ഒരിളം തെന്നലായ്: ഭാഗം 28

orilam thennalay

എഴുത്തുകാരി: SAFNU

"ഭവാനി കൊച്ചേ... രണ്ട് ചായ പറഞ്ഞിട്ട് നേരമെത്രയായി...ഇതെവിടെ..??" സഖാവ് അകത്തേക്ക് നോക്കി വിളിച്ചു കൂവി... "വിളിച്ചു കാറാതെടാ ചെറുക്കാ... ദേ വരുന്നു..." "ഹ്മ്മ്... അല്ലെ കിച്ചു.. നീ പറ എന്നിട്ട് ഡോക്യുമെൻസ് എല്ലാം ദർശനെ ഏൽപ്പിച്ചോ...??" "ഹ്മ്മ്... ഞാനും അച്ഛനും കൂടെയാ പോയത്..." "ദേ... ചെറുക്കാ നിന്റെ ചായ..." ഭവാനിയമ്മ ചായ കപ്പ് സഖാവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "ഹോ...ഇത്രക്ക് ദേഷ്യേ..?? ഇന്നലെ മുതൽ തുടങ്ങിയതാണല്ലെ ആണലോ ഈ മുഖവും കേറ്റി ഇരിക്കാൻ.. ഹ്മ്മ് എന്ത് പറ്റി ന്റെ ഭവാനി കൊച്ചിന്.... " ചായ ഒരു സിപ്പ് കുടിച്ച് സഖാവ് തമാശ രൂപേണെ ചോദിച്ചു... " കണ്ണാ നീയി അടിയും പിടിയുമൊക്കെ നിർത്തി ഇനി കമ്പനി കാര്യവും നോക്കി നടക്ക്... എന്തിനാ ആവിശ്യമില്ലാതെ ഓരോ വഴക്കിനൊക്കെ പോവുന്നെ... നിന്റെ കാര്യമോർത്തിട്ട് മനസ്സിന് ഒരു സമാധാനവും ഇല്ല.... " ഭവാനിയമ്മയുടെ പറച്ചിൽ കേട്ടതും സഖാവ് സൂരജിനെ ഒന്ന് കണ്ണുരുട്ടി നോക്കി...സൂരജ് ഞാൻ അല്ല എന്ന മട്ടിൽ തലയാട്ടി...അത് കണ്ടതും ഭവാനിയമ്മ...

"നീ അവനെ നോക്കി കണ്ണുരുട്ടൊന്നും വേണ്ട...കിച്ചു ഒന്നും അല്ല എന്നോട് പറഞ്ഞത്... ഞാൻ ഇന്നലെ മാർക്കറ്റ് വരെ പോയപ്പോ കണ്ടതാ... നീ ഏതോ ഒരുത്തന്നെ നടുറോഡിൽ ഇട്ട് ഇടിക്കുന്നത്..."ഭവാനിയമ്മ സഖാവിനെ കണ്ണുരുട്ടി നോക്കി കൊണ്ട് പറഞ്ഞു... "അത്... ഭവാനിയ..." "നീ ഓരോ മുടന്തൻ ന്യായങ്ങൾ ഒന്നും പറയണ്ട... അച്ഛനെ പോലെത്തന്നെയാ മോനും... പറഞ്ഞാൽ അനുസരിക്കില്ല...ഞാൻ ആരോടെന്ന് വെച്ചിട്ടാ ന്റെ ഈശ്വരാ ഈ പറയുന്നേ..." "ഭവാനി കൊച്ചേ.. അത് അവൻ ചുമ്മാ ചൊറിയാൻ വന്നപ്പോ... അടങ്ങിയിരിക്കാൻ പറ്റിയില്ല ...." "അത് തന്നെയാ ഞാൻ പറഞ്ഞത്... മതി നിന്റെ രാഷ്ട്രീയവും ക്യാമ്പസുമൊക്കെ... ഇതിനൊക്കെ നിന്നിട്ടല്ലേ കണ്ട വഴക്കിനൊക്കെ പോവുന്നത്..." "ഭവാനി കൊച്ചേ... ഇതൊന്നും എനിക്ക് അത്ര പെട്ടെന്നൊന്നും ഇട്ടെറിഞ്ഞു പോരാൻ കഴിയില്ല..." "അറിയാടാ കണ്ണാ... പക്ഷേ... അമ്മക്ക് നീയും ശിവയൊക്കെ തന്നേയുള്ളു...അമ്മക്ക് നിങ്ങളെക്കൊ നല്ല നിലക്ക് ജീവിച്ചു പോവുന്നത് കാണണം... അതിന് ഇതൊക്കെ ഒഴിവാക്കിയേ മതിയാവൂ..." "ഋഷി... ഭവാനിയമ്മ പറയുന്നതിലും കാര്യമുണ്ട്..

