ഒരിളം തെന്നലായ്: ഭാഗം 24

orilam thennalay

എഴുത്തുകാരി: SAFNU

"യശോദേട്ടത്തി ഈ കൊച്ചിന്റെ ഫോട്ടോ കൊള്ളാവോ... നല്ല ഐശ്യരമുള്ള കുട്ടിയല്ലേ നോക്കിയെ...." നിഖിലിനുള്ള പെണ്ണിനെ കണ്ടു പിടിക്കുന്ന തിരിക്കിലാണ് സുമിത്ര... കൂടെ യശോദയും ദീപയും സരസ്വതിയുമെല്ലാം ഉണ്ട്.... "അത്‌ വേണ്ട സുമിത്രേ...!! ആഹ് കുട്ടിയെ കണ്ടാൽ അറിയാം ഹൈറ്റ് കൂട്ടുതലാണെന്...ദേ നീ ഇതൊന്ന് നോക്കിയേ...!!" സരസ്വതി വേറെ ഒരു കുട്ടിയുടെ ഫോട്ടോ കാണിച്ച് കൊടുത്തു... "ആഹ് ഇത് കൊള്ളാം... അല്ലെ ഏട്ടത്തി..." സുമിത്ര ദീപക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു... പക്ഷേ ദീപ ഒന്നും പറയാതെ ഒന്ന് ചിരിക്ക മാത്രം ചെയ്തു.... "എന്ത് പറ്റി ദീപേട്ടത്തി... അല്ലെങ്കിൽ ഇങ്ങനതെ കാര്യങ്ങൾക്ക് എല്ലാം ഏട്ടത്തി മുമ്പിൽ ആയിരുന്നല്ലോ...??" "മക്കളെ നിശ്ചയം മുടങ്ങിയതിന് ശേഷം ഇത് വരെ ആരും അക്കാര്യം പിന്നെ സംസാരിച്ചിട്ട് കൂടെയില്ല അതിനർത്ഥം ഈ ബന്ധം യശോദേട്ടത്തിക്ക് ഉൾപ്പെടെ ആർക്കും താല്പര്യമില്ലായിരുന്നു എന്നല്ലേ....!!" ദീപ ഒരു മറയും കൂടാതെ തന്റെ ഉള്ളിൽ ഉണ്ടായിരുന്ന വിഷമം അതെ പടി അവരോട് പറഞ്ഞു... "നീ എന്തൊക്കെയാ ദീപേ ഈ പറയുന്നേ...

നമ്മളാണോ അക്കാര്യം സംസാരിക്കേണ്ടത്... അച്ചുവും നീലുവും കൂടെയല്ലേ... അതാ ഞാൻ ഒന്നും ഇത് വരെ മിണ്ടാതിരുന്നേ... അതിന് നീ ഇങ്ങനെ ആണോ ചിന്തിച്ച് കൂട്ടിയേ...!!" യശോദ "ഏട്ടത്തി മക്കൾ എന്ത് തീരുമാനിക്കാനാ.... നമ്മള് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടേ രണ്ടാൾക്കും....!!" "ദീപേ ഞാൻ ഇത് വരെ അത്‌ പറയാത്തതിന്റെ വിഷമമാണോ നിനക്ക്... എന്നാ പിന്നെ അത്‌ നിഖിലിന്റെ നിശ്ചയത്തിന്റെ കൂടെ അങ്ങോട്ട് നടത്തിയാൽ തീരുന്ന പ്രശ്നമല്ലേയൊള്ളു.... എന്താ അതല്ലേ നല്ലത്...!!" "ആഹ് അത്‌ നല്ലൊരു തീരുമാനമാണ് യശോദേട്ടത്തി...!!" സരസ്വതി.. "എന്താ നിമ്മി ഭയങ്കര ഹാപ്പി ആണലോ... എന്താ കാര്യം ഞങ്ങളോട് കൂടെ പറ...!!" ചാടി തുള്ളി വരുന്ന നിമ്മിയെ കണ്ടതും ശ്വാത ചോദിച്ചു.... സന്ധ്യാ സമയം നന്ദുവും നിവ്യയും നയനയും ശ്വാതയുമൊക്കെ മുകളിലെ ബാൽകാണിയിൽ ഇരുന്ന് സംസാരിക്കാണ്.... "അത് ശെരി അപ്പോ നിങ്ങള് അറിഞ്ഞില്ലേ... നിഖിലേട്ടന് മാര്യേജ്...!!" "എന്ത് ഏട്ടന് മാര്യേജോ...?? അതൊക്കെ എപ്പോ..??" നിവ്യ എഴുനെട്ടോണ്ട് ചോദിച്ചു...

"അയ്യോ ചേച്ചി പതുക്കെ... ഏട്ടൻ പോലും അറിഞ്ഞിട്ടില്ല... അമ്മ ഒരു സർപ്രൈസ് കൊടുക്കാമെന്നാ പറഞ്ഞെ... അമ്മ കാണിച്ച് തരുന്ന ഏത് കുട്ടിയേയും കെട്ടുമെന്നല്ലേ ഏട്ടൻ പറഞ്ഞത്...!!" നിമ്മി പതുകെ പറഞ്ഞു... "എന്ത് കാര്യമാ നിങ്ങള് പറയുന്നേ...??" ഇടക്ക് കേറി നന്ദു ചോദിച്ചു... "എന്റെ നന്ദു നീ ഇപ്പോ പറഞ്ഞതൊന്നും കേട്ടില്ലേ... അമ്മയും വല്യമ്മയുമൊക്കെ ഏട്ടന്നുള്ള കുട്ടിയെ അന്വേഷിക്കുന്ന തിരക്കിലാണ്... US ലേക്ക് പോവുന്നതിന് മുൻപ് നിശ്ചയം ഉണ്ടാവാൻ ചാൻസ് കൂടുതലാ...!!" "ആഹാ കൊള്ളാലോ..!! നിഖിലേട്ടന് നല്ല കുട്ടിയെ കിട്ടും...!!" നന്ദു പറഞ്ഞതും നിമ്മി നന്ദൂനെ ഒന്ന് കൂർപ്പിച്ച് നോക്കി.. "ഞാൻ ഏട്ടന്റെ പെണ്ണായി നന്ദൂനെ കണ്ടായിരുന്നു... അങ്ങനെ ആണെങ്കിൽ ഞാൻ ഒന്നൂടെ ഹാപ്പി ആയിരുന്നു...!!" ആരോടെന്നില്ലാതെ നിമ്മി മുകളിലേക്കും നോക്കി കൊണ്ട് പറഞ്ഞതും നന്ദു നിവ്യയെ നോക്കി....അത് കണ്ടവെന്നോണം നിവ്യ നേരെ നിമ്മി കരികിലേക്ക് ചെന്നു.... "നോക്ക് നിമ്മോ അതൊക്കെ നമ്മൾ ആണോ തീരുമാനിക്കുന്നത്...ഏട്ടൻ നന്ദൂനെ നമ്മളെ പോലെയാ കാണുന്നെ... തിരിച്ച് നന്ദുവും അങ്ങനെ തന്നെയാ... പിന്നെ നമ്മള് ചുമ്മാ നമ്മളെ ആഗ്രഹങ്ങൾ പറഞ്ഞിട്ട് കാര്യമില്ല " നിവ്യ നിമ്മിയോടായി പറഞ്ഞു..

