ഒരിളം തെന്നലായ്: ഭാഗം 16

orilam thennalay

എഴുത്തുകാരി: SAFNU

"എടാ അച്ചു അത് നിന്റെ നീലുവും നന്ദുവുമല്ലേ...!!" കാറിന്റെ ഗ്ലാസ്‌ താഴ്ത്തി കൊണ്ട് ദർശന്റെ ഫ്രണ്ട് അവരെ രണ്ട് പേരെയും ചൂണ്ടി കാണിച്ചോണ്ട് ചോദിച്ചു... അപ്പോഴാ ദർശനും അത് ശ്രദ്ധിക്കുന്നത്...കോളേജിലേക്കാണെന്നും പറഞ്ഞ് ഇറങ്ങിയതാണല്ലോ രണ്ടാളും പിന്നെന്താ ഇവിടെയൊന്നും ആലോചിച്ചോണ്ട് നിൽക്കുപ്പോഴാണ് അവരോട് യാത്ര പറഞ്ഞ് പോവുന്ന ഹൈ കോർട്ടിലെ തന്നെ ടോപ് അഡ്വക്കെറ്റായാ രാമചന്ദ്ര പ്രസാദ് സാറിനെ കാണുന്നത്.... "എടാ അഡ്വക്കറ്റ് എന്താ ഇവിടെ അതും അവരെ രണ്ട് പേരെയുമൊപ്പം...??" തന്റെ ഉള്ളിൽ ഉള്ള അതെ ചോദ്യം അവനും ചോദിച്ചതും ദർശൻ അറിയില്ല എന്ന കണക്കെ തലയാട്ടി.... "നീ അത് വിട് നമ്മൾ വന്നത് ബിൽഡിങ് കാണാൻ അല്ലെ വാ...!!" ദർശൻ അതും പറഞ്ഞ് കാർ എടുത്തു... ..... "പിന്നെ നന്ദു നമ്മൾ ഇവിടെ വന്ന കാര്യം ആരും അറിയണ്ട...!!" കോളേജിൽ എത്തിയതും നീലു നന്ദുവിനോടായി പറഞ്ഞു... "ഹ്മ്മ്..." നന്ദു മറുപടിയെന്നോണം ഒന്ന് മൂളി കൊടുത്തു... ... ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിച്ച് ഇരിക്കുന്ന നന്ദുന്റെ അടുത്ത് ശരൺ വന്നിരുന്നു...

"നന്ദു താൻ ഈ നോട്ട് എഴുതിയോ ഞാൻ എഴുതീല്യ....!!" ശരൺ നന്ദൂന്റെ ബുക്ക് എടുത്തോണ്ട് ചോദിച്ചതും മറുപടിയൊന്നും കിട്ടാതെയായതും ശരൺ നന്ദൂന്റെ മുമ്പിൽ ചെന്ന് കൈ വീശി കാണിച്ചു... "ഹലോ ഇത് എവിടെയാ ഞാൻ പറയുന്ന വല്ലതും കേട്ടോ...!!" അത് കേട്ടതും നന്ദു ഞെട്ടി കൊണ്ട് എന്തെന്ന് ചോദിച്ചു... "അത് ശരൺ എന്തെങ്കിലും പ... പറഞ്ഞോ...??" "അത്ശെരി... അപ്പോ താൻ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലെന്ന് സാരം... അതൊക്കെ പോട്ടെ എന്തായിരുന്നു ഇത്ര വല്ല്യ ആലോചന...??" "ഏയ്‌ ഒന്നുല്ല്യ ഞാൻ ചുമ്മാ... അല്ല ഇന്നെന്താ ടീച്ചേർസ് ഒന്നും വരാതെ അറ്റന്റൻസ് എടുത്ത് പോയതാ പിന്നെ വേറെ ആരെയും കണ്ടില്ല....!!" നന്ദു പുറത്തേക്കൊക്കെ നോക്കി കൊണ്ട് ചോദിച്ചു... "ആഹ് ഇനി ഇലക്ഷൻ കഴിയോളും ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ...!!" പറഞ്ഞ് നാവ് എടുക്കും മുൻപ് ഒരു കൂട്ടം സ്റ്റുഡന്റ്സ് ക്ലാസ്സിലേക്ക് കയറി വന്നു....

