ഒരിളം തെന്നലായ്: ഭാഗം 26

orilam thennalay

എഴുത്തുകാരി: SAFNU

രണ്ട് ദിവസത്തിന് ശേഷം നന്ദു വീട്ടിലേക്ക് തിരിച്ചെത്തി... സഖാവ് തിരക്ക് എല്ലാം കഴിഞ്ഞ് ഇടക്ക് ഇടക്ക് നന്ദൂനെ വന്ന് കാണും... മിക്കപ്പോഴും നന്ദു ഉറങ്ങുപ്പോയായിരിക്കും സഖാവ് കടന്ന് വരവ്... ഉണർന്നിരിക്കുപ്പോൾആണ് സഖാവിന്റെ വരവ് എങ്കിൽ പിന്നെ ഓരോ കുഞ്ഞു വിശേഷങ്ങളും പറഞ്ഞ് സമയം പോക്കും...ഒരുപക്ഷെ നന്ദു ആഗ്രഹിച്ചതും അത് തന്നെയാവാം... നന്ദു ഹോസ്പിറ്റലിൽ ആയിട്ട് ഇത് വരെയും വല്യമ്മയും ഇളയമ്മയും ആ ഭാഗത്തേക്ക് വന്നിട്ടില്ല.... നന്ദു അവരെ ചോദിക്കാനും പോയില്ല.... വീട്ടിൽ എത്തി ദർശൻ മുറിയിലേക്ക് കടന്നതും സഖാവുമായി സംസാരിച്ച കാര്യമോർത്തു... നന്ദൂനുള്ള ബ്രേക്ക്‌ ഫാസ്റ്റ് വാങ്ങി വരുപ്പോഴാണ് സഖാവ് തനിക്ക് മുമ്പിലേക്ക് വരുന്നത്... "ആഹ്... സഖാവോ... ഇതെന്താ നേരത്തെ.."സഖാവിനെ കണ്ടയുടനെ ദർശൻ ചോദിച്ചു.. "പ്രതേകിച്ചു ഒന്നും ഇല്ല... നന്ദൂനെ ഒന്ന് കാണാൻ വേണ്ടി വന്നതാ..." "ആഹ്.. അവൾ ഇന്ന് എണീറ്റപ്പോ തന്നെ പരാതി പറയുന്നുണ്ട്.. എന്നോട് പറയാതെ പോയെന്നും പറഞ്ഞോണ്ട്..." ദർശൻ ഒരു ചിരിയോടെ പറഞ്ഞു... "ഹ്മ്മ്... പിന്നെ ദർശൻ എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്..." കുറച്ച് ഗ്യാപിട്ട് കൊണ്ട് സഖാവ് പറഞ്ഞതും ദർശൻ എന്താണെന്ന മട്ടിൽ നെറ്റി ചുളിച്ചു...

നന്ദു ഹോസ്പിറ്റലിൽ ആയിട്ട് ഇത് വരെയും വല്യമ്മയും ഇളയമ്മയും ആ ഭാഗത്തേക്ക് വന്നിട്ടില്ല.... നന്ദു അവരെ ചോദിക്കാനും പോയില്ല.... വീട്ടിൽ എത്തി ദർശൻ മുറിയിലേക്ക് കടന്നതും സഖാവുമായി സംസാരിച്ച കാര്യമോർത്തു... നന്ദൂനുള്ള ബ്രേക്ക്‌ ഫാസ്റ്റ് വാങ്ങി വരുപ്പോഴാണ് സഖാവ് തനിക്ക് മുമ്പിലേക്ക് വരുന്നത്... "ആഹ്... സഖാവോ... ഇതെന്താ നേരത്തെ.."സഖാവിനെ കണ്ടയുടനെ ദർശൻ ചോദിച്ചു.. "പ്രതേകിച്ചു ഒന്നും ഇല്ല... നന്ദൂനെ ഒന്ന് കാണാൻ വേണ്ടി വന്നതാ..." "ആഹ്.. അവൾ ഇന്ന് എണീറ്റപ്പോ തന്നെ പരാതി പറയുന്നുണ്ട്.. എന്നോട് പറയാതെ പോയെന്നും പറഞ്ഞോണ്ട്..." ദർശൻ ഒരു ചിരിയോടെ പറഞ്ഞു... "ഹ്മ്മ്... പിന്നെ ദർശൻ എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്..." കുറച്ച് ഗ്യാപിട്ട് കൊണ്ട് സഖാവ് പറഞ്ഞതും ദർശൻ എന്താണെന്ന മട്ടിൽ നെറ്റി ചുളിച്ചു... "നന്ദൂന്റെ ഒരു ഏട്ടന്റെ സ്ഥാനത്ത് ഞാൻ ദർശനെ കാണുന്നത് കൊണ്ടാണ് ഇക്കാര്യം ആദ്യം തന്നോട് തന്നെ പറയണമെന്ന് തോന്നിയത്...... ദർശൻ എനിക്ക് തന്നൂടെ നന്ദൂനെ...!! " അത് കേട്ടതും ദർശൻ ഞെട്ടി തരിച്ചു...

