ഒരിളം തെന്നലായ്: ഭാഗം 15

orilam thennalay

എഴുത്തുകാരി: SAFNU

"എടോ താൻ എങ്ങോട്ടാ...!!" ക്ലാസ്സിൽ മിസ്സ് വരാതെ ആയതും നന്ദു പുറത്തേക്കിറങ്ങിയതും ശരൺ ചോദിച്ചു... "അത്‌ ഇപ്പോ മിസ്സ് വന്നില്ലല്ലോ... അപ്പോ ഞാൻ സഖാവിന്റെ അടുത്തേക്ക്...!!" എന്നും പറഞ്ഞോണ്ട് നന്ദു മരച്ചോടിൽ പാർക്ക് ചെയ്ത ബൈക്കിന്റെ മുകളിൽ ഇരുന്നു സംസാരിക്കുന്ന സഖാവിനെ നോക്കി.... "അത്‌ ശെരി....മിസ്സ് എങ്ങാനും വന്നലോ...!!" "ഇത്രയും നേരമായിട്ട് വന്നില്ലല്ലോ... ഇനി ഇപ്പോ വരത്തിലായിരിക്കും എന്നാ ഞാൻ പോട്ടെ...." എന്നും പറഞ്ഞോണ്ട് നന്ദു പോവാനൊരുങ്ങി... "നന്ദു നിക്ക്....!!" "ശരൺ പൊക്കോ... ഞാൻ അവരെ അടുത്ത് പോയി ഇപ്പോ വരും..." ശരണിന് പറയാനുള്ളത് മുഴുവൻ കേൾക്കാതെ നന്ദു സഖാവിന്റെ അടുത്തേക്ക് പോയി... .. "സഖാവേ...." സൂരജിനോട് സംസാരിക്കുന്ന സഖാവിനെ കണ്ടതും നന്ദു പിന്നിൽ നിന്ന് വിളിച്ചു... നന്ദൂന്റെ ശബ്ദം സഖാവ് തിരിഞ്ഞ് നോക്കി... "ഹേ നന്ദുവോ... ഇപ്പോ ക്ലാസ്സ്‌ ഇല്ലേ...??" "മിസ്സ് വന്നില്ല... അപ്പോ ചുമ്മാ പുറത്തിറങ്ങിയതാ..!!" "ഹ്മ്മ്... ചുമ്മാ ഒന്നും അല്ല... ഞാൻ കണ്ടു വരാന്തയിൽ നിന്ന് ഇങ്ങോട്ട് തന്നെ നോക്കുന്നത്...!!" സഖാവ് ഒരു കള്ളചിരിയോടെ പറഞ്ഞതും നന്ദു ചമ്മിയ മട്ടിൽ തലതാഴ്ത്തി സ്വയം ഓരോന്ന് പിറുപിറുത്തു... "അതുണ്ടല്ലോ ക്ലാസ്സിൽ ഇരുന്നു ബോർ അടിച്ചു അപ്പോ നിങ്ങളെ രണ്ടാളെയും കണ്ടപ്പോൾ വന്നതാ... ഇഷ്ട്ടായില്ലെങ്കിൽ ഞാൻ പോവാ...!!"

