ഒരിളം തെന്നലായ്: ഭാഗം 29

orilam thennalay

എഴുത്തുകാരി: SAFNU

വിറക്കുന്ന കൈകളോടെ നന്ദു ആ താലിയിൽ ഒന്നു തൊട്ടു... ശേഷം തന്റെ തൊട്ടടുത്ത് നിൽക്കുന്ന ആളിലേക്ക് മിഴികൾ പായിച്ചു... തൊട്ടടുത്ത് നിൽക്കുന്ന സഖാവിനെ കണ്ടതും ഞെട്ടലോടെ നന്ദു ഒരടി പിന്നിലേക്ക് വേച്ചു... സന്തോഷമാണോ സങ്കടമാണോ ആ കണ്ണിലെന്ന് സഖാവിന് മനസ്സിലാവുന്നില്ലായിരുന്നു... എങ്കിൽ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ സഖാവിനോട് എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു... നിറഞ്ഞു വന്ന കരിമഷി മിഴിയാലേ ഉള്ള ആ നോട്ടം താങ്ങാൻ സഖാവിന് ആവില്ലായിരുന്നു... സഖാവ് നന്ദൂന്റെ അടുത്തേക്ക് വരാൻ വേണ്ടി നിന്നതും നന്ദു പിന്നെയും രണ്ടടി പിന്നിലേക്ക് വെച്ചു... "നന്ദു... ഞാൻ പറയുന്നത് ഒന്ന് ..." ബാക്കി പറയാൻ പോലും സമ്മതിക്കാതെ നന്ദു അവിടെന്ന് കരഞ്ഞ് ഓടി മറഞ്ഞിരുന്നു.സഖാവിൽ നിന്നും ഓടി മറയുപ്പോൾ നന്ദൂന്റെ മനസ്സ് കലങ്ങി മറയുകയായിരുന്നു... ഇതാണോ ഞാൻ ചോദിച്ചത്തിനുള്ള ഉത്തരം..!! എന്റെ ഉള്ളിൽ സഖാവിനോടുള്ള പ്രണയം പോലെ സഖാവിലും ഉണ്ടായിരുന്നോ പ്രണയം..!! പക്ഷേ ഞാൻ ഇക്കാര്യം ഒന്നും സഖാവിനോട് ഒരു നോട്ടം കൊണ്ട് പോലും അറിയിച്ചിട്ടില്ല.... പക്ഷേ എന്റെ ഉള്ളിൽ സഖാവിനോട് പ്രണയമുണ്ടെകിൽ ഞാൻ എന്തിന് ഇപ്പോൾ സഖാവിനെ അവഗണിച്ച് വന്നു...??

ഉള്ളം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അലഞ്ഞു.... തറവാട്ടിന്റെ മുമ്പിൽ എത്തിയതും നന്ദു അവിടെ തന്നെ നിന്നു... തറവാട്ടിൽ ഇക്കാര്യം അറിഞ്ഞാൽ എന്തായിരിക്കും അവരുടെ പ്രതികരണം...?? ഒരിക്കലും ഞാൻ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു...കണ്ണ് ഇപ്പോഴും നിറഞ്ഞഴുകുന്നുണ്ട്... എന്തിനാണെന്ന് പോലും അറിയാതെ...!! അകത്ത് നിന്ന് ആരുടെയോ ശബ്ദം കേട്ടതും നന്ദു നിറഞ്ഞു വന്ന കണ്ണ് എല്ലാം തുടച്ച് അകത്തേക്ക് കയറാൻ വേണ്ടി നിന്നതും പെട്ടെന്ന് കഴുത്തിൽ കിടക്കുന്ന താലി ചരടിലേക്ക് നോട്ടം വീണത്.. പെട്ടെന്ന് അത് ഉള്ളിലേക്ക് ഇട്ട് നന്ദു അകത്തേക്ക് കടന്നു... ആർക്കും മുഖം കൊടുക്കാതെ നന്ദു മുറിയിലേക്ക് പോയി... "ഹലോ...!! ഇതെന്താ നേരത്തെ വന്നോ.." മുറിയിലേക്ക് തള്ളി കയറി കൊണ്ട് നിമ്മി ചോദിച്ചു.... "ങേ.... ആഹ്.. വന്നു..." "ഹ്മ്മ്... പോവുപ്പോ നല്ല സന്തോഷത്തിൽ ആയിരുന്നല്ലോ.. ഹ്മ്മ് ഇപ്പോ ന്ത് പറ്റി..." നിമ്മി നന്ദൂനെ നോക്കി കൊണ്ട് പറഞ്ഞതും നന്ദു വേഗം മുഖം വെട്ടിച്ചു... "ഏയ്‌... ഒന്നൂല്ല്യാ നിമ്മി... ഒരു ചെറിയ തലവേദന...കിടന്നാൽ ശെരിയാവും..."