"സഖാവ് ഇത് എന്ത് അറിഞ്ഞിട്ടാ... നന്ദൂന് അമ്മ..." "അറിയാം... എല്ലാം അറിയാം... അതൊക്കെ അറിഞ്ഞോണ്ട് തന്നെയാ ചോദിക്കുന്നെ തന്നൂടെ എനിക്ക്..." ദർശൻ പറയുന്നതിനിടക്ക് കേറി സഖാവ് പറഞ്ഞതും ദർശൻ എന്ത് പറയുമെന്നറിയാതെ കുഴങ്ങി.... "പക്ഷേ നന്ദു ഇതിന് സമ്മതിക്കുമെന്ന്...??" "എനിക്കുറപ്പുണ്ട് നന്ദൂന് എന്നോട് ഒരു ഇഷ്ട്ടം ഉണ്ട്... പക്ഷേ അവൾക്കറിയില്ല അതൊരു പ്രണയമാണെന്...!!" അത്രയും ഓർത്തെടുത്തതും ദർശൻ ആലോചനകളിൽ നിന്നും ഒന്ന് ഉണർന്നു... സഖാവ് നല്ലവനൊക്കെ തന്നെയാ പക്ഷേ... നിഖിൽ...?? അവനും നന്ദൂനെ ഏറെ സ്നേഹിക്കുന്നുണ്ട്... അത് ഒരിക്കൽ ഞങ്ങളോട് തുറന്ന് പറഞ്ഞതുമാണ്... ഇനിയൊരു തീരുമാനം നന്ദുവിന്റ് മാത്രമാണ്... ദർശൻ ഓരോന്ന് ആലോചിച്ചു ബാത്ത് ഡവ്വൽ എടുത്ത് കുളിക്കാൻ പോയി... "നന്ദു...!! എന്താ ഈ ചെയ്യുന്നേ... എന്തെങ്കിലും ആവിശ്യം ഉണ്ടെകിൽ എന്നോട് പറഞ്ഞൂടെ എന്തിനാ ഇങ്ങനെ ഏന്തി ചവിട്ടി നടക്കുന്നെ..." ടേബിളിൽ ഇരിക്കുന്ന ജഗ്ഗ് എടുക്കാൻ വേണ്ടി പോയതും നിവ്യ അവളെ വഴക്ക് പറഞ്ഞു...

"ചേച്ചി ഞാൻ നോക്കിയപ്പോൾ നിങ്ങളെ ആരെയും കണ്ടില്ല... അതാ ഞാൻ തന്നെ എണീറ്റെ...!! " "ആഹ് ഇതാണ് ചേച്ചി നന്ദൂന്റെ പ്രശ്നം... ഞാൻ ആണെങ്കിൽ ഇരുന്നിട്ടത് നിന്ന് അനങ്ങില്ല..." നിമ്മി അതും പറഞ്ഞോണ്ട് റൂമിലേക്ക് കയറി വന്നു... "അത് നീ ഇപ്പോഴും അങ്ങനെ തന്നെ അല്ലെ.." ചിരിയോടെ നിവ്യ പറഞ്ഞതും നിമ്മി നിവ്യയെ നോക്കി കൊഞ്ഞനം കുത്തി ഫോണിൽ കളിക്കാൻ തുടങ്ങി... "ഇവളെ കൊണ്ട്...!! പിന്നെ നന്ദു നിനക്ക് ശെരിക്കും ആഗ്രഹമുണ്ടോ പ്രോഗ്രാമിന് പാർട്ടിസിപ്പേറ്റ് ചെയ്യാൻ..." അത് കേട്ടതും നന്ദു മെല്ലെ ഒന്ന് കാലിലേക്ക് നോക്കി പിന്നെ നിവ്യയുടെ മുഖത്തു നോക്കി അതെ എന്ന മട്ടിൽ തലയാട്ടി... "ഒന്ന് പോ.. ചേച്ചി നന്ദൂനെ വിഷമിപ്പിക്കാൻ വേണ്ടി... ഈ അവസ്ഥയിൽ എങ്ങനെ പങ്കെടുക്കാനാ... അതൊന്നും നടക്കില്ല..." നിമ്മി ഫോൺ മാറ്റി വെച്ച് കൊണ്ട് പറഞ്ഞു... "നടക്കും...!! നന്ദു അതിന് നീ തന്നെ വിചാരിക്കണം... യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇനി രണ്ട് ദിവസം കൂടെ ബാക്കിയുണ്ട്... നന്ദൂന്റെ പ്രോഗ്രാം മൂന്നാമത്തെ ദിവസം ആണ്... അപ്പോ ടോട്ടൽ നാല് ദിവസം നന്ദൂന് കിട്ടും...നന്ദു വിചാരിക്കാണെങ്കിൽ മാത്രം ഈ നാല് ദിവസം കൊണ്ട് പറ്റും... രണ്ട് ദിവസം കൊണ്ട് ഇപ്പോ കുറച്ചു ഒക്കെ ആയില്ലേ.... ഐയാം ഷുവർ...

