ഒരിളം തെന്നലായ്: ഭാഗം 3

orilam thennalay

എഴുത്തുകാരി: SAFNU

ആരതി പോയതും നന്ദു നേരെ ക്ലാസ്സിലേക്ക് പോയി... വൈകിട്ട് വീട്ടിലേക്ക് പോവാൻ വേണ്ടി നിന്നപ്പോഴാണ് നന്ദൂന് നീലു തന്ന ലെറ്ററിന്റെ കാര്യം ഓർമ വന്നത്. "ന്റെകൃഷ്ണാ... ഞാൻ അക്കാര്യം മറന്നല്ലോ.." നന്ദു ബാഗും എടുത്ത് സഖാവിനെ അന്വേഷിച്ചിറങ്ങി... എല്ലായിടത്തും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം...!!! സഖാവിന്റെ ഉറ്റ സുഹൃത്ത് സൂരജ്നെ കണ്ടതും നന്ദു അങ്ങോട്ട്‌ വെച്ച് പിടിച്ചു... നന്ദൂന്റെ വരവ് കണ്ടതും സൂരജ് ഒന്ന് ചിരിച്ചു കൊടുത്തു. "എന്താ നന്ദു ഇവിടെ... വീട്ടിലേക്ക് പോയില്ലേ..."നന്ദുനെ കണ്ടയുടനെ സൂരജ് ചോദിച്ചു.. "ഇല്ല സൂരജേട്ടാ... ഞാൻ സഖാവിനെ അന്വേഷിചിറങ്ങിയതാ... സഖാവിനെ കണ്ടായിരുന്നോ..??" "ആരേ ഋഷിയെയോ...??" "അതെ...!!" "അവൻ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ.. ദേ ഋഷി ഇപ്പോ ഇറങ്ങിയതേയൊള്ളു..." മുൻപിലേക്ക് ചൂണ്ടി കൊണ്ട് സൂരജ് പറഞ്ഞതും നന്ദു അങ്ങോട്ട്‌ നോക്കി...

"അയ്യോ എന്നാ ഞാൻ പോവട്ടെ..." "അല്ല നന്ദു എന്തെങ്കിലും അത്യാവശ്യകാര്യം ആണോ..??" "ഹേ.. ആഹ്!!" "കൈയിൽ ഒരു ലെറ്ററൊക്കെ ഉണ്ടല്ലോ... ഹ്മ്മ്‌ എന്നാ അവൻ പോകുപ്പോയെക്കും അങ്ങോട്ട്‌ ചെല്ല്..." പറഞ്ഞ് തീരുന്നതിന് മുൻപ് നന്ദു സഖാവിനെ തിരഞ്ഞു പോയി.. സഖാവ് ബൈക്ക് എടുക്കാൻ നിന്നതും ഓടി വരുന്ന നന്ദൂനെ കണ്ട് ബൈക്കിൽ നിന്നും ഇറങ്ങി.. "എന്താ നന്ദു നീ പോയില്ലേ..." "ആഹ്.. ഞാൻ ഈ ലെറ്റർ തരാൻ വേണ്ടി വന്നതാ സഖാവേ...." കൈയ്യിലുള്ള ലെറ്റർ സഖാവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "എവിടെ നോക്കട്ടെ..." സഖാവ് ലെറ്റർ വാങ്ങി തുറക്കാൻ നിന്നതും ഫോൺ റിംഗ് ചെയ്തതും ഒരുമിച്ചായിരുന്നു.... "ഇത് നീലു..." "ഹലോ... ആഹ്... ഒക്കെ ഞാൻ ഇപ്പോ തന്നെ വരാം.. ഒക്കെ ഒക്കെ " സഖാവ് ഫോൺ കട്ട് ചെയ്ത് നന്ദുവിന് നേരെ തിരിഞ്ഞു.. "ഇനി ഇവിടെ അധികം ചുറ്റി പറ്റി നിൽക്കണ്ടട്ടോ... നല്ലൊരു മഴക്ക്‌ കോളുണ്ട്... വേഗം വീട്ടിലേക്ക് പൊക്കോട്ടോ..." സഖാവ് നന്ദൂന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും നന്ദു മറുപടി എന്നോണം തലയാട്ടി കൊടുത്തു.... ©___________©

