ഒരിളം തെന്നലായ്: ഭാഗം 14

orilam thennalay

എഴുത്തുകാരി: SAFNU

"ദാസേട്ടൻ പറയുന്ന പോലെയാകാം അല്ലെ ദീപേ...??" യശോദ "എനിക്ക് എതിർ അഭിപ്രായം ഒന്നും ഇല്ല... ഇനി അച്ചൂനോടും നീലൂനോടും ചോദിച്ച് അവരെ ഇഷ്ട്ടം പോലെയാവാം...!!" "നിനക്ക് എന്തെങ്കിലും പറയാനുണ്ടോ അച്ചു...??" ജയരാജൻ ദർശനോടായി ചോദിച്ചു... "എനിക്ക് കുഴപ്പമൊന്നും ഇല്ല ചെറിയച്ഛാ... ഇനി നീലൂന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ....!!" "ഏയ്‌ അതൊന്നും വേണ്ട... മോള് എന്ത് പറയാനാ....!!" ദർശൻ പറയുന്നതിനിടക്ക് കേറി യശോദ പറഞ്ഞതും എല്ലാവരും യശോദയെ നോക്കി... "അതെങ്ങനെ ശെരിയാവും ഏട്ടത്തി... മക്കളെ ജീവിതമല്ലേ അപ്പോ അവരോട് ചോദിക്കാതെ ഒരു തീരുമാനമെടുക്കണോ...??" ജയരാജൻ യശോദയോടായി ചോദിച്ചു... "അങ്ങനെ അല്ല... വേണെകിൽ ചോദിക്കാം...!!" "എന്നാ മോളെ... നിവ്യ നീ പോയി നീലൂനെ വിളിച്ച് വാ.... ഇങ്ങനെ ഒരു ചർച്ച നടക്കുന്പോൾ അവള് ഇവിടെ ഇല്ലാത്തത് മോശമല്ലേ... വേഗം വിളിച്ചോണ്ട് വാ....!!"

ജയരാജൻ നിവ്യയോടായി പറഞ്ഞു... "ശെരിയച്ഛാ...!!" "ചെല്ല് ചേച്ചി ചെല്ല് ആ വടയക്ഷി വന്നത് തന്നെ...!!" മുകളിലേക്ക് പോവാൻ നിന്ന നിവ്യയെ നോക്കി കളിയാക്കി കൊണ്ട് നിമ്മി പറഞ്ഞു... "മിണ്ടാതെയിരിയെടി...!!" നിമ്മിയുടെ കൈയ്യിൽ ഒരടി വെച്ച് കൊടുത്ത് നിവ്യ നീലൂന്റെ റൂമിലേക്ക് പോയി.... . "നീലു ഞാൻ അകത്തേക്ക് വന്നോട്ടെ...??" ബെഡിൽ ഫോണും പിടിച്ചിരിക്കുന്ന നീലൂനെ കണ്ടതും നിവ്യ ചോദിച്ചു... "ആഹ്....!!" അൽപ്പം ഗൗരവത്തിൽ ആയിരുന്നു നീലു മറുപടി പറഞ്ഞത്... "നിന്നെ താഴോട്ട് വിളിക്കുന്നുണ്ട്... അവിടെ എല്ലാവരും ഉണ്ട്....!!" "ഞാൻ ഇപ്പോ കുറച്ച് ബിസിയാ... വേറെന്തെങ്കിലും പറയാൻ ഉണ്ടോ...??" "നിന്റെയും അച്ചൂന്റെയും വിവാഹകാര്യം സംസാരിക്കാനാണ് അവിടെ എല്ലാവരും ചേർന്നിരിക്കുന്നത്...

