ഒരിളം തെന്നലായ്: ഭാഗം 34

orilam thennalay

എഴുത്തുകാരി: SAFNU

"ആഹ്.. ഹാ.. നിങ്ങള് എവിടെയാ.. " ഫോൺ എടുത്തയുടനെ ദർശന്റെ വെപ്രാളത്തോടെയുള്ള ചോദ്യം കേട്ടതും സഖാവൊന്ന് നെറ്റി ചുളിച്ചു... "രജിസ്റ്റർ ഓഫീസിന്റെ മുമ്പിൽ ഉണ്ട്.." "നിഖിൽ...അവൻ അവിടെ ഉണ്ടോ..??" അത് കേട്ടതും സഖാവ് അങ്ങോട്ട്‌ നോക്കി... നന്ദൂനോട്‌ കാര്യമായിട്ട് സംസാരിക്കുന്ന നിഖിലിനെ കണ്ടതും സഖാവ് ഉണ്ടെന്ന് പറഞ്ഞു.. ദർശൻ തറവാട്ടിൽ നടന്ന കാര്യങ്ങൾ എല്ലാം സഖാവിനോട് ആയി പറഞ്ഞു... "അവൻ.. അവൻ ഇപ്പോ ആകെ കണ്ട്രോൾ വിട്ടിരിക്കാ... ഞാൻ ഉടനെ അങ്ങോട്ട്‌ വരാം" മെന്നും പറഞ്ഞു ദർശൻ ഫോൺ വെച്ചു... സഖാവ് ഫോൺ വെച്ച് തിരിഞ്ഞതും നന്ദൂന്റെ കൈയ്യിൽ പിടി മുറുക്കിയിരിക്കുന്ന നിഖിലിനെയാണ് കണ്ടത്... നന്ദു അവന്റെ കൈയ്യിൽ നിന്നും അവളെ കൈ വേർപെടുത്താൻ നന്നായി ശ്രമിക്കുന്നുമുണ്ട്... സൂരജ്ഉം അച്ഛനുമൊക്കെ നിഖിലിനോട്‌ എന്തെല്ലാമോ പറയുന്നുണ്ട്... ആ രംഗം സഖാവിന് അത്ര പിടിച്ചില്ല.... "നിഖിലേട്ടാ... കൈയ്യിന്ന് വിടാൻ... നിഖിലേട്ടാ..." "നിഖിലെ നീ ഇവിടെ വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ പോവാൻ നോക്ക്...

" സൂരജ് "മോനെ... പറയുന്നത് കേൾക്ക് ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്..." രമേശ്‌ നിഖിലിനോട്‌ ആയി പറഞ്ഞു... "നന്ദു... വാ നമ്മുക്ക് തറവാട്ടിലോട്ട് പോവാം.." നിഖിൽ അവരാരും പറയുന്നത് കേൾക്കാൻ കൂടാകാതെ പിന്നെയും നന്ദൂന്റെ കൈയ്യിൽ മുറുക്കി പിടിച്ചു... "ഞാൻ ഇല്ലെന്ന്.. പറഞ്ഞില്ലെ... കിച്ചുവേട്ടാ എന്നെ ഒന്ന് വിടാൻ പറ..." " ച്ചി... കയ്യെടുകെഡാ.." സഖാവിന്റെ അലർച്ച കേട്ടതും നിഖിലിന്റെ കൈ താനെ അഴിഞ്ഞു... "നിനക്കൊക്കെ എന്റെ ഭാര്യയുടെ കൈയ്യിൽ കേറി തന്നെ പിടിക്കണം അല്ലേടാ...!!" സഖാവ് നിഖിലിന്റെ കോളറിൽ കുത്തി പിടിച്ചോണ്ട് ചോദിച്ചു... ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടതും സൂരജ് സഖാവിനെ തടഞ്ഞു... "ഋഷി... ആൾക്കാർ ശ്രദ്ധിക്കുന്നു... അവനെ വിട്ടേക്ക്..." "എന്റെ പെണ്ണിന്റെ കൈയ്യിൽ കേറി പിടിച്ച ഈ പന്ന..." "സഖാവേ... വേ... വേണ്ട..." സഖാവ് പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പ് നന്ദു സഖാവിന്റെ പിന്നിൽ നിന്നോണ്ട് നിറഞ്ഞ മിഴിയാലേ വേണ്ടെന്ന് പറഞ്ഞു... അത് കണ്ടതും സഖാവ് ദേഷ്യത്തിൽ അവനെ പിടിച്ചു തള്ളി....

