ഒരിളം തെന്നലായ്: ഭാഗം 23

orilam thennalay

എഴുത്തുകാരി: SAFNU

അടുത്ത മാസം നിമ്മിയും ഫാമിലിയും അമ്മായിയും ഫാമിലിയുമൊക്കെ തിരിച്ചു US ലേക്ക് തിരിച്ചു പോവും..... നിമ്മി അതിന്റെ ധർമസങ്കടത്തിലാണ്.... "നന്ദു...നീ ഇന്ന് കോളേജിലേക്ക് പോവുന്നുണ്ടോ...??" ഷാൾ ഇടുന്നതിനിടയിൽ നിമ്മി നന്ദൂനോടായി ചോദിച്ചു... "പിന്നെ ഇല്ലാതെ ഒരാഴ്ച്ച കഴിഞ്ഞ് കോളേജ് തുറക്കുന്നെ... അപ്പോ പോവാതെ പിന്നെ...!!'" "ഓഹ് ഒരാഴ്ച അല്ലെ... അല്ലാതെ മാസമൊന്നും അല്ലല്ലോ... നീ ഇവിടെ നിന്നോ... നമ്മുക്ക് പുറത്ത് പോവാം...!!" "ഏയ് അത്‌ ശെരിയാവില്ല... ഇന്ന് സഖാവിനേം കിച്ചുവേട്ടനെയും ആരുചേച്ചിയെയുമൊക്കെ കാണാനുള്ളതാ..." നന്ദു ഒരു കുഞ്ഞി പൊട്ട് തൊട്ട് കൊണ്ട് പറഞ്ഞു.... "ഇതൊക്കെ ആരാ... ഞാൻ വന്ന അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാ!!" "അവരൊക്കെ ആരാണെന്നു ചോദിച്ചാൽ ഇവര് മൂന്നു പേരും നങ്ങടെ സീനിയർ ആണ്... ആരു ചേച്ചിയെ എങ്ങനെ പരിചയം എന്ന് ചോദിച്ചാൽ കിച്ചുവേട്ടൻ വഴി പരിചയപെട്ടതാ... പാവം ചേച്ചിയാ എന്നെ വല്ല്യ ഇഷ്ട്ടാ....കിച്ചുവേട്ടനും പാവമാണ് സഖാവിന്റെ കൂടെ എപ്പോഴും കാണും...

അവര് അത്രക്ക് നല്ല ഫ്രണ്ട്സ് ആണ്...!!" "അപ്പോ സഖാവോ...??" "സഖാവ്....?? സഖാവിനെ എനിക്ക് ഒത്തിരി ഇഷ്ട്ടാ...!!" നന്ദു തുറന്നിട്ട ജനവാതിലിന് പുറത്തേക്ക് നോക്കി കൊണ്ട് ഒരു ചെറു ചിരിയോടെ പറഞ്ഞതും നിമ്മി ഞെട്ടി കൊണ്ട് ബെഡിൽ നിന്നും എണീറ്റു.... "What......?? Uhh Mean love... I think മറ്റേ ഇഷ്ട്ടാണോ നന്ദു...??" ഒരുതരം ഞെട്ടലോടെ നിമ്മി ചോദിച്ചതും നന്ദു എന്ത് എന്ന മട്ടിൽ നെറ്റി ചുളിച്ചു.... "അല്ല ഞാൻ ഉദേശിച്ചത്‌ എന്താണെന്നു വെച്ചാൽ ഈ.... മറ്റേ.... എന്താ ഇപ്പോ പറയാ... ആഹ് നിങ്ങള് തമ്മിൽ ശെരിക്കും റിലേഷൻ ഉണ്ടോ...!!" നിമ്മി കൈയ്യോണ്ട് ഒക്കെ ഓരോ കോപ്രായങ്ങൾ കാണിച്ചോണ്ട് ചോദിച്ചു.... "നിമ്മി എന്തൊക്കെയാ പറയുന്നേ... എന്ത് റിലേഷൻ..??" "എന്റെ നന്ദു ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ..." "നന്ദൂ.... വരുന്നുണ്ടേൽ വാ... " നിമ്മി ബാക്കി പറയുന്നതിന് മുമ്പ് നീലു ഹോണടിച്ചോണ്ട് താഴെ നിന്നും വിളിച്ച് കൂവി.... അത്‌ കേട്ടതും നന്ദു ബാഗ് എടുത്തോണ്ട് താഴേക്ക് പോവാൻ നിന്നു..... "നിമ്മി ഞാൻ പോവാ... വൈകിട്ട് കാണാം...!!" നിമ്മിക്ക് റ്റാ റ്റ യും കൊടുത്തു നന്ദു താഴേക്ക് പോയി... "കിച്ചുവേട്ടാ...!!"

