ഒരിളം തെന്നലായ്: ഭാഗം 17

orilam thennalay

എഴുത്തുകാരി: SAFNU

നിശ്ചയം അടുക്കുന്നത് കൊണ്ട് തന്നെ തറവാട്ടിലെ എല്ലാരും ഒത്തിരി തിരക്കിലാണ്.... "നിമ്മി.... നിമ്മി ഈ പെണ്ണിത്...!! എടി നിമ്മി ഇങ്ങോട്ട് വാടി.... ഒരു കാര്യത്തിന് വിളിച്ചാൽ ഒറ്റൊന്നും വിളി കേൾക്കില്ല....!!" സുമിത്ര താഴെ നിന്നും വിളിച്ചു കൂവി... "എന്താ അമ്മേ... ഞാൻ ഇവിടെ തന്നെ ഇല്ലേ...പിന്നെതിനാ വിളിച്ച് കൂവുന്നേ...??" നിമ്മി കോണിപടികൾ ഇറങ്ങി ഹെഡ് സെറ്റ് ചെവിയിൽ നിന്നും എടുത്തോണ്ട് പറഞ്ഞു.... "ഇവിടെ ഉണ്ടായിട്ട് എന്താ കാര്യം... ഒന്ന് വിളിച്ചാൽ വിളി കേൾക്കാൻ നേരം ആരുമുണ്ടാവില്ല... അതെങ്ങനെ ഈ കുന്ത്രാണ്ടാവും ചെവിയിൽ തിരുകി അല്ലെ ഇരിപ്പ്...!!" "അമ്മ ഇത് പറയാനാണോ വിളിച്ചേ...!!എന്നാ ഞാൻ പോട്ടെ..." "നിമ്മി നീ നീലൂന്റെ മുറിയിൽ പോയി അവിടെ ബെഡിൽ വെച്ചേക്കുന്ന ഡ്രസ്സ്‌ ഇങ്ങോട്ട് എടുത്ത് വാ...!!" "അയ്യടാ... ഞാൻ ഒന്നും പോവത്തില്ല ആ വടയക്ഷിയുടെ മുറിയിലോട്ട്.... അമ്മ അങ്ങോട്ട്‌ ചെന്നേച്ചാൽ മതി... ഞാൻ പോവാ...!!"

"നിമ്മി അമ്മക്ക് ഈ പഠി കേറാൻ വെയ്യതോണ്ട് അല്ലെ നിന്നോട് പറഞ്ഞേ... അതിങ്ങോട്ട് എടുത്തോണ്ട് വാ കൊച്ചേ....!!" "ഈ അമ്മയിത്... ഇപ്പോ കൊണ്ടോരാം...!!" നിമ്മി അതും പറഞ്ഞോണ്ട് നീലൂന്റെ മുറിയിലേക്ക് പോയി... ഹ്മ്മ് വടയക്ഷി അറിയണ്ട മുറിയിൽ കയറിയ കാര്യം പിന്നെ അതിനായിരിക്കും അടുത്ത വഴക്ക്.... കുറേ കാലമായി ഇതിനകത്ത് ഒന്ന് കേറണം എന്ന് വിചാരിക്കുന്നു.... ഇന്ന് ഏതായാലും അത്‌ നടക്കും...നിമ്മി ഓരോ പൊട്ടത്തരങ്ങൾ സ്വയം പറഞ്ഞോണ്ട് നീലൂന്റെ മുറിയുടെ വാതിൽ തുറന്നു.... ആഹ് എവിടെ ഡ്രസ്സ്‌ വെച്ചെന്ന് പറഞ്ഞേക്കുന്നെ... ആഹ് ബെഡിൽ.... ഓഹ് ഭയങ്കര ക്ലീൻ ആണലോ റൂ മൊക്കെ...എന്നാലും എന്റെ റൂമിന്റെ അത്ര വരത്തില്ല.... അല്ല ഇവളെന്താ ഇവിടെ വല്ല ബുക്ക്‌ സ്റ്റാളും തുടങ്ങാൻ പ്ലാനുണ്ടോ... ഒരു ലൈബ്രറിയിലേക്കുള്ള ബുക്ക് ഉണ്ടല്ലോ ഈ റൂമിൽ.... ഇതൊക്കെ എപ്പോ വായിച്ചു തീർക്കാനാ...

