ഒരിളം തെന്നലായ്: ഭാഗം 27

orilam thennalay

എഴുത്തുകാരി: SAFNU

"മതി പെണ്ണെ.... സഖാവിനെ കുറിച്ച് ഞാൻ ചുമ്മാ ചോദിച്ചതാ..." നന്ദൂന്റെ സംസാരം നിൽക്കുന്നില്ലാന്ന് കണ്ടതും ദശൻ ഒരു ചിരിയോടെ പറഞ്ഞു... "വേഗം കിടക്കാൻ നോക്ക്...നാളെ പോവാൻ ഉള്ളത് അല്ലെ..." ... "നന്ദു.... ഞാൻ ഇടക്ക് ആരതിയുടെ ഫോണിലേക്കോ സൂരജിന്റെ ഫോണിലേക്കോ വിളിക്കാം.. കേട്ടോ.. എപ്പോഴും അവരെ കൂടെ തന്നെ നിൽക്കണം... കാലിൽ മുറിവ് ഉള്ള കാര്യം ശ്രദ്ധിക്കണം..." "നീലു ഞാൻ എല്ലാം ശ്രദ്ധിച്ചോളാം... ഇങ്ങനെയൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഞാൻ കൊച്ചു കുട്ടിയാണെന്ന്..." നന്ദു ചുണ്ടും കൂർപ്പിച്ചോണ്ട് പറഞ്ഞു... "ആഹ് എനിക്ക് നീ കൊച്ചു കുട്ടിയാ..." "ഇവളെ ഉപദേശം ഇപ്പോഴും തീർന്നില്ലേ... താഴെ ആരതി വന്ന് നിൽപ്പുണ്ട്... വേഗം വരാൻ..." ദർശൻ വന്ന് പറഞ്ഞതും നന്ദു താഴേക്ക് പോയി പിന്നാലെ ബാഗും പിടിച്ചു ദർശനും... "ആരതി അവിടെ എത്തിയിട്ട് ഒന്ന് വിളിക്കണേ..." പോവാൻ നേരം നീലു ആരതിയോടായി പറഞ്ഞു... അവര് നേരെ കോളേജിലേക്ക് ആണ് പോയത്... കോളേജിന്റെ ഒത്ത നടുകായി നിർത്തി ഇട്ടിരിക്കുന്ന ബസ് കണ്ടതും ആരതി നന്ദൂന്റെ കൈ പിടിച്ച് അങ്ങോട്ട് നടന്നു...

"എവിടെ ആയിരുന്നു രണ്ടാളും... എല്ലാരും എത്തി... വേഗം കേറ് ഇപ്പോയെ ലൈറ്റ് ആയി..." അവര് എത്തിയ ഉടനെ സൂരജ് പറഞ്ഞതും രണ്ടാളും വേഗം ബസിലേക്ക് കയറി.... യാത്ര തുടർന്നു.... "ചേച്ചി എത്താനായില്ലേ..." നന്ദു ആരതിയെ നോക്കി ചോദിച്ചു... "എന്റെ നന്ദൂസേ...ഇത് എത്രമത്തെ തവണയാ നീയി ചോദിക്കുന്നെ..." ഒരു ചിരിയോടെ ആരതി ചോദിച്ചു.. "ഹും ഞാൻ ഒന്നും ചോദിക്കുന്നില്ല... " നന്ദു കൈയ്യും കെട്ടി മുഖം തിരിച്ചിരുന്നു... അത് കണ്ടതും ആരതിക്ക് ചിരി വന്നു... കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവര് കോഴിക്കോട് എത്തി... ആരതി നന്ദൂനെ വിളിക്കാൻ വേണ്ടി തിരിഞ്ഞതും ആള് നല്ല മയക്കത്തിലാണ്.... സഖാവ് ബസ് എത്തിയ യുടനെ അങ്ങോട്ട്‌ നടന്നു... എല്ലാവരും ഇറങ്ങിയിട്ടും നന്ദൂനെയും ആരതിയേയും മാത്രം കാണുന്നില്ല... "അപ്പോ ചേട്ടാ ഞാൻ വിളികണ്ട്... അപ്പോ ശെരി.." ബസിന്റെ ക്യാഷ് സൂരജ് ആയാൾക്ക് കൊടുത്തു സഖാവിന്റെ അടുത്തേക്ക് നടന്നു വന്നു... "അപ്പോ മോനെ ഒക്കെ സെറ്റ്... ഓഹ് ഇനി ഒന്ന് നടുനിവർത്തി കിടക്കണം..." സൂരജ് മൂരി നിവർത്തി കൊണ്ട് പറഞ്ഞു..