പുറം തിരിഞ്ഞ് നിന്നു ആരോടോ സംസാരിക്കുന്ന സൂരജിനെ കണ്ടതും നന്ദു വിളിച്ചു... വിളി കേട്ടതും സൂരജ് തിരിഞ്ഞ് നോക്കി... നന്ദു ആണെന്ന് കണ്ടതും കൂടെയുള്ള ചേട്ടനോട് പിന്നെ കണമെന്നും പറഞ്ഞ് നന്ദൂന് നേരെ തിരിഞ്ഞു.... "ഞാൻ വിചാരിച്ചതേയുള്ളു നന്ദൂനെ കണ്ടില്ലല്ലോ എന്ന്... എന്നും നേരത്തെ വരാറുള്ള ആളെല്ലേ... ഇന്നെന്താ ലൈറ്റ് ആയെ...!!" "ഏയ് ഒന്നൂല്യ... പിന്നെ അന്ന് നല്ല അടിയുണ്ടാക്കി എന്ന് കേട്ടു.... കിച്ചുവേട്ടനും വഴക്കിനൊക്കെ പോയിരുന്നു അല്ലെ... ക്ലാസ്സിലെ കുട്ട്യോള് പറഞ്ഞ് കേട്ടതാ....!!" "അത്‌ പിന്നെ ക്യാമ്പസ് ആവുപ്പോ ഇച്ചിരി അടിയും പിടിയുമൊക്കെ വേണ്ടേ.... അല്ലാതെ ചുമ്മാ പഠിച്ചിറങ്ങിയാൽ മതിയോ....!!" സൂരജ് ഒരു ചിരിയോടെ പറഞ്ഞതും നന്ദൂനും ചിരി വന്നു... "ഉവ്വ്... കൈയ്യും കാലുമൊക്കെ ഒടിഞ്ഞ് കിടന്നാൽ പഠിക്കും എല്ലാരും....!!" "ദേ നന്ദു എന്റെ അമ്മേടെ പറച്ചിൽ എടുക്കല്ലേ കേട്ടോ... അമ്മയും ഇത് പോലെ തന്നെയാ... " "പിന്നെ കിച്ചുവേട്ടൻ ഇങ്ങനെ അടിയും വഴക്കുമൊക്കെ ഉണ്ടാക്കി നടന്നാൽ കിച്ചുവേട്ടന്റെ അമ്മക്ക് സമാധാനമുണ്ടക്കോ... അല്ലേലും എല്ലാ അമ്മമ്മാരും അങ്ങനെയാ കിച്ചുവേട്ടാ...

മക്കളെ നല്ലത് മാത്രമല്ലേ അവര് ആഗ്രഹിക്കൂ....!!" "അത്‌ കറക്റ്റ്.... അല്ല വൺ വീക്ക് എങ്ങനെ പോയി... ബോർ അടിച്ചോ അതോ എൻജോയ് ചെയ്തോ...??" "ബോർ ഒന്നും ഇല്ലായിരുന്നു...!!" "അല്ല നന്ദു ദർശൻ നന്ദൂന്റെ വല്യച്ഛന്റെ മകൻ ആണല്ലെ...!!" "ആഹ്... അല്ല അച്ചുവേട്ടനെ അറിയോ..." "ഹ്മ്മ്... അച്ഛന്റെ പുതിയ ബിസിനസ്‌ പാർട്ണർ ആണ്... ഇന്നലെ ഒരു മീറ്റ് ഉണ്ടായിരുന്നു... എഗ്രിമെന്റ് സൈൻ ചെയ്യാൻ... ഋഷിയും ഞാനും അച്ഛനും ഉണ്ടായിരുന്നു... അവിടെ വെച്ച് സംസാരിച്ചപ്പോയ്യാ അറിഞ്ഞേ....ആള് ഒരു പോസിറ്റീവ് മൈന്റ് ഉള്ള ആളാണെന്നു തോനുന്നു... I'like to here character... എല്ലാ കാര്യവും ഭയങ്കര പോസിറ്റീവ് ആയി കാണുന്ന ആള്...നങ്ങടെ കമ്പിനിയുടെ ഇപ്പോഴത്തെ സിറ്റുവേഷൻ അനുസരിച്ചു ആരും ഇപ്പോ ഒരു പാർട്ണർഷിപ് ഡീഡിന് തയ്യാറാവില്ലായിരുന്നു.... പക്ഷേ ദർശൻ ഇപ്പോഴത്തെ സിറ്റുവേഷൻ എല്ലാം മാറുമെന്ന് പറഞ്ഞ് ഞങ്ങൾക്കും കൂടെ ഒരു പോസിറ്റീവ് എനർജി നൽക്കാണ് ചെയ്തത്...!!"

