ഒരിളം തെന്നലായ്: ഭാഗം 25

orilam thennalay

എഴുത്തുകാരി: SAFNU

"നന്ദു...നീലു ഇന്ന് നിന്നോട് ബസിൽ പോവാൻ പറഞ്ഞു.. അവൾക്ക് എവിടെ പോവാനുണ്ടെന്ന് പറഞ്ഞു... തിരിച്ച് വരുപ്പോൾ നീലു ഉണ്ടാവും..." മുറിയിലേക്ക് വന്ന നിവ്യ പറഞ്ഞതും നന്ദു ശെരിയെന്ന മട്ടിൽ ഒന്ന് ചിരിച്ചോണ്ട് തലയാട്ടി...നന്ദു ബാഗുമെടുത്ത് മുറിയിൽ നിന്നും വെളിയിലേക്കിറങ്ങിയതും ദർശൻ പോവാമെന്നും പറഞ്ഞ് ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ചു... "അച്ചുവേട്ടന് ഇന്ന് കമ്പനീൽ പോവേണ്ടെ...?? അപ്പോ കോളേജിൽ ഡ്രോപ്പ് ചെയ്ത് തിരിച്ച് വരുപ്പോയെക്കും ലൈറ്റ് ആവില്ലേ..." നന്ദു "അതോർത്ത് നീ ടെൻഷൻ അടിക്കണ്ട... നീ ഇപ്പോ പോരാൻ നോക്ക്...!!" അതും പറഞ്ഞോണ്ട് ദർശൻ കൈയ്യിൽ കാറിന്റെ കീയും കറക്കി കൊണ്ട് താഴേക്ക് പോയി.... നന്ദു അമ്മമ്മയുടെ അടുത്ത് പോയി യാത്ര പറഞ്ഞു വേഗം താഴേക്ക് പോയി.... എത്രയായിട്ടും നന്ദൂന്റെ വരവ് കാണാതായത്തും ദർശൻ ഒരു ഡൌട്ടൊടെ അകത്തേക്ക് കയറി.... അവിടത്തെ കാഴ്ച്ച കണ്ട് ദർശൻ വേഗം അങ്ങോട്ട് ഓടി... നിലത്തു കാൽ പിടിച്ച് പിടയുന്ന നന്ദൂനെ കണ്ടതും ദർശൻ ആദ്യമൊന്ന് അമ്പരനെങ്കിലും പിന്നെ ബോധം വന്നപ്പോൽ എല്ലാവരും കേൾക്കും കണക്കെ വിളിച്ചു കൂവി...

ദർശന്റെ അലറൽ കേട്ട് എല്ലാവരും ഓടി വന്നെങ്കിലും യശോദ മാത്രം അവസാനം ഒരു പുച്ഛഭവത്തോടെ ആയിരുന്നു കടന്ന് വന്നിരുന്നത്.... "എന്താടാ ചെറുക്കാ വിളിച്ച് കൂവുന്നേ... അയ്യോ മോൾക്ക് ഇതെന്ത് പറ്റി... " വല്യച്ഛൻ ദർശന്റെ ശബ്ദം കേട്ട് അങ്ങോട്ട് വന്ന് ആദ്യമൊന്ന് അവനോട് ദേഷ്യപെടെങ്കിലും പെട്ടെന്ന് വേദനയാൽ പുളകുന്ന നന്ദൂനെ കണ്ട് അയാൾ വേവലാതിയോടെ അവരെ അടുത്തേക്ക് നടന്നു...അപ്പോയെക്കും എല്ലാവരും കാര്യമറിയാൻ നന്ദൂന് ചുറ്റും കൂടി.... "അച്ചുവേട്ടാ... ഇത് ചില്ല് ആണല്ലോ...??" കാലിനടിയിൽ ആഴത്തിൽ കുത്തി കയറിയ ചില്ല് കഷ്ണം കണ്ട് നിമ്മി വാ പൊത്തി പിടിച്ചു... "അച്ചു നോക്കി നിൽക്കാതെ വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്ക്...!!" "അതിന്റെ ഒന്നും ആവിശ്യമില്ല... ചെറിയ മുറിവല്ലേ... ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹോസ്പിറ്റലിൽ പോവാൻ നിന്നാൽ പിന്നെ അതിനെ സമയം കാണൂ..." യശോദ ദേഷ്യം അടക്കി പിടിച്ചോണ്ട് പറഞ്ഞതും എല്ലാവരുടെയും മുഖത്തു അവരോടുള്ള ദേഷ്യം വ്യക്തമായിരുന്നു.... ദർശൻ നന്ദൂനെ നോക്കിയതും കാലിനടിയിൽ നിന്നും രക്തം നന്നായി പോവുന്നുണ്ട്...