അപ്പോ പിന്നെ നീ ഇവിടെ ഇരുന്നാൽ എങ്ങനെ ശെരിയാവും...!!" "ഞാൻ പറഞ്ഞില്ലേ ബിസിയാണെന്... പിന്നെന്താ...!!" "നീലു... നീ നിനക്ക് ശെരിക്കും ഈ വിവാഹത്തിന് താല്പര്യമില്ല്യേ... ഇല്ലെങ്കിൽ അത് അങ്ങോട്ട്‌ തുറന്ന് പറഞ്ഞൂടെ...." "ഓഹ്... ഞാൻ സമ്മതമല്ലെന്ന് പറഞ്ഞാൽ ഈ വിവാഹം നടക്കാതിരിക്കോ... ഹേ ഒന്ന് പറ....!!" "അതൊന്നും എനിക്കറിയില്ല മനസ്സിലുള്ളത് എന്താണെന്നു വെച്ചാ തുറന്ന് പറയാ... അല്ലാതെ അച്ചൂനെ കാണുപ്പോൾ മുഖം തിരിച്ച് നടക്കാ ഇതൊന്നും പോസ്സിബിൾ അല്ല.... വിവാഹം കഴിഞ്ഞാൽ ജീവിതാവസാനം വരെ ഒരുമിച്ചു ജീവിക്കേണ്ടവർ അല്ലെ..." "ഒന്ന് നിർത്തോ...എനിക്ക് ഇപ്പോ അങ്ങോട്ട്‌ വരാൻ സൗകര്യമില്ല.... എന്താണെന്നു വെച്ചാ ചെയ്യാൻ പറ...!!" "നീലു നീ....!!" "ഒന്ന് പോയി തരോ...??" നിവ്യയെ മുറിയിൽ നിന്നും പുറത്താക്കി നീലു കതകടച്ചു....

"ആഹ് ചേച്ചി വന്നല്ലോ...!!" നിവ്യയെ കണ്ടതും നിമ്മി പറഞ്ഞു... "അപ്പുവേട്ടാ ചേച്ചീടെ വരവ് കണ്ടിട്ട് വടയക്ഷി റൂമീന് അടിച്ച് പുറത്താക്കിയ മട്ടുണ്ട്..." നിമ്മി "എടി പൊട്ടിത്തെറി ഒന്ന് മിണ്ടാതിരിക്ക്....!!" അപ്പു നിമ്മിയെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... "ഓഹ് നമ്മളൊന്നും മിണ്ടുന്നില്ലേ...!!" "അല്ല മോളെ നീലു വന്നില്ലേ...??" ദീപ "ഇല്ല ചെറിയമ്മേ... അവള് പറഞ്ഞത് നമ്മളോട് തന്നെ എല്ലാം തീരുമാനിക്കാനാ...." "എനിക്കപ്പോയെ തോന്നി അവള് വരില്ലെന്ന്... പെണ്ണിന്റെ സ്വഭാവം അങ്ങനെയല്ലേ...!!" ദീപ "ഓഹ് മോള് പറഞ്ഞത് നമ്മളോട് തീരുമാനിക്കാൻ അല്ലെ... എന്നാ പിന്നെ നിശ്ചയം അങ്ങോട്ട്‌ നടത്താം അല്ലെ...!!" യശോദ "എന്താ ഗോപൂ നിന്റെ അഭിപ്രായം...??" ദാസ് "ഞാൻ എന്ത് പറയാനാ ഏട്ടാ... മോളോട് ഒന്നും പറയാതെ നിശ്ചയം നടത്താനൊക്കെ പറഞ്ഞാൽ......!"

മാഷ് അത് പറഞ്ഞ് എല്ലാവരുടെയും മുഖത്തേക്ക് നോക്കി... "ഏട്ടൻ എന്തൊക്കെയിത് പറയുന്നേ...?? മോള് തന്നെ അല്ലെ നമ്മളോട് എല്ലാം തീരുമാനിക്കാൻ പറഞ്ഞത് പിന്നെന്താ...??" ദീപ മാഷിനോടായി പറഞ്ഞു... "ആഹ്... ദീപേട്ടത്തി പറഞ്ഞത് ശെരിയല്ലേ... നീലു തന്നെ അല്ലെ നമ്മളോട് തീരുമാനിക്കാൻ പറഞ്ഞത്..."" സരസ്വതിയും കൂടെ പറഞ്ഞതും യശോദ അതെയെന്ന മട്ടിൽ തലയാട്ടി.... "എന്നാ പിന്നെ നമ്മക്ക് ഈ വരുന്ന ഞായറാഴ്ച നിശ്ചയം നടത്താം അല്ലെ ഏട്ടാ...!!" ജയരാജൻ "ആഹ് നിങ്ങളെ ഇഷ്ട്ടം പോലെ...!!" അത്രയും പറഞ്ഞ് കൊണ്ട് മാഷ് റൂമിലേക്ക് പോയി... "ഈ ഗോപുവേട്ടന് ഇതെന്ത് പറ്റി.....!!" സുമിത്ര "എനിക്കറിയില്ല സുമേ... അച്ഛനും മോളും കണക്കാ...!!" ദീപ "ദീപേ വിഷമിക്കാതിരിക്ക്...ഈ വിവാഹം കഴിയുന്നതോട് കൂടി ഒക്കെ ശെരിയാവും...." ദാസൻ അതും പറഞ്ഞോണ്ട് മുറിയിലോട്ട് പോയി...അങ്ങനെ ഓരോരുത്തരായി പോയി തുടങ്ങി...