"അച്ചുവേട്ടൻ നല്ലയാളാ....നീലൂന്റെ ഭാഗ്യമാ...!!" "ആഹ് ദർശൻ പറഞ്ഞായിരുന്നു ഫിയാൻസിയെ കുറിച്ച്.... നീലിമ ആണെന്ന്..." "ഹേ... ആരിത് നന്ദുവോ... കുറേ ആയല്ലോ കണ്ടിട്ട്...!!" പെട്ടെന്ന് സഖാവിന്റെ ശബ്ദം കേട്ടതും നന്ദു കണ്ണും വിട്ടർത്തി തിരിഞ്ഞ് നോക്കി.... "സഖാവോ...!" "എന്താ കണ്ടിട്ട് മനസ്സിലായില്ലേ.... അങ്ങനെ അല്ലെങ്കിലും നന്ദു എന്നെ മറന്നോ...??" ചിരിയോടെ സഖാവത് ചോദിച്ചതും നന്ദു ഒരു ഭാവമാറ്റവുമില്ലാതെ സഖാവിനെ തന്നെ നോക്കി നിൽക്കാണ്.... "ഋഷി എന്നാ ഞാൻ പോട്ടേ... ഭാരത് വന്നിട്ടുണ്ട്... അവനോട് കുറച്ച് കാര്യങ്ങൾ ഡിസ്‌ക്കസ് ചെയ്യാനുണ്ട്...!!" സൂരജ് അതും പറഞ്ഞോണ്ട് ഗ്രൗണ്ടിലേക്ക് പോയി...ഇപ്പോഴും തന്നെ വേണ്ടാതെ നോക്കി നിൽക്കുന്ന നന്ദൂനെ കണ്ടതും സഖാവ് ഒന്ന് വിരൽ ഞൊടിച്ചു..... "ഹേഹ്..." നന്ദു പെട്ടെന്ന് നോട്ടം തെറ്റിച്ചു.... "നന്ദു എന്ത് പറ്റി... കുറേ നേരായല്ലോ ഇങ്ങനെ നോക്കുന്നെ...!!"

സഖാവ് നടനൊണ്ട് നന്ദൂനോടായി ചോദിച്ചതും നന്ദു സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു.... ഈശ്വരാ... ഞാൻ എന്താ ഈ കാണിച്ചേ... സഖാവ് എന്ത് വിചാരിച്ചു കാണുവോ എന്തോ... നന്ദു സ്വയം ഓരോന്ന് പിറുപിറുത്തോണ്ട് സഖാവിന്റെ ഒപ്പം നടന്നു.... "ഹ്മ്മ്... അല്ല നന്ദു ആരതിയെ വിളിച്ചിരുന്നു അല്ലെ...??" സഖാവ് നടത്തതിനിടയിൽ ചോദിച്ചതും നന്ദു ഒരു ചമ്മിയ ചിരി ചിരിച്ചു... അയ്യോ ഈ ആരു ചേച്ചി അപ്പോയെക്കും ഇതൊക്കെ സഖാവിനോട് പറഞ്ഞോ... അപ്പോ ഞാൻ സഖാവിനെ ചോദിച്ച കാര്യവും പറഞ്ഞ് കാണും... ഹിയ്യോ നാണം കെട്ടു... "നന്ദു ഒന്നും പറഞ്ഞില്ല...!!" "ആഹ്.. ഹേ ഞാൻ വിളിച്ചായിരുന്നു അത്‌ പിന്നെ ഇവിടെ അടിയൊക്കെ ആയിരുന്നില്ലേ ഞാൻ കണ്ടായിരുന്നു സഖാവ് ആ അക്ബർ ചേട്ടനെ അടിക്കുന്നതും പോലീസ് വന്ന് ലാത്തി വീശുന്നതിമൊക്കെ അപ്പോ എന്തേലും പറ്റി കാണോ എന്നറിയാൻ വേണ്ടി വിളിച്ചതാ...എനിക്ക് സഖാവിന്റെ നമ്പർ അറിയത്തില്ല അതാ ആരു ചേച്ചിക്ക് വിളിച്ച് അന്വേഷിച്ചത്..."

