ഒരിളം തെന്നലായ്: ഭാഗം 18

orilam thennalay

എഴുത്തുകാരി: SAFNU

"നീലു വല്യമ്മ പറഞ്ഞത് കേട്ടൂടായിരുന്നോ... നീലു ഇന്ന് വന്നത് ഒട്ടും ശെരിയായില്ല...!!" കോളേജിൽ എത്തിയതും നന്ദു സ്കൂട്ടിയിൽ നിന്നും ഇറങ്ങിയതും നീലൂനോടായി പറഞ്ഞു... "നീ ഇതിൽ ഇടപെടെണ്ട... എനിക്കറിയാം എന്ത് ചെയ്യണം ചെയ്യണ്ടാ എന്ന്...!" അൽപ്പം ദേഷ്യത്തിൽ ആയിരുന്നു നീലൂവിന്റെ മറുപടി...അത് കേട്ടതും നന്ദു ഒന്നും പറയാതെ ബാഗും പിടിച്ചു ക്ലാസ്സിലേക്ക് നടന്നു... "നന്ദു ഇന്ന് എന്താ നേരത്തെ...!!" പെട്ടെന്ന് തന്റെ അടുത്ത് നിന്ന് ആരു ചേച്ചീടെ ശബ്ദം കേട്ടതും നന്ദു തലയുയർത്തി നോക്കി... "ചേച്ചിയോ...!" "ആഹ് അപ്പോ നന്ദു ഇവിടെ അല്ലല്ലേ... ആരെ ആലോചിച്ചു നടക്കാ...!!" ആരതി നന്ദൂനെ കളിയാക്കി കൊണ്ട് ചോദിച്ചു... "ചേച്ചിക്ക് എന്നെ കളിയാക്കുന്നത് കുറച്ചു കൂടുന്നുണ്ട്ട്ടോ...!!" നന്ദു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "അച്ചോടാ സോറി ഇനി കളിയാക്കില്ല... പോരെ.." "ഹ്മ്മ്..." "ഞാൻ കരുതി നന്ദു ഇന്ന് വരില്ലെന്ന്... അല്ല വീട്ടിലെ ആദ്യത്തെ പരിപാടി അല്ലെ...!!" "നീലു കൊണ്ട് വന്നതാ...നീലൂന് ആളും ബഹളും ഒന്നും ഇഷ്ട്ടല്ല്യാ...." "ആഹ്... അല്ല അത് സഖാവ് അല്ലെ...!!"

ആരതി മുന്നോട്ട് ചൂണ്ടി കാണിച്ചയുടനെ നന്ദു എവിടെന്നും പറഞ്ഞ് തിരിഞ്ഞതും സഖാവിനെ കണ്ട സന്തോഷത്തിൽ കൈ വീശി കാണിച്ച് ഉറക്കെ ഒരു വിളിയായിരുന്നു.... "സഖാവെ....." വിളി കേട്ടയുടനെ സഖാവ് തിരിഞ്ഞ് നോക്കി.... അപ്പോഴാണ് ആരു ചേച്ചി ഒന്ന് തൊണ്ടയനക്കിയത്... "ഹ്മ്മ് ഹ്മ്മ്....!!" അത് കേട്ടപ്പോ നന്ദൂന് കാര്യം മനസ്സിലായതും നന്ദു സഖാവിനെ കണ്ട് വേഗം ആരതിയുടെ പിന്നിലോട്ട് നിന്നു... "അല്ല ആരതി എന്നെ വിളിച്ചോ... വിളിച്ച പോലെ തോന്നി...!!" സഖാവ് അവരെ അടുത്തേക്ക് വന്നതും നന്ദു ആരതിയുടെ പിറക്കിൽ നിൽക്കുന്നത് കണ്ട് ഒരു ചിരിയോടെ ചോദിച്ചു... "ആര് ഞാനോ...?? ഇല്ലല്ലോ... ഇനി നന്ദു എങ്ങാനും...!!" ആരതി ഒരു കള്ള ചിരിയോടെ നന്ദൂനെ നോക്കി കൊണ്ട് പറഞ്ഞതും നന്ദു ഇടയിൽ കേറി കൊണ്ട് പറഞ്ഞു... "ഏയ്‌ ഞാനോ... ഞ... ഞാൻ ഒന്നും വിളിച്ചില്ല... അല്ല ഞങ്ങൾ കേട്ടില്ലല്ലോ... അല്ലെ ആരു ചേച്ചി....സഖാവിനെ ചുമ്മാ തോന്നിയതായിരിക്കും