"അച്ചുവേട്ടൻ എന്താ ആലോചിച്ചിരിക്കുന്നെ... ഹ്മ്മ് ഹ്മ്മ്!!" ഒറ്റക്കിരുന്നു ആലോചിക്കുന്ന ദർശനെ കണ്ട് നയന ചോദിച്ചു... "ഏയ്‌ ഒന്നുല്ല്യ..."" "ഹ്മ്മ് മനസ്സിലാവുന്നുണ്ട്...!!" ഒരുമാതിരി ആളെ കളിയാക്കി കൊണ്ടുള്ള നയനയുടെ പറച്ചിൽ കേട്ടതും ദർശൻ വാ പൊളിച്ച് പോയി... "അങ്ങനെ വാ പൊളിച്ച് നിന്നാൽ വല്ല ഈച്ച എങ്ങാനും കേറും അത് അടച്ച് വെക്കടാ...!!" റാം ദർശന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... "ഓഹോ.. അത് ശെരി ഇപ്പോ എല്ലാരും എനിക്കിട്ട് വെക്കുവാണല്ലേ... ഹ്മ്മ്!!"  "എന്റെ ഭഗവതി ഈ കുട്ടി എന്തിനാ ഇങ്ങനെ ഇരുന്ന് ചിരിക്കുന്നെ...??" ചെയറിൽ ഇരുന്ന് ഓരോന്ന് ആലോചിച്ച് ചിരിക്കുന്ന നന്ദൂനെ കണ്ടതും അമ്മമ്മ ചോദിച്ചു... "നന്ദൂ... എന്തിനാ ഇപ്പോ ചിരിക്കുനെന്നാ ചോദിച്ചേ...??"അമ്മമ്മ നന്ദൂനെ തട്ടി വിളിച്ചു..

ങേ... ആഹ്... അമ്മമ്മ എന്തെങ്കിലും പറഞ്ഞോ..." അമ്മമ്മയുടെ ശബ്ദം കേട്ടതും നന്ദു ഞെട്ടി കൊണ്ട് ചോദിച്ചു... "ഹ്മ്മ് അപ്പോ ന്റെ കുട്ടി ഇവിടെ ഒന്നും അല്ല... എന്താടി പെണ്ണെ ഇത്ര ആലോചിച്ച് ചിരിക്കാൻ ഹ്മ്മ് പറ...." അമ്മമ്മ ചിരിച്ചോണ്ട് ചോദിച്ചു... "അതുണ്ടല്ലോ അമ്മമ്മേ ഞാൻ ഇന്ന് സഖാവിനെ കണ്ട കാര്യം ആലോചിച്ച് ചിരിച്ചതാ..." ചുണ്ടിൽ ഒരു ചെറു ചിരിയോടെ നന്ദു പറഞ്ഞു.. "സഖാവിനെയോ... അതിന് മോള് ഇന്ന് ക്ലാസ്സിന് പോയില്ലല്ലോ...??" "അമ്പലത്തിൽ വെച്ച് കണ്ട കാര്യാ പറഞ്ഞത്...!!" "ഹ്മ്മ്... ഈ ചിരി അത്ര നല്ലതല്ല....!!" അമ്മമ്മയുടെ എന്തോ അർത്ഥം വെച്ചോണ്ടുള്ള സംസാരം കേട്ടതും നന്ദു ചുണ്ട് ചുളുക്കി... "ഈ അമ്മമ്മ എന്നാൽ.... അമ്മമ്മ ഉദ്ദേശിക്കുന്ന പോലെയൊന്നും അല്ല...!!" "ഹ്മ്മ് എനിക്ക് മനസ്സിലാവുന്നുണ്ട് കുട്ട്യേ... നീ ആ ലൈറ്റ് അണച്ച് കിടക്കാൻ നോക്ക്....!!"

