ഒരിളം തെന്നലായ്: ഭാഗം 31

orilam thennalay

എഴുത്തുകാരി: SAFNU

രണ്ട് ദിവസത്തിനുള്ളിൽ അമ്മമ്മയുടെ മരണ വാർത്ത മൂർത്തിയുടെ ചെവിയിൽ അയാളെ ശിങ്കിടികൾ എത്തിച്ചിരുന്നു...കേസ്പിൻവലിച്ച് നന്ദൂനെ കൊണ്ട് പോവാനുള്ള എല്ലാ ഒരുക്കവും മൂർത്തിയുടെ വീട്ടിൽ നടന്നു കൊണ്ടിരിക്കാണ്.... ഇന്നേക്ക് ആറ് ദിവസായി നന്ദു എല്ലാവരോടും ഒന്ന് മര്യാദക്ക് മിണ്ടിയിട്ട്...ആര് എന്ത് പറഞ്ഞാലും ഒരു മൂളലിൽ ഒതുക്കും...ആരതിയും വന്ന് സമാദാനിപ്പിച്ചെങ്കിലും വല്യ മാറ്റമൊന്നും ഉണ്ടായിരുന്നില്ല... എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത ഒരവസ്ഥയായിരുന്നു നന്ദൂന്... ഒരു ഒറ്റപെട്ട പോൽ....!! "ദർഷാ നീ എന്തൊക്കെയീ പറയുന്നേ... നന്ദൂന്റെ വിവാഹം ഉടനെ ഉണ്ടാവുമെന്നോ..." നിഖിൽ കാര്യമറിയാതെ ചോദിച്ചു... "ആഡാ...കേസിന്റെ ഡോക്യുമെന്റിൽ എഴുതി പിടിപ്പിച്ചിട്ടുള്ള കാര്യമാണ്..." "ഒക്കെ... നന്ദൂനെ ഇഷ്ട്ടമുള്ള കാര്യം ഞാൻ എല്ലാവരുടെയും മുമ്പിൽ വന്ന് അവതരിപ്പിക്കാം.. പക്ഷേ ഈ ഒരവസ്ഥയിൽ നന്ദു എങ്ങനെയാടാ ഒരു മാര്യേജിനൊക്കെ പ്രിപെട് ആവുന്നത്... നന്ദൂന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവർക്കും അറിയുന്നതല്ലേ..." "അതൊക്കെ എല്ലാവർക്കും അറിയാം...പക്ഷേ നീ സിറ്റുവേഷൻ കൂടെ ഒന്ന് നോക്കണം... ഇപ്പോ നന്ദു നമ്മടെ കൈ പിടിയിൽ നിന്നും പോയാൽ പിന്നെ ഒരിക്കലും നമുക്ക് നന്ദൂനെ തിരിച്ചു കൊണ്ട് വരാൻ പറ്റില്ല..."

"അതൊക്കെ ശെരിയാ... ആദ്യം ഞാൻ നന്ദൂനോട്‌ ഒന്ന് സംസാരിക്കട്ടെ..." "ആദ്യം നീ സുമിത്ര ആന്റിയോട് സംസാരിക്ക്... എന്നിട്ട് നന്ദുവുമായി സംസാരിക്കാം.. " "ഹ്മ്മ്.." .. "മോളെ ഇത് കഴിക്ക്... എത്രെന്ന് വെച്ചിട്ടാ ഇങ്ങനെ..." സരസ്വതി നന്ദൂന്റെ അടുത്ത് ഇരുന്നോണ്ട് പറഞ്ഞു.. "വേണ്ട അമ്മായി... വിശപ്പില്ല..." "അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായെന്നാ... ഇന്നാ ഇത് കഴിക്ക്..." "ഇല്ലമ്മായി.... വിശപ്പില്ലാത്തൊണ്ടാ..." "അവിടെ ഏട്ടമാര് എല്ലാരും കൂടെ എന്നെയാ വഴക്ക് പറയുന്നെ... നീ ഒന്നും കഴിക്കാഞ്ഞിട്ട്.. " "ആഹ്... അത് ശെരി ഇന്നും കഴിച്ചില്ലേ..." വല്യച്ഛനും അച്ഛനും കൂടെ മുറിയിലേക്ക് വന്നതും സരസ്വതി ബെഡിൽ നിന്നും എണീറ്റു... "ഇല്ല.. ഏട്ടാ...മോൾക്ക് വിശപ്പില്ലെന്ന്... ഞാൻ കുറേ പറഞ്ഞു നോക്കി... " "നീ ആ പ്ലൈറ്റ് ഇങ്ങോട്ട് തന്നെ... നീ താഴേക്ക് പോക്കോ...നിന്നെ മോഹൻ അന്വേഷിച്ചിരുന്നു...." ദാസ് അതും പറഞ്ഞോണ്ട് സരസ്വതിയുടെ കൈയ്യിൽ നിന്നും പ്ലൈറ്റ് വാങ്ങി... "വല്യച്ഛൻ അല്ലെ പറയുന്നത്...മോള് ഇത് കഴിക്ക്..." വല്യച്ഛൻ ഒരുരുള നന്ദൂന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞതും നന്ദൂന് അത് നിരസിക്കാൻ തോന്നിയില്ല... അത്രയും സ്നേഹവും വാത്സല്യവും നിറഞ്ഞിരുന്നു ആ മുഖത്ത്...