.•ഒരാഴ്ചക്ക് ശേഷം•... "സാർ..." ക്ലാസ്സ്‌ ബോർ ആയത് കാരണം നന്ദു ഡെസ്കിൽ തലവെച്ച് കിടക്കാണ്... പെട്ടെന്ന് സഖാവിന്റെ ശബ്ദം കേട്ടതും നന്ദു തലഴുയർത്തി നോക്കി...നോക്കിയത് നേരെ സഖാവിന്റെ മുഖത്തേക്ക് ആണെന്ന് കണ്ടതും നന്ദു ചമ്മിയ മട്ടിൽ നാവ് കടിച്ചു... അത്‌ കണ്ട് സഖാവിനെ ചിരി വന്നു.... സാർ സഖാവിന്റെ അടുത്തേക്ക് പോയതും അവര് തമ്മിൽ ഓരോന്ന് സംസാരിക്കാൻ തുടങ്ങി... അപ്പോയെക്കും ക്ലാസ്സിൽ കലപില ശബ്ദം ഉഴർന്നിരുന്നു.... "സൈലെൻസ്...!!" സാർ തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞതും എല്ലാവരും മിണ്ടാതെ നിന്നു... സാർ പിന്നെയും സഖാവിന് നേരെ തിരിഞ്ഞതും വീണ്ടും ക്ലാസ്സിൽ കലപില ശബ്ദം തുടങ്ങി.... "ശിൽപ, അമൃത, അക്ഷയ്, നന്ദിത,... " സാർ പേര് വിളിച്ചതും എല്ലാവരും കാര്യമറിയാതെ അങ്ങോട്ടും മിങ്ങോട്ടും നോക്കി... "എവിടെ പേര് വിളിച്ചവര് എഴുനേൽക്ക്..." സാർ പറഞ്ഞതും നന്ദു ഉൾപ്പെടെ ബാക്കി ഉള്ള മൂന്നു പേര് എഴുനേറ്റു...നന്ദു ആണെങ്കിൽ കാര്യമറിയാതെ ബാക്കിലേക്കും മുമ്പിലേക്കുമൊക്കെ നോക്കുന്നുണ്ട്..

. "ആഹ്... എല്ലാവരും ആയോ.. എന്നാ ഋഷിയുടെ കൂടെ ചെല്ല് നാല് പേരും...!!" സഖാവിനെ ചൂണ്ടി കാണിച്ച് കൊണ്ട് സാർ പറഞ്ഞതും നാല് പേരും തലയാട്ടി വരാന്തയിലേക്ക് ഇറങ്ങി... ശിൽപയും അമൃതയും അക്ഷയും പരസപരം ഓരോന്ന് സംസാരിച്ച് സഖാവിന്റെ പിന്നാലെ നടക്കുന്നുണ്ട്... നന്ദു എന്താ സംഭവമെന്ന് അറിയാതെ അവരെ പിന്നിലും ആയി ആണ് നടക്കുന്നെ...സഖാവ് നേരെ ഒരു ക്ലാസ്സ്‌ മുറിയിലേക്ക് കയറിയതും നന്ദുവും ബാക്കി മൂന്നു പേരും അങ്ങോട്ട് കയറി.... അവിടെയുള്ള ബെഞ്ചല്ലാം ഫുള്ളായത് കാരണം നന്ദുവും ശിൽപയും അക്ഷയും ഒരു സൈഡിലായി നിന്നു...കുറച്ച് നേരത്തിനു ശേഷം പ്രിൻസിപ്പിളും നാല് അഞ്ചു ടീച്ചേർസും അങ്ങോട്ട് കയറി വന്നു.... അവിടെയുള്ള ഏകദേശം ആളുകൾക്കു കാര്യമെന്താണെന് മനസ്സിലായിരുന്നു... പക്ഷേ നന്ദു മാത്രം ഒന്നും മനസ്സിലാവാതെ എല്ലാവരെയും നോക്കി കൊണ്ട് ഇരിക്കാണ്....പരിചയമുള്ള ആരും തന്നെ ഇല്ലാത്തതിനാൽ നന്ദു ഒന്നും മിണ്ടാതെ എല്ലാവരെയും നോക്കുപ്പോയയാണ് നന്ദൂന്റെ അടുത്തായി ആരതി വന്ന് നിന്നത്....

