ഒരിളം തെന്നലായ്: ഭാഗം 33

orilam thennalay

എഴുത്തുകാരി: SAFNU

ഗൈറ്റ് കടന്ന് സഖാവ് വീട്ടിന്ന് മുമ്പിൽ ബുള്ളറ്റ് നിർത്തിയതും നന്ദു ഇറങ്ങി മുമ്പോട്ട് നോക്കി... പൂമുഖത്ത് എല്ലാവരും തന്നെ ഉണ്ടായിരുന്നു... ഭവാനിയമ്മയും സൂരജിന്റെ ഫാമിലിയും ആരതിയും ശ്രേയയുമൊക്കെ...അവരെയൊക്കെ കണ്ടതിൽ സന്തോഷമുണ്ടെകിലും അതൊന്നും പ്രകടിപ്പിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു നന്ദു...എല്ലാവരുടെയും ഉള്ള് വേദനിപ്പിച്ചിട്ടാണ് താൻ സഖാവിന്റെ കൂടെ ഇറങ്ങി വന്നത്... അച്ഛനും , വല്യച്ഛനുമൊക്കെ ഞാൻ കാരണം അവരുടെ മുമ്പിൽ നാണം കെട്ടു...!! എല്ലാത്തിനും ഉപരി നീലു....!! നീലു... സ്വപ്നതിൽ പോലും വിചാരിച്ചു കാണില്ല ഞാൻ സഖാവിനെ പ്രണയിച്ചിരുന്നുവെന്ന്...!! നീലുവിലുള്ള ആ വിശ്വാസം ഞാൻ നഷ്ടപെടുത്തി...മനസ്സിലേക്ക് ഓരോ കാര്യവും ഓടി എത്തി... അതിനനുസരിച്ചു കണ്ണിൽ നിന്നും കണ്ണുനീരും...!! ഇതൊക്കെ കണ്ടതും സഖാവിന് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു... സഖാവ് നന്ദൂനെ തനിക്ക് നേരെ തിരിച്ചു നിർത്തി ഇരു തോളിലും കൈ വെച്ചു നന്ദുവിന്റെ കണ്ണുനീർ തുടച്ചു കൊടുത്തു...

"നന്ദു... കരയാതെ... ഇത് ഇങ്ങനെയൊക്കെ നടക്കുകയോളൂ എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു... നന്ദൂന്റെ വിഷമങ്ങൾ എല്ലാം എനിക്ക് മനസ്സിലാവും... വീട്ടിലുള്ളവർക്കൊക്കെ ഇപ്പോ ഒരു ദേഷ്യമൊക്കെ ഉണ്ടാവും അതൊക്കെ നമ്മുക്ക് ശെരിയാക്കി എടുക്കാം... ഇപ്പോ ദേ അങ്ങോട്ട്‌ നോക്ക്..." ന്നും പറഞ്ഞോണ്ട് സഖാവ് അവരെ വരവിനായി പ്രതീക്ഷിചിരിക്കുന്ന സിറ്റ് ഔട്ടിലുള്ള ഭവാനിയമ്മയെയും ബാക്കിയുള്ളവരെയുമൊക്കെ ചൂണ്ടി കാണിച്ചു...നന്ദുവും പിന്നിലേക്ക് തിരിഞ്ഞു നോക്കി... "അവരൊക്കെ നന്ദൂനെ പ്രതീക്ഷിചിരിക്കാ... അപ്പോ ഈ വിഷമിച്ചിരിക്കുന്ന മുഖവുമായി അങ്ങോട്ട് പോയാൽ മോശല്ലേ... അപ്പോ ദേ എന്റെ നന്ദൂട്ടി ഈ കണ്ണൊക്കെ തുടച്ചേ... എന്നിട്ട് ഒന്ന് ചിരിച്ചിട്ടൊക്കെ അങ്ങോട്ട്‌ പോയാൽ അവർക്കും അതൊരു സന്തോഷമാവും...അല്ലെങ്കിൽ പിന്നെ ഇവിടെ ഉള്ളേരേം കൂടെ നന്ദു വിഷമിപ്പിക്കും..." കൊച്ചു കുട്ടികളോട് പറയും പോലെ സഖാവ് നന്ദൂന്റെ താടി തുമ്പിൽ പിടിച്ചു പറഞ്ഞതും നന്ദൂന് ചിരി വന്നു... "ആഹ്... ചിരിച്ചല്ലോ... ഇനി വാ..."

