ഒരിളം തെന്നലായ്: ഭാഗം 22

orilam thennalay

എഴുത്തുകാരി: SAFNU

ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി... ആദ്യമൊക്കെ യശോദയും ദീപയും നിശ്ചയം മുടക്കിയതിന്റെ കാരണവും പറഞ്ഞോണ്ട് നന്ദൂനെ കുറ്റപ്പെടുതിയെങ്കിലും പോക്കോ പോക്കോ അതെല്ലാം ഇല്ലാതായി...തറവാട്ടിൽ എല്ലാരും അക്കാര്യം പാടെ മറക്കാൻ ശ്രമിച്ചു... ഇലക്ഷൻ അതിന്റെ പരിസമാപ്തിയിലേക്ക് കടക്കുന്നത് കൊണ്ട് തന്നെ സഖാവ് അതിന്റെതായ തിരക്കിലാണ് കൂടെ സൂരജ്ഉം.... ഇടക്കൊക്കെ കാണുപ്പോൾ എന്തെകിലും രണ്ട് വാക്ക് സംസാരിക്കും എന്നല്ലാതെ നന്ദുന് സഖാവിനോട് മര്യാദക്ക് ഒന്ന് സംസാരിക്കാൻ പോലും കഴിയാറില്ല... അതിന്റെ പരിഭവമൊക്കെ നന്ദു തീർക്കുക അമ്മിണി പശുവിനോടായിരിക്കും....അത് കണ്ട് ചിരിക്കാൻ സരയുയമ്മയും... "നിനക്ക് അറിയോ അമ്മിണി... ആ സഖാവില്ലേ അങ്ങേർക്ക് ഒടുക്കത്തെ അഹങ്കാരമാന്നെ...കണ്ടാൽ ഒന്ന് മിണ്ട പോലും ഇല്ല്യാ... ഇപ്പോ ഏതോ ഒരു പെണ്ണുണ്ട് എന്താ അവളെ പേര്...??

ആഹ് രമ്യ ഞങ്ങടെ സീനിയർ ആണ്... ആ പെണ്ണിനോട് സഖാവ് എപ്പോഴും സംസാരിക്കുന്നത് കാണാം... നമ്മളോട് സംസാരിക്കാനാ സഖാവ് സമയം ഇല്ലാത്ത്... ബാക്കിയുള്ളോരേടൊക്കെ സംസാരിക്കാം...ഇനി നീ നോക്കിക്കോ ഞാൻ ഇനി സഖാവിനോട് മിണ്ടത്തില്ല...വേണെകിൽ ഇങ്ങോട്ട് വന്ന് മിണ്ടട്ടെ... ആഹ് എനിക്കും വാശിയാ...!!" നന്ദു അമ്മിണി പശുവിനോടായി പറഞ്ഞതും അവളൊന്ന് തലയാട്ടി മുരണ്ടു... അത് കേട്ടതും സരയുമ്മ പിന്നിൽ നിന്നു കൊണ്ട് ചിരിച്ചതും നന്ദു ആരാ ഇപ്പോ ഇവിടെന്നും ചിന്തിച്ചോണ്ട് തിരിഞ്ഞ് നോക്കി....സരയുമ്മ ആണെന്ന് കണ്ടതും നന്ദു കുറുമ്പോടെ ചുണ്ട് കോട്ടി നിന്നു... "എന്തൊക്കെയാടി പെണ്ണെ നീ ആ മിണ്ടാപ്രാണിയോട് പറയുന്നേ... അതിന് ഇത് വല്ലതും തിരിയോ...??" ചിരിയോടെ സരയുമ്മ പറഞ്ഞതും നന്ദു അമ്മിണി പശുവിന് നേരെ തിരിഞ്ഞ് നിന്നു ചോദിച്ചു "ഞാൻ പറയുന്നത് നിനക്ക് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ...??" അതിന് മറുപടിയായി അമ്മിണി കഴുത്തിൽ കെട്ടിയിരുന്ന മണി ഇളക്കി...