. "രണ്ട് ആള് മിസ്സ്‌ ആണലോ.." സഖാവ് മാറിൽ കൈ കെട്ടി കൊണ്ട് പറഞ്ഞു... "ങേ.. മിസ്സോ അല്ലല്ലോ..." സൂരജ് ലിസ്റ്റ് എടുത്ത് നോക്കി... "നന്ദുവും ആരതിയുമെവിടെ...??" സഖാവ് "അവര് ഇറങ്ങിയില്ലേ... കയറിയതായിരുന്നല്ലോ..??" ""പിന്നെ അവരെവിടെ..??" "ഹ്മ്മ്... ഇനി ബസിനകത്ത് എങ്ങാനും ഉണ്ടോ.." അത് പറഞ്ഞോണ്ട് സൂരജ് ബസിനകത്തേക്ക് കയറി നോക്കി... "അത് ശെരി... നിങ്ങള് രണ്ടാളും ഇറങ്ങുന്നില്ലേ..." ആരതിയെയും നന്ദൂനെയും കണ്ട് സൂരജ് ചോദിച്ചു... അത് കേട്ടതും സഖാവും ബസിലേക്ക് കയറി... "ദേ കിച്ചു നോക്ക്..." ആരതി നല്ല ഉറക്കത്തിലായിരുന്ന നന്ദൂനെ ചൂണ്ടി കൊണ്ട് പറഞ്ഞു... "കേറിയപ്പോ തൊട്ട് എത്താനായോ എത്താനായോന്നും ചോദിച്ചോണ്ട് ഒരു സമാധാനം തന്നിട്ടില്ല... ഇവിടെ എത്തി വിളിച്ചപ്പോ ആള് നല്ല ഉറക്കാണ്... ദേ ഇപ്പോ വിളിച്ചിട്ട് എണീക്കുന്നും ഇല്ല..." ഒരു ചിരിയോടെ ആരതി പറഞ്ഞതും സഖാവിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... "ആരതി കിച്ചു നിങ്ങള് രണ്ടാളും ലഗേജ്‌ എടുത്ത് നടക്ക്... ഞാൻ നന്ദൂനേം കൊണ്ട് വരാം...." സഖാവ് പറഞ്ഞതും അവര് രണ്ട് പേരും ഒരു കള്ളചിരിയോടെ ശെരിയെന്ന മട്ടിൽ ലഗേജൂമെടുത്ത് പുറത്തേക്കിറങ്ങി.. "നന്ദൂസേ..." സഖാവ് നന്ദൂന്റെ തലയിൽ തലോടി കൊണ്ട് പതിയെ വിളിച്ചു "ഹ്മ്മ്..." ഒരു നരങ്ങളോടെ നന്ദു ഒന്ന് മൂളി....

"അല്ല... ഇവിടെ കിടക്കാനാണോ പ്ലാൻ..." "ഹ്മ്മ് ഹ്മ്മ്...ആരു ചേച്ചി അവിടെ എത്തിയോ..." ഉറക്കത്തിൽ നിന്നും ഉണർന്ന് കണ്ണ് തുരുമ്പി കൊണ്ട് നന്ദു ചോദിച്ചതും മുമ്പിൽ നിൽക്കുന്ന സഖാവിനെ കണ്ടതും ഞെട്ടി സീറ്റിൽ നിന്നും എണീറ്റു.... "സ... സഖാവ്.. അല്ല ആരു ചേച്ചി എവിടെ...??" നന്ദു ചുറ്റും കണ്ണോടിച്ച് കൊണ്ട് ചോദിച്ചു... "അവരൊക്കെ കുറച്ച് നേരത്തെ ഇറങ്ങി പോയി... നന്ദു ഉറങ്ങായിരുന്നില്ലേ..." സഖാവ് കപട ദേഷ്യത്തൽ ചോദിച്ചു... "അയ്യോ സത്യായിട്ടും അറിഞ്ഞോണ്ട് ഉറങ്ങിയതല്ല... അറിയാതെ മയങ്ങി പോയതാ..." നന്ദു നാവ് കടിച്ചോണ്ട് പറഞ്ഞു... "ആഹ് ഒക്കെ എന്നാ ഉറക്കമൊക്കെ കഴിഞ്ഞെങ്കിൽ വാ... നമ്മുക് പോവാം..." സഖാവ് നന്ദൂന്റെ കൈയ്യും പിടിച്ച് പുറത്തെങ്കിറങ്ങി... .. "നന്ദു നാളെ അല്ലെ പ്രോഗ്രാം.. നന്നായി ഉറങ്ങ്... നാളെ ക്ഷീണം പാടില്ല കേട്ടോ..." കിടക്കാൻ നേരം ശ്രേയ നന്ദുനോടായി പറഞ്ഞു... ലേഡീസിന് സ്റ്റേ ചെയ്യാൻ വേണ്ടി സഖാവ് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു...നന്ദൂന്റെ കൂടെ റൂമിൽ ആരതിയും ശ്രേയയും പിന്നെ സെക്കന്റ്‌ ഇയർ ബി. കോംമിലെ റഹ്മതുമായിരുന്നു...

