ഒരിളം തെന്നലായ്: ഭാഗം 2

orilam thennalay

എഴുത്തുകാരി: SAFNU

ഇല്ല...!! ഇളയമ്മ നിന്നെ എന്നെങ്കിലും അംഗീകരിക്കും.. " "അങ്ങനെ ഒന്ന് ഉണ്ടാവോ എന്ന് എനിക്കറിയില്ല നീലു..." "നന്ദു നീ ഇങ്ങനെ ഒന്നും പറയല്ലെട്ടോ ഞ.. ഞാൻ " പെട്ടന്ന് നീലുവിലുണ്ടായ മാറ്റം നന്ദൂനെ വല്ലാതെ അത്ഭുതപെടുത്തി, "നീലു എന്റെ പേരും പറഞ്ഞ് ഇളയമ്മയോട് വഴക്കിനൊന്നും പോവണ്ടട്ടോ... എനിക്ക് സങ്കടമൊന്നും ഇല്ല..." നന്ദു ഒഴുകി വന്ന കണ്ണുനീർ തുടച്ച് കൊണ്ട് പോവാൻ നിന്നതും നീലു അവളെ കൈയ്യിൽ പിടിത്തമിട്ടു... "എന്താ നീലു എന്തേലും പറയാനുണ്ടോ..." "നീയും സഖാവും നല്ല കൂട്ട് അല്ലെ..." അത്‌ ചോദിച്ചതും നന്ദൂന്റെ കണ്ണ് വിടർന്നു.. "അതെല്ലോ... ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്,,, എന്താ നീലു ചോദിച്ചേ..." "അത്‌ പിന്നെ,, ക്യമ്പസിൽ പൊതുവെ ഒരു സംസാരം ഉണ്ട്,, നീയും സഖാവും തമ്മിൽ എന്തോ ഒരു ഡിഗോൽഫി ഉണ്ടെന്ന് ..." നന്ദൂന് ഇതെല്ലാം കേട്ടപ്പോൾ ചിരിയാണ് വന്നത്..

"ആരാ ഇതൊക്കെ നീലുനോട്‌ പറഞ്ഞത്,,, അങ്ങനെ ഒന്നും ഇല്ലട്ടോ.." അത്‌ കേട്ടപ്പോഴാണ് നീലുന് ശ്വാസം നേരെ വീണത്.. നീലു നന്ദൂന്റെ കൈയ്യിലേക്ക് ഒരു കടലാസ് വെച്ച് കൊടുത്തു... "ഇതെന്താ നീലു..."പേപ്പർ തുറക്കാൻ വേണ്ടി നിന്നതും നീലു നന്ദൂനെ തടഞ്ഞു... "ഇത് നീ തുറക്കണ്ട,,,നീയും സഖാവും ഫ്രണ്ട്സ് അല്ലെ,,, നീ ഇത് സഖാവിന് കൊടുക്കണം..!ഞാൻ തന്നതാണെന് പറയണം കേട്ടോ.." "ഓഹ്.. പറയാലോ....ഹ്മ്മ് മനസിലായിട്ടോ..."നന്ദു അവളെ കളിയാക്കികൊണ്ട് പറഞ്ഞതും നീലുന് ചിരി വന്നു, അത് സമൃതമായി ഒളിപ്പിച്ച് കൊണ്ട് നീലു നന്ദൂനെ നോക്കി കണ്ണുരുട്ടി..അത് കണ്ടതും നന്ദു ചിരി നിർത്തി.. "നിനക്ക് കൊടുക്കാൻ പറ്റോ ഇല്ലയോ അത് പറ..." "ഞാൻ കൊടുത്തോളം നീലു.." അതിന് അവൾ ഒന്ന് മൂളി തന്നു. "ഇന്ന് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ,, എന്തിനാ നീലു നേരത്തെ പോവുന്നത്..." "ആഹ്.. ഒരു അത്യാവശ്യകാര്യം ഉണ്ട് ക്ലബ്‌ ഫണ്ട്ന്റെ അവസാന ഡെയ്റ്റ് ആണ് ഇന്ന് .. അത് കൊണ്ട് കറക്ഷൻ എന്തേലും ഉണ്ടോന്ന് നോക്കണം.." ©________©