അപ്പോ പിന്നെ ഈ വരുന്ന ദിവസങ്ങളിൽ നല്ല ചെഞ്ച് ഉണ്ടാവും.." "അത് കറക്റ്റ് ആണ് നന്ദു... ഒന്ന് ശ്രമിച്ചാൽ നേടാവുന്നത്തെയൊള്ളൂ..." നിമ്മി കൂടെ സപ്പോർട്ട് ചെയ്തതും നന്ദൂന് ഒരു ഊർജമൊക്കെ കിട്ടിയ പോൽ തോന്നി... "കണ്ണാ.. നീ എങ്ങോട്ടാ ആ കുട്ടിയുടെ അടുത്തേക്ക് ആണോ .... എന്നാ ഞാനും ഉണ്ട്..." ഷർട്ടിന്റെ സ്ലീവ് മടക്കി വെക്കുന്ന സഖാവിനെ കണ്ടതും ഭവാനിയമ്മ ചായ കപ്പ് സഖാവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "ആഹ്... നന്ദൂന്റെ അടുത്ത് പോവണം...തൽകാലം ഭവാനി കൊച്ച് ഇവിടെ നില്ല്.. നമ്മുക്ക് പിന്നെ ഒരു ദിവസം പോവാം..." "പിന്നെ വാക്ക് മാറ്റരുത്ട്ടോ കണ്ണാ...അതിനെ കാണാൻ തോന്നാ..." "കുറച്ചു കഴിഞ്ഞാൽ നന്ദൂനെ എന്റെ ഭവാനി കൊച്ചിന് എപ്പോഴും കണ്ടോടിരിക്കാം... പോരെ.. " ഒരു കള്ളചിരിയോടെ സഖാവ് പറഞ്ഞതും ഭവാനിയമ്മ എന്ത് എന്ന സഖാവിനെ നോക്കി... "എന്തോ കള്ളത്തരമുണ്ടല്ലേ...??" "ആഹ്.. ഒരു ചെറിയ കള്ളതരമുണ്ട്... ഇപ്പോ ഞാൻ പോവാണ്..." അത്രയും പറഞ്ഞ് സഖാവ് താഴേക്ക് പോയി.. "നിവ്യേച്ചി എന്നെ പിടിക്കണ്ട... ഞാൻ നടന്നോളാം..." മുറ്റത്തു ഏന്തി ചവിട്ടി നടക്കുന്ന നന്ദൂനെ വീഴാൻ പോയപ്പോൾ പിടിച്ച നിവ്യയോടായി നന്ദു പറഞ്ഞു.... "ആഹ്... നല്ല ആളാ... കുറേ നേരമായാലോ ഇത് തന്നെ പറയുന്നു... "

നിവ്യ "ഇല്ല ചേച്ചി... ഇനി വീഴാൻ പോവില്ല..." നന്ദു അതും പറഞ്ഞു മുമ്പിലേക്ക് നടന്നതും കല്ല് തടഞ്ഞു വീഴാൻ പോയി... പെട്ടെന്ന് ആരോ വന്ന് നന്ദൂനെ ചേർത്ത് പിടിച്ചു... അത് ആരാണെന്നു അറിയാൻ നന്ദൂന് നിമിഷ നേരം മതിയായിരുന്നു... കാരണം അത്രയും സുപരിചിതമായിരുന്നു നന്ദൂന് സഖാവിന്റെ ഓരോ സമീപനവും... ആഹ് ചേർത്ത് പിടിക്കലിൽ ഒരു സുരക്ഷിതത്വമുണ്ടായിരുന്നു... ഏറെ വാത്സല്യമുണ്ടായിരുന്നു.... ❣️ "നന്ദു... എന്താ ഈ കാണിച്ചേ സൂക്ഷിച്ചു നടക്കണ്ടേ...??" നന്ദൂനെ നേരെ നിർത്തി കൊണ്ട് സഖാവ് പറഞ്ഞതും നന്ദു അതൊന്നും കേൾക്കാതെ സഖാവിനെ നോക്കി കാണുകയായിരുന്നു.... "നന്ദു വല്ലതും പറ്റിയോ.." നിവ്യയും കൂടെ അത് ചോദിച്ചപ്പോഴാണ് നന്ദൂന് സ്ഥലകാല ബോധം വന്നത്... "ശ്രദ്ധിക്കണ്ടേ നന്ദു..." ഏറെ വാത്സല്യത്തോടെ ആയിരുന്നു സഖാവ് അത് പറഞ്ഞത്... "ഞാനും പറഞ്ഞതാ കേൾക്കണ്ടേ...??" നിവ്യ അത് പറഞ്ഞതും സഖാവ് അത് ആരാണെന്നു അറിയാതെ നെറ്റി ചുളിച്ചു... "എന്നെ അറിയില്ലായിരിക്കും... നന്ദൂന്റെ ചെറിയഛന്റെ മകളാ... US ൽ ആയിരുന്നു..." സഖാവിന്റെ നോട്ടം കണ്ടപോൽ നിവ്യ പറഞ്ഞു... "ഓഹ് അതാ മനസ്സിലാവാതെ...അല്ല എന്നെ എങ്ങനെ...??" "അച്ചുവേട്ടൻ പറഞ്ഞിരുന്നു... പിന്നെ നന്ദുവും പറയാറുണ്ട് സഖാവിനെ പറ്റി..."

