ഒരിളം തെന്നലായ്: ഭാഗം 30

orilam thennalay

എഴുത്തുകാരി: SAFNU

"നന്ദു... എന്താ പോവുന്നില്ലേ...??" ക്ലാസ്സ്‌ കഴിഞ്ഞിട്ടും നന്ദു പോവാതത് കണ്ടതും ശരൺ ചോദിച്ചു... "ഇല്ല.. നീലു വരാൻ കുറച്ചു ലൈറ്റ് ആവും.." "ഓഹ്.. അല്ല രണ്ട് ദിവസായി ചോദിക്കണം എന്ന് വിചാരിക്കുന്നു... നന്ദു ആ സഖാവുമായി എന്തെങ്കിലും പ്രശ്നമുണ്ടോ..??" ശരൺ ചോദിച്ചതും നന്ദു ആദ്യമൊന്ന് ഞെട്ടി യെങ്കിലും പിന്നെ അത് മറച്ചു വെച്ച് കൊണ്ട് ശരണിനോടായി പറഞ്ഞു.. "ഇക്കാര്യം സംസാരിക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ല..." നന്ദു അതും പറഞ്ഞ് അവിടെന്ന് എണീറ്റ് പോവാൻ വേണ്ടി നിന്നതും.. "ഏയ്‌ ഞാൻ ചുമ്മാ ചോദിച്ചത്താ...താൻ വാ.. ഞാൻ പ്രാക്ടീസിന് പോവാണ്... അവിടെ ഗാലറിയിൽ ഇരിക്കാം..." "ഞാൻ ഇല്ല... ശരൺ പോക്കോ.." "അതെന്ത് പറച്ചിലാ...നന്ദു വന്നേ..." ശരൺ നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് പ്രാക്ടീസ് നടക്കുന്ന ഇടത്തേക്ക് പോയി.. ഇതെല്ലാം സഖാവ് കാണുന്നുണ്ടായിരുന്നു.... നന്ദൂന്റെ കൈ പിടിച്ച് നടക്കുന്ന ശരണിനെ സഖാവ് തറപ്പിച്ച് നോക്കി... അവര് പോയതും സഖാവ് സൂരജിനോട് ഇപ്പോ വരാമെന്നും പറഞ്ഞു പ്രാക്ടീസ് നടക്കുന്ന ഇടത്തേക്ക് വെച്ച് പിടിച്ചു...

സഖാവ് ഗാലറിയിൽ ഇരിക്കുന്ന നന്ദൂനെ കണ്ടതും ഒരു നിമിഷം ആ കുഞ്ഞു മുഖത്തേക്ക് നോക്കി നിന്നു പോയി... അത് കണ്ടവേനോണം ശരൺ നന്ദൂന്റെ അടുത്തേക്ക് മനഃപൂർവം പോയി നന്ദൂനോട്‌ ഓരോന്ന് സംസാരിക്കാൻ തുടങ്ങി... ഇതൊക്കെ തന്നെ കലി കേറ്റാൻ അവൻ മനഃപൂർവം ചെയ്യുന്നതാണെന് സഖാവിന് മനസ്സിലായിരുന്നു... "അല്ല... ശരൺ പ്രാക്ടീസിന് പോവുന്നില്ലേ.. ഇതെന്താ പിന്നെയും ഇങ്ങോട്ട് വന്നേ..??" സഖാവ് വന്നതൊന്നും അറിയാതെ നന്ദു ശരണിനോട് ആയി ചോദിച്ചു.. "ങേ..അത്... അത് പിന്നെ വെള്ളം.. വെള്ളം കുടിക്കാൻ വേണ്ടി വന്നതാ..." "ആഹ്... എന്നാ ഇവിടെ ഇരുന്ന് കുടിച്ചോ.." നന്ദു തൊട്ടടുത്തുള്ള സീറ്റ് കാണിച്ച് കൊണ്ട് പറഞ്ഞു...ശരൺ നന്ദൂന് അടുത്തുള്ള സീറ്റിൽ ഇരുന്നതും സഖാവ് ദേഷ്യത്തിൽ കൈ തണ്ട അമർത്തി പിടിച്ചു... ശരൺ അതൊക്കെ ഒരു വിജയഭാവത്തിൽ കണ്ടൊടിരുന്നു...സഖാവ് അതെ ദേഷ്യത്തോടെ അവരെ അടുത്തേക്ക് നടന്നു ചെന്ന് അവരെ മുമ്പിൽ ആയി വന്ന് നിന്നു... നന്ദു തലഴുയർത്തി നോക്കിയതും സഖാവ് ആണെന്ന് കണ്ടതും നന്ദു ബാഗുമെടുത്ത് അവിടെന്ന് പോവാൻ വേണ്ടി നിന്നു...