അപ്പോ തന്നെ "അതാണെന്നും "പറഞ്ഞോണ്ട് അവളെ നെറുകിൽ ഒന്ന് തലോടി.... "ഹ്മ്മ് നല്ല ആളോടാ ഞാൻ പറഞ്ഞത്... അല്ല കുഞ്ഞേ... നിന്റെ ആ സഖാവ് നിന്നോട് ഇപ്പോ മിണ്ടതില്ലേ...??" പിണ്ണാക്ക് വെള്ളത്തിൽ കലക്കുനതിനിടയിൽ സരയുമ്മ ചോദിച്ചു... "എന്റെ സഖാവ് ഒന്നും അല്ല... ആ രമ്യയുടെ സഖാവാണ് ഇപ്പോ...!!" നന്ദു ചുണ്ടും കൂർപ്പിച്ച് പറഞ്ഞതും സരയുമ്മ "ഈ പെണ്ണെന്നും "പറഞ്ഞ് നന്ദൂനെ നോക്കി.... "ആഹ് എന്നാ അങ്ങനെ ആയിക്കോട്ടെ കുഞ്ഞേ... രമ്യയുടെ സഖാവ്...!!" "ഏയ്‌ അങ്ങനെ പറയണ്ട സരയുമ്മ... എന്റെ സഖാവ് തന്നെയാ...!!" സരയുമ്മ പറയുന്നതിനിടക്ക് കേറി നന്ദു പറഞ്ഞതും സരയുയമ്മ കയ്യിൽ ഉണ്ടായിരുന്ന പാത്രം നിലത്തു വെച്ച് നന്ദൂനെ നോക്കി.... "അത് ശെരി എന്നിട്ട് ഇപ്പോഴല്ലേ പറഞ്ഞെ രമ്യയുടെ സഖാവ് ആണെന്ന്...!!" "അത്... അത് പിന്നെ ആഹ് അതൊക്കെ എന്തിനാ സരയുയമ്മ അറിയുന്നേ... ഞാൻ പലതും പറയും... ഇനിയും പറയും എന്റെ സഖാവ്....എന്റെ സഖാവ്....എന്റെ സഖാവ്....!!" നന്ദുന്റെ ഓരോ കാട്ടികൂട്ടൽ കണ്ട് സരയുയമ്മക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.... .........

ഇലക്ഷന് ഇനി രണ്ട് ദിവസം കൂടെ ബാക്കിയൊള്ളു... ഇതിനിടക്ക് സഖാവും അക്ബറും തമ്മിൽ ഒന്ന് മുട്ടി... പക്ഷേ സഖാവ് പരമാവധി സമയഘനം പാലിച്ചു... ക്ലാസ്സിന് മുമ്പിലൂടെ മുദ്രാവാക്യവും വിളിച്ചോണ്ട് പോവുന്ന സഖാവിനെ കണ്ടതും നന്ദു കഷ്ടപ്പെട്ട് തലയുയർത്തി നോക്കി... ഒരു തവണ എങ്കിലും ഈ തിരക്കുകക്കിടയിൽ നിന്ന് സഖാവ് തന്നെയൊന്ന് നോക്കിയെങ്കിൽ എന്ന് നന്ദു ആഗ്രഹിച്ചിരുന്നു... പക്ഷേ നിരാശയായിരുന്നു ഫലം... അറിയാതെ പോലും ഒരു നോട്ടം സഖാവിൽ നിന്നും ഉണ്ടായിരുന്നില്ല.... "നന്ദു വാ ക്യാന്റീനിലോട്ട് പോവാം...ഇപ്പോ ബ്രയ്ക്ക് അല്ലെ...!!" സഖാവിനെ ആലോചിച്ചു കൊണ്ട് താടക്കും കൈ കൊടുത്തു ഇരിക്കുന്ന നന്ദൂനെ കണ്ടതും ശരൺ ചോദിച്ചു.... "ഞാൻ ഇല്ല... ശരൺ പോക്കോ...!!" നന്ദു ശരണിനെ നോക്ക പോലും ചെയ്യാതെ പുറത്തേക്കും നോക്കി കൊണ്ട് പറഞ്ഞു... "അതൊന്നും പറഞ്ഞാ ശെരിയാവില്ല.... നീ ഇങ്ങോട്ട് വന്നേ...!!" ശരൺ നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് ക്യാന്റീനിലോക്ക് നടന്നു.... "ശരൺ ഞാൻ വരാം... കയ്യിൽ നിന്നും വിട്...!!" നന്ദു ചുറ്റുമൊക്കെ നോക്കി കൊണ്ട് പറഞ്ഞതും ശരൺ കൈയ്യിൽ നിന്നും പിടി വിട്ടു....

"നന്ദു ആരെയാ തിരയുന്നെ...??" ചുറ്റും നോക്കുന്ന നന്ദൂനെ കണ്ടതും ശരൺ ചോദിച്ചു... "ഹേ... ഏയ്‌ ഒന്നുല്ല്യ...!!" "ഹേയ് നന്ദു...!!" ക്യാന്റീനിലേക്ക് കയറിയ ഉടനെ സൈഡിൽ നിന്നും വിളി കേട്ടതും നന്ദു തിരിഞ്ഞ് നോക്കി... സൂരജ് ആണ് വിളിച്ചതെന്ന് കണ്ടതും വേഗം അവരിരിക്കുന്ന ഭാഗത്തേക്ക് പോയി... "ഇത് നന്ദിത അല്ലെ...മലയാളം ഡിപ്പാർമെന്റിലെ...!!" അവരെ കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ ചോദിച്ചു.. "ആടാ നിനക്ക് അറിയില്ലേ നന്ദൂനെ...!!" സൂരജ് ആ ചേട്ടനോട് പറഞ്ഞു... നന്ദു അവരെ സംസാരമൊന്നും ശ്രദ്ധിക്കാതെ അവിടെ ഇരിക്കുന്ന എല്ലാവരെയും നോക്കുകയായിരുന്നു...എല്ലാവരും അവിടെ ഉണ്ട്...പക്ഷേ നന്ദൂന്റെ കണ്ണുകൾ തിരഞ്ഞത് സഖാവിനെ ആയിരുന്നു...സഖാവ് ഇല്ലെന്ന് അറിഞ്ഞതും നന്ദു തെല്ലും നിരാശയോടെ തലതാഴ്ത്തി.... "നന്ദൂനോട്‌ സംസാരിച്ചിട്ടൊക്കെ കുറെ ആയി... വാ ഇവിടെ ഇരിക്ക്...!!" പാർട്ടിയിലെ ഒരു ചേച്ചിക്കടുത്തുള്ള ചെയർ വലിച്ച് ഇട്ട് കൊണ്ട് സൂരജ് പറഞ്ഞു...