." സൂരജ് "എടാ നീയും...!!" "നീ ഈ കണ്ട വഴക്കിന്നും വക്കാണത്തിനുമൊക്കെ പോവുപ്പോ ശെരിക്കും എനിക്കും പേടിയാടാ..." "ഭവാനി കൊച്ച് പറഞ്ഞ പോലെ ഞാൻ അനുസരിക്കാം... പക്ഷേ ഇതെന്റെ ഫൈനൽ ഇയർ ആണ്... ഇത് കൂടെ കഴിഞ്ഞിട്ട് ഭവാനി കൊച്ച് പറയുന്നതെന്തും ഞാൻ അനുസരിക്കാം..." സഖാവ് അതും പറഞ്ഞ് അകത്തേക്ക് പോയി...  സഖാവും സൂരജ്ഉം കൂടെ ആളൊഴിഞ്ഞ കവലയിലെ ആൽതറയിൽ ഇരിക്കാണ്...സമയം രാത്രി ആയിട്ടുണ്ട്... "എടാ... ഞാൻ രാവിലെ ഭവാനിയമ്മേടെ മുമ്പിൽ വെച്ച് അങ്ങനെ പറഞ്ഞപ്പോൾ വിശമായോ...??" സൂരജ് സഖാവിനോടായി ചോദിച്ചു.. "എന്തിനെടാ... " "അത്... ഋഷി ഭവാനിയമ്മ പറഞ്ഞത്തിലും കാര്യമില്ലേ...? ആ പാവത്തിന് നീയും ശിവയും മാത്രേള്ളൂ... സ്വന്തം വീട്ടുകാർ ഇല്ല... ഭർത്താവിന്റെ വീട്ടുകാരില്ല... ആകെ സ്വന്തോന്ന് പറയാൻ നീയും ശിവയും മാത്രം... അപ്പോ നീയിങ്ങനെയൊക്കെ നടന്നാൽ ആ ഉള്ളിലെ ആധി ഒന്നു ആലോചിച്ചാൽ മനസ്സിലാവും..." "ഹ്മ്മ്..." സഖാവ് ഒന്നു മൂളുക മാത്രം ചെയ്തു...പിന്നെ ഏറെ നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല... സഖാവ് ഏറെ ചിന്തയിൽ ആയിരുന്നു...

"ഋഷി...." ദീർഘ നേരത്തെ മൗനത്തെ കീറി മുറിച്ച് സൂരജ് തന്നെ സംസാരത്തിന് തുടക്കമിട്ടു.... "പറഡാ... കിച്ചു.." " നന്ദൂന്റെ കാര്യം ഇനിയും വൈകിപ്പിച്ച് കൂടാ... എത്രയും പെട്ടെന്ന് നിന്റെ ഇഷ്ട്ടം നീ നന്ദൂനോട്‌ പറ...അല്ലെങ്കിൽ പിന്നെ അത് ദേഷ്യം ചെയ്യും... " "ഞാനും അതൊക്കെ തന്നെയാ ആലോചിച്ചേ... " "നമ്മുടെ ക്ലാസ്സ്‌ കഴിയാൻ ചുരുങ്ങിയ മാസങ്ങളെയൊള്ളൂ...നന്ദൂന്റെ ഫാമിലി ബെഗ്രൗണ്ടും ഇപ്പോഴത്തെ അവിടത്തെ പ്രശ്നങ്ങൾ എല്ലാം നിനക്കറിഞ്ഞൂടെ... എല്ലാം ദർശൻ നമ്മളോട് വ്യക്തമായി പറഞ്ഞതല്ലേ... ഇനിയും വൈകിപ്പിക്കാതെ നന്ദൂനോട്‌ നീ ഉള്ള് തുറന്ന് സംസാരിക്കണം...." "ഹ്മ്മ്.. സംസാരിക്കണം...ഉള്ളിലടങ്ങിയ പ്രണയം ഇനിയും നന്ദൂനോട്‌ പറയാതിരിക്കാൻ ആവില്ല..." ഒരു ദീർഘ ശ്വാസമെടുത്ത് സഖാവ് പറഞ്ഞു... "ഹ്മ്മ്..." "നന്ദു എന്റെ ഉള്ളിലെ ഇഷ്ട്ടം അംഗീകരിച്ചാൽ എത്രയും വേഗം തറവാട്ടിൽ നിന്ന് നന്ദൂനെ കൊണ്ട് വരും..." "അത് നല്ലതാ... ഭവാനിയമ്മക്ക് ഒരു കൂട്ടുമായി... നന്ദൂന് അതൊരു ആശ്വാസവുമാവും..." സൂരജിന്റെ ഫോൺ റിങ് ചെയ്തതും അവനത്തെടുത്തു...