അത് കണ്ടയുടനെ ദർശൻ നന്ദൂനെ വാരിയെടുത്ത് കാറിലേക്ക് കയറ്റി...കൂടെ റാമും ഉണ്ടായിരുന്നു... യശോദ അച്ചുവൊന്നും വിളിച്ച് ദർശന്റെ അടുത്തേക്ക് പോയെങ്കിലും ദർശൻ അതൊന്നും കാര്യമാക്കാതെ കാർ എടുത്തോണ്ട് കോമ്പൗണ്ട് വിട്ടിരുന്നു... "ഈ ചെറുക്കൻ..!" യശോദ കലിപ്പോടെ പറഞ്ഞു... "നിനക്ക് എന്താ യശോദേ... ആ കുട്ടി അവിടെ വേദന കൊണ്ട് പുളയുപ്പോഴാണ് അവളെ ഒരു..." ബാക്കി പറയാൻ കാത്ത് നിൽക്കാതെ ദാസ് ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി... "നിമ്മി നീ വേഗം അമ്മയ്ക്കും നിഖിലേട്ടനും വിളിച്ച് പറഞ്ഞേക്ക്..." ഒരു ചെക്ക് അപ്പിനും വേണ്ടി രാവിലെ ഹോസ്പിറ്റലിൽ പോയതാണ് സുമിത്രയും നിഖിലും... "ആഹ് ചേച്ചി..." . "ആഹ്... ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ... ആഹ് ഇപ്പോ തന്നെ പറയാം...." നീലു കാൾ കട്ട് ചെയ്തതും ഒന്ന് ആലോചിച്ചു... രാവിലെ അങ്കിളിനെ കാണാൻ ഉള്ളത് കൊണ്ട് ഒരു കാരണവും പറഞ്ഞ് നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്... നന്ദൂനോട്‌ ബസിന് വരാനും പറഞ്ഞിരുന്നു... എന്നിട്ട് ഇത്ര നേരമായിട്ടും നന്ദു വന്നിട്ടില്ലെന്നും പറഞ്ഞ് നന്ദൂന്റെ ഡാൻസ് ടീച്ചർ വിളിച്ചിരുന്നു... നീലു നേരെ നന്ദൂന്റെ ക്ലാസ്സിലേക്ക് പോയി...അവിടെ നോക്കിയെങ്കിലും നന്ദൂനെ കണ്ടില്ല... ക്ലാസ്സിലെ ഒരു കുട്ടിയെ വിളിച്ച് നന്ദിത എവിടെന്നു ചോദിച്ചപ്പോൾ ഇന്ന് വന്നിട്ടില്ല എന്നയിരുന്നു മറുപടി...

എല്ലാം കൂടെ കേട്ടതും നീലൂന് ആകെ വട്ട് പിടിക്കാൻ തുടങ്ങി... നീലു ഫോൺ എടുത്ത് ആരെ വിളിക്കുമെന്ന് ആലോചിച്ചു നിന്നു... "ആഹ് ഋഷി... ഫോം എല്ലാം പ്രിൻസിപ്പളിനെ ഏല്പിച്ചോ...??" ഓഫീസിൽ നിന്നും ഇറങ്ങി വരുന്ന സഖാവിനെ കണ്ടതും രഘു മാഷ് ചോദിച്ചു... "മാഷോ..?? ആഹ് അതൊക്കെ ഏൽപ്പിച്ചു..." മടക്കി കുത്തിയ മുണ്ട് ഒന്ന് താഴ്ത്തി ഇട്ട് സഖാവ് പറഞ്ഞു... "പിന്നെ ഋഷി... എല്ലാവരുടെയും പ്രാക്ടീസ് എങ്ങനെ പോവുന്നു... ആ വഴിക്ക് വരാൻ സമയം കിട്ടുന്നില്ല.. എങ്ങനെ നമ്മടെ പിള്ളേര് ഇപ്രാവശ്യം കപ്പ് അടിക്കില്ലേ..." "കപ്പ് അടിക്കും...!! അതിനല്ലേ നമ്മള് ഇങ്ങനെ കഷ്ടപെടുന്നത്..." "അല്ല ഋഷി ഇപ്രാവശ്യം ക്ലാസ്സിക്കൽ ഡാൻസിന് പുതിയ ഒരു കുട്ടിയുടെ പേര് ഉണ്ടല്ലേ ലിസ്റ്റിൽ... അത് ഒരു പെശക്ക് ആയി എനിക്ക് തോന്നി... കഴിഞ്ഞ രണ്ട് വർഷം ലിസ്റ്റിൽ ഉണ്ടായിരുന്ന കുട്ടിക്ക് എന്ത് പറ്റി... അയാളെ തന്നെ ആഡ് ചെയ്താൽ പോരയിരുന്നോ... ഇത് ഒരു മണ്ടത്തരമായി തോന്നുന്നില്ലേ നിനക്ക്...!!" രഘു മാഷ് കണ്ണട ഒന്ന് ശെരിയാക്കി വെച്ചോണ്ട് പറഞ്ഞു... "ലിസ്റ്റിൽ പുതിയതായുള്ള കുട്ടിയെ സാറിന് അറിയാമായിരിക്കും...

