ഒരിളം തെന്നലായ്: ഭാഗം 37

orilam thennalay

എഴുത്തുകാരി: SAFNU

എല്ലാവരും ഹാളിൽ ഇരുന്ന് സംസാരിക്കാണ്...പാറു ശിവക്ക് സഖാവിന്റേം നന്ദൂന്റേം വിവാഹം വരെ എത്തി നിന്ന കാര്യങ്ങൾ ഓരോന്ന് ആയി പറഞ്ഞു കൊടുക്കാണ്.... "ആരേവ്വാ...നല്ല ഇൻറെരെസ്റ്റിംