ഒരിളം തെന്നലായ്: ഭാഗം 35

orilam thennalay

എഴുത്തുകാരി: SAFNU

നന്ദു ക്ലാസ്സിലേക്ക് കയറിയതും എല്ലാവരും കൂടെ നന്ദൂനെ പൊതിഞ്ഞു... ഓരോ വിശേഷം തിരക്കൽ ആയി... പക്ഷേ ശരൺ മാത്രം നന്ദൂനോട്‌ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നത് കണ്ടതും നന്ദു അവന്റെ അടുത്തേക്ക് പോയി... നന്ദു തന്റെ അടുത്തേക്ക് ആണ് വരുന്നതെന്ന് കണ്ടതും ശരൺ അവിടെന്നു എഴുനേറ്റ് പോവാൻ ഒരുങ്ങി... "ശരൺ പോവല്ലേ.. അവിടെ നിക്ക്..." "ഹ്മ്മ്... എന്താ.." "എന്നോട് എന്താ ഒന്നും മിണ്ടാത്തത്...എന്നെ കാണുപ്പോൾ എന്തിനാ ഒഴിഞ്ഞു മാറി നടക്കുന്നെ..." "ഞാനോ... ഓഹ് സോറി ഞാൻ നന്ദൂനെ ഇപ്പോയാ കാണുന്നെ..." നെറ്റി ഉഴിഞ്ഞോണ്ട് ശരൺ പറഞ്ഞു.. "ചുമ്മാ കള്ളം പറയാ... ഞാൻ കണ്ടതാ എന്നെ കാണുപ്പോയൊക്കെ ഒഴിഞ്ഞു മാറുന്നത്..." "അതൊക്കെ വിട്... എനിവേ കൺഗ്രാസ്... മാര്യേജ് കഴിഞ്ഞ കാര്യം ക്ലാസ്സിൽ സംസാരിക്കുന്നത് കേട്ടിരുന്നു..." ശരൺ കൈ കൊടുത്തോണ്ട് പറഞ്ഞതും നന്ദു തിരിച്ചും കൈ കൊടുക്കാൻ നോക്കിയതും വരാന്തയിൽ നിന്നും ശരണിനെ തുറിച്ചു നോക്കുന്ന സഖാവിനെ കണ്ടതും ശരൺ വേഗം കൈ പിൻവലിച്ചു... നന്ദു ഇവനെന്ത് പറ്റി എന്ന മട്ടിൽ ശരണിനെ നോക്കിയതും അവൻ പ്രാക്ടീസുണ്ട് പോവാണെന്നും പറഞ്ഞു ബാഗുമെടുത്തോണ്ട് പോയി...

ലഞ്ച് ബ്രയ്ക്കിന്ന് നന്ദു ഗ്രൗണ്ടിലൂടെ നടക്കുപ്പോഴാണ് നീലൂനെ കാണുന്നത്... നീലൂനെ കണ്ട സന്തോഷത്തിൽ നന്ദു അങ്ങോട്ട്‌ പോയെങ്കിൽ നീലു നന്ദൂനെ കണ്ട പരിചയം പോലും ഭാവികാത്ത മട്ടിൽ അവിടെന്ന് എണീറ്റ് പോയി... അത് നന്ദൂനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്...നീലു ഇത്രയേറെ ദേഷ്യമുണ്ടോ എന്നോട്..?? കണ്ണ് നിറഞ്ഞു വന്നതും നന്ദു ആരും കാണാതെ അത് തുടച്ച് തിരിച്ചു ക്ലാസ്സിലേക്ക് തന്നെ നടന്നു... "നന്ദൂസേ..." പിന്നിൽ നിന്നും ആരതിയുടെ ശബ്ദം കേട്ടതും നന്ദു തിരിഞ്ഞു നോക്കി... "ആരു ചേച്ചി..." "അതേല്ലോ... ആരു ചേച്ചി തന്നെയാ..നല്ല ആളാ...കോളേജിലേക്ക് വന്നിട്ട് എന്നെയൊന്നു കാണാൻ വന്നോ നീ...എത്ര ദിവസായെടി നിന്നെ ഒന്ന് കണ്ടിട്ട്..." "ചേച്ചിക്ക് വീട്ടിലേക്ക് വന്നൂടെ... ഞാൻ അവിടെ ചുമ്മാ ഇരിക്കല്ലേ...കണ്ണേട്ടന്റെ പണിയാ വീണ്ടും കോളേജിലോട്ട് പറഞ്ഞയച്ചത്..." നന്ദു ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... "ആഹ്... സഖാവ് പറഞ്ഞു ഇപ്പോ നന്ദൂന് ഭയങ്കര മടിയാണെന്..." "അയ്യോ... അതും വന്ന് പറഞ്ഞോ..." "ഉവ്വ് പറഞ്ഞു... ഇനി ആകെ രണ്ട് മാസമല്ലേ ക്ലാസ്സ്‌ ഒള്ളൂ...