"ഓഹോ അപ്പോ ആള് സൈലന്റ് അല്ലെ ...നമ്മളെയൊക്കെ കണ്ടാൽ മിണ്ടാറുപോലുമില്ല..!!" സീനിയർ ചേച്ചി പറഞ്ഞതും എല്ലാവരും അത് കേട്ട് ചിരിച്ചെങ്കിലും നന്ദൂന് എന്തോ അതൊന്നും കേട്ട് ചിരിക്കാൻ കഴിഞ്ഞില്ല... നന്ദു സഖാവിനെയും ആലോചിച്ചു ഇരിപ്പാണ്...ഈ സഖാവ് ഇത് എവിടെ പോയി...?? എപ്പോഴും കിച്ചുവേട്ടന്റെ ഒപ്പം ആണല്ലോ ഉണ്ടാവാറ്...?? പാർട്ടിയിലെ കുറെ പേര് ഇവിടെ ഉണ്ട്... അപ്പോ പിന്നെ സഖാവ് മാത്രം ഇല്ലാതത് എന്താ...?? ഈശ്വരാ ഇനി ആ മറ്റേ രമ്യയുടെ കൂടെ എങ്ങാനും ഉണ്ടാകുമോ...?? ഏയ്‌ എന്റെ സഖാവ് നല്ലയാളാ...!! ഞാൻ ആരോടാ ഇപ്പോ സഖാവ് എവിടെന്നു ചോദ്യിക്കാ... ആഹ് കിച്ചുവേട്ടനോട് ചോദിക്കാം... നന്ദു രണ്ടും കല്പ്പിച്ചു സൂരജിനെ വിളിച്ചു.... "അതെ കിച്ചുവേട്ടാ സഖാവ് എവിടെ... കണ്ടില്ലല്ലോ...??" "അത് ശെരി ഞങ്ങള് ഇത്രയും പേര് ഇവിടെ ഉണ്ടായിട്ട് നീ സഖാവിനെ ആണല്ലോ ചോദിക്കുന്നത്... അതെന്താ നന്ദിതക്ക് ഞങ്ങളെ ഒന്നും ഇഷ്ട്ടല്ലേ...!!" സീനിയർ ചേച്ചി നന്ദൂനെ നോക്കി ചോദിച്ചതും "നന്ദു ഏയ്‌ അങ്ങനെ ഒന്നും അല്ല ചേച്ചിന്നും "പറഞ്ഞു സൂരജിനെ നോക്കി... "ഋഷി ഓഫീസിൽ ഉണ്ടാവും... പ്രിൻസിപ്പിൽ വിളിച്ചിരുന്നു....!!"

സൂരജ് മറുപടി പറഞ്ഞതും നന്ദു ചുണ്ടും കൂർപ്പിച്ച് സൂരജിനോട് പോവാണെന്നും പറഞ്ഞു അവിടെന്ന് എണീറ്റു പോന്നു... "ഹെലോ ഇങ്ങനെ ഒരാളെ ഓർമ്മയുണ്ടോ...!!" നന്ദു ഓരോന്ന് പിറുപിറുത്ത് ക്ലാസ്സിലേക്ക് പോവാൻ വേണ്ടി നിന്നതും ശരൺ മുമ്പിലേക്ക് വന്ന് കൊണ്ട് പറഞ്ഞു... "അയ്യോ....സോറി ശരൺ ഞാൻ കിച്ചുവേട്ടനെ കണ്ടപ്പോൾ അവരെ അടുത്തേക്ക് പോയി... ശരൺ കൂടെയുള്ള കാര്യം ഞാൻ പറ്റെ മറന്നു...!!" "ആഹ് നല്ല ആളാ.... എന്നെ ഇവിടെ പോസ്റ്റ്‌ ആകിയിട്ട് അവരെ അടുത്തേക്ക് പോയി അല്ലെ...!!" "സോറി പറഞ്ഞില്ലേ.... ഞാൻ സഖാവ് ഉണ്ടാവുമെന്ന് കരുതി പോയതാ...!!" "ഹ്മ്മ്... അല്ല നന്ദു നീ എപ്പോഴും സഖാവ് സഖാവ് എന്നും പറഞ്ഞോണ്ട് നടപ്പാണല്ലോ... നിനക്ക് അങ്ങേരോട് വല്ല പ്രേമ എങ്ങാനും ആണോ...??" ശരൺ കളിയാക്കി കൊണ്ട് ചോദിച്ചതും നന്ദു അവനെ തല്ലാൻ വേണ്ടി കൈയ്യൊങ്ങി... "അയ്യോ തല്ലല്ലേ...ഞാൻ ചുമ്മാ ചോദിച്ചതാ...!!" അത് കേട്ടതും നന്ദു ചിരിച്ചോണ്ട് കൈ താഴ്ത്തി....