ആരതി ലൈറ്റ് അണച്ചതും എല്ലാവരും കിടന്നു... പിറ്റേന്ന് രാവിലെ നന്ദുവായിരുന്നു ആദ്യം എണീറ്റത്... എന്താനില്ലാത്ത ടെൻഷനും പരവേശവുമൊക്കെ ആയിരുന്നു അവൾക്ക്... തന്നെ കൊണ്ട് അത്രയും ആളുകൾക്ക് മുമ്പിൽ പ്രേഫോം ചെയ്യാൻ പറ്റുമോ... "എന്താ ആലോചിച്ചു നിൽക്കുന്നെ... ഉച്ചക്ക് ആണ് നന്ദൂന്റെ പ്രോഗ്രാം... അതിന് മുമ്പ് നമ്മള് അവിടെ എത്തണം... വേഗം ഫ്രഷ് ആവാൻ നോക്ക്..." ആരതി അത്രയും പറഞ്ഞ് ഡ്രസ്സ്‌ അയൺ ചെയ്യാൻ തുടങ്ങി... നന്ദു അത് കേട്ടതും വേഗം റെഡിയാവാൻ പോയി.... "എല്ലാം ഒക്കെ അല്ലെ... ഞാൻ ചെസ്സ് നമ്പർ വാങ്ങിയിട്ട് ഇപ്പോ വരാം.. നീ അപ്പോയെക്കും സ്റ്റേജ് നാലിലേക്കുള്ള സ്റ്റുഡന്റസിനെയും കൊണ്ട് വേഗം വാ..." സഖാവ് ആകെ ഓട്ട പാച്ചിലിൽ ആണ്... സഖാവ് ചെസ്സ് നമ്പർ വാങ്ങി മത്സരാർത്ഥികളുടെ കൈയ്യിൽ കൊടുത്തു... "ആരതി നന്ദു... നന്ദു എവിടെ...?? " മേക്കപ്പ് റൂമിന്റെ മുമ്പിൽ നിന്ന് സഖാവ് ആരതിയോടായി ചോദിച്ചു... "ആള് അകത്തുണ്ട്... ആൾക്ക് നല്ല ടെൻഷൻ ഉണ്ട്...സഖാവിനെ കൂടെ കൂടെ ചോദിച്ചിരുന്നു..."

"അതൊക്കെ ശെരിയാക്കാം...നെക്സ്റ്റ് നന്ദു ആണ്...ചെസ്സ് നമ്പർ കൊടുത്തില്ല..." "എന്നാ സഖാവ് വേഗം ചെല്ല്..." സഖാവ് മേക്കപ്പ് റൂമിലേക്ക് കയറിയതും നന്ദു കണ്ണാടിക്ക് മുമ്പിൽ ഇരിക്കുന്നുണ്ട്... ഒരു ചെറു ചിരിയോടെ സഖാവ് അങ്ങോട്ട്‌ നടന്നു നന്ദൂന്റെ പിന്നിൽ ആയി നിന്നു.... കണ്ണാടിയിലെ പ്രതിബിമ്പത്തിൽ സഖാവിനെ കണ്ടതും നന്ദു ഞെട്ടലോടെ തിരിഞ്ഞ് നിന്നു...അപ്പോ ആ വാലിട്ട് എഴുതിയ കരിമഷി കണ്ണുകൾ എന്തെന്നില്ലാതെ പരിവേഷം കൊണ്ടിരുന്നു.... "നന്ദു... ഒക്കെ അല്ലെ..." "എനിക്ക് പേടിയാവുന്നു സഖാവേ... അവിടെ ഒരുപാട് പേരുണ്ടാവില്ലേ.. എനിക്ക് പറ്റത്തില്ല... നമ്മുക്ക് തിരിച്ച് പോയാലോ..." പിടക്കുന്ന മിഴിയാലേ നന്ദു സഖാവിനോട് ആയി പറഞ്ഞു.... "നന്ദു കൊച്ചു പിള്ളേരെ പോലെ ആവല്ലേ... നോക്ക്... അവിടെ എത്തിയാൽ കണ്ണടച്ച് ഒന്ന് ശ്വാസമെടുക്ക് എന്നിട്ട് കണ്ണ് തുറന്ന് മുമ്പോട്ട് നോക്കിയാൽ എല്ലാം നല്ല കാഴ്ചകൾ ആയിരിക്കും...ഞാൻ അല്ലെ പറയുന്നത്... എന്നെ വിശ്വാസമില്ലേ നന്ദൂന്.. ഹ്മ്മ്..." സഖാവ് തലതാഴ്ത്തി നിൽക്കുന്ന നന്ദൂന്റെ താടി തുമ്പിൽ പിടിച്ചുഴർത്തി കൊണ്ട് ചോദിച്ചതും നന്ദു അതെയെന്ന് തലയാട്ടി....