"നന്ദു..." "ശരൺ ഞ..ഞാൻ പോവാ...നീലു വന്നിടുണ്ടവും.." നന്ദു അവിടെന്ന് പോവാൻ വേണ്ടി നിന്നതും സഖാവ് തടഞ്ഞു വെച്ചു... "നന്ദു എനിക്ക് നിന്നോട് സംസാരിക്കണം.." "എനി.. എനിക്കൊന്നും കേൾക്കണ്ട.." "നന്ദു.. ഞാൻ..." "സഖാവ് പോവാൻ നോക്ക്... നന്ദൂന് ഒന്നും സംസാരിക്കാനില്ലന്ന് പറഞ്ഞില്ലേ..." സഖാവിന്റെ കൈ തട്ടി മാറ്റി കൊണ്ട് ശരൺ പറഞ്ഞു... "എനിക്ക് നിന്നോട് അല്ല സംസാരിക്കേണ്ടത്..."സഖാവ് "ആരോട് ആണെങ്കിലും നന്ദൂനോട്‌ ഇപ്പോ സംസാരിക്കാൻ പറ്റില്ല..." ശരൺ പെട്ടെന്ന് ഒരു ബോൾ നന്ദൂന്റെ നേരെ വരുന്നത് കണ്ടതും സഖാവ് നന്ദൂനെ വലിച്ച് തന്നിലേക്ക് അടുപ്പിച്ചു... നന്ദു ഒരു നിമിഷം ഞെട്ടി തരിച്ചു പോയി... പെട്ടെന്ന് സഖാവിൽ നിന്നും നന്ദു അകന്ന് നിന്നു... "ഞാൻ... ഞാൻ പോവാണ് ശരൺ നീലു... നീലു വന്നിടുണ്ടാവും..." സഖാവിന്റെ മുഖത്തേക്ക് നോക്കാൻ ലജ്ജ തോന്നിയതും നന്ദു ബാഗുമെടുത്ത് വേഗം അവിടെന്ന് പോയി...

നന്ദു പോയതും സഖാവ് ശരണിനെ ഒന്ന് കനപ്പിച്ചു നോക്കി... "പുന്നാര മോനെ... ഇനി അവളെ പിറകെ എങ്ങാനും നിന്നെ കണ്ടാൽ... പിന്നെ എന്താ ഉണ്ടാവാന്ന് വീട്ടിലുള്ള നിന്റെ ഏട്ടനോട് ചോദിച്ചാൽ മതി...വിശദമായി അവൻ പറഞ്ഞു തരും...!!" ഒരു വാണിങ് കണക്കെ സഖാവതും പറഞ്ഞ് മുണ്ടും മടക്കി കുത്തി അവിടെന്ന് പോയി.. ഇതൊക്കെ കേട്ടതും ശരണിന് തെല്ലൊരു ഭയം തോന്നാതിരുന്നില്ല...  പതിവ് പോലെ നന്ദു സഖാവിനെ കണ്ടതും ഒഴിഞ്ഞു മാറി... "ഋഷി നീയിത് എങ്ങോട്ടാ..." നന്ദുവിന്റെ പിന്നാലെ പോവാൻ നിന്ന സഖാവിന്റെ കൈ പിടിച്ച് വെച്ചോണ്ട് സൂരജ് ചോദിച്ചു... "എടാ... എത്രയെന്നു വെച്ചിട്ടാ ഇങ്ങനെ...നീ കൈയ്യിന്ന് വിട്..." സഖാവ് പറഞ്ഞതും സൂരജ് കയ്യിലെ പിടി വിട്ടു....സഖാവ് നന്ദൂന്റെ അടുത്തേക്ക് നടന്നു... അത് കണ്ടവെന്നോണം നന്ദു വരാന്തയിലൂടെ വേഗത്തിൽ നടന്നു...വൈകിട്ട് ആയത് കൊണ്ട് തന്നെ വരാന്തയിലും ഗ്രൗണ്ടിലുമൊക്കെ ആളുകൾ കുറവായിരുന്നു... നന്ദുവിന്റെ നടത്തം കണ്ടതും സഖാവ് അതിവേഗത്തിൽ വന്ന് നന്ദൂന്റെ കൈ പിടിച്ച് ഒരു ക്ലാസ്സ്‌ മുറിയിലേക്ക് കയറ്റി...

