ഒരിളം തെന്നലായ്: ഭാഗം 36

orilam thennalay

എഴുത്തുകാരി: SAFNU

"ഏട്ടത്തി... ഇവിടെ വാ... ഇനി ഞാൻ എന്റെ മുറി കാണിച്ചു തരാം..." പാറു നന്ദൂന്റെ കൈയ്യും വലിച്ചോണ്ട് അവളെ റൂമിലേക്ക് പോയി... അത് കണ്ട് പ്രസീത ഈ പെണ്ണെന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി... പാറൂ വാശി പിടിച്ച് നന്ദൂനെ അവരെ വീട്ടിലേക്ക് കൊണ്ട് വന്നതാണ്... അവിടെ എത്തിയപ്പോ തൊട്ട് ഓരോ മുക്കും മൂലയും നന്ദൂന് കാണിച്ച് കൊടുക്കാണ് പാറു...പെണ്ണ് വല്ലാത്തൊരു സന്തോഷത്തിൽ ആണ്... "ഇത് ഏട്ടത്തി ഞാൻ വരച്ച പടമാ എങ്ങനെയുണ്ട്..." നന്ദു പാറൂന് നേരെ ഒരു പെയിന്റിംഗ് നീട്ടി കൊണ്ട് ചോദിച്ചു... "ആഹാ... കൊള്ളാലോ... അസ്സലായിട്ടുണ്ട് പാറു പടമൊക്കെ വരക്കോ..." "പിന്നല്ലാതെ... വരക്കോന്നോ ആ പിന്നാം പുറത്തേക്ക് ഒന്ന് പോയി നോക്കിയാൽ മതി അവള് അവിടെ മൊത്തം അലങ്കോലം ആക്കി വെച്ചിട്ടുണ്ട്..." സൂരജിന്റെ അമ്മ പ്രസീത മുറിയിലേക്ക് വന്ന് കൊണ്ട് പറഞ്ഞതും നന്ദുന് ചിരി വന്നു... പാറു മുഖവും കേറ്റി വെച്ച് കുറുമ്പോടെ അവരിരുവരെയും കൂർപ്പിച്ചു നോക്കി... "അയ്യോ പാറൂസേ നിന്നെ കളിയാക്കിയതല്ലഡാ..." "ഏട്ടത്തി ഇനി അമ്മ പറയുന്ന ഊള തമാശക്കൊന്നും ചിരിക്കണ്ട... ഹും... ഏട്ടത്തി ഇങ്ങോട്ട് വന്നേ..."

പ്രസീതക്ക് നേരെ കൊഞ്ഞനം കുത്തി കൊണ്ട് നന്ദൂനേം കൊണ്ട് പാറു അവിടെന്ന് പോയി... "ദേ നോക്ക് ഏട്ടത്തി... ഇതൊക്കെ ആരാണെന്നു പറയോ..." പഴയൊരു ആൽബം കൈയ്യിൽ പിടിച്ചോണ്ട് അതിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ നോക്കി തൊട്ട് കൊണ്ട് പാറു ചോദിച്ചു... "ഇതോ..??" "ആഹ്..." "ഇത് അമ്മയല്ലേ...??" ഭവാനിയമ്മയുടെ ഫോട്ടോ നോക്കി കൊണ്ട് നന്ദു ചോദിച്ചു.. "ആഹ് അത് കറക്റ്റ് അപ്പോ ഇതൊക്കെയോ..." "ഇത് പ്രസീതാന്റി ഇത് കിച്ചുവേട്ടന്റെ അച്ഛൻ.. ഇത്... ഇത് കിച്ചുവേട്ടൻ ആണോ...??" "അതേലോ... അപ്പോ ഇതാരാണെന് മനസ്സിയാലോ ഏട്ടത്തി.." "ഇത്... ഇത്... കണ്ണേട്ടൻ ആണോ..." സഖാവിന്റെ അന്നത്തെ കോലം കണ്ട് നന്ദു പൊട്ടി ചിരിച്ചോണ്ട് ചോദിച്ചു... "ആന്നെ ഏട്ടത്തി...ഇത് മാത്രം അല്ല.. ഇനിം ഒരുപാടുണ്ട്.. ദേ മറിച്ച് നോക്കിയേ..." ഓരോ പേജ് മറിക്കും തോറും നന്ദൂന് ചിരി വരുന്നുണ്ടായിരുന്നു... ശിവയെ തലയിൽ വെച്ചോണ്ടുള്ള ഫോട്ടോയും ഊൺ കഴിക്കുന്ന ഫോട്ടോയുമെല്ലാം ഉണ്ടായിരുന്നു... "കണ്ണേട്ടന് ഇതൊക്കെ കാണുന്നത്തെ കലിയാണ്.. ഞാനും കുഞ്ഞേട്ടനും (ശിവ ) കൂടെ ഇതൊക്കെ കണ്ണേട്ടന് കാണിച്ചു കൊടുക്കും...പിന്നെ ഒരു വരവാണ് ഞങ്ങള് രണ്ടാളും കൂടെ കണ്ടം വഴി ഓടാറാണ്...." പാറു ഓരോന്ന് ആലോചിച്ചു ചിരിച്ചോണ്ടിരുന്നു..

