ഒരിളം തെന്നലായ്: ഭാഗം 20

orilam thennalay

എഴുത്തുകാരി: SAFNU

"എന്താ കുഞ്ഞേ അവിടെ ഒരു ഒച്ചപ്പാട്...നീയൊന്ന് പോയി നോക്ക്..!!" പുറത്ത് ഉമ്മറത്തു നടക്കുന്ന ശബ്ദം കേട്ട് അമ്മമ്മ നന്ദൂനോടായി പറഞ്ഞു... "എന്ത് ശബ്ദം.. ഞാൻ കേട്ടില്ലല്ലോ... നിശ്ചയത്തിന് സമയമായില്ലേ അതായിരിക്കും...." നന്ദു അമ്മമ്മയെ നോക്കി കൊണ്ട് പറഞ്ഞു... "എന്നാ നീ അങ്ങോട്ട്‌ ചെല്ല് പെണ്ണെ... നീലു നിന്റെ ചേച്ചി കൂടെയല്ലേ...അപ്പോ നീ അവിടെ ഇല്ലെങ്കിൽ മോശല്ലേ..." "അതൊന്നും കുഴപ്പല്ല്യ അമ്മമ്മേ... ഞാൻ ഇവിടെ നിന്നോളാം..." "ചെല്ല് നന്ദു അമ്മമ്മയല്ലേ പറയുന്നേ..." അമ്മമ്മ പറഞ്ഞതും നന്ദു തലയാട്ടി കൊണ്ട് മെയിൻ ഏരിയയിലോട്ട് പോയി..."അല്ല രാജഗോപാൽ മൂർത്തിക്ക് പെട്ടെന്ന് എന്താ പേരക്കുട്ടിയെ കൊണ്ട് പോവാൻ തോന്നിയെ...12 വർഷം കഴിഞ്ഞു... എന്നിട്ട് ഇപ്പോഴാണോ തോന്നിയെ പേരകുട്ടിയെ കൊണ്ട് പോവാൻ തോന്നിയത്...." ജയരാജ് (നിമ്മിയുടെ അച്ഛൻ )മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു... "ഞങ്ങൾ ഇത് വരെ വന്നില്ല എന്നുള്ളത് സത്യം ആണ് പക്ഷെ ഇനിയെങ്കിലും വൈശാലിയുടെ മകളെ കൂടെ വിട്ട് അയക്കണം... വന്നപ്പോയെ ഞാൻ പറഞ്ഞു ഞങ്ങൾ ഒരു പ്രശ്നത്തിന് വന്നതല്ലെന്ന്..."

"പേരകുട്ടി എന്ന് പറയുന്നുണ്ടല്ലോ ആ പേരകുട്ടിയുടെ പേരെങ്കിലും അറിയോ തറവാടി മൂർത്തിക്ക്... അതൊക്കെ പോട്ടെ... ദേ നിങ്ങളെ വൈശാലിയുടെ മകൾ ഈ കൂട്ടത്തിലുണ്ട് ചൂണ്ടി കാണിക്കാൻ പറ്റോ ഇതാണ് എന്റെ പേരകുട്ടിയെന്നും പറഞ്ഞ്..." ദേഷ്യത്തിൽ ദാസ് പറഞ്ഞതും മൂർത്തി ചുറ്റുമുള്ള ആൾകൂട്ടത്തിലേക്ക് നോക്കി... പെട്ടെന്ന് അയാളെ കണ്ണുകൾ തിളങ്ങി.... നന്ദു നിശ്ചയം നടക്കുന്നയിടത്തേക്ക് എത്തിയതും മുമ്പിൽ നടക്കുന്ന സംഭവങ്ങൾ കണ്ട് അവിടെ തന്നെ തറഞ്ഞ് നിന്നു....!! ഒരു നിമിഷം മുമ്പിൽ നിന്ന് സംസാരിക്കുന്ന ആ പ്രായം ചെന്ന മനുഷ്യനിലേക്ക് കണ്ണുകൾ നീണ്ടു... ഇതാണോ അമ്മമ്മ എപ്പോഴും പറയാറുള്ള അമ്മയുടെ അച്ഛൻ...!! ഇടക്ക് എപ്പോയോ അമ്മമ്മ പറയുന്നത് താൻ കേട്ടിരുന്നു...ഒരു ദിവസം തന്നെ കൊണ്ട് പോവാൻ അമ്മയുടെ ബന്ധുക്കൾ വരുമെന്ന്...!! നന്ദു ഒരുതരം ഭയത്തോടെ അവിടെന്ന് പോവാൻ വേണ്ടി നിന്നതും ദർശൻ നന്ദൂനെ അവിടെ പിടിച്ച് നിർത്തി... നന്ദു ദയനീയതയോടെ ദർശനെ നോക്കിയതും ദർശൻ നോക്കിയത് മൂർത്തിയുടെ മുഖത്തേക്ക് ആയിരുന്നു.... മൂർത്തി