പെട്ടെന്ന് ആയത് കൊണ്ട് തന്നെ നന്ദു ഒന്നു പേടിച്ചു... തനിക്കു മുമ്പിൽ നിൽക്കുന്ന നന്ദൂനെ കണ്ടതും സഖാവ് ആ മിഴിയിലേക്ക് നോക്കി... കരിമഷി എഴുതാത്ത ആ മിഴികൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നുണ്ട്... "എനി.. എനിക്ക് പോണം.." സഖാവിനെ നോക്കാതെയുള്ള നന്ദുന്റെ പറച്ചിൽ കേട്ടതും നന്ദൂന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... "നന്ദു മുഖത്തു നോക്കി സംസാരിക്ക്..." "എനിക്കൊന്നും പറയാനില്ല... ഞാൻ പോവാ..." "എന്നാ എനിക്ക് പറയാനുണ്ട്..." "എനിക്കൊന്നും കേൾക്കണ്ട..." "നന്ദു... നന്ദു ഞാൻ പറയുന്നത് ഒന്ന് കേൾക്ക്....എന്നിട്ട് നീ.... എന്നെ എന്ത് വേണെകിലും പറഞ്ഞോ...!!" സഖാവിന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും സഖാവിനോട് ഉള്ള ഇഷ്ട്ടം കൂടുകയോള്ളൂ...!! അത് കൊണ്ട് തന്നെ നന്ദു അവിടെന്ന് പോവാൻ പരമാവധി ശ്രമിച്ചു... പക്ഷേ സഖാവ് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ പോവൂ എന്ന വാശിയിൽ ആയിരുന്നു... "ഞാൻ പറഞ്ഞില്ലേ എനിക്ക് പോണന്ന്..." നന്ദു കപട ദേഷ്യത്താൽ അവിടെന്ന് പോവാൻ നോക്കിയതും സഖാവ് നന്ദൂന്റെ കൈ പിടിച്ച് വെച്ചു...

"എ... എന്റെ കൈയ്യിന്ന് വിട്..." ഞെട്ടലോടെ നന്ദു പറഞ്ഞു.. "നന്ദു...എന്റെ ഉള്ളിൽ എന്താണെന്നു നിനക്ക് നന്നായിട്ട് അറിയാം... നീ പിന്നെയും എന്തിനാ ഇങ്ങനെ എന്നെ അവഗണിക്കുന്നെ..." "സഖാ...സഖാവിനെ എനിക്ക് ഇഷ്ട്ടല്ല്യാ...!! പിന്നെയും എന്തിനാ ഇങ്ങനെ പുറകെ വരുന്നെ..." സഖാവിനെ നോക്കാതെ നന്ദു പറഞ്ഞു... അപ്പോഴും ആ മിഴികൾ നിറയുന്നുണ്ടായിരുന്നു... പക്ഷേ സഖാവ് കാണാതിരിക്കാൻ വേണ്ടി നന്ദു ശ്രമിക്കുന്നുണ്ടായിരുന്നു.... "നന്ദു... കള്ളം പറഞ്ഞെന്നു കരുതി സത്യം സത്യമല്ലാതാവുന്നില്ല... നിന്റെ ഈ കണ്ണുനീർ പറയുന്നുണ്ട് എന്നോടുള്ള പ്രണയത്തിന്റെ തീവ്രത...!!" "ഞാൻ.. ഞാൻ കരഞ്ഞിട്ടൊന്നും ഇല്ല... എനിക്ക് സഖാവിനെ ആ സ്ഥാനത്ത് കാണാൻ കഴിയില്ല..." പറയുന്നതിനോടൊപ്പം നന്ദൂന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങി... "ഞാൻ സഖാവിനെ പ്രണയിച്ചിട്ടില്ല... ഇനി പ്രണയിക്കുകയും ഇല്ല...!!" "നന്ദു കള്ളം പറയാനൊക്കെ പഠിച്ചോ...??" ഒരു പുച്ഛ ചിരിയോടെ സഖാവ് ചോദിച്ചു... "സഖാവിന്... എന്നെ കുറിച്ച് ഒന്നും അറിയില്ല... ഒന്നും..."