"ആഹ്... ആരു ചേച്ചിയോ... ഞാൻ ആരും ഇല്ലാതെ ഇവിടെ ബോർ അടിച്ച് നിൽക്കായിരുന്നു... ചേച്ചി വന്നല്ലോ...ഹാവൂ...." "അതെന്താ നന്ദു... ഇവിടെ ഉള്ളോരോട് സംസാരിക്കാത്ത്... ഇവരൊക്കെ ഞങ്ങളെ പോലെയല്ലേ...!! ഇങ്ങനെയൊക്കെ സംസാരിക്കുപ്പോയല്ലേ പരിചയപ്പെടാ..." "ആണ്... പക്ഷേ എനിക്കിവരെ ആരെയും ഇഷ്ട്ടായില്ല..." നന്ദു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.... "ആഹ് അതൊക്കെ അവിടെ നിക്കട്ടെ... നന്ദു ഇപ്പോ അവിടെ പറയുന്നത് കേൾക്ക്...." മുമ്പിൽ നിന്നും സംസാരിക്കുന്ന പ്രിൻസിപ്പാളിനെ ചൂണ്ടി കൊണ്ട് ആരതി പറഞ്ഞു... "എന്താ ചേച്ചി ഇയാള് പറയുന്നേ... എനിക്കൊന്നും മനസ്സിലാവുന്നില്ല..." പ്രിൻസിപ്പൽ പറയുന്നതൊന്നും മനസ്സിലാവാതെ നന്ദു ചുണ്ടും കൂർപ്പിച്ച് ആരതിയോടായി പറഞ്ഞു... "നന്ദു നീ ഇത് വരെ സംസാരിച്ച് നിൽക്കായിരുന്നില്ലേ... അതാ നിനക്കൊന്നും മനസ്സിലാവാതെ...!!" പ്രിൻസിപ്പിൽ പറയുന്നത് കേൾക്കുന്നതിൽ ശ്രദ്ധ കൊടുത്തോണ്ട് ആരതി പറഞ്ഞു... പിന്നെ നന്ദു ഒന്നും പറയാതെ ചുറ്റുമുള്ള ഓരോന്ന് വീക്ഷിക്കാൻ തുടങ്ങി... പക്ഷേ ഇതൊക്കെ ഒരു ചെറു ചിരിയോടെ സഖാവ് നോക്കുനുണ്ടായിരുന്നു....

പ്രിൻസിപ്പൽ പറഞ്ഞ് തീർന്നതും പിന്നെ ഓരോ ടീച്ചേർസ് വന്ന് സംസാരിക്കാൻ തുടങ്ങി... ഇതൊന്നും ശ്രദ്ധിക്കാതെ നന്ദു ഇപ്പോഴും ഓരോന്ന് വിരൽ കൊണ്ട് എണ്ണി കളിക്കാണ്.... ടീച്ചേർസ് എല്ലാം ക്ലാസ്സ്‌ വിട്ട് പോയതും ഓരോരുത്തരായി വന്ന് ഡീറ്റെയിൽസ് കൊടുത്ത് ഇറങ്ങി പോവുന്നുണ്ട്.... നന്ദു ഇതൊന്നുമറിയാതെ ആരതിയുമായി ഇരുന്നു സംസാരിക്കാണ്... അവസാനത്തെ കുട്ടിയും ഡീറ്റെയിൽസ് കൊടുത്തു പോയതും ക്ലാസ്സിൽ ആരതിയും നന്ദുവും സഖാവും സൂരജ്ഉം പിന്നെ രണ്ട് മൂന്നു പേരും മാത്രമാണ് ബാക്കിയുള്ളത്... സൂരജ് ബുക്കും പേനയുമെടുത്ത് അവരെ അടുത്തേക്ക് പോയി... "ആരതി നിന്റേത് ഞാൻ ഫിൽ ചെയ്തിട്ടുണ്ട്... മോഹിനിയാട്ടമല്ലേ... ആഹ് പിന്നെ നന്ദു നിന്റെ ഐറ്റമേതാ..." "എന്ത് കിച്ചുവേട്ടാ... അല്ല എന്തിനാ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നേ..." ആരതിയുമായി സംസാരിക്കുന്നതിനിടയിൽ സൂരജ് വന്ന് ചോദിച്ചതും നന്ദു കാര്യമറിയാതെ ചോദിച്ചു... "ആഹ്... നല്ല ആളാ... അപ്പോ ഇത്രയും നേരം പ്രിൻസിപ്പൽ ഇവിടെ വഴിട്ടലച്ചത് ഒന്നും നന്ദു കേട്ടില്ല എന്ന് സാരം..."

"എനിക്കൊന്നും മനസിലായില്ല... അയാള് എന്താ പറഞ്ഞെ..??" അത് കേട്ടതും അവിടെയുള്ളോർക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... "എന്തിനാ കിച്ചുവേട്ടാ എല്ലാരും ചിരിക്കൂന്നേ...??" എല്ലാവരെയും ഒന്ന് നോക്കിയ ശേഷം നന്ദു സൂരജിന്റെ അടുത്ത് വന്നൊണ്ട് ചോദിച്ചു.... "യൂണിവേഴ്സിറ്റി കലോത്സവം ആണ് വരുന്നത്... അപ്പോ അതിനുള്ള ഡീറ്റെയിൽസ് കളക്റ്റ് ചെയ്യാണ്... ഇനി പറ നന്ദു ഏതാ ഐറ്റം...??" സൂരജ് വ്യക്തമാക്കി പറഞ്ഞു കൊടുത്തതും നന്ദു ഒരു ഞെട്ടലോടെ സൂരജിനെ നോക്കി... "ഞാനോ..?? കലോത്സവത്തിനോ...?? ഏയ്‌ എനിക്കൊന്നും അറിയത്തില്ല ഞാൻ പോവാ..." അതും പറഞ്ഞോണ്ട് നന്ദു എണീറ്റ് പോവാൻ നോക്കി എങ്കിലും സഖാവിന്റെ നോട്ടം കണ്ട് അവിടെ തന്നെ ഇരുന്നു... "എന്താ പോവുന്നില്ലേ നന്ദു..??" നന്ദൂന്റെ പെട്ടെന്നുള്ള മാറ്റം കണ്ട് ആരതി ചോദിച്ചു... പക്ഷേ നന്ദു സഖാവിനെ ഒന്നൂടെ തലയുഴർത്തി നോക്കി...നോക്കുനുണ്ടെന്ന് മനസ്സിലായതും നന്ദു വേഗം സൂരജിന്റെ പിന്നിലേക്ക് ഒളിച്ചു... "എന്ത് പറ്റി നന്ദു...." കിച്ചു "കിച്ചുവേട്ടാ സത്യായിട്ടും എനിക്ക് ഒന്നും അറിയത്തില്ല...