അത് കണ്ടപ്പോൾ തന്നെ എല്ലാവർക്കും ഏകദേശം കാര്യങ്ങൾ പിടി കിട്ടിയിരുന്നു....വന്ന സീനിയർ ചേട്ടമാരൊക്കെ ഓരോ കോണിലായ് സ്ഥാനമുറപ്പിച്ചു....അതിൽ തന്നെ നോതാവെന്ന് തോന്നിക്കുന്ന ഒരു ചേട്ടൻ സംസാരിക്കാൻ തുടങ്ങി...കുറെ നേരം നീണ്ടു നിന്ന അവരെ പ്രസംഗം എല്ലാവരും മടുപ്പോടെ ആയിരുന്നു കേട്ടിരുന്നത്.... പ്രതേകിച്ചു നന്ദു...!! അവസാനം അവര് പോയെന്ന് കണ്ടതും എല്ലാവരും ശ്വാസം നേരെ വിട്ട് തമ്മിൽ ഓരോന്ന് സംസാരിക്കാൻ തുടങ്ങി..... "ഹോ...എന്തൊരു ബോറിങ് ആയിരുന്നു അല്ലെ ...!!" ക്ലാസ്സിലെ തന്നെ ഉടായിപ്പ് ഷഫീഖ് അവര് പോയ ഉടനെ പറഞ്ഞതും ശരൺ അവനെ നോക്കി നെറ്റി ചുളിച്ചു.... "എന്ത് ബോറിങ്... നല്ല രീതിയിൽ അല്ലെ അക്ബർ ഇക്ക പ്രസന്റ് ചെയ്തത് പിന്നെന്താ....!!" ശരൺ അവരെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു... "എന്ത് പ്രസൻറ്റെഷൻ... ബാക്കിയുള്ള പാർട്ടിയെ തരം താഴ്ത്തി കൊണ്ടാണോ ഇലക്ഷന്ന് വോട്ട് ചോദിക്കല്....ഇതൊക്കെ വെറും ഷോയാണ്...

സഖാവ് ഇവിടെ ഉള്ളയിടത്തോളം കാലം ഒരു അക്ബറും ഇവിടെ വായൂല്ല്യ...!!" സഖാവിന്റെ പേര് കേട്ടതും നന്ദൂന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു....ശരണും ഷഫീഖുഉം തമ്മിൽ ഭയങ്കര വാക്ക് തർക്കം നടന്നോണ്ടിരിക്കുന്ന സമയത്താണ് ക്ലാസ്സിലേക്ക് വീണ്ടും ഒരു കൂട്ടം സീനിയേസിന്റെ വരവ്...അവരെ കണ്ടപാടെ എല്ലാവരും എഴുനേറ്റ് നിന്നു....അതിൽ സൂരജിനെയും ആരതിയെയും കണ്ടതും നന്ദു ചിരിച്ചോണ്ട് പിന്നിലേക്ക് നോക്കി... പക്ഷേ സഖാവിനെ കാണാതായത്തും നന്ദു നിരാശയോടെ തലതാഴ്ത്തി.....ആരതി വന്ന് നന്ദൂന്റെ അടുത്തായി സ്ഥാനം പിടിച്ചു...മുമ്പിൽ പാർട്ടിയെ റെപ്രസന്റ് ചെയ്ത് കൊണ്ട് സംസാരിക്കുന്നത് 2nd ഇയർ ബി. കോം ലെ ആദവ് ചേട്ടനായിരുന്നു.....ആദവ് ചേട്ടൻ കഴിഞ്ഞ് പിന്നെ ഓരോരുത്തരായി വന്ന് സംസാരിച്ച് കൊണ്ടിരുന്നു.... പക്ഷേ ആരും മടുപ്പില്ലാതെ കേട്ട് നിന്നു എന്നത് തന്നെയായിരുന്നു അവരുടെ പ്ലസ് പോയിന്റ്....!!

