ഒരിളം തെന്നലായ്: ഭാഗം 21

orilam thennalay

എഴുത്തുകാരി: SAFNU

സഖാവ് നന്ദൂനെ എത്ര വിളിച്ചിട്ടും കരച്ചിൽ കൂടുകയല്ലാതെ തന്നിൽ നിന്ന് വിട്ട് നിൽക്കനോ നന്ദു തയ്യാറായില്ല...!! "നന്ദു കരയാതെ കാര്യം എന്താണെന്നു വെച്ചാൽ പറ... ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എങ്ങനെയാ...!!" "എനിക്ക്... എനിക്ക് ആ...രും ഇല്ല്യാ...അ...ആർക്കും ന്നെ ഇഷ്ട്ടല്ല്യ... ആർക്കും...!!" തേങ്ങി കരയുന്നതിനിടയിൽ നന്ദു ഓരോന്ന് പറഞ്ഞു.... "നന്ദുനെ ആർക് ഇഷ്ട്ടല്ലെന്ന്... എല്ലാർക്കും നന്ദുനെ ഇഷ്ട്ടാണ്...!!" കൊച്ചു കുട്ടികളെ സമദാനിപ്പിക്കുന്ന പോലെ സഖാവ് നന്ദൂന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.... "ഇല്ല... എല്ലാർക്കും ഞ....ഞാൻ ഒരു ശല്യമാ...അല്ലെങ്കിൽ ഇളയമ്മ ഒന്നും എ... എന്നെ അടിക്കില്ലായിരുന്നു...!!" ചുണ്ട് വിതുമ്പി കൊണ്ടുള്ള നന്ദൂന്റെ പറച്ചിൽ കേട്ടതും സഖാവ് കാര്യം മനസ്സിലാവാതെ നന്ദൂനെ തന്നിൽ നിന്നും വേർപെടുത്തിയതും നന്ദു തലതാഴ്ത്തി കൊണ്ട് തേങ്ങുന്നത് കണ്ടതും സഖാവ് നന്ദൂന്റെ രണ്ട് ഷോൾഡറിലും കൈ വെച്ചു... "എന്ത് പറ്റി നന്ദൂന്...!!" വീണ്ടും ഒന്നും പറയാതെ തലതാഴ്ത്തി കരയുന്നത് കണ്ടതും സഖാവ് പിന്നെയും ചോദ്യം ആവർത്തിച്ചു... "ശ്ശെടാ... ഇത് വല്ല്യ കഷ്ട്ടായല്ലോ...

നന്ദു എന്തെങ്കിലും പറഞ്ഞാൽ അല്ലെ എനിക്ക് കാര്യം മനസ്സിലാവൂ... ഇങ്ങനെ മിണ്ടാതിരുനാൽ എങ്ങനെയാ...!! അല്ല ആര് നന്ദൂനെ അടിച്ച കാര്യാ പറഞ്ഞത്...!!" ഇതൊക്കെ കേട്ടതും പെട്ടെന്ന് ബോധം വന്നപോൽ നന്ദു നേരത്തെ പറഞ്ഞകാര്യം ഒന്ന് ഓർത്ത് എടുത്തു... അപ്പോഴത്തെ സങ്കടത്തിൽ എന്തൊക്കെയാ കാണിച്ച് കൂട്ടിയെ...എന്തൊക്കെ പറയുകയും ചെയ്തു... ഈശ്വരാ... ഞാൻ ഇനി ഇപ്പോ എന്താ ചെയ്യാ... നന്ദു തന്നെ തന്നെ നോക്കി നിൽക്കുന്ന സഖാവിനെ ഇടം കണ്ണിട്ട് നോക്കി.... "ഇതെന്താ മുഖത്തൊരു പാട്...??" നന്ദു സഖാവിനെ തലഴുയർത്തി നോക്കിയതും മുഖത്തെ പാട് കണ്ടതും സഖാവ് ചോദിച്ചു... പെട്ടെന്ന് നന്ദു മുഖം മറച്ച് വെച്ച് ക്ലാസ്സിലേക്ക് ഓടി... പിന്നിൽ നിന്നും സഖാവ് വിളിച്ചെങ്കിലും അതൊന്നും കേൾക്കാത്ത മട്ടിൽ നന്ദു മുന്നോട് നടന്നു... "ഹേയ് നന്ദു അവിടെ നിക്ക് കാര്യം പറഞ്ഞിട്ട് പോ...!!" സഖാവ് പിന്നിൽ നിന്നും വീണ്ടും വിളിച്ച് കൂവിയെങ്കിൽ നന്ദു നടത്തത്തിന്റെ സ്പീഡ് കൂട്ടി....നന്ദൂന്റെ പിന്നാലെ പോവാൻ നിന്നപ്പോഴാണ് നീലു സഖാവിനെ ലക്ഷ്യമാക്കി വരുന്നത് കണ്ടത്.... "സഖാവ് നന്ദൂനെ കണ്ടായിരുന്നോ...??