നന്ദു നിമ്മിയെ നോക്കാതെ പറഞ്ഞു... "ഹ്മ്മ്... എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ..." നിമ്മിയുടെ അടിമുടിയുള്ള നോട്ടം കണ്ടതും നന്ദുന്റെ ഉള്ളൊന്ന് കാളി... "നിമ്മി... ന്താ പറ... യുന്നെ.." "അല്ല... നീ എന്താ ഒരുമാതിരി വിക്കിയൊക്കെ സംസാരിക്കുന്നു... എന്തെങ്കിലും പ്രശ്നമുണ്ടോ...??" "ന്ത്... ന്ത് പ്രശ്നം ഒന്നൂല്ല്യാ... " "ഹ്മ്മ്... വരട്ടെ ഞാൻ കണ്ട് പിടിച്ചോളാം..." ഒന്നമർത്തി മൂളി നിമ്മി മുറി വിട്ട് വെളിയിലേക്കിറങ്ങി.... ഈശ്വരാ.. നിമ്മി എന്താ അർത്ഥം വെച്ച് സംസാരിക്കുന്നെ...!! നിമ്മി എന്തെങ്കിലും കണ്ട് പിടിക്കുന്നതിന് മുമ്പ് എല്ലാം അവളോട് തുറന്നു പറയണം... "കിച്ചു...എന്തൊക്കെയാ ഈ പറയുന്നേ... നന്ദു..." "ആരു... ഋഷിയുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയാണെങ്കിൽ ഋഷി ചെയ്തത് ഒരു നല്ല കാര്യമായിട്ടേ എനിക്ക് തോന്നുന്നോള്ളൂ..." സൂരജ് "പക്ഷേ നന്ദൂന്റെ അനുവാദം ഇല്ലാതെ അവളെ കഴുത്തിൽ താലി ചാർത്തി എന്നൊക്കെ പറയുപ്പോൾ അതൊരു നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല.... എത്രയൊക്കെ പറഞ്ഞാലും അതൊന്നും ഒരു പെണ്ണിനും താങ്ങാൻ കഴിയില്ല..."

"അപ്പോ ആരു നീ പറയുന്നത് ഋഷി അവന്റെ നന്ദൂനെ മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കണമായിരുന്നു എന്നാണോ...??" സൂരജ് ദേഷ്യത്തിൽ ചോദിച്ചു... "കിച്ചു ഞാൻ അങ്ങനെ ഒന്നും ഉദേശിച്ച് പറഞ്ഞതല്ല... നന്ദു അവിടെന്ന് പോയ അവസ്ഥ കൂടെ കേട്ടപ്പോൾ പറഞ്ഞു പോയതാ... ഇപ്പോ ഞാൻ എന്താ വേണ്ടത്..." "നീ നീലിമക്ക് വിളിക്ക്...എന്നിട്ട് നന്ദൂന് ഫോൺ കൊടുക്കാൻ പറ...." "ഹ്മ്മ് ... ശെരി കിച്ചു... അല്ല സഖാവ്...??" "ഋഷി പുറത്തു നിൽപ്പുണ്ട്.. നീ കാൾ ചെയ്ത് ഫോൺ താ..." ........ "മോള് കിടന്നോ..." കിടക്കാൻ വേണ്ടി നിൽക്കുപ്പോഴാണ് വല്യച്ഛൻ അകത്തേക്ക് വന്നത്... "ഇല്ല... അല്ല വല്യച്ഛൻ എന്താ ഈ നേരത്ത് എന്തെങ്കിലും പറയാനുണ്ടോ..." "ഹ്മ്മ്... കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. മോള് ഇവിടെ ഇരിക്ക്..." വല്യച്ഛൻ ഇരിക്കാൻ വേണ്ടി പറഞ്ഞതും നന്ദു അനുസരണയോടെ തലയാട്ടി അവിടെ ഇരുന്നു... "എന്താ വല്യച്ഛാ..." "മോളെ...ഈ തറവാട്ടിലെ ആദ്യത്തെ പേരകുട്ടികളുടെ വിവാഹം ഗംഭീരമാകണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം... നിശ്ചയം വരെ എത്തി നിന്നിട്ട് അത് മുടങ്ങി...