"ആഹ്... അല്ല ദർശൻ ഇല്ലേ അകത്ത്..." സഖാവ് "അച്ചുവേട്ടനെ കാണാൻ വന്നത് ആണല്ലേ... അല്ലാതെ എന്നെ കാണാൻ വന്നതൊന്നുമല്ല..." ചുണ്ട് കൂർപ്പിച്ച് നന്ദു പതിയെ പറഞ്ഞെങ്കിലും സഖാവ് അത് കേട്ടിരുന്നു...നന്ദുവിന്റെ ഓരോ കുശുമ്പ് നിറഞ്ഞ സംസാരം പോലും സഖാവിന്റെ ഉള്ളിൽ ഒരു ചിരി പടർത്തിയിരുന്നു... "അച്ചുവേട്ടൻ അകത്തുണ്ട്... അകത്തേക്ക് ഇരിക്കാം..ഞാൻ വിളിക്കാം... " അത്രയും പറഞ്ഞോണ്ട് നിവ്യ അകത്തേക്ക് പോയി... സഖാവ് ചുറ്റുപാടും നീരിക്ഷിക്കാണ്... നന്ദു സഖാവിനോട് എന്ത് പറഞ്ഞ് തുടങ്ങും എന്ന് അറിയാതെ സഖാവിനരികിൽ നിൽക്കാണ്... "സഖാവേ...പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ ഒക്കെ എവിടെ വരെ എത്തി.." "ആഹ് നന്നായി പോവുന്നു..." "ഹ്മ്മ്...പിന്നെ.." ബാക്കി പറയുന്നതിന് മുമ്പ് ദർശൻ അങ്ങോട്ട്‌ കടന്നു വന്നു... "ആഹ്... ദർശൻ...!!" ദർശനെ കണ്ടയുടനെ സഖാവ് പറഞ്ഞു.... "സഖാവോ.. എന്താ ഈ വഴിയൊക്കെ...വാ ഇരിക്ക്..." ദർശൻ സഖാവിനെ പിടിച്ച് അവിടെ ഇരുത്തി... അപ്പോയെക്കും ഉമ്മറത്തേക്ക് ദാസും യശോദയും മാഷും സുമിത്രയുമൊക്കെ എത്തിയിരുന്നു...നന്ദു അത് കണ്ടതും അകത്തേക്ക് പോയി... "മോൻ ദാമോദർ തമ്പിയുടെ മകൻ അല്ലെ... സഖാവിനെ അച്ചയടിച്ച പോലെ ഉണ്ട്..." ദാസ് സഖാവിനോടായി പറഞ്ഞു..

"അല്ല..മോന്ക്ക് ഞങ്ങളെ മനസ്സിലായോ...??" ദാസ് "മാഷിനെ അറിയാം..പിന്നെ സുമിത്രാന്റിയെയും അറിയാം..ഇവരൊക്കെ...?? " സഖാവ് ഒരു ചെറു ചിരിയോടെ ചോദിച്ചു... "ആഹ്... ഇതെന്റെ അച്ഛൻ.. അത് അമ്മ.. അത് ചെറിയമ്മ..."ദർശൻ ആയിരുന്നു മറുപടി പറഞ്ഞത്... "ഹ്ഹ..." "മോന് താഴെ ഒരാളില്ലേ.. അവനെന്താ ചെയ്യുന്നേ..." ദാസ് "അവൻ നാട്ടിലില്ലാ ബാംഗ്ലൂരാ.. സിനിമാ പിടിത്തമാ...അവിടെ അസ്സിഡറ്റൻറ്റ് പ്രൊഡ്യൂസർ ആയി വർക്ക്‌ ചെയ്യാണ്..." "ഇപ്പത്തെ പിള്ളേര് അല്ലെ.. പണ്ടത്തെ പോലെ ഒന്നും അല്ലല്ലോ..അവർക്ക് ഇഷ്ട്ടമുള്ള ജോലി ചെയ്ത് ജീവിക്കട്ടെ.. അല്ലെടാ മോനെ... " ദാസ് അതിനെ അനുകൂലിച്ച് കൊണ്ട് പറഞ്ഞു... പിന്നെയും അവര് ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു... ദീപയും യശോദയുമൊക്കെ പോയപ്പോൾ സഖാവ് വന്ന കാര്യം അവതരിപ്പിക്കാൻ വേണ്ടി അവരെ മൂന്നു പേരെയും നോക്കി... "മാഷേ... ഞാൻ ഒരു പ്രധാനപെട്ട കാര്യം സംസാരിക്കാനായിരുന്നു വന്നത്... സംസാരത്തിനിടയിൽ അത് വിട്ട് പോയി..." നെറ്റി ഉഴിഞ്ഞോണ്ട് സഖാവത് പറഞ്ഞപ്പോൾ ദർശന് ആകെ കൂടി ഒരു പരവേഷമായി...