ചുറ്റും നോക്കി കിതച്ചോണ്ടുള്ള നീലൂന്റെ ചോദ്യം കേട്ടതും സഖാവ് എന്തോ പന്തികേട് തോന്നിയപോൽ ഒന്നും മിണ്ടാതെ കൈ കെട്ടി നിന്നു.... "സഖാവ് നന്ദൂനെ കണ്ടായിരുന്നോ എന്ന്...!!" ഇപ്രാവശ്യം കുറച്ച് ദേഷ്യത്തിൽ ആയിരുന്നു നീലു ചോദിച്ചത്... "ഒരു വീട്ടിൽ നിന്നല്ലേ രണ്ടാളും വരുന്നത്... എന്നിട്ട് എന്നോടാണോ ചോദിക്കുന്നത്...!!" സഖാവിന്റെ ഗൗരവമേറിയ ചോദ്യം കേട്ടതും നീലു ഒന്ന് പരുങ്ങി... "അത്... അത് പിന്നെ ചെറിയൊരു പ്രശ്നമുണ്ട്...!!" "ഹ്മ്മ്... നന്ദു ക്ലാസ്സിലേക്ക് പോയി... പിന്നെ നീലു അത്രപെട്ടെന്ന് ഒന്നും ടെൻഷൻ അടിക്കുന്ന ആള് അല്ലന്ന് എനിക്കറിയാം... അത് കൊണ്ട് തന്നെ വീട്ടിൽ നടന്നത് ചെറിയ പ്രശ്നം അല്ലെന്നും അറിയാം...!!" ക്ലാസ്സിലേക്ക് പോവാൻ നിന്ന നീലു സഖാവിന്റെ വാക്ക് കേട്ട് അവിടെ തന്നെ നിന്നു.... "സഖാവിന് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല... പറയാനുണ്ടെങ്കിൽ ഒരുപാട് ഉണ്ട്...!!" സഖാവിന്റെ മുഖത്തേക്ക് നോക്കാതെ നീലു പറഞ്ഞു...അതിന് മറുപടിയായി സഖാവ് ഒന്ന് മുഖം തിരിച്ചു... "ഇന്നലെ നിശ്ചയം മുടങ്ങി...!!" സഖാവ് കാര്യം അറിഞ്ഞിട്ടേ പൊക്കൂ എന്ന് മനസ്സിലാക്കിയ നീലു തിരിഞ്ഞു നിന്ന് കൊണ്ട് സഖാവിനോടായി പറഞ്ഞു...

"എന്ത് നിശ്ചയം മുടങ്ങേ...??" ഒരുതരം ഞെട്ടലോടെ സഖാവ് ചോദിച്ചു... "ഹ്മ്മ്... അതിന് അമ്മ നന്ദൂനെ ഒരുപാട് കുറ്റപെടുത്തി....!!" "നിശ്ചയം മുടങ്ങിയതിന് നന്ദുവുമായി എന്താ ബന്ധം...!!" "അത്... നന്ദൂന്റെ മുത്തശ്ശൻ....!!" "കുറെ നേരമായല്ലോ നന്ദൂന്റെ നന്ദൂന്റെ എന്ന് പറയുന്നു എന്താ ഇതൊന്നും നീലിമയുടേത് കൂടി അല്ലെ...??" "അങ്ങനെ പറയാൻ പറ്റോന്ന് എനിക്കറിയില്ല... അമ്മ നന്ദുവാണ് മുത്തശ്ശനെ കൊണ്ട് വന്നതെന്നും പറഞ്ഞു ദേഷ്യപ്പെട്ടു... സങ്കടം വന്നപ്പോ അമ്മ നന്ദൂനെ അടിച്ചു...!!" "എന്താ പറഞ്ഞെ... നിങ്ങളെ അമ്മക്ക്... ഛെ...!! സ്വന്തം സഹോദരിയുടെ നിശ്ചയം മുടക്കാൻ മാത്രം ദുഷ്ടത്തരമൊന്നും ആ പാവത്തിന്റെ മനസ്സിൽ ഇല്ല... ഇത്രയും ചുരുങ്ങിയ കാലയളവിൽ നന്ദൂനെ എനിക്ക് മനസ്സിലാക്കാൻ പറ്റി... എന്നിട്ടും പെറ്റ വയറിനു മനസ്സിലാക്കാൻ പറ്റിയില്ല... ശെരിക്കും അവര് അമ്മയാണോ...??" നന്ദൂനെ അടിച്ചു എന്ന് കേട്ടതും സഖാവ് നിയന്ത്രണം വിട്ട് നീലൂനോട്‌ ആ ദേഷ്യത്തിൽ ഓരോന്ന് വിളിച്ചു കൂവി....