ആ കാഴ്ച കണ്ടോണ്ട് ആണ് ദർശൻ അങ്ങോട്ട്‌ വന്നത്... വീഴാൻ പോയ നിഖിലിനെ ദർശൻ പിടിചെങ്കിലും നിഖിൽ അവന്റെ കൈ തട്ടി മാറ്റി... "ഞാൻ നിന്നെയൊന്നും വെറുതെ വിടുമെന്ന് വിചാരിക്കേണ്ട...എല്ലാത്തിനെയും കൊന്ന് തള്ളും... നിന്നെയൊന്നും ഞാൻ ജീവിക്കാൻ സമ്മതിക്കില്ല..." കണ്ട്രോൾ വിട്ട് നിഖിൽ നന്ദുവിന് നേരെ വിരൽ ചൂണ്ടി ഓരോന്ന് പിറുപിറുക്കൻ തുടങ്ങി... നന്ദുവിന് അതൊന്നും കണ്ട് നിൽക്കാൻ ആവില്ലായിരുന്നു... ഒരു ഏട്ടന്റെ സ്ഥാനത്ത് കണ്ട് നടന്ന ആളാ... ഇപ്പോ മുമ്പിൽ വന്ന് ഓരോന്ന്.... ദർശൻ നിഖിലിനെ പിടിച്ച് അവിടെന്ന് കൊണ്ട് പോയി... നന്ദൂന് അതൊക്കെ കണ്ട് ഒന്ന് പൊട്ടി കരയണമെന്ന് ഉണ്ടായിരുന്നു... നന്ദൂന്റെ അവസ്ഥ മനസിലായ വണ്ണം സഖാവ് അവളെ കൈ തന്റെ കൈയ്യിൽ കോർത്തിണക്കി മുറുക്കെ പിടിച്ചു...അത് കണ്ടതും നന്ദു സഖാവിന്റെ മുഖത്തേക്ക് നോക്കി പക്ഷേ സഖാവ് മറ്റെങ്ങോട്ടോ നോക്കുകയായിരുന്നു... ആ ചേർത്ത് പിടിക്കലിൽ ഒരു സംരക്ഷണമുണ്ടായിരുന്നു... നന്ദുവും അങ്ങനെ ഒരു സാമീപ്യം ഏറെ ആഗ്രഹിച്ചിരുന്നു...

രജിസ്റ്റർ ഓഫീസിൽ നിന്നും പോരുപ്പോൾ അവിടെ നടന്ന കാര്യങ്ങൾ ഒന്നും തന്നെ ഭവാനിയമ്മ അറിയരുതെന്ന് സഖാവ് എല്ലാവരോടും പ്രതേകം പറഞ്ഞിരുന്നു... സന്ധ്യ ആയതും ഭവാനിയമ്മ വിളക്ക് വെച്ച് നാമം ജപിക്കാൻ തുടങ്ങിയിരുന്നു... നന്ദു റൂമിലേക്ക് പോവുപ്പോയാണ് അവിടെ വെച്ചിരുന്ന ഫ്രെയിം ശ്രദ്ധിക്കുന്നത്...അതെടുത്ത് ആ ഫ്രെയിം നോക്കി... സഖാവും അമ്മയും പിന്നെ ഇതാരാ...?? ഏകദേശം സഖാവിനെ പോലെ തന്നെ ഉണ്ടല്ലോ... നന്ദു ആ ഫ്രെയിം കയ്യിൽ പിടിച്ചോണ്ട് ആലോചിച്ചു... "അത് ശെരി ഇവിടെ ഉണ്ടായിരുന്നോ... ഞാൻ എവിടെയെല്ലാം നോക്കി... അല്ല ഇതെന്താ കൈയ്യിൽ..." സഖാവ് ഓരോന്ന് ചിന്തിച്ച് നിൽക്കുന്ന നന്ദൂന്റെ കൈയ്യിൽ നിന്നും ആ ഫ്രെയിം വാങ്ങി... "ഇതാരാ സഖാവേ..." ശിവയുടെ ഫോട്ടോ തൊട്ട് കൊണ്ട് നന്ദു ചോദിച്ചു... "ആഹ്.. ശിവയെ കുറിച്ച് നിനക്കറിയില്ലല്ലോ അല്ലെ.." "അപ്പോ ഇതാണോ ശിവ... എനിക്കറിയാം സഖാവേ..പാറു പറഞ്ഞിരുന്നു..." നന്ദു ആവേശത്തോടെ പറഞ്ഞു... "ആഹാ.. പാറു എന്താ പറഞ്ഞെ.." "അയ്യോ.. അത് പറയണോ.." നന്ദു നഖം കടിച്ചോണ്ട് മെല്ലെ ചോദിച്ചു.. "ആഹ്.. പറ..." "അതുണ്ടല്ലോ സഖാവേ..പാറു പറയാ ഇവിടെ ഇനി ഒരു മൊതല് വരാനുണ്ടെന്ന്... "പിന്നെ..." സഖാവ് ഒരു ചിരിയോടെ ചോദിച്ചു.. "ബാക്കി പറയണോ..."