"ആഹ്... ആഹ് അമ്മേ കവലയിലുണ്ട്... ആഹ് ഇപ്പോ വരാം... ഹ്മ്മ് ശെരിന്നാ..." "ആഹ്.. എടാ ഋഷി അമ്മയാ വിളിച്ചേ...സമയം ഒരുപാടായില്ലേ... വീട്ടിലേക്ക് ചെല്ലാൻ... എന്നാ നീയും ചെല്ല് ഭവാനിയമ്മ കാത്തിരിക്കുന്നുണ്ടാവും..."  സഖാവ് വന്ന് കോളിങ്ങ് ബെൽ അടിച്ചതും ഭവാനിയമ്മ വാതിൽ തുറന്ന് കൊടുത്തു...ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോവാൻ നിന്ന സഖാവിനെ ഭവാനിയമ്മ പിന്നിൽ നിന്ന് വിളിച്ചു.... "കണ്ണാ... ഞാൻ രാവിലെ പറഞ്ഞത് ആലോചിച്ചു നടക്കാണോ നീയിപ്പോഴും... അത് അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞതല്ലേ... ഇനി...ആ... പേരും പറ..ഞ്ഞു അമ്മ....യോട്....മിണ്ടാതെ നിൽക്ക. .ല്ലെടാ..." ഭവാനിയമ്മയുടെ വാക്കുകൾ ഇടറുണ്ടായിരുന്നു...!! കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കാൻ ആവുവോളം ശ്രമിക്കുന്നുണ്ടായിരുന്നു...!! അത് കേട്ടതും സഖാവ് ഭവാനിയമ്മയുടെ അടുത്തേക്ക് പോയി.... "എന്റെ ഭവാനി കൊച്ചേ... എന്തിനാ ഇങ്ങനെ കരയുന്നെ... എനിക്ക് വിഷമമുണ്ടെന്ന് ആരാ പറഞ്ഞെ...!! ഹോ.. ഇനി മിണ്ടിയില്ലാ എന്ന് പരാതി വേണ്ടാ...വാ.. നമ്മുക്ക് നേരം പുലരുവോളം സംസാരിച്ചിരിക്കാം... എന്താ പോരെ.."