"എന്നാ നന്ദു ചെല്ല്... നന്ദു...ഈ സാഹചര്യത്തിൽ ഡാൻസ് കളിക്കുന്നത് തന്നെ എത്ര വലിയ കാര്യമാണെന്ന് അറിയോ...?? നമുക്ക് ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല... നന്ദു കളിക്കുന്നുണ്ടല്ലോ.. അത് മതി..." അത്ര കേട്ടാൽ മതിയായിരുന്നു നന്ദൂന് ഉള്ളൊന്ന് തണുക്കാൻ....!! "നെക്സ്റ്റ് ചെസ്സ് നമ്പർ 157...!!" മൈക്കിൽ നിന്നു വിളിച്ച് പറയുന്നത് കേട്ടതും സഖാവ് ചിരിയോടെ തന്റെ കൈയ്യിലുള്ള ചെസ്സ് നമ്പർ നന്ദൂന്റെ ഡ്രെസ്സിൽ പിൻ ചെയ്ത് കൊടുത്തു....കൂട്ടത്തിലെ രണ്ട് മൂന്ന് പേര് വന്ന് നന്ദൂനെ വന്ന് വിളിച്ചു... "സഖാവ് അവിടെ വേണം കേട്ടോ.. നിക്ക് ഒരു ധൈര്യത്തിന്നാ..." നന്ദു പോവുന്നതിനിടയിൽ തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു...അതിന് മറുപടിയായി സഖാവ് ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.... നന്ദു സഖാവ് പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിൽ ആലോചിച്ചു കൊണ്ട് നന്ദു സ്റ്റേജിലേക്ക് കയറി...കർട്ടൻ ഉയർന്നു പൊന്തിയതും നന്ദു ഇരു കണ്ണുകളും അടച്ച് ഒന്ന് ദീർഘ ശ്വാസമെടുത്തു.... പതിയെ കണ്ണുകൾ തുറന്നതും നന്ദൂന്റെ കണ്ണുകൾ ആരോ തിരഞ്ഞ് കൊണ്ടിരുന്നു... ആ നോട്ടം ചെന്ന് തറഞ്ഞത് സഖാവിൽ ആയിരുന്നു...

പതിയെ നന്ദു ഓരോ ചുവടും വെക്കാൻ തുടങ്ങി.... ചുണ്ടിൽ വശ്യമായൊരു പുഞ്ചിരിയുണ്ടായിരുന്നു.... ഓരോ നിമിഷവും മാറി മാറി വരുന്ന നന്ദൂന്റെ ഓരോ ഭാവങ്ങളും ചെന്ന് തറഞ്ഞത് സഖാവിന്റെ ഇടനെഞ്ചിൽ ആയിരുന്നു.... കാണികൾ ഒന്നടങ്കം പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നിറഞ്ഞ കൈയ്യടികൾ അവിടമാകെ ഉയർന്നു കേട്ടു... സഖാവ് അത് കേട്ടാണ് ചുറ്റും നോക്കിയത്... നന്ദൂനെ ഒരു നോക്ക് കാണാൻ നിന്നപ്പോയെക്കും കർട്ടൻ താഴ്ത്താൻ പോവായിരുന്നു... അപ്പോഴും സഖാവ് കണ്ടു തന്നെ മാത്രം നോക്കുന്ന ആ കരിമിഴികളെ....!! കർട്ടൻ താഴ്ന്നതും സഖാവ് സ്റ്റേജിന്റെ പിറക്കിലേക്ക് ഓടുകയായിരുന്നു...ആൾ കൂട്ടത്തിനിടയിൽ നന്ദൂനെ കണ്ടതും ഉള്ളിൽ ഒരുപാട് വികാരങ്ങൾ ഉടലെടുത്തു...നന്ദൂന്റെ ഓരോ ചുവടും വീണ്ടും വീണ്ടും കണമുൻമ്പിൽ തെളിഞ്ഞു വന്നു...ഓടി പോയി ഒന്ന് ചേർത്ത് പിടിക്കാണാനൊക്കെ തോന്നിയ നിമിഷം...!! അവിടെയുള്ള ആളുകളോട് സംസാരിക്കുന്നതിനിടയിൽ നന്ദു കണ്ടു തന്നെ മാത്രം നോക്കി നിൽക്കുന്ന സഖാവിനെ...!! അവരോട് എല്ലാം നന്ദു ഇപ്പോ വരമ്മെന്നും പറഞ്ഞു