"ഹ്മ്മ്.. നന്ദു പറ.." "അയ്യോ അത് വേണ്ടാ... പാറു പിന്നെ എന്നോട് മിണ്ടില്ല..." "ആര് പാറുവോ... ഹ്മ്മ് നല്ല ആളാ അവള് വാ അടക്കാറില്ല... പിന്നെ അല്ലെ മിണ്ടാതിരുക്കുന്നത് നന്ദു പറ.." " ആ മൊതല് വന്നാ പിന്നെ ഇവിടെ ഒച്ച പാടും ബഹളും ആയിരിക്കും... പക്ഷേ ആള് വന്ന് കിട്ടണേകിൽ കുറച്ചു പാടാണെന്... ആളൊരു മാവേലി ആണെന്ന്... " "മാവോലിയോ..." "ആന്നെ...ശിവ മുങ്ങിയാൽ പിന്നെ പൊന്തുന്നത് അടുത്ത വർഷമാകുമെന്ന്..." നന്ദു ചിരിയോടെ പറഞ്ഞതും സഖാവിനും ചിരി വന്നു... "ഹ്മ്മ്... ശരിയാ..." "സഖാവേ ശിവ എപ്പോയാ വരുന്നേ..." നന്ദു ഫ്രെയിം തിരിക്കെ വെച്ചോണ്ട് ചോദിച്ചു... "അറിയില്ല..." സഖാവിന് ശിവയുടെ കാര്യം ആലോചിക്കും തോറും ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു... രണ്ട് മാസമായി അവന്റെ ഒരു വിവരവുമില്ല... അറ്റലിസ്റ്റ് ഒരു കാൾ പോലും ചെയ്തിട്ടില്ല... ചിലപ്പോയെക്കെ വിചാരിക്കും അവനെ വളർത്തി വലുതാക്കി അങ്ങോട്ട്‌ അയച്ചത് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു... പിന്നെ വിചാരിക്കും അവൻ എന്റെ അനിയൻ അല്ലെ അവൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല വർക്കിന്റെ തിരക്കിലായിരിക്കുമെന്ന്....