"എന്താ അറിയേണ്ടത്.. ഹേ... പറ.. എന്താ അറിയേണ്ടത്.."അതിന് മൗനമായിരുന്നു നന്ദൂന്റെ മറുപടി... "ശെരി... എന്നെ പ്രണയിച്ചിട്ടില്ലെന്ന് പറഞ്ഞില്ലേ...ഇനി പ്രണയിക്കില്ലെന്ന് പറഞ്ഞില്ലേ..!!" സഖാവ് പറയുന്നതിനോടൊപ്പം നന്ദുവിന്റെ അടുത്തേക്ക് വന്ന് കൊണ്ടിരുന്നു... നന്ദു അതിനനുസരിച്ചു പിറകോട്ടും... "എനിക്ക് ഇഷ്ട്ടല്ലെന്ന് പറഞ്ഞില്ലേ... എന്റെ... എന്റെ അടുത്തേക്ക് വരരുത്...സ... സഖാവ്... എന്റെ അടുത്തേക്ക് വരരുത്... എനി.. എനിക്ക് ഇഷ്ടല്ലാ..." "പിന്നെ ഇതെന്തിനാ ഇത്രയും ദിവസം ആരും കാണാതെ ഒളിപ്പിച്ച് വെച്ചത്...!! " നന്ദു ഉള്ളിലേക്കിട്ട താലി പുറത്തേക്കിട്ടു കൊണ്ട് സഖാവ് ചോദിച്ചതും നന്ദു താലിയിലേക്ക് തന്നെ നോക്കി നിന്നു... "ഹ്മ്മ്.. പറ നന്ദു ഇഷ്ടമില്ലെങ്കിൽ... ഉള്ളിൽ ഞാൻ ഇല്ലെങ്കിൽ പിന്നെന്തിനാ ഇത് ഇത്രയും ദിവസം ആരും കാണാതെ നെഞ്ചോടു ചേർത്ത് വെച്ചത്... പറ...!!" നന്ദൂന് ഒന്നും പറയാൻ കഴിഞ്ഞില്ല... പക്ഷേ അപ്പോഴും നന്ദു ഒന്ന് മാത്രം പറഞ്ഞോടിരുന്നു... "എനിക്ക് സഖാവിനെ ഇഷ്ട്ടല്ല്യാ... എ... എന്റെ ഉള്ളിൽ സഖാവ് ഇ...ല്ലാ... "

