ഒരിളം തെന്നലായ്: ഭാഗം 19

orilam thennalay

എഴുത്തുകാരി: SAFNU

"നന്ദു ഈ ജിമികി നിനക്ക് നന്നായി ചേരും ഇന്നാ ഇത് നീ ഇട്ടോ..." നിമ്മി കൈയ്യിൽ ഉണ്ടായിരുന്ന ജിമികി നന്ദൂന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "നിമ്മി എനിക്ക്....ഇത് നീ തന്നെ വെച്ചോ എനിക്ക് വേണ്ട..." നന്ദു ഒട്ടും ഉത്സാഹം ഇല്ലാതെ പറഞ്ഞു...അത് കണ്ടപ്പോൾ നിമ്മി നന്ദൂന്റെ അരികിൽ പോയി ഇരുന്നു.... "എന്ത് പറ്റി നന്ദു... അമ്മമ്മേടെ കാര്യം ആലോചിച്ചിട്ടാണോ ടെൻഷൻ...??" "അതില്ലെന്ന് പറയുന്നില്ല... മനസ്സ് ഇപ്പോ ശെരിയല്ല... എന്തോ അരുതാത്തത് സംഭവിക്കാൻ പോവുന്ന പോലെ..." "എന്റെ നന്ദു നീ അരുതാത്തത് എന്ന് ഉദേശിച്ചത്‌ എന്താണെന്നു എനിക്ക് മനസ്സിലായില്ല... പക്ഷേ ഞാൻ വിചാരിക്കുന്നത് ആ വടയക്ഷി അച്ചുവേട്ടന്റെ തലയിൽ ആവുന്നത് ആണ് 😂 " നിമ്മി ചിരിച്ചോണ്ട് പറഞ്ഞപ്പോഴും നന്ദൂന്റെ മനസ്സ് അസ്വസ്ഥതമായിരുന്നു... "നിമ്മി തമാശയല്ല... എനിക്ക് എന്തോ..." "എന്റെ പൊന്ന് നന്ദു നിന്റെ ഫിലോസഫി കേൾക്കാനൊന്നും എനിക്ക് വെയ്യാ...

ദേ നീ ഇന്നാ ജിമികി കൂടെ ഇട് അപ്പോ പെർഫെക്ട് ആവും..." നിമ്മി ജിമികി എടുത്ത് നന്ദൂന്റെ കാതിൽ അണിഞ്ഞു... "നിവ്യേച്ചി എവിടെ...??" "ചെറിയമ്മ ചേച്ചിയെ നീലൂന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടിരുന്നു... എന്തായി ആവോ?? വാ നമ്മുക്കൊന്ന് പോയി നോക്കാം..." നിമ്മി നന്ദൂന്റെ കൈ വരാന്തയിലേക്ക് ഇറങ്ങി.... "ആഹ് നിവ്യേച്ചി അല്ലെ ഇത് " നീലൂന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന നിവ്യയെ കണ്ടതും നന്ദു ചോദിച്ചു... "അതേലോ... ചേച്ചി നീലൂനെ ഒരുക്കി കഴിഞ്ഞോ...??" നിമ്മി നിവ്യയോടായി ചോദിച്ചു... "ഞാൻ വന്നപ്പോയെക്കും അവള് ഒരുങ്ങിയിട്ടുണ്ട്...!!" "എന്നാ ഞാൻ കണ്ടിട്ട് വരാം...!!" നന്ദു അതും പറഞ്ഞോണ്ട് മുറിലേക്ക് പോവാൻ വേണ്ടി നിന്നതും നിവ്യ പിറകിൽ നിന്നും വിളിച്ചു... "നന്ദു നീലു അവിടെ ഇല്ല... ഒരു കാൾ വന്നപ്പോ പുറത്തേക്ക് പോവുന്നത് കണ്ടു..." "കോളോ..?? എന്നിട്ട് എവിടെക്കാ പോയത്..." "താഴെക്ക് പോവുന്നത് കണ്ടു...!!" നിവ്യ താഴേക്ക് നോക്കി കൊണ്ട് പറഞ്ഞു... .