പിന്നെ എന്തിനാ എന്റെ പേര് കലോത്സവത്തിന് കൊടുക്കുന്നെ..."" "നന്ദൂന് നൃത്തത്തിൽ വശമുണ്ടെന്ന് ഋഷി പറഞ്ഞല്ലോ...??" "ങേ.. സഖാവോ... അയ്യോ എന്നിക്ക് ഒന്നും അറിയത്തില്ല കിച്ചുവേട്ടാ... കൊച്ചായിരുന്നപ്പോൾ എന്നോ നൃത്തം പഠിക്കാൻ പോയിരുന്നു എന്നല്ലാതെ... ഇപ്പോ പഠിക്കാനൊന്നും പോവുന്നില്ല...!!" "അതൊക്കെ നമുക്ക് പൊടി തട്ടിയെടുക്കാം നന്ദു... അല്ലെ ആരതി..." "അതിനെന്താ ഞങ്ങളെക്കൊ ഇല്ലെ കൂടെ...നന്ദു ഇത് വല്ല്യൊരു ചാൻസ് ആണ്... നീ ആയിട്ട് മിസ്സ്‌ ആകരുത്..." ആരതിയും കൂടെ പറഞ്ഞതും നന്ദു ആകെ കൺഫ്യൂസിഡ് ആയി... ചെറുപ്പത്തിൽ അമ്മമ്മയുടെ നിർബന്ധ പ്രകാരം പഠിക്കാൻ പോയിരുന്നു... പിന്നെ അത് ഇല്ലാതായി... ഇനി ഒന്നും അത് നടക്കില്ല... "ഇല്ല ആരു ചേച്ചി...ഞാൻ അതൊക്കെ എന്നോ വിട്ടതാ...എന്റെ പേര് ലിസ്റ്റിൽ നിന്നും വെട്ടിയേക്ക് കിച്ചുവേട്ടാ..." നന്ദു അതും പറഞ്ഞോണ്ട് സഖാവിനെ നോക്കിയതും സഖാവ് കൈയ്യിൽ ഉണ്ടായിരുന്ന പേപ്പർ ചുരുട്ടി കൂട്ടി എറിഞ്ഞതും നന്ദു ഒരു പേടിയോടെ അത് നോക്കി കണ്ടു... "എന്താ നന്ദു എന്ത് പറ്റി..??" നന്ദൂന്റെ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ട് സൂരജ് ചോദിച്ചു..

"കിച്ചുവേട്ടാ... സഖാവ് എന്തിനാ ഇങ്ങനെ നോക്കുന്നെ... ഞാൻ കലോത്സവത്തിന് നിന്നോളം എന്ന് പറയി..." അത് കേട്ടതും സൂരജ് ചിരിച്ചോണ്ട് ആരതിയെ നോക്കി... "എടാ ഋഷി... നന്ദു നിന്നോളം എന്ന് പറഞ്ഞിട്ടുണ്ട്... ഇനിയെങ്കിലും ആ മസ്സിൽ പിടിത്തമൊന്ന് കുറക്ക്.. അല്ലേൽ ഞങ്ങളെ കൊച്ച് ആകെ പേടിച്ച് പോവും..." സൂരജത് പറഞ്ഞതും സഖാവ് അറിയാതെ ചിരിച്ച് പോയി... അത്‌ കണ്ടതും നന്ദു അവിടെന്ന് ഇറങ്ങി പോയി... "സഖാവ് വേഗം ചെല്ല്... ആള് കളിയാക്കിയതിനുള്ള ദേഷ്യത്തിലാ..." ആരതി "അത്‌ തന്നെ ഋഷി.... നീ കണ്ണുരുട്ടി നോക്കിയപ്പോ പേടിച്ച് കാണും പാവം.. " സൂരജ്ഉം കൂടെ പറഞ്ഞതും സഖാവ് നന്ദൂന്റെ പിന്നാലെ പോയി... ഹും... എപ്പോഴും എന്നെ കളിയാക്കികോണ്ടാ... അല്ലെങ്കിൽ പിന്നെ നോക്കി പേടിപ്പിക്കും... ഞാൻ ഒന്നും കലോത്സവത്തിന് പങ്കെടുക്കില്ല... നന്ദു ഓരോന്ന് സ്വയം പറഞ്ഞ് ക്ലാസ്സിലേക്ക് പോവാണ്... "ഹേയ് നന്ദു... അവിടെ നിക്ക്.. "

സഖാവിന്റെ പിന്നിൽ നിന്നുള്ള വിളി കേട്ടതും നന്ദു കേൾക്കാത്ത മട്ടിൽ മുമ്പിലേക്ക് നടന്നു... ദേഷ്യം വന്നാൽ സഖാവിന് വേറൊരു മുഖം ഉണ്ടെന്ന് കിച്ചുവേട്ടൻ പറഞ്ഞത് ഓർത്ത നന്ദു വേഗം അവിടെ തന്നെ നിന്നു... "ഹോ... നിന്നോ ഞാൻ കരുതി ഞാൻ പറഞ്ഞാൽ കേൾക്കില്ലെന്ന്...!!" ഒരു ചിരിയോടെ സഖാവത് പറഞ്ഞതും നന്ദു കുറുമ്പോടെ ചുണ്ട് ചുളുക്കി... "എന്തിനാ ലിസ്റ്റിൽ എന്റെ പേര് കൊടുത്തേ... നിക്ക് അതൊന്നും ഇഷ്ടല്ല്യ..." "കൊടുക്കണമെന്ന് തോന്നി അതാ കൊടുത്തേ... പിന്നെ ഇഷ്ട്ടല്ല്യാ ഒന്നും നന്ദു പറയണ്ട... വീട്ടുക്കാർ സമ്മതിക്കാത്തത് കൊണ്ടാണ് നന്ദു ഇതിലൊന്നും വല്ല്യ ഇൻറെസ്റ്റ്‌ കാണിക്കാത്തതെന്നും എന്നിക്കറിയാം..." "സഖാവിന് ഇതെങ്ങനെ...???" "അതൊക്കെ അറിയാം... അപ്പോ എങ്ങനെ നന്ദുന്റെ പേര് ലിസ്റ്റിൽ നിന്നും വെട്ടണോ... അതോ...??" "കുറേ കാലമായി പ്രാക്ടീസ് എല്ലാം ചെയ്തിട്ട്...അപ്പോ..ഞാൻ എങ്ങനെ ??" പുറത്തേക്ക് നോക്കി കൊണ്ട് നന്ദു പറഞ്ഞതും തലച്ചേരിച്ച് ഒന്ന് ചിരിച്ചു... "അതൊക്കെ പൊടി തട്ടി എടുക്കാനല്ലേയൊള്ളൂ... അതൊക്കെ നമ്മുക്ക് ശെരിയാകാം..."