"എൻ വൈശാലി പോണ്ണേന്നും" പറഞ്ഞ് നേരെ കൈ ചൂണ്ടിയതും എല്ലാവരും അയാൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി.... നീലൂനെ സന്തോഷത്തോടെ നോക്കുന്ന അയാളെ കണ്ടതും നീലു ഒരുതരം മരവിച്ച അവസ്ഥയിൽ നിന്നു... "ഇതല്ലേ എന്റെ പേരകുട്ടി... എന്റെ.. എന്റെ വൈശാലിയുടെ മകൾ..." സന്തോഷം കൊണ്ട് അയാളുടെ വാക്കുകൾ ഇടറി... നന്ദു അയാളെ മുഖത്തേക്ക് നോക്കി പിന്നെ ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്ന നീലുവിലേക്കും മിഴികൾ പായ്ച്ചു.... അയാൾ വീണ്ടും അത് തന്നെ പറഞ്ഞോണ്ട് നീലൂവിന്റെ അടുത്തേക്ക് പോവാൻ വേണ്ടി നിന്നതും ദർശൻ അയാളെ മുമ്പിൽ കേറി നിന്നു.... "എങ്ങോട്ടാ താൻ ഇടിച്ച് കേറി ചെല്ലുന്നേ... ഇത് എന്റെ ഭാര്യയാവാൻ പോകുന്ന കുട്ടിയാണ്.. അല്ലാതെ തന്റെ പേരകുട്ടിയിന്നുമല്ല...." മൂർത്തിയുടെ മുമ്പിൽ കേറി നിന്നോണ്ട് ദർശൻ പറഞ്ഞതും അയാൾ നെറ്റി ചുളിച്ചു.... "മൂർത്തി ഒന്ന് ഇങ്ങോട്ട് നോക്കിയേ... ദേ ഇതാണ് തന്റെ പേരകുട്ടി നന്ദിത... അത് എന്റെ ഗോപൂന്റെ മകൾ ആണ് നീലിമ...!!" നന്ദൂനെ ചേർത്തി നിർത്തി കൊണ്ട് ദാസ് അയാളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു....

"ഏയ്‌ അല്ല.. നിങ്ങൾ കളവ് പറയാണ്... ഇത് അല്ല എന്റെ വൈശാലിയുടെ മകൾ... ദേ ഈ കാണുന്ന കുട്ടിയാണ്...!!" വീണ്ടും മൂർത്തി അത് തന്നെ പറഞ്ഞോണ്ട് നീലൂനെ ചൂണ്ടി കാണിച്ചു... അപ്പോഴും ഒരു പുച്ഛചിരിയോടെ തറവാട്ടിലെ എല്ലാവരും അയാളെ നോക്കി.... ഈ സമയം യശോദ ദീപയെയും വിളിച്ചോണ്ട് കുറച്ചു മാറി നിന്നു... "എന്താ ഏട്ടത്തി... അവിടെ നടക്കുന്നത് ഒ..." "ദീപേ ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്ക്... ഇത്രയും കാലം നീ ആ പെണ്ണിനെ ഇവിടുന്ന് എങ്ങനെയെങ്കിലും ഒന്ന് പുറത്താക്കാൻ ഒരു വഴി നോക്കി നടക്കല്ലായിരുന്നോ... ഇത് നിനക്ക് വീണ് കിട്ടിയ അവസരമാ... ആ മൂർത്തിയുടെ കൂടെ എങ്ങനെയെങ്കിലും ആ പെണ്ണിനെ പറഞ്ഞയാക്കാൻ നോക്ക്...." യശോദ വളരെ കുതന്ത്രത്തോടെ പറഞ്ഞതും ദീപ ഒന്നും പറയാതെ ഡോറിനരികിലേക്ക് നോക്കി... യശോദയും അങ്ങോട്ട്‌ നോക്കിയതും മാഷിനെ കണ്ട് ഒന്ന് തിരിഞ്ഞ് കളിച്ചു.... "എന്താ ഏട്ടത്തി... നന്ദൂനെ പറഞ്ഞയാക്കാൻ ഏട്ടത്തിക്ക് ഇത്ര തിടുക്കം..." മാഷ് അകത്തേക്ക് കേറി കൊണ്ട് ചോദിച്ചതും യശോദ ദീപയുടെ മുഖത്തേക്ക് നോക്കി...

"ഹും.. എനിക്കെന്ത് തിടുക്കം... ഗോപു നിനക്ക് അറിയാവുന്നതല്ലേ നീയും വൈശാലിയും തമ്മിലുള്ള ബന്ധം ദീപയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന്...അവള് ഈ ലോകം വിട്ട് പോയതോടെ എല്ലാം തീർനെന്ന് വിചാരിച്ചതാ അപ്പോഴാ അവളെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്... അന്ന് മുതൽ ദീപ എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് എനിക്കറിയാം.... അവളെ ഉപേക്ഷിക്കാൻ ഒന്നും അല്ലല്ലോ കൊണ്ട് പോവുന്നത് അവകാശപെട്ട ആളുകൾ തന്നെയല്ലേ അവളെ കൊണ്ട് പോവുന്നത്... അപ്പോ എന്തിനാ നമ്മൾ എതിർക്കുന്നെ...??" "ഏട്ടത്തി എന്തൊക്കെയാ പറയുന്നേ നന്ദൂനെ കൊണ്ട് പോവാൻ എന്ത് അവകാശമാണ് അവർക്കുള്ളത്....??" മാഷ് ദേഷ്യത്തോടെ ചോദിച്ചു... "ഏട്ടൻ എന്തൊക്കെയാ പറയുന്നേ... ഈ തറവാട്ടിൽ ഉള്ളവരെ പോലെ ആ വന്ന ആളുകൾക്കും അവകാശമുണ്ട് അവളെ കൊണ്ട് പോവാൻ...!!ആ വന്നിരിക്കുന്നത് വൈശാലിയുടെ അച്ഛൻ ആണ്..." ദീപ മാഷിന് നേരെ നിന്ന് കൊണ്ട് പറഞ്ഞു... "ദീപേ നീ... നീ ഒന്ന് മിണ്ടാതിരിക്ക്... നി..നക്ക് ഇപ്പോ ഒന്നും പറഞ്ഞാൽ മനസ്സിലാവില്ല..."