ഭവാനിയമ്മയുടെ താടി തുമ്പിൽ പിടിച്ചോണ്ട് സഖാവ് ഒരു തമാശ രൂപേണെ ചോദിച്ചതും ഭവാനിയമ്മ ഒന്ന് പോടാ ചെറുക്കാ കളിയാകാതെന്നും പറഞ്ഞോണ്ട് സഖാവിനെ സ്നേഹത്തോടെ ഒന്ന് പൊതിരെ തല്ലി... "ഭവാനി കൊച്ച് കഴിച്ചോ.." "പിന്നല്ലാതെ... നിന്നെ കാത്ത് നിൽക്കാണെന് വിചാരിച്ചോ..." "ഇത് നല്ല കൂത്ത്...ഞാൻ വിചാരിച്ചു ഭവാനി കൊച്ച് സങ്കടത്തിൽ ഒന്നും കഴിച്ച് കാണില്ലെന്ന്... " സഖാവ് താടക്കും കൈ കൊടുത്തോണ്ട് പറഞ്ഞതും ഭവാനിയമ്മക്ക് ചിരി വന്നു... "ഹ്മ്മ്...ചെറുക്കന്റെ മനസിലിരുപ്പ് കൊള്ളാം... നീ മിണ്ടാതേം കഴിക്കാതേം നടന്നാൽ എനിക്കെന്നാ... അങ്ങനെ വല്ലോരും കാത്തിരിക്കണമെങ്കിൽ നീ താലിയും ചാർത്തി ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ട് വാ... അപ്പോ ഈ പറഞ്ഞ കാത്തിരിപ്പ് ഒക്കെ ഉണ്ടാവും..." ഭവാനിയമ്മ ഒരു ചിരിയോടെ പറഞ്ഞ് സഖാവ് ഭക്ഷണം വിളമ്പൻ തുടങ്ങി... "ആഹ്.. അതിന് ഇപ്പോ അധികം കാത്തിരിക്കേണ്ടി വരില്ല..." സഖാവ് മെല്ലെ ഒരു ആത്മ കണക്കെ പറഞ്ഞു... "ഹ്മ്മ്... ഞാൻ കേൾക്കില്ലെന്നൊന്നും വിചാരിക്കണ്ട..." ഭവാനിയമ്മയും മേലോട്ടും നോക്കി ആരോടെനില്ലാതെ പറഞ്ഞു... 

"ശരൺ പറ... എന്താ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ..." നന്ദു ശരണിനെ നോക്കി കൊണ്ട് ചോദിച്ചു... "അത് നന്ദു... അതിപ്പോ എങ്ങനെ... ഞാൻ... ഇപ്പോ പറയാനാ..." ശരണിന്റെ വിക്കി വിക്കിയുള്ള സംസാരം കേട്ടതും നന്ദു നെറ്റി ചുളിച്ചു... "എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ... ശരണിന് എന്ത് വേണെകിലും എന്നോട് പറഞ്ഞൂടെ... ശരൺ പറ..." "അത് നന്ദു... നന്ദൂന് ഈ പ്രേമത്തെ കുറിച്ചൊക്കെയുള്ള അഭിപ്രായമെന്താ..." അത് കേട്ടതും നന്ദു പൊട്ടി ചിരിക്കാൻ തുടങ്ങി... "ശ.. ശരൺ എന്താ ചോദിച്ചേ.. പ്രേമമോ... ഹ്മ്മ്... ചുമ്മാതല്ല ശരൺ ഇങ്ങനെ വിക്കിയൊക്കെ സംസാരിക്കുന്നെ... ആഹ് എന്നോട് പറ ശരണിന് ഇഷ്ട്ടം തോന്നിയ ആ പെൺകുട്ടി ആരാണെന്നു..." ചിരി നിർത്താതെ നന്ദു ചോദിച്ചു.. "ഹേ.. ന്ത്... ആഹ്... ഇഷ്ട്ടം തോന്നിയ പെൺകുട്ടിയോ... അത്.." "പറ ശരൺ... എനിക്ക് കൂടെ കാണിച്ച് താ ആളെ..." നന്ദു കൗതുകത്തോടെ ചോദിച്ചു... പക്ഷേ അപ്പോഴും ശരണിന്റെ ഉള്ളിൽ ആ ചോദ്മുഴർന്നു...!! അപ്പോ തനിക്ക് നന്ദൂനെ ഇഷ്ട്ടമുള്ള കാര്യം അവൾക്കറിഞ്ഞൂടെ...??