നന്ദു അമ്മമ്മയുടെ വാക്കും കേട്ട് ലൈറ്റ് അണച്ച് റൂമിലേക്ക് പോയി...തന്റെ ബെഡിൽ കിടക്കുന്ന നിമ്മിയെ കണ്ടതും ഒരു ചിരിയോടെ അവളെ അടുത്തേക്ക് പോയി... "ആഹ് നീ വന്നോ...?? എത്ര നേരായി നിന്നെ കാത്ത് നിൽക്കുന്നു...!!" നന്ദൂനെ കണ്ടയുടനെ നിമ്മി ചോദിച്ചു.. "നിമ്മി ഞാൻ അമ്മമ്മേടെ അടുത്തായിരുന്നു... എന്തെങ്കിലും പറയാൻ ഉണ്ടോ...!!" "ആഹ്... കുറച്ച് കാര്യമൊക്കെ പറയാനുണ്ട്... നീ താഴെ ഇല്ലായിരുന്നല്ലോ...!!" "ഇല്ല...!!" "ആഹ് എന്നാ കേട്ടോ.. അച്ചുവേട്ടന്റെയും നമ്മടെ വടയക്ഷിയുടെയും എൻഗേജ്‌മെന്റ് ഫിക്സിഡ്... വരുന്ന സൺ‌ഡേയാ...!!" "ഹേ സത്യാണോ...?? എന്നാ ഞാൻ നീലൂന്റെ അടുത്ത് പോയി ഇപ്പോ വരാം...!!" നന്ദു നിശ്ചയമാണെന്ന് കേട്ടതും ബെഡിൽ നിന്നും എണീറ്റ് നീലൂന്റെ അടുത്തേക്ക് പോവാൻ വേണ്ടി നിന്നു.... "എന്റെ നന്ദു നീ ഇത് എങ്ങോട്ടാ...!!" നന്ദൂന്റെ കൈ തണ്ടയിൽ പിടിച്ച് കൊണ്ട് നിമ്മി ചോദിച്ചു...

"നീ വിട് നിമ്മി... ഇത്രയും സന്തോഷമുള്ള ഒരു കാര്യം കേട്ടാൽ പിന്നെ എങ്ങനെയാ നീലൂനെ കാണാതിരിക്കാ... നീ വിട് ഞാൻ പോയിട്ട് ഇപ്പോ വരാം...." നിമ്മിയുടെ കൈ തന്നിൽ നിന്നും എടുത്ത് മാറ്റി കൊണ്ട് നന്ദു നീലൂന്റെ മുറിയിലോട്ട് പോയി.... നന്ദു വാതിൽ പടിയിൽ വന്ന് ഡോറിൽ തട്ടി ശബ്ദം ഉണ്ടാക്കിയതും എഴുതി കൊണ്ടിരുന്ന നീലു ഡയറി മടക്കി വെച്ച് ഡോറിന്റെ അടുത്തേക്ക് നോക്കി... "ആഹ് നന്ദുവോ... വാ...!" "അല്ല നീലൂന് എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ചെയ്തോ ഞാൻ നാളെ രാവിലെ വന്ന് സംസാരിക്കാം...!!" "അതിന്റെ ഒന്നും ആവിശ്യമില്ല .... നീ വാ...!!" അത്‌ കേട്ടതും നന്ദു അകത്തേക്ക് കേറി... "പിന്നെ നിന്നെ ആ ശരൺ ചോദിച്ചിരുന്നു...അവനുമായി നിനക്കെന്താ ബന്ധം...??" നീലു കുറച്ച് ഗൗരവത്തിൽ ചോദിച്ചു...

"ആര് ശരണോ... ഏയ് എനിക്കൊരു ബന്ധവും ഇല്ല... കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു അത്രേ ഒള്ളൂ...." നന്ദു കൊച്ചു കുട്ടികളെ പോലെ തലയാട്ടി കൊണ്ട് പറഞ്ഞു... "ആ സംസാരം അത്ര നല്ലതല്ല ഹ്മ്മ്...ആഹ് നീ വന്ന കാര്യം പറ....!!" ഈശ്വരാ ഇപ്പോ അച്ചുവേട്ടന്റെ പേര് കേട്ടാൽ വേണെകിൽ എന്നെ ഈ റൂമീന് അടിച്ച് പുറത്താക്കും....നാളെ സംസാരിക്കാം അതാ നല്ലത്.... എന്നൊക്കെ സ്വയം പറഞ്ഞോണ്ട് നന്ദു പതിയെ അവിടെന്നു എഴുനേറ്റു.... "നീ ഇത് എവിടെ പോണ്... എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്...!!" "അത്‌ അത്‌ പിന്നെ നാളെ പറയാം ഉറക്കം വരുന്നു....!!" നന്ദു ഒരു ചമ്മിയ ചിരി ചിരിച്ചോണ്ട് വേഗം അവിടെന്നു റൂമിലേക്ക് വിട്ടു.... "ഈ പെണ്ണിത്... ഇവൾക്ക് ഇതെന്ത് പറ്റി.." എന്നും പറഞ്ഞ് നീലു വീണ്ടും ഡയറി തുറന്ന് എഴുതാനിരുന്നു....

