ഒരിളം തെന്നലായ്: ഭാഗം 32

orilam thennalay

എഴുത്തുകാരി: SAFNU

ആഹ്...ദർശൻ" "എന്താ സഖാവേ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞെ..." "നന്ദൂന്റെ കാര്യം സംസാരിക്കാനാ..." "ഞാൻ അത് അങ്ങോട്ട്‌ പറയണമെന്ന് വിചാരിച് ഇരിക്കയിരുന്നു...സഖാവിനോട് ഞാൻ പറഞ്ഞതല്ലേ നിഖിലിന്റെ കാര്യം നന്ദുവുമായുള്ള ഇഷ്ട്ടം അവൻ നാളെ എല്ലാവരുടെയും മുമ്പിൽ വെച്ച് തുറന്ന് പറയും.. " "അവൻ മാത്രം പറഞ്ഞെന്ന് കരുതി ഈ വിവാഹം നടക്കില്ലല്ലോ... അതിന് നന്ദൂന്റേം കൂടെ സമ്മതം വേണ്ടേ.." ഒന്നു കോടി ചിരിച്ചോണ്ട് സഖാവ് പറഞ്ഞു... "ചെറിയച്ഛൻ കാണിച്ച് കൊടുക്കുന്നത് ആരാണെങ്കിലും നന്ദു സമ്മതിക്കും..." തിരിച്ച് അതെ ഭാവത്തോടെ ദർശനും മറുപടി കൊടുത്തു... "എന്നാ.. ദർശാ...നീ ചെവി തുറന്ന് വെച്ച് കേട്ടോ... ഗോപാലൻ മാഷിന്റെ മകൾ നന്ദിതയുടെ കഴുത്തിൽ ഈ ഋഷി ദാമോദർ താലി കെട്ടി കഴിഞ്ഞു... ഇനി ഒരിക്കലും അറുത്ത് മാറ്റാനാവാത്ത വിധം...!!" ഇടുത്തി വീണ പോലെ ആയിരുന്നു സഖാവിന്റെ ഓരോ വാക്ക് ദർശന്റെ കാതിൽ വന്ന് പതിച്ചത്...

"സഖാവ് എ... എന്താ പറഞ്ഞത്...ഞങ്ങടെ നന്ദു ഒരുത്തന്റെ ഭാര്യ ആയി കഴിഞ്ഞെന്നോ..." "എന്താ നിനക്ക് വിശ്വാസം വരുന്നില്ലേ... ഇനി ഒന്നും കൂടെ കേട്ടോ അധികം വൈകാതെ തറവാട്ടിൽ നിന്നും നന്ദൂനെ ഞാൻ കൊണ്ട് പോവും എന്റെ വീട്ടിലേക്ക്..." സഖാവിന്റെ വാക്കുകൾ ഉൾകൊള്ളാൻ ദർശന് കുറച്ച് സമയം വേണ്ടി വന്നു... ഇതൊക്കെ തറവാട്ടിൽ ഉള്ളോർ അറിഞ്ഞാൽ പിന്നെ എന്തൊക്കെയാ ഉണ്ടാവാ...അമ്മയൊന്നും വെറുതെ ഇരിക്കില്ല... കിട്ടിയ അവസരം നന്നായി മുതലെടുക്കും... "സഖാവ്... ഞാൻ പറയുന്നത് കേൾക്ക്... ഞാൻ തറവാട്ടിൽ ഉള്ളോരോട് പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം... അത് വരെ ഇക്കാര്യം ആരും അറിയണ്ട.. ഞാൻ ഇക്കാര്യം അറിഞ്ഞത് നന്ദു പോലും അറിയണ്ട..." .. "ഏട്ടാ... നാളെ പോവണമെന്ന് നിർബന്ധമുണ്ടോ.." സുമിത്ര ജയരാജന്റെ അടുത്ത് ഇരുന്നോണ്ട് ചോദിച്ചു... "പിന്നെ ഇല്ലാതെ... നിനക്കറിയുന്നത് അല്ലെ ഈ ബിസിനസ്‌ ട്രിപ്പ്‌ എത്രത്തോളം ഇമ്പോര്ടന്റ്റ്‌ ആണെന്ന്..." ഒരു ചിരിയോടെ ജയരാജൻ പറഞ്ഞു... "അല്ല ഏട്ടാ... നമ്മടെ മോൻ പോയാൽ പോരെ.. അവനും ഇതൊക്കെ പരിചയമുള്ള കാര്യമല്ലേ..."