"നീലിമ എന്താ തന്റെ പ്ലാൻ...??" കാൾ എടുത്തയുടനെ അയാളത് ചോദിച്ചതും നീലു ഒന്ന് ചിരിച്ചു.... "അതൊക്കെയുണ്ട് അങ്കിൾ... എല്ലാം ശുഭമായി കഴിയട്ടെ എന്നിട്ട് വിളിക്കാം...!!" "ഇത് മുടക്കാൻ ഒരൊറ്റ വഴിയെയൊള്ളു അത് കുറച്ച് റിസ്ക് ആണ്... മാത്രമല്ല അങ്ങനെ നടന്നാൽ അത് നന്ദൂനെ സാരമായി ബാധിക്കും..അത് കൊണ്ട് നീ ആ വഴി തിരഞ്ഞെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല....!!" "എന്നാൽ അങ്കിളിന് തെറ്റി... ഈ നിശ്ചയം മുടക്കാൻ ഞാൻ ആ വഴി മാത്രേ കണ്ടോള്ളൂ...!!" "നീലു നീ.... അപ്പോ അവര് നന്ദുനെ ...??" "ഇല്ല അങ്കിൾ...അവര് നന്ദുനെ കൊണ്ട് പോവില്ല അതിന് ഞാൻ സമ്മതിക്കില്ല..." "നീലു നീ എത്ര വലിയ മണ്ടത്തരമാണ് ചെയുന്നതെന്ന് നിനക്കറിയോ... ഇതൊക്കെ നിനക്ക് പിന്നീട് ദോശം ചെയ്യും..." അയാൾ ആകുലതയോടെ പറഞ്ഞു.... "എനിക്കറിയാം അങ്കി..." "നീലു ഇവിടെ എന്തെടുക്കുവാ...!!" നീലു മറുപടി പറയാൻ നിന്നപ്പോയെക്കും നന്ദു അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു...

അത് കേട്ടറിഞ്ഞോണം അയാൾ ഫോൺ കട്ട് ചെയ്തു... "ആഹ് ഞാൻ...എന്റെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു വിഷ് അറിയിക്കാൻ വേണ്ടി... അവിടെ ഫുൾ ബഹളമായൊണ്ട് ഞാൻ ഇങ്ങോട്ട് വന്നതാ... അല്ല എന്താ വിളിച്ചേ...??" നന്ദൂനെ കണ്ട് നീലു ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്നും അറിയാത്ത പോലെ നന്ദൂനോടായി ചോദിച്ചു.... "വെറുതെ വിളിച്ചതാ...ഒരുങ്ങിയെന്ന് നിവ്യേച്ചി പറഞ്ഞു... അപ്പോ ഒന്ന് കാണാന്ന് വിചാരിച്ചു...!!" "ഓഹ് അതിനായിരുന്നോ...എന്നാ വാ അകത്തേക്ക് നടക്ക്...!!" നീലു നന്ദൂന്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു. "നിമ്മി നീ എവിടെയായിരുന്നു...!!" ഡ്രെസ്സും പൊക്കി പിടിച്ചോണ്ട് വരുന്ന നിമ്മിയെ കണ്ടതും സുമിത്ര ചോദിച്ചു... "ഞാൻ നന്ദൂന്റെ അടുത്ത്ന്ന്... ആഹ് അമ്മേ നന്ദൂന്റെ അമ്മമ്മക്ക് തീരെ വെയ്യാ... ഞാൻ പറഞ്ഞതാ വല്യച്ഛനോട്‌ പറയാമെന്ന് പറഞ്ഞതാ അവര് സമ്മതിച്ചില്ല...!!" "ആഹ് ഞാൻ പറയാം അവരോട് നീ ചെന്ന് ആ പ്ലൈറ്റ് എല്ലാം ഇങ്ങോട്ട് എടുത്ത് വാ... ആ ഗ്ലാസ്‌ എടുക്കാനും മറക്കണ്ട...!!" സുമിത്ര പറഞ്ഞതും നിമ്മി തലയാട്ടി കൊണ്ട് അടുക്കളയിലോട്ട് പോയി.... "ആഹ് ദീപേട്ടത്തി ഇവിടെ ഉണ്ടായിരുന്നോ...!!"