. "അയ്യോ... അയ്യോ സോറി നിഖിലേട്ടാ... ഞാൻ കണ്ടില്ല എന്തെങ്കിലും പറ്റിയോ...!!" നീലൂന്റെ അടുത്ത് നിന്നും റൂമിലേക്ക് പോവുപ്പോഴാണ് നന്ദു ഓരോന്ന് ആലോചിച്ച് കൂട്ടി നിഖിലിനെ ചെന്ന് ഇടിക്കുന്നത്.... "എവിടെ നോക്കിയാ നന്ദു നടക്കുന്നെ....!!" "അയ്യോ സോറി നിഖിലേട്ടാ ഞാൻ കണ്ടില്ല... എന്തെങ്കിലും പറ്റിയോ...??" "ഏയ് കുഴപ്പമില്ല...!!നീ പോയി കിടന്നോ..." തറയിൽ വീണ ഫോൺ എടുത്തോണ്ട് നിഖിൽ പറഞ്ഞു... " ആ അത് ഞാൻ ശ്രദ്ധിക്കാതെ വന്നപ്പോൾ അറിയാതെ തട്ടിയതാ... സോറി " അത്രയും പറഞ്ഞുകൊണ്ട് നന്ദു റൂമിലേക്ക് പോയി. എന്നത്തെയും പോലെ തന്നെ നന്ദു കോളേജിന്റെ ആ വലിയ ഗേറ്റ് കടന്ന് മുമ്പിലേക്ക് നോക്കി.... ഒരു ഇലക്ഷന്റെ എല്ലാ ഒരുക്കങ്ങളും നന്ദൂന് അവിടെ കാണാൻ കഴിഞ്ഞു.... പോസ്റ്ററുകളും തോരണങ്ങൾ മറ്റുമായി ക്യാമ്പസിന് ഓരോ കോണും നിറഞ്ഞിരിക്കുന്നു.... "ഡാ അതങ്ങോട്ട് വലിച്ചുകെട്ടട്ടാ.... ആഹാ ആരിത് നന്ദുവോ... ഇന്നലെ കണ്ടില്ലല്ലോ...?? " തോരണങ്ങളും മറ്റും കെട്ടുന്നതിനിടയിൽ നന്ദുവിനെ കണ്ട് സൂര്യ ചോദിച്ചു.... "ആഹ് ഇന്നലെ വീട്ടിൽ കുറച്ച് അഥിതികളൊക്കെ ഉണ്ടായിരുന്നു അവര് വരാൻ സമ്മതിച്ചില്ല...!!"

"ഹ്മ്മ് ഇന്നലെ ഋഷിയും ഇല്ലായിരുന്നു ഭവാനിയമ്മക്ക് സുഖമില്ലാതത്തല്ലേ....!!" "ഞാൻ ഇന്നലെ സഖാവിനെ കണ്ടായിരുന്നാലോ അമ്പലത്തിൽ വെച്ച്...!!" "എവിടെ വെച്ച് അമ്പലത്തിൽ വെച്ചോ അതും ഋഷിയേയോ... ഹ്മ്മ് വേറെ വല്ലോരെയും ആയിരിക്കും....!!" "അല്ലെന്നേ... ഇന്നലെ കണ്ടായിരുന്നു... സഖാവ് ഒന്നും പറഞ്ഞില്ലേ...!!" "ഇല്ലല്ലോ... ഞാനും പാറും കൂടെ ഇന്നലെ അവിടെ പോയതാണല്ലോ...!!" "ഓഹ് പാറുനെ കുറിച്ച് പറഞ്ഞപ്പോഴാ ഓർത്ത് ആള് എന്താ പഠിക്കുന്നെ...!!" "അവള് പഠിക്കുനൊന്നും ഇല്ല... ചുമ്മാ ബാഗും തൂക്കി സ്കൂളിലേക്ക് പോവുന്നുണ്ട്...!!" സൂരജ് തമാശ രൂപേന്നെ പറഞ്ഞു... "അതിനെ കളിയാക്കൊന്നും വേണ്ട... കണ്ടാൽ അറിയാം പാറു പാവാണെന്...!!" "ഉവ്വുവ്വേ.... നീ വീട്ടിലോട്ട് ഒന്ന് വന്ന് നോക്ക്... അപ്പോ അറിയാം അവളെ അലമ്പ്....!!" "ആഹ് ഞാൻ വരുന്നുണ്ട് കിച്ചുവേട്ടന്റെ വീട്ടിലേക്ക്.... അപ്പോ ഞാൻ ഇതൊക്കെ പാറൂനോട്‌ പറയും...!!"