"ഹേയ് നന്ദു എന്താ ഒരു ഉന്മേഷക്കുറവ്... ഹ്മ്മ്!!" നന്ദൂന്റെ തൊട്ടരിക്കിൽ നിന്ന് കൊണ്ട് ആരതി ചോദിച്ചു... "അത് പിന്നെ ആരു ചേച്ചി സഖാവ് വന്നില്ലേ ആളെ കണ്ടില്ലല്ലോ...!!" നന്ദു പുറത്തേക്കൊക്കെ നോക്കി കൊണ്ട് ചോദിച്ചു... "ഹ്മ്മ് വന്നിടുണ്ട് സെക്രട്ടറിയേറ്റ് വരെ ഒന്ന് പോവാനുണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോ വന്നതേയൊള്ളു... ഇപ്പോ വരുവായിരിക്കും....!!" ആരതി പറഞ്ഞതിന് തൊട്ട് പിറക്കെ തന്നെ സഖാവ് ക്ലാസ്സിലേക്ക് വന്നു.... വന്ന് കയറിയ പാടെ ലക്ച്ചർ ബോഡോട് കൈ ചേർത്ത് എഴുതാൻ തുടങ്ങി....എഴുതി കഴിഞ്ഞതും സഖാവ് ചോക്ക് ടേബിളിൽ വെച്ച് എല്ലാവർക്കും അഭിമുഖമായി നിന്നു.... "പ്രിയപെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ...... ഒരു വലിച്ച് നീട്ടി പ്രസംഗം ഞാൻ ഉദ്ദേശിക്കുന്നില്ല.... പക്ഷേ പറയാനുള്ളത് മുഴുവനക്കാതെ ഇരിക്കില്ല.... മറ്റുള്ള പാർട്ടിയെ തരം താഴ്ത്തി കൊണ്ട് വോട്ട് ചോദിക്കേണ്ട ആവിശ്യം നമ്മുടെ പ്രസ്ഥാനതിന് ആവിശ്യമില്ല....

.ഞങ്ങൾ നിങ്ങൾക്ക് മുമ്പിൽ ഒരു അവകാശ വാദം ഉന്നയിക്കാൻ വന്നതൊന്നുമല്ല.... ഞങളുടെ പാർട്ടി ഈ ക്യാമ്പസിന് എത്രത്തോളം പ്രിയപ്പെട്ടതാനെന്നു ഇവിടെ ഉള്ള ഓരോ മൺതരികൾക്ക് പോലും അറിയാം അത്രക്കും സുപരിച്ചതമാണ് ഇവിടെ നിന്ന് വിടവാങ്ങി പോയ ഓരോ സഖാകളും അവരുടെ പ്രവർത്തനങ്ങളും.... എനിക്ക് മുമ്പ് ഇവിടെ വന്ന് പോയ ചേട്ടന്മാർ പറഞ്ഞ പോലെ ഒരു പാർട്ടിയെ തരം താഴ്ത്തി പറയനോ പുകയ്തി പറയാനോ നിൽക്കുന്നില്ല കാരണം... ഓരോ പ്രസ്ഥാനത്തിനും അവരുടേതായ കാഴ്ച്ച പാടുകളും മേന്മകളുമൊക്കെ ഉണ്ടാവും....അവരെല്ലാം ഒരുപക്ഷേ ഞങ്ങളെ പാർട്ടിയെ കുറിച്ച് താഴ്ത്തി ആയിരിക്കും സംസാരിച്ചിടുണ്ടാക്കുക......."ചുവപ്പെന്നൽ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും നിറമാണെന് ചിലപ്പോൾ അവർ പറഞ്ഞിടുണ്ടാവും.. അവരുടെ അവകാശവാദങ്ങളെ ഞങ്ങൾ എതിർക്കുന്നില്ല....