തറവാട്ടിലെ എല്ലാവരെയും ഒരുപോലെ സങ്കടപെടുത്തിയ കാര്യമാണ് അത്...." വല്യച്ഛന്റെ വാക്കുകൾ കേട്ടതും നന്ദുന് അസ്വാസ്ഥത തോന്നാൻ തുടങ്ങി.. "വല്യച്ഛാ... ഞാൻ.... എനിക്ക് മുത്തശ്ശനെ..." "അയ്യോ... എന്റെ കുട്ടിയെ ഞാൻ കുറ്റപെടുത്തിയത് അല്ല... അതിനൊന്നും കാരണം മോള് അല്ലെന്ന് എല്ലാവർക്കും അറിയാം... പിന്നെതിനാ ഇപ്പോഴും ഇതൊക്കെ ആലോചിക്കുന്നെ... ഈ വിവാഹം നടക്കണം...അച്ചുവും നീലു മോളും എന്ത് കൊണ്ടും നല്ല പൊരുത്തമുള്ള ജോഡികളാണ്...അച്ചൂന് ഇപ്പോഴും വിവാഹത്തിന് എതിർപ്പ് ഒന്നും ഇല്ല... പക്ഷേ നീലു മോള്....??" "എന്താ വല്യച്ഛാ.. നീലു വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞോ...??" "ഏയ്‌.. ഇല്ല മോളെ നീലു അങ്ങനെ ഒന്നും പറഞ്ഞില്ല... പക്ഷേ ഈ കാര്യം സംസാരിക്കാൻ വേണ്ടി ഞാനും ഗോപുവും മോളെ അടുത്തേക്ക് ചെന്നെങ്കിലും മോള് മെല്ലെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.... ഇതിനൊക്കെ അർത്ഥം എന്താണെന്നു എനിക്കറിയില്ല... നീലൂന് സമ്മതമില്ലെങ്കിൽ ഈ വിവാഹം നടത്തേണ്ട എന്നാ അച്ചുവും പറഞ്ഞത്...

അപ്പോ മോള് നീലൂനോട്‌ ഒന്നു വിവാഹകാര്യം സംസാരിച്ച് അവളെ അഭിപ്രായം ഒന്നു അറിഞ്ഞാൽ കൊള്ളാമെന്നുന്നുണ്ട്...." "അതിനെന്താ.. ഞാൻ സംസാരിച്ചോളാം നീലൂനോട്‌.." "ഹ്മ്മ്.... എന്നാ മോള് കിടന്നോ.. ഞാൻ മോളെ ഉറക്കം കളഞ്ഞു അല്ലെ.." "ഇല്ലാ വല്യച്ഛാ ഞാൻ കിടക്കാൻ പോവുന്നതേയൊള്ളൂ..." വല്യച്ഛൻ പോയതും നന്ദു ഓരോന്ന് ആലോചിക്കാൻ തുടങ്ങി...കിടന്നിട്ട് ഉറക്കം വരുന്നില്ല... ക്ഷേത്രത്തിൽ വെച്ച് നടന്ന കാര്യം പിന്നെയും പിന്നെയും മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു... നന്ദു പതിയെ കഴുത്തിൽ പരതി ഉള്ളിൽ കിടക്കുന്ന താലി ചരട് പുറത്തേക്കിട്ടു.... ഈ താലി എനിക്കൊരു ഭാരമാവുമോ ഈശ്വരാ...!! പെട്ടെന്ന് ഡോറിന് മുട്ട് കേട്ടതും നന്ദു ഞെട്ടി കൊണ്ട് ഡോറിന് നേരെ നോക്കി... വെപ്രാളത്തിൽ നന്ദു താലി ചരട് ഉള്ളിലേക്കിട്ട് കതക് തുറന്നു... പതിവ് ഇല്ലാതെ മുമ്പിൽ നിൽക്കുന്ന നീലൂനെ കണ്ടതും നന്ദു തെല്ലൊന്ന് ഞെട്ടാതിരുന്നില്ല...!! "നീ... നീലു കിടന്നില്ലേ..." "ഇല്ല... കിടന്നിട്ട് ഉറക്കം വരേണ്ടേ... ഉള്ളിൽ ആയിരം കാര്യങ്ങൾ ഇങ്ങനെ പുകഞ്ഞു മറയുപ്പോൾ എങ്ങനെ ഉറക്കം വരാഞ്ഞാ..." "എന്ത് കാര്യമാ നീലു... "