നമ്മടെ ഡിപ്പാർമെന്റ് തന്നെയാ...മാഗസിനിലേക്കുള്ള കവിത എഴുതിയ കുട്ടിയാ...നന്ദിത..." "ആഹ്... ആ കുട്ടി ആണല്ലേ...?? എന്നാലും,..." സാർ ഒരു താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു... "മാഷിന് എന്നെ വിശ്വസിക്കാം...ചിലർക്ക് കഴിവ് ഉണ്ടായിട്ടും അത് പ്രസന്റ് ചെയ്യാൻ ഒരു നല്ല സ്പേസ് കിട്ടാതെ പോവുന്നുണ്ട്... എനിക്കുറപ്പുണ്ട് നന്ദിത ഇപ്രാവശ്യം ക്ലാസ്സിക്കൽ ഡാൻസിൽ ഒരു നല്ല പൊസിഷൻ നമ്മടെ ക്യാമ്പസിന് നേടി തരുമെന്ന്..." സഖാവ് ചുണ്ടിൽ ഒരു ചെറു ചിരിയോടെ പറഞ്ഞു.... " നിന്റെ ജോലി നടക്കട്ടെ... എനിക്ക് ഇപ്പോ ക്ലാസ്സ് ഉണ്ട്.. എന്നാ ഞാൻ ചെല്ലട്ടെ..." രഘു മാഷ് ഒരു പുഞ്ചിരിയോടെ സഖാവിന്റെ തോളിൽ തട്ടി കൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക് കയറി പോയി... സഖാവ് നേരെ നന്ദു ഉൾപ്പെടെ എല്ലാവരും പ്രാക്ടീസ് ചെയുന്ന ഹാളിലേക്ക് പോയി... ഓരോരുത്തരും നല്ല പ്രാക്ടീസിലാണ്... മത്സര വാശി എല്ലാവരുടെയും പെർഫോമൻസിൽ നിന്നും വ്യക്തമായിരുന്നു... സഖാവ് അതൊക്കെ നോക്കി കണ്ടെങ്കിലും തന്റെ കണ്ണുകൾ തിരയുന്ന ആളെ മാത്രം അവിടെ കണ്ടില്ല.... വരാന്തയിലൂടെ പോവുന്ന സൂരജിനെ കണ്ടതും സഖാവ് അവന്റെ അടുത്തേക്ക് പോയി...

"ഡാ കിച്ചു ഇന്ന് നന്ദു വന്നില്ലേ.. അവിടെ കണ്ടില്ല..." "ങേ.. നന്ദു വന്നില്ലേ... സമയം പത്തു മണി ആവാനായില്ലേ... ഇനി ഇപ്പോ ബസ് എങ്ങാനും കിട്ടാതെ ആയോ... അല്ല നീലിമ നേരത്തെ വന്നിടുണ്ട്... നന്ദൂനെ അന്വേഷിച്ചപ്പോൾ നന്ദു ബസിന് ആണെന്നാ നീലിമ പറഞ്ഞെ...." വാച്ചിലേക്ക് നോക്കി കൊണ്ട് സൂരജ് പറഞ്ഞതും സഖാവ് ഒന്നൂടെ ഹാളിൽ പോയി നോക്കി... "അല്ല... ആ കുട്ടി ഇന്ന് വന്നില്ലേ... ഇന്ന് നേരത്തെ വരാമെന്നും പറഞ്ഞ് പോയ ആളാണല്ലോ..." സഖാവിന്റെ അടുത്തേക്ക് നന്ദൂന്റെ ഡാൻസ് ടീച്ചർ ആയ ദേവ ലക്ഷ്മി വന്ന് കൊണ്ട് ചോദിച്ചു... ഡാൻസ് ടീച്ചർ കൂടെ അത് പറഞ്ഞതും സഖാവ് നേരെ നീലൂന്റെ അടുത്തേക്ക് പോയി... പക്ഷേ നീലു ഫോൺ കട്ട് ചെയ്ത് എങ്ങോട്ടോ പോവാനുള്ള മട്ടിൽ നിൽക്കാണ്... സഖാവിനെ കണ്ടതും നീലു ഒന്ന് തിരിഞ്ഞ് നോക്കി.... "നീലിമ... ഇന്ന് നന്ദു വന്നില്ലേ... ഡാൻസ് ടീച്ചർ അന്വേഷിച്ചിരുന്നു..." "ഞാനും കരുതി വന്നിരിക്കുമെന്ന്... പക്ഷേ ഞാൻ വീട്ടിൽ വിളിച്ചു അന്വേഷിച്ചപ്പോഴാ അറിഞ്ഞേ.. നന്ദു ഹോസ്പിറ്റലിൽ ആണെന്ന്..." "എ... എന്ത്...?? എന്ത് പറ്റി നന്ദൂന്..??"

സഖാവ് വേവലാതിയോടെ ചോദിച്ചു.... അത് കേട്ടതും നീലു കുറച്ച് മുമ്പ് നടന്ന കാര്യങ്ങൾ ആലോചിച്ചു... വീട്ടിൽ ആർക്ക് വിളിക്കും... അമ്മക്ക് വിളിച്ചാൽ നന്ദൂനെ കുറിച്ചുള്ള കാര്യമൊന്നും അന്വേഷിക്കാൻ കഴിയില്ല... പിന്നെ ദർശൻ ആണ് ഉള്ളത്... എന്തോ ദർശനെ വിളിക്കാൻ മനസ്സ് തോന്നിയില്ല... നിവ്യയുടെ നമ്പർ എടുത്ത് അതിലേക്ക് വിളിച്ചു നോക്കി... കുറേ നേരത്തെ റിങ് ചെയ്യലിന് ശേഷമാണ് കാൾ അറ്റന്റ് ചെയ്തത്.... "ആഹ്...ഹലോ " "നീലു ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കയിരുന്നു..." "നന്ദു എവിടെ...??" നിവ്യ പറഞ്ഞത് ഒന്നും കേൾക്കാതെ നീലു ചോദിച്ചു... "അത് തന്നെയാ ഞാൻ പറയാൻ വന്നത്..." നിവ്യ അവിടെ നടന്ന കാര്യം മുഴുവൻ നീലൂനോടായി പറഞ്ഞു... ഇതൊക്കെ കേട്ട് കലി പൂണ്ടു നിൽക്കാണ് നീലു.... "അമ്മയും വല്യമ്മയും എന്നിട്ട് എവിടെ...?? " അത്ര മാത്രമായിരുന്നു നീലു നിവ്യയോട് ചോദിച്ചത്... "അവരെ ഇപ്പോ എന്തിനാ അന്വേഷിക്കുന്നെ...അവരൊക്കെ ഇവിടെ അകത്ത് ഉണ്ട്... എന്താ ചോദിച്ചേ..." നിവ്യ ഒരു സംശയഭവത്തോടെ ചോദിച്ചു.... "ഒന്നൂല്യ നീ ഫോൺ വെക്ക്... " നിവ്യയെ ബാക്കി പറയാൻ പോലും സമ്മതിക്കാതെ നീലു ദേഷ്യത്തിൽ കാൾ കട്ട്‌ ചെയ്തു... "ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല...നന്ദുന് എന്താ പറ്റിയെ....." പെട്ടെന്ന് സഖാവത് ചോദിച്ചതും നീലു ഒന്ന് ഞെട്ടി...