രാത്രിയായതും അമ്മമ്മക്കുള്ള ഭക്ഷണവും മെഡിസിനും കൊടുത്ത് നന്ദു റൂമിലേക്ക് പോയി...റൂമിലെത്തിയതും അവിടെ നീലു തന്റെ പുസ്തകമെടുത്ത് മറിക്കുന്നത് കണ്ടതും നന്ദു ഒരു ചിരിയാലെ അകത്തേക്ക് പ്രവേശിച്ചു... "നീലു എന്ത്യേ കിടന്നില്ലേ ഇവിടെ എന്തെടുക്കുവാ...??" "ആഹ് നീ വന്നോ... ഞാൻ നിന്നെയും കാത്ത് ഇരിക്കയിരുന്നു...!!! നീ സഖാവിന് ആ ലെറ്റർ കൊടുത്തല്ലോ അല്ലെ..." നീലു ബുക്ക് ഷെൽഫിൽ വെച്ചോണ്ട് ചോദിച്ചതും നന്ദു ചിരിച്ചോണ്ട് അതെയെന്ന് തലയാട്ടി.. "ഞാൻ തന്നതാണെന് നീ പറഞ്ഞില്ലേ നന്ദു...??" അത്‌ ചോദിച്ചതും നന്ദൂന് എന്തോ പോലെയായി... പിന്നെ നീലുനെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതി അതെയ്യെന്ന് തലയാട്ടി.. "ഇനി ഞാൻ കിടക്കാൻ പോവട്ടെട്ടോ..." "അതല്ല ഞാൻ .." "ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ നാളെ രാവിലെ പറയാട്ടോ... ഇപ്പോ നന്ദു കിടക്കാൻ നോക്ക്...." നന്ദുവിന് പറയാനുള്ളത് പോലും കേൾക്കാതെ നീലു റൂം വിട്ട് പോയി... ©_________©

"ഇത് കഴിക്കമ്മേ....എന്തിനാ ഇങ്ങനെ ഓരോ അസുഖം വരുത്തി വെക്കുന്നത്..." സഖാവ് ഒരുരുള ചോറെടുത്ത് ഭവാനിയമ്മക്ക് നേരെ നീട്ടിയതും ഭവാനിയമ്മ കൈയ്യും കെട്ടി മുഖം തിരിച്ചു.. "അമ്മേ എന്തൊരു വാശിയാണിത്...!!!" "അതെടാ കണ്ണാ അമ്മക്ക് വാശി തന്നെയാ...!! എത്ര ദിവസായി ശിവാ വിളിച്ചിട്ട്... അവന് ഒന്ന് അമ്മയെ വിളിച്ചാൽ എന്താ... " "അമ്മേ ശിവക്ക് അവിടെ എന്തെങ്കിലും ഇമ്പോര്ടന്റ്റ്‌ ജോലി ഉണ്ടാവും അല്ലാതെ അവൻ വിളിക്കാതിരിക്കോ..." "എന്ന് കരുതി ആഴ്ചയിൽ ഒരു തവണയെങ്കിലും വിളിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ അവനോട്... എന്നിട്ടിപ്പോ.... ഇന്ന് ശിവ വിളിക്കാതെ ഞാൻ പച്ചവെള്ളം കുടിക്കത്തില്ല നോക്കിക്കോ കണ്ണാ...!!" അതും കൂടെ കേട്ടതും സഖാവ് അമ്മയെ നോക്കി കണ്ണുരുട്ടി.. "നീയെന്നെ കണ്ണുരുട്ടി പേടിപ്പിക്കൊന്നും വേണ്ട... നിന്റെ അച്ഛനെ പേടിച്ചിടില്ല പിന്നെയാ നീ ഒരു നുരന്ത് ചെക്കൻ..."

ഭവാനിയമ്മയുടെ വാക്കുകൾ കേട്ടതും സഖാവിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... "ഈ ഭവാനിയമ്മേടെ ഒരു കാര്യം... എന്റെ അച്ഛൻ എങ്ങനെ സഹിച്ചോ ആവോ..."സഖാവ് ഒരു ആത്മ പറഞ്ഞതും ഭവാനിയമ്മ സഖാവിന് ഒരു പിച്ച് കൊടുത്തു.. "നിന്റെ അച്ഛൻ അതിന് നിന്നെപ്പോലെ ഒന്നും ആയിരുന്നില്ല,,, എനിക്ക്‌ നല്ലൊരു ഭർത്താവായും അച്ഛനായും കാമുകനായും അങ്ങനെ എല്ലാമായിരുന്നു.." "അതെനിക്ക് അറിയാലോ ഭവാനിയമ്മേ എന്റെ അച്ഛൻ എത്രത്തോളം അമ്മയെ സ്നേഹിച്ചിരുന്നു എന്ന്..." "അദ്ദേഹം ഉണ്ടായിരുന്ന കാലമായിരുന്നു ഞാൻ എന്റെ ജീവിതത്തിൽ അത്രയും സന്തോഷത്തോടെ ജീവിച്ച് തീർത്തത്... ഈ ജീവിത യാത്രയിൽ ഇന്നും അദ്ദേഹം എനോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഈ അമ്മ പലപ്പോഴും ആഗ്രഹിച്ച് പോവാറുണ്ട്..." "അമ്മക്ക് ഞാനും ശിവയും ഇല്ലേ... പിന്നെന്താ....!!" അത്‌ പറഞ്ഞതും ഭവാനിയമ്മ നിറകണ്ണാലെ സഖാവിന്റെ മുടിഴിയകളിൽ തലോടി കൊണ്ടിരിക്കുന്നു... "ആഹ്.. ഭവാനിയമ്മേടെ പിണക്കമൊക്കെ മാറിയില്ലേ ഇനി വന്ന് ഭക്ഷണം കഴിക്കലോ അല്ലെ..."