"അതൊക്കെ ശെരിയാ... പക്ഷേ ഇപ്പോ അവൻ എൻജോയ് ചെയ്യണ്ട കാലമല്ലേ... കുറച്ച് കഴിഞ്ഞാൽ കുടുംബം കുട്ടികൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ നോക്കി നടത്താൻ ഉണ്ടാവും.. അപ്പോ ഇപ്പോഴല്ലേ അവരോയോക്കെ ഒന്ന് ഫ്രീ ആയി വിടാൻ പറ്റൂ...ഇപ്പോ തന്നെ അവൻ ബിസിനസിന്റെ ഒരുപാട് കാര്യങ്ങൾ അവൻ നോക്കുണ്ട്...ഇനിയിപ്പോ ഇതും കൂടെ അവന്റെ തലയിലേക്ക് എടുത്ത് വെക്കണോ..." "അല്ല... ഏട്ടാ..." "നീ കിടക്കാൻ നോക്ക് സുമിത്രേ... നാളെ എനിക്ക് നേരത്തെ എണീക്കാനുള്ളതാ.." "ഞാൻ പറയുന്നതൊന്ന് ഏട്ടൻ കേൾക്ക്... നാളെ മോൻ പോയാൽ മതി...അവനിതൊന്നും ഒരു ഭാരമാവില്ല...പിന്നെ ഇങ്ങനെയുള്ള ബിസിനസ്‌ ട്രിപ്പിന് ഏട്ടനേക്കാൾ ബെറ്റർ മോൻ തന്നെയാ..." "നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ശെരി... ഞാൻ അവനോട് പറയാം.. " "ഏട്ടൻ കിടന്നോ... ഞാൻ അവനോട് പറഞ്ഞോളാം .." അതും പറഞ്ഞ് സുമിത്ര നിഖിലിന്റെ മുറിയിലേക്ക് പോയി... സുമിത്ര നിഖിലിന്റെ മുറിയിലേക്ക് കടന്നതും കാണുന്നത് ഓരോന്ന് ആലോചിച്ചു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന നിഖിനെയാണ്... സുമിത്രയെ കണ്ടതും അവൻ വേഗം അമ്മയുടെ അടുത്തേക്ക് വന്നു... "എന്തായി അമ്മേ.. അച്ഛനോട്‌ സംസാരിച്ചോ.. അച്ഛൻ എന്ത് പറഞ്ഞു..."

ഏറെ സന്തോഷത്തോടെയുള്ള ആ ചോദ്യത്തിന് മുമ്പിൽ സുമിത്രക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല...അത് കണ്ടവേണോണം നിഖിൽ നെറ്റി ചുളിച്ചു അമ്മയെ നോക്കി.. "എന്താ അമ്മാ... അച്ഛൻ സമ്മതിച്ചില്ലേ..??" സുമിത്രക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു...പക്ഷേ എങ്ങനെയെങ്കിലും നിഖിലിനെ നന്ദുവിൽ നിന്നും അകറ്റിയെ മതിയാവൂ... "അത്... അത് മോനെ അമ്മ സംസാരിച്ചെടാ..." "സംസാരിച്ചോ...എന്നിട്ട് അച്ഛനെന്ത് പറഞ്ഞു.." "അച്ഛൻ...അച്ഛൻ പറഞ്ഞത് നാളെ ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്.. അതിന് നീ പോയി വരുപ്പോയെക്കും അച്ഛൻ തറവാട്ടിൽ ഉള്ളോരോടൊക്കെ സംസാരിച്ച് എല്ലാം ശെരിയാക്കാമെന്നാ... രണ്ട് ദിവസം നീ ഇവിടുന്ന് ഒന്നു മാറി നിൽക്കുന്നതാ നല്ലതെന്ന് എനിക്കും തോന്നി... ഞാൻ മോളോട് സംസാരിച് എല്ലാം ശെരിയാക്കാം പോരെ..." അത് കേട്ടതും നിഖിലിന് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.. അത്രക്കും സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്... പക്ഷേ സുമിത്രക്ക് മകനോട് പറഞ്ഞ കള്ളങ്ങളെ ഓർത്ത് ഉള്ളിൽ വിങ്ങുക്കയായിരുന്നു...