"അറിയില്ല... ഞാൻ ഹോസ്പിറ്റൽ വരെ പോവാണ്.. പിന്നെ സംസാരിക്കാം..." അത്രയും പറഞ്ഞ് നീലു സഖാവിനരിക്കിൽ നിന്നും പോയി... സഖാവ് നീലിമ പറഞ്ഞ കാര്യം കേട്ടതും ആകെ ഒരു പരിഭ്രാന്തനായി...ഒന്നും തെളിയിച്ച് പറയാതെയുള്ള നീലൂന്റെ പോക്ക് കൂടെ കണ്ടതും സഖാവ് വേഗം ബൈക്കിനരിക്കിലേക്ക് പോയി... "സഖാവിനെ സുമേഷ് സാർ വിളിക്കുന്നുണ്ട്... പെട്ടെന്ന് വരാൻ പറഞ്ഞു..." ബൈക്കിലേക്ക് കയറാൻ വേണ്ടി നിന്നതും കോളേജിലെ തന്റെ ജൂനിയർ വന്ന് പറഞ്ഞതും സഖാവ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം സുമേഷ് സാറിന്റെ അടുത്തേക്ക് പോയി...സാറിനോട് സംസാരിച്ച് കഴിഞ്ഞതിന് ശേഷം സഖാവ് നേരെ സൂരജിന്റെ അടുത്തേക്ക് പോയി... "എന്താടാ ഋഷി... നന്ദു വന്നോ..??" സഖാവിനെ കണ്ടയുടനെ സൂരജ് ചോദിച്ചു... "ഇല്ലടാ...നന്ദു ഹോസ്പിറ്റലിൽ ആണ്... " "നന്ദൂന് എന്ത് പറ്റി..?? " "അറിയില്ലെടാ നീലിമ ഹോസ്പിറ്റലിലേക്ക് ആണെന്ന് പറഞ്ഞു...വ്യക്തമായി ഒന്നും പറഞ്ഞില്ല...എനിക്കെന്തോ ടെൻഷൻ പോലെ... " സഖാവ് നെറ്റി ഉഴിഞ്ഞ് കൊണ്ട് ടെൻഷനോട് പറഞ്ഞു...

"നീ ടെൻഷൻ അടിക്കാതെ... ആഹ് ഋഷി നിന്റെ അടുത്ത് ദർശന്റെ നമ്പർ ഇല്ല്യേ... ദർശനൊന്ന് വിളിച്ച് നോക്ക്..." സൂരജ് അത് പറഞ്ഞപ്പോഴാണ് സഖാവ് അക്കാര്യം ആലോചിക്കുന്നത്... ഫോൺ എടുത്ത് ദർശന് കാൾ ചെയ്തു.... . ദർശൻ നന്ദുവുമായി ആശുപത്രിയിയിലേക്ക് വരുപ്പോയുള്ള അവന്റെ അമ്മയുടെ മുഖം ശ്രദ്ധിച്ചു... ഏറെ ദേഷ്യത്തോടെ ആയിരുന്നു അപ്പോ തന്റെ അമ്മ നന്ദൂനെ നോക്കിയിരുന്നത്... താൻ പുറത്തേക്ക് വരുന്നത് വരെ അവിടെ ഒന്നും ഇല്ലായിരുന്നു... പെട്ടെന്നു എവിടെന്നു വന്ന് ചില്ലു കഷ്ണം...!! നന്ദൂന്റെ പ്രോഗ്രാം മുടക്കാൻ ഇത് മനപ്പൂർവം ആരോ കരുതി കൂടി ചെയ്തതാണ്.... അങ്ങനെ വെച്ച് നോക്കാണെങ്കിൽ അമ്മയ്ക്കും ചെറിയമ്മക്കുമാണ് നന്ദൂനോട്‌ അത്രക്കും ദേഷ്യമുള്ളത്.. അത് ഇപ്പോ അവര് പ്രകടമാക്കിയിരിക്കുന്നു.... ദർശൻ ഓരോന്ന് ആലോചിച്ച് അവിടെയുള്ള ചെയറിൽ ഇരിക്കുപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.... സഖാവ് ആണെന്ന് കണ്ടതും ദർശൻ ബിസ്സിനെസ്സ് കാര്യമെന്തങ്കിലും ആണെന്ന് കരുതി വിളിച്ചയുടനെ സോറി...പിന്നെ വിളിക്കാം ഇപ്പോ ബിസി ആണെനും പറഞ്ഞ് കാൾ കട്ട് ആകാൻ വേണ്ടി നിന്നെങ്കിലും സഖാവ് അതിന് മറുപടിയായി നന്ദൂന് എന്താ പറ്റിയെ എന്ന് മാത്രമായിരുന്നു ചോദിച്ചത്...