"കാരണം... ഈ ക്യാമ്പസിലെ ഓരോ അണുവിനുമറിയാം ഞങ്ങളുടെ പാർട്ടി എന്താണെന്നു... ചുവപ്പെന്നൽ അക്രമമാണോ അതോ വിപ്ലവമാണോ എന്ന്....!! എന്തായാലും ഞങ്ങളുടെ പ്രസ്ഥാനം എന്താണെന്നും എങ്ങനെയാണെന്നും വരുന്ന 26 തിയതി അറിയും....ഈ വരുന്ന 26 തിയ്യതി നിങ്ങള് ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത് ഈ ക്യാമ്പസിൽ ആര് വേണമെന്ന്....!! വീണ്ടും സഖാവിന്റെ ഗാംഭീരമേറിയ ശബ്ദം അവിടമാകെ അലയടിച്ച് കൊണ്ടിരുന്നു....ഒരുതരം ഉത്സാഹത്തോടെ ആയിരുന്നു എല്ലാവരുമത് കേട്ടിരുന്നത്...... "സഖാവേ....!!" ക്ലാസ്സ്‌ കഴിഞ്ഞു പോവുപ്പോഴാണ് വരാന്തയിൽ കൂടെ നടന്ന് പോവുന്ന സഖാവിനെ കണ്ടതും നന്ദു നീട്ടി വിളിച്ചു... "പോയില്ലേ...??" തിരിഞ്ഞ് നോക്കി കൊണ്ട് ഒരു ചിരിയോടെ സഖാവ് ചോദിച്ചു... "പോണം... നീലൂനെ കാത്ത് നിൽക്കാണ്.... നീലു ലൈബ്രറിയിലേക്ക് പോയേക്കുവാ....ഇപ്പോ വരുവായിരിക്കും...!!" "ആഹ്... എന്നാ വേഗം പോവാൻ നോക്ക്....!!" "സഖാവ് പോവുന്നില്ലേ...?? " "ആഹ് കുറച്ചു പണി കൂടെ ബാക്കിയുണ്ട്... ഇനി ഇപ്പോ വീട്ടിൽ പോവാലൊക്കെ കണക്കായിരിക്കും...!!" "അയ്യോ അപ്പോ ഭവാനിയമ്മ ഒറ്റക്കാവില്ലേ...!!

" "ഏയ്‌ വീട്ടിൽ പാറു ഉണ്ടാവും... അവളെ അങ്ങോട്ട് ആക്കി കൊടുക്കാൻ പോയേക്കുവാ കിച്ചു....!!" "ഓഹ്... സഖാവ് പാറുവുമായി നല്ല കൂട്ടാണല്ലേ...!!" "പിന്നല്ലാതെ...കിച്ചൂന്റെ പാറു എന്റേം കൂടെ പാറുവല്ലേ...!!" നടത്തതിനിടയിൽ സഖാവ് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.... "ആഹ് പിന്നെ സഖാവിന്റെ ഇന്നത്തെ സംസാരം കേൾക്കാൻ എന്ത് രസായിരുനെന്ന് അറിയോ...മറ്റേ ചേട്ടന്മാരെ സംസാരം ഒട്ടും കൊള്ളില്ലായിരുന്നു എന്നാ ക്ലാസ്സിലുള്ളോരൊക്കെ പറഞ്ഞെ...!!" "ഹ്മ്മ്... അതാ നീലു വരുന്നു...!!" മുമ്പിലേക്ക് ചൂണ്ടി കൊണ്ട് സഖാവ് പറഞ്ഞതും നന്ദുവും അങ്ങോട്ട്‌ തിരിഞ്ഞു നോക്കി... "എവിടെ... ആഹ് എന്നാ ഞാൻ പോവാട്ടോ...!!" "സൂക്ഷിച്ചു പോ...!!" വൈകിട്ട് വീട്ടിൽ ചെന്നയുടനെ ദർശൻ നന്ദൂനെ തടഞ്ഞു വെച്ചു.... "എന്താ അച്ചുവേട്ടാ...!!" "അത്‌..." "എന്തെങ്കിലും ചോദിക്കാനുണ്ടോ...?? " ദർശന്റെ നിൽപ്പ് കണ്ട് നന്ദു ചോദിച്ചു... "ആഹ്... ഇന്ന് നീയും നീലുവും കൂടി എന്തിനാ വക്കീലിനെ കാണാൻ പോയെ...