ശെരിക്കും നന്ദു ആലോചിക്കുവായിരുന്നു യഥാർത്ഥത്തിൽ തനിക്ക് സഖാവിനോട് പ്രണയമാണോ...!! സൗഹൃദത്തിൽ കവിഞ്ഞ മറ്റൊന്നും ഇല്ലാ എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ട്ടം... പക്ഷേ ഒരു തവണ കണ്ടില്ലെങ്കിൽ എന്തോ മനസ്സ് കിടന്ന് പിടക്കുന്ന പോലെ...!! ശെരിക്കും ഇതാണോ പ്രണയം...!! "ഹേയ് എന്താ ആലോചിച്ചു നില്കുന്നെ... ക്ലാസ്സിൽ പോവണ്ടേ...??" ഓരോന്ന് ആലോചിച്ചു നിൽക്കുന്ന നന്ദൂനെ കണ്ടതും ശരൺ ചോദിച്ചു... "ഹേ... ആഹ് വാ പോവാം...!!" ശരൺ വിളിച്ചിതും നന്ദു ഞെട്ടി കൊണ്ട് തിരിഞ്ഞ് കൊണ്ട് പറഞ്ഞു... ... അങ്ങനെ ഇലക്ഷൻ ദിവസം വന്ന് ചേർന്നു...!! നന്ദു കോളേജിൽ വന്നപാടേ അന്വേഷിച്ചത് സഖാവിനെ ആയിരുന്നു....പക്ഷേ നിരാശയായിരുന്നു ഫലം...!! വോട്ട് ചെയ്യാൻ ഒട്ടും താല്പര്യമില്ലത്താ മട്ടിൽ ആയിരുന്നു നന്ദു... ബാലറ്റ് പേപ്പറും വാങ്ങി വോട്ട് ചെയ്യാൻ തിരിഞ്ഞപ്പോഴാണ് ടീച്ചേർസിന്റെ കൂടെ ഇരുന്നു സംസാരിക്കുന്ന സഖാവിനെ കണ്ടത്.... തൊട്ടപ്പുറത്തു അക്ബറും ഉണ്ടായിരുന്നു.... സഖാവിനെ കണ്ടതും നന്ദൂന് എവിടെന്നോ ഒരു ഊർജമൊക്കെ ലഭിച്ച പോൽ നന്ദു വളരെ ശ്രദ്ധയോടെ മുഴുവൻ സീറ്റിലും വോട്ട് ചെയ്ത് മടക്കി ബാലറ്റ് പെട്ടിയിലിട്ടു....

വോട്ടിങ് സമയം അവസാനിച്ചു...എങ്ങും നിശബ്ദത നിറഞ്ഞ് നിൽക്കുന്ന സമയം...!! റിസൾട്ട്‌നയുള്ള കാത്തിരിപ്പ്....!! 2 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കുമെന്ന അനൗൺസ്മെന്റ് കേട്ടതും സ്റ്റുഡന്റസ് എല്ലാം ബാഗുമെടുത്ത് വെളിയിലേക്കിറങ്ങി....റിസൾട്ട്‌ അറിഞ്ഞാൽ തീർച്ചയായും ക്യാമ്പസിൽ അടി നടക്കും എന്നാ കാര്യത്തിൽ ഒരു തറക്കവുമില്ല... അതൊക്കെ നേരത്തെ മുൻകൂട്ടി കണ്ട് ഒട്ടുമിക്ക സ്റ്റുഡന്റസും ടീച്ചേർസും ക്യാമ്പസ് വിട്ടിരുന്നു.... "നന്ദു പോവുന്നില്ലേ...!!" ബാഗും കയ്യിൽ പിടിച്ചോണ്ട് പുറത്തേക്കിറങ്ങിയ ശരൺ നന്ദൂനോടായി ചോദിച്ചു.... "ഞാനോ... ഞാൻ നീലൂനെ കാത്തിരിക്കാണ്... ശരൺ നീലൂനെ കണ്ടായിരുന്നോ...??" നന്ദു ബാഗ് ചുറ്റുമൊക്കെ നോക്കി കൊണ്ട് ചോദിച്ചു... "നീലിമയെ ഞാൻ കണ്ടില്ല...!! നന്ദു ഇനി ബസിന് പൊക്കോ സമയം ഒരുപാട് ആയില്ലേ... ഇനിയും ഇവിടെ നിന്നാൽ നാളത്തെ പത്രത്തിൽ ഫോട്ടോ വരാൻ ചാൻസ് ഉണ്ട്.... മുട്ടാൻ വേണ്ടി കാത്ത് നിൽക്കാണ് രണ്ട് പാർട്ടിക്കാരും...