ക്യാമ്പസിലെ ഗുൽമോഹറെ ന്റെ ചുവട്ടിൽ നീലുനെ കാത്ത് ഇരിക്കാണ് നന്ദു... ഒത്തിരി നേരമായി പോയിട്ട്,,, ക്ലാസ്സ്‌ റൂം ഒന്നും തുറന്നിട്ടില്ല. പെട്ടെന്ന് ദൃതിയിൽ ഓടി വരുന്നു നീലുവിനെ കണ്ടതും നന്ദു ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റു... "എന്താ നീലു എന്ത് പറ്റി..?? ഫണ്ടിൽ എന്തെങ്കിലും കറക്ഷൻ ഉണ്ടോ.."നന്ദു ആവലാതിയോടോ ചോദിച്ചതും നീലു അതൊന്നും കേൾക്കാതെ സ്കൂടി സ്റ്റാർട്ട്‌ ചെയ്തു... "നീലു പറഞ്ഞിട്ട് പോ... ഞാൻ ഇവിടെ ഒറ്റക്കല്ലേ..!!" പിന്നിൽ നിന്നും നന്ദു വിളിച്ച് കൂവിയതും നീലു ബ്രൈക് ഇട്ടു.. അത് കണ്ടതും നന്ദു നീലുന്റെ അടുത്തേക്ക് ഓടി പോയി. "നോക്ക് നന്ദു.. അത്യാവശ്യയിട്ട് നമ്മടെ കമ്പനി വരെ ഒന്ന് പോവണം.. വല്യമ്മാവൻ വിളിച്ചിരുന്നു.. അവിടെ എന്തോ പ്രശ്നം ഉണ്ട്... പിന്നെ നീ ഇവിടെ ഒറ്റക്കല്ല അവിടെ ക്ലബ്ബിലെ കുറച്ച് സ്റ്റുഡന്റസ് ഉണ്ട്.. നീ അവരെ അടുത്തേക്ക് പൊക്കോ... കുറച്ച് കഴിഞ്ഞാൽ ബാക്കിയുള്ള സ്റ്റുഡന്റസ് ഒക്കെ എത്തും... കേട്ടോ..!!" നീലു പറഞ്ഞതിനെല്ലാം നന്ദു ഒന്ന് തലയാട്ടി കൊടുത്തു.. നീലു പോയതും നന്ദു മരച്ചോട്ടിൽ ഇരുന്ന് ഓരോ ഭാഗവും നീരീക്ഷിക്കാൻ തുടങ്ങി....

ദൂരെ നിന്ന് ഫോണിൽ കാര്യാമായി എന്തോ സംസാരിച്ച് പോവുന്ന സഖാവിനെ കണ്ട സന്തോഷത്തിലും ആവേശത്തിലും നന്ദു സഖാവെ... എന്ന് ഉറക്കെ വിളിച്ച് കൂവി... സഖാവ് ഫോൺ കട്ട് ചെയ്ത് ചുറ്റ് പാടും ഒന്ന് നോക്കി...ഗുൽമോഹർ ചുവട്ടിൽ നിന്നും കൈ വീശി കാണിക്കുന്ന നന്ദൂനെ കണ്ടതും ഒരു ചിരിയാലെ സഖാവ് അങ്ങോട്ട്‌ വെച്ച് പിടിച്ചു... "അല്ല ഇന്ന് നേരത്തെയാണല്ലോ..." നന്ദൂന്റെ തൊട്ടപ്പുറത്ത് വന്നിരുന്ന് കൊണ്ട് സഖാവ് അത്‌ പറഞ്ഞതും നന്ദു ചുണ്ട് പിളർത്തി കാണിച്ചു.. അത്‌ കണ്ടതും സഖാവ് നെറ്റി ചുളിച്ചു... "എന്ത് പറ്റി...?? നീലു ഇല്ല്യേ..??" "ഓഹ്... നീലുനെ പിടിക്കാത്തൊള്ളൂ അല്ലെ... സത്യം പറ നിങ്ങള് രണ്ട് പേരും ഇഷ്ടത്തിലല്ലേ..!!സത്യം പറഞ്ഞോണം " "ആഹാ.. എന്നിട്ട്..??"സഖാവ് നന്ദൂനെ കളിയാക്ക വണ്ണം ചോദിച്ചതും നന്ദു മുഖം തിരിച്ചു... "അല്ല ഇന്ന് എന്താ നേരത്തെ വന്നതെന്ന് പറഞ്ഞില്ല ??" "നീലുന്റെ കൂടെ വന്നതാ..." "ഓഹ് ആ ഫണ്ടിന്റെ കാര്യം ആയിരുന്നോ..??"എന്നിട്ട് നീലു എവിടെ??!!" "ആഹ്...നീലുന് വല്യമ്മാവൻ വിളിച്ചിരുന്നു,, അപ്പോ അങ്ങോട്ട്‌ പോയതാ..." "എന്നിട്ട് ഇവിടെ ഒറ്റക്കിരിക്കണോ..."