അത് വരെ ഒന്ന് വന്നാൽ പോരെ... പിന്നെയങ്ങോട്ട് ഭവാനിയമ്മേടെ കൂടെ ഇരിക്കാലോ..." "ഹ്മ്മ്..." "നന്ദു... പിന്നെ നീലിമയെ കണ്ടിരുന്നോ..." അത് കേട്ടതും അത് വരെ ചിരിച്ചോണ്ട് ഇരുന്ന നന്ദൂന്റെ മുഖം മങ്ങി... "അയ്യോ... നന്ദു ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... നീലിമയെ ഞാൻ അവിടെ വെച്ച് കണ്ടിരുന്നു... എന്നെ കണ്ടപ്പോൾ വല്യ മൈന്റ് ഒന്നും തന്നില്ല... അതാ ചോദിച്ചേ..." "എന്നെ ഒന്ന് നോക്ക പോലും ചെയ്തില്ല...നീലൂന് എന്നോട് ദേഷ്യയിരിക്കും അല്ലെ ചേച്ചി..." "ഏയ്‌...നീലിമ അങ്ങനത്തെ ഒരു ക്യാരക്റ്റർ അല്ല... അത് അപ്പോഴത്തെ ഒരു ദേഷ്യത്തിന് ചെയ്തതാവും... എന്തൊക്കെ പറഞ്ഞാലും നീലിമക്ക് നന്ദൂനെ വെറുക്കാൻ ഒന്നും പറ്റില്ല..." .. "ഭവാനി കൊച്ചേ.. ഞാൻ ഒന്ന് പുറത്തു പോയി വരാട്ടോ.." ഭവാനിയമ്മയും നന്ദുവും സിറ്റൗട്ടിൽ ഇരിക്കുപ്പോഴാണ് സഖാവ് ബൈക്കിന്റെ കീയുമെടുത്ത് ഭവാനിയമ്മയോട് ആയി പറഞ്ഞു...അത് കേട്ടതും നന്ദു സഖാവിനെ ഇടം കണ്ണിട്ട് നോക്കി... "ഡാ..ചെറുക്കാ... മോളോട് പറഞ്ഞിട്ട് പോടാ..." അത് കേട്ടതും നന്ദൂന്റെ കണ്ണുകൾ തിളങ്ങി... പ്രതീക്ഷയോടെ നന്ദു സഖാവിനെ നോക്കി... "പോയിട്ട് വരാട്ടാ.." സഖാവ് നന്ദൂന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും നന്ദു അതെയെന്ന മട്ടിൽ തലയാട്ടി... "ഡാ.. കണ്ണാ പിന്നെ നേരതേം കാലത്തൊക്കെ വരണേ...

ഇപ്പോ ഞാൻ മാത്രം അല്ല....നിന്നേം കാത്തിരിക്കാൻ ഒരാളും കൂടെയുള്ള കാര്യം മറക്കണ്ട..." അത് കേട്ടതും സഖാവിന്റേയും നന്ദൂന്റെയും ചുണ്ടിൽ ഒപ്പം ഒരു ചിരി പടർന്നു... "മോള്.... കഴിച്ചോ... അവൻ വന്നോളും.." സഖാവിനും വേണ്ടി നന്ദു കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി... നന്ദു ഭക്ഷണം കഴിക്കാതത് കണ്ടതും ഭവാനിയമ്മ നന്ദൂനോട്‌ ആയി പറഞ്ഞു.. "വേണ്ടമ്മേ... അമ്മ കഴിച്ച് കിടന്നോ... ഞാൻ കണ്ണേട്ടൻ വന്നിട്ട് കഴിച്ചോളാം..." "അവൻ വരാൻ വൈകിയാൽ ഞാൻ കഴിക്കും എന്നിട്ട് ചെറുക്കന് എപ്പോഴും ഒരു പറച്ചിലാ ഞാൻ വരുന്നത് വരെ എന്നെ കഴിക്കാതെ കാത്തിരിക്കാൻ ആരും ഇല്ലെന്ന്... ഇപ്പോ അവന്റെ ആ പരാതി മാറി കിട്ടും..." ചെറു ചിരിയോടെ ഭവാനിയമ്മ പറഞ്ഞു... "പക്ഷേ അവൻ അതൊക്കെ ചുമ്മാ പറയുന്നതാ... ഞാൻ നേരത്തെ കഴിച്ചില്ലെങ്കിൽ അതിന്നും വഴക്ക് കേൾക്കും..." അത് കേട്ടതും നന്ദു ഒന്ന് പേടിച്ചു... "ഹിയ്യോ... അമ്മേ അപ്പോ എന്നെ വഴക്ക് പറയോ..." "ഇങ്ങനെ ഒരു പെണ്ണ്... നീ ഇപ്പോ കഴിക്കാൻ നോക്ക്... അവനുള്ളത് വന്നിട്ട് വിളമ്പി കൊടുത്താൽ പോരെ..."