പറയുന്നതിനോടൊപ്പം നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... "ഇഷ്ട്ടല്ല്യാ..." ബാക്കി പറയുന്നതിന് മുമ്പ് സഖാവ് നന്ദൂനെ തന്നിലേക്ക് ചേർത്തി പിടിച്ചിരുന്നു... നന്ദു അപ്പോഴും കരയുകയാണ്... കുറച്ച് കഴിഞ്ഞതും സഖാവിന്റെ നെഞ്ചിൽ മുഖമമർത്തി നിൽക്കുന്ന നന്ദുവിൽ നിന്നും നേരിയ തേങ്ങൽ മാത്രേ കേൾകുനുണ്ടായിരുന്നോള്ളൂ...അതറിഞ്ഞവേണോണം സഖാവ് നന്ദുവിന്റെ തലയിൽ പതിയെ ഒന്ന് തലോടി... "നന്ദു..." പതിഞ്ഞ സ്വരത്തിൽ സഖാവ് വിളിച്ചതും നന്ദു സഖാവിൽ നിന്നും വിട്ട് നിന്നു... "ഇനി പറയട്ടെ... എന്തിനാ അന്ന് നന്ദൂന്റെ അനുവാദം കൂടെ ചോദിക്കാതെ ഈ താലി കെട്ടിയതെന്ന്..." നന്ദൂന്റെ കഴുത്തിലുള്ള താലി കൈയ്യിൽ എടുത്തോണ്ട് സഖാവ് ചോദിച്ചതും നന്ദു സഖാവിന്റെ വായ പൊത്തി പിടിച്ചു... "എനിക്കൊന്നും കേൾക്കണ്ട സഖാവേ... ചിലപ്പോൾ എനിക്ക് ഇതൊക്കെ കൂടെ കേട്ടാൽ തലപെരുക്കും... സഖാവ് സ്വയം കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കാനുള്ള് ത്രാണി നിക്കില്ല..." സഖാവിന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് നന്ദു പറഞ്ഞതും സഖാവിന്റെ ഉള്ളിൽ എന്തെന്നില്ലാതെ വെമ്പൽ കൊണ്ടു.... "പക്ഷേ നന്ദൂന്റെ ഉള്ളിൽ ഒരു ചോദ്യം ഇപ്പോഴുമുണ്ടാവും..?? നന്ദൂന്റെ ഉള്ളിൽ ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായെന്ന്... ഇല്ല്യേ..??"

അതിന് മറുപടിയായി നന്ദു ഒന്നു തലയാട്ടി... "നന്ദൂന്റെ പ്രാക്ടീസിന്റെ കാര്യം സംസാരിക്കാൻ ഞാൻ തറവാട്ടടിൽ വന്നപ്പോ നന്ദൂന്റെ അമ്മമ്മയെ കാണാൻ വന്നത് ഓർക്കുന്നുണ്ടോ..." നന്ദു അതെയെന്ന് തലയാട്ടി... "ആഹ്.. നന്ദൂന്റെ അമ്മമ്മയാ പറഞ്ഞത് ഈ വായാടി പെണ്ണിന്റെ ഉള്ളിൽ ഞാൻ ആണെന്ന്..." "അമ്മമ്മയോ... പക്ഷേ..??" "ഹ്മ്മ്... എന്ത് പറ്റി..." സഖാവ് നെറ്റി ചുളിച്ചോണ്ട് ചോദിച്ചു.. "ഏയ്‌ ഒന്നുല്ല്യ..." നന്ദു ചിരിയോടെ ഒന്നൂല്ല്യന്ന് തലയാട്ടി...അമ്മമ്മ തന്നെ അപ്പോ ഇതൊക്കെ അറിഞ്ഞു കൊണ്ടാണോ കളിയാക്കിയിരുന്നത്... ഹ്മ്മ് ഞാൻ വെച്ചിട്ടുണ്ട്... "ഹേയ് എന്താ ആലോചിച്ചു നിൽക്കുന്നെ..." സഖാവ് നന്ദൂന് നേരെ വിരൽ ഞൊടിച്ചതും നന്ദു ഒന്നും ഇല്ലെന്ന് തലയാട്ടി... നന്ദൂന്റെ മനസ്സിലേക്ക് നീലൂന്റെ മുഖം വന്നതും സഖാവിനോട് എല്ലാം പറയാനായി നന്ദു ഒരുങ്ങി... "സഖാവേ..എനിക്കൊരു കാര്യം പറ..." "ആഹ്.. ബസിന് ടൈം ആയില്ലേ.. സമയം ഒരുപാട് ആയി..." "അതല്ല എനിക്ക്..." "എന്തുടെങ്കിലും നാളെ പറയാം.. ഇപ്പോ പോവാൻ നോക്ക്..." നന്ദൂനെ പറയാൻ സമ്മതിക്കാതെ സഖാവ് അവളെ അവിടെന്ന് പറഞ്ഞയച്ചു...