"അല്ല സഖാവെ എന്നാ പ്രോഗ്രാം...??" "ഡേറ്റ് ഫിക്സിഡ് ആയിട്ടില്ല... നമ്മുക്ക് നോട്ടിഫിക്കേഷൻ ഇത് വരെ കിട്ടിയിട്ടില്ല... മിക്കവാറും ഈ അടുത്ത് ഉണ്ടാവും..." "ആഹ്... അല്ല എത്ര ദിവസമിണ്ടാകും " "മൂന്നു ദിവസമിണ്ടാകും നന്ദൂന്റെ ഐറ്റം മിക്കവാറും രണ്ടാമത്തെ ദിവസമായിരിക്കും... ഒരു ദിവസം അവിടെ സ്റ്റേ ചെയ്യേണ്ടി വരും.." "അയ്യോ അതൊന്നും പറ്റത്തില്ല... വീട്ടിൽ സമ്മതിക്കില്ല...!!" വല്യച്ഛനും അച്ഛനുമൊക്കെ അയച്ചാലും വല്യമ്മയും ഇളയമ്മയും സമ്മതിക്കില്ല എന്ന പൂർണ്ണ ബോധം ഉണ്ടായിരുന്നു നന്ദൂന്... അത് കൊണ്ട് കൊണ്ട് തന്നെ നന്ദു അത് എതിർതൊണ്ട് പറഞ്ഞു... "വീട്ടിൽ ഞാൻ വന്ന് പറഞ്ഞോളാം..." "അ.. അയ്യോ അത് വേണ്ട..." അത് കേട്ടതും സഖാവ് ഒന്ന് നെറ്റി ചുളിച്ചു.. "അതെന്താ വേണ്ടാതെ..??" "ഞാൻ തന്നെ വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചോളാം...!!" വീട്ടിൽ വന്നാൽ സഖാവിനെ അവര് അപമാനിക്കുമെന്ന് നന്ദൂന് നല്ല പോലെ അറിയാവുന്നത് കൊണ്ട് നന്ദു അത് തടഞ്ഞു.... "ആഹ് എല്ലാം നന്ദൂന്റെ ഇഷ്ട്ടം പോലെ... എന്നാ ചെല്ല് ക്ലാസ്സിലേക്ക്...!!" സഖാവ് നന്ദൂന്റെ ക്ലാസ്സിന്റെ മുമ്പിൽ എത്തിയതും നന്ദൂനോടായി പറഞ്ഞു... "ആഹ് പിന്നെ..." എന്തോ ഓർത്ത പോൽ സഖാവ് പിന്നിൽ നിന്നും വിളിച്ചതും നന്ദു എന്താണെന്നു അറിയാം സഖാവിന്റെ അടുത്തേക്ക് പോയി...

"എന്താ സഖാവെ...??" "നേരത്തെ പോലെ കിടന്നുറങ്ങേണ്ട കേട്ടോ... ക്ലാസ്സിൽ ശ്രദ്ധിക്കണം കേട്ടോ...!!!" നന്ദൂന്റെ ചെവികരിക്കിൽ പോയി സഖാവ് മെല്ലെ പറഞ്ഞതും നന്ദുവും അറിയാതെ ചിരിച്ചു പോയി...."അമ്മമ്മ പറ... ഞാൻ കലോത്സവത്തിന് പങ്കെടുക്കണോ..??" നന്ദു താടക്കും കൈ കൊടുത്തു അമ്മമ്മയോടായി ചോദിച്ചു... "നിന്റെ സഖാവ് പറഞ്ഞതല്ലേ... നീ പങ്കെടുക്ക് പെണ്ണെ..." "പക്ഷേ... അമ്മമ്മേ..!!" "എനിക്കറിയാം നന്ദു ദീപയും യശോദയും മുടക്ക് പറയുമെന്ന് കരുതിയല്ലേ നന്ദു നീ പിന്നോട്ട് നിൽക്കുന്നെ... അവരോട് ഞാൻ സംസാരിക്കാം പോരെഡി പെണ്ണെ.. " "അതൊന്നും വേണ്ട അമ്മമ്മേ എന്നിട്ട് അവരെ അടുത്ത്ന്ന് അമ്മമ്മക്കും വഴക്ക് കേൾക്കും... ഞാൻ തന്നെ ചോദിച്ചോളാം.." "നന്ദു നീ പോയി നീലു മോളോട് പറ... മോള് പറഞ്ഞാൽ ദീപക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ..." അമ്മമ്മ അത് പറഞ്ഞതും നന്ദൂന് അത് ശെരിയാണെന് തോന്നി.... "അല്ല അമ്മമ്മേ എന്നാലും സഖാവിന് എങ്ങനെ മനസ്സിലായി ഞാൻ നൃത്തം പഠിച്ചിരുന്നുവെന്ന്..." "നിനക്ക് ചോദിച്ചൂണ്ടായിരുന്നോ പെണ്ണെ... എനിക്കെങ്ങനെ അറിയാനാ.." "ഞാൻ ചോദിച്ചു.. അപ്പോ പറഞ്ഞില്ല അമ്മമ്മേ... അതൊക്കെ അറിയാമെന്നു പറഞ്ഞു..." "ആഹ്... നീ പോയി കിടക്കാൻ നോക്ക്... നാളെയും ക്ലാസ്സ്‌ ഉള്ളതല്ലേ...!!"