അത് കേട്ട് ദർശൻ ആദ്യമൊന്ന് നെറ്റി ചുളുക്കിയെങ്കിലും പിന്നെ നടന്ന കാര്യം സഖാവിനോട് ആയി പറഞ്ഞു... "ആഴത്തിലുള്ള മുറിവാ... കുപ്പിചില്ല് കാലിനടിയിൽ ആഴത്തിൽ കയറിയിട്ടുണ്ടെന്നാ ഡോക്ടർ പറഞ്ഞെ.. " ദർശൻ പറഞ്ഞതും സഖാവിന് ഒന്നും പറയാൻ കിട്ടുന്നില്ലായിരുന്നു... നന്ദൂ ആ സമയം അനുഭവിച്ച വേദന ഒന്ന് സ്വയം ഓർത്ത് നോക്കി... ദർശൻ കാൾ കട്ട് ചെയ്ത് റാമിന്റെ അടുത്തേക്ക് പോയി... "ആഹ് എന്തായാടാ.. " "റൂമിലേക്ക് മാറ്റി... വാ.. ആഹ് പിന്നെ അച്ഛൻ ഇപ്പോ വിളിച്ചിരുന്നു... ഞാൻ പറഞ്ഞു ഇങ്ങോട്ട് വരണ്ടായെന്ന്... എല്ലാവരും കൂടെ ഇങ്ങോട്ട് വന്നിട്ട് എന്തിനാ.. ഞാൻ അമ്മയോട് മാത്രം വരാൻ പറഞ്ഞു.... റാം അത് പറഞ്ഞതും അവര് രണ്ടാളും കൂടെ റൂമിലേക്ക് പോയി... ബെഡിൽ കണടച്ച് കിടക്കുന്ന നന്ദൂനെ കണ്ടതും ദർശന് എന്തോ ഒരു കുറ്റബോധം തോന്നി... അമ്മ കാരണമാണ് ഇതെല്ലാം നടന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം... "ഒരു ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്... മയക്കത്തില്ലാണ്... ഉണർത്തണ്ട..." അത്രയും പറഞ്ഞ് അവിടെ ഉണ്ടായിരുന്ന നൈസ് പുറത്തേക്ക് പോയതും പെട്ടെന്നു നീലു അകത്തേക്ക് കയറി... നീലൂന്റെ ടെൻഷൻ എത്രത്തോളമുണ്ടെന്നു അവളെ മുഖത്ത് പ്രകടമായിരുന്നു...അത് കണ്ടറിഞ്ഞോണം ദർശൻ ഒന്നും മിണ്ടാതെ അവിടെയുള്ള ഒരു ചെയറിൽ പോയി ഇരുന്നു...

"നന്ദു നിനക്ക് എന്ത് പറ്റി... നിനക്ക് നോക്കിയും കണ്ടുമൊക്കെ നടന്നു കൂടെ... ബാക്കി ഉള്ളോരേ ടെൻഷൻ ആകാൻ......" നീലു ഓരോന്ന് പുലമ്പി കൊണ്ടിരുന്നു...എന്നാൽ നന്ദു നന്നേ മയക്കത്തിലായിരുന്നു... "നീലു നീ ഇവിടെ കിടന്ന് കാറാതെ ഒന്ന് മിണ്ടാതിരിക്ക്... ഇത് ഹോസ്പിറ്റൽ ആണ്.." റാം നീലൂനോട്‌ പറഞ്ഞതും പിന്നെ നീലു ദേഷ്യത്തിൽ റാമിന്റെ നേരെ ഓരോന്ന് പുലമ്പൻ തുടങ്ങി... അത് കണ്ടതും ദർശന് ചിരി വന്നു... നീലു ഇങ്ങനെയൊക്കെ പെരുമാറുകകയൊള്ളു എന്ന് അറിയാവുന്നത് കൊണ്ടാണ് താൻ അവളോട് ഒരക്ഷരം മിണ്ടാൻ പോവാഞ്ഞത്... ഈ സമയം നന്ദു ആ സമയം നടന്ന കാര്യങ്ങൾ ആലോചിക്കുവായിരുന്നു... കാലിൽ ചില്ല് കഷ്ണം കുത്തി കയറിയതും നന്ദു ഒരു ആർപ്പ് വിളിയോടെ അവിടെ ഇരുന്ന് പോയി... പെട്ടെന്ന് അങ്ങോട്ട്‌ വന്ന് വല്യമ്മ തന്നെ കണ്ട ഭാവം പോലും നടിക്കാതെ അവിടെ ഉണ്ടയിരുന്ന പാത്രമെടുത്ത് അടുക്കളയിലേക്ക് പോവാൻ വേണ്ടി തുനിഞ്ഞു... പക്ഷേ പോവാതെ തന്റെ അടുത്ത് വന്ന് കൊണ്ട് പറഞ്ഞു...