ചെന്നിയിൽ നിന്ന് വിയർപ്പ് ഒലിച്ചിറങ്ങുന്നതനുസരിച്ച് മാഷ് അത് തുടച്ചു നീക്കി കൊണ്ട് പറഞ്ഞു... "എന്ത് മനസ്സിലാവില്ലെന്ന്.. ഹേ കുറെ കാലമായി ഏട്ടൻ പറയുന്നു എനിക്കൊന്നും മനസ്സിലാവില്ല എന്ന്... എനിക്കല്ല ഏട്ടന് ആണ് എന്റെ വിഷമങ്ങളൊന്നും മനസ്സിലാവാത്..." ദീപ മാഷിന് നേരെ ചോദ്യമുഴർത്തി.... "ദീപേ... നന്ദു ഇവിടെ ഉള്ളതാണോ നിന്റെ വിഷമം..?? ഹേ പറ...!! അതാണ് കാരണം തന്നെ ഇരിക്കട്ടെ...ആ കുട്ടി നിന്നെ വല്ലതും ചെയ്യുന്നുണ്ടോ... അതൊക്കെ പോട്ടോ.. നീ ഒരു കാരണവുമില്ലാതെ വഴക്ക് പറയുപ്പോയൊക്കെ മറിച്ച് ഒരക്ഷരം പറയാതെ എല്ലാം കേട്ട് നിൽക്കാറില്ലേ... നിന്നെ അമ്മേ എന്നല്ലേ വിളിച്ചിരുന്നത്... നീയായിട്ടാ ആ വിളി നിർത്തിച്ചത്...ഇനി പറ എന്ത് ഉപദ്രവമാ ആ കുട്ടി നിന്നോട് ചെയ്തത്...??" സഹികെട്ടു മാഷ് ദീപക്ക് നേരെ ദേഷ്യം കൊണ്ട് അലറി.... "ഏട്ടാ... ഏട്ടന് ഒരു പെണ്ണിന്റെ വിഷമം മനസ്സിലാവില്ല.... ആ നന്ദു എന്റെ മുമ്പിൽ ഉള്ളയിടത്തോളം കാലം വൈശാലി ഏട്ടന്റെ കൂടെ ജീവിക്കുന്നതാ ഞാൻ കാണുന്നെ...!!" "നിനക്ക് എത്ര പറഞ്ഞാലും മനസിലാവില്ലേ ദീപേ...

നന്ദൂനെ ഇവിടുന്ന് കൊണ്ട് പോവാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല... നീ ശ്രമിച്ചാലും അത് നടക്കാനും പോവുന്നില്ല....!!!" മാഷും ദേഷ്യത്തിൽ അത്രയും പറഞ്ഞു കൊണ്ട് മുറി വിട്ട് പോയി....മാഷിന്റെ വാക്കുകൾ കേട്ടതും ദീപ തളർന്നു പോയിരുന്നു.... ഒരു ആശ്രയമോനോണം ചുമരിൽ താങ്ങി നിന്നു... ഇതെല്ലാം കണ്ട് യശോദ ഒരു തരം പുച്ഛചവയോടെ നോക്കി നിന്നു... "നോക്ക് ദീപേ... ഗോപൂന്റെ മനസ്സിൽ ഇപ്പോഴും വൈശാലിയുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം...അത് നീ മനസ്സിലാക്കിയാൽ നിനക്ക് നല്ലത്....!!" "ഏട്ടത്തി....!!" ദീപ സങ്കടം കൊണ്ട് അലറി... "ദീപേ ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...നിനക്ക് വൈശാലിയോട് ഇത്രയും ദേഷ്യമുണ്ടെകിൽ അത് ഗോപൂന്റെ നേരയല്ലോ തീർക്കേണ്ടത്...!!" എരിതീയിൽ എണ്ണ ഒഴിക്കും പോലെ പിന്നെയും യശോദ ഓരോന്ന് ദീപയോട് പറയാൻ തുടങ്ങി... "ഏട്ടാ... നന്ദൂനെ അവര് കൊണ്ട് പോവോ...!!!" നിമ്മി നിഖിലിന്റെ പിന്നിൽ നിന്നോട് ചോദിച്ചു... "ഇല്ല നിമ്മി... നമ്മൾ ഇത്ര പേര് ഇവിടെ നിൽക്കുപ്പോ അയാൾക്ക് നന്ദൂനെ കൊണ്ട് പോവാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...??" നിഖിൽ അത്‌ പറഞ്ഞതും നിമ്മി മൂർത്തിയോട് സംസാരിക്കുന്ന വല്യച്ഛനെയും അച്ഛനെയും ദർശനെയും നോക്കി...

അവരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അയാൾ വിട്ട് കൊടുക്കാത്ത മട്ടിൽ നിന്ന് വാദിക്കുന്നുണ്ട്....നന്ദൂന്റെ അവസ്ഥ മറിച്ചായിരുന്നു..!! അവരെ കൂടെ പോവേണ്ടി വരുമേ എന്നാലോചിച്ച് നന്ദു പേടിയോടെ മൂർത്തിയെ നോക്കുന്നുണ്ട്...... എന്തൊക്കെയാ ഈശ്വരാ ഇവിടെ നടക്കുന്നെ... ഞാൻ ഈ നിശ്ചയം മുടക്കാ എന്ന ഉദേശത്തോടെ മാത്രമാണ് ഇങ്ങനെയൊരു പ്ലാൻ നടത്തിയത്... പക്ഷേ അങ്കിൾ പറഞ്ഞപോലെ ഇനി ഇയാള് നന്ദൂനെ കൊണ്ട് പോവോ...!!! ഞ... ഞാൻ ശെരിക്കും വൈശാലി അമ്മയെ പോലെ തന്നെയാണോ....?? നീലു ഓരോന്ന് ആലോചിച്ചു കരച്ചിൽ വന്നതും വേഗം മുറിയിലേക്ക് പോയി കതക്ക് അടച്ചു....എന്നാൽ നീലൂന്റെ ഈ മാറ്റം ദർശൻ ശ്രദ്ധിച്ചിരുന്നു.... നീലു ഫോൺ തപ്പി പിടിച്ച് അങ്കിളിന് ഡയൽ ചെയ്തു.... കാൾ ചെയ്തയുടനെ അങ്കിൾ ഫോൺ എടുത്തു... "ആഹ് ഹലോ.... അങ്കിൾ!!" "നീലു എന്തെങ്കിലും പ്രശ്നം...??" "അതെ അങ്കിൾ പറഞ്ഞപോലെ തന്നെ അയാൾ നന്ദൂനെ കൊണ്ട് പോവുമെന്നാ തോന്നുന്നേ...!!" നീലു ഒരുതരം വേവലാതിയോടെ പറഞ്ഞു...

"ഞാൻ അപ്പോയെ പറഞ്ഞതല്ലേ അയാൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ പിന്നെ അത്‌ നടത്തിയിട്ടേ അടങ്ങോളൂ.." "ബട്ട്‌ അങ്കിൾ... അന്ന് കോർട്ടിൽ വെച്ച് സൈൻ ചെയ്തതല്ലേ ഇനി ഒരു തരത്തിലും നന്ദൂനെ കാണാൻ ശ്രമിക്കുകയോ ഇവിടെന്ന് കൊണ്ട് പോവാൻ നോക്കുകയോ ഇല്ലെന്ന്... പിന്നെ അയാൾ എങ്ങനെ...??" "നീലു അതൊക്കെ ശെരിയാണ് പക്ഷേ അതൊക്കെ 12 വർഷം മുമ്പല്ലേ...!! ഇപ്പോ നന്ദൂന് 18 വയസ്സ് കഴിഞ്ഞു... സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും അവകാശവും നന്ദൂന് ഉണ്ട്... നന്ദു ഒരു വാക്ക് മൂളിയാൽ അയാൾക്ക് അവളെ ഇവിടുന്ന് കൊണ്ട് പോവാം...!!" "ഇല്ല അങ്കിൾ നന്ദു ഒരിക്കലും അയാളെ കൂടെ പോവില്ല...!!" "അങ്ങനെ നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല... കാരണം ദീപയുടെ അടുത്ത് നിന്ന് നന്ദുവും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടാവും... മാത്രമല്ല അവൾക്കും ആഗ്രഹം കാണില്ലേ അമ്മയുടെ ബന്ധുകളെ കൂടെ കഴിയാൻ...എന്റെ ഊഹം ശെരിയാണെങ്കിൽ നന്ദൂന്റെ അമ്മമ്മ അവളോട് അമ്മയുടെ ബന്ധുക്കളെ കൂടെ പോവാനാ പറയൂ...

