന് അങ്ങോട്ട്‌ പോയി നോക്കട്ടെ....!!" എന്നും പറഞ്ഞോണ്ട് നിമ്മി ചാടി തുള്ളി താഴേക്ക് പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story