"ആഹ്... മിടുക്കി പെണ്ണ് ആയലോ... എന്നിട്ട് ആണോ ഇവരൊക്കെ പറഞ്ഞിരുന്നത് മോള് ഒന്നും കഴിക്കുന്നില്ലെന്ന്..." നന്ദൂന് വാരി കൊടുക്കുന്നതിനിടയിൽ വല്യച്ഛൻ പറഞ്ഞു... "വല്യച്ഛാ...മതി" "ഇതും കൂടെ അല്ലേയൊള്ളൂ... മുഴുവൻ കഴിക്ക് മോളെ..." "മതി... വല്യച്ഛാ..." "എന്നാൽ ശെരി... ഞാൻ നിർബന്ധിക്കുന്നില്ല...മോള് കഴിച്ചല്ലോ അത് മതി..." കഴിപ്പ് നിർത്തിയതും നന്ദു വായും മുഖമൊക്കെ കഴുകി തിരിച്ചു മുറിയിലേക്ക് തന്നെ വന്നതും അച്ഛൻ മാത്രം അവിടെ തന്നെ നില്കുന്നുണ്ട്... വല്യച്ഛൻ പോയിട്ടുണ്ട്... നന്ദുവിന് ഒന്നും മിണ്ടാൻ തോന്നിയില്ല... അല്ലെങ്കിലും എന്ത് പറയാനാ... ഇത്രയും വർഷം ഒരു വീട്ടിൽ ഉണ്ടായിട്ടും ഒരു വാക്ക് പോലും തന്നോട് പറയാറില്ല...ഒന്ന് ചിരിക്ക പോലും ചെയ്തിട്ടില്ല... അങ്ങനെയുള്ള അച്ഛനോട്‌ എന്ത് സംസാരിക്കാനാ... "മോളെ...!!" അച്ഛന്റെ ആ വിളി കേട്ടതും നന്ദു പകച്ചു നിന്ന് പോയി...ഒരിക്കലെങ്കിലും ആ നാവിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ...!! വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല... "മോ...മോളെ... നന്ദു...!!" മാഷിന്റെ വാക്കുകളും ഇടറുനുണ്ടായിരുന്നു...

ഒരിക്കൽ കൂടെ ആ വാക്കുകൾ കേട്ടതും നന്ദു കണ്ണ് നിറച്ചോണ്ട് ആ മുഖത്തേക്ക് നോക്കി... ഇത് വരെ ആ മുഖത്തേക്ക് നോക്കിയിട്ട് തനിക്കു തോന്നാത്ത ഒരു വാത്സല്യം അപ്പോ തനിക്കു ആ മുഖത്ത് കാണാൻ കഴിഞ്ഞു... നന്ദു മറിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് മാഷ് അവളെ കെട്ടി പുണർഞ്ഞിരുന്നു... ഏറെ വാത്സല്യത്തോടെ...!! നന്ദുവിന് എതിർക്കാനും ആയില്ല... "മോൾക്ക് ഈ...അച്ഛനോട് ദേഷ്യമായിരിക്കും എന്നറിയാം...അച്ഛനെ എന്ത് വേണെകിലും മോള് പറഞ്ഞോ...!! അതൊക്കെ കേൾക്കാൻ ഈ അച്ഛൻ ബാധ്യസ്ഥനാണ്... അത് കേട്ടതും നന്ദു മാഷിന്റെ വായ പൊത്തി പിടിച്ചോണ്ട് ഇല്ലെന്ന് തലയാട്ടി... "അച്ഛ... അച്ഛനോട്‌ നന്ദൂന് ഒരു ദേഷ്യും ഇല്ല്യാ... സ്നേഹം മാത്രേയൊള്ളൂ..." മാഷിന് അറിയാമായിരുന്നു നന്ദൂന് തന്നോട് എത്രത്തോളം ഇഷ്ട്ടമുണ്ടെന്നു... തനിക്കു തിരിച്ചു ഒരച്ഛന്റെ സ്നേഹം തിരിച്ചു കൊടുക്കണമെന്നുണ്ട്...പക്ഷേ കുറ്റബോധം കാരണം മനസാക്ഷി സമ്മതിക്കുനില്ലായിരുന്നു... പിന്നെ ഏറെ നേരം ആ അച്ഛന്റെയും മകളുടെയും സ്നേഹ സംഭാഷണം തുടർന്നു... ദാസ് മുറിയിലേക്ക് കയറി വന്നതും കാണുന്നത് മാഷിന്റെ അടുത്ത് ഇരുന്ന് സംസാരിക്കുന്ന നന്ദൂനെയാണ്... കണ്ണിന് കുളിർമ ഏകുന്ന ഒരു കഴ്ച്ച തന്നെ ആയിരുന്നു അത്...