"അറിയില്ല നന്ദു... പക്ഷേ എന്റെ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിന്നെ കൊണ്ട് ആവും..." "എന്തൊക്കെ നീലു ഈ പറയുന്നേ.. ഞാൻ എങ്ങനെ പരിഹാരം കാണാനാ.." "നന്ദു നിനക്കൊരു കാര്യമറിയോ.. നീ ഒന്നും എന്നിൽ നിന്നും മറച്ച് വെക്കാറില്ല... ഒന്നും തന്നെ...!! പക്ഷേ ഞാൻ അങ്ങനെ അല്ല... എന്റെ ഉള്ളിൽ ഞാൻ പോലും അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് എനിക്ക് പോലും തോന്നാറുണ്ട്..." അത് കേട്ടതും നന്ദുവിൽ തൊല്ലൊരു സങ്കടം ഇല്ലാതിരുന്നില്ല... ഒന്നും മറച്ചു വെക്കാറില്ല... പക്ഷേ ഇക്കാര്യം ഞാൻ എങ്ങനെ നീലുവിനോട് പറയും.... "ഞാൻ ഒരുപാട് ഒന്നും പറഞ്ഞു നിന്നെ കൺഫൂസിഡ് ആകുന്നില്ല...എന്റെ ഉള്ളിൽ ഒരു പ്രണയമുണ്ട് നന്ദു....!! അത് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയില്ല... ചിലപ്പോ തോന്നും ഞാൻ ജീവിക്കുന്നത് പോലും ആ പ്രണയതിന് വേണ്ടി ആണെന്ന്...!! " "നീലു... ആ പ്രണയം...??" " മറ്റാരാ... സഖാവ് തന്നെ..!!" നീലുവിന്റെ വാക്ക് കേട്ടതും നന്ദു ഒരു തരം ഞെട്ടലോടെ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടി മുറുക്കി.... "സ... സഖാവോ.. പ... പക്ഷേ..."

"എനിക്കറിയാം...പിന്നെന്തിനാ അന്ന് നിശ്ചയത്തിന് സമ്മതം മൂളിയത് എന്നല്ലേ...അമ്മയും അച്ഛനുമൊക്കെ അന്ന് ഒരുതരം വീർപ്പു മുട്ടിക്കൽ ആയിരുന്നു... അവരുടെ സന്തോഷം അങ്ങനെ ആണെങ്കിൽ അത് അങ്ങനെ തന്നെ നടക്കട്ടെ എന്ന് വിചാരിച്ചു... പക്ഷേ... അപ്പോഴും അവിടെ ഒരു പിടി വള്ളിയായി വൈശാലി അമ്മേടെ അച്ഛൻ വന്നു... അപ്പോഴാ മനസ്സിലായത് സഖാവിനെ ഞാൻ എന്നിൽ നിന്നും അടർത്തി മാറ്റാൻ നോക്കിയാലും അതിന് സാധ്യമല്ലെന്ന്....!! "നീ.. നീലു ഇതു... ഇതൊക്കെ വിഡ്ഢിതരമാണ്..." നന്ദു ഇടറുന്ന ശബ്ദതാൽ പറഞ്ഞു... "അറിയാം നന്ദു.. വിഡ്ഢിതാരമാണെന്... പക്ഷേ...എനിക്ക് വേണ്ടി നീ ഇതെങ്കിലും ചെയ്യണം നന്ദു...നിന്റെ ഏറ്റവും നല്ല സുഹൃത്ത് അല്ലെ സഖാവ്... സഖാവിനോട് നീ ഇക്കാര്യം സൂചിപ്പിക്കണം... ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം..." "നീലു എനിക്ക് അതിന് പ..." "നന്ദു പ്ലീസ്...പറ്റില്ലെന്ന് മാത്രം പറയരുത്... നിശ്ചയത്തിന്റെ അന്ന് വരെ സഖാവിനെ മറക്കാം എന്ന് കരുതി തന്നെയാ വിവാഹത്തിന് സമ്മതിച്ചത്... പക്ഷേ ഇനി എനിക്കത്തിന് പറ്റില്ല...