സഖാവിനരിക്കിലേക്ക് വന്നു... "നന്നയിരുന്നോ..??" "ഒരുപാട്... ഒരുപാട് മനോഹരമായിരുന്നു..." കൈയ്യിലുള്ള മിനറൽ വാട്ടർ നന്ദൂന് നേരെ നീട്ടി കൊണ്ട് സഖാവ് ഏതോ മായാലോകത്ത് എന്ന പോൽ പറഞ്ഞു... "സത്യായിട്ടും..." ആ കുഞ്ഞു നേത്രങ്ങൾ വിടർന്നു... "ഹ്മ്മ്..." "നിക്ക് അറിയാം നന്നായിരുനെന്ന്...സഖാവ് അല്ലെ കൂടെയുള്ളത്..." ചിരിയോടെ നന്ദു പറഞ്ഞു... "നന്ദു വാ... പോവാം..." കൂടെയുള്ള രണ്ട് ചേച്ചിമാർ നന്ദൂന്റെ അടുത്ത് വന്നൊണ്ട് പറഞ്ഞു... "സഖാവേ.. എങ്ങോട്ടും പോയി കളയല്ലേ... ഞാൻ ഇതൊക്കെ ചേഞ്ച്‌ ചെയ്ത് പെട്ടെന്ന് വരാം..." .. സഖാവ് ഫോണിൽ സംസാരിച്ചോണ്ട് നിക്കാണ്.... നന്ദു സഖാവിന്റെ അരികിൽ നിൽപ്പുണ്ട്.... കുറേ നേരമായി സഖാവ് ഫോൺ വിളിക്കുന്നു... നന്ദൂന് ആണെങ്കിൽ ആകെ ബോർ അടിക്കുന്നുണ്ട്.... കൂടെയുള്ളവരെ കൂടെ പോവാൻ പറഞ്ഞപ്പോൾ നന്ദു സഖാവിന്റെ കൂടെ നിന്നോളന്നും പറഞ്ഞു അവിടെ തന്നെ നിന്നതാണ്... സഖാവ് ആണെങ്കിൽ പൊരിഞ്ഞ ബിസിയും... എത്രയായിട്ടും സഖാവ് ഫോൺ വെക്കാതെ ആയതും നന്ദു തിരിഞ്ഞ് നടക്കാൻ വേണ്ടി നിന്നതും പെട്ടെന്ന് സഖാവ് നന്ദൂന്റെ കൈയ്യിൽ പിടിത്തമിട്ടു.... നന്ദു ഞെട്ടലോടെ സഖാവിന്റെ മുഖത്തേക്ക് നോക്കി...

പക്ഷേ ഇപ്പോഴും ആ മുഖത്ത് ഗൗരവമുണ്ടായിരുന്നു... ഫോൺ വെച്ചിട്ടില്ല... എന്നിട്ടും തന്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നു...നന്ദു സഖാവിന്റെ കൈയ്യിലേക്കും പിന്നെ ആ മുഖതേക്കും ഒന്ന് മാറി മാറി നോക്കി....പിന്നെ തലതാഴ്ത്തി ഒന്ന് പുഞ്ചിരിച്ചു.... "ആഹ്..ശെരി... ഒക്കെ... ഹ്മ്മ് " കാൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിലേക്ക് ഇട്ട് സഖാവ് നന്ദൂനെ ഒന്ന് നോക്കി... "നിനക്ക് ബോർ അടിച്ചോ നന്ദു..." "ഇല്ലല്ലോ... " "ഞാൻ നിന്നോട് ഒന്നും സംസാരിച്ചില്ലല്ലോ...??" "ഒന്നും സംസാരിച്ചില്ലെങ്കിൽ എന്താ സഖാവ് എന്റെ കൂടെ ഇല്ലേ..." അത്‌ കേട്ടതും സഖാവ് നന്ദൂനെ നോക്കി... ഏറെ.. പ്രണയത്തോടെ... ഇത്രയും നിഷ്കളങ്കമായ സ്നേഹം അത്‌ തന്റെ പെണ്ണിൽ നിന്ന് മാത്രമേ കിട്ടുകയോള്ളൂ...❣️ "നന്ദു വല്ലതും കഴിച്ചോ...??" "ഉവ്വ്... ആ ചേച്ചിമാർ നിർബന്ധിച്ചപ്പോൾ കയ്യിക്കേണ്ടി വന്നു... സഖാവ് കഴിച്ചോ..." "ഇല്ല... കഴിക്കണം... ടൈം കിട്ടേണ്ട..." "ഇപ്പോ ബ്രയ്ക്ക് അല്ലെ... വാ സഖാവ് വാ..." സഖാവിന്റെ കൈയ്യും പിടിച്ചോണ്ട് നന്ദു അവിടെയുള്ള ക്യാന്റീനിലേക്ക് പോയി... "നിനക്ക് ഒന്നും വേണ്ടേ... നന്ദു.." "ഹിയ്യോ.. നിക്ക് വേണ്ട... സഖാവ് കഴിച്ചോ... ഞാൻ ഇവിടെ ഇരുന്നോളാം..."