ഈ ഒരു നിമിഷത്തിന് വേണ്ടി ആയിരുന്നു താനും കാത്തിരുന്നത്...ദാസ് അകത്തേക്ക് മുറിയിലേക്ക് കയറിയതും രണ്ടാളും സംസാരം നിർത്തി ദാസിനെ നോക്കി... "എന്താ അച്ഛനും മോളും നിർത്തി കളഞ്ഞേ.." ഒരു ചെറു ചിരിയോടെ ദാസ് ചോദിച്ചു... "ഒന്നൂല്ല്യാ ഏട്ടാ... ഏട്ടൻ ഇവിടെ ഇരിക്ക്..." "മോളെ നിന്നോട് ഒരു പ്രധാനപെട്ട കാര്യം സംസാരിക്കാനാ ഇപ്പോ വന്നത്..." ദാസ് "എന്താ വല്യച്ഛാ.." നന്ദു ചോദിച്ചതും വല്യച്ഛൻ കൈയ്യിലുള്ള ഫയൽ നന്ദൂന് നേരെ നീട്ടി... ആദ്യമൊന്ന് നെറ്റി ചുളിച്ചെങ്കിലും നന്ദു അത് വാങ്ങി...ഒരു ചെറു ചിരിയോടെ നന്ദു അത് മറിച്ച് അതിലെ ഓരോന്നും ജസ്റ്റ്‌ വായിച്ചു നോക്കി... വായിക്കുന്നതനുസരിച്ച് ചുണ്ടി പുഞ്ചിരി മാഞ്ഞു ഒരു തരം ടെൻഷനോട് പിന്നീടുള്ള പേജുകൾ മറിച്ച് നോക്കി... "വ... വല്യച്ഛാ... ഇത്..." "മോളെ... അത് ഇങ്ങനെ ഒരു ബുദ്ധി തോന്നിയത് അന്നത്തെ സിറ്റുവേഷൻ അങ്ങനെ ആയത് കൊണ്ടായിരുന്നു... പക്ഷേ ഇപ്പോ ഇതൊരു......" വല്യച്ഛൻ പറയുപ്പോഴും നന്ദു കഴുത്തിലുള്ള താലി പരത്തി... "മോളെ... നങ്ങൾക്ക് നിന്നെ അവർക്ക് വിട്ട് കൊടുക്കാൻ പറ്റില്ല...