നന്ദു ലൈറ്റ് അണച്ച് ഡോർ മെല്ലെ ചാരി... നേരെ നീലൂന്റെ മുറിയിലേക്ക് പോയി... "കിടന്നില്ലേ..." നന്ദൂനെ കണ്ടയുടനെ നീലു ചോദിച്ചതും നന്ദു ചുമൽ കൂച്ചി ഇല്ലെന്ന് പറഞ്ഞു... "എന്നാ ഇവിടെ ഇരുന്നോ... ഞാൻ കുറച്ച് കഴിഞ്ഞിട്ടാ കിടക്കൂ..." അത് കേട്ടതും നന്ദു ബെഡിന്റെ ഒരറ്റതായി ഇരുന്നു... നന്ദൂന് നീലൂനോട്‌ ഇക്കാര്യം എങ്ങനെ ചോദിക്കും എന്ന് ഒരു പിടുത്തുല്ല്യ...നന്ദു കുറേ പ്രാവിശ്യം പറയാൻ ശ്രമിച്ചെങ്കിലും നടന്നില്ല... നന്ദൂന്റെ ഓരോ കാട്ടികൂട്ടൽ കണ്ട് നീലൂന് ഏകദേശം കാര്യം പിടി കിട്ടി... "നിനക്ക് എന്തെങ്കിലും പറയാനുണ്ടോ.. അല്ല നിന്നെ കുറേ നേരമായി ശ്രദ്ധിക്കുന്നു അപ്പോ എന്തോ പറയാനുള്ള പോലെ തോന്നി... "അത് നീലു യൂണിവേഴ്സിറ്റി കലോത്സവമുള്ള കാര്യം അറിഞ്ഞില്ലേ...!!" "ആഹ്... അതിനെന്താ.." "എന്റെ പേര് ലിസ്റ്റിലുണ്ട്... സഖാവ് ചേർത്തിയതാ... സഖാവിന് എങ്ങനെ ആണാവോ നിക്ക് നൃത്തമറിയാവുന്ന കാര്യം അറിഞ്ഞത്..." "ഞാൻ പറഞ്ഞതാ..." ഒരു ഭാവമാറ്റവും ഇല്ലാതെ നീലൂ പറഞ്ഞതും നന്ദു "ങേന്നും.." പറഞ്ഞോണ്ട് നീലൂനെ നോക്കി.... "അപ്പോ നീലുവാണോ അത് സഖാവിനോട് പറഞ്ഞെ... പക്ഷേ എന്തിന്..??

ഇളയമ്മയും വല്യമ്മയുമൊന്നും സമ്മതിക്കില്ല... " "നന്ദു നീ എന്തിനാ അവരെ ഭാഗം ചിന്തിക്കുന്നേ.. നിനക്ക് താല്പര്യമുണ്ടെങ്കിൽ നീ പാർട്ടിസിപ്പേറ്റ് ചെയ്യ്.. അല്ലാതെ അവര് സമ്മതിക്കോ ഇല്ല്യേ എന്ന് നിന്നെ ബാധിക്കില്ല..." "അത് നീലു അപ്പോ അവര്..." "നന്ദു ഞാൻ ഒരു തവണ പറഞ്ഞു കഴിഞ്ഞു... നീ അവരെ ഭാഗം ചിന്തിക്കെ വേണ്ട...നാളെ മുതൽ നിന്റെ പ്രാക്ടീസ് തുടങ്ങും... അത് നടക്കട്ടെ..." നീലു അത് പറഞ്ഞതും നന്ദൂന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.. "അല്ല ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ..." കോളേജിലേക്ക് പോവാൻ നേരം ദർശൻ നന്ദൂനോടായി പറഞ്ഞു... "ആഹ്... അച്ചുവേട്ടാ.. കുറച്ചധികം സന്തോഷത്തിലാ..." "ഹ്മ്മ്... സന്തോഷത്തിന്റെ കാരണമൊന്നും ചോദിക്കുന്നില്ല... നിമ്മി പറഞ്ഞു എല്ലാം.. അപ്പോ all the best നന്ദൂസെ..." "Thank Uuhh അച്ചുവേട്ടാ..." "അല്ല വൈകിട്ട് വരുപ്പോൾ ലൈറ്റ് ആവില്ലേ... ഞാൻ വരണോ..." പോവാൻ വേണ്ടി തിരിഞ്ഞതും പിന്നെ എന്തോ ഓർത്ത പോൽ ദർശൻ നന്ദൂനോടായി ചോദിച്ചു... "അത്..." "അതിന് ഇവിടെ ഞാൻ ഉണ്ട്... സാർ ബുദ്ധിമുട്ടണമെന്നൊന്നും ഇല്ല..." നീലു പുച്ഛഭവത്തോട് കൂടി പറഞ്ഞതും ദർശൻ നന്ദൂനെ നോക്കി ഒന്ന് കൺ ചിമ്പി... അത് കണ്ടതും നന്ദു ഒന്ന് ചിരിച്ചു... "നീ എന്ത് നോക്കി നില്ക്കാ... വാ പോവാം..."

നീലൂ നന്ദൂന്റെ കൈ പിടിച്ച് താഴേക്ക് കൊണ്ട് പോയി... "ആഹ് നീലു വല്ല്യച്ഛൻ ഉണ്ട് അവിടെ ഞാൻ ഒന്ന് പറഞ്ഞിട്ട് വരാം..." ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന വല്യച്ഛനെ കണ്ടതും നന്ദു പറഞ്ഞു... "ഹ്മ്മ് വേഗം വാ..." നീലു കൈയ്യിലെ പിടിത്തം വിട്ടതും നന്ദു നേരെ വല്യച്ഛന്റെ അടുത്തേക് പോയി... നന്ദൂനെ കണ്ടയുടനെ വല്ല്യച്ഛൻ ഒരു ചിരിയോടെ പത്രം മടക്കി തിണ്ണയിൽ വെച്ചു.... "പോവനയോ നന്ദു..." "ആഹ് നേരത്തെ എത്താൻ പറഞ്ഞിരുന്നു പ്രാക്ടീസ് ഉള്ളതല്ലേ..." "ആഹ് അച്ചു പറഞ്ഞായിരുന്നു...ഇനി മോള് ദീപയും യശോദയും എന്തെങ്കിലും പറഞ്ഞെന്ന് കരുതി ഇത് വേണ്ടെന്ന് വെക്കരുത്..." "ഇല്ല വല്യച്ഛാ... " "നന്ദു... കഴിഞ്ഞില്ലേ ടൈം ആയി..." നീലു പറഞ്ഞതും നന്ദു വല്യച്ഛനോട് പോവാണെന്നും പറഞ്ഞ് ഇറങ്ങി... ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി...നന്ദൂന്റെ പ്രാക്ടീസും നല്ല പോലെ നടക്കുന്നുണ്ട്...കട്ട സപ്പോർട്ട് ആയി നീലുവും നന്ദൂന്റെ കൂടെ ഉണ്ടായിരുന്നു...ഇനി നാല് ദിവസം കൂടെയുള്ളു പ്രോഗ്രാമിന്.... നന്ദൂന് വല്ല്യ പരാതിയാണ് സഖാവിനെ കാണുന്നില്ലെന്നും പറഞ്ഞ്... സഖാവ് ആണെങ്കിൽ കലോത്സവത്തിന്റെ ഓരോ കാര്യവും പറഞ്ഞ് ഓട്ട പാച്ചിലിൽ ആണ്.... പക്ഷേ സഖാവ് എന്നും വന്ന് പ്രാക്ടീസ് റൂമിന്റെ അടുത്ത് വന്ന് വീക്ഷിക്കാറുണ്ട്...