"അത്‌ ശെരി അതിനാണോ വിളിച്ച്... ഹ്മ്മ് എന്നിട്ട് നന്ദു ഇപ്പോ എന്നെ കണ്ടപ്പോൾ ചോദിച്ചോ സുഖമായോ എന്ന്...!!" "അയ്യോ മറന്നു.... ഇപ്പോ മാറിയോ മുറിവൊക്കെ..." സഖാവ് ചോദിച്ചത്തിന് പിന്നാലെ ആയി നന്ദു അതും പറഞ്ഞോണ്ട് പെട്ടെന്ന് സഖാവിന്റെ ബാന്റേജ് വെച്ച് മുറിവിൽ ഏന്തി കൊണ്ട് ഒന്ന് തൊട്ട് നോക്കി.... ആദ്യം ഒരു ഞെട്ടൽ സഖാവിൽ ഉണർന്നെങ്കിലും പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി.... "വല്ല്യ മുറിവായിരുന്നോ സഖാവേ...!" "ഞാൻ ചുമ്മാ പറഞ്ഞതല്ലേ നന്ദു... നീ അത്‌ അപ്പോയെക്കും സീരിയസ് ആക്കി എടുത്തോ...!!" സഖാവ് ഒരു ചിരിയോടെ ചോദിച്ചതും നന്ദു ചുണ്ട് കോട്ടി... "ഓഹ് അപ്പോ എന്നെ കളിയാക്കിയതാണല്ലോ..." ചുണ്ട് കോർപ്പിച്ചോണ്ടുള്ള നന്ദൂന്റെ പറച്ചിൽ കേട്ടതും സഖാവിന് ചിരി വന്നു.... " നന്ദു നമ്മള് കൊച്ചു കുട്ടികളെയല്ലേ ചുമ്മാ ചെറിയ കള്ളങ്ങളൊക്കെ പറഞ്ഞ് പറ്റിക്കാറ്... " "അപ്പോ ഞാൻ കൊച്ചു കുട്ടിയാണോ... ഞാൻ വല്ല്യ കുട്ടിയല്ലേ..." സഖാവ് പറയുന്നതിനിടക്ക് കേറി നന്ദു പറഞ്ഞതും സഖാവ് ആണെനും പറഞ്ഞു തലയാട്ടി.... "ഈ സഖാവ് എപ്പോഴും എന്നെ ചുമ്മാ കളിയാകും " നന്ദു ചുണ്ടും കൂർപ്പിച്ച് മെല്ലെ പറഞ്ഞതാണെങ്കിലും സഖാവ് അത്‌ വൃത്തിക്ക് കേട്ടു... മറുപടി ഒന്നും പറയാതെ സഖാവ് അതൊരു പുഞ്ചിരിയിൽ ഒതുക്കി..

കോളേജ് തുറന്ന് രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു യൂണിയന്റെ സത്യപ്രതിജ്ഞ... പോലീസ് കേസും സസ്പെൻഷനും മറ്റുമായി രണ്ട് ദിവസം അദ്ധ്യാപകരും പാർട്ടികരുമൊക്കെ നന്നേ ബിസിയായിരുന്നു.... കോളേജിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി... മലയാളം ഡിപ്പാർമെന്റിലെ രഘു മാഷ് പറഞ്ഞ് തന്ന സത്യപ്രതിജ്ഞ ഔദ്യോഗികമായി ഏറ്റ് ചൊല്ലി കൊണ്ട് സഖാവിന്റെ പാർട്ടി കോളേജ് യൂണിയൻ ഏറ്റെടുത്തു.... ഒരു തരം സംതൃപ്തി ആയിരുന്നു അന്ന് സഖാവിന്റെ മനസ്സിന്.... പ്രോഗ്രാം കഴിഞ്ഞ് സഖാവ് നേരെ നന്ദൂനെ കാണാൻ വേണ്ടി അവളെ ക്ലാസ്സിലേക്ക് പോയി... പതിവ് ഗൗരവമെല്ലാം മാറ്റി മുഖത്തു ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു സഖാവ് പോയത്... "ഇത് എന്താ... ഹ്മ്മ് കാര്യായിട്ട് എന്തോ ഉണ്ടല്ലോ...!!" ശരൺ ഒരു ബുക്ക് പൊക്കി പിടിച്ചോണ്ട് നന്ദൂനെ നോക്കി പിരികം പൊക്കി കളിക്കാണ്.... "ശരൺ ബുക്ക്‌ താ... കളിക്കല്ലേ... ഇങ്ങ് താ...!!" നന്ദു എണീറ്റ് നിന്ന് ബുക്ക്‌ വാങ്ങാൻ വേണ്ടി കൈ ഉഴർത്തിയതും ശരൺ അത്‌ ഒന്നൂടെ പൊക്കി പിടിച്ചു... "ശരൺ ബുക്ക് താ...അത്‌ പൊക്കി പിടിക്കാതെ...!!"