സഖാവിന് ഒപോസിറ്റ് ഉള്ള ചെയറിൽ ഇരുന്നോട് നന്ദു പറഞ്ഞു... "എന്നാ ഒക്കെ... ആഹ് പിന്നെ നീലു വിളിച്ചിരുന്നു അപ്പോ നിന്നെ കണ്ടില്ല... നീ ഒന്ന് വിളിച്ച് നോക്ക്..." സഖാവ് ഫോൺ എടുത്ത് നന്ദൂന് കൊടുത്തു... നന്ദു നിലൂനോട്‌ ഇവിടെ കണ്ട ഓരോ കുഞ്ഞു കാര്യങ്ങൾ പോലും വിശദീകരിച്ച് കൊടുക്കുന്നുണ്ട്.... അതൊക്കെ കേട്ടതും സഖാവിന് ഒരു തെല്ലാതിശയം തോന്നാതിരുന്നില്ല... സഖാവിന്റെ കഴിപ്പ് കഴിഞ്ഞിട്ടും നന്ദൂന്റെ വിശേഷം പറച്ചിൽ തീർന്നിട്ടില്ല.... "ദേ സഖാവേ ഫോൺ ...." നന്ദു സഖാവിന് നേരെ ഫോൺ നീട്ടി കൊണ്ട് പറഞ്ഞു.. "കഴിഞ്ഞോ വിശേഷം പറച്ചിൽ..." ചിരിയോടെ സഖാവ് ചോദിച്ചു... "കളിയാക്കണ്ട... ഹും..." "ഇനി ആ ചേച്ചിമാരെ കൂടെ പൊക്കോ... ഞാൻ കുറച്ചു തിരക്കിൽ ആവും..." "അത്‌ കുഴപ്പല്ല... ഞാൻ സഖാവിന്റെ കൂടെ തന്നെ നിന്നോളാം... നിക്ക് കുഴപ്പല്യാ.." "അതൊക്കെ ഇപ്പോ പറയും... പിന്നെ ബോർ അടിക്കും..." "ഇല്ലാ സഖാവേ... ഞാൻ സഖാവിന്റെ കൂടെ തന്നെ നിന്നോളം..." നന്ദു വാശി പിടിച്ചതും സഖാവിന് വേറെ നിവർത്തി ഇല്ലായിരുന്നു... സഖാവ് നന്ദൂനെ കൊണ്ട് സ്റ്റേജിന്ന് മുമ്പിൽ ഉള്ള ചെയ്റിൽ പോയി ഇരുന്നു...

ഒരുപാട് സമയം അങ്ങനെ ഇരുന്നതും നന്ദു സഖാവിനെ വിളിക്കാൻ വേണ്ടി തിരിഞ്ഞു...പക്ഷേ സഖാവ് എന്തൊക്കെ പേപ്പേഴ്സിൽ ടിക്ക് എല്ലാം ഇടുന്ന തിരക്കിൽ ആയിരുന്നു.... നന്ദു ശല്ല്യം ചെയ്യണ്ടെന്ന് കരുതി വീണ്ടും സ്റ്റെജിൽ നടക്കുന്ന ഓരോ പ്രോഗ്രാമിലേക്ക് ശ്രേദ്ധ ചെലുത്തി.... "എന്താ നന്ദു.... അവരെ അടുത്തേക്ക് പോവണോ...??" പേപ്പർസ് നോകുന്നതിനിടയിൽ സഖാവ് ചോദിച്ചു... "വേണ്ട... ഹ്മ്മ് വേണം..." ആദ്യം വേണ്ടന്ന് പറഞ്ഞെങ്കിലും പിന്നെ വേണമെന്ന് പറഞ്ഞു നന്ദു തലയാട്ടി... സഖാവ് ഒരു ചിരിയോടെ അവിടെന്ന് എണീറ്റു... പേപ്പർസ് എല്ലാം ഒരു ചേട്ടനെ ഏൽപ്പിച്ചു സഖാവ് നന്ദൂന്റെ കൈ പിടിച്ചു ഗ്രൗണ്ടിലേക്ക് ഇറങ്ങി.... "ഇത് വരെ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ..." ആ അനൗൺസ്മെന്റ് കേട്ടതും നടനോടിരുന്ന നന്ദു അവിടെ നിന്നു...സഖാവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു..... "മോഹിനിയാട്ടം..... തേഡ് വിത്ത് ബി ഗ്രേഡ്.... ചെസ്സ് നമ്പർ 123....... നന്ദു ഒന്നൂടെ സഖാവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു...സെക്കന്റും അനൗൺസ് ചെയ്തു.... ".....മോഹിനിയാട്ടം ഫസ്റ്റ് വിത്ത്‌ എ ഗ്രേഡ്..... ചെസ്സ് നമ്പർ 157......"