സഖാവ് നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് അങ്ങോട്ട് പോയി... "വലത് കാൽ വെച്ച് കയറി വാ മോളെ...." കൈയ്യിലെ നിലവിളക്ക് നന്ദൂന്റെ കൈയ്യിൽ കൊടുത്തു കൊണ്ട് ഭവാനിയമ്മ പറഞ്ഞതും നന്ദു സഖാവിനെ നോക്കി... സഖാവ് ഒരു ചിരിയോടെ കണ്ണ് ചിമ്മിയതും നന്ദു വലതു കാൽ വെച്ച് വീട്ടിലേക്ക് കയറി..... പൂജാ മുറിയിൽ വിളക്ക് വെച്ച് ഇരു കൈയ്യും കൂപ്പി നന്ദു തന്റെ പ്രാണന്റെ പാതിയുടെ ദീർഘായുസിന് ആയി പ്രാത്ഥിച്ചു... "മോള് ഒന്ന് ഈ ഡ്രെസ്സൊക്കെ ഒന്ന് മാറിയിട്ട് വാ... അപ്പോയെക്കും ഞാൻ ഭക്ഷണം എടുത്ത് വെക്കാം..." ഭവാനിയമ്മ നന്ദൂന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...നന്ദു ശെരിയെന്നർത്ഥത്തിൽ തലയാട്ടി മുകളിലേക്ക് പോവാൻ വേണ്ടി നിന്നതും പിന്നെ എന്തോ ഓർത്ത പോൽ തിരിഞ്ഞു നിന്നു... "ചേച്ചി... കേറി ചെന്നാലുള്ള ലെഫ്റ്റ് സൈഡിലെ രണ്ടാമത്തെ റൂം..." നന്ദു നിൽപ്പ് മനസ്സിലായ വണ്ണം പാറു പറഞ്ഞുതും നന്ദു മുറിയിലേക്ക് പോയി... നല്ല അടുക്കും ചിട്ടയുമുള്ള ഒരു മുറി... കയറി വരുന്ന സൈഡിൽ ഒരു ലൈബ്രറി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്...

അതിന് നേരെ ഓപ്പോസിറ്റ് സൈഡിൽ ഷെൽഫും... മുറിയുടെ ഒത്ത നടുക്കായി ബെഡും അതിനോട് ചേർന്ന് ലൈറ്റ് ലാമ്പ് വെക്കാൻ പാകത്തിന് ഒരു കുഞ്ഞു ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്... "എന്താ ഏട്ടത്തി മുറി ഇഷ്ട്ടായോ..." പിന്നിൽ നിന്നും പാറൂന്റെ ശബ്ദം കേട്ടതും നന്ദു റൂം വീക്ഷിക്കലൊക്കെ നിർത്തി പാറൂന്റെ അടുത്തേക്ക് പോയി... "ഹാ... ഇഷ്ട്ടായാലോ പാറൂസെ..." "എന്നാ വേഗം ഫ്രഷ് ആയിട്ട് താഴേക്ക് വാ ഏട്ടത്തി എല്ലാരും ഏട്ടത്തിയെ വെയിറ്റ് ചെയ്ത് നില്ക്കാ..." അത് കേട്ടതും നന്ദു ഒരു ചുരിദാർ എടുത്ത് ബാത്റൂമിലേക്ക് കയറി... നന്ദു താഴെ എത്തിയതും എല്ലാവരും ടേബിളിന് ചുറ്റും ഇരിന്നിട്ടുണ്ട്... നന്ദു അൽപ്പം മടിയോടെ അവിടെ നിന്നതും പാറു വന്ന് നന്ദൂന്റെ കൈ പിടിച്ച് സഖാവിന് തൊട്ടട്ടുതായി ഇരുത്തി... "പിന്നെ ഏട്ടത്തി ഈ മടിയൊക്കെ അങ്ങോട്ട് മാറ്റി വെക്കണം കേട്ടോ..." കഴിക്കുന്നതിനിടയിൽ പാറു പറഞ്ഞതും സൂരജിന്റെ അമ്മ അവളെ കൈയ്യിന്നിട്ട് ഒരടി കൊടുത്തു... "മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക് പെണ്ണെ..." "ഹും... കഴിക്കാണ്.." ശൂ... ശൂ... കണ്ണേട്ടാ... പാറു സഖാവിന്റെ കൈയ്യിൽ തോണ്ടി കൊണ്ട് വിളിച്ചു...