നീലു ആദ്യമൊന്ന് പതറിയെങ്കിലും പിന്നെ സഖാവിന്റെ മുഖത്തേക്ക് നോക്കി... "അതിന് അവര് നന്ദൂന്റെ സ്വന്തം അമ്മയല്ല... എന്റെ അമ്മയാണ് അത്...ഗോപാലൻ മാഷിന്റെ മറ്റൊരു ഭാര്യയിൽ ഉണ്ടായ മകൾ ആണ് നന്ദു...!!" കേട്ടത് വിശ്വസിക്കാനാവാതെ സഖാവ് നീലൂനെ നോക്കി.... "സഖാവ് വിശ്വസിക്കുക ഇല്ലെന്ന് അറിയാം... പക്ഷേ ഇതാണ് സത്യം... അമ്മക്ക് പൊതുവെ ഒരു സ്വഭാവമുണ്ട് സ്വന്തമെന്ന് തോന്നുന്നത് മറ്റാർക്കും വിട്ട് കൊടുക്കില്ല... അത് പോലെ തന്നെയായിരുന്നു അമ്മക്ക് അച്ഛൻ...!! വിവാഹത്തിന് മുമ്പ് അച്ഛൻ ജോലി ചെയ്തിരുന്നത് തമിഴ് നാട്ടിലായിരുന്നു... അച്ഛന് ഒരു സർപ്രൈസ് ആയി കോട്ടെ എന്ന് കരുതി ചെറുപ്പത്തിലേ കളികൂട്ടുകാരിയായിരുന്ന അമ്മയുമായി തറവാട്ടിൽ നിശ്ചയമുറപ്പിച്ചു... അതും അച്ഛനോട് പോലും പറയാതെ... പക്ഷേ അപ്പോയെക്കും അച്ഛൻ അവിടത്തെ തറവാട്ടി മൂർത്തിയുടെ മകൾ വൈശാലിയുമായി ഇഷ്ടത്തിലായി...

അതറിഞ്ഞ മൂർത്തി വേഗം വൈശാലിയുടെ വിവാഹം നടത്താൻ തീരുമാനിച്ചു... വിവാഹ ദിവസമാണ് നന്ദൂന്റെ അമ്മ അമ്മമ്മയോട് പറഞ്ഞത് ഒരാളെ ഇഷ്ടമാണെന്നും അയാളെ കൂടെ തന്നെ ജീവിക്കണമെന്നും... ഇതൊക്കെ അവരെ മുത്തശ്ശനോട്‌ പറഞ്ഞാൽ ഒന്നും നടക്കാൻ പോവുന്നില്ലെന്ന് അമ്മമ്മക്ക് അറിയാമായിരുന്നു... അത് കൊണ്ട് അച്ഛനും നന്ദൂന്റെ അമ്മയും കൂടെ ആ രാത്രിയിൽ അമ്മമ്മയുടെ സമ്മതത്തോടെ അച്ഛന്റെ നാട്ടിലേക്ക് വിട്ടു.... അവിടെ ചെന്നതിന് ശേഷമാണ് അച്ഛൻ വിവാഹം ഉറപ്പിച്ച കാര്യം അറിയുന്നത് തന്നെ... ഞങ്ങടെ മുത്തശ്ശൻ ഒരു കണിശക്കാരൻ ആയിരുന്നു... നാട്ടിൽ ചെന്നയുടനെ അച്ഛൻ മുത്തശ്ശനോട്‌ വിവാഹത്തിന് സമ്മതമ്മല്ലെന്നും മറ്റൊരു കുട്ടിയുമായി താൻ രജിസ്റ്റർ മാര്യേജ് കഴിഞ്ഞകാര്യം പറഞ്ഞെങ്കിലും മുത്തശ്ശൻ ഇത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞ് നന്ദൂന്റെ അമ്മയുമായി കഴിഞ്ഞ ബന്ധം മുത്തശ്ശൻ മറച്ച് വെച്ച് ദീപാമ്മയുമായുള്ള വിവാഹം നടത്തി... ഒരുകാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് ചെയ്ത് ശീലമുള്ള മുത്തശ്ശനെ അന്ന് തറവാട്ടിലെ എല്ലവർക്കും വല്ല്യ പേടിയായിരുന്നു... അത് കൊണ്ട് അച്ഛനും വേറെ മാർഗമില്ലയിരുന്നു...!!