അല്ലെങ്കിൽ ഒന്നും അറിയാത്ത പോൽ നടിക്കുകയാണോ...?? ഇല്ലാ നന്ദു ഒരിക്കലും അങ്ങനെ ചെയ്യില്ല... എനിക്കറിയാം നന്ദൂനെ...!! ഇനി ശെരിക്കും എനിക്കാ ഹൃദയത്തിൽ സ്ഥാനമില്ലേ...?? അങ്ങനെ ആണെങ്കിൽ ഞാൻ ഇപ്പോ ഇഷ്ട്ടമുള്ള കാര്യം നന്ദൂനോട്‌ തുറന്ന് പറയുപ്പോൾ ഉള്ള ഫ്രണ്ട്ഷിപ്പ് കൂടെ പോവുമോ...?? ഒരായിരം ചോദ്യങ്ങൾ അവന്റെ ഉള്ളിലൂടെ കടന്നു പോയി... "ശരൺ എന്താ ആലോചിക്കുന്നെ..." നന്ദു അവനെ കുലുക്കി കൊണ്ട് വിളിച്ചു... "ഏയ്‌ ഒന്നുല്യാ..." "ആഹ് എന്നാ പറ.. ആരാ ആള്..." "ങേ...ന്ത്... ആള്..." "അപ്പോ നേരത്തെ പറഞ്ഞ ആ ഇഷ്ട്ടം തോന്നിയ ആള്..." "ഓഹ്... അത് അത് ഞാൻ ചുമ്മാ പറഞ്ഞതാ..." "ഹ്മ്മ്... ചുമ്മാതോ... നീ എന്നെ പറ്റിക്കാനൊന്നും നോക്കണ്ട... സത്യം പറ.." "ഓഹ്.. ഒരു മണ്ടി... ഞാൻ ചുമ്മാ പറഞ്ഞതാഡി..." പറയാൻ വന്ന കാര്യം മറച്ചു വെച്ച് കൊണ്ട് ശരൺ ഒരു തമാശ കണക്കെ പറഞ്ഞു... "അപ്പോ പിന്നെ ഈ പ്രേമത്തെ കുറിച്ച് ചോദിച്ചതോ..." "അത്... ആഹ് പ്രേമത്തെ കുറിച്ച് ചോദിക്കുന്നത് ഇത്ര വലിയ തെറ്റാണോ... ആണോ..."

നന്ദൂനെ നോക്കി കൊണ്ട് അവൻ ചോദിച്ചു... "ച്ചിം.. അല്ല.." നന്ദു ഷോൾഡർ പൊക്കി കൊണ്ട് അല്ലെന്ന് പറഞ്ഞു.. "ആഹ് അപ്പോ പിന്നെ ഞാൻ ചോദിച്ചു...പ്രേമിക്കണമെനൊക്കെ ഉണ്ട്..." നന്ദൂനെ നോക്കി ഒരു സൈറ്റ് അടിച്ചോണ്ട് ശരൺ അതും പറഞ്ഞോണ്ട് അവിടെന്ന് എണീറ്റ് പോയി... നന്ദു ആണെങ്കിൽ ഇവനിതെന്ത് പറ്റി എന്ന മട്ടിൽ അവൻ പോയ വഴിയെ ആലോചിച്ചു നിന്നു."ഋഷി നീയിത് എങ്ങോട്ടാ..." സംസാരിച്ചിരിക്കുന്നതിനിടയിൽ സഖാവ് എണീറ്റ് പോയതും സൂരജ് പിന്നിൽ നിന്നും വിളിച്ചു കൂവി... സഖാവ് അതിന് മറുപടിയായി ഇപ്പോ വരാമെന്നും പറഞ്ഞു ലൈബ്രറിയിലേക്ക് പോയി... നന്ദു ലൈബ്രറിയിലേക്ക് പോവുന്നത് സഖാവ് കണ്ടിരുന്നു... "ആഹ്.. ഋഷി നിന്നെയിപ്പോ ഈ വഴിക്ക് കാണാറില്ലല്ലോ..." ലൈബ്രറിയിലേക്ക് കയറിയ ഉടനെ അവിടെത്തെ ചാർജ് ഉള്ള മാഷ് സഖാവിനോട് ചോദിച്ചു... "സമയം കിട്ടേണ്ട മാഷേ..." "അതും ശെരിയാ... എന്നാ നിന്റെ ജോലി നടക്കട്ടെ..." സഖാവിന്റെ തോളിൽ തട്ടി മാഷ് ബുക്ക്‌ കളക്ഷൻ ചെയ്യാൻ തുടങ്ങി... സഖാവ് നന്ദൂനെ തിരയാൻ തുടങ്ങി... പതിവ് പോലെ ലൈബ്രറിയിൽ എപ്പോഴും ശാന്തമായ അന്തരീക്ഷമാണ്...കുറച്ച് പേര് അങ്ങിങ്ങായി ബുക്ക്സുകൾ നോക്കാണ് മറ്റു ചിലർ കുറച്ച് അപ്പുറത്തായി ഇരുന്നു വായിക്കുന്നുണ്ട്...