"എന്താ... പാറു..." "അത് കണ്ണേട്ടാ... ഇങ്ങോട്ട് വരുന്നതിന്ന് മുമ്പ് കണ്ണേട്ടൻ ഏട്ടത്തിയോട് എന്തായിരുന്നു പറഞ്ഞത് കുറേ നേരം അവിടെ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നല്ലോ..." പാറു ഇളിച്ചോണ്ട് ചോദിച്ചു... "നിന്നെ പോലത്തെ ഓരോ സാധനങ്ങൾ ഉണ്ടെന്ന് പറഞ്ഞു കൊടുക്കായിരുന്നു... നന്ദൂന് പിടിച്ചു നിൽക്കേണ്ട..." സഖാവ് അത് പറഞ്ഞതും ഇളിച്ചോണ്ടിരുന്ന പാറൂന്റെ മുഖം മാറി.... സഖാവിന്റെ കാലിൽ ഒരു പിച്ച് കൊടുത്തു പാറു കഴിക്കാൻ തുടങ്ങി... സന്ധ്യ ആവുന്നത് വരെ ആരതിയും ശ്രേയ ഉണ്ടായിരുന്നു നേരം ഇരുട്ടിയതും അവര് രണ്ട് പേരും പോയി... "എന്നാ പിന്നെ ഞങ്ങളും ഇറങ്ങാണ് ഭവാനി..." സൂരജിന്റെ അമ്മ "ആഹ്... അല്ല പാറു മോള് എവിടെ..." "അവള് നന്ദു മോളെ അടുത്തേക്ക് പോയിരുന്നു സംസാരിച്ച് ഇരിപ്പുണ്ടാവും...സംസാരിക്കാൻ ആരെങ്കിലും ഒരാളെ കിട്ടാൻ കാത്ത് നിൽക്കല്ലേ പെണ്ണ്... ഞാൻ പോയി വിളിച്ചോണ്ട് വരാം..." പ്രസീത (സൂരജിന്റെ അമ്മ )അതും പറഞ്ഞ് മുകളിലേക്ക് പോയി... "അല്ല കിച്ചുവേട്ടൻ എവിടെ.." സംസാരിച്ചോണ്ടിരിക്കുന്നതിനിടയിൽ നന്ദു പാറൂനോട്‌ ആയി ചോദിച്ചു.. "കിച്ചുവേട്ടനും കണ്ണേട്ടനും കൂടെ പുറത്ത് പോയിരിക്കാ.. ഇപ്പോ വരുവായിരികും..." "ആഹ്... നീ ഇവിടെ സംസാരിച്ചോണ്ടിരിക്കാണോ.." പ്രസീത അതും പറഞ്ഞ് മുറിയിലേക്ക് കയറി..

"ആഹ്... ആന്റി " പ്രസീത വന്നതും നന്ദു ബെഡിൽ നിന്നും എണീറ്റു... "മോള് അവിടെ ഇരുന്നോ.. ഞാൻ ദേ ഈ പെണ്ണിനെ വിളിക്കാൻ വേണ്ടി വന്നതാ... അവൾക്ക് പിന്നെ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ മതി...." "പാറു നല്ല കുട്ടിയല്ലേ.. അല്ല ആന്റി പാറു ഇന്ന് ഇവിടെ നിന്നോട്ടെ..." "ഏയ്‌ അതൊന്നും ശെരിയാവൂല്ല്യ മോളെ... അല്ലെങ്കിലെ സ്കൂളിൽ പോവാൻ മടിയുള്ള കൂടത്തിലാ.. പിന്നെ ഇവിടേം കൂടെ ആയാൽ പറയെ വേണ്ടാ..." "ഞ്ഞഞ്ഞഞ്ഞ... ഹും..." പാറു പ്രസീതക്ക് നേരെ കൊഞ്ഞനം കുത്തി കാണിച്ചു... അപ്പോ തന്നെ അവര് അവളെ ചെവി പിടിച്ചു തിരിച്ചു...അതൊക്കെ കണ്ടതും നന്ദൂന് ചിരി വന്നു... പെട്ടെന്ന് അമ്മമ്മയെ ഓർമ വന്നതും നന്ദൂന്റെ മുഖം മങ്ങി... അമ്മമ്മ ഉണ്ടാവുപ്പോൾ ഞാൻ എന്തെങ്കിലും കുരുത്തകേട് ഒപ്പിച്ചാലൊക്കെ ഇങ്ങനെ ചെവി പിടിച്ചു വഴക്ക് പറയുമായിരുന്നു... നന്ദൂവിന്റെ മുഖം ശ്രദ്ധിച്ച പ്രസീത അവളെ നെറുക്കിൽ ഒന്ന് തലോടി... "മോള് പഴയ കാര്യമൊന്നും ആലോചിച്ചു വിഷമിക്കേണ്ട കേട്ടോ.. ഇപ്പോ മോൾക്ക് എല്ലാരുണ്ട്... കേട്ടോ..." "ഏട്ടത്തി വേഗം കണ്ണൊക്കെ തുടച്ചേ...