ഒരുക്കൽ വേണ്ടെന്ന് വെച്ച പ്രണയമാണ്... ഇനി ഒരിക്കലും അത് വേണ്ടാന്ന് വെക്കില്ല..." നീലൂന്റെ വാക്ക് ഉറച്ചതായിരുന്നു... ഇതൊക്കെ കേട്ട് നില്ക്കാനെ നന്ദൂന് ആയുള്ളൂ...കണ്ണൊക്കെ എന്തെനില്ലാതെ നിറയുന്നുണ്ട്... നീലു അവ കാണാതിരിക്കാൻ നന്ദു ശ്രമിക്കുന്നുണ്ട്...നീലു പിന്നെയും ഓരോന്ന് പറയുന്നുണ്ട്... സഖാവിനെ ആദ്യമായി കണ്ടതൊക്കെ...!!! നീലു സഖാവിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് നന്ദൂന് കേട്ട് നിൽക്കാനെ ആയുള്ളൂ... "ഞാൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായോ നന്ദു...!!" നീലു ഒരു പുഞ്ചിരിയോടെ ചോദിച്ചതും നന്ദു ചിന്തയിൽ നിന്നുമുണർന്ന് പെട്ടെന്ന് എന്താന്ന് ചോദിച്ചു... "അത് ശെരി ഞാൻ പറഞ്ഞതൊന്നും അപ്പോ നീ കേട്ടില്ലേ..ഹ്മ്മ് ശെരി നിനക്ക് ഉറക്കം വരുന്നുടെന്ന് തോന്നുന്നു... നീ കിടന്നോ നമ്മുക്ക് നാളെ സംസാരിക്കാം..." നീലു പോവാൻ വേണ്ടി നിന്നതും പിന്നെ എന്തോ ഓർത്ത പോൽ തിരിഞ്ഞ് നന്ദൂന്റെ അടുത്തേക്ക് വന്നു....

"ആഹ്... ഈ ഫോൺ വെച്ചോ... ആരതി വിളിച്ചിരുന്നു... നിന്നെ ചോദിച്ചു... ഞാൻ നീ കിടനെന്ന് കരുതി... ഇത് വെച്ചോ നാളെ തന്നാൽ മതി... ചിലപ്പോ ആരതി വിളിക്കുമായിരിക്കും..."നീലു അതും പറഞ്ഞോണ്ട് അവളെ മുറിയിലേക്ക് പോയി... പതിവ് തെറ്റിച്ച് നീലൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... നീലു പോയതും നന്ദു കതകടച്ച് വാ പൊത്തി കരഞ്ഞു... എന്തിനാ എന്നോട് മാത്രം ഈശ്വരൻ ഇങ്ങനെ ചെയ്യുന്നേ... ഇതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ... എനിക്കറിയില്ല ഏതാ ശെരി ഏതാ തെറ്റെന്നു.... ഇ... ഈ താലിക്ക് ഞാൻ ശെരിക്കും അർഹയല്ലേ....!! ഇല്ല....!! ശെരിക്കും ഞാൻ സഖാവിനെ കാണുന്നതിന് മുമ്പ് നീലു സഖാവിനെ കണ്ടിരുന്നു...!!ഞാൻ സഖാവിനെ പ്രണയിക്കുന്നതിന് മുമ്പ് നീലു സഖാവിനെ പ്രണയിച്ചു തുടങ്ങിയിരുന്നു...!! അപ്പോ തെറ്റ് എന്റെ ഭാഗത്താ...ഞാനാ ഒന്നിന്നും അർഹതയില്ലാത്തവൾ....!! ഞാൻ സഖാവിനെ കാണാൻ പാടില്ലായിരുന്നു... പരിചയപ്പെടാൻ പാടില്ലായിരുന്നു...ഉള്ളിൽ വേണ്ടാത്ത മോഹം പാടില്ലായിരുന്നു... ഒന്നും വേണ്ടായിരുന്നു... ഒന്നും....!!! അമ്മയെയും ഇളയമ്മയെയും പോലെ ഞാനും നീലുവും ആവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല...നീലൂനെ ഒരു ശത്രുവിന്റെ സ്ഥാനത്ത് കാണാൻ എനിക്കാവില്ല....!!