സഖാവ് എല്ലാവരിലേക്കും നോട്ടം തെറ്റിച്ചു... അപ്പോയാണ് സഖാവ് നന്ദൂനെ കണ്ടത്... ഏറ്റവും അറ്റത്തുള്ള ഇരിപ്പിടത്തിൽ ജനവാതിലിനടുത്ത് ഇരുന്ന് പുസ്തകം വായിക്കുന്ന നന്ദൂനെ...!! പുറമെ നിന്ന് വരുന്ന ഒരിളം തെന്നൽ കാറ്റ് അവളെ മുടിയെ തലോടി പോവുന്നുണ്ട്... അവ ഒതുക്കി പിന്നിലേക്കാക്കാൻ നന്ദു ശ്രമിക്കുനുണ്ട്... പക്ഷേ പിന്നെയും വാശിയോട് ഉള്ളിലേക്ക് വരുന്ന ആ ഇളം തെന്നൽ വീണ്ടും അവയെ തട്ടി തലോടുന്നുണ്ട്... നന്ദു കുറുമ്പോടെ അവയെ പിന്നിലേക്കാൻ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്... ഇതൊക്കെ കാണുപ്പോൾ സഖാവിന് അവളോട് ഒരു കുട്ടിത്തം തോന്നാതിരുന്നില്ല.... സഖാവ് നന്ദൂന്റെ ഓപ്പോസിറ്റ് പോയി ഇരുന്ന് ഒന്ന് തൊണ്ടയനക്കി.... "സഖാവോ...!" വായിച്ച് കൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച് കൊണ്ട് നന്ദു ചോദിച്ചു... തന്നെ മാത്രം കാണുപ്പോയുള്ള ആ കണ്ണിലെ തിളക്കം സഖാവ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... "ആഹ്... അല്ല എന്താ വായിക്കുന്നെ..." അതിന് മറുപടിയായി നന്ദു കൈയ്യിലുള്ള പുസ്തകത്തിന്റെ പുറം ചട്ട കാണിച്ചു കൊടുത്തു... "...................."

സഖാവ് അത് വായിച്ചെടുത്തു... "ഇത് ഇപ്പോഴാണോ വായിക്കുന്നെ...??" "അല്ല... കുറേ മുമ്പ് വായിച്ചതാ.. എല്ലാം മറന്നു പോയി..." "ഹ്മ്മ് നല്ല ആളാ... വായിച്ച ഓരോ പുസ്തകവും ഓരോ വരികളും മറക്കരുത്... അവ ഹൃദയത്തോട് ചേർത്ത് വെക്കണം..." "അല്ല സഖാവ് വായിക്കാറുണ്ടോ..??" നന്ദു കണ്ണും വിടർത്തി കൊണ്ട് ചോദിച്ചു... "ഹ്മ്മ്... എപ്പോയുമില്ലാ.. ഇടക്കൊക്കെ മനസ്സ് ശാന്തമാവാൻ വായിക്കാറുണ്ട്..." "സഖാവിന് ഇഷ്ട്ടപെട്ട പുസ്തകമേതാ..." "അത്രയേറെ ഇഷ്ട്ടം തോന്നിയ ചില പുസ്തകങ്ങൾ ഉണ്ട്...!!" "ചില പുസ്തകങ്ങളോ...?? അപ്പോ ഒരുപാട് പുസ്തകങ്ങൾ പ്രിയപ്പെട്ടതാവുമല്ലോ..." "ഹ്മ്മ്... വായിച്ചതൊക്കെയും പ്രിയപെട്ടവയാണ്..." "ആഹാ അങ്ങനെ... നിക്ക് പിന്നെ വായിച്ചു കഴിഞ്ഞാൽ പിന്നെ മറക്കും... അതാ പിന്നേം ഒന്നൂടെ വായിക്കുന്നെ..." "ഇനി മറക്കരുത്..." സഖാവ് അതും പറഞ്ഞോണ്ട് നന്ദൂന്റെ തലക്ക് ഒരുപാട് കൊട്ട് കൊടുത്തു... ദിവസങ്ങൾ കടന്ന് പോയി... പതിവ് പോലെ ഒരു പ്രഭാതം... കൗസല്യാ സുപ്രജാരാമാ പൂർവാ സന്ധ്യാ പ്രവർത്തതേ...ഉത്തിഷ്ട്ടാ നരശാർദൂലാ.. കർത്തവ്യം ദൈവമാഹനിത്വം...!! അമ്പലത്തിലെ പതിവ് പാട്ട് കേട്ട് കൊണ്ട് നന്ദു അമ്മമ്മയുടെ മുറിയിലേക്ക് കയറി... "അമ്മമ്മേ...!!" ലൈറ്റ് ഓൺ ചെയ്ത്ത് കൊണ്ട് നന്ദു അമ്മമ്മയുടെ അടുത്ത് പോയി ഇരുന്നു...