അത്രയും പറഞ്ഞ് തീർന്നതും നീലു ഒന്ന് നിർത്തി.... "വിവഹതിന് മുമ്പ് പല തവണ അച്ഛൻ ദീപാമ്മയെ കണ്ട് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും മുത്തശ്ശൻ അതൊക്കെ മുൻകൂടി കണ്ട് വിവാഹദിവസം വരെ രണ്ടാളും പരസ്പരം കാണരുതെന്ന് കർശനമായി പറഞ്ഞു... അതോടെ അച്ഛന്റെ മുമ്പിലുള്ള ആ വാതിൽ കൊട്ടി അടഞ്ഞു... വിവാഹം കഴിഞ്ഞ് അന്ന് രാത്രി തന്നെ അച്ഛൻ അമ്മയോട് ഇക്കാര്യം തുറന്ന് പറഞ്ഞെങ്കിലും അമ്മയ്ക്കും ഒരുതരം വാശി ആയിരുന്നു "അതൊക്കെ കഴിഞ്ഞ കാര്യമാണെന്നും ഇനി അങ്ങോട്ട്‌ ഉള്ള ജീവിതത്തിൽ ഞാൻ മതിയെന്നും പറഞ്ഞു അമ്മ അച്ഛനെ ആശ്വാസിപ്പിച്ചു... എന്നാൽ താൻ സ്നേഹിച്ച പെണ്ണ് തന്റെ അടുക്കള ഭാഗത്തു ഇവിടത്തെ ആട്ടും തുപ്പും പേറി ജീവിക്കുന്നത് കാണാൻ അച്ഛൻ ഒട്ടും ആഗ്രഹിച്ചിരുന്നില്ല...!! അത്കൊണ്ട് തന്നെ അച്ഛൻ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ മുത്തശ്ശൻറെ അഭിമാനമോ തറവാട്ടിത്തമോ നോക്കാത്തെ എല്ലാവരോടുമായി ആ സത്യം വിളിച്ചു പറഞ്ഞു...

അന്ന് തന്നെ അഭിമാനപൂർവം നോക്കിയവരെല്ലാം ഇന്ന് തന്റെ മകൻ കാരണം തീർത്തും പുച്ഛചിരിയോടെ നോക്കുന്നത് കണ്ട് മുത്തശ്ശന് ദേഷ്യം അടക്കാൻ ആയില്ല...!! പിന്നെ അങ്ങോട്ട്‌ നന്ദൂന്റെ അമ്മയുടെ ജീവിതം അവര് ജീവിച്ച് തീർക്കുകയായിരുന്നു... അച്ഛൻ മാത്രമായിരുന്നു വൈശാലി അമ്മേടെ ആകെയുള്ള ആശ്വാസം..... അവരെ കൊണ്ട് സഹിക്കാൻ പറ്റുന്നതിലും അപ്പുറം അവര് സഹിച്ചിടുണ്ട്...!! അത് കൊണ്ടാവാം നന്ദൂന് ജന്മം നൽകിയ ഉടനെ അവര് ഈശ്വരന്റെ വിളി കേട്ടത്....!! ഇന്നലെ വൈശാലി അമ്മേടെ അച്ഛൻ വന്ന് പ്രശ്നമുണ്ടാക്കി അവർക്ക് നന്ദൂനെ വിട്ട് കൊടുക്കണമെന്നും പറഞ്ഞോണ്ട്...അവസാനം അത് ചെന്ന് അവസാനിച്ചത് പോലീസ് സ്റ്റേഷനിലും... അമ്മ നല്ല വിഷമത്തിൽ ആയിരുന്നു... ആ ദേഷ്യം നന്ദൂന്റെ മേലിൽ തീർത്തു....ഇന്നലെ കണ്ടതാ അവളെ പിന്നെ ഇന്ന് എണീറ്റ് വന്നപ്പോയെക്കും നന്ദൂനെ മുറിയിൽ കാണുന്നില്ല....അതാ ടെൻഷനടിച്ച് ഓടി കിതച്ച് വന്നേ....!!" പറഞ്ഞ് തീർന്നതും നീലു സഖാവിന് പറയാനുള്ള അവസരം പോലും കൊടുക്കാതെ ക്ലാസ്സിലേക്ക് പോയി.... കേട്ടതൊന്നും വിശ്വാസിക്കാനാവാതെ സഖാവ് അവിടെ തറഞ്ഞ് നിന്നു....ഇത്രയധികം സങ്കടങ്ങൾ ഉണ്ടായിരുന്നോ തന്റെ പെണ്ണിന്...!! എന്നിട്ടും എല്ലാം ഒരു ചിരിയിലോദുക്കി കളഞ്ഞല്ലോ അല്ലെ...!!