എന്നും പറഞ്ഞോണ്ട് നന്ദു തിരിഞ്ഞ് നടന്നു... "ഏയ് ഞാൻ അങ്ങനെ പറഞ്ഞോ... ഇങ്ങ് വാ...!!" സഖാവ് ബൈക്കിന്റെ മുകളിൽ നിന്നും എണീറ്റോണ്ട് പറഞ്ഞു... "ഇല്ല... ഞാൻ പോവാ...!!" "നന്ദു പിണങ്ങല്ലടോ... ഇങ്ങ് വാ ...!!" സൂരജ് വിളിച്ചതും നന്ദു സഖാവിനെ കണ്ണുരുട്ടി നോക്കി കൊണ്ട് സൂരജിന്റെ അടുത്തേക്ക് പോയി...സഖാവ് ഈ പെണ്ണെന്നും പറഞ്ഞ് സൂരജിന്റെ തൊട്ടപ്പുറത്തിരുന്നു.... "കിച്ചുവേട്ടാ ഇലക്ഷൻ എന്നാ...!!" ചുറ്റുമുള്ള പോസ്റ്ററുകളൊക്കെ നോക്കി കൊണ്ട് നന്ദു ചോദിച്ചു... "ഈ മാസം ലാസ്റ്റ് ആണ്... എന്താ ചോദിച്ചേ..!!" "ഏയ് ചുമ്മാ ചോദിച്ചതാ...!!" "ഇന്നലെ കണ്ടപ്പോൾ സഖാവിനോട് ചോദിക്കാൻ വിട്ട് പോയി... ഭവാനിയമ്മക്ക് കുഴപ്പൊന്നും ഇല്ലല്ലോ...!!" "ഒരു കുഴപ്പുല്ല്യ ആള് സുഖായിട്ടിരിക്കുന്നു...!!" "ഇന്ന് നിന്റെ നീലിമ വന്നില്ലേ...കണ്ടില്ലല്ലോ...??" സൂരജ് നന്ദൂനോടായി ചോദിച്ചു.. "വന്നിരുന്നു ലഞ്ച് ബ്രയ്ക്കിന് സ്കൂട്ടി എടുത്തോണ്ട് പോവുന്നത് കണ്ടിരുന്നു ... എങ്ങോട്ടാണെന്ന് പറഞ്ഞില്ല...!! ആഹ് ചിലപ്പോൾ നിശ്ചയത്തിനുള്ള ഡ്രസ്സ്‌ എടുക്കാനാവും... " നന്ദു എന്തോ ഓർത്ത പോലെ പറഞ്ഞു... "ആരാ നിശ്ചയം... നന്ദൂന്റെ ആണോ...!!" സൂരജ് കളിയാക്കി കൊണ്ട് ചോദിച്ചു... "അയ്യോ എന്റെ ഒന്നും അല്ല നീലൂന്റെ നിശ്ചയം ആണെന്നാ പറഞ്ഞേ...!!" അത്‌ കേട്ടതും സഖാവും സൂരജും ഞെട്ടി കൊണ്ട് നന്ദൂന്റെ മുഖത്തേക്ക് നോക്കി.... സഖാവിൽ പിന്നീട് അതൊരു ചെറു പുഞ്ചിരിയിലേക്ക് വഴിമാറി....

"നന്ദു നീ സത്യാണോ പറഞ്ഞേ... നീലിമയുടെ നിശ്ചയം തന്നെയാണോ...!!" സൂരജ് ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടി ഒന്നൂടെ നന്ദൂനോട്‌ ചോദിച്ചു... "ആഹ് കിച്ചുവേട്ടാ വരുന്ന ഞായറാഴ്ച ആണ് നിശ്ചയം....!!" "എടാ ഋഷി പൊളിച്ചല്ലോടാ...!!" സൂരജ് ചിരിച്ചോണ്ട് സഖാവിന് നേരെ തിരിഞ്ഞ് പറഞ്ഞതും നന്ദു എന്ത് പൊളിച്ചെന്ന മട്ടിൽ സൂരജിനെ നോക്കി.... "അത്‌....അത്‌ പിന്നെ എടാ നീ ഇന്നലെ ജില്ല ഓഫീസിൽ പോ... പോയില്ലേ അത്‌ എന്തായി....!!" സൂരജ് ഇളിച്ചോണ്ട് സഖാവിനെ നോക്കി ചോദിച്ച് നന്ദു നോക്കി.... "ഹ്മ്മ്... 🤨 നിങ്ങള് എന്താ പറയുന്നേ...." നന്ദു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.. "അത്‌ ഒന്നൂല്യ.... നിനക്ക് ക്ലാസ്സ്‌ ഇല്ലേ... ദേ നിന്റെ മിസ്സ് വന്നെന്ന് തോനുന്നു..." വരാന്തയിലേക്ക് ചൂണ്ടി കാണിച്ച് കൊണ്ട് സൂരജ് പറഞ്ഞതും നന്ദു പോവാന്നും പറഞ്ഞ് വേഗം ക്ലാസ്സിലേക്ക് പോയി.... "ഡാ കിച്ചു നീ എന്ത് പണിയാടാ കാണിച്ചേ... പാവം അത്‌ പേടിച്ചു കാണും...!!" നന്ദു പോയ വഴിയെ നോക്കി കൊണ്ട് സഖാവ് പറഞ്ഞതും സൂരജ് ഒന്ന് ഇളിച്ച് കാണിച്ചു.... "അത്‌ ഡാ ഋഷി നന്ദുവെങ്ങാനും നിനക്ക് നന്ദൂനെ ഇഷ്ട്ടമുള്ള കാര്യം അറിയോന്ന് പേടിച്ചിട്ടാ....!!" "അത്‌ എന്നായാലും നന്ദു അറിയില്ലേ പിന്നെന്താ...??" "എടാ ഋഷി ആദ്യം നീലിമയുടെ നിശ്ചയമൊക്കെ ഒന്ന് കഴിയട്ടെ... എന്നിട്ട് നിനക്ക് ദൈര്യമായി പോയി പറഞ്ഞൂടെ....!!" "ഇപ്പോ എന്താടാ ഋഷിക്ക് ഒരു ദൈര്യതിനൊരു കുറവ്.... 🤨"