" നിന്നെ പോലെ ഒരു അവിഹിതത്തിലുണ്ടായ മകളെ പിടിച്ച് വളർത്തേണ്ട ഗതികേട് ഒന്നും ഈ തറവാട്ടിന് ഇല്ല... എത്ര തവണ നിന്നെയും ആ തള്ളയെയുമൊക്കെ ഇവിടെ അടിച്ച് പുറത്താക്കാൻ നോക്കിയതാ... എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇവിടെ തന്നെ കടിച്ച് തൂങ്ങി നിൽക്കാൻ നിനക്കൊന്നും നാണമില്ലെടി... ആഹ് അതെങ്ങനെ തള്ളയുടേത് അല്ലെ മോള്... നിന്റെ തള്ളയും ഇത് പോലെ തന്നെ ആയിരുന്നു... എത്ര തവണ ഇവിടുന്ന് ആട്ടി അകറ്റിയതാ എന്നിട്ടും ഇവിടെ തന്നെ തെരുവ് പട്ടിയെ പോലെ കടിച്ച് തൂങ്ങി നിന്നില്ലേ... ഹും... " കാലിൽ നിന്നും അസഹ്യമായ വേദനഎടുത്തിട്ടും അതിനേക്കാൾ ഏറെ നന്ദൂനെ വേദനിപ്പിച്ചത് വല്യമ്മയുടെ വാക്കുകൾ ആയിരുന്നു..."പിന്നെ നിന്റെ ഒരാഗ്രഹവും നടത്താൻ ദീപയും ഞാനും സമ്മതിക്കില്ല... ഈ കാലും വെച്ചോണ്ട് ഇനി നീ സ്റ്റേജിൽ അരങ്ങേറുന്നത് എനിക്കൊന്ന് കാണണം..." അത്രയും പറഞ്ഞ് യശോദ ഒന്നും അറിയാത്ത മട്ടിൽ അടുക്കളയിലേക്ക് പോയി...കാലിൽ നിന്നും രക്തം നന്നായി പോവുന്നുണ്ട്... പക്ഷേ വേദന കൊണ്ട് ഒന്നാലറാൻ പോലും നന്ദുവിന് കഴിയില്ലായിരുന്നു...

ഇത്രയേറെ ദേഷ്യം ഉണ്ടായിരുന്നോ അവർക്ക് എന്നോട്... അതിനും മാത്രം എന്ത് തെറ്റാ താൻ അവരോട് ചെയ്തത്... വല്യമ്മയുടെ ഓരോ വാക്കും വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടി വന്നതും നന്ദു കൈകൾ കൊണ്ട് രണ്ട് ചെവിയും പൊത്തി അലറി കൊണ്ട് ബെഡിൽ നിന്നും എണീറ്റു... പെട്ടെന്ന് തർക്കിച്ചോണ്ടിരുന്ന റാമും നീലുവും ദർശനും കൂടെ ഞെട്ടലോടെ നന്ദൂന്റെ അരിക്കിലേക്ക് ഓടി...നന്ദു നന്നേ കിതകുന്നുണ്ടായിരുന്നു.... "നന്ദു... എ.. എന്ത് പറ്റി... നീ എന്താ ആകെ വിയർത്തിരിക്കുന്നെ..." ഒരുതരം വേവലാതിയോടെ ദർശൻ അത് ചോദിച്ചതും നീലു വന്ന് നന്ദൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു... "എന്ത്പറ്റി നന്ദു..??" അപ്പോഴാണ് നന്ദൂന് എവിടെ ആണെന്നുള്ള ബോധം വന്നത്...നന്ദു ചുറ്റും നോക്കി പിന്നെ അവരെ ഓരോരുത്തരെയും നോക്കി... "കാലിന് ഇപ്പോ എങ്ങനെ ഉണ്ട് വേദനയുണ്ടോ...??" നീലു ചോദിച്ചതും നന്ദു ഒന്നൂല്ല്യന്നും പറഞ്ഞ് ഒന്ന് ചിരിച്ചു... "ആഹ് എടാ.. അമ്മ താഴെ ഉണ്ട്... ഞാൻ ഒന്ന് കൂട്ടി കൊണ്ട് വരാം.. " റാം അതും പറഞ്ഞോണ്ട് താഴേക്ക് പോയി... നീലൂന് നന്ദൂനോട്‌ എന്തോ പേർസണലായി സംസാരിക്കാൻ ഉള്ളത് പോലെ തോന്നിയത്തും ദർശൻ അത് കണ്ടറിഞ്ഞപ്പോൾ പുറത്തേക്ക് പോയി... "നന്ദു ഇനി പറ... നല്ല പോലെ വേദനയുണ്ടോ...എന്നോട് കളളം പറയാന്നൊന്നും നോക്കണ്ട...