കാരണം മൂർത്തി ഒഴിച്ച് ബാക്കിയുള്ളോരേ സ്വഭാവം എന്ത് കൊണ്ടും നല്ലതാണ്...അതും പോരാഞ്ഞിട്ട് നന്ദൂന്റെ പേരിൽ ഏക്കർ കണക്കിന് സ്വത്ത്‌ ആണ് തമിഴ് നാട്ടിൽ ഉള്ളത്.... നന്ദു വരാതെ അതിൽ നിന്നും ഒരു നുള്ള് പോലും ആർക്കും കൈ കടത്താൻ പറ്റില്ല...ഒരുപക്ഷേ ഈ കാരണത്താൽ നന്ദു പോയാൽ...??" അങ്കിൾ അതും പറഞ്ഞ് ഒന്ന് നിർത്തി.... "ഇല്ല അങ്കിൾ എന്റെ നന്ദു ഒരിക്കലും ഇവിടം വിട്ട് പോവില്ല...അവൾക്ക് അത്രയും പ്രിയപ്പെട്ടതാണ് ഇവിടെയുള്ള ഓരോരുത്തരും...!!" "നീലു ഒരു കാര്യം മനസ്സിലാക്കണം... ഈ പ്രിയപ്പെട്ടത്ത് എന്നോ നന്ദുവിൽ നിന്നും തട്ടിയെടുത്തതാ... ഇനി ആ കുട്ടിക്ക് അമ്മയെന്ന് ആ കുട്ടി വിശ്വസിക്കുന്ന വൈശാലിയുടെ ബന്ധുകളിൽ നിന്നും കൂടി അവളെ അകറ്റരുത്...!!" അങ്കിൾ പെട്ടെന്ന് അങ്ങനെ പറഞ്ഞതും നീലൂന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി.... തേങ്ങി പിടിച്ചുള്ള കരച്ചിൽ അങ്കിൾ കേൾക്കാതിരിക്കാൻ നീലു പരമാവധി ശ്രമിച്ചു... എങ്കിലും പരാജയപെട്ടിരുന്നു....!! "നീലു... മോളെ നീ കരയണോ...?? ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല...!!" "ഏ... ഏയ്‌... ഞാൻ കരയൊന്നുമല്ല അ.. അങ്കിൾ... അത് കണ്ണിൽ ഒരു കരട്ട് പോയതാ...!!" തേങ്ങി കൊണ്ടുള്ള നീലൂന്റെ പറച്ചിൽ കേട്ടതും അങ്കിളിന് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു...

"നീലു... നീ കുറച്ചൂടെ പ്രാക്ടിക്കൽ ആയി ചിന്തിക്ക്... ഇപ്പോ നന്ദു അവരെ കൂടെ പോയാൽ നന്ദു ഹാപ്പി ആവുകയെ ഒള്ളൂ... അവര് നന്ദൂനെ ഉപദ്രവിക്കാന്നൊന്നും പോവുന്നില്ല.... മറിച്ച് ആണെങ്കിൽ നന്ദു നിങ്ങളെ തറവാട്ടിൽ തന്നെ നിന്ന് ദീപയുടെയും യശോദയുടേയുമൊക്കെ കുത്ത് വാക്കുകളും ഏറ്റ് വാങ്ങി... ഒടുക്കം നീ തന്നെ സഹികെട്ടു ആ സത്യം വിളിച്ച് പറഞ്ഞാൽ... നീ ഒന്ന് ആലോചിച്ചു നോക്ക്...?? നന്ദു സത്യങ്ങൾ എല്ലാം അറിഞ്ഞാലുണ്ടാകുന്ന അവസ്ഥ.... പിന്നെ നന്ദു ഈ ലോകത്ത് മാറ്റാരെക്കാളും ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയായിരിക്കും...!!" അങ്കിൾ അത്രയും പറഞ്ഞതും നീലു ഒന്നും മിണ്ടാതെ കാൾ ഡിസ്കണക്ട് ചെയ്തു.... മുറ്റത്തു പോലീസ് ജീപ്പ് വന്നതും ദാസ് ഒന്ന് കോടിചിരിച്ചോണ്ട് മൂർത്തിയെ നോക്കി...ജീപ്പിൽ നിന്നും SI ഇറങ്ങി വന്നതും മൂർത്തി ദേഷ്യത്തിൽ മാഷിന്റെ കോളറിൽ പിടിച്ചു... "സമാധാനപരമായി കാര്യങ്ങൾ പറഞ്ഞ് തീർക്കാൻ വേണ്ടി വന്നപ്പോ നീയൊക്കെ കൂടി പിന്നെയും ഞങ്ങളോട് മുട്ടാൻ തന്നെ തീരുമാനിച്ചു അല്ലെ...ഇത് ഇവിടം കൊണ്ട് തീരുമെന്ന് വിചാരിക്കേണ്ട.... "ഡോ... തന്റെ അഭ്യാസമൊക്കെ അങ്ങ് സ്റ്റേഷനിൽ ചെന്നിട്ട്... പിടിച്ചു കേറ്റടോ ഇയാളെ...!!" SI പറയേണ്ട താമസം ഇൻസ്‌പെക്ടർ വന്ന് മൂർത്തിയെ പിടിച്ച് വണ്ടിയിൽ കയറ്റി....