സഖാവിന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷമായിരുന്നു... ഇത്രയും ദിവസം നന്ദൂനോട്‌ മിണ്ടാതെ നിന്നത് എങ്ങനെ ആണെന്ന് പോലും അറിയില്ല...എന്നാലും ഒരു പൊട്ടി പെണ്ണാണ്...ഒരു ചിരിയോടെ സഖാവ് ഓരോന്ന് ഓർത്തു... ബസ് ഇറങ്ങിയതും നന്ദു ഒരേ ആലോചനയിൽ ആയിരുന്നു... എന്നാലും അമ്മമ്മക്ക് എങ്ങനെ അറിയാമായിരുന്നു എനിക്ക് സഖാവിനോട് ഇഷ്ട്ടമുള്ള കാര്യം... എന്നിട്ട് എന്നോട് ചോദിക്കാണ് ആരാ ഇത്ര ദേഷ്യപെടുന്ന വ്യക്തിയെന്ന്... ഹ്മ്മ്.. വെച്ചിട്ടുണ്ട് ഞാൻ... നന്ദു ഓരോന്ന് ആലോചിച്ചു തറവാട്ടിന്റെ മുമ്പിൽ എത്തിയതും നിറയെ ആളുകൾ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ഒന്ന് നെറ്റി ചുളിച്ചു... പിന്നാം പുറം വഴി നന്ദു അകത്തേക്ക് കയറിയതും അവിടേം മുഴുവൻ സ്ത്രീകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്... കാര്യമറിയാതെ അകത്തേക്ക് പോവാൻ വേണ്ടി നിന്നതും അവിടെ ഉള്ള സ്ത്രീകളുടെ സംസാരം കേട്ട് നന്ദു ഞെട്ടി തരിച്ച് നിന്ന് പോയി... "വെയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്നു നാല് കൊല്ലായി... അതിന് ഇത്ര ആയുസ്സാ ഈശ്വരരൻ വിധിച്ചിട്ടുണ്ടാവൊള്ളൂ.." "ആഹ്...അതിന്റെ ഒക്കെ ഒരു വിധി... ഇനി ആ കൊച്ചിന്റെ കാര്യം കഷ്ട്ടാ...പെറ്റ ഉടനെ തള്ള പോയി... ഇപ്പോ ഇതാ ആകെ ഉണ്ടായിരുന്ന തുണ ആയിരുന്നു അത് ഇങ്ങനേം ആയി..."

"സൈലന്റ് അറ്റാക്ക് ആണെന്നാ കേട്ടത്...!!" അവിടെ കൂടിയിരിക്കുന്നു ആൾക്കൂട്ടത്തിലെ സംസാരം കേട്ടതും നന്ദു ഒരു താങ്ങിനായി ചുമരിൽ പിടിച്ചു... അമ്മമ്മ....!! സരയുമ്മ നന്ദൂന്റെ അടുത്തേക്ക് വന്നതും നന്ദു അവരെ ഇറുക്കെ കെട്ടിപിടിച്ചു... "സ... സരയുമ്മേ... അമ്മമ്മ... അമ്മമ്മ..." നന്ദുവിന്റെ വാക്കുകൾ ഇടറി... "കുഞ്ഞേ..." പിന്നെ അങ്ങോട്ട് ഒരു പൊട്ടി കരച്ചിൽ ആയിരുന്നു... നിവ്യയും നിമ്മിയും ശ്വാതയും സരസ്വതിയും സുമിത്രയുമൊക്കെ നന്ദൂനെ സമാധാനിപ്പിക്കാൻ ആവോളം ശ്രമിക്കുന്നുണ്ട്...അമ്മമ്മയുടെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ നില്കുപ്പോൾ കരയാൻ പോലും നന്ദൂന് കഴിഞ്ഞില്ല.... കരച്ചിൽ പോലും തൊണ്ടയിൽ കുടുങ്ങിയ പോൽ.... ദർശൻ സഖാവിനെ കാര്യമറിയിച്ചതും സഖാവും സൂരജ്ഉം സൂരജിന്റെ അച്ഛനുമൊക്കെ തറവാട്ടിൽ എത്തിയിരുന്നു....നന്ദൂന്റെ അവസ്ഥ കണ്ട് സഖാവ് വേഗം പുറത്തേക്കിറങ്ങി... "സഖാവേ..." ദർശന്റെ ശബ്ദം കേട്ടതും സഖാവ് തിരിഞ്ഞു നോക്കി... "ആഹ്... ദർശൻ...!!" "നന്ദൂന്റെ അവസ്ഥ കണ്ടില്ലേ..."