അതും ഇവിടെ ആരുമറിയാതെ ഹ്മ്മ് പറ....!!" അത് കേട്ടതും നന്ദു മിണ്ടാതെ തല കുനിച്ചു നിന്നു.... "നന്ദു ഞാൻ നി....!!" "നന്ദു നീ വന്നോ... ഇങ്ങോട്ട് വാ....!!" ദർശൻ പറയുന്നതിനിടക്ക് കേറി നിമ്മി വന്ന് നന്ദുന്റെ കൈ പിടിച്ച് കൊണ്ട് പോയി.... എനിക്കറിയാം നിനക്ക് ഇതിൽ ഒരു പങ്കും ഉണ്ടാവില്ലെന്ന്.... എല്ലാം എന്റെ ഭാവി ഭാര്യയുടെ ബുദ്ധിയാണെന്ന് വരട്ടെ അവളോട് എല്ലാം ചോദിച്ചറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം.... എന്നൊക്കെ ദർശൻ മനസിൽ പറഞ്ഞോണ്ട് മുമ്പിലേക്ക് നോക്കിയതും നീലു ദർശനെ നോക്കി പുരികം പൊന്തിച്ചു..... "ഹ്മ്മ് എന്താ 🤨 !!" "ഏയ്‌ ഒന്നുല്ല...!" ദർശൻ ഷോൾഡർ പൊന്തിച്ച് ഒന്നുമില്ലെന്ന് പറഞ്ഞു...അതിന് മറുപടിയായി നീലു ഒന്ന് അമർത്തി മൂളി റൂമിലേക്ക് പോയി..... എന്റെ പൊന്ന് ദർശാ... നീ എന്തിനാ അവളെ പേടിക്കുന്നെ....?? ഛേ ചോദിക്കാൻ ഉള്ളത് അവളെ മുഖത്തു നോക്കി അങ്ങോട്ട്‌ ചോദിച്ചൂട്ടേ.... ഒന്നില്ലെങ്കിൽ നീ അവളെ കെട്ടാൻ പോവുന്ന ചെറുക്കനല്ലേ...

അപ്പോ ഇതൊക്കെ ചോദിക്കാനുള്ള അവകാശം നിനക്കില്ലേ... ആഹ് ഉണ്ടല്ലോ... എന്നാ പിന്നെ ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം... ഇപ്പോ വേണ്ട മൈ ഭാവി പൊണ്ടാട്ടി ഇപ്പോ കുറച്ച് കലിപ്പിലാണ് രാത്രി ചോദിക്കാം... ... "നിമ്മി വിട് ഞാൻ കുളിച്ചിട്ടൊക്കെ വരാം ഒന്നാകെ വിയർപ്പാണ്...." തന്റെ കൈ വലിച്ചോണ്ട് റൂമിലേക്ക് പോവുന്ന നിമ്മിയോടായി പറഞ്ഞു... "ഇല്ല ഇന്നലെ നീ ഡ്രസ്സ്‌ എല്ലാം നോക്കാമെന്ന് പറഞ്ഞു പോയതാ പിന്നെ നോക്കിയപ്പോ നീ നല്ല ഉറക്കും.... ഞാൻ രാവിലെ എണീക്കുന്നതിന് മുമ്പ് നീ പോവുകയും ചെയ്തു... പിന്നെ ഇപ്പോയ നിന്നെ കയ്യിൽ കിടുന്നത് ഇനി ഇതൊക്കെ ഒന്ന് നോക്ക്.... എന്നിട്ട് പോയാൽ മതി....!!" "ആഹ് വന്നോ നീ... ഇന്ന് രണ്ടാളും നേരത്തെ പോയല്ലേ... ആഹ് നീ ഇപ്പോ ഡ്രസ്സ്‌ ഒക്കെ ഒന്ന് നോക്ക്...നിന്റെ ടേസ്റ്റ് ഒന്നും അറിയില്ല.... നിഖിലേട്ടന്റെ സെലെക്ഷൻ ആണ്... നോക്ക് ഇഷ്ട്ടായില്ലെങ്കിൽ ചെഞ്ച് ചെയ്യാം...!!" നിവ്യേച്ചി അതും പറഞ്ഞോണ്ട് ഡ്രെസ്സ് എല്ലാം ഓരോന്നായി എടുത്തു....