നന്ദുനെ ഇഷ്ട്ടമുള്ള കാര്യം സംസാരിക്കാഞ്ഞാണോ സഖാവ് വന്നത്...?? അപ്പോ നിഖിൽ...?? "അതിനെന്താ മോൻ പറ..." മാഷ് പറഞ്ഞതും സഖാവ് ഒന്ന് പുഞ്ചിരിച്ചോണ്ട് കാര്യം അവതരിപ്പിച്ചു... "അടുത്ത ആഴ്ച ആണ് യൂണിവേഴ്സിറ്റി കലോത്സവം...!! നന്ദുവിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു... ഇപ്പോഴും ആ പ്രതീക്ഷക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല...നിങ്ങളെയൊക്കെ സമ്മതം ഉണ്ടെങ്കിൽ ഒരു കുഴപ്പമില്ലാതെ സുരക്ഷതമായി നന്ദൂനെ ഞാൻ കൊണ്ട് പോവുകയും ചെയ്യാം അത് പോലെ തന്നെ തിരിച്ച് ഇവിടെ എത്തികുകയും ചെയ്യാം..." "മോൻ എന്തൊക്കെയാ ഈ പറയുന്നേ.. മോള് ഇപ്പോ..."ദാസ് "അറിയാം അങ്കിൾ...ഇപ്പോഴത്തെ സിറ്റുവേഷൻ...പക്ഷേ ഞാൻ മാത്രം അല്ല.. നന്ദുവും ഒത്തിരി ആഗ്രഹിക്കുന്നുണ്ടാവും ഈ ഒരു നിമിഷതിന് വേണ്ടി.. അത് അവൾ പറയുന്നില്ലെന്ന് മാത്രം..." "സഖാവേ എന്നാലും ഇത്..." ദർശൻ "താൻ ടെൻഷൻ ആവാതെട്ടോ... ഞാൻ അല്ലെ പറയുന്നത്...നാല് ദിവസം കൂടെ ഉണ്ട്... പ്രാക്ടീസിന് വേണ്ടി ടീച്ചറോട് ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്...

ഇത് എന്റെയോ നന്ദൂന്റെയോ മാത്രമല്ല..ഞങ്ങടെ ക്യാമ്പസിന്റേം കൂടെ ആവിശ്യം ആണ്...നിങ്ങള് എല്ലാരും സമ്മതിച്ചാൽ..." "മോൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്... എനിക്ക് വിശ്വാസമുണ്ട്... ഇനി ഗോപുവിന്റെ അഭിപ്രായം എന്താണെന്നു വെച്ചാൽ..." ദാസ് "ഞാൻ എന്തിന് എതിർപ്പ് പറയണം മോൻ പറഞ്ഞപോലെ ആയിക്കോട്ടെ..." മാഷും കൂടെ ഗ്രീൻ സിഗിനൽ കാണിച്ചതും ദർശനും തലയാട്ടേണ്ടി വന്നു.... ദാസ് കമ്പനീയിലേക്ക് പോവാൻ ആയതും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി... മാഷ് അകത്തേക്ക് പോയതും ദർശനും സഖാവും കമ്പനി കാര്യങ്ങൾ സംസാരിച്ചോണ്ടിരുന്നു... പോവുന്നതിന് മുൻപ് സഖാവ് നന്ദൂന്റെ അമ്മമ്മയെ കാണാനും മറന്നില്ല...... പിറ്റേ ദിവസം രാവിലെ തന്നെ സഖാവ് ടീച്ചറെ കൊണ്ട് എത്തിയിരുന്നു... ആദ്യമൊക്കെ നന്ദൂന് ഒരു പ്രയാസം തോന്നിയെങ്കിലും പിന്നെ നിവ്യയുടെയും സഖാവിന്റെയും ദർശന്റെയും വല്യച്ഛന്റെയുമൊക്കെ സപ്പോർട്ട് കാരണം നന്ദൂനും ഒരു ഊർജമായി...രണ്ട് ദിവസവും പ്രാക്ടീസ് തുടർന്നു... സഖാവ് ആദ്യത്തെ ഈ രണ്ട് ദിവസം മുടങ്ങാതെ തറവാട്ടിലേക്ക് രാവിലെയും വൈകിട്ടും വന്നിരുന്നു...ഇന്നത്തെ ദിവസം കലോത്സവത്തിന് ആയി സഖാവ് സ്റ്റുഡന്റസിനെയും കൊണ്ട് കോഴിക്കോട്ടേക്ക് പോയിരുന്നു....നന്ദൂനോട്‌ യാത്ര പറയാനും മറന്നില്ല...