അന്ന് നിഖിൽ നന്ദൂന്റെ കാര്യം പറഞ്ഞു പോയയുടനെ മുറിയിലേക്ക് യശോദ കയറി വന്നു... സുമിത്രക്ക് നന്ദൂനോട്‌ വിജോയിപ്പ് ഒന്നും ഉണ്ടായിരുന്നില്ല... പെട്ടെന്ന് നിഖിൽ അങ്ങനെ പറഞ്ഞപ്പോ ഒന്ന് എതിർത്തു എന്നെയൊള്ളൂ... പക്ഷേ നന്ദു നിഖിലിന് ചേരുന്ന പെണ്ണാണെന്ന് സുമിത്രക്ക് അറിയാമായിരുന്നു... "സുമിത്രേ... നിഖിൽ ഇപ്പോ എന്താ പറഞ്ഞിട്ട് പോയത്..." "അത് ഏട്ടത്തി കേട്ടതല്ലേ..." "കേട്ടു... അല്ല അപ്പോ നീ ഇനി ഇതിനൊക്കെ സപ്പോർട്ട് ചെയ്യാൻ പോവണോ.." "പിന്നെന്താ ഏട്ടത്തി നന്ദു നല്ല മോളാ.." "നീ ഇങ്ങനെ ഒരു മണ്ടിയായി പോയല്ലോ സുമിത്രേ... നിഖിൽ ആ പെണ്ണിനെ കെട്ടിയാൽ പിന്നെ ഉണ്ടാവാൻ പോവുന്ന പ്രശ്നങ്ങളെക്കെ ഒന്ന് ആലോചിച്ചു നോക്ക്..." "എന്തൊക്കെ ഏട്ടത്തി പറയുന്നേ..." "ആ മൂർത്തി പ്രശ്നമുണ്ടക്കാൻ വേണ്ടി മാത്രം നടക്കാ... വിവാഹം കഴിഞ്ഞാൽ പിന്നെ കോടതി കേറി ഇറങ്ങനെ അവന് സമയം കാണൂ...ഇന്നോ നാളെയോ ആ മൂർത്തി വന്ന് ആ പെണ്ണിനെ വിളിച്ചോണ്ട് പോയാലോ..." "ഏട്ടത്തി... അത് " "സുമിത്രേ ഞാൻ പറയാനുള്ളത് പറഞ്ഞു..

നിഖിലും എനിക്ക് മോനെ പോലെയാ... അവന്റെ നല്ല ഭാവിക്ക് ആയി പറയുന്നതാണെന് കരുതിയാൽ മതി..." ഇന്നലെ നടന്ന സംഭവം സുമിത്രയുടെ മനസ്സിലേക്ക് ഓടി എത്തി...എന്റെ മോന്ക്ക് നല്ലൊരു ജീവിതമുണ്ടാകാനാണ് ഞാൻ ആഗ്രഹുക്കുന്നത്... അതിന് ഞാൻ അവനെ നന്ദുവിൽ നിന്നും അകറ്റിയെ മതിയാവൂ...!! പിറ്റേ ദിവസം ഉച്ച ആയപ്പോയെക്കും നിഖിൽ പോയി... അവൻ പോവുന്നത് വരെ യശോദക്ക് ഒരു മനസമാധാനവും ഇല്ലായിരുന്നു... ഇന്ന് നന്ദൂനെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... സുമിത്ര അത് നിഖിലിൽ നിന്നും മനഃപൂർവം മറച്ച് വെച്ചു... ദർശൻ അച്ഛനോട്‌ സഖാവിന്റെയും നന്ദൂന്റെയും കാര്യം പറയാൻ ശ്രമിച്ചെങ്കിലും ഓരോ തടസങ്ങൾ ആയിരുന്നു... എങ്ങനെ എങ്കിലും ഇക്കാര്യം അച്ഛനോട് പറഞ്ഞിലെങ്കിൽ പിന്നെ അതൊരു പ്രശ്നാവും... "അച്ചു... നീ ഇത് എവിടെ പോയി കിടക്കാ.. അവര് എത്താനായിട്ടോ..." "അച്ഛാ...എനിക്ക് ഒരു കാര്യം പറയാനുണ്ട്.." "അതൊക്കെ പിന്നെ സംസാരിക്കാം...നീ ഇപ്പോ അങ്ങോട്ട്‌ ചെല്ല്..." മറുതൊന്നും പറയാൻ അനുവദിക്കാതെ അച്ഛൻ അവിടെന്ന് പോയി...