അത്‌ കേട്ടതും നന്ദു വിശ്വാസം വരാതെ സഖാവിന്റെ മുഖത്തേക്ക് നോക്കി.... "സഖാവേ... ഞ....ഞാൻ... എനിക്ക്... ഫസ്റ്റ്.." നന്ദുവിന് സന്തോഷം കൊണ്ട് എന്താ പറയേണ്ടേ എന്ന് അറിയില്ലായിരുന്നു....സഖാവിനും അങ്ങനെ തന്നെയായിരുന്നു... നന്ദൂനെ ചേർത്ത് നിർത്തി നെറ്റിയിൽ ഒരു മുത്തം കൊടുക്കാനൊക്കെ സഖാവിന് തോന്നിയെങ്കിലും പിന്നെ എന്തോ അതിന് മുതിരാതെ നന്ദൂന്റെ തലയിൽ ഒന്ന് തലോടി...പക്ഷേ പ്രതീക്ഷിക്കാതെ നന്ദു സഖാവിനെ ഇറുക്കി കെട്ടി പുണർന്നു.... അത്‌ ചെറിയ ഞെട്ടലൊന്നും അല്ല സഖാവിന് നൽകിലായത്.... പക്ഷേ നന്ദു അവളെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ ആയിരുന്നു... അത്രയും സന്തോഷമായിരുന്നു ഉള്ളിൽ... ഒന്ന് ചാടി കളിക്കാനൊക്കെ തോന്നുന്നുണ്ടായിരുന്നു... അപ്പോഴത്തെ ഒരു ആവേശത്തിന് സഖാവിനെ കെട്ടി പുനർണതാ... അതിന് ശേഷമാ നന്ദൂന് എന്താ ചെയ്തതെന്ന് ഓർമ വന്നത്... അല്പം ജാള്യതയോടെ നന്ദു സഖാവിൽ നിന്നും അകന്ന് നിന്നു.... "സ...സഖാവ് ഫോൺ തരോ... നീലൂനേം അച്ചുവേട്ടനയുമൊക്കെ അറിയിക്കാനാ..." തലതാഴ്ത്തി കൊണ്ട് നന്ദു സഖാവിന് നേരെ കൈ നീട്ടി.... സഖാവ് നന്ദൂന് ഫോൺ കൊടുത്തു അല്പം അങ്ങോട്ട് മാറി നിന്നു.... "എടാ നന്ദു എവിടെ...ആള് അറിഞ്ഞോ..."

സൂരജ് വന്ന് പറഞ്ഞതും സഖാവ് അപ്പുറത്ത് നിന്ന് കളിചിരിയോടെ ഫോൺ വിളിക്കുന്ന നന്ദൂന് നേരെ നോക്കി.... "ആഹാ.. ആള് നിലത്തൊന്നും അല്ലല്ലോ... പെണ്ണിന്റെ സന്തോഷം കണ്ടില്ലേ..." സൂരജ് "ഹ്മ്മ്... " "പക്ഷേ നന്ദുനെക്കാൾ സന്തോഷം ഇപ്പോ നിന്റെ ഉള്ളിൽ ആയിരിക്കുമെന്നാ... അല്ലേടാ ഋഷി...." "ഹ്മ്മ് ശെരിയാടാ...." "കിച്ചുവേട്ടാ അറിഞ്ഞോ... എനിക്കാ ഫസ്റ്റ്...." നന്ദു ഫോൺ വിളിയൊക്കെ കഴിഞ്ഞ് അവരെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.... "അറിഞ്ഞെടി മണ്ടി..." നന്ദൂന്റെ തലയിൽ ഒരു മേട്ടം കൊടുത്ത് കൊണ്ട് പറഞ്ഞതും നന്ദു ചുണ്ട് ചുളുക്കി സഖാവിന്റെ അടുത്ത് പോയി നിന്നു.... "ആഹ് പിന്നെ ഋഷി... ഇവരെയൊക്കെ രാത്രി ആവുപ്പൊയെക്കും റൂമിൽ എത്തിക്കണം... ഇന്ന് ലാസ്റ്റ് ഡേ ആയോണ്ട് അലമ്പ് ഉണ്ടാവാൻ ചാൻസ് കൂടുതലാ ..." "ഇല്ല ഞാൻ പോവത്തില്ല... എനിക്ക് പ്രോഗ്രാമൊക്കെ കാണണം..." നന്ദു "രാത്രി നാടക്കമൊക്കെയാണ് നന്ദു... അതൊക്കെ കണ്ടോടിരുന്നാൽ ബോർ അടിക്കും... ഇപ്പോ കിച്ചൂന്റെ കൂടെ പോവാൻ നോക്ക്ട്ടോ...." സഖാവ് പറഞ്ഞതും നന്ദു അനുസരണയോടെ തലയാട്ടി...