. "ഹ്മ്മ്... എന്താ നന്ദു കുറേ നേരമായല്ലോ ആലോചിച്ചു ചിരിക്കാൻ തുടങ്ങിയിട്ട്..." നന്ദൂന്റെ ചിരി കണ്ടതും സഖാവ് ചോദിച്ചു... "അതില്ലേ കണ്ണേട്ടാ... ഞാൻ ഇന്നേ ആൽബം കണ്ടു.. പാറു കാ..." "ആൽബമോ...??" സഖാവ് നെറ്റി ചുളിച്ചു ചോദിച്ചു... അയ്യോ ഈശ്വരാ... അറിയാതെ ഒരു ഫ്ലോയിൽ പറഞ്ഞു പോയതാ... അബദ്ധായോ...?? നന്ദു നഖവും കടിച്ചോണ്ട് ടെൻഷനിൽ ചോദിച്ചു... "പാറു അവിടെ ഉണ്ടായിരുന്ന ആൽബമൊക്കെ കാണിച്ചു തന്നോ..??" "ച്ചിം.. ഇല്ല.." നന്ദു ഷോൾഡർ പൊക്കി ഇല്ലെന്ന് പറഞ്ഞു.. "ഇല്ല്യേ..." "ആഹ്..." "എനിക്ക് അപ്പൊയെ ഉറപ്പുണ്ടായിരുന്നു പാറു അല്ലെ നിന്നെ കൊണ്ട് പോയത് എന്തെങ്കിലും ഒപ്പിക്കാതെ ഇങ്ങോട്ട് വരില്ലെന്ന്...വെച്ചിട്ടുണ്ട് അവൾക്ക്..." "അയ്യോ കണ്ണേട്ടാ പാറു ഒരു തമാശക്ക് കാണിച്ചു തന്നതാ... അല്ലാതെ " "ഹ്മ്മ്..." മറുപടിയായി സഖാവ് ഒന്ന് മൂളി കൊടുത്തു "അതെ കണ്ണേട്ടാ... പാറൂനെ ഇനി വഴക്കൊന്നും പറയണ്ട കേട്ടോ... ഞാൻ പറഞ്ഞിട്ടാ അതൊക്കെ കാണിച്ചേ..." അത് കേട്ടതും സഖാവിന് ചിരി വന്നു... "എന്റെ നന്ദൂ... ഞാൻ പാറൂനെ വഴക്കൊന്നും പറയില്ല പോരെ..."നന്ദൂന്റെ കവിളിൽ പിടിച്ചോണ്ട് സഖാവ് പറഞ്ഞു.. "പിന്നെ കണ്ണേട്ടനെ കണ്ടപ്പോൾ ശെരിക്കും എനിക്ക് ചിരി വന്നു...ശിവയെ തലയിൽ വെച്ചിട്ടുള്ള ഫോട്ടോ ഇല്ലേ അതും പിന്നെ..."