" നന്ദു ആരതിയെ നോക്കി കൊണ്ട് പറഞ്ഞു... "ഹ്മ്മ് തോന്നിയതാ തോന്നിയതാ...അല്ല ആരതി ഇന്നലെ ആരോ പറഞ്ഞായിരുന്നല്ലോ എനിക്ക് നല്ല അടിയുടെ കുറവുണ്ടെന്ന്....ഇനി അതും തോന്നിയതാണോ..??" സഖാവ് മുണ്ട് മടക്കി കുത്തി കൊണ്ട് ചോദിച്ചതും നന്ദു അന്തം വിട്ട് രണ്ട് ഉണ്ടകണ്ണും പുറത്തേക്കിട്ട് ആരു ചേച്ചിയെ നോക്കി... "ചേച്ചി അതൊക്കെ പറഞ്ഞല്ലേ...!!" നന്ദു ചുണ്ടും കൂർപ്പിച്ച് മെല്ലെ ആരുവിന്റെ അടുത്തേക്ക് നിന്ന് കൊണ്ട് ചോദിച്ചതും ആരതി ചിരിച്ചോണ്ട് തലയാട്ടി... "ഹിയ്യോ പറഞ്ഞോ...!!" "അതുണ്ടല്ലോ സഖാവെ... ഞാൻ ചുമ്മാ പറഞ്ഞതാ... ഇനി പറയൂല്ല്യ ദേ സഖാവാണെ സത്യം...!!" "അതിന് ഞാൻ പറഞ്ഞോ നന്ദു അങ്ങനെ പറഞ്ഞെന്ന്...!!" "ഇല്ല പക്ഷേനിക്കറിയാം സഖാവ് എന്നെ ഉദേശിച്ച് പറഞ്ഞതാണെന്ന്...!!" "എന്നാ ഞാൻ അങ്ങോട്ട്‌...!!" സഖാവിന്റെയും നന്ദൂന്റെയും സംസാരം കണ്ട് ആരതി പറഞ്ഞു... "ആഹ് ആരതി നിന്നോട് കിച്ചു ഫസ്റ്റ് ബ്ലോക്കിലേക്ക് വരാൻ പറഞ്ഞായിരുന്നു ഞാൻ അത്‌ പറയാൻ വിട്ടു...."

സഖാവ് നെറ്റി ഉഴിഞ്ഞോണ്ട് പറഞ്ഞു... "ആഹ് ഞാൻ പോവാം..!!" അതും പറഞ്ഞോണ്ട് ആരതി ഫസ്റ്റ് ബ്ലോക്കിലേക്ക് പോയി... നന്ദു ആണെങ്കിൽ ആരതി പോയ വഴിലോട്ടും നോക്കി നിൽക്കാണ്... പെട്ടെന്ന് സഖാവ് വിരൽ ഞൊടിച്ചതും നന്ദു ഒന്ന് ഞെട്ടി... "എന്താ ഇത്രയും ആലോചിക്കാൻ...??" "ച്ചിം... ഒന്നൂല്യ..." നന്ദു ചുമൽ കൂച്ചി കൊണ്ട് ഒന്നുല്ല്യാന്ന് പറഞ്ഞു.. "എന്നാ വാ നമ്മുക്കൊരു ചായ കുടിക്കാം...!!" "ഞാൻ ഇല്ല... സഖാവ് പൊക്കോ.." "അതെന്താ ഞങ്ങൾ സഖാക്കാന്മാരെ കൂടെ ഇരുന്നു ചായ കുടിക്കില്ലേ..." "അയ്യോ അങ്ങനെ അല്ല... " "ആഹ് അങ്ങനെ അല്ലെങ്കിൽ വാ...!!" സഖാവ് നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് ക്യാന്റീനിലോട്ട് വിട്ടു.... ടേബിളിന്റെ ഒപോസിറ്റ് സൈഡിൽ ആയി രണ്ട് പേരും ഇരുന്നു... സഖാവ് ഫോണിൽ കാര്യമായിട്ട് എന്തോ ടൈപ്പുനുണ്ട്.... നന്ദു ബോർ അടിച്ചിട്ട് ചുറ്റും നിരീക്ഷിക്കുന്ന തിരക്കിൽ ആണ്... "ആഹ് നന്ദു പറ...നാളെയല്ലേ നിശ്ചയം" നന്ദൂന്റെ മുഖത്തു നോക്കിയതും ബോർ അടിക്കുന്നുടെന്ന് തോന്നിയത്തും സഖാവ് ഫോൺ പോക്കെറ്റിൽ ഇട്ട് നന്ദുവിനോടായി ചോദിച്ചു... "ആഹ് നാളെയാ... വീട്ടിൽ എല്ലാരും വന്നിടുണ്ട്... നല്ല രസാണ് എല്ലാരും ഉണ്ടാവുപ്പോ..."