കണ്ണേട്ടൻ വരുപ്പോ പിന്നെ എന്റെ ഭാര്യയെ ആരാ കരയിപ്പിച്ചെന്നു ചോദിക്കും.." പാറു ഇളിച്ചോണ്ട് പറഞ്ഞതും നന്ദൂനും ചിരി വന്നു...നന്ദു അവളെ കൈയ്യിന്ന് ഒരു തട്ട് വെച്ച് കൊടുത്തു... "എന്നാ മോളെ ഞങ്ങള് ഇറങ്ങട്ടെ... കിച്ചു വന്ന് കാണും..." പ്രസീത പാറൂനേം പിടിച്ചു താഴേക്ക് പോയി...പാറു പോവുനതിടക്ക് റ്റാ റ്റ കൊടുക്കാനും മറന്നില്ല...  സഖാവ് മുറിയിലേക്ക് വന്നതും നന്ദു കൈയ്യിലുണ്ടായിരുന്ന പുസ്തകം ഷെൽഫിൽ തന്നെ വെച്ച് സഖാവിന് അടുത്തേക്ക് പോയി... "സഖാവ് എവിടെ പോയതാ..." "ആഹ്.. നാളെ നമ്മുക്ക് രജിസ്റ്റർ ഓഫീസിൽ പോവണം... ഇന്ന് പോവണം എന്നാ കരുതിയിരുന്നത്... സാഹചര്യം അനുകൂലമല്ലായിരുന്നല്ലോ... അപ്പോ നാളെക്ക് മാറ്റി വെച്ചു... ഇനിയും ഇത് വെച്ച് നീട്ടി കൊണ്ട് പോവാൻ പറ്റില്ല..." "സഖാവേ...തറവാട്ടിൽ...??" അൽപ്പം മടിയോടെയാണ് നന്ദു അത് ചോദിച്ചത്... "അറിയില്ല... ദർശന് വിളിച്ചിരുന്നു ഫോൺ സ്വിച്ച് ഓഫ്‌ ആണ്..." അത് കേട്ടതും നന്ദു തലതാഴ്ത്തി... "ഹേയ്...നന്ദു വിഷമിക്കാതെ... എന്തിനാ എന്ത് പറയുപ്പോഴും ഇങ്ങനെ സങ്കടപെടുന്നെ...!!"

"എല്ലാർക്കും എന്നോട് ദേഷ്യമായിരിക്കും അല്ലെ... സഖാവേ...!!" "ഹേയ്... അങ്ങനെ ഒന്നൂല്ല്യാ... ആർക്കും ആരെയും അങ്ങനെ അധിക കാലമൊന്നും വെറുക്കാൻ പറ്റില്ല... എന്നെങ്കിലും ഒരിക്കൽ നമ്മള് എല്ലാവർക്കും പ്രിയപ്പെട്ട ഒരാളവും..." "സഖാവിനോട് എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്..." "ആഹാ.. എന്നാ പറ കേൾക്കട്ടെ..." സഖാവ് നന്ദൂന്റെ അടുത്ത് ഇരുന്നൊണ്ട് പറഞ്ഞു.. "സഖാവേ അത്... ഇപ്പോ.." "ഹ്മ്മ്..." "സഖാവേ...ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട് ഒരുപക്ഷെ എന്നോട് ദേഷ്യം തോന്നുമായിരിക്കും..." അത് കേട്ടതും സഖാവ് നെറ്റി ചുളിച്ചു... "സഖാവേ... സഖാവിനെ നീലൂന് ഒരുപാട് ഇഷ്ട്ടായിരുന്നു... അത്... അത് എന്നോട് നീലു തുറന്ന് പറഞ്ഞിട്ടുമുണ്ട്... പക്ഷേ അപ്പോയെക്കും ഈ താലി എന്റെ കഴുത്തിൽ ചാർത്തിയിരുന്നു...അപ്പോഴും അതൊന്നുമറിയാതെ എന്നോട് സഖാവിനെ കുറിച്ച് നീലു ഒരുപാട് പറഞ്ഞു... സഖാവിനോട് ഈ കാര്യം പറഞ്ഞു സമ്മതിപ്പിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു... പക്ഷേ എനിക്കത്തിന് ആവില്ലായിരുന്നു... ഇന്ന് നീലൂന്റെ മുഖത്തേക്ക് ഞാൻ ഒരു തവണയെ നോക്കിയൊള്ളൂ...പിന്നെ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല... അത്രക്കും സങ്കടമുണ്ടായിരുന്നു ആ മുഖത്ത്..." നന്ദു പറഞ്ഞു ഒന്ന് നിർത്തി...