നന്ദു സഖാവിന്റെ ഷർട്ടിന്റെ ബട്ടൺസിൽ കൈ വെച്ച് ഓരോന്ന് പറയാൻ തുടങ്ങി...സഖാവ് നന്ദു പറയുന്നതൊന്നും ശ്രദ്ധി ക്കാതെ ആ കുഞ്ഞു മുഖത്തേക്ക് നോക്കുകയിരുന്നു... ഉണ്ടകണ്ണുകളും കുഞ്ഞി ചുണ്ടും കവിളിൽ ഒരു കുഞ്ഞു മറുക്കും.... "അല്ലെ കണ്ണേട്ടാ..." നന്ദു ചിരിയോടെ അതും പറഞ്ഞോണ്ട് സഖാവിന്റെ മുഖത്തേക്ക് നോക്കി.. "ഹേ...ന്ത്.." സഖാവ് പെട്ടെന്ന് തല വെട്ടിച്ചു കൊണ്ട് ചോദിച്ചു... "ഒന്നൂല്ല്യാ... ഹും... ഞാൻ പറഞ്ഞതൊന്നും കണ്ണേട്ടൻ കേൾക്കുന്നില്ല... ചുമ്മാ ഇങ്ങനെ മുഖതേക്കും നോക്കി ഇരിക്കാണ്... പോ അവിടെന്ന്..." നന്ദു സഖാവിന്റെ ഷർട്ടിൽ പിടിച്ച് തള്ളി അവിടെന്ന് പോവാൻ വേണ്ടി തിരിഞ്ഞതും നടന്നതും സഖാവ് നന്ദൂന്റെ കൈ പിടിച്ച് പുറം തിരിച്ച് നിർത്തി... പിന്നിൽ നിന്നും രണ്ട് കൈകൾ നന്ദൂനെ ചുറ്റി വരിഞ്ഞു....നന്ദു കുറുമ്പോടെ കുതറി മാറാൻ നോക്കിയതും സഖാവ് ഒന്നൂടെ അവളെ തന്നിലേക്ക് അടുപ്പിച്ചു... ചെവിക്കരികിലുള്ള മുടിഴിയകൾ വകഞ്ഞ് മാറ്റി നന്ദൂന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... ആ പ്രവൃത്തി നന്ദൂനെ ഇക്കിളിപെടുത്തി... സഖാവിന്റെ ചുണ്ടുകൾ അവളെ കഴുത്തിൽ അമർത്തി ചുംബിച്ചു...

"മോളെ...." ഭവാനിയമ്മയുടെ ശബ്ദം കേട്ടതും നന്ദു സഖാവിൽ നിന്നും അകന്ന് നിന്നു... ഒരുതരം പരവേശത്തോടെ നന്ദു നിന്ന് കിതച്ചു...വീണ്ടും ഭവാനിയമ്മയുടെ വിളി വന്നതും നന്ദു വേഗം താഴേക്ക് പോയി... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ സഖാവും ബെഡിന്റെ ഒരറ്റത് പോയി ഇരുന്നു... "ആഹ്... മോളെ ഉണക്കാൻ ഇട്ടിരുന്ന തുണിയൊക്കെ എടുക്കാൻ മറന്നു... മുകളിൽ ടെറസിൽ ആണ്... മോള് ഒന്ന് പോയി എടുതോണ്ട് വരോ..." "ശെരിയമ്മേ..." "മോളെ പിന്നെ സമയം പത്ത് അര കഴിഞ്ഞു...അവിടെ വെളിച്ചമുണ്ടാകില്ല.. ആ ലൈറ്റ് ഇട്ടേക്ക്..." നന്ദു ശെരിയെന്ന മട്ടിൽ ടെറസിലേക്ക് പോയി നല്ല നിലാവ് ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ലൈറ്റ് ഇട്ടില്ല... നന്ദു ഉണക്കാൻ ഇട്ടിരുന്ന ഡ്രസ്സ്‌ എല്ലാം ഓരോന്ന് ആയി എടുത്തു...പെട്ടെന്ന് പിന്നിൽ ആരോ വന്ന് നിൽക്കുന്ന പോലെ തോന്നിയതും അവൾക്ക് പേടിയായി...വീണ്ടും പിന്നിൽ എന്തോ തട്ടുന്നത് പോലെ തോന്നിയത്തും നന്ദു പേടിയോടെ ആണെങ്കിലും കുറച്ച് ധൈര്യത്തോടെ തിരിഞ്ഞു നിന്നു... മുഖത്ത് ഒരു കാർച്ചീഫോക്കെ കെട്ടിയ ഒരാൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കുന്നത് കണ്ടു