"എന്റെ പൊന്നോ.... അലെങ്കിലും നിനക്കൊക്കെ എല്ലാം കൂടുതലാണലോ...!!" ....... "നീ ഇത് എവിടെ പോയതായിരുന്നു മോളെ.... അവര് ഡ്രസ്സെടുക്കാൻ പോയപ്പോൾ നിന്നെ ഒത്തിരി തവണ വിളിച്ചെന്ന് പറഞ്ഞു... നീയെന്താ ഫോൺ എടുക്കാഞ്ഞേ....??" വീട്ടിലേക്ക് കയറിയപ്പാടെ ദീപ നീലുനോടായി ചോദിച്ചു... "ഓഹ് വിളിച്ചായിരുന്നോ... ഫോൺ ഓഫ്‌ ആയിരുന്നു...!!" ഒരു ഒഴുകിയ മട്ടിലായിരുന്നു നീലൂന്റെ മറുപടി... "നീലു നീ എന്താ മോളെ ഇങ്ങനെ എനിക്ക് നിന്റെ കാര്യത്തിൽ നല്ല ടെൻഷനുണ്ട്.... ഈ വിവാഹം നടക്കുന്നത് നിനക്ക് ഇഷ്ടമല്ലേ...??" "ഇഷ്ട്ടമല്ല....!!" നീലു ദേഷ്യത്തിൽ പറഞ്ഞു... "മോളെ പതുക്കെ.... എന്തോണ്ട് ഇഷ്ട്ടമല്ല.... അച്ചൂന് എന്താ ഒരു കുറവ്..." "അമ്മേയൊന്ന് പോയി തരോ... വീട്ടിലേക്ക് വന്നാൽ ഇപ്പോ സമാധാനം ഇല്ലാണ്ടായി..." നീലു ദേഷ്യപെട്ട് വേഗം റൂമിലേക്ക് പോയി.. ....... "ദീപേ എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ...??" അടുക്കളയിലെ തിണ്ണയിൽ ചാരി നിന്ന് നീലു പറഞ്ഞ കാര്യം ആലോചിചിരിക്കുപ്പോൾ ആണ് യശോദ ചോദിച്ചത്.... "ഏട്ടത്തി ഞാൻ എന്ത് പറയാനാ... മോൾക്ക്‌ ഈ വിവാഹത്തോട് തീരെ താല്പര്യമില്ല... ഇതൊരു കുട്ടി കളിയലല്ലോ... ജീവിതമല്ലേ...രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടമല്ലാതെ എങ്ങനെയാ....!!" "ദീപേ നീ മോളോട് സംസാരിച്ചോ...??" "ഹ്മ്മ്....!" "ഇത്രയൊക്കെ ഉറപ്പിച്ചിട്ട് ഇനി ഇപ്പോ....!!" "പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്.... എനിക്ക് ആകെ ആണായിട്ടും പെണ്ണായിട്ടും അവള് മാത്രേ ഒള്ളൂ....