ശെരിക്കും നീലു ഒരു പാവമാണ്...എന്നോട് ഇക്കാര്യം തുറന്നു പറഞ്ഞു.. പക്ഷേ ഞാൻ എന്താ ചെയ്തത്...!! ഇത്രേം വലിയ ഒരു കാര്യം നീലുവിൽ നിന്നും മറച്ചു വെച്ചു... തെറ്റാ ചെയ്തത്... പക്ഷേ എന്ത് ധൈര്യത്തിലാ ഞാൻ ഇക്കാര്യം നീലൂനോട്‌ പറയുക... സഹോദരി പ്രണയിക്കുന്ന ആള് എന്നെ കഴുത്തിൽ താലി ചാർത്തി എന്നോ...?? എങ്ങനെയാ ഞാൻ പറയുന്നത്...!! നന്ദു സ്വയമൊന്ന് മനസാക്ഷിയോട് ചോദിച്ചു... പെട്ടെന്ന് ഫോൺ വൈബ്രേഷൻ ചെയ്തതും നന്ദു സ്ക്രീനിലേക്ക് നോക്കി... ആരതി എന്ന് കണ്ടതും നന്ദു കാൾ എടുക്കണോ വേണ്ടേ എന്ന മട്ടിൽ അതിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.... ഇന്നത്തെ കാര്യങ്ങൾ അറിഞ്ഞ് കൊണ്ട് തന്നെയാവും ആരു ചേച്ചി വിളിക്കുന്നതെന്ന് നന്ദുവിന് ഉറപ്പുണ്ടായിരുന്നു.... കാൾ കട്ട് ആയതും നന്ദു ഒന്നു ആശ്വാസിച്ച് നിൽക്കുപ്പോയെക്കും പിന്നെയും ഫോൺ റിങ് ചെയ്തു... വേറെ വിവർത്തി ഇല്ലെന്ന് കണ്ടതും നന്ദു കാൾ അറ്റൻഡ് ചെയ്തു... "നന്ദു...??" സംശയമോന്നേണം ആരതി ചോദിച്ചു.. "ഹ്മ്മ്.. ചേച്ചി..." "ഹോ.. ഇപ്പോയെങ്കിലും നിന്നെ ഒന്നു കിട്ടിയല്ലോ... എന്താ നേരത്തെ ഫോൺ എടുക്കാഞ്ഞേ..."

"ഒന്നുല്ല ചേച്ചി തലവേദന.. ഞാൻ കിടക്കാൻ നിൽക്കായിരുന്നു..." "നന്ദു എന്നോട് കള്ളമൊന്നും പറയണ്ട... നീ മനഃപൂർവം കാൾ എടുക്കാതിരുന്നതല്ലേ..." "അ... അല്ല... ചേച്ചി.. ഞാൻ അത്..." "നന്ദു കള്ളം പറഞ്ഞു ബുദ്ധിമുട്ടേണ്ട...." "ചേച്ചി ഞാൻ..." "നന്ദു....!!" പെട്ടെന്ന് സഖാവിന്റെ ശബ്ദം കേട്ടതും നന്ദൂന്റെ ഉള്ളിൽ ഒരു കൊളിയൽ മിന്നി....!! ശബ്ദം ഒന്നും പുറത്തേക്ക് വരാതെയായി.... നന്ദു വേഗം കാൾ കട്ട് ചെയ്യാൻ വേണ്ടി നിന്നതും സഖാവ്... "നന്ദു ഞാൻ പറയുന്നത് ഒന്നു കേൾക്ക്.. എന്നിട്ട് കാൾ കട്ട് ചെയ്തോ... നന്ദു നിന്റെ സമ്മതമില്ലാതെ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... പക്ഷേ എനി... എനിക്ക് വേറെ നിവർത്തി ഇല്ലായിരുന്നു... നന്ദു ഞാൻ... " സഖാവ് വെപ്രാളത്തിലും ടെൻഷനിലും എന്തൊക്കെയെ പറഞ്ഞതും നന്ദു ബാക്കി കേൾക്കാൻ കാത്ത് നിൽക്കാതെ കാൾ കട്ട് ചെയ്ത് ഫോൺ ബെഡിൽ വെച്ച് ബെഡിലും താങ് കൊടുത്തു ഇരുന്നു...സഖാവിനോട് വെറുപ്പായത് കൊണ്ടല്ല കാൾ കട്ട് ചെയ്തത്.. മറിച്ച് സഖാവ് സ്വയം കുറ്റപ്പെടുത്തുന്നത് കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ടാണ്....!! എത്രെയൊക്കെ പറഞ്ഞാലും എനിക്ക് സഖാവിനെ വെറുക്കാൻ ആവില്ല...!!