"ഹ്മ്മ്..." "മൂർത്തിയുടെ ആൾകാര് ഇനി വന്ന് പ്രശ്നമുണ്ടക്കാൻ സാധ്യത കൂടുതൽ ആണ്... ഇത്രയും കാലം വൈശാലി അമ്മേടെ അമ്മ ഇവിടെ ഉണ്ട് എന്ന ഒരൊറ്റ കാരണത്താൽ ആണ് കോടതി പോലും നന്ദൂനെ ഞങ്ങൾക്ക് വിട്ട് തന്നത്... ഇനി അവർക്ക് ആ വിലങ്ങ് ഇല്ല... ഒരു പക്ഷേ അവര് വന്ന് നന്ദൂനെ കൊണ്ട് പോവും... ഇതെന്റെ വെറും ഊഹം മാത്രം ആണ്... കേസിന്റെ ഫയൽ വായിച്ചപ്പോ മനസിലായ കാര്യം മാത്രം...!!" "ഇതൊക്കെ എന്തിനാ സഖാവിനോട് പറയുന്നത് എന്നാവും ഇപ്പോ ആലോചിക്കുന്നത്... നന്ദുവിന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ അവളെ ഭർത്താവിന്റെ അനുവാദം ഇല്ലാതെ അവർക്ക് കൊണ്ട് പോവാൻ പറ്റില്ല... എന്നും കൂടെ അതിൽ എഴുതി ചേർത്തിട്ടുണ്ട് അച്ഛൻ...അത്‌ അന്ന് ഒരു നല്ല കാര്യമായിട്ടാ എനിക്ക് തോന്നുന്നത്... പക്ഷേ ഇപ്പോ അത്‌ സഖാവിന് ഒരു വിലങ്ങ് തടി ആയിരിക്കും... നന്ദൂന്റെ അമ്മമ്മേടെ കാര്യം മൂർത്തി അറിയുന്നതിന് മുമ്പ് അച്ഛനും ചെറിയച്ഛമാരും കൂടെ നന്ദൂന്റെ വിവാഹം നടത്തും... അത്‌ ഉറപ്പാ..." ദർശന്റെ സംസാരം കേട്ടതും സഖാവ് ദർശന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു... "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും സഖാവ് ചിരിക്കാണോ... പറഞ്ഞതിന്റെ സീരിയസ്നെസ് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കണം..."

"നന്ദൂനെ ഒരുത്തനും ഇവിടെന്ന് കൊണ്ട് പോവില്ല...." "എന്തൊക്കെയാ ഈ പറയുന്നേ..." "വഴിയെ മനസ്സിലായിക്കോളും..." സഖാവ് അത്രയും പറഞ്ഞ് സൂരജിന്റെ അടുത്തേക്ക് പോയി.... അന്ത്യകർമങ്ങളൊക്കെ കഴിഞ്ഞതും ഓരോരുത്തരായി പോയി തുടങ്ങി... ചിലരൊക്കെ നന്ദൂനെ സഹതാപത്തിന്റെ നോട്ടം നോക്കി അവളെ സമാദാനിപ്പിചിട്ട് പോയി... മറ്റു ചിലരുടെ മുഖത്തു പുച്ഛഭാവവും... കർണാവൻമാരൊക്കെ പൂമുഖത്ത് ഇരുന്ന് ചർച്ച നടത്തുകയാണ്... നന്ദു അമ്മമ്മയുടെ മുറിയിൽ കയറി ഇരിക്കാണ്... "വല്യേട്ടാ...നമ്മുക്ക് നാളെ തന്നെ ഒരു തീരുമാനം എടുക്കണം... അല്ലെങ്കിൽ മൂർത്തി വന്ന് പിന്നെയും പ്രശ്നമുണ്ടക്കും..." ജയരാജൻ പറഞ്ഞതും എല്ലാവരും അതിന് യോജിച്ചു... "അതെ ജയൻ പറഞ്ഞത് ശെരിയാണ്.. എന്താ ഗോപു നിന്റെ തീരുമാനം..." "ഹ്മ്മ്..അതാ ശെരി..." ഇതൊക്കെ കേട്ടതും യശോദ അകത്തേക്ക് പോയി... "ദീപേ..." "ആഹ്... ഏട്ടത്തി ഞാൻ ഒന്ന് കിടന്നതതാ... തലക്ക് ഒരു ഭാരം പോലെ...." "നിന്റെ ആഗ്രഹം പോലെ തന്നെ നടക്കാൻ പോവാ..." "എന്റെ ആഗ്രഹമോ..?? ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നേ..."