"ആഹാ ഇതിൽ അപ്പോ കാര്യമായിട്ട് എന്തോ ഉണ്ട്..." ശരൺ ബുക്ക് മറിക്കാൻ വേണ്ടി നിന്നു.... "ഏയ് അതിലൊന്നും ഇല്ല്യ... ബുക്ക്‌ താ..." "ആണോ... എന്നാ നീ തന്നെ എടുക്ക് നിന്റെ ബുക്ക്...!!" ശരൺ ബുക്ക്‌ ഉഴർത്തി പിടിച്ചോണ്ട് പറഞ്ഞു....നന്ദു അത്‌ ഏന്തി പിടിക്കാൻ നോക്കുപ്പോ ശരൺ അത്‌ മറ്റേ കൈയ്യിലേക്ക് മാറ്റി പിടിക്കും... നന്ദു അങ്ങോട്ട് പോവുപ്പോ അവൻ അത്‌ വേറെ സൈഡിലേക്ക് മാറ്റി പിടിക്കും....ഇത് കണ്ടോടായിരുന്നു സഖാവിന്റെ വരവ്....!! "ശരൺ ബുക്ക്‌ താ... താരനല്ലേ പറഞ്ഞെ.... മാറ്റി പിടിക്കല്ലേ...!!" നന്ദു അതും പറഞ്ഞനൊണ്ട് നേരെ ഡോറിന്റെ അങ്ങോട്ട് നോക്കിയതും ഗൗരവത്തിൽ തന്നെയും ശരണിനെയും നോക്കുന്ന സഖാവിനെ കണ്ടതും നന്ദു കൈ താഴ്ത്തി തല കുനിച്ച് നിന്നു.... ശരൺ ബുക്ക്‌ താഴ്ത്തി പിടിച്ച് നന്ദൂനെ നോക്കി.....സഖാവിനെ കണ്ട വണ്ണം സംസാരിച്ചോണ്ടിരുന്ന ക്ലാസ്സിലെ എല്ലാ സ്റ്റുഡന്റസും എഴുനേറ്റ് നിന്നു... "നിങ്ങൾക്ക് ഈ ഹവർ ആരാ...??"

ഗൗരവം ഒട്ടും കുറക്കാതെയുള്ള സഖാവിന്റെ ചോദ്യം കേട്ടതും സ്റ്റുഡന്റസ് എല്ലാം മിണ്ടാതെ നിന്നു.... "നിങ്ങളോടാ ചോദിച്ചെ....!!" ഇപ്രാവശ്യം കുറച്ചു ഉച്ചത്തിൽ ആയിരുന്നു ചോദിച്ചത്.... "രഘു സാർ ആണ്... സാർ വർക്ക് തന്ന് പോയതാ..!!" ക്ലാസ്സിലെ ഒരു ചെറുക്കൻ എഴുനേറ്റ് നിന്ന് പറഞ്ഞു.... "എന്നിട്ടാണോ ഇവിടെ ഇത്ര ബഹളം... സാർ ഇല്ലെന്ന് കരുതി എന്തും ചെയ്യാം എന്നാണോ...!!" ആ ചോദ്യം നന്ദൂനെയും ശരണിനെയും നോക്കി കൊണ്ടായിരുന്നു.... "ഞങ്ങളെ ഡിപ്പാർമെന്റ്ന് ഒരു ചീത്ത പേര് കേൾപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല... എന്ന് വെച്ച് നിങ്ങൾക്ക് ഇവിടെ എൻജോയ് ചെയ്യണ്ട എന്നല്ല ഞാൻ പറഞ്ഞ് വരുന്നത്.... ആവാം അത്‌ ഒരു പരിധി വരെ....!!" ആദ്യം സ്റ്റുഡന്റസിനെ നോക്കി പറഞ്ഞെങ്കിലും അവസാനം അത്‌ ചെന്ന് നിന്നത് ശരണിന്റെയും നന്ദൂന്റെയും നേരെ കൂർപ്പിച്ചുള്ള നോട്ടം കൊണ്ടായിരുന്നു.... അത്രയും പറഞ്ഞു സഖാവ് ക്ലാസ്സ്‌ വിട്ട് ഇറങ്ങി.... നന്ദു സഖാവിന് പിന്നാലെ പോവാൻ നോക്കിയെങ്കിലും രഘു സാർ ക്ലാസ്സിലേക്ക് കേറി വന്നത് കാരണം നന്ദു ബെഞ്ചിൽ പോയി ഇരുന്നു...