നന്ദൂന്റെ ഓരോ ചുവടും...നന്ദു ഇതൊന്നും അറിയുന്നില്ലെന്ന് മാത്രം... സമയം വൈകിട്ട് മൂന്നു അര ആവാറായി...പതിവ് പോലെ നന്ദൂന്റെ പ്രാക്ടീസ് നടനോടിരിക്കാണ്...പ്രാക്ടീസ് ഹാളിൽ ഇരുന്ന് ബോർ അടിച്ച നീലു വരാന്തയിലേക്കിറങ്ങി... സൂരജിനെ അവിടെ കണ്ടതും നീലു അങ്ങോട്ട് വെച്ച് പിടിച്ചു... "സൂരജ്..." നീലൂന്റെ വിളി കേട്ട് ഫോണിൽ സംസാരിച്ചോണ്ടിരുന്ന സൂരജ് കാൾ കട്ട്‌ ചെയ്ത് നീലൂന്റെ അടുത്തേക്ക് പോയി... "പ്രാക്ടീസ് കഴിഞ്ഞില്ലേ...??" നീലൂനെ കണ്ടയുടനെ സൂരജ് ചോദിച്ചു... "ഇല്ല... അല്ല കോസ്റ്റൂമിന്റെ കാര്യമൊന്നും പറഞ്ഞില്ല..." "അതൊക്കെ ഏൽപ്പിച്ചിടുണ്ട്..." "അപ്പോ ക്യാശോ... നന്ദൂന്റ് എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി... ഞാൻ എടുത്തോളാം..." "നീലിമ നന്ദൂന്റെ ക്യാഷ് ഓൾഡറി ഋഷി എടുത്തിടുണ്ട്... " "സഖാവോ...??" നീലു നെറ്റി ചുളിച്ചോണ്ട് ചോദിച്ചപ്പോഴാണ് സൂരജിന് അവൻ പറഞ്ഞ അമളി മനസ്സിലായത്... പെട്ടെന്ന് സൂരജ് കളം മാറി ചവിട്ടി... "അത്... ക്ലാസ്സിക്കൽ ഡാൻസിലെ ഒരു കുട്ടിക്ക് കോസ്റ്റൂമിന്റെ ചിലവ് താങ്ങാതെ വന്നപ്പോൾ ഋഷി ആ കുട്ടിയുടെ ക്യാഷ് എടുത്തായിരുന്നു...

അപ്പോ ബാലൻസ് വന്നപ്പോൾ നന്ദൂന്റേം കൂടെ ആഡ് ചെയ്ത് കൊടുത്തതാ..." നീലൂന് സൂരജ് പറഞ്ഞത് അത്രകങ്ങോട്ട് വിശ്വാസമയിലെങ്കിൽ ഒന്ന് അമർത്തി മൂളി തിരിച്ച് നടന്നു....  നന്ദു ഡാൻസ് ക്ലാസ്സ് കഴിഞ്ഞു വന്നതും ബാഗ് ടേബിളിലേക്ക് ബെഡിലേക്ക് ഒറ്റ കിടത്തമായിരുന്നു... "എന്താ നന്ദു ക്ഷീണിച്ചോ..." നിമ്മി അടുത്ത് വന്ന് ചോദിച്ചതും നന്ദു ഒന്ന് തലഴുയർത്തി നോക്കി... ശേഷം ബെഡിലേക്ക് ഒന്ന് ചാഞ്ഞ് ഇരുന്നു... "ആഹ്.. കുറച്ചധികം.." "ഹ്മ്മ്... അതാ ഞാൻ ഇങ്ങനത്തെ പരിപാടിക്ക് ഒന്നും നിൽക്കാത്തത്..." നിമ്മി ഇളിച്ചോണ്ട് പറഞ്ഞു... "അല്ലാതെ നിനക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല.." ശ്വാത അതും പറഞ്ഞോണ്ട് മുറിക്കകത്തേക്ക് കയറി വന്നു... "ഈൗ..." നിമ്മി നന്നായി ഒന്ന് ഇളിച്ചു... "ആഹ് പിന്നെ നന്ദു ചെറിയമ്മായിയും വല്യമ്മായിയും ഇന്ന് നിന്റെ പേരും പറഞ്ഞ് വല്യമ്മാവന്റെ മേക്കെട്ട് കേറി... " "അയ്യോ.. എന്റെ പേരും പറഞ്ഞോ.. അതിന് ഞാൻ ഒന്നും..." നന്ദു ഞെട്ടലോടെ എണീറ്റ് കൊണ്ട് ചോദിച്ചു... "ആദ്യം പറഞ്ഞയുന്നത് മുഴുവൻ കേൾക്ക്...നിന്നെ ഇവിടുന്ന് യൂണിവേഴ്സിറ്റി പ്രോഗ്രാമിന് വിടില്ലെന്നാ അവര് പറഞ്ഞെ..."