"വേണ്ടമ്മേ...കണ്ണേട്ടൻ വരട്ടെ..." കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും നന്ദു ഓടി പോയി ഡോർ തുറന്നു... "ആഹാ... നല്ല ആളാ ഇത് വരെ കിടന്നില്ലേ...നാളെ ക്ലാസ്സ്‌ ഉള്ളതാ " സഖാവ് അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു...അതിന് മറുപടിയായി നന്ദു ചുമൽ കൂച്ചി ഇല്ലെന്ന് പറഞ്ഞു... "എങ്ങനെ കിടക്കാനാ... ആ കൊച്ച് ഒന്ന് കഴിച്ചിട്ട് കൂടെ ഇല്ല... നിന്റെ വരവും കാത്തിരിക്കായിരുന്നു.." "നന്ദു ഒന്നും കഴിച്ചില്ലേ.." "ഇങ്ങനെ ഒരു ഒരാൾ കാത്തിരിക്കുന്നുണ്ടെന്ന വല്യ വിചാരവുമുണ്ടോ നിനക്ക്... ഇനി തോന്നിയ നേരം ഇങ്ങോട്ട് കേറി വന്നാൽ മുറ്റത്തു കിടക്കേണ്ടി വരും... പറഞ്ഞില്ലെന്നു വേണ്ട." ഭവാനിയമ്മ സഖാവിനെ നോക്കി കണ്ണുരുട്ടി... നന്ദു ഭവാനിയമ്മയെ നോക്കിയതും ഭവാനിയമ്മ നന്ദൂനെ നോക്കി കണ്ണടച്ചു...അത്‌ കണ്ടതും നന്ദൂന് ചിരി വന്നു... കോളേജിൽ എല്ലാരേയും വിറപ്പിക്കുന്ന ആളാ ഇപ്പോ ഭവാനിയമ്മയുടെ മുമ്പിൽ തല കുനിച്ച് നിൽക്കുന്നത്... ഭവാനിയമ്മ പറയുന്നതിനൊന്നും മറുതൊന്നും പറയാതെ സഖാവ് എല്ലാം കേട്ട് നിന്നു.. ഭവാനിയമ്മ മുറിയിലേക്ക് പോയതും നന്ദു വാ പൊത്തി ചിരിക്കാൻ തുടങ്ങി...

"ഹ്മ്മ്... എന്നെ വഴക്ക് കേൾപ്പിച്ചിട്ട് നിന്ന് ചിരിക്കുന്നത് കണ്ടില്ലേ..." സഖാവ് നന്ദൂനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും നന്ദൂന്റെ ചിരി നിന്നു... "അയ്യോ... അമ്മ വഴക്ക് പറഞ്ഞപ്പോൾ വിശമായോ..." "നന്ദു എന്താ ഒന്നും കഴിക്കാഞ്ഞത്..." "അത് പിന്നെ...കണ്ണേട്ടനും ഒന്നും കഴിച്ചിലില്ലേ...അതാ..." നന്ദു വഴക്ക് കേൾക്കോന്ന് പേടിച്ച് തലതാഴ്ത്തി കൊണ്ട് പറഞ്ഞു... അത് കണ്ടതും സഖാവിന് ചോദികേണ്ടായിരുന്നു എന്ന് തോന്നി പോയി... "അങ്ങനെ ആണോ... എന്നാ നന്ദു വാ കഴിക്കാം..." സഖാവ് നന്ദൂനെ പിടിച്ച് തൊട്ടടുത്ത് ഇരുത്തി... നന്ദു ഭക്ഷണം കഴിക്കാതെ സഖാവ് കഴിക്കുന്നതും നോക്കി ഇരിക്കാണ്... അത് കണ്ടവേനോണം സഖാവ് എന്താ എന്ന മട്ടിൽ പുരികം പൊക്കി... നന്ദു ഷോൾഡർ പൊക്കി ഒന്നുമില്ലെന്ന് പറഞ്ഞു... "അതെ... കണ്ണേട്ടാ...കണ്ണേട്ടന് ഞങ്ങടെ ക്ലാസ്സിലെ ശരണിനെ അറിയില്ലേ..." കഴിക്കുന്നതിനിടയിൽ നന്ദു ചോദിച്ചതും സഖാവ് അതെയെന്ന് പറഞ്ഞു.. "ആഹ്...ശരൺ എന്നോട് ഇപ്പോ എന്നെ കണ്ടിട്ട് മിണ്ടുന്ന് കൂടെ ഇല്ല..." അത് കേട്ടതും സഖാവിന് ചിരി വന്നു.. "അതെന്ത്യേ മിണ്ടാത്തെ..??" ഒന്നും അറിയാത്ത ഭാവത്തിൽ സഖാവ് ചോദിച്ചു.. "അറിയത്തില്ല... ഞാൻ മിണ്ടിയില്ലെങ്കിലും ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന ആളാ...