നന്ദു തിരിഞ്ഞോടാൻ വേണ്ടി നിന്നതും അവിടെ ഉണ്ടായിരുന്ന ഒരു പഴയ അക്വേറിയം നന്ദൂന്റെ കൈ തട്ടി മറിഞ്ഞു... ആ ശബ്ദം കേട്ടതും അയാൾ തിരിഞ്ഞു നോക്കിയതും നന്ദൂനെ കണ്ട് അലറാൻ തുടങ്ങി... അയാളെ അലർച്ച കേട്ടതും നന്ദു പേടിയോടെ കണ്ണേട്ടാന്നും വിളിച്ചു കൂവി...നന്ദൂന്റെ അലർച്ച കേട്ടതും താഴെ നിന്നും സഖാവും ഭവാനിയമ്മയും ഓടി എത്തിയിരുന്നു.... ഇരുട്ടായത് കൊണ്ട് തന്നെ ഒന്നും കാണുന്നില്ലായിരുന്നു... "നന്ദൂ..." സഖാവ് നന്ദൂനെ വിളിച്ചതും നന്ദു വേഗം സഖാവിനെ പോയി കെട്ടിപുണർന്നു... "എന്താ... എന്ത് പറ്റി.. എന്തിനാ വിളിച്ചേ..." "ക.. കണ്ണേട്ടാ അവിടെ... അവിടെ ആരോണ്ട്.. ഞാൻ... ഞാൻ കണ്ടതാ..." "എവിടെ... ഇവിടെയോ.. ഇവിടെ ആര്..." "ഞാൻ.. ഞാൻ കണ്ടതാ..." നന്ദു അവിടെയൊക്കെ ചൂണ്ടി കാണിച്ച് പറഞ്ഞതും സഖാവ് പോയി ലൈറ്റ് ഓൺ ചെയ്തു... ലൈറ്റ് ഓൺ ചെയ്തതും ഒരു മൂലയിൽ നിന്നും കരച്ചിൽ കേട്ടു... സഖാവ് അങ്ങോട്ട്‌ പോയതും മുഖം പൊത്തി പിടിച്ചോണ്ട് മോങ്ങുന്ന ഒരാളെ കണ്ടതും സഖാവ് സംശയഭാവത്തിൽ നെറ്റി ചുളിച്ചോണ്ട് അയാളെ നോക്കി...

മുടിയൊക്കെ നീട്ടി വളർത്തി ഒരു ജാക്കറ്റും പാന്റും ആണ് വേഷം... തോളിൽ ഒരു ട്രാവൽ ബാഗ് ഉണ്ട്... സഖാവ് അതൊക്കെ നോക്കി അയാളെ അടുത്ത് പോയി മുഖം മുഴർത്തിയതും "കണ്ണേട്ടാന്നും..." പറഞ്ഞു മോങ്ങുന്ന ശിവയെ ആണ് കണ്ടത്.... അത് കണ്ടതും സഖാവ് ഞെട്ടി തരിച്ചു പോയി... "ശി.... ശിവാ..." "കണ്ണേട്ടാ... നമ്മടെ വീട്ടിൽ ഒരു കള്ളി കേറാൻ നോക്കി... ഞാൻ അവളെ കണ്ട് ഒച്ച വെച്ചതാ... പക്ഷേ അവള് എന്നേക്കാൾ മുമ്പ് ഒച്ച വെച്ച് നിങ്ങളെ ഇങ്ങോട്ട് വിളിച്ചു കൂട്ടി... അവള്... അവള് ഈ പരിസരത്ത് തന്നെ കാണും... വാ കണ്ണേട്ടാ അവളെ പിടിക്കണം..." ശിവ കണ്ണൊക്കെ തുടച്ച് വല്യ കാര്യമോനോണം സഖാവിനോട് ആയി പറഞ്ഞു സഖാവിന്റെ കൈയ്യും പിടിച്ചു ഡോറിന്റെ അടുത്തേക്ക് പോയി... ഭവാനിയമ്മയുടെ തൊട്ടടുത്ത് നിൽക്കുന്ന നന്ദൂനെ കണ്ടതും ശിവ ഒന്ന് ഞെട്ടി... "ഏട്ടാ... ഇവളാ.... ഇവളാ ഞാൻ പറഞ്ഞ ആ കള്ളി... ഇവള്... മോഷ്ടിക്കാൻ വേണ്ടി കയറിയതാ... എന്റെ ഭാഗ്യം കൊണ്ട... അല്ല നമ്മുടെ ഭാഗ്യം കൊണ്ട് ഞാൻ ഇവളെ കണ്ടത്...." ശിവ നന്ദൂനെ ചൂണ്ടി കാണിച്ച് പറയുന്നത് കേട്ടതും സഖാവിന് കാര്യങ്ങളുടെ കിടപ്പ് വശമെല്ലാം മനസ്സിലായിരുന്നു... സഖാവിന് ചിരി അടക്കി പിടിക്കാൻ കഴിനില്ലായിരുന്നു....