സഖാവിനെ കുറിച്ചുള്ള ആലോചനയിൽ നീലൂന്റെ മുഖം കടന്ന് വന്നതും നന്ദു കണ്ണുകൾ അമർത്തി തുടച്ചു.... ഇനി എന്റെ സഖാവ് അല്ല.. നീലൂന്റെ മാത്രം സഖാവ് ആണ്... നീലൂന്റെ മാത്രം...!! വാക്കുകൾ കൊണ്ട് ഉറച്ച തീരുമാനമെടുക്കുപ്പോഴും ഉള്ളിൽ ഒരു പേമാരി പെയ്യുന്നുണ്ടായിരുന്നു....!! ....... തല ഒട്ടാകെ അസഹ്യമായ വേദന എടുത്തതും നന്ദു കണ്ണുകൾ വലിച്ചു തുറന്നു... തലക്ക് താങ്ങ് കൊടുത്തു നന്ദു ബെഡിൽ നിന്നും എഴുനേറ്റു.... "ആഹ്... ഹ്..." നന്ദു മെല്ലെ എണീറ്റ് ക്ലോക്കിലേക്ക് നോക്കി... സമയം ഒരുപാട് ആയിട്ടുണ്ട്... "ഹാ... എണീറ്റോ..." ശ്വാത അതും പറഞ്ഞോണ്ട് മുറിയിലേക്ക് വന്നു... "എണീക്കാത്ത് കണ്ടപ്പോൾ ഞാൻ വന്ന് നോക്കിയിരുന്നു... നല്ല നീ വിറച്ച് കിടക്കുന്നത് കണ്ടപ്പോൾ ഞാനാ ഫാൻ ഓഫ്‌ ചെയ്തത്... തൊട്ട് നോക്കിയപ്പോൾ നല്ല ചൂടും... അപ്പോ വിളിക്കണ്ടെന്ന് അമ്മ പറഞ്ഞു.... അതാ വിളികാഞ്ഞത്... ഇന്നാ ഈ ചുക്ക് കാപ്പി കുടിക്ക്...നിവ്യേച്ചി ഉണ്ടാക്കിയതാ..." കപ്പ് നന്ദൂന് നീട്ടി കൊണ്ട് ശ്വാത പറഞ്ഞു...നന്ദു അത് വാങ്ങി ഊതി ഊതി കുടിക്കാൻ തുടങ്ങി... "നീലു...?? നീലു എവിടെ" "നീലു കോളേജിലേക്ക് പോയി.. നിന്നെ വിളിക്കാൻ വേണ്ടി വന്നിരുന്നു.. ഞാൻ പറഞ്ഞതാ വെയ്യെന്ന്..."ശ്വാത "ഹ്മ്മ്..." ശ്വാത പോയതും നന്ദു ജനൽ തുറന്ന് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു...