"ഇതാ നന്ദു നിന്റേത് ഇഷ്ട്ടായോ...!" നിവ്യ "പിന്നെ ഒത്തിരി ഇഷ്ട്ടായി...!!" "അത് പിന്നെ ഇഷ്ട്ടവാതിരിക്കോ... നിഖിലേട്ടന്റെ സെലെക്ഷൻ അല്ലെ....!"" നിമ്മി ഒരു കള്ള ചിരിയോടെ പറഞ്ഞതും നന്ദു എന്ത് എന്ന മട്ടിൽ നിമ്മിയെ നോക്കി.... "ഡീ പെണ്ണെ ചുമ്മാതിരി...നന്ദു നീ ഇതൊന്ന് നീലൂന്റെ അടുത്ത പോയി കാണിക്ക്... ഞങ്ങൾ ചെന്നാൽ ഒരു പക്ഷേ അവൾക്ക് ഇഷ്ട്ടാവൂല്ല്യ... നീ ചെല്ല്...!!" "ശെരി നിവ്യേച്ചി....!!" ...... "നീലു....!!" "ആഹ് എന്താ...!!" കുളിച്ച് നനഞ്ഞമുടി കെട്ടി വെക്കുന്നതിനിടയിൽ നീലു ചോദിച്ചു... "അത് അവര് ഈ ഡ്രസ്സ്‌ ഒന്ന് നോക്കാൻ പറഞ്ഞു... ഇഷ്ട്ടയോ എന്നറിയാനാ...!!" നന്ദു കൈയ്യിലുള്ള എൻഗേജ്‌മെന്റ് ഡ്രസ്സ്‌ നോക്കി കൊണ്ട് പറഞ്ഞു ... "അത് അവിടെ വെച്ചിട്ട് പോക്കോ... എനിക്കിപ്പോ കുറച്ചു നോട്ട് എഴുതാനൊക്കെ ഉണ്ട്...!!" "ശെരിയെന്നാൽ...!!" നന്ദു ഡ്രസ്സ്‌ ബെഡിൽ വെച്ച് വേഗം മുറിയിലേക്ക് പോയി.....