"തറവാട്ടിൽ എന്നെ അമ്മമ്മയെക്കാൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരേ ഒരാളാണ് നീലു.... എന്നിട്ടും നീലൂനോട്‌ ഞാൻ ഇങ്ങനെയൊക്കെ ചെയ്തല്ലോ... സഖാവേ... ഇനി നീലു എന്നെ കാണാൻ വരില്ലേ... നീലു... നീലു ഇനി എന്നോട് ഒരിക്കലും സംസാരിക്കില്ലേ..." സഖാവ് കണ്ണുകളിലേക്ക് നോക്കി കൊണ്ട് നന്ദു നിറഞ്ഞ മിഴിയാലേ ചോദിച്ചതും സഖാവ് നന്ദൂനെ ഇറുക്കി കെട്ടി പുണർന്നു..... "നോക്ക് നന്ദു... അതൊക്കെ എനിക്കറിയാം... നീലൂനെ നിനക്കറിയുന്നത് അല്ലെ.. നീലു ഒരിക്കലും പോയ കാര്യത്തെ ആലോചിച്ചു സങ്കടപെടുന്ന ആളല്ല... നീലൂനെ എന്നേക്കാൾ കൂടുതൽ അറിയുന്ന ആളല്ലേ നന്ദു.. നന്ദു ഒന്ന് ചിന്തിച്ചു നോക്ക്... നിറഞ്ഞ മനസാലെ നീലു നന്ദൂനെ സ്വീകരിക്കും...നന്ദു പറഞ്ഞപോലെ നന്ദൂനെ കാണാൻ വരും... നന്ദൂനോട്‌ ഒരുപാട് സംസാരിക്കും..." സഖാവ് പറയുന്നതിന് മറുപടി അടക്കി പിടിച്ചുള്ള തേങ്ങൽ മാത്രമായിരുന്നു.. "നന്ദു ആദ്യം നിന്റെ ഉള്ളിലെ സങ്കടങ്ങളൊക്കെ ഒന്ന് മാറ്റ്... എന്നിട്ട് തുടങ്ങാം നമ്മുക്കൊരു പുതിയ ജീവിതം..." നന്ദൂന്റെ മുടിയിയകളിൽ പതുക്കെ തലോടി കൊണ്ട് സഖാവ് പറഞ്ഞു... കരച്ചിൽ നിന്നെന്നറിഞ്ഞതും സഖാവ് നന്ദൂനെ അടർത്തി മാറ്റാൻ നോക്കി... നന്ദു നല്ല ഉറക്കത്തിൽ ആണെന്ന് കണ്ടതും സഖാവ് അവളെ എടുത്ത് ബെഡിൽ കിടത്തി പുതച്ചു കൊടുത്തു..

"മോളെ നീലു .. വല്ലതും വന്ന് കഴിക്ക്... അല്ലെങ്കിൽ ഈ കതക് എങ്കിലും ഒന്ന് തുറക്ക്..." ദീപ ഒരുപാട് നേരമായി നീലൂന്റെ കതകിന് മുട്ടുന്നു... ആ ശബ്ദം കേട്ടാണ് യശോദ അങ്ങോട്ട്‌ വന്നത്... "എന്താ ദീപേ... എന്താ പ്രശ്നം.." "ഏട്ടത്തി മോള് ഒരുപാട് നേരായി കതക് അടച്ചു ഇരിക്കാൻ തുടങ്ങിയിട്ട്... ഒന്നും കഴിക്കാൻ പോലും വന്നിട്ടില്ല..." "അതെന്ത് പറ്റി...മോളെ..നീലു... കതക് തുറക്ക്..." യശോദ "നന്ദു പോയതിന് ശേഷമാ... മോൾക്ക് അത് വല്ലാതെ വിഷമായിട്ടുണ്ട്..." "ഓഹ് അതായിരുന്നോ കാര്യം... ഹും.. വല്ലവരും പോയെന്ന് കരുതി ഇവിടെ ആരും തിന്നാതേം കുടിക്കാതെയും നടക്കണ്ട... ആ പെണ്ണ് ആ പയ്യന്റെ കൂടെ ഇറങ്ങി പോയപ്പോ ഇവിടെ ഉള്ളോരേ കുറിച്ച് ആലോചിച്ചോ... എവടെ... എന്നിട്ടാ അങ്ങനെ ഒരുത്തിക്കും വേണ്ടി പട്ടിണി കിടക്കുന്നെ... " യശോദ തികച്ചും പുച്ഛത്തോടെ പറഞ്ഞതും പിന്നിൽ നിന്നും ദാസിന്റെ ശബ്ദം കേട്ടു... "നീയൊക്കെ എന്ന് മുതലാ നന്ദൂന്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കാൻ തുടങ്ങിയെ... " "അത്‌..." "ഇതുവരെ നന്ദൂന്റെ കാര്യത്തിൽ ഇടപെട്ടില്ലല്ലോ... ഇനിയങ്ങോട്ടും ഇടപെടേണ്ട..."