നിമ്മി ഷെൽഫിൽ ഒതുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ എല്ലാം നോക്കി കൊണ്ട് ഒന്ന് ശ്വാസം വിട്ടു.... അല്ല ഇതെന്താ.... ഒരു പുസ്തകത്തിനുള്ളിൽ ചെറിയ കടലാസ് കഷ്ണം കണ്ടതും നിമ്മി അതെടുത്തു.... ഇനി വല്ല പ്രേമലേഖനമോ മറ്റോ ആണോ...?? ഏയ് വടയക്ഷിയുടെ സ്വഭാവം അറിഞ്ഞോണ്ട് ആര് കൊടുക്കാനാ.... ആഹ് ആരെങ്കിലും കൊടുത്തത് ആയിക്കോട്ടെ... എനിക്കെന്താ ഏതായാലും ഇവിടെ വരെ വന്ന സ്ഥിതിക്ക് വായിക്കാതെ പോയാൽ മോശമല്ലേ.... എന്നൊക്കെ ചിന്തിച്ചോണ്ട് നിമ്മി അത്‌ തുറന്ന് അതിലെഴുതിയത് വായിച്ചു.... സോറി.... നിന്റെ എല്ലാം ഞാൻ തട്ടി എടുത്തു... നിനക്ക് അത്രമേൽ പ്രിയപ്പെട്ടതാനെന്നു അറിഞ്ഞിട്ട് കൂടി... പൊറുക്കണം....!! ങേ ഇവൾക്ക് ഭ്രാന്ത് ആണ്.... എന്ത് തട്ടിയെടുത്തെന്ന്.... അതും ആർക്ക് പ്രിയപ്പെട്ടത്...?? കണ്ട ബുക്ക്‌ ഒക്കെ വായിച്ച് വടയക്ഷിക്ക് ഒരു പിരി ലൂസ് ആയെന്നാ തോന്നുന്നത്.... "ഡീ.......!!"

പിന്നിൽ നിന്നും നീലൂന്റെ അലർച്ച കേട്ടതും നിമ്മിയുടെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം താഴെ വീണു.... "നീ എന്താടി എന്റെ മുറിയിൽ.... 🤨" "ഓഹ് പിന്നെ ഇങ്ങോട്ട് വരരുതെന്ന് ബോഡ് ഒന്നും കണ്ടില്ല അപ്പോ നേരെ കേറി പോന്നു.... ഹും...!!" നിമ്മി ഒരു കുലുക്കും ഇല്ലാതെ കൈയ്യും കെട്ടി കൊണ്ട് നീലൂന്റെ മുമ്പിൽ നിന്നു... "ഹർർർർർ ഒന്ന് ഇറങ്ങി പോവുന്നുണ്ടോ..." നീലു കിടന്നലറിയതും നിമ്മി ഡ്രസ്സ്‌ എടുത്തോണ്ട് ഒറ്റ ഒ ഓട്ടമായിരുന്നു.... നിമ്മി പോയതും നീലു കതകടച്ചു ഷെൽഫിലെ ബുക്ക്സ് എല്ലാം അടുക്കി വെച്ചു.... നിലത്തുള്ള പേപ്പർ കഷ്ണം കണ്ടതും അതെടുത്തു ആ പഴയ പുസ്തകത്തിൽ തന്നെ വെച്ചു.....  "ഇനി നിശ്ചയത്തിന് രണ്ട് ദിവസം കൂടി...എന്നിട്ട് നീലു നിന്നോട് ഒന്ന് മര്യാദക്ക് സംസാരിക്കാനോ മറ്റോ ശ്രമിചോ... അച്ചു ശെരിക്കും ഇവിടെ എന്താടാ സംഭവിക്കുന്നത്...!!" രാത്രി മുറ്റത്ത് ഉള്ള ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് നിഖിൽ ചോദിച്ചു...

"എല്ലാം ശെരിയാവും എന്നാ മനസ്സ് പറയുന്നേ..." തിരിച്ചു ദർശൻ മറുപടി പറഞ്ഞു... "എന്ത് ശെരിയാവാൻ നീലു മാറുമെന്ന് എനിക്ക് തോന്നുന്നില്ല...അവള് അങ്ങനെയാടാ..." "ഇല്ലടാ... നീ എപ്പോയെങ്കിലും നീലൂനെ ശ്രദ്ധിച്ചിടുണ്ടോ... അവള്ക്ക് കാര്യമായി എന്തോ സങ്കടമുണ്ട്.... അത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല....!!" "അങ്ങനെ എന്തെങ്കിലും ഒരു വിഷമമുണ്ടെങ്കിൽ അത്‌ അവള് ദീപമ്മയോടോ ചെറിയച്ഛനോടോ പറയേണ്ടതല്ലേ...!!" നിഖിൽ നെറ്റി ചുളിച്ചോണ്ട് ചോദിച്ചു... "അവരോട് പറയാൻ പറ്റാത്ത വലതുമാണെങ്കിലോ...!! ഹ്മ്മ്..." "എന്നാ പിന്നെ നന്ദൂനോട്‌ എങ്കിലും അവള് പറഞ്ഞിരിക്കണം....!!" "അല്ലടാ... നീലു മാത്രം അറിയുന്ന എന്തോ ഒന്നുണ്ട്... ഞാൻ പലപ്പോയായി ചിന്തിക്കാറുണ്ട് നമ്മൾ ഇത്രയും പേരകുട്ടിക്കലുണ്ടായിട്ട് എന്തിനാ മുത്തച്ഛൻ നീലുന്റെ പേരിലേക്ക് സ്വത്ത്‌ മുഴുവൻ എഴുതി വെച്ചത്....അതും സ്വന്തം മക്കൾക്ക് പോലും ഒരു തരി കൊടുക്കാതെ....!!" "എക്സാറ്റ്ലി ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്....!!"