"ആ പെണ്ണിനെ ഇവിടുന്ന് വേഗം കെട്ട് കെട്ടിക്കും...കേസിന്റെ ഫയലിൽ എന്തൊക്കെ എഴുതി പിടിപ്പിച്ചുണ്ട്... ആ വൈശാലിയുടെ അമ്മ മരിച്ചാൽ ആ പെണ്ണിനെ കൊണ്ട് പോവാമെന്നും അതിന് മുമ്പ് അവളെ വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ സമ്മതം കൂടാതെ കൊണ്ട് പോവാൻ പറ്റത്തില്ലേന്നുമൊക്കെ..എന്തായാലും ആ പെണ്ണിനെ വേഗം കെട്ടിക്കാനുള്ള പുറപ്പാടാ എല്ലാരും കൂടെ.. " "ഏട്ടത്തി... എന്നാലും ഇക്കാര്യത്തിൽ ഇത്ര സന്തോഷിക്കൊന്നും വേണ്ട എന്നാ മനസ്സ് പറയുന്നേ.. എന്തൊക്കെ വന്നാലും നന്ദൂന്റെ അവസ്ഥ ആലോചിക്കുപ്പോൾ.... ആ സ്ഥാനത്ത് ഞാൻ എന്റെ നീലു മോളെ ഒന്ന് കണ്ട് നോക്കി... എത്ര വിഷമം സഹിച്ചു കാണും അല്ലെ ഏട്ടത്തി..." "ദീപേ എന്നാ ഇങ്ങനെയൊക്കെ ചിന്തിച് തുടങ്ങിയത്... ഹും.. ഒരുനാൾ നീയെത്ര സങ്കടം സഹിച്ചു കാണും..." "ഏട്ടത്തി...!!"

ബാക്കി പറയുന്നതിന് മുമ്പ് യശോദ ദേഷ്യത്തിൽ അവിടെന്ന് പോയി... . "നന്ദു...!!" ഇരുട്ടത് ജനലും തുറന്ന് വെച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന നന്ദൂനെ കണ്ടതും നീലു വിളിച്ചു...പക്ഷേ ഉത്തരമുണ്ടായിരുന്നില്ല... ഒരു നേരിയ തേങ്ങൽ മാത്രമുണ്ടായിരുന്നു... ലൈറ്റ് ഇടാൻ വേണ്ടി നിന്നതും പിന്നെന്തോ അത് വേണ്ടെന്ന് വെച്ച് നീലു നന്ദുവിനരിക്കിൽ ചെന്നു... "നന്ദു.." നന്ദൂന്റെ തോളിൽ കൈ വെച്ചോണ്ട് നീലു പതിയെ വിളിച്ചതും നന്ദു കരച്ചിലോടെ നീലൂന്റെ തോളിലേക്ക് ചാഞ്ഞു...!! കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല... നീലു ഒന്നും മിണ്ടാതെ അവളെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.... താൻ സമദനിപ്പിച്ചാലൊന്നും തീരാവുന്ന സങ്കടമല്ല നന്ദൂന്റേത് എന്ന് നീലുന് നല്ല പോലെ അറിയാമായിരുന്നു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story