കാരണം ഞങ്ങളെ തറവാട്ടിലെ ഒരംഗമാണ് മോള്...എല്ലാത്തിനും ഉപരി ഗോപൂന്റെ മകളും...!!" "വല്യച്ഛാ... ഞാൻ..." "ഞങ്ങള്ക്ക് മനസ്സിലാവും.. അമ്മമ്മയുടെ മരണം മോളെ തളർത്തിയിട്ടുണ്ടെന്ന്... അത് കൊണ്ട് ഇപ്പോ ഒരു വിവാഹത്തിന് ഒരുക്കമല്ലാന്നും... പക്ഷേ മോളെ നങ്ങൾക്ക് ഇതെല്ലേ നിനക്ക് വേണ്ടി ചെയ്യാൻ പറ്റൂ... എന്നും ഞങ്ങളെ കൂടെ മോള് വേണമെങ്കിൽ ഇത് നടന്നെ മതിയാവൂ..." നന്ദുവിന് അവരോട് പറയണമെന്നുണ്ടായിരുന്നു... താൻ ഇപ്പോ മറ്റൊരാളുടെ ഭാര്യയാണെന്ന്.. പക്ഷേ എന്ത് ധൈര്യത്തിൽ പറയും... "മോളെ... അച്ഛൻ ഇത് വരെ മോളോട് ഒന്നും ആവിശ്യപെട്ടിട്ടില്ല... ഇന്ന് ആദ്യമായി ഒരു കാര്യം അച്ഛൻ പറയാ... മോള് ഇപ്പോ ഒരു വിവാഹത്തിന് സമ്മതം മൂളണം... എന്നാലെ എന്നും അച്ഛന് ന്റെ കുട്ടിയെ എന്നും കൺ കുളിർക്കേ കാണാൻ പറ്റൂ... അല്ലെങ്കിൽ എന്നെനേക്കുമായി എന്റെ മോളെ എന്നിൽ നിന്നും അവര് അകറ്റും..." അച്ഛൻ കൂടെ പറഞ്ഞതും കലങ്ങിയ കണ്ണുകളോടെ നന്ദു ഇരുവരെയും നോക്കി... "ന്താ മോള് സമ്മതിക്കില്ലേ...??" അച്ഛന്റെ ഏറെ പ്രതീക്ഷയോടെയുള്ള ആ ചോദ്യത്തിന് മുമ്പിൽ ഒന്നും പറയാതെ തല കുനിച്ച് നിൽക്കാനെ നന്ദൂനായൊള്ളൂ.... "അമ്മ കിടന്നോ...!!" നിഖിൽ സുമിത്രയുടെ മുറിയിലെ ലൈറ്റ് ഇട്ട് കൊണ്ട് ചോദിച്ചു... "ഹേ... ഇല്ലടാ.. കിടന്നു എന്നുള്ളത് ശെരിയാ ഉറങ്ങിയിട്ടില്ല... നീ എന്താ ഈ നേരത്ത് ഉറങ്ങിയില്ലേടാ..." സുമിത്ര നിഖിലിനോട് ആയി ചോദിച്ചു...

"ഇല്ലമ്മേ... ഞാൻ അമ്മയോട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ..." അത് കേട്ടതും സുമിത്ര ന്താണെന്ന മട്ടിൽ നിഖിലിനെ നോക്കി... "അമ്മ എനിക്കൊരു പെണ്ണിനെ അന്വേഷിച്ച് കൊണ്ടിരിക്കല്ലേ...!!" "ആഹ്... അത് പറഞ്ഞപ്പോഴാ ഓർത്തെ... ഒരു പെൺ കൊച്ചിനെ അമ്മ കണ്ട് വെച്ചിട്ടുണ്ട് ഫോട്ടോ ഈ അലമാരകകത്ത് ഉണ്ട്..പിന്നെ ഇവിടത്തെ ഓരോന്ന് ആയപ്പോ ഞാൻ അത് മറന്നു...നീ അവിടെ നിൽക്ക്..." എന്നും പറഞ്ഞോണ്ട് സുമിത്ര അലമാരകടുത്തേക്ക് പോയി... "അമ്മേ...ഇനി അതിന്റെയൊന്നും ആവിശ്യമില്ല..." "അത് എന്താടാ നീ വല്ല പെൺ കൊച്ചിനെയും കണ്ട് വെച്ചിട്ടുണ്ടോ...??" അലമാരകകത്ത് ഫോട്ടോ തപ്പുന്നതിനിടയിൽ ഒരു തമാശ രൂപേണെ സുമിത്ര ചോദിച്ചു... "അമ്മ ഇവിടെ ഇരി..." നിഖിൽ അമ്മയുടെ കൈ പിടിച്ചു ബെഡിൽ കൊണ്ടിരുത്തി.... "ഈ ചെറുക്കൻ... ന്നാൽ...!!" "അമ്മേ ഞാൻ കണ്ട് വെച്ച പെണ്ണ് മാറ്റാരുമല്ല... അത് നന്ദുവാ..." നിഖിലിന്റെ വാക്കുകൾ ഞെട്ടലോടെയാണ് സുമിത്ര കേട്ടത്... "ന്താ മോനെ നീ ഈ പറയുന്നേ... നന്ദൂനെയൊക്കെ..."