"എടാ നീ നന്ദൂന്റെ ക്ലാസ്സിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു...പിന്നെ കണ്ടില്ലല്ലോ...ഹ്മ്മ് നീ ആകെ ദേഷ്യത്തിൽ ആണലോ... എന്ത് പറ്റി..." ബൈക്കിന്റെ മുകളിൽ ഇരിക്കുന്ന സഖാവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് സൂരജ് പറഞ്ഞതും സഖാവ് ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു.... "എടാ ഋഷി എന്ത് പറ്റി... നന്ദൂനോട്‌ വല്ലതും പറഞ്ഞോ നീ...." "ഒന്നുല്ലടാ കിച്ചു...നീ പോവുന്നില്ലേ പാറുന് സ്കൂൾ വിടാൻ ടൈം ആയി...." സഖാവ് ചോദിച്ചതും സൂരജ് സഖാവിന്റെ മുഖത്തേക്ക് നോക്കി... "അതൊക്കെ ഞാൻ പൊക്കോളാം... നീ ഇപ്പോ ഇത് പറ... എന്താ പ്രശ്നം..." സൂരജ് ചോദിച്ചതും സഖാവ് അവിടെ കണ്ട കാര്യം അവനോടായി പറഞ്ഞു... "ഓഹ്... ഇത്ര ഉണ്ടായിരുന്നോള്ളോ..." അത്‌ കേട്ടതും സഖാവ് സൂരജിനെ ഒന്ന് കണ്ണുരുട്ടി നോക്കി.... "ആഹ്.. അത്‌ എടാ ഋഷി നന്ദു ഒരു പാവമാഡാ... നീ ഇലക്ഷൻ തിരക്കിൽ പെട്ട് പലപ്പോഴും നന്ദൂനെ ശ്രദ്ധിക്കപോലും ചെയ്തിട്ടില്ല.... പക്ഷേ നന്ദു നിന്നെ എന്നും വന്ന് അന്വേഷിക്കും.. നീ ഇവിടെ ഇല്ലെന്ന് അറിഞ്ഞാൽ അതിന്റെ മുഖം വാടും.... പാവാഡാ... ശരൺ നന്ദൂന് ഒരു നല്ല ഫ്രണ്ട് മാത്രമാണെന്ന നന്ദൂന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായത്...

നീ നന്ദൂനെ തെറ്റ് ധരിക്കല്ലേ...!!" "ഏയ് ഡാ... അങ്ങനെ അല്ലേടാ... നന്ദൂനെ എനിക്ക് എന്നേക്കാൾ വിശ്വാസമാണ്... പക്ഷേ ആ ശരൺ അവനെ ഞാൻ ആ അഡ്മിഷന്റെ അന്ന് നേട്ടമിട്ടതാ.... അവൻ ആ ശ്യാമിന്റെ അനിയൻ അല്ലെ..." കഴിഞ്ഞ വർഷം വരെ അക്ബറിന്റെ സ്ഥാനത്ത് ശ്യാം ആയിരുന്നു സഖാവിന് വിലങ്ങ്... കഴിഞ്ഞ ഇലക്ഷനോട്‌ കൂടെ അത്‌ ഇല്ലാതായി... "ഹ്മ്മ് അതെ... അന്ന് ശ്യാം നിനക്ക് ഒരു വിലങ്ങ് ആയിരുന്നു... അവൻ പോയപ്പോ ഇപ്പോ അവന്റെ അനിയനും..." സൂരജ് കൂടി ചേർത്തു.... "ഹ്മ്മ്..." "ഋഷി നന്ദു വരുന്നുണ്ട്... അതിനോട് ദേഷ്യപെട്ട് സംസാരിക്കൊന്നും വേണ്ടാട്ടോ... നീ ചെല്ല്..." തങ്ങളെ ലക്ഷ്യം വെച്ച് വരുന്ന നന്ദുനെ കണ്ടതും സൂരജ് സഖാവിനോടായി പറഞ്ഞു... സഖാവ് ഇനി തന്നോട് മിണ്ടോ എന്ന് പോലും അറിയാതെ നന്ദു അവരെ അടുത്തേക്ക് പോയി... "കിച്ചുവേട്ടാ... എന്നോട് ദേഷ്യമുണ്ടോ...??" "എനിക്കോ... എന്തിന്...??" നന്ദൂന്റെ ചോദ്യം കേട്ടതും സൂരജ് ചിരിച്ചോണ്ട് ചോദിച്ചു...