സത്യം പറഞ്ഞോണം..." അത് കേട്ടതും നന്ദൂന്റെ കണ്ണുകൾ നിറഞ്ഞ് വന്നു... പക്ഷേ പരമാവധി കണ്ണുനീർ പുറത്തേക്ക് വരാതിരിക്കാൻ വേണ്ടി അവൾ ശ്രമിച്ചിരുന്നു...അത്രയേറെ വേദന ഉണ്ടായിരുന്നു... "നന്ദു കരയാതെ...വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല....ഇത് അമ്മയും വല്യമ്മയും കൂടെ ചെയ്ത പണിയാണെന് എനിക്കുറപ്പുണ്ട്..." "ഇ... ഇല്ല നീലു... എന്റെ ശ്രദ്ധ കുറവ് കൊണ്ടാ... അല്ലാതെ നീലു ഇതിനെ വേറെ തരത്തിൽ ഒന്നും കണ്ടേണ്ട..." "ഹും...!! നന്ദു...മുഖത്തു നോക്കി കള്ളം പറയാനൊക്കെ നീ എന്നാ പഠിച്ചേ... " "നീലു... ഞാൻ.." നന്ദൂന് വാക്കുകൾ ഇടറുനുണ്ടായിരുന്നു... "ഇത് അവര് മനഃപൂർവം ചെയ്തതാ... നിന്റെ പോഗ്രാം മുടക്കാൻ വേണ്ടി... ഇപ്പോ അവര് വിചാരിച്ചു കാണും അവര് വിചാരിച്ച പോലെ കാര്യങ്ങൾ നടനെന്ന്...പക്ഷേ നന്ദു നീ തോറ്റു പിന്മാറരുത്... നീ പോണം പ്രോഗ്രാമിന് പങ്കെടുക്കണം..." നീലൂന്റെ വാക്ക് ഉറച്ചതായിരുന്നു... "നീലു ഞാൻ... അവര്ക്ക് ഇഷ്ടല്ലെങ്കിൽ എനിക്കും വേണ്ട... " "എന്റെ നന്ദൂ...!! നീ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ... അവര് രണ്ട് പേരും അത്ര വലിയ മാന്യമാര് ഒന്നും അല്ല... നീ അവരെ ഭാഗം ചിന്തിക്കേ വേണ്ട... നീ നിന്റെ കാര്യം നോക്ക്... നിന്റെ ആഗ്രഹങ്ങൾ നിറവേറ്റ്.... ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ നീ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാം...

പിന്നെതിനാ നന്ദു..." " നീലു... " പിന്നിൽ നിന്നും ശബ്ദം കേട്ടതും നീലു തിരിഞ്ഞ് നോക്കി... ദർശൻ ആണെന്ന് കണ്ടതും വല്യ മൈന്റ് കൊടുക്കാതെ തിരിഞ്ഞ് നിന്നു... "നീയെന്തൊക്കെയാ ഈ പറയുന്നേ...ഈ വെയ്യാത്ത കാലും വെച്ച് നന്ദു എങ്ങനെ സ്റ്റേജിൽ കേറാനാ..." ദർശൻ നീലൂന് നേരെ ചോദിച്ചു... "ഓഹോ അപ്പോ അമ്മക്ക് മാത്രം അല്ല... മോനും കൂടെ ആഗ്രഹം ഉണ്ടായിരുന്നോ നന്ദൂനെ ഈ അവസ്ഥയിൽ ആകാൻ..." നീലൂന്റെ പുച്ഛത്തോടെ ഉള്ള സംസാരം കേട്ടതും ദർശന് കലിപ്പ് കേറിയിരുന്നു... പക്ഷേ നന്ദു അവനെ നോക്കി വേണ്ടെന്ന മട്ടിൽ തലയാട്ടി... "നീലു നീ എന്തൊക്കെയാ പറയുന്നേ... അച്ചുവാ അവളെ ഇവിടെക്ക് കൊണ്ട് വന്നത്... എന്നിട്ട് അവനോട് തന്നെ ഇങ്ങനെ പറയാൻ പാടുണ്ടോ..." സുമിത്ര അതും പറഞ്ഞോണ്ട് ഡോറിനറിക്കിൽ നിന്നു... റാമും സുമിത്രയും അകത്തേക്ക് കയറി... "അത് കറക്റ്റ് ആണ് നീലു... എന്നാലും അച്ചുന്റെ അടുത്ത് ഇങ്ങനെ പറയണ്ടായിരുന്നു..." പക്ഷേ നീലു ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി... "അച്ചുവേട്ടാ നീലു അറിയാതെ പറഞ്ഞതാവും.. നീലൂന്.." നന്ദു പറഞ്ഞ് നിർത്തിയതും ദർശൻ ഇപ്പോ വരാമെന്നും പറഞ്ഞോണ്ട് നീലു പോയ പോലെ പുറത്തേക്ക് പോയി... ദർശൻ പോയതും റാം അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു...