നിഖിലും ദർശന്റെ അഭിപ്രായത്തോട് യോജിച്ചു... "എടാ അച്ചു നീ തന്നെ ഒന്ന് നീലൂനോട്‌ ചോദിച്ച് നോക്ക്.... ഒന്നില്ലെങ്കിൽ അവള് നിന്റെ പെണ്ണല്ലേ... ആ ഒരു പരിഗണന വെച്ച് ചോദിച്ചു കൂടെ....!!" "ഏയ്‌ ഇല്ലടാ അവളായിട്ട് അത് പറയട്ടെ...!!" "ഹ്മ്മ് നടക്കുമെന്ന് തോന്നുന്നില്ല...!!" നിഖിൽ കളിയാക്കി കൊണ്ട് പറഞ്ഞു... "ഹേ ബ്രോസ് എന്താ ഇവിടെ ഒരു ചുറ്റി കളി വല്ല വെള്ളമടിയുമാണോ പ്ലാൻ....!!" റാമും അപ്പുവും അതും പറഞ്ഞോണ്ട് തൊട്ട് അടുത്ത് വന്നിരുന്നു... "ഏയ്‌ നോ... എന്തിനാ അമ്മമ്മാരെ കൊണ്ട് വടി എടുപ്പിക്കുന്നെ... നമ്മളൊക്കെ ഇങ്ങനെ തട്ടിം മുട്ടിം ജീവിച്ച് പോക്കെട്ടെ....!!" നിഖിൽ കൈ കൂപ്പി കൊണ്ട് പറഞ്ഞതും അപ്പു ചുമ്മാന്നും പറഞ്ഞോണ്ട് അവന്റെ തോളിൽ തട്ടി.... "നാളെ എന്താ പരിപാടി... ഇവിടെ ഇരുന്ന് ചടക്കുന്നുണ്ട്... വല്ല ട്രിപ്പും പ്ലാൻ ചെയ്താലോ....!!" റാം "എന്നെ വിട്ടേക്ക്...!!" ദർശൻ "അത് ശെരിയാ റാം നമ്മളെ കല്യാണചെറുക്കനാണ് ഇപ്പോ മുങ്ങിയാൽ പിന്നെ പൊന്തുന്നത് അടുത്ത കൊല്ലമായിരിക്കും...."

അപ്പു തമാശ രൂപേണെ പറഞ്ഞു... "അതൊക്കെ വിട് എടാ എനിക്കൊരു കുട്ടിയെ ഇഷ്ട്ടമാണ്...!!" ഒട്ടും പ്രതീക്ഷിക്കാതെയുള്ള നിഖിലിന്റെ പറച്ചിൽ കേട്ടതും എല്ലാവരും വായും പൊളിച്ചു ഇരുന്നു... "എന്താടാ നീയൊക്കെ എന്നെ ഇങ്ങനെ നോക്കുന്നെ i'm സീരിയസ് ലി....!!" "ശെരിക്കും..??" അപ്പു "യ്യാഹ് man..." "ആള് ആരാ ഇവിടെയോ അതോ US ൽ ആണോ...!!" റാം "ആള് ഇവിടെയൊക്കെ തന്നെയുണ്ട്...!!" നിഖിൽ തറവാട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.... "ഇവിടെയോ...??" ദർശൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.... "ആരാടാ ചുമ്മാ കളിപ്പിക്കാതെ പറ..." "എടാ നന്ദൂനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്... എന്താ പറയാ അവളെ ഓരോ മൂവ്മെന്റും സംസാരും ക്യാരക്റ്ററുമൊക്കെ എന്നെ ഭയങ്കര അട്രാക്റ്റീവ് ചെയ്യിപ്പിക്കുന്നുണ്ട്.... ആരോടും മിണ്ടാത പ്രകൃതവും തനി നാടൻ വേഷവും എല്ലാം കൂടെ... ഹോ... എന്താടാ പറയാ i'm crazy love about her... " "എന്താടാ നിങ്ങള് ഒന്നും മിണ്ടാതെ...??