"കിച്ചുവേട്ടന് അല്ല... സഖാവിന്...!!" "ഓഹ്... അത്‌ ഇപ്പോ എനിക്ക് എങ്ങനെ അറിയാനാ നന്ദു... നീ നിന്റെ സഖാവിനോട് നേരിട്ട് ചോദിച്ചു നോക്ക്..." സൂരജ് സഖാവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞതും സഖാവ് മെല്ലെ ഒന്ന് കണ്ണടച്ച് കാണിച്ചു.... "സഖാവേ എന്നോട് ദേഷ്യമുണ്ടോ...??" നന്ദു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... "എന്തിന് ദേഷ്യം... ഹ്മ്മ് " മാറിൽ കൈ കെട്ടി കൊണ്ടുള്ള സഖാവിന്റെ ചോദ്യം കേട്ടതും നന്ദു ഒന്നും മിണ്ടാതെ സഖാവിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.... "പറ നന്ദു ഋഷി ചോദിച്ചത് കേട്ടില്ലേ..." സൂരജ്ഉം നന്ദൂനോട്‌ ചോദിച്ചു... "ചുമ്മാതാ... സഖാവിന് എന്നോട് ദേഷ്യമുണ്ട് അല്ലെങ്കിലും ഇപ്പോ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലല്ലോ..." നന്ദൂന്റെ പറച്ചിൽ കേട്ടതും സഖാവ് അറിയാതെ ചിരിച്ച് പോയി... "ഹിയ്യോ... ചിരിച്ചല്ലോ...അപ്പോ എന്നോട് ഉള്ള ദേഷ്യം മാറിയോ..??" അത്‌ കേട്ടതും സഖാവ് ചിരിച്ചോണ്ട് തലയാട്ടി.... "ആഹ് ദാ നീലു വരുന്നു.. എന്നാ പൊക്കോ..."

നീലൂന്റെ വരവ് കണ്ടതും സഖാവ് പറഞ്ഞു... അപ്പോ ശെരിന്നും പറഞ്ഞ് നന്ദു അവിടെന്ന് പോയി..... "ഋഷി... നീ എത്രയും പെട്ടെന്ന് തന്നെ നിന്റെ ഇഷ്ട്ടം നന്ദൂനോട്‌ പറയണം... " "ഓഹ് ഇപ്പോ അങ്ങനെ ആയോ... ഹ്മ്മ് നോക്കട്ടെ..." "പിന്നെ നീ ഇന്നും വീട്ടിൽ വന്നിലെങ്കിൽ പിന്നെ ആ പഠി കേറണ്ടന്നാ ഭവാനിയമ്മേടെ ഓർഡർ.. അത്‌ കൊണ്ട് മോൻ ഇന്ന് വീട്ടിൽ വന്ന് ഭവാനിയമ്മക്ക് മുമ്പിൽ അടിയറവ് വെക്കേണ്ടി വരും..." "പോവണം എന്നൊക്കെയുണ്ട്... പക്ഷേ ഈ നെറ്റിയിലെ മുറിവ് കണ്ടാൽ പിന്നെ അത്‌ മതി.... അതാ ഞാൻ പോവാൻ മടിക്കുന്നെ..." സഖാവ് നെറ്റി ഉഴിഞോണ്ട് പറഞ്ഞു... "നീ ഇപ്പോ വീട്ടിലേക്ക് ചെല്ലാൻ നോക്ക്... ഞാൻ പോട്ടേ പാറൂനെ കൊണ്ടൊരാൻ സമയായി..." "ഹ്മ്മ് എന്നാ വേഗം ചെല്ല്..." സൂരജ് പോയതിന് പിന്നാലെ സഖാവ് ബൈക്കെടുത്ത് വീട്ടിലേക്ക് പോയി..പുറത്തെ തുരു തുരെയുള്ള കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ഭവാനിയമ്മ അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിൽ പോയി വാതിൽ തുറന്നു....മുമ്പിൽ നിൽക്കുന്ന സഖാവിനെ കണ്ടതും ആദ്യമൊന്ന് ചിരിച്ചെങ്കിലും പിന്നെ സഖാവിനെ മൈന്റ് ചെയ്യാതെ അടുക്കളയിലേക്ക് തന്നെ പോയി....

ഇത് കണ്ടതും സഖാവിന് ഏകദേശം കാര്യങ്ങൾ പിടി കിട്ടിയിരുന്നു.... സഖാവ് ഒരു ചെറു ചിരിയോടെ അകത്തേക്ക് കയറി... "ഭവാനി കൊച്ചേ ചായ....!!" സഖാവ് മെയിൻ ഏരിയയിൽ നിന്നും വിളിച്ചു കൂവിയെങ്കിലും മറുപടി ഒന്നും കിട്ടിയില്ല... പകരം പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ട്.... ഹ്മ്മ് അത്‌ ശെരി എന്നോട് ഉള്ള ദേഷ്യം പാത്രങ്ങളോട് തീർക്കണല്ലേ...ഹ്മ്മ് ഇപ്പോ ശെരിയാക്കി തരം... "ഭവാനി കൊച്ചേ... ഒരു ഗ്ലാസ്സ് ചൂടു വെള്ളമെങ്കിലും തരോ...!!" സഖാവ് വീണ്ടും വിളിച്ചു പറഞ്ഞു... "പച്ച വെള്ളം തരത്തില്ല... ആഹ്... എന്തിനാ വന്നേ... രണ്ടാഴ്ച കൂടെ നില്ലായിരുന്നില്ലേ അവിടെ.... എന്തിനാ ഇങ്ങോട്ട് കേറി വന്നേ....!!" പാത്രത്തിന്റെ കലപില ശബ്ദതോടൊപ്പം ഭവാനിയമ്മ പറഞ്ഞോണ്ടിരുന്നു....സഖാവ് ഒരു ചിരിയോടെ അടുക്കളയിലേക്ക് പോയി.... അപ്പോഴും ആരോടെന്നില്ലാതെ ഓരോന്ന് പിറുപിറുക്കാണ് ഭവാനിയമ്മ....!! സഖാവിനെ കണ്ടതും ഭവാനിയമ്മ സഖാവിനെ കനപ്പിച് ഒന്ന് നോക്കി പാത്രം കഴുകൽ മതിയാക്കി പച്ചക്കറി അരിയാൻ പോയി.... "ഭവാനി കൊച്ചേ... ഇതെന്താ മിണ്ടാതെ...!!"