"സഖാവേ... എന്താ ഒന്നും പറയാതെ..." നന്ദു സഖാവിനെ കുലുക്കി വിളിച്ചു... "ഹേ... അറിയില്ല നന്ദു എന്നാ വരുന്നതെന്ന്... വരുവായിരിക്കും " "അതെന്താ സഖാവേ... എനിക്ക് ശിവയെ പരിചയപ്പെടണം എന്നുണ്ട്ട്ടോ..." "അതിനെന്താ അവൻ വരട്ടെ..." "പിന്നെ ക്ലാസ്സ്‌ ഇപ്പോയെ കുറേ മിസ്സ്‌ ആയി...നാളെ തന്നെ ഞാൻ പ്രിൻസിപ്പാളിനെ പോയി കാണുന്നുണ്ട്..." അത് കേട്ടതും നന്ദൂന്റെ മുഖം മങ്ങി... "ഹ്മ്മ്... മുഖം വാടിയല്ലോ..." സഖാവ് അവളെ താടി തുമ്പിൽ പിടിച്ചുയുയർത്തി... "നിക്ക് കോളേജിലോട്ട് ഒന്നും പോവണ്ടാ..ഞാൻ അമ്മേടെ കൂടെ ഇരുന്നോളാം..." നന്ദു കുറുമ്പോടെ പറഞ്ഞു.. "ഡീ മടിച്ചി... നിനക്ക് അല്ലെങ്കിൽ ഇച്ചിരി മടി കൂടുതലാ...ക്ലാസ്സ്‌ കഴിഞ്ഞാൽ ഭവാനി കൊച്ചിന്റെ കൂടെ നിന്നൂടെ... പിന്നെന്താ..." "ഒന്നൂല്ല്യ..."  എല്ലാവരും കിടന്നതും നിഖിൽ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വരാന്തയിൽ പോയി നിന്നു... അതെ സമയം തൊട്ട് അപ്പുറത്ത് തന്നെ ദർശനും വന്ന് നിന്നു... നിഖിൽ അവൻ വന്നതൊന്നും അറിയാത്ത മട്ടിൽ അവന്റെ ഫോണിലെ നന്ദൂന്റെ ഫോട്ടോ നോക്കി ഇരിപ്പായിരുന്നു... "നിഖിലെ.... നീ...നീ എന്തടാ അവിടെ കാണിച്ച് കൂട്ടിയെ... നമ്മടെ നന്ദു അല്ലേടാ... എന്നിട്ട് അവളോട് എന്തൊക്കെയാ നീ വിളിച്ചു കൂവിയെ..." "എടാ... പറ്റുന്നില്ലെടാ....നന്ദൂനെ.. ഞാൻ... എന്റെ പെണ്ണായി കണ്ടു പോയി... എന്നിട്ട് ഇപ്പോ... മറ്റാരുടെയോ കൂടെ ഇറങ്ങി പോയപ്പോൾ സഹിച്ചില്ല... നിയന്ത്രണം വിട്ട് പോയി... എന്റെ സ്ഥാനത്ത് നീയാണെകിൽ ഇതേ ചെയുമായിരുന്നോള്ളൂ.. അത്രക്ക് ഇഷ്ട്ടപെട്ടു പോയി..."

"എടാ... നമ്മള് ഇഷ്ട്ടപെടുന്നവരെ കൂടെയല്ലേ നമ്മള് ജീവിക്കേണ്ടത്... നന്ദു അവൾക്ക് ഇഷ്ട്ടപെട്ട ആളെ കൂടെ ജീവികെട്ടെ..." "അപ്പോ എന്റെ... എന്റെ പ്രണയമോ.. ഞാനും ആഗ്രഹിക്കുന്നില്ലേ ..." "പ്രണയത്തിൽ കുറച്ചു സാക്രിഫൈസ് ചെയ്യടി വരും...അതൊക്കെ ഞാൻ പറയാതെ തന്നെ നിനക്കറിഞ്ഞൂടെ..." "എങ്ങനെ.... നിനക്ക് എന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല അച്ചു... ആകെ ഭ്രാന്ത് പിടിച്ചിരിക്കുന്ന അവസ്ഥയാ..." "അത് എപ്പോഴും നീ നന്ദൂ നെ കുറിച്ചു ആലോചിച്ചിട്ടാ... പിന്നെ ഇത്..." അതും പറഞ്ഞു ദർശൻ നിഖിലിന്റെ ഫോൺ വാങ്ങി അതിലെ നന്ദൂന്റെ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്തു... "അച്ചു നീ എന്താ..." "ആദ്യം നീ നോക്കിയിരുന്നപ്പോയൊന്നും ഞാൻ നിന്നോട് ഒന്നും പറയില്ലായിരുന്നു... പക്ഷേ ഇപ്പോ മറ്റൊരാളുടെ ഭാര്യയാണ് നന്ദു... ഇനി ഞാൻ ഇതിനൊന്നും സമ്മതിക്കില്ല..." തിരിച്ചു നിഖിലിന്റെ കൈയ്യിലേക്ക് ഫോൺ വെച്ച് കൊടുത്തു ദർശൻ അവിടെന്ന് പോയി..