മൂർത്തി കത്തുന്ന കണ്ണുകളോടെ തറവാട്ടിലുള്ളോരേ നോക്കി.... എങ്ങും നിശബ്ദത...!! ഇന്നത്തെ ദിവസം മുഴുവൻ പ്രശ്നം ആയോണ്ട് ദർശൻ തന്നെ നിശ്ചയം മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ പറഞ്ഞു... വന്നവരൊക്കെ ഓരോരുത്തർ ഓരോ അഭിപ്രായവും പറഞ്ഞ് തറവാട്ട് വിട്ടു.... "ദീപേ നീ ഇങ്ങനെ മുറിയിൽ ഇരുന്നാൽ എങ്ങനെ ശെരിയാവും... വന്ന് വല്ലതും കഴിക്കാൻ നോക്ക്...!!" ലൈറ്റ് പോലും ഇടാതെ ഇരുട്ടത് ഇരിക്കുന്ന ദീപയെ കണ്ടതും യശോദ ചോദിച്ചു... "എനിക്ക് ഒന്നും വേണ്ട ഏട്ടത്തി... ഏട്ടത്തി കഴിച്ച് കിടന്നോ...!!" "എന്നും നമ്മൾ ഒരുമിച്ചല്ലേ കഴിക്കാറ്.. നീ വാ...!!" "വിശപ്പില്ല ഏട്ടത്തി... മനസ്സ് ശെരിയല്ല...!!" "എന്താണെങ്കിലും എന്നോട് പറ ദീപേ...!!" യശോദ ദീപയുടെ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു.... "ഏട്ടത്തി അച്ചൂന്റെയും നീലൂന്റെയും നിശ്ചയമൊക്കെ കാണാൻ നമ്മളൊക്കെ എത്ര ആഗ്രഹിച്ചതാ... എന്നിട്ട് ഇപ്പോ എന്തായി....!!" "ദീപേ നീയൊന്ന് ആലോചിച്ചു നോക്ക്... ആദ്യം ആ തള്ളക്ക് സുഖമില്ലെന്ന് പറഞ്ഞ് ഇത് മുടക്കാൻ നോക്കി... അത് ഏറ്റില്ലെന്ന് കണ്ടതും ആ മൂർത്തിയെ കൊണ്ട് വന്നു ഈ നിശ്ചയം മുടക്കി.... ഇതിനൊക്കെ പിന്നിൽ ആ പെണ്ണ് ആയിരിക്കും...!!" യശോദ ദേഷ്യത്തിൽ പറഞ്ഞതും ദീപ "ആര് നന്ദുവോ എന്ന്" ചോദിച്ചതും യശോദ അതെഎന്ർത്ഥത്തിൽ തലയാട്ടി..

"അമ്മമ്മേ ഇത് കഴിക്ക്...!!" പ്ലൈറ്റിൽ മുമ്പിലേക്ക് നീട്ടി കൊണ്ട് നന്ദു പറഞ്ഞതും അമ്മമ്മ കണ്ണൊക്കെ നിറച്ചോണ്ട് നന്ദൂനെ നോക്കി.... "അയ്യേ... എന്തിനാ എന്റെ അമ്മമ്മ കരയ്ണെ...!!" നന്ദു അമ്മമ്മയുടെ അടുത്ത് ഇരുന്ന് കൊണ്ട് ചോദിച്ചതും അമ്മമ്മ നന്ദൂന്റെ മുഖത്ത് തലോടി... "എന്റെ കുട്ടിക്ക് എന്തൊക്കെ വിഷമങ്ങളാ നേരിടേണ്ടി വരുന്നേ...!!" "അമ്മമ്മ ഇപ്പോ അതൊക്കെ ആലോചിച്ചു ഇരിക്കാണോ... എനിക്കൊരു വിഷമവുമില്ല....ദേ ഇത് കഴിച്ചേ ഇത് കഴിഞ്ഞിട്ട് വേണം മെഡിസിൻ കഴിക്കാൻ...!!" "നീ എന്നോട് എത്ര വിഷമമില്ലെന്ന് പറഞ്ഞാലും നിക്ക് അറിയാം കുഞ്ഞേ നിനക്ക് എത്രത്തോളം വിഷമമുണ്ടെന്ന്....!!" "ഈ അമ്മമ്മ എന്നാൽ... ഞാൻ പറഞ്ഞില്ലേ ഒന്നും ഇല്ലെന്ന്..." നന്ദു അമ്മമ്മക്ക് മെഡിസിൻ കൊടുത്ത് മുറിയിലേക്ക് പോയി...മുറിയിൽ കേറിയതും ബെഡിൽ ഇരിക്കുന്ന ദീപയെ കണ്ടതും നന്ദു ഒന്ന് ചിരിച്ചോണ്ട് ദീപയുടെ അടുത്തേക്ക് പോയി.... "ഇളയമ്മ... എന്തെങ്കിലും പറയാനുണ്ടോ... ഉണ്ടെങ്കിൽ ഞാൻ താഴെ വരുമായിരുന്നല്ലോ...!!" "ഓഹ് ഒന്നും അറിയാത്ത പോലുള്ള അവളെ സംസാരം കേട്ടില്ലേ... ഹും സന്തോഷയി കാണും അല്ലെ നിനക്കും നിന്റെ ആ കിടപ്പിലായ തള്ളക്കും....!!"