.വേഗം സ്ഥലം കാലിയാകുന്നതാ നല്ലത്....!!" ശരൺ നന്ദൂനോടായി പറഞ്ഞതും നന്ദൂന് ആകെ കൂടെ ടെൻഷൻ ആയി....ഒരിക്കൽ ആരു ചേച്ചി പറഞ്ഞിരുന്നു ഇലക്ഷൻ റിസൾട്ട്‌ വന്നിട്ട് അക്ബറിനുള്ളത് സഖാവ് കൊടുക്കുമെന്ന്... അപ്പോ ഇന്ന് എന്തായാലും വഴക്ക് ഉറപ്പാണ് അല്ലെ...!! സഖാവ് വഴക്കിനൊന്നും പോവാതിരുനാൽ മതിയായിരുന്നു.... "നന്ദു എന്താ ആലോചിച്ചു നില്കുന്നെ... പോരുന്നുണ്ടെങ്കിൽ വാ...!!നല്ലൊരു മഴക്കുള്ള ചാൻസുമുണ്ട്...." "ഇല്ല നീലു വന്നിട്ട് ഞാൻ പൊക്കോളാം... ശരൺ പോക്കോ....!!" അത് കേട്ടതും ശരൺ ഒക്കെന്നും പറഞ്ഞോണ്ട് ഗെയ്റ്റ് കടന്ന് പോയി.... .... "ഭാരത് എല്ലാം ഒക്കെ അല്ലെ...??" സൂരജ് ചോദിച്ചതും ഭാരത് ഒന്ന് കണ്ണടച്ച് കാണിച്ചു... "ആരതി നീ പോയില്ലേ... ഞാൻ പറഞ്ഞതല്ലേ റിസൾട്ട്‌ വരുപ്പോയെക്കും ഗേൾസിനെയെല്ലാം വേഗം പറഞ്ഞയക്കാൻ.... പുറത്തു ഇപ്പോയെ പോലീസ് വാഹനമൊക്കെ വന്ന് നിൽപ്പ്ണ്ട്... എന്തായാലും തല്ല് വീഴും ഇതൊക്കെ മുമ്പിൽ കണ്ട് കൊണ്ടാണ് നിന്നോട് പോവാൻ പറഞ്ഞത്... എന്നിട്ട് നീ ഇപ്പോഴും പോവാതെ ഇവിടെ നിൽക്കണോ...??"

സൂരജിന്റെ അടുത്തേക്ക് വരുന്ന ആരതിയെ കണ്ടതും സൂരജ് ദേഷ്യത്തിൽ ചോദിച്ചു... "കിച്ചു മെല്ലെ... ഞാൻ പോവാൻ വേണ്ടി നില്കാണ് അപ്പോഴാ അവിടെ നന്ദൂനെ കണ്ടേ...!!" "നന്ദൂനെയോ... നന്ദു ഇപ്പോഴും പോയില്ലേ...??" "ഇല്ല... ഞാൻ അത് ചോദിക്കാൻ വേണ്ടി പോവാൻ നിന്നതാ... അപ്പോഴാ അവരെ ക്ലാസ്സിലെ ശരണിനോട്‌ നന്ദു പറയുന്നത് കേട്ടത്... നീലൂനെ വെയിറ്റ് ചെയ്യാണെന്ന്...!!" "എന്നിട്ട് നീലിമ എവിടെ..??" സൂരജ് നെറ്റി ഉഴിഞോണ്ട് ചേച്ചി ചോദിച്ചു... "അറിയില്ല കിച്ചു... ഞാൻ അവിടെയൊക്കെ നോക്കി....!!" ആരതി ചുറ്റുമൊക്കെ നോക്കി കൊണ്ട് പറഞ്ഞു.... "ഛെ... ഇനി ഇപ്പോ എന്താ ചെയ്യാ.... ആഹ് നീയൊരു കാര്യം ചെയ്യ്... നീ നന്ദൂനെ ബസ് കയറ്റി കൊടുക്ക്.... ഇപ്പോ ഒരു ബസ് ഉണ്ട് അത് കഴിഞ്ഞാൽ പിന്നെ ഈവിനിംഗ് ആവും നെക്സ്റ്റ് ബസ്.... വേഗം ചെല്ല്....!!" സൂരജ് ആരതിയോടായി പറഞ്ഞതും അവൾ തലയാട്ടി.... "പിന്നെ...!!" ആരതി പോവാൻ വേണ്ടി നിന്നതും സൂരജ് പിന്നിൽ നിന്നും വിളിച്ചു...