ഓരോ നിമിഷം കൂടും തോറും തന്റെ പെണ്ണിനോടുള്ള ഇഷ്ട്ടം കൂടുകയാണ്... നന്ദൂന്റെ മുഖം മനസ്സിലേക്ക് വന്നതും സഖാവ് ചുണ്ടിൽ ഒരു കുഞ്ഞു ചിരി മൊട്ടിട്ടു... "നന്ദു....!!" പിന്നിൽ നിന്നും നീലൂന്റെ ശബ്ദം കേട്ടതും നന്ദു ഞെട്ടി കൊണ്ട് തിരിഞ്ഞ് നോക്കി.... "എന്താ നന്ദു നീ ഒന്നും പറയാതെ വന്നത്... എന്നും നമ്മള് രണ്ടും ഒരുമിച്ചല്ലേ വരാറ്... നിന്നെ കാണാതായാൽ ആരും വിഷമിക്കില്ലെന്ന് കരുതിയോ...ഇങ്ങനെയൊക്കെ ചെയ്താൽ ആരായാലും വിഷമിക്കില്ലേ... നിന്നെ അന്വേഷിച്ചു നിഖിലേട്ടനും പിന്നെ നിന്റെ അച്ചുവേട്ടനൊക്കെ നടക്കുന്നുണ്ട്... നിനക്ക് ഇത് വല്ലതും അറിയണോ...!!" നീലു ഓടി വന്ന് നന്ദൂനെ ഇറുക്കി കെട്ടിപിടിച്ചോണ്ട് ചോദിച്ചതും നന്ദു ഒന്നും മിണ്ടാതെ നിന്നു... "നന്ദു നിന്നോട് അമ്മയും വല്യമ്മയും എന്താ പറഞ്ഞതൊന്നും എനിക്കറിയില്ല... പക്ഷേ അവര് നിനക്ക് സഹിക്കുന്നതിലും അപ്പുറമെന്തോ പറഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം... അല്ലാതെ നീ ഇങ്ങനെ ഇറങ്ങി വരില്ലായിരുന്നു...!!" തന്നിൽ നിന്നും നന്ദൂനെ അകറ്റി നിർത്തി കൊണ്ട് നീലു പറഞ്ഞു... "ഇല്ല നീലു ഞാൻ കാരണം അല്ലെ നിശ്ചയം മുടങ്ങിയെ...