ഇതൊക്കെ യശോദ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...യശോദ ദർശന്റെ കൈയ്യും പിടിച്ചോണ്ട് അവനെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി... "അമ്മേ... എന്താ ഈ കാണിക്കുന്നേ..." യശോദ അവന്റെ കൈയ്യിൽ നിന്നും പിടി വിട്ട് കതക്ക് അടച്ചു... "നീ എന്താടാ ഈ കല്യാണം മുടക്കാൻ നോക്കണോ.." ഏറെ ദേഷ്യത്തിൽ ആയിരുന്നു യശോദ ചോദിച്ചത്... "അമ്മക്ക് അങ്ങനെ തോന്നിയെങ്കിൽ തെറ്റില്ല...ഇത് നടക്കാൻ പാടില്ല..." "അത് നീയാണോ തീരുമാനിക്കേണ്ടത്... ഈ വിവാഹം നടക്കുന്നതോട് കൂടി ആ പെണ്ണിന്റെ ശല്യം അങ്ങോട്ട്‌ ഒഴിഞ്ഞു കിട്ടും..." "ഇതിനും മാത്രം എന്ത് തെറ്റാ ആ നന്ദു അമ്മയോട് ചെയ്തത്..." "നിന്നോട് അതൊന്നും വിസ്തരിക്കേണ്ട ആവിശ്യമില്ല... നീ എങ്ങാനും ഇത് മുടക്കാൻ നോക്കിയാൽ...പിന്നെ അവള് ഇവിടെ സുഖത്തിൽ വാഴില്ല...നിന്റെ അമ്മയാ പറയുന്നേ..." ഒരു ഭീക്ഷണി കണക്കെ അതും പറഞ്ഞോണ്ട് യശോദ അവിടെന്ന് പോയി...ദർശന് അവനോട് തന്നെ പുച്ഛം തോന്നി... ഇത്രക്കും നീചയായിരുന്നോ തന്റെ അമ്മ....!! .

"നന്ദു...നീ ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ...ഞാൻ ഈ സമയം എന്ത് ചെയ്യാനാ...!!" നന്ദു എല്ലാ കാര്യവും നിമ്മിയോട്‌ തുറന്ന് പറഞ്ഞു.. "നിമ്മി... എനിക്ക്... എനിക്ക് സഖാവിനെ കാണണം... എനിക്ക് ഇപ്പോ സഖാവിനെ മാത്രം കണ്ടാൽ മതി... പ്ലീസ്... നിമ്മി ഫോൺ തരോ... ഞാൻ സഖാവിനെ ഒന്ന് വിളിക്കട്ടെ... " കരഞ്ഞ് കൊണ്ട് അത്രയും പറഞ്ഞു.. "നന്ദു കരയാതെ... നീലു അറിഞ്ഞാൽ പ്രശ്നമാവും... നീലു നല്ല സന്തോഷത്തിലാ..." "അത്‌ ശെരി ഒരുങ്ങിയില്ലേ..." പെട്ടെന്ന് നീലൂന്റെ ശബ്ദം കേട്ടതും നന്ദു മുഖമൊന്ന് അമർത്തി തുടച്ചു തിരിഞ്ഞ് നിന്നു... അത്‌ കണ്ടതും നിമ്മി അവിടെന്ന് പോയി... "നന്ദു ഈ സമയം ഞാൻ ഒരുപാട് സന്തോഷവതിയാണ്... കാരണം എന്താണെന്നു അറിയോ... എന്റെ നന്ദൂന്റെ വിവാഹം ഉറപ്പിക്കാൻ പോവാ... നന്ദു നിന്റെ കാര്യം എല്ലാം ശെരിയായിട്ട് വേണം എനിക്ക് സഖാവിന്റെ കാര്യം എല്ലാവരുടെയും മുമ്പിൽ അവതരിപ്പിക്കാൻ..." അത്‌ കേട്ടതും നന്ദു താലിയിൽ പിടി മുറുക്കി... നീലൂനോട്‌ പറയണമെന്നുണ്ട് ഇനി അതൊന്നും നടക്കില്ലെന്ന്... പക്ഷേ നാവ് ചലിക്കുന്നില്ല...