ദാസ് അതും പറഞ്ഞ് ദേഷ്യത്തിൽ അവിടെന്ന് പോയി... യശോദ നാണം കെട്ടതിന്റെ രോക്ഷത്തിൽ അവിടെന്ന് പോയി...ദീപക്ക് ഒന്നും തന്നെ പറയാൻ ആയില്ല... ഒരു തവണ കൂടെ ദീപ കതകിന് മുട്ടി... "മോളെ..." പുറത്ത് നടന്ന സംഭാഷണമെല്ലാം നീലു കേട്ടിരുന്നു...നീലു കതക് തുറന്നു... "ആഹ്... മോളെ വല്ലതും വന്ന് കഴിക്ക്..." ഡോർ തുറന്നയുടനെ ദീപ അവളെ മുഖമൊക്കെ തലോടി കൊണ്ട് പറഞ്ഞതും നീലു അവരുടെ കൈകൾ എടുത് മാറ്റി... "എനിക്കൊന്നും വേണ്ടാ.." "നീലു...അത്..." "അമ്മയോട് ഒരു പ്രാവിശ്യം പറഞ്ഞാൽ മനസ്സിലാവില്ലേ... എനിക്കൊന്നും വേണ്ടാ.. അമ്മ പോയി കഴിക്കാൻ നോക്ക്..." ന്നും പറഞ്ഞു നീലു ഡോർ അടച്ചു... കണ്ണൊക്കെ നിറയുന്നുണ്ട്... നന്ദു... നന്ദു അങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല...അവൾക്കറിയാമായിരുന്നില്ലേ ഞാൻ സഖാവിനെ പ്രണയിച്ച കാര്യം ഒരുപക്ഷെ അവള് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ മാറി തരുവായിരുന്നില്ലേ... അമ്മ ഒരിക്കൽ പറഞ്ഞിരുന്നു എന്റെ അവസ്ഥ നിനക്ക് വന്നാലേ ഞാൻ ഇപ്പോ അനുഭവിക്കുന്ന വീർപ്പു മുട്ടൽ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവൂന്ന്... സത്യമാ...

ആഗ്രഹിച്ച പുരുഷനെ മറ്റൊരുത്തി സ്വന്തമാകുന്നത് കണ്ട് നിൽക്കാൻ കഴിയില്ല...എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിച്ചത്.... ഒരുപക്ഷെ ഞാൻ നിന്റേത് എല്ലാം തട്ടിയെടുത്തതിന് നീ പകരം ചോദിച്ചത് ആണല്ലേ... ഇല്ല ഞാൻ എന്തൊക്കെയിതു ചിന്തിച്ച് കൂട്ടുന്നെ... എന്റെ നന്ദു ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല... ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ആവില്ല നന്ദൂന്...എന്നിട്ടും എന്നോട് എന്തിനാ നന്ദു നീ ഇങ്ങനെ ചെയ്തത്... എന്നിൽ പൂവിട്ട ആദ്യത്തെയും അവസാനത്തെയും പ്രണയമായിരുന്നു സഖാവ്...!! അതിന് നീ എന്നിൽ നിന്നും അടർത്തി മാറ്റി... ഇനി എന്നിൽ ഒരു പ്രണയം പൂക്കുകയില്ല...!! കണ്ണൊക്കെ നിറഞ്ഞ് വന്നതും നീലു അവ തൊട്ട് നോക്കി... ഇനി ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും പിന്നെ ഞാൻ എന്തിന് കരയണം.. എന്റേതല്ലെന്ന് വിധി കാണിച്ചു തന്നു... പിന്നെയും....!! നീലു മുഖമൊന്ന് അമർത്തി തുടച്ചു... ഷെൽഫിൽ തുറന്ന് അതിൽ ഉണ്ടായിരുന്ന സഖാവിന്റെ ഓരോ ഓർമകളും എടുത്ത് അവ ഓരോന്ന് ആയി കീറി പറിച്ച് വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ടു.സൂര്യന്റെ വെളിച്ചം കണ്ണിലേക്ക് കുത്തി കയറിയതും നന്ദു കണ്ണുകൾ വലിച്ച് തുറന്നു... എഴുനേൽക്കാൻ വേണ്ടി നോക്കിയപ്പോഴാണ് സഖാവ് തന്നെ പൊതിഞ്ഞു പിടിച്ചിരിക്കാണെന്ന് മനസ്സിലായത്...