അത് കേട്ടതും നന്ദൂന് ദേഷ്യവും സങ്കടവും ഒരേ സമയം വന്നു... "എന്റെ നന്ദു നീ കരയല്ലേ... ഞാൻ മുഴുവനായി ഇപ്പോഴും പറഞ്ഞില്ല..." നന്ദൂന്റെ കണ്ണ് നിറഞ്ഞ് വരുന്നത് കണ്ട് ശ്വാത പറഞ്ഞു... "അതിനെ കരയിപ്പിച്ചിട്ട് ബാക്കി പറയെടി കോപ്പേ..." നിമ്മി ശ്വാതക്ക് നേരെ പറഞ്ഞു.. "വല്യമ്മാവൻ പൊളിയല്ലേ മോളെ... വല്യമ്മാവൻ ഒരു ഡയലോഗ് അങ്ങ് അടിച്ചു... ഇത്രയും കാലം അവളെ കാര്യം നോക്കാൻ ആരും ഉണ്ടായിരുന്നില്ലല്ലോ ഇവിടെ... പിന്നെ ഇപ്പോ മാത്രമെന്താ അവളെ കാര്യത്തിൽ ഇത്ര അധികാരം കാണിക്കൽ ന്ന്..." പോരെ മോളെ അവരെ രണ്ടാളെയും വാ അടഞ്ഞു... " ശ്വാത ചിരിച്ചോണ്ട് പറഞ്ഞതും നിമ്മിയും ഒപ്പം കൂടി... പക്ഷേ നന്ദൂന് അത് അത്ര വലിയ രസമായി ഒന്നും തോന്നിയില്ല...നന്ദൂന് അറിയാമായിരുന്നു വല്യച്ഛൻ പറഞ്ഞതിന്റെ ദേഷ്യം തന്നോട് എന്തായാലും ഇളയമ്മയും വല്യമ്മയും തീർക്കുമെന്ന്.... ഇതൊക്കെ ആലോചിച്ചു നന്ദൂന്റെ മനസ്സ് അസ്വസ്ഥമായി....നന്ദു അവരെ നോക്കി ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഡ്രെസ്സുമെടുത് ബാത്‌റൂമിലേക്ക് പോയി..

"എന്താ നന്ദു ആലോചിച്ചു ഇരിക്കുന്നെ കിടക്കുന്നില്ലേ..." ബാൽകണിയിൽ നിലാവുള്ള ആകാശത്തേക്ക് നോക്കി തന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുപ്പോഴാണ് ദർശന്റെ ശബ്ദം കേട്ടത്.... "ഉറക്കം വരുന്നില്ല അച്ചുവേട്ടാ... മനസ്സിന് എന്തോ ഭാരമുള്ള പോലെ..." നിലവിൽ ശോഭമായി തിളങ്ങി നിൽക്കുന്ന ചന്ദ്രനെ നോക്കി കൊണ്ട് നന്ദു പറഞ്ഞു... "ആഹ് ഭാരമെന്താണെന് ഞാൻ പറയട്ടെ...നന്ദൂന്റെ ഏറ്റവും വലിയ സങ്കടവും അത്‌ തന്നെയാണ്... അല്ലെ..." "വേണ്ട...അച്ചുവേട്ടാ... എനിക്ക് സങ്കടമൊന്നും ഇല്ലാ..." "അത്‌ നന്ദു കള്ളം പറയാണെന് എനിക്കറിയാം..." ദർശൻ പറഞ്ഞതും നന്ദു അതെങ്ങനെ എന്ന മട്ടിൽ ദർശനെ നോക്കി... "നന്ദൂന് ഒരു കാര്യമറിയോ...ചെറുപ്പത്തിൽ ദീപമ്മയുടെ കൈയ്യിൽ നിന്നും അടി കിട്ടിയാലോ വഴക്ക് കേട്ടാലോ നന്ദു ഇത് പോലെ ഇവിടെ വന്ന് നിൽക്കാറുണ്ട്... എന്നിട്ട് ആകാശത്തിലെ തിളങ്ങി നിൽക്കുന്ന ഒരു കുഞ്ഞ് നക്ഷത്രത്തെ നോക്കി കൊണ്ട് കണ്ണ് നിറയ്ക്കും.... പിന്നെ അതിനോട് ഓരോ പരിഭവങ്ങൾ പറയും... ഒരു കൗതുകം കണക്കെ ഞാനും പലപ്പോയായി അത്‌ നോക്കി നിൽക്കാറുണ്ട്...

ഒരുപക്ഷെ അത്‌ അന്നത്തെ കുട്ടികളിയായിരുന്നേനും ഇപ്പോ അതൊക്കെ ഇല്ലെന്നുമാണ് ഞാൻ കരുതിയത്... പക്ഷേ നന്ദൂന് ഒരു മാറ്റവും ഇല്ലല്ലേ... ഇപ്പോഴും ആ പരാതി പറച്ചിൽ ഉണ്ടല്ലേ..." ദർശന്റെ സംസാരം കേട്ടതും നന്ദൂന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല...സത്യത്തിൽ അച്ചുവേട്ടൻ പറഞ്ഞത് ശെരിയല്ലേ... ഇളയമ്മയുടെ ശകാരങ്ങൾ ആ കുഞ്ഞു ഹൃദയത്തെ മുറിവേൽപ്പികുമ്പോൾ പരാതി പറയാറുണ്ട് ദൂരെ ഉള്ള അമ്മയോട്... ഇന്നും അതിനൊന്നും ഒരു മാറ്റവും താൻ വരുത്തിയിട്ടില്ല... അമ്മയോട് ഇവിടെ ഇങ്ങനെ വന്ന് നിന്ന് ഓരോന്ന് പറഞ്ഞു കൊടുക്കുന്നത് ഇപ്പോ ശീലമായി.... "നന്ദു എന്താ ആലോചിക്കുന്നത്...." മുമ്പിൽ നിന്ന് ദർശൻ കൈ വീശി കാണിച്ചപ്പോഴാണ് നന്ദു സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.... "ഒ... ഒന്നൂല്യ... ഞാൻ കിടക്കാൻ പോവാ..." അതും പറഞ്ഞോണ്ട് നന്ദു മുറിയിലേക്ക് പോയി............തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story