"ദേ... അവര് എത്തീട്ടോ...!!" താഴെ നിന്നും വല്യച്ഛന്റെ പറച്ചിൽ കേട്ടതും നീലു ഇപ്പോ വരാമെന്നും പറഞ്ഞു താഴേക്കു പോയി... കണ്ണൊക്കെ എന്തിനെനിലാതെ നിറയുന്നുണ്ട്... ഇതൊക്കെ എന്ത് പരീക്ഷണമാ ഈശ്വരാ...!! നിമ്മി നേരെ ചെന്നത് ദർശന്റെ അടുത്തേക്ക് ആയിരുന്നു... "അച്ചുവേട്ടാ... ഇങ്ങോട്ട് വന്നേ..." "എന്താടി... നീ കാര്യം പറ..." "അതൊക്കെ പറയാം അച്ചുവേട്ടൻ ഇങ്ങോട്ട് ഒന്ന് വാ..." അത്‌ കേട്ടതും ദർശൻ നിമ്മിയുടെ അടുത്തേക്ക് പോയി.. "എന്താ നിമ്മി... എന്താ ഇത്രക്ക് അത്യാവശ്യം..അവിടെ ചെറുക്കനും കൂട്ടരും വന്നത് കണ്ടില്ലേ..." നിമ്മി നന്ദു പറഞ്ഞ കാര്യങ്ങൾ ദർശനോട്‌ ആയി പറഞ്ഞു... "ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അച്ചുവേട്ടന് എന്താ ഒരു ഭാവ മാറ്റവും ഇല്ലാത്തത്..." ദർശന്റെ മുഖത്ത് വല്ല്യ ഭാവ മാറ്റമൊന്നും കാണാതെ വന്നതും നിമ്മി ചോദിച്ചു.. "ഇതൊക്കെ എനിക്ക് നേരത്തെ അറിയാം.." "നേരത്തെ അറിയാമെന്നോ... എന്നിട്ട് എന്ത് കൊണ്ട് ഇത് വല്യച്ഛനോട് ഒന്നും സംസാരിച്ചില്ല..." "അതിന് ഒരു അവസരം കിട്ടേണ്ട... പറയാൻ പല തവണ ശ്രമിച്ചതാ...

ഏതായാലും ചടങ്ങ് നടക്കട്ടെ... ഒരു പെണ്ണ് കാണൽ ചടങ്ങ് അല്ലെ... ഒന്ന് നിന്ന് കൊടുക്കേണ്ട പ്രശ്നമല്ലേയൊള്ളൂ.. " "ഹ്മ്മ്..." ചെറുക്കനും കൂട്ടരും സംസാരിച്ചോണ്ടിരിക്കുപ്പോൾ ആണ് മണിമങ്കല തറവാട്ടിന്റെ മുറ്റത്തേക്ക് അതി വേഗത്തിൽ ഒരു ബുള്ളറ്റ് വന്ന് നിന്നു...അതിൽ നിന്നും മുണ്ടും മടക്കി കുത്തി കലിപ്പിൽ ഇറങ്ങി വരുന്ന സഖാവിനെ കണ്ടതും ദർശൻ ഒന്ന് ഞെട്ടി...!! ദാസും മാഷും എന്താ സംഭവമെന്ന് അറിയാതെ സഖാവിനെ നോക്കി... ഒട്ടും പേടി കൂടാതെ സഖാവ് തറവാട്ടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു... ഹാളിലേക്ക് കയറി വന്ന സഖാവ് ചുറ്റും കൂടി ഇരുന്ന് സംസാരിക്കുന്ന ആളുകളെ നോക്കി...ശേഷം ആ നോട്ടം വന്ന് പതിച്ചത് ദർശനിൽ ആയിരുന്നു... വളരെയധികം ദേഷ്യത്തോടെ ആയിരുന്നു സഖാവിന്റെ ആ നോട്ടം... കണ്ണിൽ അത്ര മാത്രം തീക്ഷണതയുണ്ടായിരുന്നു... ഒരു ചോദ്യ പറിച്ചിന് കാത്ത് നിൽക്കാതെ സഖാവ് അകത്തേക്ക് പോവാൻ നിന്നെകിലും ദർശൻ അത് തടഞ്ഞു... "സഖാവ് ഇവിടെ സീൻ ക്രീയേറ്റ് ചെയ്യാതെ പോവാൻ നോക്ക്..." "ദർഷാ നമ്മള് തമ്മിൽ ഒരു യുദ്ധം ഞാൻ ആഗ്രഹിക്കുന്നില്ല...