എന്താ ഞാൻ പറഞ്ഞത് നിങ്ങൾക്കൊന്നും ഇഷ്ട്ടായില്ലേ...??" നിഖിൽ തന്നെ നോക്കി നിൽക്കുന്ന മൂന്നെണ്ണതിനെയും നോക്കി കൊണ്ട് ചോദിച്ചു... "എടാ അളിയാ....എത്ര ഹാപ്പി ആയിട്ടുള്ള കാര്യമാണ് നീ പറഞ്ഞതെന്ന് അറിയോ..." നിഖിലിനെ കെട്ടി പിടിച്ചോണ്ട് ദർശൻ പറഞ്ഞതും റാമും അപ്പുവും അതെ എന്നർത്ഥത്തിൽ തലയാട്ടി.... "എടാ കള്ള കാമുകാ... ഇങ്ങനെ ഒരു ഇഷ്ട്ടം നന്ദൂനോട്‌ ഉണ്ടായിട്ട് എന്താടാ നീ നേരത്തെ പറയാതിരുന്നത്....!!" അപ്പു "ഇപ്പോ പറഞ്ഞില്ലേ അത്‌ പോരെ...!!" "എത്രയും വേഗം ഇത് വല്യച്ഛനോടും ചെറിയച്ഛനോടുമൊക്കെ പറയണം...അല്ലെടാ അച്ചു!!" റാം "തീർച്ചയായും " "പറയണം പക്ഷെ അതിന് മുമ്പ് നന്ദൂനോട്‌ ഒന്ന് സംസാരിക്കേണ്ട... അവൾക്ക് സമ്മതമല്ലെങ്കിലോ..??" നിഖിൽ "മോനെ നിഖിലെ നീ സെൻറ്റിയടിക്കാതെ.... നന്ദു പാവല്ലേടാ.... പിന്നെ നിനെക്കെന്താ ഒരു കുഴപ്പം അവള് സമ്മതിക്കും... " അച്ചു "ഹലോ.... ബ്രതേഴ്‌സ് കഴിക്കാൻ വിളിക്കുന്നുണ്ട്...!!" വരാന്തയിൽ നിന്നും നിമ്മി വിളിച്ചു കൂവി... "ആഹ് ഇപ്പോ വരാടി...!!" .

"ഹേയ് ആരു ചേച്ചി...." വരാന്തയിൽ കൂടെ നടക്കുപ്പോൾ ആണ് നന്ദു ആരതിയെ കാണുന്നത്... "അല്ല ആരിത് നന്ദുവോ... എന്താ പരിപാടി ക്ലാസ്സ്‌ ഇല്ലേ...??" "ഇല്ല്യേച്ചി... എല്ലാവരും ഇരുന്നു സംസാരിക്കുന്നുണ്ട് അപ്പോ ഞാൻ ചുമ്മാ പുറത്തേക്ക് ഇറങ്ങിയതാ....!!" "ഹ്മ്മ് നല്ല ആളാ... അല്ല നീലിമയുടെ നിശ്ചയം ആണെന്ന് കേട്ടു... " "ആഹ് ഇനി രണ്ടുസ്സം കൂടെയൊള്ളു....!!" നന്ദു ഷാളിന്റെ തുമ്പ് പിരിച്ചോണ്ട് പറഞ്ഞു... "ആഹാ കൊള്ളാലോ..." "പിന്നെ ചേച്ചി കിച്ചുവേട്ടനെയും സഖാവിനെയും ഒന്നും കണ്ടില്ലല്ലോ... ഇപ്പോ സഖാവിനെയൊന്നും കാണാൻ പോലും കിട്ടാറില്ല...." നന്ദു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.... "ഭവാനിയമ്മയും ഇപ്പോ പരാതി പറയാൻ തുടങ്ങിയിടുണ്ട് മോനെ ഒന്ന് കാണാൻ പോലും കിട്ടാറില്ലെന്ന്.... സഖാവിന് ഇലക്ഷൻ വന്നേച്ചാൽ പിന്നെ ഇവിടെ നിന്ന് തിരിയാൻ സമയമില്ല....അല്ല എന്താ ഇപ്പോ സ്ഥിരമായി സഖാവിനെ അന്വേഷിക്കുന്നുണ്ടല്ലോ... ഹ്മ്മ് എന്തേലും പറയാൻ ഉണ്ടോ സഖാവിനോട് മാത്രമായി...." ഒരു കള്ള ചിരിയോടെ ആരതി ചോദിച്ചതും നന്ദു ഏയ് ഇല്ലെന്നും പറഞ്ഞോണ്ട് തലയാട്ടി....

" അല്ല ചേച്ചി ഇന്നലെ സഖാവും മറ്റെ അക്ബർ ചേട്ടനും തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നു കേട്ടലോ... " "ഓഹ് അപ്പോ നീ അത്‌ കണ്ടായിരുന്നോ..." "ഞാൻ ഒന്നും കണ്ടില്ല ക്ലാസ്സിലെ കുട്ട്യോള് പറഞ്ഞതാ....!!" "അത്‌ ആ അക്ബറ് സഖാവിനെ ഓരോന്ന് പറഞ്ഞ് കലിപ്പ് കേറ്റിയതാ... അവന്മാർക്ക് എന്തേലും പണി വേണ്ടേ... സഖാവിനെ വെല്ലുവിളിച്ചിട്ടാണ് അവൻ പോയത് അതിനുള്ളത് ഇലക്ഷൻ കഴിഞ്ഞിട്ട് സഖാവ് കൊടുത്തോളും..." "അയ്യോ അപ്പോ ഇനി സഖാവ് ഇലക്ഷൻ കഴിഞ്ഞാൽ തല്ലിനും വഴക്കിനുമൊക്കെ പോവോ...??" നന്ദു വേവലാതിയോടെ ചോദിച്ചു.... "അവന്റെയൊക്കെ പറച്ചിൽ കേട്ടാൽ ആരായാലും ഒന്ന് കൊടുത്ത് പോവും... പിന്നെ സഖാവ് ഇന്നലെ അവനിട്ട് പൊട്ടിക്കാഞ്ഞത് ഇലക്ഷൻ അടുത്തത് കൊണ്ടാണ്....വെറുതെ അവിടെ ഒരു സീൻ ഉണ്ടാക്കിയാൽ അത്‌ ഇലക്ഷനെ സാരമായി ബാധിക്കും...!!" "ഈ സഖാവിന് നല്ല അടി കിട്ടാത്തതിന്റെ കുറവാ.....

ഇതിൽ നിന്നൊക്കെ ഒന്ന് മാറി നിന്നൂടെ...എന്തേലും പറ്റിയാൽ ഭവാനിയമ്മക്ക് പിന്നെ വേറെ ആരാ ഉള്ളത്....!!" നന്ദു പുറത്തേക്ക് നോക്കി ഓരോന്ന് പിറുപിറുത്തോണ്ട് പറഞ്ഞു... "ഹ്മ്മ് അല്ല ഭവാനിയമ്മക്ക് മാത്രമാണോ അതോ...??" ആരതി ചിരിച്ചോണ്ട് പുരികം പൊക്കി കൊണ്ട് ചോദിച്ചു... ""ഈ ആരു ചേച്ചി എന്തൊക്കെയാ ഈ പറയ്ണെ...!!" "ആഹ് നന്ദുട്ട്യേ നമ്മക്ക് നോക്കാം...!!" അതും പറഞ്ഞ് ആരതി ചിരിച്ചോണ്ട് നടക്കാൻ ഒരുങ്ങി... "എന്ത് നോക്കാന്ന്...!!" "ആഹ് നോക്കാം..." വീണ്ടും ഒരു ചെറു ചിരിയോടെ ആരതി പറഞ്ഞ് ക്ലാസ്സിലേക്ക് പോയി... "ചേച്ചി അങ്ങനെ ഒന്നും ഇല്ല ഞാൻ ചുമ്മാ സഖാവിനെ ചോദിച്ചതാ... ചേച്ചി വിചാരിക്കും പോ... പോയോ...?? ആരു ചേച്ചി....!!" നന്ദു വരാന്തയിൽ നിന്നോട് ചുണ്ട് ചുളുക്കി കൊണ്ട് ആരതി പോയ വഴിലൂടെ നോക്കി... ശെ... ആരു ചേച്ചി എന്ത് വിചാരിച്ചു കാണും എന്റെശ്വരാ...അല്ലെങ്കിലും നന്ദു നിനക്ക് ഇത് എന്തിന്റെ കേടാ... എപ്പോഴും സഖാവ് ചോദിച്ചോണ്ട് നടന്നോ...

അല്ല സഖാവിനെ അന്വേഷിച്ച് എന്ന് കരുതി എന്താ... എനിക്ക് സഖാവിനെ അന്വേഷിച്ച് കൂടെ ഞാൻ സഖാവിന്റെ....അല്ല ഞാൻ സഖാവിന്റെ ആരാ...എനിക്കറിയില്ല ഈശ്വരാ... എനിക്ക് നല്ലത് മാത്രം കാണിച്ച് തരണേ ഭഗവതി....എന്നൊക്കെ സ്വയം ആശ്വസിപ്പിച്ച് നന്ദു ക്ലാസ്സിലേക്ക് പോയി... . വൈകിട്ട് വീട്ടിൽ ഇതിപ്പോയെക്കും വീട്ടിൽ ഒരു വിധം ഒരുക്കങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്....തറവാട്ടിൽ ആദ്യത്തെ പേരക്കുട്ടികളുടെ നിശ്ചയം ആയത് കൊണ്ട് തന്നെ അകന്ന ബന്ധുകളൊക്കെ വന്നിടുണ്ട്....മുറ്റത്തു പന്തൽ എല്ലാം കെട്ടുന്നുണ്ട്.... "ആഹ് നീലു മോള് വന്നല്ലോ..." നീലൂനെ കണ്ടപാടെ അമ്മേടെ ബന്ധുക്കളിൽ ആരോ അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു... "ആഹ് നിന്നോട് ഞാൻ പറഞ്ഞതല്ലേ നീലു കോളേജ് വിട്ടാൽ ഒന്ന് നേരത്തെയൊക്കെ ഒന്ന് വരാൻ... ഇപ്പോ കണ്ടോ എല്ലാവരും വന്നപ്പോ തൊട്ട് നിന്നെയാ ചോദിക്കുന്നെ....

ഹ്മ്മ് ഇനി മുഖവും കനപ്പിച്ചു ഇരിക്കാതെ വേഗം കുളിച്ച് നല്ലൊരു ഡ്രസ്സ്‌ ഒക്കെ ഉടുത്തു എല്ലാവരോടും ചെന്ന് സംസാരിക്ക്...!!" "അമ്മേ ഞാൻ എങ്ങനെ..."" നീലു ഒരു താല്പര്യക്കുറവോടെ പറഞ്ഞു.. "എന്റെ കുഞ്ഞേ... ഇങ്ങനെ മടി പിടിച്ച് നില്കാതെ വേഗം ഒന്ന് ഫ്രഷ് ആയിട്ട് വാ...!" ദീപ നീലൂനെ ഉന്തി തള്ളി മുറിയിലേക്ക് പറഞ്ഞയച്ചു.. "ആഹ് നീ വന്നോ...നീലു നോക്ക് ഈ റിംഗ് നിനക്ക് ഇഷ്ട്ടായോ... അച്ചു വിട്ട് തന്നതാ... വേഗം പറ...!!" നീലു മുറിയിലേക്ക് കയറിയ ഉടനെ നിവ്യ ഫോണിൽ ഒരു റിംഗിന്റെ ഫോട്ടോ കാണിച്ചോണ്ട് ചോദിച്ചു... "ഹ്മ്മ്..." അലസതയോടെയുള്ള നീലൂന്റെ മറുപടി കേട്ടതും നിവ്യ അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വേഗം അവിടെ നിന്ന് പോയി. "ചേച്ചി നന്ദൂനെ കണ്ടായിരുന്നോ..??" മുകളിൽ വരാന്തയിൽ കൂടെ പോവുന്ന നിവ്യയെ കണ്ടതും നിമ്മി ചോദിച്ചു... "നന്ദു... ആഹ് പിന്നാംപുറത്തേക്ക് പോവുന്നത് കണ്ടായിരുന്നു... അവിടെ എവിടേലും കാണും...!!" "ഈ പെണ്ണ് ഇപ്പോ എന്തിനാ അടുക്കള ഭാഗത്തേക്ക് ഒക്കെ പോയത്...ആഹ് എന്തായാലും ഒന്ന് പോയി നോക്കാം...!!"

അതും പറഞ്ഞോണ്ട് നിമ്മി അടുക്കള ഭാഗത്തേക്ക് പോയി... "അത് ശെരി നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ...!!" നിമ്മി ഊരക്കും കൈ വെച്ചോണ്ട് നന്ദൂനെ നോക്കി കൊണ്ട് ചോദിച്ചു... "ആഹ് നിമ്മി ഞാൻ ഇവരെയൊക്കെ ഒന്ന് തൊഴുത്തിൽ കെട്ടിയിട്ട് വരാമെന്ന് വിചാരിച്ചു...!!" പശുക്കളെ തൊഴുത്തിൽ കെട്ടുന്നതിനിടയിൽ നന്ദു പറഞ്ഞു... "നീ എന്തിനാ ഇമ്മാതിരി വൃത്തികെട്ട പണിയൊക്കെ ചെയ്യുന്നേ... അതിന് ഇവിടെ ജോലിക്കാർ ഇല്ലെ... അവരെക്കൊ എവിടെ...??" "സരയു അമ്മക്ക് വെയ്യാ... ഇന്ന് രാവിലെ മുറ്റത്തെ വെള്ളം വഴുതി വീണതാ... അത് വെയ്യാതെ പണി എടുക്കുന്നത് കണ്ടപ്പോൾ എന്തോ പോലെ... ഒന്നില്ലെങ്കിലും പ്രായത്തിന് മൂത്തത് അല്ലെ...!!" "എന്റെ നന്ദു എന്തൊരു സ്വീറ്റ് ആണ്....അതൊക്കെ പോട്ടെ... ഇത് കഴിഞ്ഞില്ലേ ഇനി വാ...!" നിമ്മി നന്ദൂന്റെ കൈ പിടിക്കാൻ വേണ്ടി നിന്നതും... "ഞാൻ മേലൊന്ന് കഴുകിയിട്ടൊക്കെ വരാം.. അപ്പടി വിയർപ്പാ...!!" "ഒക്കെ വേഗം വാ ഞാൻ ബാൽക്കണിയിൽ ഉണ്ടാവും...!!"

അതും പറഞ്ഞോണ്ട് നിമ്മി അകത്തേക്ക് പോയി... നന്ദു മേലൊക്കെ കഴുകി ബാൽക്കണിയിലോട്ട് പോയി... "ഈ നിമ്മി ഇത് എവിടെ...?? ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞിട്ട്..??" നന്ദു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...അല്ല ഇനി മുറിയിൽ എങ്ങാനും ഉണ്ടാവോ..?? നന്ദു അതും ചിന്തിച്ചോണ്ട് മുറിയിലോട്ട് പോയി... അവിടെ ആണെങ്കിൽ നിവ്യേച്ചി മാത്രേ ഒള്ളൂ... "ചേച്ചി നിമ്മിയെ കണ്ടായിരുന്നോ... ഇവിടേം എവിടേം കാണുന്നില്ലല്ലോ...??" "ആഹ് അവള് പുറത്ത് പോയിരിക്കാ...!!" ഡ്രസ്സ്‌ എല്ലാം മടക്കി വെക്കുന്നതിനിടയിൽ നിവ്യ മറുപടി പറഞ്ഞു... "ഈ സന്ധ്യാ നേരത്തെ...??" "ആഹ് അവള് അമ്മേടെ കൂടെ പോയതാണ് എന്തോ വാങ്ങാനുണ്ടെന്നും പറഞ്ഞ് നയനയും പോയി...നീ എന്ത്യേ ചോദിച്ചേ..."" "ഏയ് ഇല്ല ഞാൻ ചുമ്മാ ചോദിച്ചതാ... ചേച്ചീടെ പണി നടക്കട്ടെ....!!" എന്നും പറഞ്ഞോണ്ട് നന്ദു അമ്മമ്മയുടെ മുറിയിലേക്ക് പോയി.... "ആഹ് കുഞ്ഞേ വന്നോ നീ....!!" "ആഹ് അമ്മമ്മേ അവിടെ മുഴുവൻ ഒച്ചയും ബഹളവുമാണ്..."

നന്ദു ഡോർ ചാരി കൊണ്ട് പറഞ്ഞു... "അച്ചു വന്നായിരുന്നു അവൻ പറഞ്ഞു എല്ലാരും വന്നിടുണ്ടെന്ന്... അല്ല നീലു മോള് എവിടെ അവളെ കണ്ടില്ലല്ലോ...??" "ഞാൻ വരുപ്പോ അവിടെ എല്ലാരോടും സംസാരിക്കുന്നുണ്ട്..." "ഹ്മ്മ്..." അമ്മമ്മ ഒന്ന് മൂളിയതും നന്ദു ഷെൽഫിൽ ഉണ്ടായിരുന്ന പഴയ ആൽബമൊക്കെ തുറന്നു നോക്കാൻ തുടങ്ങി... "ഈ പെണ്ണിത്... അതൊക്കെ വലിച്ച് എടുത്തോ നീ... അടുക്കി ഒതുക്കി വെച്ചതായിരുന്നില്ലേ...??" അമ്മമ്മ നന്ദൂനെ നോക്കി കൊണ്ട് പറഞ്ഞു... "ഇതൊക്കെ പിന്നെ കാണാൻ ഉള്ളത് അല്ലെ... പിന്നെന്തിനാ ഇതൊക്കെ എടുത്ത് വെക്കുന്നെ...??" നന്ദു ഫോട്ടോസ് എല്ലാം നോക്കുന്നതിനിടയിൽ പറഞ്ഞു... "ആഹ് നോക്കിക്കോ...!" "അമ്മമ്മേ നോക്കിയേ അമ്മയെ കാണാൻ എന്ത് ഭംഗിയാലെ..." നന്ദു വൈശാലിയുടെ ഫോട്ടോ എടുത്തോണ്ട് പറഞ്ഞു... "പക്ഷെ നിനക്ക് അവളെ ഭംഗി ഒന്നും കിട്ടീല്ലല്ലോ...!!" അമ്മമ്മ ചിരിച്ചോണ്ട് പറഞ്ഞു.... "ഹും എനിക്കെന്താ അമ്മമ്മേ ഒരു കുറവ് എന്നെ കാണാൻ ഭംഗിയില്ലേ...!!"

"ഉവ്വ്... ഇങ്ങനെയൊന്നും മിണ്ടാത പെണ്ണാ ഇപ്പോ കോളേജിലോട്ടൊക്കെ പോയി തുടങ്ങിയതിനു ശേഷം പെണ്ണ് വായ അടക്ക്ണില്ല്യ....!!" അമ്മമ്മ നന്ദൂനെ കളിയാക്കി കൊണ്ട് പറഞ്ഞതും നന്ദു ചുണ്ടും കൂർപ്പിച്ച് അമ്മമ്മയെ നോക്കി... "പോ... അവിടെന്ന് ഇനി ഞാൻ മിണ്ടതില്ല..." "അമ്മമ്മേടെ പൊന്നല്ലേ...." "എന്നാ പറ ഞാൻ വായാടി അല്ലെന്ന്....!!" "ഈ പെണ്ണ്... ആഹ് സമ്മതിച്ചു...!!" "അതെ അമ്മമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടേ...??കളിയാക്കരുത്..." "നീ ചോദിക്ക് കുഞ്ഞേ..." "അമ്മമ്മേ ഈ പ്രണയം എങ്ങനെ തോന്നുക...??" നന്ദു നഖവും കടിച്ചോണ്ട് ചോദിച്ചു... "എന്റെ ഭഗവതി ഈ പെണ്ണിന്റെ ഓരോ ചോദ്യം കണ്ടില്ലേ.... എവിടെന്നു പഠിച്ചു ഇമ്മാതിരി വേലത്തരമൊക്കെ...!!" അമ്മമ്മ നന്ദൂന്റെ കൈയ്യിൽ ഒരു അടി വെച്ച് കൊടുത്തോണ്ട് ചോദിച്ചു.... "ഹൗച്ച്... അടിക്കല്ലേ അമ്മമ്മേ... ഞാൻ ചുമ്മാ ചോദിച്ചതാ... ഇനി ചോദിക്കത്തില്ല... സത്യം..." നന്ദു കൈയ്യും ഉഴിഞ്ഞോണ്ട് പറഞ്ഞു.... "ആട്ടെ.... ന്റെ കുഞ്ഞിന് ഇപ്പോ ആരോടാ ഇപ്പോ പ്രണയമൊക്കെ തോന്നിയെ...??" അമ്മമ്മ നന്ദൂനെ നോക്കി കൊണ്ട് ചോദിച്ചു...

"അതൊന്നും ഇല്ല അമ്മമ്മേ... ആ ആരു ചേച്ചി ഇല്ലേ... ചേച്ചി പറയാണ് ഞാൻ എപ്പോഴും സഖാവിനെ അന്വേഷിക്കുന്നത് എനിക്ക് സഖാവിനെ ഇഷ്ട്ടായത് കൊണ്ടാണെന്നു...??എപ്പോഴും ചോദിചെന്ന് കരുതി അതിന് അർത്ഥം പ്രണയമാണേന്നാണോ...??" അത്‌ കേട്ടതും അമ്മമ്മ ഒന്ന് ചിരിച്ചു... "ചിരിക്കല്ലേ... ഞാൻ പറഞ്ഞത്തിന് മറുപടി താ..." "അല്ല നീ എന്തിനാ എപ്പോഴും സഖാവിനെ ഇങ്ങനെ അന്വേഷിക്കുന്നത്...!!" ചിരി നിർത്താതെയുള്ള അമ്മമ്മയുടെ ചോദ്യം കേട്ടതും നന്ദു ഒന്ന് പരുങ്ങി... "അത്‌..." "ആഹ് അത്‌ ബാക്കി പറ..." "അത്‌ അമ്മമ്മേ ഞാൻ... അത്‌ ഒന്നും ഇല്ല ചുമ്മാ ചോദിക്കുനതാ... " "ഉവ്വ്... അപ്പോ ആ കുട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല....!" "ഈ അമ്മമ്മ എന്തൊക്കെയാ പറയുന്നേ...!!" "നന്ദു നിന്നെ വല്ല്യച്ഛൻ വിളിക്കുന്നുണ്ട്...!" നിവ്യ വന്ന് പറഞ്ഞതും നന്ദു ഒന്ന് തലയാട്ടി കൊണ്ട് അവിടെന്ന് പോയി. "എടി നന്ദു നീ ഇത് എങ്ങോട്ടാ...!!" ഷാൾ ഇടുന്നതിനിടയിൽ നിമ്മി മുറിയിലേക്ക് ഇടിച്ച് കയറി കൊണ്ട് ചോദിച്ചു.... "ഞാൻ കോളേജിലേക്ക്..." "ഇനി രണ്ട് ദിവസത്തേക്ക് എങ്ങോട്ടും പോവണ്ട...!! നീ ഇങ്ങോട്ട് വന്നേ...!!"

നിമ്മി നന്ദൂന്റെ കൈ പിടിച്ചു പോവാൻ വേണ്ടി നിന്നതും വാച്ചും കെട്ടി കൊണ്ട് വരുന്ന നീലൂനെ ചെന്ന് ഇടിച്ചു... "എവിടെ നോക്കിയാടി... ഹോ നീയായിരുന്നോ...!!" നീലു വഴക്ക് പറയാൻ വേണ്ടി നിന്നതും നിമ്മിയെ കണ്ട് മുഖം തിരിച്ചു... "അല്ല നന്ദു നീയിത് എങ്ങോട്ടാ... വാ കോളേജിൽ പോവണ്ടേ..." നിമ്മി നന്ദൂന്റെ കൈ പിടിച്ചത് കണ്ടതും നീലു നന്ദൂനെ നോക്കി കൊണ്ട് ചോദിച്ചു... "ആഹ് ഞാൻ വരുവാ പക്ഷെ...!!" നന്ദു നിമ്മി പിടിച്ച കൈയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "ഓഹ്... എന്നാ വാ...!!" നീലു നന്ദൂന്റെ കൈ നിമ്മിയിൽ നിന്ന് വേർപെടുത്തി കൊണ്ട് തന്റെ കൈയ്യിനുള്ളിൽ വെച്ചു.... "അല്ല നിങ്ങള് ഇത് എങ്ങോട്ടാ...!!" നന്ദൂനെയും നീലൂനെയും കണ്ട് കൊണ്ട് യശോദ ചോദിച്ചു... "ഇന്ന് ക്ലാസ്സ്‌ ഉണ്ട് അപ്പോ കോളേജിലോട്ട്...!!" നീലു അവരെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു... "ഇന്ന് പോവാനോ... നാളെ ഒരു ചടങ്ങ് നടക്കുന്ന വീടാ... ഇവിടെ ഇപ്പോ എല്ലാരും ഉണ്ട്... അപ്പോ മോളെ നീ പോയാൽ എങ്ങനെ ശെരിയാവും...!!" യശോദ നീലൂന്റെ തോളിൽ കൈ വെച്ചോണ്ട് പറഞ്ഞതും നീലു അവരെ കൈ തട്ടിയിട്ടു.... "നാളെ അല്ലെ ചടങ്ങ് അല്ലാതെ ഇന്നൊന്നും അല്ലാലോ.. പിന്നെന്താ... നന്ദു നീ വന്നേ...!!" നീലു നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് പുറത്തേക്ക് പോയി...........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story