"കണ്ണേട്ടാ... ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഏട്ടൻ ഇവിടെ നിന്ന് ചിരിക്കാണോ... ഇവളെ പോലീസിൽ ഏൽപ്പിക്ക്..." വീണ്ടും ശിവ സഖാവിനെ നോക്കി സീരിയസ് ആയി പറഞ്ഞു... പക്ഷേ നന്ദു അപ്പോഴും അതാരാണെന്ന് അറിയാതെ ശിവയെ അടിമുടി നോക്കുവാണ്... ആ നോട്ടത്തിന്റെ പൊരുൾ സഖാവിന് മനസ്സിലായിരുന്നു... നന്ദൂന് ശിവയെ മനസ്സിലായിട്ടിൽ...അന്ന് കണ്ട ഫോട്ടോയിൽ നിന്നും എത്രയോ വിത്യസ്ത്യമായിട്ടുണ്ട് ശിവ... "ആരെ പോലീസിൽ ഏൽപ്പിക്കേണ്ട കാര്യമാ അമ്മേടെ പൊന്ന് മോൻ പറഞ്ഞത്..." ഭവാനിയമ്മ കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് ചോദിച്ചു... "ആരെ... അത് പിന്നെ...ദേ... ഈ പെണ്ണിനെ..." ഭവാനിയമ്മയുടെ മുഖത്തെ ഗൗരവവും നിൽപ്പുമൊക്കെ കണ്ട് ശിവ തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി കോബ്ഡ് വിക്കി വിക്കി നന്ദൂനെ ചൂണ്ടി കൊണ്ട് പറഞ്ഞു... "ഏട്ടന്റെ ഭാര്യയെ തന്നെ നിനക്ക് പോലീസ് സ്റ്റേഷനിൽ കേറ്റണമല്ലേ..." "ആഹ്.... ങേ.... ക... കണ്ണേട്ടന്റെ ഭാര്യയോ...."ശിവയുടെ കണ്ണ് രണ്ടും ബുൾസെ കണക്കെ പുറത്തേക്ക് വന്നു... "ആഹ്.. നിന്റെ ഏട്ടന്റെ ഭാര്യ തന്നെ..." അപ്പോഴാണ് നന്ദൂന് അത് ശിവയാണെന്ന് മനസ്സിലായത്... "അപ്പോ കണ്ണേട്ടന്റെ മാര്യേജ് ക... കഴിഞ്ഞോ..??" "അതെല്ലേ ചെറുക്കാ നിന്നോട് ഇപ്പോ പറഞ്ഞെ.."