അവിടെ വന്നവരുമായി സംസാരിക്കുന്ന ദീപയെ കണ്ടതും സിമിത്ര അങ്ങോട്ട്‌ പോയി... "ഏട്ടത്തി ഒന്ന് ഇങ്ങോട്ട് വന്നേ...!!" അവരെ ഇടയിൽ നിന്ന് സുമിത്ര ദീപയെ ഒരു ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ട് വന്നു... "എന്താ സുമിത്രെ...??" "ഏട്ടത്തി വൈശാലിന്റെ അമ്മക്ക് സുഖമില്ലെന്ന് ഏട്ടനോട് പറഞ്ഞു ഒന്ന് ഹോസ്പിറ്റലിൽ പോയി വരാം... ഒന്നില്ലെങ്കിലും നമ്മുടെയൊക്കെ അമ്മേടെ പ്രായമില്ലേ അവർക്ക്..." അത്‌ കേട്ടതും ദീപ താല്പര്യമില്ലത്ത മട്ടിൽ മുഖം തിരിച്ചു... "അല്ല നിങ്ങള് ഇവിടെ നിൽക്കണോ... നിശ്ചയത്തിന് സമയായി...!!" യശോദ രണ്ട്പേരെയും അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു... "അത്‌ വൈശാലിയുടെ അമ്മക്ക് സുഖമില്ല...അവരേം കൊണ്ട് ഒന്ന് ഹോസ്പിറ്റൽ വരെ പോവാമെന്ന് വിചാരിച്ചു..!!" സുമിത്ര "എന്താ സുമിത്രെ നീയി പറയണേ... നല്ലൊരു കാര്യം നടക്കാൻ പോവുന്ന വീടാ.. അതിനിടക്ക് വന്നോളും ഓരോ നശൂലങ്ങൾ...!!" യശോദ ദേഷ്യത്തിൽ പറഞ്ഞു... "എന്തൊക്കെ ഏട്ടത്തി ഈ പറയുന്നേ...??" സുമിത്ര "ഇതൊക്കെ അവര് കരുതി കൂട്ടി ചെയ്യുന്നതാ... അല്ലെങ്കിൽ ദീപേ നീയൊന്ന് ആലോചിച്ചു നോക്ക്...

നമ്മടെ മക്കളെ നിശ്ചയത്തിന്റെ അന്ന് തന്നെ തള്ളക്ക് അസുഖം കൂടിയത്... അവരെ പേരകുട്ടിക്ക് കിട്ടാത്ത സൗഭാഗ്യം നമ്മുടെ നീലൂന് കിട്ടാൻ പോവുന്നതിന്റെ അസൂയയാണ് ആ തള്ളക്ക്....!!" യശോദ ദേഷ്യം അണപല്ലിൽ കടിച്ചമർത്തി കൊണ്ട് പറഞ്ഞു.... "യശോദേട്ടത്തി എന്തൊക്കെയാ ഈ പറയുന്നേ അവർക്ക് ഇന്നും ഇന്നലെയും വെയ്യാത്തായത് ഒന്നുമലല്ലോ...?? എന്നിട്ട് അവരോട് നിമ്മി ഹോസ്പിറ്റലേക്ക് പോവാൻ വേണ്ടി പറഞ്ഞപ്പോ അവര് വേണ്ടായെന്നാ പറഞ്ഞെ... അതും ഇവിടത്തെ നിശ്ചയതിന് ഒരു തടസ്സാവേണ്ടന്ന് കരുതി... അങ്ങനെയുള്ളോരേ പറ്റി ഏട്ടത്തിക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നെ...??" സുമിത്ര യശോദയോടായി ചോദിച്ചു... "ഏട്ടത്തി സുമിത്ര പറഞ്ഞത്തിലും കാര്യമുണ്ട്...!!" ദീപ "ദീപേ നീ ഇപ്പോ ഇതൊന്നും കാര്യമാക്കേണ്ട... നീ അങ്ങോട്ട്‌ ചെല്ല്...!!" യശോദ ദീപയെ നിർബന്ധിച്ചു പറഞ്ഞയച്ചു.... "യശോദേട്ടത്തി എന്ത് പണിയാ ഈ കാണിച്ചേ... ഇതൊക്കെ മോശമാണ് കേട്ടോ..." സുമിത്ര അൽപ്പം ഈർഷ്യത്തോടെ ആയിരുന്നു പറഞ്ഞത്.... "നീ വല്ലപ്പോയൊക്കെ അല്ലെ സുമിത്രേ നാട്ടിലേക്ക് വരാറ്...