അത്കൊണ്ട് എന്റെ വഴിൽ നിന്നും തടസ്സം നിൽക്കാതെ പോവാൻ നോക്ക്..." സഖാവ് ഇപ്പോ അങ്ക കലിയിലാണെന് മനസ്സിലായ ദർശൻ സഖാവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി... "അവര് ഒന്ന് കണ്ടിട്ട് പോയെന്ന് കരുതി ഇപ്പോ എന്താ.." "അങ്ങനെ എന്റെ പെണ്ണിനെ ആരുടെ മുമ്പിലും പ്രതർശിപ്പികേണ്ട ആവിശ്യം എനിക്കില്ല..." "സഖാവേ..." മുന്നോട്ട് പോവാൻ നിന്ന സഖാവിനെ വീണ്ടും ദർശൻ തടഞ്ഞ വെച്ചു... "മാറി നിക്കെടാ അങ്ങോട്ട്ന്നും " പറഞ്ഞു സഖാവ് ദർശനെ പിടിച്ചു ഉന്തി... ഹാളിലെ ബഹളം കേട്ട് അടുക്കളയിൽ ഉണ്ടായിരുന്ന സ്ത്രീകളെല്ലാം അവിടെ എത്തിയിടുണ്ട്... "നന്ദു എവിടെ..." സഖാവ് ദേഷ്യത്തിൽ നിവ്യയോട് ആയി ചോദിച്ചതും നിവ്യ പേടിച്ച് മുകളിലേക് കൈ ചൂണ്ടി... അത് കണ്ടതും സഖാവ് കോണി പടികൾ വേഗം കയറി നന്ദൂന്റെ മുറിയിലേക്ക് കയറി... സഖാവിനെ അവിടെ കണ്ട മാത്രയിൽ നന്ദു ഓടി ചെന്ന് സഖാവിനെ ഇറുക്കെ കെട്ടിപിടിച്ചു... "ഇ... ഇപ്പോയെങ്കിലും എന്നെ....കൊണ്ടോവാം വന്നല്ലോ..." കരച്ചിലോട് കൂടിയുള്ള ആ പറച്ചിൽ കേട്ടതും സഖാവ് ഒന്നും കൂടെ തന്റെ പെണ്ണിനെ ഇറുക്കി പിടിച്ചു... .