"മോളെ... ആ കതക് പോയി തുറന്ന് കൊടുത്തേ... കിച്ചു ആയിരിക്കും.." കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടതും ഭവാനിയമ്മ പച്ചക്കറി അരിയുന്ന നന്ദൂനോട്‌ ആയി പറഞ്ഞു.. "ശെരിയമ്മേ..." നന്ദു കൈ കഴുകി വാതിൽ തുറക്കാൻ വേണ്ടി പോയി... "നന്ദൂ... കിച്ചു വന്നോ..." മുകളിൽ നിന്നും സഖാവിന്റെ പറച്ചിലിന് നോക്കട്ടെന്നും പറഞ്ഞു നന്ദു ഡോർ തുറന്നതും മുമ്പിൽ നിൽക്കുന്ന വല്യച്ഛനെ കണ്ട് ആദ്യമൊന്ന് ഞെട്ടി... "വല്യച്ഛാ...!!" ഇടറുന ശബ്ദതാൽ നന്ദു വിളിച്ചതും ദാസ് അവളെ തലയിൽ തലോടി... "മോള് സുഖായിരിക്കുന്നെ.." നിറഞ്ഞ് വന്ന മിഴികൾ തുടച്ച് കൊണ്ട് നന്ദു അതെയെന്ന് തലയാട്ടി...അത്രയും മതിയായിരുന്നു ദാസിന്...!! "മോളെ... കിച്ചുവാണോ...??" സാരി തലപ്പിൽ കൈ തുടച്ചോണ്ട് ഭവാനിയമ്മ അങ്ങോട്ട്‌ വന്നതും ദാസിനെ കണ്ട് ആദ്യമൊന്ന് നന്ദൂനെ പോലെ തന്നെ ഞെട്ടി... "അല്ല ആരിത്...മോളെ വല്യച്ഛനെ വന്ന കാലിൽ നിർത്താതെ അകത്തേക്ക് കയറാൻ പറ..." "ആഹ്... വല്യച്ഛാ.. അവിടെ നിൽക്കാതെ അകത്തേക്ക് വാ..." "നന്ദൂ...എന്റെ വാച്ച് എവിടെ... " സഖാവ് ഷർട്ടിന്റെ ബട്ടൻസ് ഇട്ടോണ്ട് താഴേക്ക് വന്നതും വല്യച്ഛനെ കണ്ട് വല്യച്ഛന്റെ അടുത്തേക്ക്... സഖാവ് നിറ ചിരിയാലേ ആണ് ദാസിനെ സ്വീകരിച്ചത്... വല്യച്ഛനെ പെട്ടെന്ന് അവിടെ കണ്ടതിൽ സഖാവിന്റെ മുഖത്ത് ഞെട്ടാലോ ഒന്നും ഉണ്ടായിരുന്നില്ല...

"നിങ്ങള് സംസാരിച്ചിരിക്ക്... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.." അതും പറഞ്ഞ് ഭവാനിയമ്മ അടുക്കളയിലേക്ക് പോയി... "വല്യച്ഛാ... തറവാട്ടിലെ എല്ലാർക്കും സുഖല്ലേ..." "ഹ്മ്മ്... എല്ലാവരും സുഗമായിട്ടിരിക്കുന്നു... ഞാൻ ദേ നിന്റെ ബുക്ക്സും പിന്നെ കുറച്ചു അത്യാവശ്യ സാധനങ്ങളുമായി വന്നതാണ്... മോൻ ഇതൊക്കെ കൊണ്ട് പോവാൻ അങ്ങോട്ട്‌ വരാമെന്നു പറഞ്ഞതാ ഞാനാ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞത്... മോളെ ഒന്ന് കാണും ചെയ്യാലോ..." "അതിനെന്താ വല്യച്ഛന് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരുമാല്ലോ..." സഖാവ് വല്യച്ഛനോട്‌ സംസാരിച്ചിരിക്കുപ്പോൾ നന്ദൂന്റെ മുഖത്ത് എന്തെയില്ലാത്ത സന്തോഷമായിരുന്നു... സഖാവ് ഒരു ചെറു ചിരിയോടെ അതൊക്കെ നോക്കി കണ്ടു... "ഇത് പറ്റത്തില്ല ഭവാനിയമ്മേ... കണ്ണേട്ടാന്ന് വിളിക്കാൻ പറ..." പാറു ഭവാനിയമ്മയുടെ കൈയ്യിൽ പിടിച്ചോണ്ട് പറഞ്ഞതും നന്ദു ഇടം കണ്ണിട്ട് സഖാവിനെ നോക്കി... സഖാവും തന്നെ നോക്കുനുണ്ടെന്ന് മനസിലായതും നന്ദു വേഗം നോട്ടം തെറ്റിച്ചു... "ഈ പെണ്ണിത് ഒന്ന് അടങ്ങി ഇരിക്ക്..." ഭവാനിയമ്മ "പറ്റത്തില്ല... ഏട്ടത്തി കണ്ണേട്ടാന്ന് വിളി..." "അത് പാറു.. സഖാവിനെ.." "സഖാവ് അല്ല... കണ്ണേട്ടാന്ന് വിളിക്ക് ഏട്ടത്തി..." "പാറു വേണ്ടെടാ... ഞാൻ സഖാവേന്ന് വിളിച്ചാൽ പോരെ.."