അവര് ഇതൊക്കെ അറിഞ്ഞോണ്ട് ചെയ്ത് കൂട്ടുന്നതാണെന് എനിക്ക് അറിയാം...നിനക്ക് ഇപ്പോയൊന്നും മനസ്സിലാവില്ല..." "എന്ത് മനസ്സിലാവില്ലെന്ന്..." "നീ ഇനി അതൊക്കെ വിട് അവിടെക്ക് ചെല്ല്... പിന്നെ ഇക്കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി.... "ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നേ ഞാൻ..." സുമിത്ര ബാക്കി പറയും മുമ്പ് ഓരോന്ന് പറഞ്ഞ് യശോദ അവളെ വാ അടപ്പിച്ചു നിശ്ചയം നടക്കുന്നയിടത്തേക്ക് പറഞ്ഞയച്ചു.... ഹേ... ഓരോരുതര് ഓരോന്ന് പറഞ്ഞ് ഈ നിശ്ചയം മുടങ്ങുമെന്നാ തോന്നുന്നേ...എന്റെ പ്ലാൻ എല്ലാം തെറ്റുന്നുണ്ടല്ലോ... എന്തൊക്കെ വന്നാലും ഈ നിശ്ചയം നടക്കണം... അതിന് ആര് തടസ്സം നിന്നാലും....!! ഒരുതരം വാശിയോടെ യശോദ മനസ്സിൽ ഉറപ്പിച്ച് സുമിത്രക്ക് പിന്നാലെ പോയി.. "എടാ അച്ചു നേരെ നിക്ക്.... എടി നിമ്മി നീ ബാക്കിലേക്ക്...ആഹ് അങ്ങനെ തന്നെ അപ്പു നീ ദർശന്റെ അടുത്ത് നിന്ന് കുറച്ചു ബാക്കോട്ട് നിക്ക്... ആഹ് ഇപ്പോ പെർഫെക്ട്...!!" റാം ഫോട്ടോ എടുക്കാൻ ഓരോരുത്തർക്കും പ്ലേസ് കറക്റ്റ് ചെയ്ത് കൊടുക്കാണ്... "എന്ത് പെർഫെക്ട് നീലു ഇല്ലല്ലോ...!!" നിവ്യ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു...

"അത് കറക്റ്റ്.... അല്ല പറഞ്ഞപോലെ നീലു എവിടെ...??" നിഖിൽ നിവ്യയെ നോക്കി കൊണ്ട് ചോദിച്ചു... "നീലു ചേച്ചി വരുന്നില്ല... ഞാൻ വിളിച്ചതാ..!" നയന "ആഹ് വരാത്തവർ വരണ്ട... " നിമ്മി മേലോട്ടും നോക്കി കൊണ്ട് പറഞ്ഞു... "നിമ്മി നന്ദു എവിടെ...??" നന്ദു കൂട്ടത്തിൽ ഇല്ലാ എന്നറിഞ്ഞതും ശ്വാത ചോദിച്ചു... "നന്ദു ആകെ ഡിസ്റ്റർപിട് ആണ്... എന്താണെന്നു അറിയില്ല...!!" നിവ്യ "നന്ദൂനെ ഞാൻ പോയി വിളിച്ചോണ്ട് വരാം.." ശ്വാത അതും പറഞ്ഞോണ്ട് പോവാൻ വേണ്ടി നിന്നതും ദർശൻ തടഞ്ഞു.നിശ്ചയതിന് സമയമായതും നീലു ദർശന്റെ അരികിലേക്ക് നിന്നു... നീലൂന്റെ മുഖത്തു വല്ല തെളിച്ചമൊന്നും ഇല്ലെങ്കിലും ദർശൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... തിരിച്ച് ഒരു കണ്ണുരുട്ടൽ ആയിരുന്നു മറുപടി... "എന്നാ പിന്നെ ചടങ്ങിലേക്ക് കടക്കാം മക്കള് മോതിരം ഇട്ട് കൊടുത്തോളു..." ദാസ് പറഞ്ഞതും ദർശൻ തലയാട്ടി ചിരിച്ചോണ്ട് റിങ് എടുത്തു.... ഈശ്വരാ... ഞാൻ വിചാരിച്ചപോലെ എല്ലാം നടന്നാൽ മതിയായിരുന്നു... നീലു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു... "മോളെ കൈ നീട്ടി കൊടുക്ക്..." സുമിത്ര പറഞ്ഞതും നീലു ഒന്ന് ഞെട്ടി കൊണ്ട് ദർശനെ നോക്കി...