ഒട്ടും പ്രതീക്ഷകാതെയുള്ള ഇളയമ്മയുടെ സംസാരം കേട്ടതും നന്ദൂന്റെ കണ്ണ് നിറഞ്ഞ് വന്നു.... "ഓഹ്... നീ നിന്റെ തള്ളയെ പോലെ തന്നെ ആണല്ലോടി... ആരെങ്കിലും എന്തെങ്കിലും പറയാൻ കാത്ത് നിൽക്കണല്ലോ ഇരുന്നു മോങ്ങാൻ...!!" "ഇളയമ്മേ അമ്മയെ കുറിച്ച് പറയരുത്... അമ്മ എന്ത് ചെയ്തിട്ടാ....!!" "കണ്ട പെണ്ണിന് അവളെ തള്ളയെ പറഞ്ഞപ്പോൾ പൊളിയത്....!!" "ഇളയമ്മേ ഞാൻ...!!" "എന്ത് തെറ്റാടി എന്റെ കുഞ്ഞ് നിന്നോട് ചെയ്തേ... എന്റെ കുഞ്ഞിന് നല്ലൊരു ബന്ധം വന്നപ്പോൾ നിനക്കൊന്നും സഹിച്ചില്ല അല്ലെ... അതാവുമല്ലെടി നീ നിന്റെ ആ മുത്തച്ഛനെ കൂടി വന്നത്.... ഹും എന്നാലും നിന്റെ അഭിനയം കൊള്ളായിരുനേടി...എല്ലാം നീ വിചാരിച്ച പോലെ നടന്നില്ലേ....!!" "ഇളയമ്മ എന്തൊക്കെ ഇത് പറയുന്നേ.... ഞാൻ... നീലൂന്റെ...!!" "മിണ്ടി പോവരുത് നീ....!! തള്ളയുടെ സ്വഭാവമല്ലേ മോൾക്കും കിട്ടുള്ളൂ....നിന്നെയൊക്കെ ഇവിടെ പൊറുപിച്ച് കൂട്ടിയതാണ് ഞങ്ങൾ ചെയ്ത തെറ്റ്....ഇന്ന് ഇത് മുടങ്ങിയില്ലെങ്കിൽ നീ എന്റെ കുഞ്ഞിനെ കൊല്ലാൻ പോലും മടിക്കില്ലായിരുന്നു അല്ലെടി അസത്തെ...!!" ദേഷ്യത്തിൽ ദീപ അലറിയതും നന്ദു "ഇളയമ്മേ... എന്നും വിളിച്ചോണ്ട് സങ്കടം കാരണം ദീപയുടെ നേരെ വിരൽ ചൂണ്ടി....

"എന്റെ നേരെ വിരൽ ചൂണ്ടാൻ മാത്രം ധൈര്യമുണ്ടോടി നിനക്കെന്നും.." പറഞ്ഞോണ്ട് ദീപ നന്ദൂന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ചു.... നന്ദു കണ്ണും നിറഞ്ഞ് മുഖത്തു കൈ വെച്ച് ഇളയമ്മയെ വേദനയോടെ നോക്കി.... "ഇനിയും ഇവിടെ ഇങ്ങനെ കടിച്ച് തൂങ്ങാതെ ഇറങ്ങി പോകൂടേടി....!!" അത്രയും പറഞ്ഞു കൊണ്ട് ദീപ മുറിയിൽ നിന്നും ഇറങ്ങി പോയി... നന്ദു നിന്ന നിൽപ്പിൽ നിലത്തേക്ക് ഉതിർന്നു വീണിരുന്നു... നിലത്തിരുന്ന് പൊട്ടികരഞ്ഞതും പെട്ടെന്ന് ആരെങ്കിലും കേൾക്കുമോന്ന് പേടിച്ച് വാ പൊത്തി പിടിച്ചു...... ..നന്ദൂന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ദീപയെ കണ്ടതും നീലു ഒന്ന് നെറ്റി ചുളിച്ചു.... എന്തോ പന്തികേട് തോന്നിയത്തും നീലു നന്ദൂന്റെ മുറിയിലേക്ക് പോവാൻ വേണ്ടി നിന്നതും നീലൂന്റെ അടുത്തേക്ക് മാഷ് വന്നു.... "എന്താ മോളെ സമയം ഒരുപാടായി ഇത് വരെയും കിടന്നില്ലേ...??" നീലൂന്റെ തലയിൽ തലോടി കൊണ്ട് മാഷ് ചോദിച്ചു... "ഇല്ല അച്ഛാ... ഉറക്കം വരുന്നില്ല...!!" "മോൾക്ക് ഇന്ന് നിശ്ചയം മുടങ്ങിയതിൽ വിഷമമുണ്ടെന്നു അച്ഛന് അറിയാം... പക്ഷേ എല്ലാം വിധിയാണ്...!!" "ഇല്ല അച്ഛാ.... എനിക്ക് വിഷമം ഒന്നുല്ല...!!" "മോള് ഇങ്ങനെ പറയുള്ളൂ എന്ന് അച്ഛന് അറിയാം... ഇപ്പോ പോയി കിടക്കാൻ നോക്ക്...!!" മാഷ് നീലു കിടന്ന് പുതപ്പിട്ട് കൊടുത്തിട്ടാണ് അവിടെന്ന് പോന്നത്....!! .