"എന്താ നന്ദിത... കഴിഞ്ഞ രണ്ട് ദിവസവും മുഖത് തെളിച്ചമൊക്കെ ഉണ്ടായിരുന്നല്ലോ... ഇന്ന് എന്ത് പറ്റി... ഒരു ഉഷാർ ഇല്ലല്ലോ...??" നന്ദൂന്റെ അടുത്ത് വന്ന് കൊണ്ട് ടീച്ചർ പറഞ്ഞതും നന്ദു ചിരിയോടെ ഒന്നും ഇല്ലെന്ന് തലയാട്ടി.... "അത് ടീച്ചറെ... ഇന്ന് സഖാവ് ഇല്ലല്ലോ അതായിരിക്കും..." ആരതിയുടെ ശബ്ദം കേട്ടതും നന്ദു തലയുയർത്തി നോക്കി.... "ചേച്ചി..." "എന്താടി പെണ്ണെ ഇങ്ങനെ നോക്കുന്നെ..." ആരതി ചിരിയോടെ ചോദിച്ചു കൊണ്ട് നന്ദൂന്റെ അടുത്തേക്ക് വന്നു... "ചേച്ചി എന്താ ഇവിടെ...ഇങ്ങോട്ട് ഉള്ള വഴിയൊക്കെ അറിയോ..??" "ആഹ്... വഴി അറിയോന്ന് ചോദിച്ചാൽ അറിയില്ല... ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒന്ന് മുമ്പോട്ട് നടന്നപ്പോൾ നീലിമയെ കണ്ടു അപ്പോ ആളെ കൂടെ വന്നതാ..." "എന്നിട്ട് നീലു എവിടെ..??" "ആളെ ആരോ ഫോൺ വിളിച്ചിരുന്നു... അപ്പോ എന്നെ ഇവിടെ ഇറക്കി വിട്ട് വേഗം പോയി... അമ്മേടെ അടുത്ത് പറയാനും പറഞ്ഞായിരുന്നു..." "ആഹ്... അല്ല ചേച്ചി എന്താ ഈ വഴി... ആരേലും കാണാൻ വന്നതാണോ..." നന്ദു ഒരു സംശയഭവത്തോടെ ചോദിച്ചു... "ആഹ് ഒരാളെ കാണാൻ വന്നതാ...സഖാവ് അവിടെ എത്തിയപ്പോൾ വിളിച്ചിരുന്നു..."

"അവിടെ എത്തിയോ... എന്നിട്ട് നിക്ക് വിളിച്ചില്ലല്ലോ... ഞാൻ പറഞ്ഞതായിരുന്നു ടീച്ചറെ ഫോണിലേക്ക് വിളിക്കാൻ..."സഖാവെന്ന കേട്ടതും നന്ദു ആദ്യമൊരു ഉത്സാഹത്തോടെ പറഞ്ഞതും പിന്നെ പരിഭവം എന്നോണം ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു.... "സഖാവ് വിളിച്ചിട്ട് എന്താ പറഞ്ഞതെന്ന് അറിയോ നന്ദൂന്....." "എന്താ പറഞ്ഞെ... " നന്ദു കുറച്ച് കുറുമ്പോടെ ചോദിച്ചു... "സഖാവ് പറഞ്ഞു... ആ നന്ദു കൊച്ചിനെ ഒന്ന് നോക്കിക്കോണേന്ന്...അപ്പോ തന്നെ ഞാൻ ഇങ്ങോട്ട് പുറപ്പെട്ടു... ഇനി നന്ദു കൊച്ചിനെ നോക്കിയില്ലാന്നും പറഞ്ഞ് വഴക്ക് കേൾക്കണ്ടല്ലോ..." ഒരു ചിരിയോടെ ആരതി പറഞ്ഞതും നന്ദു തലതാഴ്ത്തി നിൽക്കായിരുന്നു... അപ്പോയും നന്ദൂന്റെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി വിടർന്നിരുന്നു... "എത്ര നേരമായെടാ വിളിക്കുന്നു... നീ ഇത് എവിടെ പോയി കിടക്കാ....₹#₹#@@..." സൂരജ് കാൾ എടുത്തതും അപ്പുറത്ത് നിന്ന് ദേഷ്യത്തോടെ സംസാരിക്കുന്ന സഖാവിന്റെ സൗണ്ട് കേട്ടതും സൂരജ് ഒന്ന് ചെവി കുടഞ്ഞു.... "ഓഹ് കഴിഞ്ഞോ മോനെ... എന്റെ പൊന്ന് ഋഷി നിനക്ക് മാത്രം അല്ലെടാ എനിക്കും ഇവിടെ നൂർ കൂട്ടം പണിയുണ്ട്...." "ഓഹോ അങ്ങനെ ആണോ... ഞാൻ നിന്നോട് രാവിലെ സെൻറ് ചെയ്യാൻ പറഞ്ഞ പേപ്പർസ് എവിടെ... അത് കിട്ടിയിട്ട് വേണം നാളെ സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാനുള്ള ലിസ്റ്റ് തയാറാക്കാൻ...ഒരായിരം തവണ ഞാൻ നിന്നോട് പറഞ്ഞതാ മറക്കരുത് മറക്കരുത്ന്ന്... എന്നിട്ട് ഈ നട്ടപാതിരാ ആയിട്ടും നീ അത് തന്നോ..എന്നിട്ട് അവൻ പറയാ അവന്റെ ഒരു...ഹ്മ്മ്..."