"എന്താ.. ആരാ... ഏതാ ആ പയ്യൻ.." ചെറുക്കന്റെ കൂടെ വന്ന ഒരാൾ ചോദിച്ചു... "അത്... അത് മോളെ കോളേജിലെ ഒരു പയ്യനാ... ഇവിടെ നാട്ടിലുള്ള പയ്യനാ.." മാഷ് ആയിരുന്നു മറുപടി കൊടുത്തത്... "എന്നിട്ട് എന്താ ആ പയ്യൻ ഇവിടെ കാണിച്ച് കൂട്ടുന്നത്..." "അത്... അത് നിങ്ങളൊന്നു ക്ഷമിക്ക് ഞാൻ പോയി അവരോട് കാര്യങ്ങൾ ചോദിച്ചറിയട്ടെ..." ദാസ് അവിടെന്ന് എണീക്കാൻ വേണ്ടി നിന്നതും സഖാവ് നന്ദൂന്റെ കൈ പിടിച്ച് അങ്ങോട്ട്‌ എത്തിയിരുന്നു... നീലു കാര്യമറിയാതെ സഖാവിനെയും സഖാവ് ചേർത്ത് പിടിച്ചിരിക്കുന്ന നന്ദൂന്റെ കൈയ്യിലേക്കും നോട്ടം തെറ്റിച്ചു... "സ... സഖാവ് എന്താ ഈ കാണിക്കുന്നേ... ഇന്ന്... ഇന്ന് നല്ലൊരു വിശേഷം നടക്കാൻ പോവുന്ന വീടാ ഇത്... നന്ദു... നന്ദൂനേം കൊണ്ട് സഖാവ് എങ്ങോട്ടാ ഈ പോവുന്നെ... കോളേജിൽ നിങ്ങള് ഫ്രണ്ട്സ് ഒക്കെ തന്നേയ്യ പക്ഷേ... എന്ത് അധികാരത്തിലാ ഇപ്പോ ഇങ്ങനെയൊക്കെ ചെയ്യുന്നത്...." നീലു "നന്ദൂന്റെ കഴുത്തിൽ താലി കെട്ടിയ അധികാരത്തിൽ...!!" ഞെട്ടലോടെ ആയിരുന്നു എല്ലാവരും അത് കേട്ടത്... നീലു അത് കേട്ടതും ഒരടി പിന്നോട്ട് നീങ്ങി... വീണ്ടു സഖാവിന്റെ വാക്കുകൾ ചെവിയിൽ അലയടിച്ചോണ്ട് കൊണ്ടിരുന്നു... "എന്താടാ... വീട്ടിൽ കേറി വന്ന് പോക്കിത്തരം പറയുന്നോ.." യശോദ കലി പൂണ്ടു ചോദിച്ചു...

അതിന് മറുപടിയായി സഖാവ് നന്ദു ഉള്ളിലേക്ക് ഇട്ടിരുന്ന താലി പുറത്തേക്കിട്ടു... അതും കൂടെ ആയതും നീലു നന്ദൂനെ ഒന്ന് നോക്കി... ഒറ്റ തവണയേ നീലു ആ മുഖത്തേക്ക് നോക്കിയൊള്ളൂ... "ഞാൻ നന്ദൂനെ കൊണ്ട് പോവാ... ആരും ഇതിന് തടസ്സം നിൽക്കേണ്ട... അനുവാദം ചോദിക്കേണ്ടവരോട് എന്നോ അനുവാദം ചോദിച്ചത്താ..." "ഇത് എന്നാലും മോശായി പോയി..." ജയരാജൻ അൽപ്പം ഈർഷ്യത്തോടെ പറഞ്ഞു "എന്റെ ഭാര്യയെ ഞാൻ കൊണ്ട് പോവുന്നത്തിൽ എന്ത് മോശതരമാ ഉള്ളത്...നന്ദു വന്നോ..!!" സഖാവ് നന്ദൂന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു... ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം നന്ദൂന് ഉണ്ടായിരുന്നില്ല... "എന്തൊക്കെയാ മാഷേ ഇവിടെ നടക്കുന്നെ... ഞങ്ങളെ വിളിച്ച് വരുത്തിയത് ഇങ്ങനെ അപമാനിക്കാൻ ആയിരുന്നോ.." ചെറുക്കന്റെ കൂട്ടത്തിൽ ഒരാൾ മാഷിന്റെ നേരെ ചോദിച്ചു... "നിങ്ങള് ഞങ്ങളോട് ക്ഷമിക്കണം... ഇങ്ങനെ ഒന്നു ഉണ്ടാവും എന്ന് ഞങ്ങള് അറിഞ്ഞില്ല... നിങ്ങളെ അപമാനിക്കണമെന്ന് ഒരിക്കലും കരുതിയിട്ട് പോലുമില്ല..." തല കുനിച്ചോണ്ടുള്ള മാഷിന്റെ മറുപടി കേട്ടതും വന്നവരൊക്കെ എണീറ്റു.. "ഇനി ഒരു ബന്ധവും പറഞ്ഞ് ഞങ്ങളെ കുടുംബം ഈ തറവാടിന്റെ പടി ചവിട്ടില്ല..." ........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story