അത് കേൾക്കാൻ കാത്ത് നിന്നപോലെ ആരതി വേഗം തിരിഞ്ഞ് നോക്കി... "ആഹ് എന്താ കിച്ചു...!!" അത് കേട്ടതും സൂരജിന് ചിരി വന്നു... "ഹ്മ്മ് എന്തോ പറയാൻ വന്നതല്ലായിരുന്നു അതും കൂടെ പറ..." "അത്...!!" "ആഹ് അത്... ബാക്കി പറ....!!" ഒരു കള്ളചിരിയോടെ സൂരജ് ചോദിച്ചു... "അത് ഒന്നും ഇല്ല... ഞാൻ തല്ലിനും വഴക്കിനുമൊന്നും പോവണ്ട എന്ന് പറഞ്ഞാൽ കേൾക്കില്ലെന്ന് അറിയാം.... അപ്പോ പിന്നെ.... ഹ്മ്മ്.... അധികം ഇടിയൊന്നും വാങ്ങി കൂടേണ്ട...കിട്ടിയതിനൊക്കെ പലിശ സഹിതം കൊടുക്കണം കേട്ടല്ലോ... അപ്പോ ഞാൻ പോട്ടെ.... മിസ്റ്റർ സൂരജ്...!!" ആരതി സൂരജിന്റെ വയറ്റിനിട്ട് ഒരു കുത്തും കൊടുത്തോണ്ട് പറഞ്ഞതും സൂരജ് ഒക്കെന്നും പറഞ്ഞു.. "നന്ദു....!!" പിന്നിൽ നിന്നും ആരു ചേച്ചിയുടെ വിളി കേട്ടതും നന്ദു തിരിഞ്ഞു നോക്കി.... "ആരു ചേച്ചി..." "ഇവിടെ നിൽക്കണോ... വാ പോകാം...!!" "ഇല്ല ചേച്ചി പോക്കോ... ഞാൻ നീലൂനെ കാത്ത് നിൽക്കാണ്...!!" "നീലൂനെ ഇവിടെ ഒന്നും കാണുന്നില്ല... ഞാൻ നോക്കിയതാണ്.. വാ പോകാം ഈ ടൈം ബസ് പോയാൽ പിന്നെ വൈകിട്ട് ആണ് അടുത്ത ബസ്...നന്ദു ഇപ്പോ എന്റെ കൂടെ വാ...!!"

വേറെ നിവർത്തി ഇല്ലെന്ന് കണ്ടതും നന്ദു ആരതിയുടെ കൂടെ പോവാൻ വേണ്ടി നിന്നതും ഇരു പാർട്ടിയിലുള്ളവരും ഒട്ടേറെ സ്റ്റുഡന്റസും ഗ്രൗണ്ടിൽ ഒരുമിച്ച് കൂടി..... കാര്യമെന്താണെന് അറിയാതെ നന്ദു അവിടേക്ക് കണ്ണും മിഴിച്ച് നോക്കി... പക്ഷേ ഇതൊക്കെ മുൻകൂട്ടി കണ്ട പോൽ ആരതി നന്ദൂനെ വിളിച്ചു....പെട്ടെന്ന് അവിടെ ആകെ ഒരു അനൗൺസ്മെന്റ് മുഴങ്ങി കേട്ടു....!! "ഡിയർ സ്റ്റുഡന്റസ്,,,, 2016-17 വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സ്റ്റുഡന്റസ് ഫെ....!!!! ബാക്കി പറയാൻ പോലും കാത്ത് നില്കാതെ അവിടെമാകെ വലിയൊരു ബഹളവും കയ്യടികളും ഉയർന്ന് വന്നു..... ഒരുഭാഗത്തു നിന്ന് ബാനറുകളും കൊടികളുമൊക്കെ ഉഴർത്തി ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി....നന്ദു അതെല്ലാം ഒരു കൗതുകത്തോടെ ആയിരുന്നു നോക്കി കണ്ടിരുന്നത്....പക്ഷേ ആരതി ഒരുതരം പേടിയോടെ നന്ദൂന്റെ കൈ വലിക്കാൻ തുടങ്ങി.... "നന്ദു വാ നമ്മുക്ക് പോവാം... നോക്ക് നല്ല കാറ്റ് വീശുന്ണ്ട്... മഴവരാൻ ചാൻസ് കൂടുതലാ...." "ആരു ചേച്ചി കൈയ്യിന്ന് വിട്... ഞാൻ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നെ... അല്ല സഖാവ് എവിടെ...!!"

നന്ദു പറയുന്നതിനൊപ്പം ആരതി നന്ദൂനെ അവിടെന്ന് കൊണ്ട് പോവാൻ നോക്കി.... "നന്ദു ഞാൻ പറയുന്നത് കേൾക്ക്...ഇവിടെ അടി നടക്കാൻ ചാൻസ് കൂടുതലാ...പോലീസ് ലാത്തി വീശിയാൽ പിന്നെ പുറത്ത് കടക്കാൻ ബുദ്ധിമുട്ടാണ്... ഇപ്പോ ഞാൻ പറയുന്നത് കേൾക്ക്....!!" "സോറി ചേച്ചി... എന്നാ നമ്മുക്ക് പോവാം...!!" നന്ദു ആരതിയുടെ കൂടെ പോവാൻ വേണ്ടി വരാന്തയിൽ നിന്നും ഇറങ്ങിയതും അക്ബറിന്റെ അലർച്ച കേട്ട് ഞെട്ടലോടെ നന്ദു തിരിഞ്ഞതും ആരതി നന്ദൂന്റെ കൈയ്യും പിടിച്ച് കോളേജിന്റെ പുറം ഭാഗത്തെ ഗെയ്റ്റ് വഴി കടന്നു.... "ചേച്ചി അവിടെ...!!" നന്ദു പിന്നെയും ബേക്കോട്ട് നോക്കി കൊണ്ട് പറഞ്ഞതും ആരതി അതൊന്നും കേൾക്കാതെ നന്ദൂനെയും കൊണ്ട് ബസിൽ കയറി.... "നന്ദു ഇലക്ഷൻ കഴിഞ്ഞാൽ അതൊക്കെ ഇവിടെ സർവ്വ സാധരണയാണ്.... അത് കൊണ്ടാണ് നിന്നെ ഞാൻ വേഗം ഇങ്ങോട്ട് കൊണ്ട് വന്നേ...!!!" "അയ്യോ അപ്പോ അവര് വഴക്കിനൊക്കെ പോവോ...??"