ജനൽ പാളികൾകിടയിലൂടെ സൂര്യ പ്രകാശം അടിച്ചതും നന്ദു മുട്ടിൽ നിന്നും മെല്ലെ മുഖമുഴർത്തി....ഇന്നലെ ഇളയമ്മയുടെ അടി കിട്ടിയത് കാരണം മുഖമൊക്കെ ചീർത്ത് വന്നിടുണ്ട്... നന്ദു മെല്ലെ എഴുനേറ്റ് ക്ലോക്കിലോട്ട് നോക്കി... അമ്മമ്മക്ക് മരുന്നെല്ലാം കൊടുക്കേണ്ട സമയം കഴിഞ്ഞതും നന്ദു മുഖമൊന്ന് അമർത്തി തുടച്ച് അമ്മമ്മയുടെ മുറിയിലേക്ക് പോയി... സ്വയം മരുനെടുത്ത് കഴിക്കുന്ന അമ്മമ്മയെ കണ്ടതും നന്ദു ഒരു ചിരിയോടെ അമ്മമ്മയുടെ അടുത്തേക്ക് പോയി... "ഞാൻ എണീക്കാൻ നേരം വൈകി... സോറി അമ്മമ്മേ...!!" "അതൊന്നും കുഴപ്പല്ല്യ പെണ്ണെ... ഇന്ന് ക്ലാസ്സ്‌ ഉള്ളത് അല്ലെ വേഗം പോയി ഒരുങ്ങാൻ നോക്ക്....! അല്ല നീ ഇങ്ങോട്ട് വന്നേ... എന്താ നിന്റെ മുഖത്തൊരു പാട്...!!" നന്ദു പോവാൻ വേണ്ടി തിരിഞ്ഞതും അമ്മമ്മ നന്ദൂനെ പിന്നിൽ വിളിച്ചു.... വിളി കേട്ടതും നന്ദു ഒന്ന് പരുങ്ങി... "അത്... അത് പിന്നെ അമ്മമ്മേ കിടന്നപ്പോൾ എന്തോ കടിച്ചതാ... ഞ.... ഞാൻ പോട്ടെ കോളേജിലേക്ക് പോവാൻ സമയായി..." നന്ദു അമ്മമ്മയെ നോക്ക പോലും ചെയ്യാതെ വേഗം മുറി വിട്ടിറങ്ങി... നന്ദു വേഗം ഒരുങ്ങി താഴേക്ക് പോയതും നേരെ ചെന്ന് പെട്ടത് യശോദയുടെ മുമ്പിൽ ആയിരുന്നു... നന്ദു യശോദയോട് ഒന്നും പറയാതെ മുന്നോട്ട് നടന്നതും യശോദ പിന്നിൽ നിന്നും വിളിച്ചു...

"എങ്ങോട്ടാ തമ്പുരാട്ടി കെട്ടി ചമഞ്ഞ് പോവുന്നെ... നിനക്ക് ഇന്നലെ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല എന്ന് സാരം അല്ലെ...!!" പുച്ഛഭവത്തോടെയുള്ള യശോദയുടെ സംസാരം കേട്ടതും നന്ദു അവിടെ തന്നെ നിന്നു.... "വല്യമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല...!!" "മിണ്ടി പോവരുത്... ലേശം ഉളുപ്പ് ഉണ്ടെങ്കിൽ നീയൊക്കെ ഇന്നല തന്നെ ഇറങ്ങി പോവണമായിരുന്നു... എന്നിട്ടും കെട്ടി ഒരുങ്ങി മുമ്പിൽ നിൽക്കുന്നത് കണ്ടില്ലേ അസത്ത്...!!" "വല്യമ്മേ ഞ...!!" "ചിലകാതെ മുമ്പിന്ന് പോടീ....!!" യശോദ അലറിയതും നന്ദു ബാഗും പിടിച്ചോണ്ട് റോഡിലേക്ക് ഇറങ്ങി....  ഇലക്ഷൻ ആയത് കാരണം സഖാവ് നേരത്തെ ക്യാമ്പസിൽ എത്തിയിരുന്നു....ചുറ്റുമോന്ന് വീക്ഷിച്ച ശേഷം സഖാവ് ഫോൺ എടുത്ത് സൂരജിനെ വിളിച്ചു.... "ആഹ് ഹലോ... എടാ കിച്ചു നീ ഇത് എവിടെയാ നിന്നോടും ആ ഭരത്തിനോടുമൊക്കെ നേരത്തെ വരാൻ പറഞ്ഞതല്ലേ... എന്നിട്ട് എവിടെ പോയി കിടക്കാ....!!"

സഖാവ് ഫോൺ എടുത്തയുടനെ സൂരജിനോട് പറഞ്ഞു... "എടാ ഋഷി ഒരു പത്ത് മിനിറ്റ് ഇപ്പോ എത്തും...നീ വെക്ക്..!!" അത്രയും പറഞ്ഞു കൊണ്ട് സൂരജ് കാൾ കട്ട് ചെയ്തു.... സഖാവ് അവരെ വെയ്റ്റ് ചെയ്യാൻ വേണ്ടി മരചോട്ടിലേക്ക് പോവാൻ വേണ്ടി നിന്നതും ദൂരെ ഗുൽമോഹർ ചുവട്ടിൽ നന്ദൂനെ ഒരു മിന്നായം പോലെ കണ്ടതും സഖാവ് അങ്ങോട്ട്‌ വെച്ച് പിടിച്ചു... "ഹേയ് നന്ദു ഇതെന്താ ഇത്രയും നേരത്ത്...!!" തിരിഞ്ഞിരിക്കുന്ന നന്ദൂനോടായി ചോദിച്ചതും ഒരു നേരിയ തേങ്ങൽ മാത്രമാണ് കേട്ടത്.... "നന്ദു... എന്ത് പറ്റി...??" സഖാവ് നന്ദൂന്റെ ഷോൾഡറിൽ കൈ വെച്ചതും നന്ദു തിരിഞ്ഞ് നിന്ന് സഖാവിനെ പൂണ്ടകം കെട്ടിപിടിച്ചു.... "ന... നന്ദു....!! ഒട്ടും പ്രതീക്ഷിക്കാതെയുള്ള പിടിത്തം കണ്ട് സഖാവ് വിളിച്ചതും നന്ദു തേങ്ങി കൊണ്ട് ഒന്നൂടെ ഇറുക്കെ കെട്ടിപിടിച്ചു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story