"പോരാ...അതൊക്കെ കോളേജിൽ ആയിരുന്നപ്പോൾ അല്ലെ... ഇപ്പോ കണ്ണേട്ടാന്ന് വിളിക്ക് അല്ലെങ്കിൽ ഞാൻ മിണ്ടാതില്ല പറഞ്ഞേക്കാം..." പാറു കൈയ്യും കെട്ടി തിരിഞ്ഞിരുന്നു... "എടാ പാറൂസെ... പിണങ്ങല്ലെടാ..." "ഹും... ഞാൻ മിണ്ടാതില്ല..." "ഞാ...ഞാൻ വിളിച്ചോളാം..." "ഹായ്... എന്നാ വിളിക്ക് ഏട്ടത്തി..." പാറു കണ്ണും വിടർത്തി കൊണ്ട് പറഞ്ഞു... "കണ്ണേട്ടാ...പോരെ..." നന്ദു സഖാവിനെ നോക്കാതെ വിളിച്ചതും പാറു സഖാവിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി ചിരിച്ചു.. "അതെന്ത് വിളിയാ... ഒന്ന് സ്നേഹത്തോടെയൊക്കെ വിളിക്കാം.. അല്ലെ കണ്ണേട്ടാ..." സഖാവിന് നേരെ സൈറ്റ് അടിച്ചോണ്ട് പാറു പറഞ്ഞതും സഖാവിനും ചിരി വന്നു... "വിളിക്കാനല്ലേ പറഞ്ഞത്... വിളിച്ചില്ലേ..." നന്ദു ചുണ്ടും ചുളുക്കി കൊണ്ട് പറഞ്ഞു.. "അത് ശെരി വിളിക്കാൻ പറഞ്ഞാൽ ഒന്ന് സ്നേഹത്തോടെ വിളിച്ചൂടെ ഏട്ടത്തി..." "മതി രണ്ടാളും എന്റെ കൊച്ചിനെ ഇട്ട് കളിപ്പിച്ചത്...മോള് വന്നേ..." ഭവാനിയമ്മ സഖാവിന്റെയും പാറൂന്റെയും കൈയ്യിന് ഒരു തട്ട് കൊടുത്തു... നന്ദു ഇന്ന് മുതൽ കോളേജിൽ പോവാൻ തുടങ്ങാണ്...നന്ദു ഒരുങ്ങി കഴിഞ്ഞതും സഖാവ് വന്ന് നന്ദൂന്റെ താലി ഉള്ളിലേക്കിട്ടു... "ഇത് ഇങ്ങനെ പുറത്തേക്ക് ഇട്ടാൽ പിന്നെ എല്ലാരും ചോദിക്കും ആരാ ഇതിന് അവകാശിയെന്ന്...അപ്പോ നന്ദു എന്ത് പറയും.. ഹ്മ്മ്..." "അപ്പോ ഞാൻ പറയും എന്റെ മാത്രം കണ്ണേട്ടൻ ആണെന്ന്...!!"......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story