"എന്റെ പിണക്കമൊന്നും മാറിയിട്ടില്ല,,, ശിവ ഇന്ന് വിളിക്കാതെ ഭക്ഷണം കഴിക്കില്ല... അവന് വിളിക്കാൻ കഴിയില്ലെങ്കിൽ എനിക്ക് ഇന്ന് അത്തായാവും വേണ്ട ....!!" സഖാവും അമ്മയും സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് ശിവ വിളിച്ചത്.. കാൾ റിംഗ് ചെയ്തയുടനെ ഭവാനിയമ്മ കാൾ അറ്റന്റ് ചെയ്തു... പിന്നീട് അങ്ങോട്ട്‌ ഇത് വരെ വിളിക്കാത്തതിന്റെ പരിഭവവും ആവലാതിയുമെല്ലാം ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.... "എടാ ശിവാ നിനക്ക് എന്താടാ ദിവസവും ഒന്ന് വിളിച്ചാൽ... ബാക്കിയുള്ളവരുടെ നെഞ്ചിൽ തീയാണ്...!!! ഒന്നാമത് പരിചയമില്ലാത്ത സ്ഥലവും ആൾക്കാരുമാണ് ,,, അതിനിടയിൽ നിനക്ക് എന്തെങ്കിലും പറ്റിയാൽ അമ്മക്ക് സഹിക്കോടാ...നീ വല്ലതും കഴിച്ചോടാ...?? എവിടെ നീ അവിടെയും ഫോണിൽ കുത്തി കൊണ്ടിരിക്കായിരിക്കും അല്ലെ..." "എന്റെ പൊന്ന് ഭവാനിയമ്മേ ഞാൻ കൊച്ചു കുട്ടിയോനുമല്ല ശ്യോ.. ഈ അമ്മേടെ ഒരു കാര്യം.."ശിവ അതും പറഞ്ഞോണ്ട് ചിരിച്ചു.. "കണ്ടോടാ കണ്ണാ... ഇവനോട് കാര്യം ചോദിക്കുപ്പോൾ ആളെ കളിയാക്കുന്നത് കണ്ടോ. ..."

"ഹ്മ്മ്‌.... ഡാ ശിവാ നീ അമ്മയെ കളിയാകുകയൊന്നും വേണ്ട...!! നീ ഇത്രയും ദിവസം എന്ത്യേ വിളിക്കാഞ്ഞത്..." ഒരു ഏട്ടന്റെ പൂർണ്ണ അധികാരത്തോടെ സഖാവ് അത്‌ ചോദിച്ചതും ശിവ തലക്കും കൈ കൊടുത്തിരുന്നു... "എന്റെ പൊന്ന് കണ്ണേടാ.... അമ്മേടെ കൂടെ കൂടി ഇപ്പോ കണ്ണേടനും ഇങ്ങനെ ആയോ...മോശം മോശം...!!" അങ്ങനെ പരാതിയും പരിഭവവും ഇണക്കവും അടിയും സ്നേഹവും എല്ലാമായി ആ കാൾ നീണ്ട് നിന്നു...ഭവാനിയമ്മയുടെ കരുതായിരുന്നു ആ രണ്ട് ആൺമക്കൾ... കിടക്കാൻ വേണ്ടി റൂമിലേക്ക് പോയപ്പോഴാണ് നന്ദു തന്ന ലെറ്ററിന്റെ കാര്യം സഖാവിന് ഓർമ വന്നത്.. വേഗം താഴേക്ക് പോയി അലക്കാൻ ഇട്ടിരുന്ന ഡ്രസ്സ്‌ എല്ലാം വലിച്ച് വാരിയിട്ടു.. അപ്പോയെക്കും ഭവാനിയമ്മയും അങ്ങോട്ട്‌ വന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story