പിന്നെ സുമിത്രയേ നോക്കി ഒന്ന് ചിരിച്ച ശേഷം പയ്യെ ദർശന് നേരെ കൈ നീട്ടി.....!! പെട്ടെന്ന് മുറ്റത്തു രണ്ട് മൂന്നു വണ്ടികൾ വന്ന് നിന്നതും എല്ലാവരും ഒന്ന് ഞെട്ടി കൊണ്ട് പുറത്തേക്ക് നോക്കി.... ഡോർ തുറന്ന് ഇറങ്ങി വരുന്നയാളെ കണ്ടതും കൂടി നിന്ന പലരും അത് ആരാണെന്നു അറിയാതെ പരസ്പരം ഓരോന്ന് പിറുപിറുത്തു... എന്നാൽ ദാസിന്റെയും യശോദയുടെയും ദീപയുടേയുമൊക്കെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.... "രാജഗോപാൽ മൂർത്തി...!!" ദാസ് ആ പേര് പറഞ്ഞതും നീലൂന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു... "എന്താ ഏട്ടാ പ്രശ്നം..??" മാഷ് അതും പറഞ്ഞോണ്ട് ഉമ്മറത്തേക്ക് വന്നതും മൂർത്തിയെ കണ്ട് ഒന്ന് തറഞ്ഞ് നിന്നു.... "ഏട്ടാ ഇയാൾ എന്താ ഇവിടെ...??" ദീപ മാഷിന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... "ദീപേ എന്നിക്കറിയില്ല... ഇവര് "മാഷ് ദീപക്ക് നേരെ തിരഞ്ഞതും മൂർത്തി മാഷിന്റെ മുമ്പിൽ വന്ന് നിന്നു.... ""ഗോപാലൻ നാം ഇങ്കെ ഇരുപ്പമം എൻട്രു സെറ്റ്റും എതിർപ്രക്കാവില്ലൈ .. ഇങ്കു എതാവതു വിശേഷം നടക്കിറതാ... ആണാ അപ്പുറം നാം മ്മ പഴയെ പകയിയി മാറ്റി പുതു ഉറവായ് ഏർപ്പറുതിക്ക് കൊള്ളലാമ്മാ..."

(എന്താ ഗോപാലന് ഞങ്ങളെ ഇവിടെ ഒട്ടും പ്രതീക്ഷിചില്ല അല്ലെ.. ഇവിടെ എന്തെങ്കിലും വിശേഷം നടക്കാന് പോവണോ... എന്നാ പിന്നെ നമ്മുക്ക് നമ്മുടെ ആ പഴയ ശത്രുതയൊക്കെ ഒന്ന് മാറ്റി ഒരു പുതിയ ബന്ധം സ്ഥാപിക്കാം അല്ലെ ) മാഷിന്റെ തോളിൽ തട്ടി കൊണ്ട് മൂർത്തി പറഞ്ഞതും ദാസ് ദേഷ്യത്തിൽ മുന്നോട് വന്നതും മാഷ് ദാസിനെ തടഞ്ഞു... രാജഗോപാൽ മൂർത്തി... തമിഴ്നാട്ടിലെ അറിയപ്പെട്ട ഒരു തറവാടി... വൈശാലിയുടെ അച്ഛൻ.. ചുരുക്കി പറഞ്ഞാൽ നന്ദൂന്റെ മുത്തച്ഛൻ....!! വീടും വീട്ടുകാരും മറന്ന വൈശാലിയുടെ മകളെ കഴിഞ്ഞ ദിവസം കിട്ടിയ ഒരു കത്തിലൂടെയാണ് വീണ്ടും ഓർമ്മിക്കുന്നത്... "നിങ്ങള് ഒരു പ്രശ്നതിന് വന്നതാണെങ്കിൽ അത് വേണ്ട...ഇപ്പോ ഇവിടെ ഒരു ചടങ്ങ് നടക്കാൻ പോവാണ്..." ദാസ് മുന്നോട് വന്ന് കൊണ്ട് പറഞ്ഞതും മൂർത്തിയൊന്ന് കോടി ചിരിച്ചു... ""ഞങ്ങൾ എന്ത പ്രശനത്തേക്കും വരവില്ല്യേ...വൈശാലിയിൻ കോളന്തിയെ എങ്കളുത്താൻ സെല്ല അനുമതിക്കാ വേണ്ടു..