അപ്പോ അവളെ ഇഷ്ട്ടം കൂടെ ഞാൻ നോക്കണ്ടേ...!!" "ദീപേ അവര് കുട്ടികളാണ് അവർക്ക് ജീവിതത്തെ കുറിച്ച് എന്തറിയാം...നമ്മള് അല്ലെ അതൊക്കെ പറഞ്ഞ് കൊടുക്കേണ്ടത്...വിവാഹമൊക്കെ കഴിഞ്ഞ് ഒരു ജീവിതമൊക്കെ തുടങ്ങുപ്പോൾ മോൾടെ പരാതിയും പരിഭവവുമൊക്കെ മാറും... നീ ഇപ്പോ ചെന്ന് കിടക്കാൻ നോക്ക്....!!" "അത്‌ ഇപ്പോ...!!" ദീപ മടിച്ച് അവിടെ തന്നെ നിന്നതും യശോദ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ദീപയെ പറഞ്ഞയച്ചു.....ദീപ പോയെന്ന് ഉറപ്പായതും യശോദ കലിപ്പിൽ അവിടെ തന്നെ നിന്നു... "ഹും...നിന്നെ എന്റെ മോനെ കൊണ്ട് കെട്ടിച്ച് കൂടെ പൊറുപ്പിക്കാൻ ഒന്നുമല്ല....തറവാട്ടിൽ ഇത്രയും മക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായിട്ട് ഒരു തരി സ്വത്ത്‌ പോലും ഞങ്ങൾക്കാർക്കും തരാതെ ഇവിടത്തെ കാർണോർ നിനക്ക് തന്നു....ഇപ്പോ തലമുറ തലമുറയായി കൈമാറ്റം ചെയ്യുന്ന തറവാട് ആഭരണം പോലും നിനക്ക്.... ഈ വിവാഹമൊന്ന് കഴിയട്ടെ എല്ലാത്തിനും അറുത്തി വരുത്തുന്നുണ്ട് ഞാൻ....!!" അത്രയും പറഞ്ഞ് കൊണ്ട് യശോദ അടുക്കളയിലെ ലൈറ്റ് അണച്ച് മുറിയിലേക്ക് പോയി... ..... റൂമിലെ ലൈറ്റ് കത്തിയതും നന്ദു കണ്ണുകൾ വലിച്ചാടച്ച് കൊണ്ട് തിരിഞ്ഞ് കിടന്നു... പിന്നെ എന്തോ ഓർത്തപോലെ വേഗം എണീറ്റു.... "സോറി.... നീ ഉറങ്ങിയിരുന്നോ എന്നാ ഞാൻ നാളെ സംസാരിക്കാം....!!" നന്ദു എണീറ്റതും നീലു അതും പറഞ്ഞ് പോവാൻ വേണ്ടി നിന്നു.... "ഏയ് ഇല്ല നീലു പറഞ്ഞോ...!!"

മുടി വാരി കെട്ടി കൊണ്ട് നന്ദു പറഞ്ഞു... "എന്നാ ഒക്കെ നാളെ കുറച്ച് നേരത്തെ ഇറങ്ങണം...!!" "അതെന്തിനാ കോളേജിൽ എന്തെങ്കിലും പരിപാടിയുണ്ടോ..." "ഇല്ല... നമ്മുക്ക് രണ്ട് പേർക്കും നാളെ ഒരു ഇടം വരെ പോവാനുണ്ട്....!!" "എവിടെക്കാ...." "അതൊക്കൊ നാളെ പറയാം ഇപ്പോ കിടന്നോ....!!" അത്രയും പറഞ്ഞു കൊണ്ട് നീലു മുറിയിലേക്ക് പോയി...നീലു മുമ്പിൽ ഉണ്ടായിരുന്ന കുറച്ച് പെപ്പേയ്സ് കൈയ്യിൽ എടുത്ത് കുറച്ച് നേരം ഓരോന്ന് ആലോചിച്ചു... പിന്നെ അത്‌ അലമാരയിൽ വെച്ച് ലോക്ക് ചെയ്ത് കിടക്കാൻ പോയി.... "നന്ദു ഒന്ന് പെട്ടന്ന് വാ... ലൈറ്റ് ആയി...!!" ഹോണടിച്ച് കൊണ്ട് നീലു വിളിച്ച് കൂവി.... "ആഹ് താ വന്നു.... സോറി നീലു അമ്മമ്മയോട് സംസാരിച്ചിരുന്നു അതാ....!!" അകത്തു നിന്നും ദൃതിയിൽ വാച്ച് കെട്ടി കൊണ്ട് നന്ദു പറഞ്ഞു "ഓഹ് സംസാരിച്ച് കൊണ്ട് നിക്കാതെ വേഗം വാ...!!" "ആഹ് പോവാം...!!" "ആഹ്...." കുറച്ച് കഴിഞ്ഞതും നീലു ഒരു വലിയ റെസ്റ്റോറന്റിന്റെ മുമ്പിൽ സ്കൂട്ടി നിർത്തി...നന്ദു വണ്ടിയിൽ നിന്ന് ഇറങ്ങിയതും ചുറ്റും നോക്കി.... "നീലു നമ്മള് എന്താ ഇവിടെ....!!" "വാ പറയാം...!!" നന്ദൂന്റെ കൈ പിടിച്ച് നീലു അകത്തേക്ക് പ്രവേശിച്ചു.... "നീലു പറ നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നേ...!!" "ഹ്മ്മ് ഒക്കെ പറയാം...!!" ഒരു 45,46 വയസ്സ് തോന്നിക്കുന്ന ഒരാളെ മുമ്പിൽ എത്തിയതും നീലു നന്ദൂന്റെ കൈ വിട്ട് അയാൾക്ക് ഒപോസിറ്റ് പോയി ഇരുന്നു... "നന്ദു എന്താ അവിടെ നിന്നെ ഇവിടെ ഇരിക്ക്...!!"