ഇപ്പോ ഞാൻ അങ്ങോട്ട്‌ പോയി സംസാരിച്ചിട്ട് കൂടെ ഒഴിഞ്ഞു മാറാ...ആകെ ക്ലാസ്സിൽ ഉണ്ടായിരുന്ന കൂട്ട് ആയിരുന്നു ശരൺ..." നന്ദുന്റെ മുഖത്ത് സങ്കടം നിലച്ചതും സഖാവിന് മനസ്സിലായിരുന്നു നന്ദൂന് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ശരണിന്റെ സൗഹൃദമെന്ന്...... "നീലു... ഒന്നവിടെ നിന്നെ..." ക്ലാസ്സ്‌ കഴിഞ്ഞ് വന്നതും നീലു മുറിയിലേക്ക് പോവാൻ നേരം ദീപ അവളെ വിളിച്ചു... "എന്താ അമ്മേ..." "നീ നന്ദൂനെ കണ്ടിരുന്നോ.. " "ഞാൻ ഒന്നും കണ്ടില്ല..." ഏറെ ദേഷ്യത്തിൽ ആയിരുന്നു നീലൂ മറുപടി പറഞ്ഞത്... "നന്ദൂനോട്‌ ഈ തറവാട്ടിൽ ഏറ്റവും കൂടുതൽ സ്നേഹമുണ്ടായിരുന്നത് നിനക്കായിരുന്നു... ഇപ്പോ അതെല്ലാം മാറി മറഞ്ഞു അല്ലെ..." "എനിക്ക് ആരോടും ദേഷ്യവും വാശിയൊന്നും ഇല്ല..." "നീ ആരെ ആശ്വാസിപ്പിക്കാനാ ഈ കള്ളമൊക്കെ പറയുന്നത്... എനിക്കറിയാം നിനക്കും ആ പയ്യനെ ഇഷ്ട്ടായിരുന്നു എന്ന്..." അത് കേട്ടതും നീലു ഒന്ന് ഞെട്ടി... പക്ഷേ അതൊന്നും മുഖത്ത് കാണിക്കാതെ നീലു അമ്മക്ക് നേരെ തിരിഞ്ഞു... "അമ്മയോട് ആര് പറഞ്ഞു ഈ കെട്ട് കഥകളോക്കെ...വല്യമ്മ ആയിരിക്കും അല്ലെ... എനിക്ക് നന്ദൂനോട്‌ കൂടുതൽ വെറുപ്പ് സമ്പാദിക്കാനുള്ള ഒരു അവസരം പോലും അവര് നഷ്ടപ്പെടുത്താറില്ലല്ലോ..." "ആരും പറഞ്ഞതല്ല...ദേ ഇതൊക്കെ കണ്ടപ്പോ മനസ്സിലായതാ..."