"അല്ല എന്റെ വീട്ടീന്ന് വിളിക്കുന്ന പേര് എങ്ങനെ കിട്ടി....!!" "അതൊക്കെ കിട്ടി... പാറു പറഞ്ഞതാ ഏട്ടനെ വീട്ടീന്ന് കിച്ചുന്നാ വിളിക്കുന്നതെന്ന്...!" "ഈ പെണ്ണ്... വേറെ വല്ലതും പറഞ്ഞായിരുന്നോ...??" "ഏയ്‌ ഇല്ലല്ലോ...!!" "ആഹ് എന്നാ ക്ലാസ്സിലേക്ക് ചെല്ല്... എനിക്കിവിടെ കുറച്ച് പണിയുണ്ട്...!!" "അല്ല സഖാവ് വന്നില്ലേ... ആളെ കാണുന്നില്ലല്ലോ...!!" നന്ദു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു...നന്ദൂനെ കാണാത്ത അന്ന് സഖാവും ഇട്ട അതെ എക്സ്പ്രഷൻ നന്ദൂന്റെ മുഖത്തു കണ്ടതും സൂരജ് ചിരിച്ചോണ്ട് ഇല്ലെന്ന് തലയാട്ടി... "ഇല്ല്യേ... എന്നാ ഞാൻ ക്ലാസ്സിൽ പോവാ...!!" അതും പറഞ്ഞോണ്ട് നന്ദു ക്ലാസ്സിലേക്ക് പോയി... . ക്ലാസ്സിൽ കയറിയ ഉടനെ നന്ദു നോക്കിയത് ശരണിന്റെ മുഖത്തേക്ക് ആയിരുന്നു.... അവൻ നന്ദൂനെ കണ്ടയുടനെ ചിരിയോടെ ഒന്ന് കൈ വീശി കാണിച്ചു.... നന്ദു തിരിച്ചും കൈ വീശികാണിക്കാൻ നിന്നതും പെട്ടെന്ന് ഇന്നലെ രാത്രി നീലു പറഞ്ഞ കാര്യം ഓർമ്മ വന്നതും ഉയർത്തിയ കൈ പതിയെ താഴ്ത്തി മെല്ലെ ബെഞ്ചിൽ പോയി ഇരുന്നു... അത് കണ്ടതും ശരൺ ഇവകിതെന്ത് പറ്റിയെന്ന മട്ടിൽ നന്ദൂന്റെ അടുത്തേക്ക് പോയി....

"ഹേയ് നന്ദു എന്താ കണ്ടിട്ട് ഒരു മൈന്റ് ഇല്ലാതെ...??" ഡെസ്കിൽ കൈ കുത്തി കൊണ്ട് ശരൺ ചോദിച്ചു... "ഏയ്‌ ഒന്നൂല്ല്യ...!!" "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ വാ നമ്മുക്ക് ലൈബ്രറിയിൽ പോവാം...!!" നന്ദൂന്റെ കൈയ്യിൽ പിടിച്ചോണ്ട് ശരൺ പറഞ്ഞു... "ഞാൻ ഇല്ല... ശരൺ പോക്കോ...!!" "എന്നാ ഞാനും പോവുന്നില്ല...!" ശരൺ അതും പറഞ്ഞോണ്ട് നന്ദൂന്റെ പിന്നിലുള്ള ബെഞ്ചിൽ പോയി ഇരുന്നു.... "അല്ല പിന്നെ ഒരു ദിവസം കൊണ്ട് മനുഷ്യർക്ക് ഇങ്ങനെയൊക്കെ മാറാൻ പറ്റോ...?? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിടുണ്ടെങ്കിൽ പോട്ടെ... ഇത് അതല്ലല്ലോ...!!" നന്ദൂനെ തന്നെ കുത്തിയുള്ള മട്ടിൽ ശരൺ പറഞ്ഞതും നന്ദു പുറത്തേക്കൊക്കെ ഒന്ന് നോക്കി ഒന്ന് ശ്വാസം വിട്ടു... "നീ ഇത് ആരെയാ നോക്കുന്നെ...??" ശരൺ നന്ദു നോക്കിയ ഭഗത്തേക്ക് ഒക്കെ നോക്കി കൊണ്ട് ചോദിച്ചു... "അതുണ്ടല്ലോ ശരൺ നിനക്ക് ഞാൻ പറയുപ്പോൾ ചിലപ്പോൾ വിഷമം തോന്നും ചിലപ്പോൾ എന്നോട് ദേഷ്യവും തോന്നും...!!"