സഖാവ് കലിപ്പിൽ പറഞ്ഞതും സൂരജ് ഒന്ന് ഇളിച്ചു... ആ സൗണ്ട് കേട്ടതും സഖാവിന് പിന്നേം കലിപ്പ് കേറി... "ഇളിക്കാതെ പേപ്പർസ് സെൻറ് ചെയ്യടാ..." "ഇത്രയും ഇമ്പോര്ടന്റ്റ്‌ ആണെങ്കിൽ അത് അങ്ങോട്ട്‌ എടുത്തോണ്ട് പോവായിരുന്നില്ലേ..." സൂരജ്ഉം വിട്ട് കൊടുത്തില്ല... "ഡാ കിച്ചു... എന്നെ ദേഷ്യം പിടിപ്പിക്കരുത്... ആരാഡാ എന്റെ ബാഗ് പാക്ക് ചെയ്തേ... ആരാന്ന്..." സഖാവ് വിത്ത്‌ കലിപ്പ്... "ഈ... ഞാൻ..." ഇളിച്ചോണ്ട് സൂരജ് മറുപടി പറഞ്ഞു... "ഞാൻ എല്ലാം ഉണ്ടോന്ന് ചെക്ക് ചെയ്യാൻ നിന്നപ്പോൾ നീയെന്താടാ പറഞ്ഞെ..." "എടാ ഋഷി ഞാൻ എല്ലാം എടുത്ത് വെച്ചതാ പക്ഷേ ആ പേപ്പർസ് മാത്രം മിസ്സ്‌ ആയി...ഞാൻ ദേ ഇപ്പോ അയക്കാം.. അഞ്ചു മിനുട്ടും വേണ്ട... ദേ കാൾ കട്ട് ചെയ്ത അപ്പോ തന്നെ അയക്കാം..." "ഹ്മ്മ് വേഗം... ഇന്ന് നിന്ന് തിരിയാൻ സമയമില്ലായിരുന്നു.. എല്ലാരെയും ഒന്ന് സെറ്റിൽഡ് ആക്കി വന്നപ്പോ ദേ അടുത്ത പ്രശ്നം... ഒരു പത്ത് മിനുട്ട് എങ്കിലും കണ്ണടക്കട്ടെഡാ.... " "എടാ എനിക്ക് മനസ്സിലാവും... നീ വെക്ക് ഞാൻ അയക്കാം..." "ആഹ് ശെരിടാ...ആഹ് പിന്നെ " "നന്ദൂന്റെ കാര്യമ്മല്ലേ... കുഴപ്പൊന്നും ഇല്ല... പ്രാക്ടീസ് നല്ല പോലെ നടന്നു... നാളെ കൂടെ കഴിഞ്ഞ് നിന്റെ കയ്യിൽ സുരക്ഷിതമായി ഏല്പിച്ചോളാം പോരെ..."