കയ്യിലുള്ള സഖാവിന്റെ പടം വരച്ച പേപ്പർ നീലൂന് നേരെ നീട്ടി കൊണ്ട് ദീപ പറഞ്ഞു... "ഇനിയും ഒരുപാടുണ്ട്... ആ ചവറ്റ് കൊട്ടയിൽ..." അതും കൂടെ കേട്ടതും നീലൂന് മൗനം പാലിക്കേണ്ടി വന്നു... "അമ്മയുടെ അതെ അവസ്ഥ തന്നെ മോൾക്ക് വന്നുന്ന് ആരെ കൊണ്ടും പറയിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... മോള് എല്ലാം മറക്കണം.." "അതിന് തന്നെയാ അമ്മേ ഞാൻ ശ്രമിക്കുന്നത്... എനിക്ക്... എനിക്ക് നന്ദൂനെ ഒരു ശത്രുവായി കാണാൻ പറ്റില്ല... നന്ദൂനെ ഞാൻ അങ്ങനെ കണ്ട് പോയമ്മേ... പെട്ടെന്ന് ഒരു ദിവസം അവള് സഖാവിന്റെ കൂടെ ഇറങ്ങി പോയപ്പോൾ ഉള്ളൊന്ന് പിടഞ്ഞു... പിന്നെ നന്ദൂനെ കാണുപ്പോയൊക്കെ അവള് സഖാവിന്റെ കൂടെ ഇറങ്ങി പോയ ആ രംഗം മനസ്സിലേക്ക് വരും... അത് കൊണ്ട് ഇന്ന് എനിക്ക് നന്ദൂനെ അവഗണിക്കേണ്ടി വന്നു..." "അതൊക്കെ പോട്ടെ നീലു... നാളെ ചെറിയച്ഛനും പിള്ളേരുമൊക്കെ US ലോട്ട് തിരിച്ചു പോവും... അപ്പോ അടുക്കളേൽ ഒത്തിരി ജോലി ഇരുപ്പുണ്ട്..." "അതെന്താ ഇത്ര പെട്ടന്ന്...." "നിഖിലിന്റെ കാര്യം നിനക്കറിയാലോ നീലു... അവനാ പെട്ടെന്ന് തിരിച്ചു പോവണമെന്നും പറഞ്ഞു വാശി കാണിച്ചത്... അതാ നല്ലതെന്ന് എനിക്കും തോന്നി... " ..

നന്ദു പതിവിലും നേരത്തെ എഴുനേറ്റ് ഭവാനിയമ്മയെ സഹായിക്കാൻ ആയി കിച്ചണിലോട്ട് പോയി... "അമ്മ നേരത്തെ എണീറ്റോ..." പച്ചക്കറി അരിയുന്ന ഭവാനിയമ്മയെ കണ്ടതും നന്ദു ചോദിച്ചു.. "ആഹ്... മോളെ ഇന്ന് ഒന്ന് അമ്പലത്തിൽ പോവണം... പിന്നെ ഞാൻ പഠിപ്പിച്ചിരുന്ന ഒരു പയ്യനുണ്ട് അവന്റെ വിവാഹമാണിന്ന്... ഇവിടെ വരെ വന്ന് ക്ഷണിച്ചതാ പോവാതിരുന്നാൽ മോശമല്ലേ..." "ആഹ്..അല്ല അപ്പോ അമ്മ ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വരുപ്പോയെക്കും വരില്ലേ.." "മോള് ഇന്ന് നേരത്തെ വരുവല്ലേ... നോക്കട്ടെ... പിള്ളേരെയൊക്കെ കണ്ടാൽ പിന്നെ ഞാൻ സംസാരിച്ചോണ്ടിരിക്കും..." ചിരിയോടെ ഭവാനിയമ്മ പറഞ്ഞു... "കണ്ണേട്ടാ... ഇത് എവിടെയാ... സമയം ഒരുപാട് ആയി..." "ദാ വരുന്നു...പ്രിൻസി ഒരു ഫയൽ ഏൽപ്പിച്ചിരുന്നു... അതും തപ്പി കൊണ്ടിരുന്നു സമയം പോയി..." "എന്നിട്ട് ഫയൽ കിട്ടിയോ..??" "ഹ്മ്മ്... കിട്ടി.. നീ വേഗം കേറ്.." നന്ദു ക്ലാസ്സിൽ എത്തിയതും ആദ്യം നോക്കിയത് ശരണിനെ ആയിരുന്നു.. അവൻ മൈന്റ് ചെയ്യില്ലെന്ന് വിചാരിച്ചായിരുന്നു നന്ദു അവനെ നോക്കിയത് പക്ഷേ വിപരീതമായി അവൻ ചിരിച്ചോണ്ട് കൈ ഉഴർത്തി വീശി കാണിച്ചു... "ഞാൻ കരുതി ശരൺ എന്നോട് ഇനി മിണ്ടാതില്ലെന്ന്.." നന്ദു അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.. "അങ്ങനെ കരുതിയോ... ഹ്മ്മ്..." "ആഹ്.." "പിന്നെ എപ്പോയാ ട്രീറ്റ്... മാര്യേജൊക്കെ കഴിഞ്ഞിട്ട് നിന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയ എനിക്ക് നീ ട്രീറ്റ് തന്നില്ലെങ്കിൽ മോശമാണ് കേട്ടോ..."