നന്ദൂന്റെ ചുണ്ടിൽ നാണത്താൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു...മുടി വാരി കെട്ടി നന്ദു ഡ്രസ്സുമെടുത്ത് ബാത്‌റൂമിലേക്ക് പോയി... നന്ദു സ്റ്റെപ്പിറങ്ങി ഇറങ്ങി വരുപ്പോ തന്നെ പാറൂന്റെ കലപില ശബ്ദം കേൾക്കുന്നുണ്ട്...നന്ദു കിച്ചണിലേക്ക് പോയതും ഭവാനിയമ്മയോട് ഓരോന്ന് പറഞ്ഞു ഭക്ഷണം കഴിക്കാണ് പാറു... ആള് സ്കൂൾ യൂണിഫോമിലാണ്.. "ആഹ്... മോള് എണീറ്റോ...ഈ ചായ കുടിക്ക്..." ഭവാനിയമ്മ ഒരു കപ്പ് ചായ നന്ദൂന് നേരെ നീട്ടിയതും നന്ദു അത് വാങ്ങി... "ഹലോ.. ഏട്ടത്തി നമ്മളൊക്കെ ഇവിടെ ഉണ്ടേ..." "ആഡാ... പാറൂസെ ഞാൻ കണ്ടെടാ... അല്ല ഇന്ന് നേരത്തെ വന്നല്ലോ..." "ഹ്മ്മ്... മോളെ അതൊന്നും പറയാത്ത നല്ലത്... അവള് നിന്നെ കാണണം എന്നും പറഞ്ഞ് രാവിലെ തന്നെ ഇങ്ങോട്ട് വന്നതാ..." ഭവാനിയമ്മ ചിരിച്ചോണ്ട് പറഞ്ഞു... "അതൊന്നും അല്ലാട്ടോ ഏട്ടത്തി ഈ ഭവാനിയമ്മ ചുമ്മാ പറയുന്നതാ..." "ഉവ്വ് ഉവ്വേ... കിച്ചു വന്നപ്പോ പറഞ്ഞു..." "അല്ല...ഇനി നേരെ സ്കൂളിലോട്ട് ആയിരിക്കും അല്ലെ.." നന്ദു അവളെ പിഞ്ഞിയിട്ടിരിക്കുന്ന മുടിയിൽ തലോടി കൊണ്ട് ചോദിച്ചു... "അങ്ങനെ ഒന്നും ഇല്ല... ഏട്ടത്തി ബോർ അടിക്കുന്നുണ്ടെങ്കിൽ ഞാൻ ഇവിടെ നിന്നോളാം.. 😁" "നന്ദൂന് ഒരു ബോർ അടിയും ഇല്ല... വേഗം കഴിക്ക്...

നിന്നെ സ്കൂളിൽ കൊണ്ട് ആകാൻ കിച്ചു വിളിച്ചു പറഞ്ഞിട്ടുണ്ട്..."സഖാവ് മുണ്ടും മടക്കി കുത്തി അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു... "ഈ ഏട്ടന്മാരെ കൊണ്ട് എന്ത് കഷ്ട്ടാ... മനുഷ്യന് സമാധാനമായി ഒന്ന് വീട്ടിൽ ഇരിക്കാനും സമ്മതിക്കില്ല... ഹും" പാറു ദേഷ്യം മൊത്തം ഭക്ഷണതിനോട് തീർക്കാണ്... എല്ലാം വാരി വലിച്ചു കഴിക്കുന്നുണ്ട്...പെട്ടെന്ന് തരിപ്പിൽ പോയി.. "പയ്യെ കഴിക്ക് പാറു..." നന്ദു ഒരു ഗ്ലാസ് വെള്ളം കൊടുത്തോണ്ട് പറഞ്ഞു... "നന്ദു ഞാൻ വരുപ്പോയെക്കും റെഡിയാവ്... ഇന്ന് രജിസ്റ്റർ ഓഫിസ് വരെ പോവാനുള്ള കാര്യം മറക്കണ്ട..." പാറൂനേം കൊണ്ട് പോവാൻ നേരം സഖാവ് നന്ദൂനെ ഓർമിപ്പിച്ചു... "അമ്മേ ഞാൻ കേട്ടത് സത്യാണോ..." നിഖിൽ സുമിത്രക്ക് നേരെ അലറി... "മോനെ അത്..." "സത്യാണോ അല്ലെയോ... അത് മാത്രം പറഞ്ഞാൽ മതി... അത് മാത്രം...!!" നിഖിലിന് ദേഷ്യം കാരണം കൈകൾ വിറകുനുണ്ടായിരുന്നു... ഒട്ടേറെ പ്രതീക്ഷയോടെയാണ് നിഖിൽ അച്ഛന്റെ ബിസ്സിനെസ്സ് ട്രിപ്പ്‌ ഏറ്റെടുത്തത്... പക്ഷേ പോയി വന്നപ്പോയെക്കും തന്റെ പെണ്ണ് ആയി കരുതിയവൾ ഇന്ന് മറ്റാരുടെയോ ഭാര്യയായെന്ന് അറിഞ്ഞത്...