"വഴക്കിനല്ല നല്ല ഇടി കൊടുക്കാനാ പോവുന്നെ... ആ അക്ബറിന് അതിന്റെ നല്ല കുറവുണ്ടായിരുന്നു... അത് സഖാവ് ഇന്നത്തോടെ തീർത്തോളും...!!" ബസ് കോളേജിന് മുമ്പിൽ ബ്ലോക്ക്‌ ആയതും നന്ദു കണ്ടു... മുണ്ടൊക്കെ മടക്കി കുത്തി കൈയ്യിൽ ഹോക്കി സ്റ്റിക്കുമായി അക്ബറിന്റെ ഇടവും വലവും പ്രഹരമേൽപ്പിക്കുന്ന സഖാവിനെ... ആ കാഴ്ച കണ്ട നന്ദു വല്ലാത്തൊരു ഭയത്തോടെ അത് നോക്കി കണ്ടു... ക്യാമ്പസിലെ ഇടി മുഴക്കം കൂടിയതോടെ പോലീസ് ക്യാമ്പസ് കവാടത്തീലൂടെ പ്രവേശിച്ചു....പോലീസ് സഖാവിന് നേരെ ലാത്തി വീശിയത്തും സഖാവ് അതെല്ലാം നിഷ്പ്രയാസം തടഞ്ഞ് നിർത്തി...നന്ദൂന് ഇതെന്നും കാണാൻ കഴിയാതെ വേഗം തലതാഴ്ത്തി.... പിന്നെ അവിടെമാകെ ഒരു യുദ്ധകളമായിരുന്നു...അതിന് കൂടെ ഇടിയോട് കൂടെയുള്ള മഴയും....!! ബസ് എടുക്കാൻ നേരം നന്ദു കണ്ടു ഒലിച്ചിറങ്ങുന്ന മഴയുണ്ടായിട്ട് കൂടെ എതിരാളികളെ ഇടിച്ച് വീഴ്ത്തുന്ന സഖാവിനെ.....!! ..."പെണ്ണെ നീ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ ഒരിട്ടത് ഇരി....!!"കോളേജിൽ കണ്ട കാര്യമൊക്കെ ആലോചിച്ചു ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദൂനെ കണ്ടതും അമ്മമ്മ പറഞ്ഞു....

"അമ്മമ്മേ എങ്ങനെ ടെൻഷൻ അടിക്കാതിരിക്കും സഖാവിന്റെ കോലം കണ്ടായിരുന്നോ അമ്മമ്മ.... കണ്ടാൽ പേടിയാവും ഇത്രയും ദേഷ്യത്തിൽ ഇത് വരെ ഞാൻ സഖാവിനെ കണ്ടിട്ട് കൂടെയില്ല.... പേരാഞ്ഞിട്ട് എത്ര പോലീസ് ആണെന്ന് അറിയോ അവിടെ... അവര് സഖാവിനെ വല്ലതും ചെയ്യോ ആവോ....!!" അമ്മമ്മയുടെ അടുത്ത് ഇരുന്നോണ്ട് സഖാവ് പറഞ്ഞു... പക്ഷേ അമ്മമ്മ നന്ദൂന്റെ ഓരോ വാക്കും ശ്രദ്ധിക്കുകയായിരുന്നു.... സഖാവിന് നന്ദു എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന്....എന്റെ ഭഗവതി ഈ പൊട്ടി പെണ്ണിന് എന്നാ മനസ്സിലാവാ അവള് സഖാവിനെ പ്രണയിക്കുന്നുണ്ട് എന്ന്.....!! "അമ്മമ്മേ ഞാൻ നീലൂന്റെ അടുത്ത് പോയി ഇപ്പോ വരാട്ടോ....!! " "എന്തിനാ പെണ്ണെ മോള് കിടന്നിട്ടുണ്ടാവും... നീ ഉറങ്ങിയിട്ടില്ലെന്ന് കരുതി....??" "ഇല്ല അമ്മമ്മ നീലൂന്റെ റൂമിൽ വെട്ടം കാണുന്നുണ്ട്... കിടന്നിട്ടുണ്ടാവില്ല ഞാൻ ഇപ്പോ വരാം....." അതും പറഞ്ഞ് നന്ദു നീലൂന്റെ മുറിയിലേക്ക് പോയി... "നീലു....!!" വാതിൽ മുട്ടി കൊണ്ട് നന്ദു വിളിച്ചു.... "ആഹ് വാ... നീ കിടന്നില്ലേ....!!!" "ഇല്ല ഉറക്കം വരുന്നില്ല... പിന്നെ നീലു നിന്റെ ഫോൺ ഒന്ന് തരോ ....!!"

കുറച്ച് മടിയോടെ ആണ് നന്ദു ചോദിച്ചത്..... "അതിനെന്താ തരാലോ... അല്ല ഈ നേരത്ത് ആരെയാ വിളിക്കുന്നെ...??" നീലു ഫോൺ കൊടുത്തോണ്ട് ചോദിച്ചു.... "അത്‌ ആരു ചേച്ചിയെ വിളിക്കാനാ....!!" നന്ദു ഫോൺ വാങ്ങി കൊണ്ട് പറഞ്ഞു... "ഓഹ്... അല്ല നമ്പർ ഉണ്ടോ..??" "ആഹ് ഉണ്ട്... ഞാൻ ഒരു നോട്ട് ബുക്കിൽ എഴുതി വെച്ചിട്ടുണ്ട്.... ഞാൻ വിളിച്ചിട്ട് ഇപ്പോ വരാം...!!" നന്ദു അതും പറഞ്ഞോണ്ട് റൂമിലേക്ക് പോയി.... നോട്ട് ബുക്കിൽ നിന്നും എന്നോ ആരതി എഴുതി കൊടുത്ത നമ്പർ എടുത്ത് അതിലേക്ക് വിളിച്ചു... ഒറ്റ റിങ്ങിൽ തന്നെ ആരതി കാൾ എടുത്തു.... "ആഹ്... ഹലോ ആരു ചേച്ചി ഇത് ഞാനാ നന്ദു...!!" കാൾ എടുത്തയുടനെ നന്ദു പറഞ്ഞതും അപ്പുറത് നിന്നും ഒരു ചിരി കേട്ടു.... "എന്തിനാ ചിരിക്കുന്നെ...??" "ഒന്നൂല്യ നന്ദു ഒന്ന് പതുകെ പറ... അല്ല ഇന്ന് എന്താ ഒരു വിളിയൊക്കെ.... ഇത് ആരാ നമ്പർ ആ.... നന്ദൂന്റെയാണോ...!!" "അല്ല ഇത് നീലൂന്റെ നമ്പറാ... ചേച്ചി ഞാൻ വിളിച്ചത് എന്തിനാന്ന് വെച്ചാൽ....!!"

ആദ്യം ഒരു ആവേശത്തോടെ പറഞ്ഞതും പിന്നെ നന്ദു സഖാവിനെ ചോദിച്ചൽ ആരതി കളിയാക്കോ എന്ന് കരുതി ഒന്നും മിണ്ടാതെ നിന്നു.....നന്ദൂന്റെ സംസാരം കേട്ടപ്പോയെ ആരതിക്ക് എന്തിനുള്ള വിളിയാണെന് ഏകദേശം മനസ്സിലായിരുന്നു... "നന്ദു കിടന്ന് ഉരുളണ്ട... സഖാവിന് ചെറിയ മുറിവ് ഉണ്ട്.... നെറ്റിയിലാണ് " അത്‌ കേട്ടയുടനെ നന്ദു എന്ത് എന്നും പറഞ്ഞ് ഇരുന്നിട്ടത് നിന്നും എഴുനേറ്റു.... "അപ്പോ ഹോസ്പിറ്റലിൽ ആണോ..." "ഹോസ്പിറ്റലിൽ ഒന്നും അല്ല....സഖാ...!!" "അപ്പോ ചേച്ചി വീട്ടിൽ ആണോ... കുഴപ്പമൊന്നും ഇല്ലല്ലോ...!!" "നന്ദു ഞാൻ പറയുന്നതൊന്ന് കേൾക്ക്...വീട്ടിലും അല്ല....!!" "പിന്നെ....??" നന്ദു ടെൻഷനോട് ചോദിച്ചു.... "പാർട്ടി ഓഫീസിൽ ആണെന്ന അറിഞ്ഞേ...!! വീട്ടിൽ പോയാൽ പിന്നെ ഭവാനിയമ്മ ആകെ കൂടെ ടെൻഷൻ ആയി അസുഖം കൂടും... അതോണ്ട് സഖാവ് പാർട്ടി ഓഫീസിൽ തന്നെ സ്റ്റേ ചെയ്യും എന്നാ കിച്ചുവേട്ടൻ പറഞ്ഞേ....!!" ഇതൊക്കെ കേട്ടതും നന്ദൂന് ആകെ സങ്കടം ആയി... "ആഹ് പിന്നെ നന്ദു ഇനി ഒരാഴ്ചത്തേക്ക് കോളേജിലേക്ക് വരണ്ട കേട്ടോ... അവധിയാണ്... അപ്പോ ശെരി അമ്മ വിളിക്കുന്നുണ്ട്...!!" ആരതി കാൾ കട്ട് ചെയ്തതും നന്ദു നീലൂന് ഫോൺ കൊണ്ടോയി കൊടുത്തു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story