"അതൊക്കെ തരാം... ഇത്രയും ദിവസം എന്താ മിണ്ടാതെ ഒഴിഞ്ഞു മാറി നടന്നെ..." "അത് പിന്നെ.... നന്ദുവും അങ്ങനെ ആയിരുന്നല്ലോ ഞാൻ എന്തെങ്കിലും ചോദിച്ചാൽ ഒരു മൂളൽ മാത്രം അല്ലായിരുന്നോ... അപ്പോ പിന്നെ ഞാനും വിചാരിച്ചു ഇനി കുറച്ചു ദിവസം ഞാനും അങ്ങനെ നടക്കാമെന്ന്..." ശരൺ നന്ദുനോട്‌ ആയി പറഞ്ഞതും നന്ദു അവനെ കൈയ്യിൽ കിട്ടിയ ഒരു പുസ്തകമെടുത്ത് പൊതിരെ തല്ലി... അവരെ കളിയും ചിരിയുമൊക്കെ സഖാവ് ഒരു ചെറു ചിരിയോടെ വരാന്തയിൽ നിന്നും കാണുന്നുണ്ടായിരുന്നു.... "എന്താ മോനെ.. ഏത് നേരവും ഭാര്യയുടെ ക്ലാസ്സിന് മുമ്പിൽ ആണലോ... അവളെ ആരും പിടിച്ചോണ്ട് പോവതൊന്നുമില്ല..." സൂരജ് കളിയാക്ക വണ്ണം പറഞ്ഞതും സഖാവ് അവനേം വലിച്ചോണ്ട് അവിടെന്ന് പോയി... "കണ്ണേട്ടാ...അമ്മ ഇനി എപ്പോയാ വരാ..." "ആർക്കറിയാം...പഠിപ്പിച്ച സ്റ്റുഡന്റസ് എല്ലാം വന്ന് കാണും... അവരോട് മിണ്ടീം പറഞ്ഞും ഇരിക്കുന്നുണ്ടാവും..." "അമ്മ പറഞ്ഞായിരുന്നു ഒത്തിരി പേരെ പറ്റി..." "ആഹ്... അമ്മ വന്നെന്ന് തോന്നുന്നു.." കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും നന്ദു കഴിപ്പ് മതിയാക്കി എണീക്കാൻ നിന്നതും സഖാവ് ഡോർ തുറക്കാമെന്നും പറഞ്ഞു എണീറ്റ് പോയി... സഖാവ് വരവ് കാണാതായത്തും നന്ദു കൈ കഴുകി ഹാളിലേക്ക് പോയി...

സഖാവിന്റെ തൊട്ടടുത്ത് നിൽക്കുന്ന നിഖിലിനെ കണ്ടതും നന്ദുവൊന്ന് പതറി...അത് നന്ദൂന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു... "നന്ദു... എന്നെ കണ്ടപ്പോൾ പേടിച്ചു പോയോ..." അതിന് മറുപടിയായി നന്ദു ആദ്യം ഇല്ലെന്ന് തലയാട്ടിയെങ്കിലും പിന്നെ അതെയെന്ന് പറഞ്ഞു.. "ഉപദ്രവിക്കാനൊന്നും വന്നതല്ല... അന്ന് അങ്ങനെ ഞാൻ പെരുമാറാൻ പാടില്ലായിരുന്നു... അന്നത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചു കൂവി... പറയാൻ പാടില്ലാത്ത പലതും പറഞ്ഞു പോയി... ഇതിനൊക്കെ എങ്ങനെ ക്ഷമ ചോദിക്കണമെന്ന് അറിയില്ല..... ഞങ്ങള് എല്ലാവരും ഇന്നത്തെ ഈവിനിംഗ് ഫ്ളൈറ്റിന് പോവും...പോവുന്നതിന് മുമ്പ് നിങ്ങളെ രണ്ട് പേരെയും ഒന്ന് വന്ന് കാണണമെന്ന് തോന്നി.. അതാ വന്നത്... അപ്പോ പോട്ടെ..." "പിന്നെ... സഖാവേ നന്ദൂനെ നല്ല പോലെ നോക്കിയേക്കണേ..." അത്രയും പറഞ്ഞു നിഖിൽ അവിടെന്ന് പോയി... നന്ദൂന് എന്താ ചെയ്യേണ്ടത് എന്ന് നിശ്ചല്ല്യായിരുന്നു... നിമ്മിയെയും നിവ്യേച്ചിയെയുമൊക്കെ ഒരു തവണയെങ്കിലും കാണണം എന്നൊക്കെ തോന്നിയ പോയ നിമിഷം...!! "നന്ദു..." പതിഞ്ഞ സ്വരത്തിൽ സഖാവ് വിളിച്ചതും നന്ദു തിരിഞ്ഞു നിന്നു സഖാവിനെ ഇറുക്കി പിടിച്ചു... "എനിക്ക്....എല്ലാരേയും കാണാൻ തോന്നാ... അവരൊക്കെ....എന്നെ വെറുത്തു കാണോ കണ്ണേട്ടാ...