സുമിത്ര നന്ദൂന്റെ അടുത്ത് പോയി ഓരോന്ന് ചോദിച്ചോണ്ടിരുന്നു... "സൂരജ് താൻ പറയുന്നത് ശെരിയൊക്കെ തന്നെയാ.... നന്ദു നല്ല ഒരു ഡാൻസർ തന്നെയാ പക്ഷേ... ഈ ഒരു അവസരത്തിൽ എന്ത് ചെയ്യാനാ..." ഡാൻസ് ടീച്ചർ അതും പറഞ്ഞോണ്ട് സൂരജിനെയും ബാക്കി മൂന്ന് സ്റ്റുഡന്റസിനെയും നോക്കി... "ടീച്ചറെ...എല്ലാ പ്രാവിശ്യവും ക്ലാസ്സിക്കൽ ഡാൻസിൽ ഒരു തേഡ് എങ്കിലും വാങ്ങാതെ ഇരിന്നിട്ടില്ല... പക്ഷേ ഇപ്രാവശ്യം കുറച്ചൂടെ ബെറ്റർ ആയി സ്കോർ ചെയ്യാമ്മെന്നാണ് വിചാരിചിരുന്നത്.... അത് ഇങ്ങനെയൊക്കെ ആവുമെന്ന് വിചാരിച്ചില്ല... " കൂട്ടത്തിലെ ഭാരത് പറഞ്ഞതും ബാക്കിയുള്ളവരും അതിയേനർത്ഥത്തിൽ തലയാട്ടി... "നിങ്ങള് സഖാവുമായി ആലോചിച്ചു ഒരു തീരുമാനം എടുക്ക്... എനിക്ക് ഈ കാര്യത്തിൽ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ..." ടീച്ചർ അതും പറഞ്ഞോണ്ട് അവിടെന്ന് പോയി... പിന്നെ അവിടെ ചർച്ച നന്ദുവായിരുന്നു... പക്ഷേ സഖാവ് ദർശൻ പറഞ്ഞെതെല്ലാം ആലോചിച്ചു ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കാണ്... "ഋഷി...!!" സൂരജിന്റെ സൗണ്ട് കേട്ടതും സഖാവ് തലയുയർത്തി നോക്കി... "ടീച്ചർ എന്ത് പറഞ്ഞു..." "എന്ത് പറയാനാ...ഈ നേരം വെച്ച് വേറൊരു കുട്ടിയെ പ്രക്ടീസ് ചെയ്യിപ്പിക്കുന്നത് ഒന്നും ശെരിയായ തീരുമാനം അല്ലെന്നാ അവര് പറഞ്ഞത്..."

"ഹ്മ്മ്..." സഖാവ് ഒന്ന് മൂളുക മാത്രം ചെയ്തു... "നിന്റെ പ്രശ്നം ഇതൊന്നും അല്ലെന്ന് എനിക്ക് നന്നായിട്ടറിയാം...വാ നമ്മുക്ക് നന്ദൂന്റെ അടുത്ത് ഒന്ന് പോയി വരാം..." സഖാവിന്റെ മനസ്സ് വായിച്ച എന്നപ്പോൽ സൂരജ് പറഞ്ഞു. പരിചയമുള്ള സൗണ്ട് കേട്ടാണ് നന്ദു മയക്കത്തിൽ നിന്നും കണ്ണ് തുറന്നത്... മുമ്പിൽ ഉള്ള ആരതിയെയും ശ്രേയയെയും കണ്ട് നന്ദു സന്തോഷത്തോടെ അവരെ നോക്കി... "ആരു ചേച്ചി... ശ്രേയെച്ചി..." നന്ദൂന്റെ വിളി കേട്ട് സുമിത്രയോട് സംസാരിച്ചോണ്ടിരുന്ന രണ്ടാളും തിരിഞ്ഞ് നോക്കി... "ഉറക്കമൊക്കെ കഴിഞ്ഞോ നന്ദൂസേ..." ആരതി അവളെ നെറുക്കിൽ തലോടി കൊണ്ട് ചോദിച്ചു... "അമ്മായി കാന്റീനിലേക്ക് പോയപ്പോൾ ആരും സംസാരിക്കാനില്ലായിരുന്നു... അപ്പോ കിടന്നതാ... ഉറങ്ങി പോയി..." "ഇങ്ങനെ ഒരു വായാടി.." "ചേച്ചി നിങ്ങള് രണ്ട് പേരും മാത്രേയൊള്ളോ..??" നന്ദു ചുണ്ട് ചുളുക്കി ഡോറിന്റെ അങ്ങോട്ട് നോക്കി കൊണ്ട് ചോദിച്ചു...

അത് കണ്ടതും ആരതിക്ക് ചിരി വന്നു.... "ആഹ്... ഞങ്ങൾ രണ്ടാളും പോരെ നന്ദു ഇനി ആരാ...??" ഒരു കള്ളചിരിയോടെ ആരതി ചോദിച്ചു... അത് കേട്ടതും നന്ദു ഡോറിൽ നിന്നും കണ്ണ് വെട്ടിച്ചു... "ഹേയ്... ഞ.. ഞാൻ ചുമ്മാ ചോദിച്ചതാ...ആരു ചേച്ചി വിചാരിച്ച പോലെ ഒന്നും ഇല്ല..." നന്ദു ചുണ്ട് കൂർപ്പിച്ച് കൊണ്ട് പറഞ്ഞു... അപ്പോഴാണ് ദർശനോട് സംസാരിച്ച് വരുന്ന സഖാവിനെയും സൂരജിനെയും നന്ദു കണ്ടത്... സഖാവിനെ കണ്ടയുടനെ സന്തോഷം കൊണ്ട് നന്ദൂന്റെ കണ്ണുകൾ വിടർന്നു... സഖാവിന്റെ ഒന്ന് കണ്ടാൽ തീരാവുന്നതേയുള്ളു നന്ദൂന്റെ ഉള്ളിലെ എല്ലാ സങ്കടവും.... സഖാവ് ദർശനോട് സംസാരിച്ച് ഒരു ചിരിയോടെ നന്ദൂനെ നോക്കി... തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കുഞ്ഞു മുഖത്തെ നോക്കി സഖാവ് ഒന്ന് കൺചിമ്പി.... "നന്ദു ഇപ്പോ എങ്ങനെ ഉണ്ട്...??" സൂരജ് ചോദിച്ചതും നന്ദു കുഴപ്പമില്ലെന്ന് തലയാട്ടി..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story