നന്ദു ചോദിക്കാൻ കാത്ത് നിന്നപോലെ മറുപടി പറഞ്ഞു...നന്ദൂന്റെ സംസാരം കേട്ടതും സഖാവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.... "ആഹാ എന്നിട്ടാണോ നന്ദു വന്നേ... മോശായി...!!" അത്‌ കേട്ടതും നന്ദൂന്റെ ചുണ്ട് കോടി.. ""ഞാൻ മാത്രം അല്ല നീലുവും വന്നിടുണ്ട്..." "അത്ശെരി അപ്പോ നീലുവും ഉണ്ടല്ലേ..." "ഹ്മ്മ്...പിന്നെ ഞാൻ ഒരൂസം സഖാവിന്റെ വീട്ടിലോട്ട് വരാട്ടോ... ഭവാനിയമ്മയെ കാണാൻ..." "ഓഹ് അതിനെന്താ നന്ദു വന്നോ... ഭവാനിയമ്മക്കും നന്ദൂനെ വല്ല്യ കാര്യാ..." തിരിച്ചും മറുപടിയോനോണം സഖാവും പറഞ്ഞു... "അതെ സഖാവെ... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...??" നന്ദു ചുറ്റുമൊക്കെ നോക്കി സ്വകാര്യം എന്നപോലെ പതിയെ ചോദിച്ചു... "അതിനെന്താ നന്ദു ചോദിക്ക്...." "അത് പിന്നെ കിച്ചുവേട്ടനും ആരു ചേച്ചിയും തമ്മിൽ എന്താ ബന്ധം??" "ഓഹ് ഇതായിരുന്നോ നീ ഇത്രയും മെല്ലെ ചോദിച്ചേ...!!" സഖാവ് ഒരു ചിരിയോടെ ചോദിച്ചു... "സഖാവ് ചിരിക്കല്ലേ... ഹ്മ്മ് ഞാൻ ചോദിച്ചതിന് ഉത്തരം താ..."