"ക്ലാസ്സ്‌ തുറന്നിട്ടില്ല..."നന്ദു കൈ മലർത്തി പറഞ്ഞു.. "എന്നാ വാ എന്റെ കൂടെ പോര്..."" "എങ്ങോട്ട്...??" "ദേ അവിടേക്ക്..."ക്യാമ്പസിലെ ഓഡിറ്റോറിയം ചൂണ്ടി കാണിച്ച് കൊണ്ട് സഖാവ് അത്‌ പറഞ്ഞതും നന്ദു ഇല്ലെന്ന് തലയാട്ടി... "അതെന്താ..." "അവിടെ ഒത്തിരി പേരുണ്ടാവില്ലേ... ഞാൻ ഇല്ലാ..!! " "അവിടെ പാർട്ടിക്കാർ മാത്രേ ഉണ്ടാവൂ....നിനക്ക് കൂടിന് അവിടെ ഒരു ചേച്ചി കൂടെ ഉണ്ട്..." "ഏത് ചേച്ചി...??" "ആരതി... " നന്ദുന് സഖാവ് കഴിഞ്ഞാൽ പിന്നെ ക്യാമ്പസിൽ കൂട്ട് ഉള്ളത് ആരതി ചേച്ചിയുമായിടാണ്.. "ആരു ചേച്ചി ഉണ്ടോ എന്നാ ഞാൻ വരാല്ലോ..." നന്ദു ബാഗും എടുത്ത് സഖാവിന് പിന്നാലെ വെച്ച് പിടിച്ചു... ©___________© നന്ദു ഓഡിറ്റോറിയം ഫുള്ളും നിരീക്ഷിക്കുന്ന തിരക്കിലാണ്... സഖാവ് സ്റ്റുഡന്റസ് നോട്‌ കാര്യങ്ങൾ പറയുന്നതിനോടൊപ്പം നന്ദൂനെ ഇടക്ക് ശ്രദ്ധിക്കുന്നുമുണ്ട്... "ആരതി... ഒന്നിവിടെ വന്നേ..!"

"എന്താ സഖാവേ..??" "താൻ നന്ദിതയുടെ അടുത്തേക്ക് പൊയ്ക്കോള്ളൂ... ഞാൻ ആ വർക്ക്‌ ചെയ്തോണ്ട്." നന്ദൂനെ ചൂണ്ടി കൊണ്ട് പറഞ്ഞതും ആരതി നന്ദൂനെ ഒന്ന് നോക്കി.. "ആഹാ.. നന്ദൂട്ടി ഇവിടെ ഉണ്ടായിരുന്നോ... എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.." ആരതി പോവാൻ നിന്നതും,, "ആരതി നീ നന്ദൂനെ കൂട്ടി പുറത്തേക്ക് പൊക്കോ..നന്ദൂന് ഇവിടെ ഇരുന്നിട്ട് ഒരു കൺഫെട്ട് ഇല്ലാ എന്നാ തോന്നുന്നത് " "ശെരി സഖാവേ...!!" ആരതി പോയതും സഖാവിന്റെ ഉറ്റസുഹൃതായ സൂരജ് അങ്ങോട്ട്‌ വന്നത്... "എന്താടാ ഋഷി ആ ചിരികുടുക്കയോട് മാത്രം ഒരു സോഫ്റ്റ്‌ കോർണർ..." നന്ദൂന്റെ നേരെ നോക്കി കൊണ്ട് സൂര്യ പറഞ്ഞതും സഖാവ് ഒന്ന് കണ്ണിറുക്കി കാണിച്ചു. അതിന്റെ അർത്ഥം മനസിലാവാതെ സൂര്യ അവിടെ നിന്നാലോചിക്കാൻ തുടങ്ങി.. "അല്ല ഋഷി അപ്പോ..." "അവിടെ വായിനോക്കി നോക്കി നിൽക്കാതെ ഇങ്ങോട്ട് വാടാ....." "ആഹ്.. ആഹ് ഇതാ വരുന്നെടാ..!" ©__________© ആരതി നന്ദൂന്റെ അടുത്തേക്ക് വന്നതൊന്നും അറിയാതെ നന്ദു ഓരോന്ന് പിറുപിറുകുന്നുണ്ട്... "എന്താ നന്ദൂട്ടി ഒറ്റക്കിരുന്ന് ഒരു സംസാരം.."