നിമ്മിക്കും നിവ്യേച്ചിക്കുമൊക്കെ എന്നോട് ദേഷ്യം ആയിരിക്കും അല്ലെ..." തേങ്ങി കൊണ്ടുള്ള നന്ദൂന്റെ പറച്ചിൽ കേട്ടതും സഖാവ് പതിയെ ആ മുടിഴിയകളിൽ തലോടി കൊണ്ടിരുന്നു... . "നിഖിലെ നീ നന്ദൂന്റെ അടുത്ത് പോയിരുന്നു അല്ലെ..." ലഗേജ്‌ കാറിലേക്ക് വെക്കുന്നതിനിടയിൽ ദർശൻ ചോദിച്ചു... "ഹ്മ്മ്... പോയിരുന്നു..." "അത് വേണ്ടായിരുന്നു..." "അച്ചുവേട്ടാ അതിന് ഏട്ടൻ പ്രശ്നതിനൊന്നും പോയത് അല്ല..." നിമ്മി "അറിയാം എന്നാലും അത് വേണ്ടായിരുന്നു... ഇനി അതൊക്കെ ആലോചിച്ചു നന്ദു കരച്ചിൽ ആയിരിക്കും..." ദർശൻ "നന്ദൂനെ കാണാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു... പക്ഷേ അമ്മ സമ്മതിച്ചില്ല..." നിവ്യ അവരെ എയർ പോട്ടിലേക്ക് ആക്കി കൊടുത്ത് ദർശൻ തിരിച്ചു പോരുപ്പോൾ ആണ് അഡ്വക്കെറ്റ് രാമചന്ദ്ര പ്രസാദ്നെയും നീലൂനെയും കാണുന്നത്... ഇതിപ്പോൾ രണ്ടാം തവണയാണ് ദർശൻ വക്കീലിന്റെ കൂടെ നീലൂനെ കാണുന്നത്.... ഉള്ളിൽ ഒരുപാട് സംശയങ്ങൾ മുളച്ചു... ഇത്രയും തിരക്കുള്ള ഒരു വക്കീൽ നീലൂന്റെ കൂടെ ഉണ്ടെകിൽ അതിന്റെ പിന്നിൽ ശക്തമായൊരു കാരണം വേണം... നീലൂന്റെ ഉള്ളിൽ എന്തൊക്കെയൊ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്....ദർശൻ ഫോൺ എടുത്ത് അവന്റെ സുഹൃത്തായ വിമലിനെ വിളിച്ചു...

അവൻ അതെ കോർട്ടിൽ ജൂനിയർ അഡ്വക്കറ്റ് ആയി പ്രാക്ടീസ് ചെയ്യാണ്....അവനെ വിളിച്ചാൽ എന്തെകിലും കച്ചി തുരുമ്പ് കിട്ടാതിരിക്കില്ല... "ഹലോ... ദർശാ... എവിടെഡാ നീ... നിന്റെയൊന്നും ഒരു വിവരവുമില്ലല്ലോ..." "അതൊക്കെ അവിടെ നിക്കട്ടെ... എനിക്ക് ഇപ്പോ അത്യാവശ്യമായി ഒരു കേസിന്റെ ഡീറ്റെയിൽസ് അറിയണം... നീ വിചാരിച്ചാൽ ചിലപ്പോ നടക്കും..." "ഏത് കേസ്....??" "ഫയൽ ചെയ്ത കേസ് ആണോന്ന് അറിയില്ല..." "പിന്നെ ഞാൻ എങ്ങനെ കണ്ടു പിടിക്കാനാ..." "അഡ്വക്കറ്റ് രാമചന്ദ്ര പ്രസാദ് ഇപ്പോ ഏറ്റെടുത്ത കേസ് ഏതാണെന്നു അറിയോ..." "സീനിയർ അഡ്വക്കറ്റ് അല്ലെഡാ... അതിപ്പോ..." "നീ ഒന്ന് അന്വേഷിക്ക്..." "ദിവസവും രണ്ട് മൂന്ന് കേസ് വാദിക്കുന്ന പുള്ളിയാ... അതിലിപ്പോ ഞാൻ എങ്ങനെ..." "നിനക്ക് പറ്റുമെങ്കിൽ സാറിന്റെ അഡ്രസ് ഒപ്പിച്ച് തരാൻ പറ്റോ..." "റിസ്ക് ആണ് മോനെ... ഹ്മ്മ്... സാറിന് കുറെ ശത്രുകൾ ഉള്ളതല്ലേ.. ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല... ആഹ് പിന്നെ ഒരു കാര്യം തമിഴ്നാട് സാറിന്റെ ജന്മനാട്.... വേറൊന്നും അറിയില്ല... നീ ചോദിച്ച സ്ഥിതിക്ക് ഞാൻ ഒന്ന് അന്വേഷിക്കട്ടെ... അപ്പോ ശെരി..." ദർശൻ ഫോൺ വെച്ചതും മുമ്പിൽ കൂടെ പോവുന്ന കാറിന്റെ ഉള്ളിലേക്ക് നോക്കി അഡ്വക്കറ്റും നീലുവും....!! 