നീലു തന്റെ തൊട്ടപ്പുറത്തേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും നന്ദു ശെരിയെന്ന മട്ടിൽ തലയാട്ടി നീലൂന്റെ അടുത്ത് പോയ ഇരുന്നു... "നന്ദിത അല്ലെ...!!" അയാൾ നന്ദുനെ നോക്കി ഒന്ന് ചിരിച്ചോണ്ട് ചോദിച്ചതും നന്ദു തലയാട്ടി കൊണ്ട് നീലൂനെ നോക്കി... "അവൾക്കു ആളെ മനസ്സിലായിട്ടില്ല വക്കീലെ...!! നന്ദു ഇത് ഹൈ കോർട്ടിലെ സീനിയർ വക്കീൽ ആണ്.. പേര് രാമചന്ദ്ര പ്രസാദ്...!!" നീലു വക്കീലിനെ നന്ദൂന് പരിചയപ്പെടുത്തി കൊടുത്തു... "വൈകിപ്പിക്കണ്ട കാര്യത്തിലോട്ട് കടക്കാം അല്ലെ നീലിമ...!!" വക്കീൽ ബാഗിൽ നിന്നും ഒരു ഫയൽ എടുത്തോണ്ട് ചോദിച്ചു... "ശെരി വക്കീലേ...!!" വക്കീൽ ഫയൽ എടുത്ത് അതിൽ നിന്നും കുറച്ച് പെപ്പേയ്സ് എടുത്ത് അതിൽ എന്തൊക്കെയോ എഴുതി ചേർത്തു ശേഷം നീലൂന്റെ നേരെ വക്കീൽ ആ പെപ്പേയ്സ് നീട്ടിയതും നീലു അത്‌ വാങ്ങി അതിലെല്ലാം സൈൻ ചെയ്തു.... "ഇനി നന്ദിത സൈൻ ചെയ്യ് ഇവിടെ...!!" വക്കീൽ അത്‌ പറഞ്ഞതും നന്ദു ഒന്നും മനസ്സിലാവാതെ അയാളെ മുഖത്തേക്ക് നോക്കി... "നന്ദു അവിടെ സൈൻ ചെയ്യ്..." നീലു കൂടി പറഞ്ഞതും നന്ദു പേന കൈയ്യിൽ എടുത്തു... "നീലു ഇതൊക്കെ എന്താ എനിക്കൊന്നും മനസ്സിലാവുന്നില്ല....!!" "അതൊക്കെ സമയവുപ്പോൾ നിന്നോട് പറയാം ഇപ്പോ സൈൻ ചെയ്യ്...!!" "എന്നാലും നീലു...!!" "എന്നെ വിശ്വാസമുണ്ടോ...!!" എന്ന് ചോദിച്ചതും നന്ദു അതെയെന്ന് തലയാട്ടി... "എന്നാ സൈൻ ചെയ്യ്...!!" ഹ്മ്മ് അങ്ങനെ പെപ്പേയ്സ് എല്ലാം ഒന്നൂടെ ചെക്ക് ചെയ്ത് നീലു അത്‌ വക്കീലിനെ തന്നെ ഏല്പിച്ചു.... "ഇനി നമ്മുക്ക് കോളേജിലോട്ട് പോവാം അല്ലെ...!!" എന്ന് നീലു ചോദിച്ചതും നന്ദു അതേയെന്ന മട്ടിൽ തലയാട്ടി............തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story