"ഏഹ്......!! ആരു ചേച്ചി..." നന്ദു ആരതിയെ കണ്ടതും ബെഞ്ചിൽ നിന്നും എണീറ്റു... "ആഹ്.. നന്ദൂട്ടി നമ്മക്ക് പുറത്ത് പോയി സംസാരിക്കാം അല്ലെ..." "അത്‌ ഞാൻ പറയാനിരിക്കയിരുന്നു... ഇവിടെ എന്തോ പോലെ " നന്ദുവിന്റെ സംസാരം കേട്ടതും ആരതി സഖാവിനെ ഒന്ന് നോക്കി... സഖാവ് അവിടെ നിന്ന് ചിരിച്ചതും ആരതി തലയാട്ടി ചിരിച്ചോണ്ട് നന്ദൂനെ കൊണ്ട് അവിടെന്ന് പോയി.... "നന്ദൂന്റെ വീട്ടിലുള്ളവർക്കൊക്കെ സുഖമാണോ,,, എക്സ്പേഷ്യലി നിന്റെ അമ്മമ്മക്ക്‌..." "ഉവ്വ്..." "ഞാൻ നന്ദൂന്റെ മാകസിനിലേക്കുള്ള കവിത വായിച്ചു കേട്ടോ...!!" "കൊള്ളാവോ ചേച്ചി..." "പിന്നല്ലാതെ അസ്സലായിടുണ്ട്..." അതിന് മറുപടി എന്നോണം നന്ദു ഒന്ന് ചിരിച്ച് കൊടുത്തു..ഒരുപാട് നേരം രണ്ട് പേരും സംസാരിച്ചിരുന്നു... ഇപ്പോ ക്യാമ്പസിലെ മിക്ക സ്റ്റുഡന്റസ്നും ഉള്ള ഡൌട്ട് ആണ് സഖാവിന് നന്ദൂനെയാണോ അതോ നീലിമയെ ആണോ ഇഷ്ട്ടം എന്ന്,,, അങ്ങനെ ചിന്തിക്കാനും കാരണം ഉണ്ട്,,,ക്യാമ്പസിൽ വന്ന ഫസ്റ്റ് ഡേ തന്നെ നീലിമ സഖാവിനെ പോയി പ്രൊപ്പോസ് ചെയ്തു...