നന്ദു ചിണുങ്ങി കൊണ്ട് പറഞ്ഞു... "പറയണോ...??" "ആഹ് പറ..." "ഹ്മ്മ് ഒക്കെ അവര് തമ്മിൽ എന്താ ബന്ധമെന്ന് ചോദിച്ചാൽ ഞാനും നന്ദുവും തമ്മിൽ എങ്ങനെയാണോ അത് പോലെ??" സഖാവ് ഒരു പുഞ്ചിരിയോടെ പറഞ്ഞതും നന്ദു ആകെ കൺഫ്യൂഷൻ ആയി... "അപ്പോ അവര് തമ്മിൽ...." നന്ദു ഓരോന്ന് ആലോചിച്ചു കൈ കൊണ്ട് താളം കാട്ടി കൊണ്ട് പറഞ്ഞതും സഖാവ് "അവര് തമ്മിൽ??" എന്ന് ചോദിച്ചോണ്ട് പുരികം പൊക്കി... "ഏയ്‌ അവര് തമ്മിൽ നല്ല സുഹൃത്തുകൾ ആണ് അല്ലെ സഖാവെ...!!" നന്ദു മനസ്സിലുള്ളത് എല്ലാം മായ്ച്ചു കളഞ്ഞ് പെട്ടെന്ന് സഖാവിന്റെ മുഖത്തു നോക്കി പറഞ്ഞു.... "ഹ്മ്മ്.....  ക്ലാസ്സ്‌ കഴിഞ്ഞ് നന്ദു വേഗം നീലൂന്റെ അടുത്തേക്ക് പോയി... "നീലു നമ്മുക്ക് വേഗം പോണം തറവാട്ടിലേക്ക് എല്ലാരും ഇല്ലെ അവിടെ..." നന്ദു നീലൂന്റെ കൈ പിടിച്ചോണ്ട് പറഞ്ഞു... "നന്ദു അടങ്ങി നിൽക്ക് നമ്മൾ ഇപ്പോ തറവാട്ടിലേക്ക് പോവുന്നില്ല കുറച്ച് കഴിയട്ടെ എന്നിട്ട് പോവാം...." നീലു കൈ മാറിൽ കെട്ടി വെച്ചോണ്ട് പറഞ്ഞു... "നീലു അവരൊക്കെ പറഞ്ഞതല്ലേ നേരത്തെ വരാൻ എന്നിട്ട്..."

"നന്ദു നിനക്കറിയുനതല്ലേ അവിടത്തെ ഒച്ചയും ബഹളവുമൊക്കെ എനിക്കാണെങ്കിൽ അതൊക്കെ കേട്ടാൽ ആകെ കൂടെ ഭ്രാന്ത് പിടിക്കും...." നീലു പറഞ്ഞയുടനെ അവളെ ഫോൺ റിങ് ചെയ്തു... അമ്മയെന്ന് കണ്ടതും നീലു ദേഷ്യത്തോടെ കാൾ കട്ട് ചെയ്തു.... "നീലു ഇളയമ്മ അല്ലെ... എന്തിനാ കട്ടാക്കിയേ...?? എടുത്ത് സംസാരിച്ചൂടെ..." "എന്നാ നീ സംസാരിക്ക് നിന്റെ അമ്മയല്ലേ...!!" ഇത്രയൊക്കെ പറഞ്ഞിട്ടും പിന്നെയും തന്നോട് ഓരോന്ന് പറയുന്ന നന്ദുന്റെ നേരെ നീലു ദേഷ്യത്തോടെ പറഞ്ഞു... "നീലു ഇളയമ്മ എനിക്ക് അമ്മേടെ സ്ഥാനത്ത് തന്നെയാ...എന്നെ നീലൂനെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കാണെങ്കിൽ ഞാൻ ഒരിക്കലും ദീപമ്മയെ അനുസരിക്കാതിരിക്കില്ല.... നീലു എന്തിനാ എപ്പോഴും ഇങ്ങനെ ദീപമ്മയോട് വഴക്കിടുന്നെ പാവല്ലേ ദീപാമ്മ..." "നന്ദു നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ എന്നെ നിങ്ങൾ ആരും തന്നെ മനസിലാക്കുന്നില്ല..." സഹികെട്ടു നീലു പറഞ്ഞു...