ഒരു കണക്കിന്ന് ഇന്ന് പോവാതിരുന്നത് നന്നായി... ഇനി ഒരുപക്ഷെ സഖാവിന്റെ മുഖത്തേക്ക് നോക്കാൻ തനിക്കാവില്ല...സഖാവിന്റെ സഖി ഇനി നീലു മാത്രമാണ്... അത്‌ ഞാൻ മനസ്സിലാക്കാണം അതിന് ഈ അകൽച്ച അത്യാവശ്യമാണ്.... പിറ്റേ ദിവസം നന്ദു കോളേജിലേക്ക് പോവാൻ നിരസിച്ചെങ്കിലും നീലു നിർബന്ധിച്ചു നന്ദൂനെ കൊണ്ട് പോയി.... നീലു വണ്ടി പാർക്ക്‌ ചെയ്യാൻ വേണ്ടി പാർക്കിംഗ് ഏരിയയിലേക്ക് പോയതും നന്ദു ഗ്രൗണ്ടിലൂടെ നടക്കാൻ തുടങ്ങി... എതിരെ വരുന്ന സഖാവിനെ കണ്ടതും നന്ദു സഖാവ് കാണാതെ വരാന്തയിലേക്ക് കയറി....സഖാവിന്റെ കണ്ണിൽ പെടാതെ നന്ദു ക്ലാസ്സിലേക്ക് കയറി നേരെ ചെന്നിടിച്ചത്ത് ശരണിനെയും... "ഹൗച്ച്... എവിടെ നോക്കിയാ.." "സോ.. സോറി ശരൺ ഞാൻ പെട്ടെന്ന് വന്നപ്പോൾ കണ്ടില്ല..." " ഹേ നന്ദു ആയിരുന്നോ...?? അല്ല അസുഖമൊക്കെ മാറിയോ...??" ശരൺ ആദ്യം വഴക്ക് പറഞ്ഞെങ്കിലും പിന്നെ നന്ദു ആണെന്ന് അറിഞ്ഞതും അവളെ സുഖവിവരം അന്വേഷിച്ചു...നന്ദു അതെല്ലാം ഒരു മൂളലിൽ ഒതുക്കി ബെഞ്ചിൽ പോയി ഇരുന്നു... പിന്നാലെ ശരണും... "അല്ല.. ഇന്ന് വായാടിക്ക് എന്ത് പറ്റി... അല്ലെങ്കിൽ ചറ പറാന്ന് സംസാരിക്കേണ്ട സമയം കഴിഞ്ഞല്ലോ..." ശരൺ ഓപ്പോസിറ്റ് ആയി ഇരുന്നൊണ്ട് പറഞ്ഞു... "ഏയ് ഒന്നുല്ല്യാ...."

"ആഹ്... പനിയൊക്കെ ആയിരുന്നില്ലേ... നന്ദു റസ്റ്റ്‌ എടുക്ക്..." വൈകിട്ട് പോവാൻ വേണ്ടി നിന്നതും നന്ദു സഖാവിനെ കണ്ടു... തന്നെ കണ്ട മാത്രയിൽ ആ കണ്ണുകളിൽ ഒരു തരം തിളക്കം അനുഭവപെട്ടു... സഖാവിനെ കണ്ട നന്ദു ഒരു നിമിഷം ദൂരെ നിന്ന് സഖാവിനെ നോക്കി നിന്നു... മനസ്സിലേക്ക് നീലൂന്റെ മുഖം ഓടി വന്നതും നന്ദു പെട്ടെന്ന് മുഖം തിരിച്ചു മുന്നോട്ട് നടന്നു... പിന്നാലെ സഖാവ് തന്റെ പേരും വിളിച്ച് വരുന്നത് കണ്ടതും നന്ദു നടത്തതിന്റെ സ്പീഡ് കൂട്ടി.... പിറ്റേ ദിവസവും വല്ല്യ മാറ്റമൊന്നും ഇല്ലായിരുന്നു... നന്ദു തന്നെ കണ്ടാൽ മിണ്ടില്ലെന്നും അടുത്തേക്ക് വരില്ലെന്നും കണ്ടറിഞ്ഞ സഖാവ് നന്ദൂന്റെ ക്ലാസ്സിൽ പോയി.... പക്ഷേ അവിടെയും സഖാവിൽ നിന്നും നന്ദു ഒഴിഞ്ഞു മാറി.... ഇതൊക്കെ ശരൺ നിരീക്ഷിക്കുന്നുണ്ടായിരുന്നു.... സഖാവിനെ കുറിച്ച് പറയുപ്പോയോ സഖാവിനെ കണ്ടാലോ നന്ദു എങ്ങനെയായിരുന്നോ അതിന് നേർ വിപരീതം കണ്ടതും ശരണിന്ന് ഡൌട്ട് ആയി... അതിനെ കുറിച്ച് നന്ദൂനോട്‌ ചോദിചെങ്കിലും നന്ദു ഒന്നും തന്നെ പറയാൻ തയ്യാറായിരുന്നില്ല...!! നന്ദൂന്റെ ഈ പെരുമാറ്റം സഖാവിനെ പോലെ തന്നെ സൂരജിനും ആരതിക്കും വിഷമമുണ്ടാക്കി.... ആദ്യമൊക്കെ സഖാവിന്റെ വെട്ടം കണ്ടാൽ ഓടി വരുന്ന പെണ്ണായിരുന്നു... ഇപ്പോ അതെ ആളെ കണ്ട് ഒഴിഞ്ഞു മാറുന്നത്....സഖാവ് ഓർത്തു..!! ..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story