"ആഹ് കുഞ്ഞേ നീ എണീറ്റോ... ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ..കുറച്ച് നേരം കൂടെ കിടക്കതായിരുന്നില്ലേ..." "കിടന്നിട്ട് ഉറക്കം വരണ്ടേ... " "അതെന്താടി പെണ്ണെ ഉറക്കം വരാതെ...??" "അമ്മമ്മേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..." കുറച്ച് മടിയോടെ നന്ദു ചോദിച്ചു... "അത് ശെരി അപ്പോ അമ്മമ്മേടെ കുഞ്ഞ് എന്തോ അറിയാൻ വേണ്ടിയുള്ള വരവാണലോ... എന്തായാലും നീ ചോദിക്ക് കുഞ്ഞേ.." "അത് ഇപ്പോ എങ്ങനെ പറയും... അമ്മമ്മേ.. അത് " "നീ പറയുന്നുണ്ടെങ്കിൽ പറ പെണ്ണെ.." "അമ്മമ്മേ നിക്ക് ഒരാളെ ഇഷ്ട്ടാ..." "എന്റെ ഭഗവതി ഈ പെണ്ണ്.... ഒരു അടി വെച്ച് തന്നാലുണ്ടല്ലോ...ആരോട് എന്ത് പറയണമെന്ന് നിശ്ചല്ല്യാ..." "അയ്യോ...അമ്മമ്മേ കുഴപ്പായോ..." ചുണ്ട് ചുളുക്കി കൊണ്ട് നന്ദു ചോദിച്ചു...അത് കണ്ടതും അമ്മമ്മക്ക് ചിരി വന്നു.... "പിന്നെ കുഴപ്പാവാതെ...?" "അപ്പോ പിന്നെ ഞാൻ ഇതൊക്കെ ആരോട് പറയാനാ..." "നിനക്ക് ഇഷ്ട്ടം തോന്നിയ ആളോട് പറയണം..." "ഹിയ്യോ അത് പറ്റില്ല..." "ഹ്മ്മ്... അതെന്താ...??" "അത്... അത് പിന്നെ... ഏയ്‌ അതൊന്നും പറ്റത്തില്ല... " "ഒരു മണ്ടി പെണ്ണ്... ഇഷ്ട്ടം തോന്നിയ ആളോട് പറയാതെ പിന്നെ...??" "ഇഷ്ടം തോന്നിയ ആളോട് അങ്ങനെ ഒന്നും പറയാൻ പറ്റത്തില്ല... വേഗം ദേഷ്യപെടും..." "അതാരാ ഇപ്പോ ഇത്രക്ക് ദേഷ്യപെടുന്ന ആള്..."