സൂരജിന്റേം മറ്റു കുട്ടികളുടേം കൂടെ താമസിച്ചിരുന്ന ഇടത്തേക്ക് പോയി.... അന്ന് ഓവറോൾ ചാമ്പ്യൻഷിപ് ആരാണെന്നു അറിയാൻ വേണ്ടി എല്ലാവരും ആ സമയം അക്ഷമയോടെ കാത്തിരുന്നു.... നങ്ങടെ പിള്ളേര് മുഴുവൻ പാർട്ടി പോപ്പറും മറ്റും കൈയ്യിൽ കരുതി മുൻബിൽ തന്നെ നിൽപ്പുണ്ട്.... "The overall championship are.... SS college...!!" കേൾക്കേണ്ട താമസം അവിടെ ആകെ ഒരു ആഹക്ലദപ്രകടനമായിരുന്നു... കൂകി വിളിയും കൈയടികളും കൊണ്ട് അവിടെമാകെ നിറഞ്ഞു.... സ്റ്റേജിൽ പോയി എല്ലാവരും കൂടെ ട്രോഫി ഏറ്റ് വാങ്ങുപ്പോൾ എല്ലാവരുടെയും മുഖത് എന്താനില്ലാത്ത സന്തോഷമായിരുന്നു....സൂരജ് ആ നിമിഷം സഖാവിനെ കെട്ടി പുണർന്നു...തിരിച്ചു സഖാവും....!!! ... "എടാ... നീ എങ്ങോട്ടാ... ഇന്നെകിലും ഒന്ന് കിടക്കെടാ..." എല്ലാവരും കിടക്കാൻ വേണ്ടി നിന്നതും സഖാവ് ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്കിറങ്ങാൻ നേരം സൂരജ് ചോദിച്ചു.... "ഇപ്പോ വരാടാ... നിങ്ങള് കിടന്നോ..." "ഹ്മ്മ് ശെരി..." സഖാവ് നേരെ പോയത് നന്ദൂന്റെ അടുത്തേക്ക് ആയിരുന്നു... തിരക്കിനിടയിൽ സഖാവിന് നന്ദൂനെ ശ്രദ്ധിക്കാൻ പോലും സമയമില്ലായിരുന്നു... അതാ മിണ്ടാൻ കൊതിച്ചിട്ടും മിണ്ടാൻ കഴിയാഞ്ഞത്... "എവിടെ ആള് കിടന്നോ...??" സഖാവ് ആരതിയോടായി ചോദിച്ചു...

"ഹ്മ്മ്... ഇത്രയും നേരം എല്ലാവരുടെയും ചെവി തിന്നലായിരുന്നു പണി... ദേ ഇപ്പോ കിടന്നിട്ടെയൊള്ളു ആള്... അയ്യോ കാലിൽ മരുന്ന് പുരട്ടാൻ നീലു വിളിച്ചപ്പോൾ പറഞ്ഞതായിരുന്നു ഞാൻ മറന്നു.. ഇപ്പോ വരാം..." "അത്‌ കുഴപ്പമില്ല ഞാൻ ചെയ്തോളാം... ആരതി കിടന്നോ..." "ഹ്മ്മ് ഒക്കെ... " ആരതി പോയതും സഖാവ് നന്ദൂന്റെ അടുത്തേക്ക് പോയി... ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന നന്ദൂനെ കണ്ടതും സഖാവിന് എന്തെന്നില്ലാത്ത വത്സല്യം തോന്നി... സഖാവ് നന്ദൂന്റെ അരികിലായ് ഇരുന്നു കൊണ്ട് മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിയകൾ മാടി പിന്നിലേക്കാക്കി.... ആരതി പറഞ്ഞ കാര്യം ഓർമ വന്നതും സഖാവ് അവിടെ ടാബിളിൽ വെച്ചിരുന്ന ഓയിൽ മെന്റ് എടുത്ത് നന്ദൂന്റെ കാലിനടിയിൽ പതിയെ പുരട്ടി കൊടുക്കാൻ തുടങ്ങി.... ആദ്യമൊന്ന് കാൽ പിൻ വലിച്ചെങ്കിലും പിന്നെ അത്‌ ഇല്ലാതായി... മരുന്ന് പുരട്ടി കൊടുത്തതും സഖാവ് ആ കുഞ്ഞു പാദത്തിൽ ഒന്ന് അമർത്തി ചുംബിച്ചു.... ആ പ്രവൃത്തി നന്ദുവിന് ഇക്കിളിയുണ്ടാക്കി....അതിന്റെ പരിണമ ഫലമെന്നോണം ഉറങ്ങി കിടക്കുന്ന അവളെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story