"അമ്മ പറയുന്നതെന്തും ഞാൻ അനുസരിച്ചിട്ടേയൊള്ളൂ... എന്റെ വിവാഹ കാര്യം....അത് എനിക്ക് വിട്ട് തരണം..." "മോനെ... അത് നന്ദു..." "എന്താ അമ്മക്ക് വല്യമ്മറ്റേം ദീപ വല്യമ്മറ്റേയുമൊക്കെ പറയും പോലെ നന്ദുനെ പറ്റി എന്തെങ്കിലും പറയാനുണ്ടോ..." "എന്തൊക്കെയാടാ നീ ഈ പറയുന്നേ... അമ്മക്ക് അങ്ങനെ ആരെയും കുറ്റപ്പെടുത്തി ഒന്നും ശീലമില്ല... അമ്മ ഇത് വരെ നന്ദൂനെ കുറിച്ച് അരുതാതത് ഒന്നും പറഞ്ഞിട്ട് പോലും ഇല്ല... പക്ഷേ..." "പിന്നെന്താ അമ്മേടെ പ്രശ്നം...!!" "ഇത് നമ്മുക്ക് വേണോടാ..." "അമ്മേ ഞാൻ നന്ദൂനോട്‌ പോലും ഇക്കാര്യം സൂചിപ്പിക്കാതെ ആദ്യം പറഞ്ഞത് അമ്മയോടാ...ഒരു പോസിറ്റീവ് റിപ്ലൈ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കരുതി...ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു..." "എടാ... മോനെ... അമ്മ അച്ഛനോടൊക്കെ സംസാരിക്കട്ടെ... എന്നിട്ട് നമ്മുക്ക് ഇതിലൊരു തീരുമാനം ഉണ്ടാകാം.. എന്താ പോരെ..." ചിരിയോടെ അവന്റെ മുടിയിൽ തലോടി കൊണ്ട് സുമിത്ര പറഞ്ഞു..

ആരതി നന്ദൂനെ കാണാൻ തറവാട്ടിൽ വന്നപ്പോൾ നന്ദു അവിടത്തെ പ്രശ്നം മുഴുവൻ അവളോട് ആയി പറഞ്ഞിരുന്നു... "ഋഷി... ഇനി ഇപ്പോ എന്താ ചെയ്യാ..." സിറ്റ് ഔട്ടിൽ ഇരുന്ന് കൊണ്ട് സൂരജ് ചോദിച്ചു... "എന്ത് ചെയ്യാനാ... ആ കുട്ടിയെ വിളിച്ച് ഇറക്കി കൊണ്ട് വരണം..." ഭവാനിയമ്മ ഇടക്ക് കേറി പറഞ്ഞു... "ഭവാനിയമ്മേ അച്ഛന്റെ പാത തന്നെ മോനും പിൻപറ്റണം അല്ലെ..." സൂരജ് ഒരു ചിരിയോടെ ചോദിച്ചു... "പിന്നല്ലാതെ... അന്ന് കുട്ട്യോളുടെ അച്ഛന്റെ ഒരു പൗരുഷം ഒന്നു പറഞ്ഞറിയിക്കേണ്ടത് തന്നെയാ... എന്റെ അച്ഛന്റേം ഏട്ടന്മാരുടെയും മുമ്പിൽ കൂടെയല്ലേ അങ്ങേര് എന്നെ ഇറക്കി കൊണ്ട് വന്നത്... അത് പോലെ ആ കൊച്ചിനേം കൊണ്ട് ഇങ്ങോട്ട് പോര് നീ..." "ആഹ്... ബെസ്റ്റ്...!! ഇങ്ങനെ പോയാൽ കണ്ണേട്ടൻ നന്നായത് തന്നെ..." പാറു വാ പൊത്തി ചിരിച്ചോണ്ട് പറഞ്ഞു.. പക്ഷേ സഖാവ് ഇതൊന്നും ശ്രദ്ധിക്കാതെ ആരതി പറഞ്ഞ കാര്യമാലോചിച്ച് നില്ക്കാണ്... നന്ദു അവളെ അച്ഛനെയും വല്യച്ഛനെയുമൊന്നും എതിർത്തു ഒന്നും ചെയ്യില്ല.... അതാ തന്റെ പെണ്ണിന് അവിടെ മൗനം പാലിക്കേണ്ടി വരുന്നത്... പക്ഷേ പെണ്ണ് കാണാൻ വരുന്നവരുടെ മുമ്പിൽ എന്റെ പെണ്ണിനെ ഒരു പ്രതർശന വസ്തുവാക്കാൻ ഞാൻ സമ്മതിക്കില്ല... സഖാവ് അവരുടെ ഇടയിൽ നിന്നും എണീറ്റ് റൂമിലേക്ക് പോയി... ഫോൺ എടുത്ത് ദർശന് വിളിച്ചു അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു...........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story