.ആണാൽ ഞങ്ങ ഇങ്കറെന്തു വെളിഏറലാം...." (ഞങ്ങൾ ഒരു പ്രശ്നത്തിനും വന്നതല്ല... ഞങ്ങളെ വൈശാലിയുടെ കുട്ടിയെ ഞങ്ങളെ കൂടെ പോരാൻ സമ്മതിക്കണം.... എന്നാൽ ഞങ്ങൾ ഇവിടുന്ന് പൊക്കോളാം...!!)" മൂർത്തി കൂടെയുള്ള ആൾക്കാരെ നോക്കി പിന്നെ ദാസ്നോടായി പറഞ്ഞു... "അത് നടക്കില്ല... നന്ദൂനെ ഇവിടുന്ന് കൊണ്ട് പോവാൻ സമ്മതിക്കില്ല... അത് അന്ന് കോടതിയിൽ നിന്ന് തന്നെ തീരുമാനിച്ച കാര്യമാണ്...ഇങ്ങനെ ഒരു ആഗ്രഹം മനസ്സിൽ വെച്ചോണ്ട് ആണ് മൂർത്തിയിടെയും പിന്നെ ഈ ഗുണ്ടകളുടെയും വരവെങ്കിൽ ഇത് ചെന്ന് അവസാനിക്കുന്നത് അങ്ങ് കോർട്ടിൽ ആയിരിക്കും... സമയം മേനെക്കെടുത്താതെ മൂർത്തി സാറും പിള്ളേരും പോവുന്നതാ നല്ലത്....!!" ഒരുതരം പുച്ഛ ഭാവത്തോടെ ദാസ് പറഞ്ഞതും അയാളെ മുഖത്തു ദേഷ്യം കൊണ്ട് നിറഞ്ഞു... ""ഞാൻ എൻ പെറ്റിയേ അലൈതക്ക് സെല്ല വന്തേയ്ൻ അവൾ ഇവളവ് കാലമാക ഉണ്ണുട്ടൻ ഇറുത്താൻ...ഇപ്പോത്തു അവളെ നാം മിതാം വിട്ട വിടവേണ്ടു... " ( ഞാൻ എന്റെ പേരക്കുട്ടിയെ കൊണ്ട് പോവാൻ വന്നതാണ്... ഇത്രയും കാലം അവള് നിങ്ങളെ കൂടെ നിന്നു...

ഇനി അവളെ ഞങ്ങൾക്ക് വിട്ട് തരണം...)" ഇവിടെ നടക്കുന്ന സംഭവം ഏകദേശം എല്ലാവർക്കും മനസ്സിലായി... ഓരോരുത്തരും ഓരോന്ന് പിറുപിറുക്കൻ തുടങ്ങി.... "ഓഹ് അപ്പോ ഇതാണല്ലേ നന്ദൂന്റെ മുത്തച്ഛൻ...!" നിഖിൽ ദർശനെ നോക്കി കൊണ്ട് ചോദിച്ചു... "ഹ്മ്മ് അവരെ സംസാരം വെച്ച് നോക്കാണെങ്കിൽ അവര് വീണ്ടും പ്രശ്നത്തിനായി വന്നതാണ്...!!" "അതൊക്കെ അന്നേ തീർന്നതല്ലേ അച്ചു... കോടതിയിൽ വെച്ച് ഒപ്പിട്ടത്തുമാണ് നന്ദൂനെ ഇനി അവർ കാണുകയോ കൊണ്ട് പോവാൻ ശ്രമിക്കുകയോ ഇല്ലെന്ന്....പിന്നെ ഇവരിതെന്ത് ഭാവിച്ചാ...!!" നിഖിൽ ദർശനോടായി പറഞ്ഞതും നീലു ഒന്നും അറിയാത്ത മട്ടിൽ നിന്നു... "അതെല്ലടാ അതൊക്കെ കഴിഞ്ഞിട്ട് വർഷം 12 കഴിഞ്ഞു... എന്നിട്ട് ഇപ്പോ ഇവരെന്താ ഈ പേരും പറഞ്ഞ് വന്നേക്കുന്നത്... എനിക്ക് തോന്നുന്നത് ഈ നിശ്ചയം മുടക്കാൻ ആരോ ഇതൊക്കെ കരുതി കൂടി ചെയ്തതാണെന്നാ..." റാം അത് പറഞ്ഞതും നീലു ആകെ ഡിസ്റ്റർപ്പ് ആയി... താൻ ആണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞാൽ പിന്നെ എല്ലാവരും തന്നെ വെറുക്കും..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story