"മൂർത്തിയുടെ കേസ് വാദികുന്നത് ഏതോ വല്യ അഡ്വക്കറ്റ് ആണെന്നാ കേട്ടെ... അയാൾ ഏറ്റെടുത്ത ഒരു കേസ് പോലും ജയം കാണാതിരുന്നിട്ടില്ല..." നീലു അകത്തേക്ക് വരുപ്പോൾ വല്യച്ഛൻ അച്ഛനോട് സംസാരിക്കുന്നത് നീലു കേട്ടു... "അതിന് ഏട്ടാ... മൂർത്തിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. വിവാഹം കഴിഞ്ഞില്ലേ..." "മൂർത്തി അക്കാര്യം അറിഞ്ഞിട്ടില്ലെന്ന് തോനുന്നു... എന്നാലും നമ്മള് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ..." നീലു അതൊക്കെ കേട്ട് ഒന്ന് ദീർഘ ശ്വാസം വിട്ട് മുറിയിലേക്ക് പോയി..... തറവാട്ട് ആകെ നിശബ്ദതമാണ്... എല്ലാവരും ഉണ്ടായിരുന്നപ്പോ ഉണ്ടായിരുന്ന കളിയും ചിരിയുമെല്ലാം മാറി എങ്ങും നിശബ്ദം...!! തറവാട്ടിൽ ഇപ്പോ വല്യച്ഛനും വല്യമ്മയും ദർശനും അച്ഛനും അമ്മയും പിന്നെ നീലുവും മാത്രേയൊള്ളൂ... ദർശൻ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോവാൻ നേരമാണ് ഫോൺ റിംഗ് ചെയ്തത് വിമൽ ആണെന്ന് കണ്ടതും ദർശൻ ഫോൺ എടുത്ത് മുറ്റത്തേക്കിറങ്ങി.. "ആഹ്... എടാ പറ..." "എടാ ദർശാ....നീ ചോദിച്ചിരുന്ന ഡീറ്റെയിൽസ് ഇല്ലേ.. " "ആഡാ... കിട്ടിയോ.."

"ഹ്മ്മ്... തമിഴ്നാട്ടിലുള്ള ഒരു വലിയ കുടുംബത്തിൽ ആണ്...സാറിന്റെ അച്ഛന്റെ പേര് മൂർത്തി..." "മൂർത്തി...!!" ആ പേര് കേട്ടതും ദർശൻ ഒന്ന് ഞെട്ടി... "യെസ്... പിന്നെ ഇപ്പോ ഏതോ ഒരു മാഡർ കേസ് ആണ് വാദിക്കുന്നത്... നിനക്ക് അതുമായി എന്തെങ്കിലും കണക്ഷൻ ഉണ്ടോ... അല്ല നിന്റെ ക്യൂരിയോസിറ്റി കണ്ട് ചോദിച്ചതാ..." "ഹേയ്... നോ മാൻ.... നീലിമയെ അറിയില്ലേ..." "യ്യാഹ്... നിന്റെ ആള് അല്ലേ.." അത് കേട്ടതും ദർശൻ നീലൂന്റെ മുറിയിലേക്ക് നോക്കി ഒന്ന് ചിരിച്ചു... "ഹ്മ്മ്... ആളെ ഇന്ന് വക്കീലിന്റെ കൂടെ കണ്ടു... അപ്പോ ഒന്ന് അന്വേഷിചതാ..." "ഹേ...സാറിന്റെ കൂടെയോ...നോ ചാൻസ്.. വേറെ വല്ലവരെയും ആയിരിക്കും... നിനക്ക് ആള് മാറിയതാവും..." "അല്ലേടാ... ഞാൻ ഇപ്പോ രണ്ട് പ്രാവിശ്യമായി സാറിന്റെ കൂടെ കാണുന്നു..." "അച്ചൂ..." യശോദയുടെ ശബ്ദം കേട്ടതും ദർശൻ പിന്നെ സംസാരിക്കാന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story