ഉള്ളിലെ ചിരി അടക്കി പിടിച്ചോണ്ട് അമ്മമ്മ ചോദിച്ചു... "അതൊന്നും അമ്മമ്മ അറിയണ്ട...ഞാൻ പോവാ..." നന്ദു ചുണ്ടും കൂർപ്പിച്ച് മുറിവിട്ട് പോവാൻ വേണ്ടി നിന്നു... "അമ്മമ്മ നോക്കിക്കോ... ഇന്ന് ഞാൻ ആ ആളോട് ന്റെ ഇഷ്ട്ടം തുറന്ന് പറയും...." നന്ദു അതും പറഞ്ഞോണ്ട് റൂമിലേക്ക് പോയി... നന്ദു ആലോചിക്കുവായിരുന്നു സഖാവിനെ കുറിച്ച്...!! ആദ്യമൊക്കെ സഖാവിനെ പേടിയായിരുന്നു പിന്നെ അത് ഒരു ആരാധനയായി... പിന്നെ അങ്ങോട്ട് അതൊരു സൗഹൃദമായി... പക്ഷേ ഇപ്പോ അത് എന്റെ ഉള്ളിൽ പ്രണയമെന്ന് പേരിട്ടു വിളിക്കാവുന്ന ഒരു തരം ഇഷ്ട്ടമായി... അറിയില്ല സഖാവിനോട് ഇത് പറയുപ്പോയുള്ള തിരിച്ചുള്ള മറുപടി എന്തായിരിക്കുമെന്.... ഒരു പക്ഷേ തിരിച്ച് അങ്ങനെ ഒന്നും ഇല്ലെന്ന് പറഞ്ഞാലോ...?? നന്ദു ആലോചിക്കുനതോട്ടൊപ്പം മുഖവും വാടി.... ഇല്ലാ സഖാവിന് എന്നെ ഒത്തിരി ഇഷ്ട്ടാ...❣️ എന്നെ ഒത്തിരി സഹായിക്കാറുണ്ട്.... പക്ഷേ എല്ലാവരെയും സഖാവ് സഹായിക്കാറില്ലേ...?? പിന്നെയും നന്ദൂന്റെ മുഖം വാടി.... ഇല്ലാ... ഞാൻ ആവിശ്യമില്ലാതെ ഓരോന്ന് ആലോചിക്കാണ്...

എല്ലാം നല്ലതിനാ.... നന്ദു സ്വയം ഓരോന്ന് പറഞ്ഞു സമാധാനിച്ച് ഇരുന്നു... "അല്ല... ഇതെങ്ങോട്ടാ ഒരുങ്ങി..." നന്ദു ഷാൾ എല്ലാം ഇട്ട് കണ്ണാടിയിൽ നോക്കി ഒന്നൂടെ എല്ലാം ഒക്കെയാണെന് നോക്കി തിരിഞ്ഞ് നിന്നതും പിന്നിൽ നിന്നും നിമ്മി ചോദിച്ചു... "അമ്പലത്തിലേക്കാ നീ വരുന്നോ...??" "എന്റെ പൊന്നോ.. ഞാൻ ഇല്ല... ഈ വെളുപ്പാൻ കാലത്ത് അവിടെ വരെ നടക്കണ്ടേ... എന്നെ വിട്ടേക്ക്..." നിമ്മി കൈ കൂപ്പി കൊണ്ട് പറഞ്ഞതും നന്ദു ഒന്നു തലയാട്ടി ചിരിച്ചു... "എന്നാ ഞാൻ പോയി വരാം..." "അല്ല ഇന്ന് എന്താ വിശേഷിച്ച്....ഇന്നത്തെ ദിവസതിന് എന്തെങ്കിലും പ്രേതെകത ഉണ്ടോ.." "ആഹ് ഒരു കുഞ്ഞു പ്രതേകതയുണ്ട്... പോയി വന്നിട്ട് പറയാം..." നന്ദു ഒരു ചിരിയാലേ പറഞ്ഞു... .. ക്ഷേത്രത്തിൽ പ്രവേശിച്ച് നടയിൽ പോയി പ്രാർത്ഥിക്കാണ് നന്ദു... ന്റെ ഈശ്വരാ... എനിക്ക് അറിയത്തില്ല ഏതാണ് ശെരിയെന്നും ഏതാ തെറ്റെന്നും... സഖാവിനെ നിക്കിഷ്ട്ടാണെന് നിനക്കറിഞ്ഞൂടെ... അത് പോലെ തിരിച്ചും സഖാവിന് ന്നെ ഇഷ്ട്ടാണോ...ഇഷ്ട്ടാവാണോ എന്ന് മാത്രമാണ് ഇപ്പോ മനസ്സിൽ... നന്ദു കണ്ണടച്ച് പ്രാർത്ഥിച്ചതും തൊട്ടടുത്ത് ആരോ സമീപനം നന്ദൂനെ വല്ലാതെ സന്തോഷിപ്പിച്ചു.... കഴുത്തിൽ ആരുടെയോ കര സ്പർശം അനുഭവപെട്ടതും നന്ദു കണ്ണ് തുറന്ന് തന്റെ മാറിടത്തേക്ക് നോക്കി.... കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നോക്കി നന്ദു ഒരു നിമിഷം സ്തംഭിച്ചു നിന്നു...........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story