നന്ദു പോയതും നീലു കെട്ടി വെച്ചിരുന്ന മുടി അയിച്ചിട്ട് പിന്നിലേക്ക് തിരിഞ്ഞതും മുമ്പിൽ കൈ കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന ദർശനെ കണ്ടതും ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ദേഷ്യത്തോടെ ദർശനെ നോക്കി.... "താൻ എന്താ ഇവിടെ ഹ്മ്മ് 🤨" "അതെന്ത് ചോദ്യ... ഇനിയിപ്പോ ഇത് നമ്മടെ റൂം അല്ലെ...!!" ദർശൻ മീശയൊക്കെ പിരിച്ചോണ്ട് ഒരു കള്ള ചിരിയോടെ പറഞ്ഞതും ആദ്യം നീലു ഒന്ന് പതറിയെങ്കിലും പിന്നെ ദേഷ്യം കാരണം ദർശന് നേരെ വിരൽ ചൂണ്ടി... "ഡോ... താൻ വിളച്ചിലെടുക്കാതെ പോവാൻ നോക്ക്.. !!" "ഇല്ലെങ്കിൽ... ഹ്മ്മ് പറ!!" "ഇയാളെ കൊണ്ട്... 🤦‍♀️ഒന്ന് പോയി തരോ...!!" "ഞാൻ പോവാം അതിന് മുമ്പ് ഒരു കാര്യം അറിയണം...!!" "എന്താന്ന് വെച്ചാൽ പറഞ്ഞ് തുലക്ക്...!!" "നീയെന്തിനാ രാമചന്ദ്ര സാറിനെ കാണാൻ പോയെ...!!" അത്‌ കേട്ടതും നീലു ഒന്ന് പതറി....പക്ഷെ അത്‌ പുറത്ത് കാണിക്കാതെ നീലു കൈയ്യും കെട്ടി അവിടെ നിന്നു "നിനോടാ ചോദിച്ചത്...!!" "ഞാൻ ഒന്നും പോയിട്ടില്ല...!!"

ദർശന്റെ മുഖത്തു നോക്കാതെ ആയിരുന്നു നീലു മറുപടി പറഞ്ഞത്... "നീ കള്ളം പറഞ്ഞ് രക്ഷപെട്ടാന്നൊന്നും നോക്കണ്ട... ഞാൻ കണ്ടതാണ് നീയും നന്ദുവും കൂടെ വക്കീലിന്റെ അടുത്ത് നിന്ന് വരുന്നത്....!!" "കണ്ടിടുണ്ടെങ്കിൽ കണക്കായി പോയി...!!" ദർശൻ എല്ലാം കണ്ടെന്നു മനസ്സിലായതും നീലു ദേഷ്യത്തിൽ പറഞ്ഞു.... "നീ ദേഷ്യപെട്ട് സത്യം മറച്ചു വെക്കാൻ ഒന്നും നോക്കണ്ട...!!പറ എങ്ങോട്ടാ പോയത്..." "പറയാൻ സൗകര്യമില്ല...!!" "എടി ഭാവി പൊണ്ടാട്ടി... നീ ഡിവോഴ്സ്നുള്ള വല്ല പ്ലാനിങ് ഇപ്പോയെ തുടങ്ങിയോ...??" "അതേടോ... അതിന് തന്നെയാ... ഇനി വല്ലതും അറിയാനുണ്ടോ...??" "അയ്ശ് നീ കാര്യം പറ...!""

"പറയാൻ സൗകര്യമില്ലെന്ന് പറഞ്ഞില്ലേ... " "ഇത്ര സൗകര്യമൊന്നും പോരെ...!!" ദർശൻ നീലൂനെ കളിയാക്കി കൊണ്ട് ചോദിച്ചു... "ഡോ... തന്നെ ഞാൻ...താൻ ഒന്ന് പോയെ...!! നീലു ദർശന്റെ കഴുത്തിന് നേരെ കൈ കൊണ്ട് പോയതും പിന്നെ ഇവനെയൊക്കെ കൊന്നിട്ട് എന്ത് കിട്ടാനാ എന്ന് കരുതി കൈ എടുത്തു... "നീ അത്‌ പറയാതെ ഞാൻ ഈ റൂമിന്ന് പോവുന്ന പ്രശ്നമില്ല.... ഞാൻ ഇവിടെ തന്നെ നിൽക്കും....!!" "എന്നാ അവിടെ ചൊറിയും കുത്തി നിന്നോ... ഞാൻ പോവാ....!!" എന്നും പറഞ്ഞോണ്ട് നീലു പുറത്തേക്ക് പോയി..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story