അപ്പോ ഇളയമ്മക്ക് സങ്കടം വന്ന് കാണും...!!" "ആര് പറഞ്ഞു നീ കാരണം ആണ് നിശ്ചയം മുടങ്ങിയതെന്ന്...അത് അങ്ങനെ മുടങ്ങാനായിരിക്കും വിധി അല്ലാതെ നീ കരണമൊന്നും അല്ല...!!" നീലു നന്ദൂനെ ആശ്വാസിപ്പിക്ക വണ്ണം പറഞ്ഞതും നന്ദു ഒന്ന് ചിരിച്ചു.. ലഞ്ച ബ്രയ്ക്ക് ആയതും സഖാവ് നന്ദൂനെ കാണാൻ വേണ്ടി നന്ദൂന്റെ ക്ലാസ്സിലേക്ക് പോയി...സഖാവിനെ കണ്ടതും ക്ലാസ്സിലുള്ള സ്റ്റുഡന്റസ് എല്ലാം എഴുനേറ്റ് നിന്നതും സഖാവ് ചെറു ചിരിയോടെ അവരോട് എല്ലാം ഇരിക്കൻ പറഞ്ഞു ഇതൊന്നും അറിയാതെ ഡെസ്കിൽ തലവെച്ച് കിടക്കുന്ന നന്ദൂന്റെ ഒപോസിറ്റ് പോയി ഇരുന്നു.... മുഖത്തേക്ക് പാറി വന്ന മുടിഴിയകൾ കണ്ടതും സഖാവ് മെല്ലെ അവ ചെവിക്ക് പിന്നിലേക്ക് ആക്കി കൊടുത്തതും നന്ദു ഒരു കുറുകലോടെ മെല്ലെ കണ്ണ് തുറന്ന് മുമ്പിൽ ഇരിക്കുന്ന സഖാവിനെ നോക്കി ഒന്ന് ചിരിച്ച് അപ്പുറത്തേക്ക് തലവെച്ച് കിടന്നു... പെട്ടെന്ന് എന്തോ ഓർത്ത പോൽ സഖാവിനെ മുമ്പിൽ കണ്ടതും നന്ദു ഞെട്ടി എണീറ്റ് നിന്നു ചുറ്റുമൊക്കെ നോക്കി.... "ഹേയ് എന്തിനാ എണീറ്റത്... ഇവിടെ ഇരി...!!!"

"ഹേ... അത് ഞാൻ...!!" നന്ദു വീണ്ടും ചുറ്റുമൊക്കെ നോക്കി മെല്ലെ സഖാവിന് നേരെ ഇരുന്നു.... "ഞാൻ ചുമ്മാ കിടന്നതാ ഒന്ന് മയങ്ങി പോയി..." നന്ദു സഖാവിനെ നോക്കി ചമ്മിയ മട്ടിൽ പറഞ്ഞതും സഖാവ് ഒന്ന് തലയാട്ടി കൊണ്ട് ചിരിച്ചു.... "എന്നിട്ട് തീർന്നോ ഉറക്കമൊക്കെ...?" "കളിയാകേണ്ട അറിയാതെ ഉറങ്ങി പോയതാ...!!" "ഹ്മ്മ്... അപ്പോ ഇന്ന് കഴിക്കുനൊന്നും ഇല്ല്യേ.." "ഇല്ല വിശപ്പില്ല... സഖാവ് കഴിച്ചോ..??" "ഇല്ല...കിച്ചു വരട്ടെ അവൻ പുറത്ത് പോയിരിക്കാ...!!" "ആഹ്..." സഖാവും നന്ദുവും ഓരോന്ന് പറഞ്ഞോണ്ടിരുന്നു... അബദ്ധത്തിൽ പോലും രാവിലെ നടന്ന കാര്യം നന്ദൂന്റെ വായിൽ നിന്നും വീണില്ല എന്നറിഞ്ഞതും സഖാവിന് തെല്ലതിശയം തോന്നി.... വൈകിട്ട് നീലൂന്റെ കൂടെയായിരുന്നു നന്ദു തറവാട്ടിലേക്ക് പ്രവേശിച്ചത്...

അത് കണ്ടതും എല്ലാവരുടെയും മുഖത്തു സന്തോഷം തോന്നിയെങ്കിലും യശോദയുടെയും ദീപയുടെയും മുഖം കാർമേഘം മൂടി കെട്ടിയ പോൽ ഇരുണ്ടു കൂടി... "നന്ദു ഇന്ന് രാവിലെ എന്ത് പണിയാ കാണിച്ചേ...??" കയറി വന്നപാടെ ദർശൻ ചോദിച്ചതും നന്ദു തലകുനിച്ചു... "അവള് കേറി വന്നതേയുള്ളു അപ്പോയെക്കും അവന്റെ ചോദ്യം തുടങ്ങി... നീ പോയി കുളിച്ച് വന്ന് വല്ലതും കഴിക്കാൻ നോക്ക് മോളെ...!!" നന്ദൂന്റെ തലയിൽ തലോടി കൊണ്ട് ദാസ് പറഞ്ഞതും നന്ദു വല്ല്യച്ഛന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story