അരിഞ്ഞ് വെച്ച ക്യാരറ്റ് എടുത്തോണ്ട് സഖാവ് ചോദിച്ചതും ഭവാനിയമ്മ സഖാവിന്റെ കൈയ്യിന്ന് ഒരു തട്ട് വെച്ച് കൊടുത്തു.... "ഹൗച്ച്... നല്ല ദേഷ്യത്തിൽ ആണല്ലോ..." "എങ്ങനെ ഇല്ലാണ്ടിരിക്കും... ഹ്മ്മ് പറ എത്ര ദിവസായി നീ വീട്ടിൽ വന്നിട്ട്.... ഹേ... നിനക്ക് നാട്ടേരെ സേവിക്കാനൊക്കെ സമയമുണ്ട്... ഇവിടെ ഇങ്ങനെ ഒരാളുണ്ട് എന്ന വല്ല വിചാരവുമുണ്ടോ നിനക്ക്...ഏത് നേരവും പാർട്ടി പാർട്ടി എന്നും പറഞ്ഞല്ലേ നടപ്പ്... പിന്നെങ്ങനെ ഓർമിക്കാനാ... " "ഒന്ന് നിർത്തി ചോദിക്ക്ന്റെ ഭവാനികൊച്ചേ... എല്ലാം കൂടെ ഒപ്പം ചോദിച്ചൽ ഞാൻ എങ്ങനെ മറുപടി പറയാനാ...!!" "നീ മറുപടി ഒന്നും പറയണ്ട... എനിക്കറിയാം എന്താ വേണ്ടതെന്നു... ഇനി നീ പാർട്ടി അത്‌ ഇത് എന്നൊക്കെ പറഞ്ഞ് വീട്ടിൽ വരാതിരിക്ക്...അപ്പോ പറഞ്ഞു തരം...!!"

ഒരു ഭീഷണി രൂപത്തിൽ ആയിരുന്നു ഭവാനിയമ്മ അത്‌ പറഞ്ഞത്.... "ഹോ... എന്റെ ഭവാനി കൊച്ചേ ഒന്ന് പതുകെ പറ... ചുറ്റുമുള്ളോർ കേൾക്കും..." "ആഹ് നാട്ടുക്കാർ കേൾക്കട്ടെ..." "ആഹ് എന്നാ കേൾക്കട്ടെ....!!" "അയ്യോ കണ്ണാ ഇതെന്താടാ നെറ്റിയിൽ..." വേവലാതിയോടെ ഭവാനിയമ്മ സഖാവിന്റെ നെറ്റിയിലുള്ള മുറിവിൽ തൊട്ടു... "അതൊന്നും ഇല്ല ഭവാനിയമ്മേ... ചെറിയൊരു മുറിവ് അത്രേ ഒള്ളൂ....!!" "നീ ഇവിടെ ഇരുന്നെടാ കണ്ണാ... ഞാൻ നോക്കട്ടെ...!!" അതും പറഞ്ഞോണ്ട് ഭവാനിയമ്മ സഖാവിനെ മുമ്പിലുള്ള ചെയറിൽ പിടിച്ചിരുത്തി.... "ഈ ഭവാനി കൊച്ചിന്റെ ഒരു കാര്യം... ഒന്നൂല്യ എന്ന് പറഞ്ഞില്ലേ...!!"സഖാവ് അതും പറഞ്ഞോണ്ട് അവിടെന്ന് എണീക്കാൻ നോക്കി.... "ചെറിയ മുറിവാണോ വലിയ മുറിവാണോന്ന് ഞാൻ നോക്കിക്കോളാം... നീ ഇപ്പോ അവിടെ ഇരി...!!" ഭവാനിയമ്മ കുറച്ച് ദേഷ്യത്തോടെ പറഞ്ഞതും സഖാവ് വേറെ മാർഗമില്ലാതെ അവിടെ ഇരുന്ന് കൊടുത്തു.........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story