"താൻ കാര്യം പറയെടോ...!!" "നീലൂന് ഞാൻ ശരണിനോട് കൂട്ട് കൂടുന്നത് ഇഷ്ട്ടല്ല്യാ... ഇനി കൂട്ടുകൂടരുതെന്ന പറഞ്ഞെ...!!" "അതിന്...??" "അതിന് ഇപ്പോ..." നന്ദു മടിച്ച് മടിച്ച് ശരണിന്റെ മുഖത്തേക്ക് നോക്കി... "ഓഹ് പിന്നെ നീലിമ പറഞ്ഞെന് കരുതി താൻ അത് ചെയ്യാതിരിക്കോ...നീലിമ പറഞ്ഞതൊക്കെ നന്ദു അനുസരിക്കണം എന്നുണ്ടോ...??" "നീലു പറഞ്ഞാൽ ഞാൻ കേൾക്കും...!!" "എന്റെ നന്ദു നീ കൊച്ചു കുട്ടികളെ പോലെ സംസാരിക്കാതെ... നീ ആരോട് സംസാരിക്കണം ആരോട് സംസാരിക്കേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് നീയല്ലേ അല്ലാതെ നീലിമ അല്ല...!!" നീലിമ പറഞ്ഞെന്ന് വെച്ച് ഞാൻ നമ്മുടെ ഫ്രണ്ട്ഷിപ്പ് കളയൊന്നും ഇല്ല...ഇനി അഥവാ നന്ദൂന് എന്റെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്ന് സ്വയം തീരുമാനിച്ച് പറയുകയാണെങ്കിൽ മാത്രം ഞാൻ നിന്നോട് മിണ്ടാതിരിക്കോള്ളു...!!" "ശരൺ അത്....!!"

ബാക്കി പറയുന്നതിന് മുമ്പ് ശരൺ ക്ലാസ്സിൽ നിന്നും പുറത്ത് പോയിരുന്നു... ഛേ... നന്ദു നീ എന്ത് പണിയാ ഈ കാണിച്ചേ... ശരണിന് അത് എത്രത്തോളം വിഷമം ഉണ്ടാക്കിയിടുണ്ടാവും... നീ അല്ലെങ്കിലും ബാക്കിയുള്ളേരെ വിഷമം കാണാറില്ലല്ലോ... ചെല്ല് പോയി ശരണിനോട് സോറി പറ.... എന്നൊക്കെ സ്വയം പറഞ്ഞ് നന്ദു ശരണിന് പിന്നാലെ പോയി... "ശരൺ നിക്ക്...!!" "ഹ്മ്മ് എന്താ..." "അത് പിന്നെ സോറി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു... പക്ഷേ നീലു കണ്ടാൽ വഴക്ക് പറയും... അതാ ഞാൻ...!!" നന്ദു തലതാഴ്ത്തി കൊണ്ട് പറഞ്ഞു... "അതൊക്കെ പോട്ടെ... ഇന്നലെ എന്താ വരാഞ്ഞത്..." "അത് ചെറിയച്ഛയും അമ്മായിയുമെല്ലാം കുടുംബ സമേതം നാട്ടിലേക്കു വന്നിട്ടുണ്ട്... അപ്പോ...!!" "അപ്പോ അവരെ കൂടെ അങ്ങോട്ട്‌ അടിച്ച് പൊളിച്ചു അല്ലെ...!!" "ഏയ്‌ അങ്ങനെ ഒന്നും ഇല്ല...!!" "അല്ല എന്നിട്ട് ഇന്നലെ നീലിമയെ കണ്ടിരുന്നല്ലോ...!!" "നീലൂന് അങ്ങനെ ആളും ബഹളമൊന്നും ഇഷ്ട്ടല്ല...!!"