"ഏയ്‌ ഒരു ചാൻസും ഇല്ല.. ഞാൻ അറിയാതെ ഏട്ടന്റെ മാര്യേജ് ഒന്നും നടക്കില്ല..." "അതിന് നിന്റെ ഏട്ടൻ മോളെ പെണ്ണ് കാണൽ ചടങ്ങിന് ഇറക്കി കൊണ്ട് വന്നതല്ലേ.." "ശെരിക്കും... എന്റെ കണ്ണേട്ടാ മുടിഞ്ഞ ധൈര്യം....ആ കൈയ്യിങ്ങോട്ട് തന്നെ...ഛെ സിനിമയിലേക്ക് എടുക്കാൻ പറ്റിയ നല്ല കിടുക്കാച്ചി സീൻ ആയിരുന്നു.. അപ്പോയെക്കും ആ പരട്ട ഡയറക്ടർ ക്ലൈമാക്സ്‌ ഷൂട്ട് ചെയ്തു... പാ.. അതൊക്കെ പോട്ടെ.. എനിവേ ഏട്ടത്തി നൈസ് റ്റൂ മീറ്റ് യൂ..." ന്നും പറഞ്ഞു ശിവ നന്ദൂന് നേരെ കൈ നീട്ടി... "നൈസ് ടൂ മീറ്റ് യൊക്കെ പിന്നെ മോൻ ആദ്യം ഇങ്ങോട്ട് ഒന്ന് വന്നേ...ഏട്ടന് കുറച്ചു കാര്യങ്ങളൊക്കെ ചോദിച്ചറിയാനുണ്ട്..."ന്നും പറഞ്ഞു സഖാവ് ശിവയുടെ കൈ പിടിച്ചു തിരിച്ചു... "ആഹ്... ഹ്ഹ്ഹ് കണ്ണേട്ടാ കൈയ്യിന് വിട്... കൈ വേദനിക്കുന്നു അമ്മേ... കൈയ്യിന്ന് വിടാൻ പറ..." ശിവ കിടഞ്ഞ് പുളഞ്ഞതും ഭവാനിയമ്മ ശിവയെ കൂർപ്പിച്ചു നോക്കി... "നല്ലം കൊടുക്ക് അവന്... രണ്ട് മൂന്നു മാസം ഒരു വിവരും ഇല്ലായിരുന്നല്ലോ.."ഭവാനിയമ്മ "ഓഹ്... ആഹ്.. അതായിരുന്നോ കാര്യം അതൊക്കെ ഞാൻ പറയാം... ആഹ്.. ഏട്ടാ കൈയ്യിന് വിട്..." "കണ്ണേട്ടാ...ശിവ പറയാമെന്നു പറഞ്ഞില്ലേ.. ഇനി കയ്യിൽ നിന്നും പിടി വിടേക്ക്..പാവല്ലേ ശിവ..." നന്ദു സഖാവിനോടായി പറഞ്ഞതും ശിവ... "അതാണ്... അതാണ് ഏട്ടത്തി... ഏട്ടത്തിക്ക് മനസ്സിലായി എന്റെ വിഷമം...

എന്നിട്ടും ഇത്രയും കണ്ണിചോര ഇല്ലാതായി പോയല്ലേ എന്റെ ഏട്ടന് സങ്കടമുണ്ട് രമണാ സങ്കടമുണ്ട്..." ശിവ നന്നായി അഭിനയിച്ചു കൊണ്ട് പറഞ്ഞതുംഎല്ലാവർക്കും ചിരി വന്നിരുന്നു... സഖാവ് അവന്റെ കൈയ്യിൽ നിന്നും പിടി വിട്ടതും കൈ കുടഞ്ഞ് ശിവ അകത്തേക്ക് പോയി... "പാവം കൈ നല്ലം വേദനിച്ചെന്ന് തോനുന്നു..." നന്ദു ശിവ പോയ വഴിയെ നോക്കി കൊണ്ട് പറഞ്ഞു.. "കുറച്ചു വേദനിക്കണം അവന്... രണ്ട് മാസമായി അവൻ വിളിച്ചിട്ട്.. എന്നിട്ട് ഇപ്പോ കേറി വന്നേക്കുന്നത് കണ്ടില്ല... ഈ പാതി രാത്രിയിൽ...അതൊക്കെ പോട്ടെന്ന് വെക്കാം... ചെറുക്കന്റെ കോലം കണ്ടില്ലേ... മുടിയും വളർത്തി ഒരുമാതിരി വൃത്തികെട്ട കോലം ആയിട്ടുണ്ട്..."ഭവാനിയമ്മ "അമ്മാ... ഇവിടെ കഴിക്കാൻ ഒന്നും ഇല്ല്യേ...??" താഴെ നിന്നും ശിവന്റെ അലറൽ കേട്ടതും ഭവാനിയമ്മ തലക്കും താങ്ങ് കൊടുത്തോണ്ട് താഴേക്ക് പോയി.... "ആഹ്... അയ്യോ...അ....അമ്മാ.." നന്ദൂന്റെ ശബ്ദം കേട്ടതും ഉറങ്ങി കിടന്നിരുന്ന ശിവ ബെഡിൽ നിന്നും ചാടി എഴുനേറ്റു.... "അയ്യോ... ഏട്ടത്തി എന്താ... ന്ത് പറ്റി...?" നന്ദു അതിന് മറുപടിയായി ഒരു മൂലയിൽ ഇരിക്കുന്ന ഒരു പൂച്ചയെ കാണിച്ചു കൊടുത്തു.... "ഇതോ... ഇതിനെ കണ്ടിടണോ ഏട്ടത്തി ഒച്ച വെച്ചത്..." ശിവ വാ പൊത്തി ചിരിച്ചോണ്ട് ചോദിച്ചതും നന്ദു പേടിയോടെ അതെയെന്ന് തലയാട്ടി...