"നീലു എന്നോട് ക്ഷെമിക്ക് ഞാൻ എന്താ പറഞ്ഞതെന്ന് എനിക്ക് തന്നെ നിശ്ചല്ല്യാ... അതൊക്കെ ന്റെ പൊട്ടത്തരായി കൂട്ടിയാൽ മതി..." "നന്ദു എനിക്ക് നിന്നോട് ഒരു ദേഷ്യല്ല്യ... ഞാൻ പറഞ്ഞത് നമ്മുക്ക് കുറച്ച് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോവാം എന്നാണ്...അത് വരെ നമ്മുക്കൊന്ന് പുറത്ത് പോവാം...എന്താ ഒക്കെയല്ലേ..." നീലു ചിരിച്ചോണ്ട് നന്ദൂനെ നോക്കി പുരികം പൊന്തിച്ചു കൊണ്ട് ചോദിച്ചു... അതിന് മറുപടിയായി നന്ദു ഒന്ന് തലയാട്ടി..... തിരമാല മുന്നോട് വന്നതിനനുസരിച്ച് അത്‌ പിന്നിലേക്കും പോയുവന്നതെല്ലാം നന്ദു ഒരു കൗതുകാത്തോടെ നോക്കി കാണുകയാണ്... നീലു നന്ദൂന്റെ കൈകൾ മുറുക്കെ പിടിച്ചിടുണ്ട്.... "നീലു ഞാൻ അങ്ങോട്ട്‌ പോവട്ടെ നോക്ക് അവിടെ എല്ലാരും ഉണ്ട്..." തീരത്ത് കളിക്കുന്ന കുട്ടികളെ ചൂണ്ടി കാണിച്ച് കൊണ്ട് നന്ദു നീലൂനോടായി പറഞ്ഞു... "വേണ്ട... നീ ഇവിടെ നിന്നാൽ മതി..." അത് കേട്ടതും നന്ദു ചുണ്ട് ചുളുക്കി ഓരോന്ന് പിറുപിറുത്തു....നീലുന് അതെല്ലാം കേട്ട് ചിരി വന്നു....

"നന്ദു നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ടാ പറയുന്നേ അങ്ങോട്ട്‌ പോവണ്ടായെന്ന്..." "ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ..." "പക്ഷേ എനിക്ക് നീ കൊച്ചു കുട്ടിയെ പോലെ തന്നെയാ... നിനക്ക് എന്തെങ്കിലും വേണോ..." "ഹും എനിക്കൊന്നും വേണ്ട...." നന്ദു മുഖവും കേറ്റി വെച്ച് തിരിഞ്ഞു നിന്നു.... അത് കണ്ടതും നീലു നന്ദൂന്റെ കൈ പിടിച്ച് തിരമാലകൾക്കരികിലേക്ക് കൊണ്ട് പോയി.... "ദീപേ മോള് എന്ത്യേ... " "ആഹ് ചേച്ചി അവള് വരേണ്ട സമയം കഴിഞ്ഞല്ലോ... എവിടെ പോയി കിടക്കാവോ... ആകെ കൂടെ ഒരു ടെൻഷൻ..." ഉമ്മറത്തു നിന്ന് റോഡിലേക്കും നോക്കി കൊണ്ട് ദീപ പറഞ്ഞു.... "ആഹ് എന്നാ വരുന്നുണ്ടാവും..." "ഞാൻ പെണ്ണിനോട് പറഞ്ഞതാ ഒന്ന് നേരത്തെയൊക്കെ വരാൻ... " "എന്നാ ഒന്ന് വിളിച്ചു നോക്ക് " "ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...." മുറ്റത്തു വണ്ടിയുടെ ശബ്ദം കേട്ടതും ദീപയും അവരെ ചേച്ചിയും കൂടെ മുമ്പിലേക്ക് നോക്കി... "ആഹ് വന്നോ... എവിടെ ആയിരുന്നു മോളെ... ഞാൻ പറഞ്ഞതല്ലായിരുന്നോ നേരത്തെ വരാൻ....എല്ലാവരും നിന്നെ ചോദിച്ചു തുടങ്ങി.." "അമ്മേ ഒന്ന് വന്ന് കേറിയിട്ടൊള്ളു അപ്പോയെക്കും തുടങ്ങി...