"ഓഹ് അല്ല എല്ലാരും കൂടെ വന്നിട്ട് എന്തെങ്കിലും വിശേഷമുണ്ടോ... അതോ വെറുതെ വന്നതാണോ....!!" "ആഹ് ഒരു വല്ല്യ ഹാപ്പി ന്യൂസ്‌ ഉണ്ട്... നീലൂന്റെ നിശ്ചയമാണ് ഈ വരുന്ന ഞായർ..... അപ്പോ അതിന്റെ മുന്നോടിയായിട്ട് വന്നതാ...." "എന്ത് നീലിമയുടെ നിശ്ചയോ...!!" ശരൺ ഒരു തരം അന്താളിപോടെ ചോദിച്ചു... "ആഹ്....വിവാഹവും ഈ അടുത്ത് ഉണ്ടാവും....!!" "ആഹാ പൊളി... അപ്പോ ഇനി എന്നാ തന്റേത്...!!" ശരൺ കളിയാക്കി കൊണ്ട് ചോദിച്ചു.... "പോ... അവിടെന്ന്...!!" നന്ദു കൈയ്യിൽ ഉണ്ടായിരുന്ന ബുക്ക് കൊണ്ട് ശരണിനെ തല്ലി... "ശ്ശെടാ.... എന്തൊരു ബോറിങ് ആണ്... നന്ദൂനെ കോളേജിലേക്ക് വിടണ്ടായിരുന്നു... അല്ലെങ്കിൽ അവളെ പൊട്ടത്തരവും കേട്ട് ഇരിക്കയിരുന്നു....!!" ഫോൺ ബെഡിലേക്ക് എറിഞ്ഞ് കൊണ്ട് നിമ്മി പറഞ്ഞു... "എന്റെ നിമ്മി എപ്പോഴും ആ ഫോണിൽ കുത്തി കൊണ്ടിരുന്നിട്ടാ ഇങ്ങനെ ബോറിങ്... നീ ഒന്ന് ഫ്രഷ് ആയി ആ മുറ്റത്തേക്ക്ഒക്കെ ഒന്ന് ഇറങ്ങി നോക്ക്...!!" നിവ്യ "ചേച്ചിക്ക് ഇവിടത്തെ മാവും പാടും പറമ്പുമൊക്കെ പിടിച്ച് കാണും... എനിക്കെന്തോ ഇവിടത്തെ ക്ലൈമറ്റ് അത്രക്ക് കൺഫെട്ട് തോന്നിയില്ല....!!"

നിമ്മി കർട്ടൻ മാറ്റി മുറ്റത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു... "ഈ നിമ്മ്യേച്ചിക്ക് എന്താ പറ്റാ... ഇവിടത്തെ ആ പഴയ കുളവും കുടുംബ ക്ഷേത്രവുമെല്ലാം എന്ത് വൈബ് ആണെന്ന് അറിയോ... ഒരു നൊസ്റ്റാൾജിയൻ ഫീലോക്കോ കിട്ടുന്നുണ്ട്.... അല്ലെ ചേച്ചി....!!" നിവ്യയെ നോക്കി കൊണ്ട് നയന ചോദിച്ചു... "പിന്നല്ലാതെ അതിന് ഇവൾക്ക് അതൊന്നും ആസ്വദിക്കാൻ അറിയില്ല മോളെ...!!" "നയന പറഞ്ഞത് കറക്റ്റ് ആണ് ട്ടോ...ഈ ചുറ്റ് പാടെല്ലാം ഒരു തരം വൈബ് ആണ്...!!" ശ്വാത "അത്ശെരി നിങ്ങള് ഇവിടെ നിൽക്കണോ... ഇന്ന് ഉച്ചക്ക് നിശ്ചയത്തിനുള്ള ഡ്രെസ്സ്‌ എല്ലാം എടുക്കാൻ പോവണം എന്ന് പറഞ്ഞതല്ലായിരുന്നോ എന്നിട്ട് ഇപ്പോ ഒരുങ്ങാതെ ഇവിടെ വാർത്തമാനവും പറഞ്ഞോണ്ട് ഇരിക്കാണ്....നല്ല ആൾക്കാരാ... ചെല്ല് ചെല്ല് വേഗം റെഡിയാവ് എല്ലാരും...!!" റാം വന്ന് പറഞ്ഞതും നിമ്മി ചാടി എണീറ്റു... "ഹാവൂ... ഇപ്പോഴാ ഒരു സമാധാനം ആയെ... ഇത് വരെ ബോർ അടിച്ച് ഇരിക്കയിരുന്നു...!!" "നന്ദുവും നീലുമൊക്കെ വന്നിട്ട് പോയാൽ പോരെ...!!" നിവ്യ "ആഹ് ബെസ്റ്റ് നീലുവൊക്കെ ഷോപ്പിങ്ന് വന്നത് തന്നെ... നിങ്ങള് ഇപ്പോ റെഡിയാവ്...!!" എന്നും പറഞ്ഞോണ്ട് ദർശൻ ചാർജ് പിന്ന് എടുത്തോണ്ട് പോയി................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story