"എന്താ നന്ദു...??" സഖാവ് "ഒന്നും ഇല്ല ഏട്ടാ...ഏട്ടത്തി ടോമിയെ കണ്ട് പേടിച്ചതാ..." ടോമിയെ എടുത്ത് കൈയ്യിൽ പിടിച്ചോണ്ട് ശിവ പറഞ്ഞതും സഖാവ് നന്ദൂനോട്‌ ആണോന്ന് ചോദിച്ചു... അതിന് മറുപടിയായി നന്ദു അതെയെന്ന് തലയാട്ടി... "അത് അവന്റെ പെറ്റാ...അത് ഒന്നും ചെയ്യില്ല നന്ദു... ക്ലാസ്സ്‌ ഇല്ലേ വേഗം റെഡിയാവാൻ നോക്ക്..." " അപ്പോ ഏട്ടൻ ബൈക്ക് എടുക്കാണോ.. എനിക്കൊന്ന് പുറത്ത് പോവണമായിരുന്നു... " "ആഹ് നീ നടന്നു അങ്ങോട്ട് പോയെച്ചാൽ മതി... അവർക്ക് രണ്ടാൾക്കും കോളേജിൽ പോവാനുള്ളതാ..." ഭവാനിയമ്മ അപ്പോയെക്കും ഇടയിൽ കേറി കൊണ്ട് പറഞ്ഞു...അത് കേട്ടതും ശിവ ഒന്ന് തല ചൊറിഞ്ഞു താഴേക്ക് പോയി... ഹാളിലെത്തിയതും ഡെയിനിങ് ടാബിളിൽ ഇരുന്ന് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന പാറൂനെ കണ്ടതും ശിവ "പാറുവമ്മേന്നും..." വിളിച്ച് അവളെ തലക്ക് ഇട്ട് ഒരു കൊട്ട് കൊടുത്തു... "ഹൗച്ച്...!! "തലയും ഉഴിഞ്ഞോണ്ട് പാറു ശിവയെ കൂർപ്പിച്ചു നോക്കി... "നിന്നെ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോടി... എന്ത്യേ പ്രസീതാന്റി നിനക്കൊന്നും ഉണ്ടാക്കി തന്നില്ലേ..."

"അതെല്ലേ... രാവിലെ തന്നെ വെറുപ്പിക്കാതെ പോയി പല്ല് തേക്ക്... നാറുന്നു..."അത് കേട്ടതും ശിവ രണ്ട് ഇഡലി കൂടെ ഇട്ട് കറിയുമൊഴിച്ച് കഴിക്കാൻ തുടങ്ങി... "കുരങ്ങിന്റെ ജന്മണ്..." പാറു ശിവയെ നോക്കി പിറുപിറുത്തു... "നീ എന്തെകിലും പറഞ്ഞോ.." ശിവ അവളെ കൂർപ്പിച്ചു നോക്കി "നമ്മളൊന്നും പറഞ്ഞില്ലേ..." "വന്നില്ല അപ്പോയെക്കും തുടങ്ങിയോ രണ്ടും.." ഭവാനിയമ്മ "ഏയ് ഇല്ല ഭവാനി കൊച്ചേ... ഈ പാറു ഓരോ തമാശ പറയായിരുന്നു അല്ലെ.." എന്നും പറഞ്ഞോണ്ട് ശിവ വീണ്ടും അവളെ പുറത്തിട്ടു ഒന്ന് കൊട്ടി... പാറു തിരിച്ചും ഇളിച്ചോണ്ട് അതെന്നും പറഞ്ഞു അവന്റെ പുറത്തിട്ടും രണ്ടെണ്ണം പൊട്ടിച്ചു... അത്‌ കണ്ടതും ശിവ നാക്ക് കടിച്ചു.........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story