ഞാൻ വന്നല്ലോ പിന്നെന്താ..." നീലു ഹെൽമെറ്റ്‌ ഊരുനത്തിനിടയിൽ പറഞ്ഞു... "ഞാൻ ഇനി ഒന്നും പറയുന്നില്ല നീ വേഗം പോയി കുളിച്ച് വല്ലതും കഴിക്കാൻ നോക്ക്... " "ആഹ്...." .. "ചേച്ചി ചേച്ചി ഈ സ്ലയ്ട്ട് ഒന്ന് കുത്തി തരോ... ദേ ഇവിടെ..." നിമ്മി നിവ്യയുടെ പിറക്കെ നടനൊണ്ട് ചോദിച്ചു... "നിമ്മി ഇതൊക്കെ ഒന്ന് തനിയെ ചെയ്തൂടെ... നോക്ക് ഞാൻ ഷർട്ട് അയൺ ചെയ്യാൻ പോവാ... നീ നന്ദൂനോട്‌ എങ്ങാനും പറ..." നിവ്യ അയൺ ബോക്സ്‌ എടുക്കുന്നതിനിടയിൽ പറഞ്ഞു... "ഇനി നന്ദു എവിടെ ആണാവോ...??" നിമ്മി നന്ദൂനെ തപ്പി അവളെ മുറിലേക്ക് പോയി... ഇവിടെ ഇല്ലല്ലോ ഈ പെണ്ണിത് ഇത് എവിടെ...? ഇനി ആ തൊഴുത്തിൽ എങ്ങാനും ഉണ്ടാവോ.. ഏയ്‌ വേണേൽ അവളെ അമ്മമ്മേടെ അടുത്ത് ഉണ്ടാവും...നിമ്മി നന്ദൂനെ തപ്പി അമ്മമ്മേടെ മുറിയിലേക്ക് പോയതും പ്രതീക്ഷിച്ചപോലെ തന്നെ നന്ദു അവിടെ ഉണ്ടായിരുന്നു.... "ആഹ് നല്ല ആളാ ഇപ്പോഴും ഒരുങ്ങിയില്ലേ നീ..."

"ഇല്ല നിമ്മി അമ്മമ്മക്ക്..." "അയ്യോ എന്ത് പറ്റി..." നിമ്മി അമ്മമ്മക്കരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു... "അമ്മമ്മക്ക് വെയ്യെന്നാ തോന്നുന്നേ..." "എനിക്കൊന്നുല്ല്യ കുട്ട്യാളെ...മരുന്ന് കഴിച്ചാലൊക്കെ മാറിക്കോളും..." അമ്മമ്മ എണീറ്റ് ഇരിക്കാൻ നോക്കിയതും നിമ്മി "സൂക്ഷിച്ചെന്നും" പറഞ്ഞോണ്ട് കൈ പിടിച്ചു.... "നന്ദു ഞാൻ പോയി വല്യച്ഛനോട് പറയാം..." നിമ്മി അതും പറഞ്ഞോണ്ട് പോവാൻ വേണ്ടി നിന്നതും അമ്മമ്മ അവളെ തടഞ്ഞു.... "വേണ്ട മോളെ... ഇപ്പോ ഒന്നൂല്ല്യാ...നല്ലൊരു ദിവസായിട്ട്..." "എന്ന് വെച്ച് ഹോസ്പിറ്റലിൽ പോവണ്ടേ..." "വേണ്ട കുഞ്ഞേ...നിങ്ങള് പോയി ഒരുങ്ങിക്കോ...." നിമ്മിയും നന്ദുവും എത്രയൊക്കെ പറഞ്ഞിട്ടും അമ്മമ്മ വേണ്ടെന്ന് തന്നെ പറഞ്ഞു... അവസാനം നന്ദു നിമ്മിയോട്‌ പൊക്കോളാൻ പറഞ്ഞു... "ഞാൻ ഒറ്റക്ക് പോവേ... വാ നീയും കൂടെ വാ..." "ആഹ് നീയും കൂടെ പോ... നന്ദു അവരെല്ലാവരും ഉണ്ടാവുപ്പോ നീ ഇവിടെ നില്കുന്നത് ശെരിയാണോ..." "അത്‌ തന്നെ...!!" നിമ്മിയും അമ്മമ്മയുടെ കൂടെ പറഞ്ഞു... "ഹ്മ്മ് എന്തെങ്കിലും വേണെകിൽ വിളിക്കണേ..." "ഈ പെണ്ണിത് ഞാൻ വിളിച്ചോളാം... നീ ഇപ്പോ പോയി ഒരുങ്ങിക്കോ..." അമ്മമ്മ നിർബന്ധിച്ചതും നന്ദു നിമ്മിയുടെ കൂടെ പോയി............തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story