സഖാവ് ചോദിക്കുന്നതിന് മുന്പേ സൂരജ് എല്ലാം പറഞ്ഞതും സഖാവ് ഒരു ചിരിയോടെ ശെരിയെന്നും പറഞ്ഞു ഫോൺ വെച്ചു .... ••രണ്ട് ദിവസത്തിന് ശേഷം•• "നന്ദു എല്ലാം പാക്ക് ചെയ്തോ... ഒന്നും വീട്ടിട്ടില്ലല്ലോ...??" നന്ദു കിടക്കാൻ വേണ്ടി നിൽക്കുപ്പോഴാണ് ദർശനും ശ്വാതയും നിവ്യയുമൊക്കെ അതും പറഞ്ഞോണ്ട് അങ്ങോട്ട് വന്നത്... "ആഹ് അച്ചുവേട്ടാ... എല്ലാം എടുത്ത് വെച്ചിട്ടുണ്ട്..." സന്തോഷത്തോടെ നന്ദു പറഞ്ഞു... "പെണ്ണിന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ... അല്ലെ നിവ്യേച്ചി... " ശ്വാത "നന്ദു പോയി വന്നിട്ടും ഈ സന്തോഷം കാണണം കേട്ടോ..."നിവ്യ "അതൊക്കെ ഉണ്ടാവും.. അല്ല നിങ്ങള് രണ്ടും കിടക്കുന്നില്ലേ.." ശ്വാതയെയും നിവ്യയെയും നോക്കി കൊണ്ട് ദർശൻ ചോദിച്ചു... "ആഹ് പോവാ... നന്ദു പിന്നെ ഞാൻ നേരത്തെ വിളികണ്ട് ..." നിവ്യയും ഷ്വതയും അതും പറഞ്ഞ് മുറിയിൽ നിന്നും പോയി... ദർശൻ അപ്പോഴും പോവാതെ നന്ദൂന്റെ അടുത്ത് തന്നെ നിന്നു... സഖാവിന്റെ പ്രൊപോസൽ എങ്ങനെ നന്ദൂനോട്‌ പറയും എന്ന് അറിയില്ല...

നന്ദൂന് ഒരുപക്ഷെ സഖാവിനെ ഇഷ്ടമില്ലെങ്കിൽ അത് സഖാവിനോട് തുറന്ന് പറഞ്ഞ് അവന്റെ ഉള്ളിൽ നിന്നും നന്ദൂനെ മായ്ച്ചു കളയാൻ പറയണം... ഒരുപക്ഷെ നിഖിലിനെ നന്ദൂന് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ നിഖിലിനോട് നന്ദൂനെ മനസ്സിൽ നിന്നും ഒഴിവാക്കാൻ പറയണം... "അച്ചുവേട്ടൻ എന്താ ആലോചിച്ചു നിൽക്കുന്നെ..??" ചിന്തയിൽ ആണ്ട് നിൽക്കുന്ന ദർശനെ നോക്കി കൊണ്ട് നന്ദു ചോദിച്ചു... "ഏയ്‌ ഒന്നുല്ല്യ നന്ദു ഉറക്കം വരുന്നില്ല... അപ്പോ പിന്നെ എന്തെങ്കിലും സംസാരിച്ചിരിക്കാം എന്ന് കരുതി... നന്ദൂന് എന്തേലും വിരോധമുണ്ടോ..??" "നിക്ക് എന്ത് വിരോധം.. അച്ചുവേട്ടൻ പറ..." "അങ്ങനെ കാര്യമായിട്ട് ഒന്നും പറയാനില്ല നന്ദൂസേ... അല്ല നമ്മടെ നിഖിലിനെ കുറിച്ച് എന്താ നന്ദൂന്റെ അഭിപ്രായം...??" "ഹ്മ്മ്... നിഖിലേട്ടനെ കുറിച്ചോ... നിഖിലേട്ടനെ കുറിച്ച് ഞാൻ എന്ത് പറയാനാ അച്ചുവേട്ടാ... നിഖിലേട്ടൻ നല്ല ആള് അല്ലെ...പിന്നെന്താ.. ഹ്മ്മ്... ആഹ് എനിക്ക് അച്ചുവേട്ടനെ പോലെ തന്നെയാ നിഖിലേട്ടനും അപ്പുവേട്ടനും...എന്താ അങ്ങനെ ചോദിഛെ...??"

"ഏയ്‌ ഒന്നുല്ല ഞാൻ ചുമ്മാ ചോദിച്ചതാ... അല്ല അപ്പോ നമ്മളെ സഖാവ് ഇല്ല്യേ ആളെ കുറിച്ചോ..." സഖാവ് എന്ന് കേട്ടതും നന്ദൂന്റെ ചുണ്ടിൽ ഒരു ചെറു ചിരി തത്തി കളിച്ചു.... "സഖാവോ... സഖാവ് പാവമാണ്... എല്ലാർക്കും ഇഷ്ട്ടാണ് സഖാവിനെ... ടീച്ചേർസിനും സ്റ്റുഡന്റസിനുമൊക്കെ ഒരുപോലെ ഇഷ്ട്ടാണ്... നിക്കും ഇഷ്ട്ടാ... ❣️ എല്ലാരേയും സഹായിക്കും... എന്നോട് നല്ല കൂട്ട് ആണ്............"""" അങ്ങനെ സഖാവിനെ കുറിച്ച് നന്ദു വാ തോരാതെ സംസാരിച്ചോണ്ടിരുന്നു.... ദർശന് അതൊക്കെ ഒരു അത്ഭുതമായിരുന്നു.... കാരണം നന്ദു ഒരാളോട് അത്ര പെട്ടെന്ന് ഒന്നും ഒരു കാര്യവും പറയില്ല... മാത്രമല്ല അധികം സംസാരിക്കാത്ത പ്രകൃതം ആണ്... ഇതിനൊക്കെ അർത്ഥം..??........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story