എന്നാൽ അത്‌ സഖാവ് നിരസിച്ചു.. കാരണം ചോദിച്ച നീലിമക്ക്‌ കിട്ടിയ മറുപടി ഒരു ചെറുചിരിയായിരുന്നു,,, കൂടെ """ഇപ്പോ പഠിക്കാൻ ഉള്ള ടൈം അല്ലെ അതൊക്കെ അതിന്റെ സമയത്ത് നമ്മക് ആലോചിക്കാം""" എന്ന ഒരു ഉപദേശവും... അതോടെ നീലിമ സഖാവിനെ വിട്ടെന്ന് വിചാരിച്ച ഞങ്ങൾക്ക് തെറ്റി,, അവിളിപ്പോഴും പ്രണയിക്കുകയാണ്... അതും തിരിച്ച് എന്നെങ്കിലും സഖാവിന് തന്നോട് ഒരു ഇഷ്ടം ഉണ്ടാവും എന്ന പ്രതീക്ഷയോടെ.....!!! എന്നാൽ ക്യാമ്പസിൽ പ്രതീക്ഷികാതെയാണ് നന്ദുവിന്റെ കടന്ന് വരവ്...കണ്ടമാത്രയിൽ തന്നെ ഒരു നാട്ടിൻ പുറത്ത്ക്കാരി... നീലുവിന്റെ കൂടെയുള്ള സ്ഥിരം വരവും പോക്കും കണ്ട് ആരോ നീലുവിനോട്‌ ചോദിച്ചതാണ്... അന്നറിയാൻ കഴിഞ്ഞതാണ്,, നന്ദു നീലുവിന്റെ ഇരട്ട സഹോദരിയാണെന്ന്...പക്ഷേ എല്ലാ കാര്യത്തിലും വിത്യസ്തർ,,,,പലർക്കും ഡൌട്ട് തോന്നാറുണ്ട് ഇവർ ശെരിക്കും ഒരമ്മയുടെ മക്കൾ ആണോ എന്ന്...

നീലുവിനോട് ഇതെങ്ങാനും ചോദിക്കാൻ ചെന്നാൽ പിന്നെ ചെകിടം പൊളിച്ചായിരിക്കും മറുപടി കിട്ടുന്നത്... അത്‌ പോലെ തന്നെ നന്ദുവിന്റെ കണ്ണൊന്ന് നിറഞ്ഞാൽ പിന്നെ അവരെയും ബാക്കി വെക്കില്ല നീലു......!!! ഇപ്പോ സഖാവ് നന്ദൂനോട്‌ കൂടുതൽ അടുക്കുന്നത് ക്യാമ്പസിൽ ആകെ ചർച്ചാ വിഷയമാണ്... ഇനി ഇതിന്റെ പേരും പറഞ്ഞ് സഹോദരിമാർ തമ്മിൽ പോരുണ്ടാകുന്നമോ എന്നാണ് പലർക്കും അറിയേണ്ടത്,,, സ്വാഭാവികമായും തനിക്കും ഇങ്ങനെ ഒരു ഡൌട്ട് ഉണ്ട് എന്താണ് സാരം.. രണ്ടും കൽപ്പിച്ച് ആരതി ചോദിക്കാൻ തന്നെ തീരുമാനിച്ചു. "ഞാൻ നന്ദൂനോട്‌ ഒരു കാര്യം ചോദിക്കട്ടെ..??" "അതിനെന്താ ചേച്ചി ചോദിച്ചോ..." "അത്‌ പിന്നെ നന്ദൂന്..." "നന്ദൂന്..." നന്ദു തിരിച്ച് അങ്ങനെ ചോദിച്ചതും ആരതി മറുപടി പറയാൻ നിന്നപ്പോയെക്കും ഒരു സ്റ്റുഡന്റ് അവരെടുത്തേക്ക് വന്നത്,, "ആരതി തന്നെ സൂരജ് ചേട്ടൻ വിളിക്കുന്നുണ്ട്,, എന്തോ അത്യാവശ്യകാര്യം പറയാനാണെന് പറഞ്ഞു... പെട്ടെന്ന് ചെല്ലാൻ.." "ആഹ്.. ഒക്കെ ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞേക്ക് ..." "തന്നോട് പെട്ടെന്ന് വരാൻ പറഞ്ഞായിരുന്നു.." "ആഹ്... ഞാൻ ഇപ്പോ വരാം.." "നന്ദു ഞാൻ എന്നാ അങ്ങോട്ട്‌ ചെല്ലട്ടെ..." "അല്ല ചേച്ചി എന്തോ ചോദിച്ചായിരുന്നല്ലോ..." "അതൊക്കെ പിന്നെ പറയാട്ടോ...സ്റ്റുഡന്റസ് ഒക്കെ എത്തി തുടങ്ങിയില്ലേ ഇനി നന്ദു ക്ലാസ്സിലോട്ട് പൊക്കോ..." .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story