നിഖിൽ പുറത്തേക്ക് പോവാൻ വേണ്ടി നിന്നതും സുമിത്ര അവന്റെ കൈ പിടിച്ചു വെച്ചു... "മോനെ... നീ.. നീയിത് എങ്ങോട്ടാ..." "എന്റെ പെണ്ണിനെ കൊണ്ട് വരാൻ..." സുമിത്രയുടെ കൈകൾ അവൻ ബലം പ്രയോഗിച്ചു മാറ്റി കൊണ്ട് പറഞ്ഞു... "നീ... നീ എന്ത് ഭ്രാന്താ ഈ പറയുന്നേ... ഞങ്ങൾ ഇറക്കി വിട്ടത് ഒന്നും അല്ല.. നന്ദു അവൻ വിളിച്ചപ്പോ കൂടെ ഇറങ്ങി പോയതാ... എന്നിട്ട് നീ ഇത് എന്ത് ഭാവിച്ചാ..." "അതൊന്നും എനിക്ക് കേൾക്കണ്ട... എന്റെ നന്ദൂനെ ഞാൻ കൊണ്ട് വരും.. " "ഏട്ടാ... ഏട്ടൻ എന്താ ഈ പറയുന്നേ...നന്ദു ഇപ്പോ ഒരാളുടെ ഭാര്യയാണ്... എന്നിട്ട്... എന്ത് അവകാശവും പറഞ്ഞോണ്ടാ അങ്ങോട്ട് ചെല്ലാൻ പോവുന്നെ..." നിവ്യ "ഞാൻ സ്നേഹിച്ചിരുന്ന എന്റെ പെണ്ണാണെന്നാ അവകാശത്തിൽ...!!" "നിഖിലെ ഇതൊക്കെ.. ഇതൊക്കെ നിന്റെ വെറും തോന്നൽ ആണ്... നീ പ്രാക്ടിക്കൽ ആയി ചിന്തിക്ക്..." ദർശൻ പറഞ്ഞതും നിഖിൽ അവന്റെ കോളറിൽ കുത്തി പിടിച്ചു... "നീയും കൂടെ ഇതിന് കൂട്ട് നിന്ന് എന്നെ ചതിച്ചതാ... വെറുതെ വിടുമെന്ന് വിചാരിക്കേണ്ട..."

അത്രയും പറഞ്ഞു നിഖിൽ കാറുമെടുത്ത അവിടെന്ന് പോയി... ദർശന് അറിയാമായിരുന്നു അവന് എത്രത്തോളം സങ്കടമുണ്ടാവുമെന്ന്...അവന്റെ സ്നേഹം ഞാൻ കണ്ടതാണ്... പക്ഷേ അവനെന്താ ഒന്ന് മാറി ചിന്തിച്ചാൽ.. രജിസ്റ്റർ ഓഫിസിന് മുമ്പിൽ എത്തിയതും നന്ദു കാറിൽ നിന്നുമിറങ്ങി കൂടെ സഖാവും സൂരജ്ഉം അച്ഛനും ആരതിയും ഉണ്ടായിരുന്നു... ഓഫിസിന് അകത്തേക്ക് കയറാൻ വേണ്ടി നിന്നതും പിന്നിൽ നിന്ന് ഒരരശീരി കേട്ടു ... എല്ലാവരും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും പിന്നിൽ കൈ രണ്ടും നെഞ്ചിന് മീതെ കെട്ടി കാറിനോട് ചാരി നിൽക്കുന്ന നിഖിലിനെ കണ്ടു... പെട്ടെന്ന് സഖാവിന് ഒരു കാൾ വന്നതും സഖാവ് കുറച്ചു അപ്പുറത്തേക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story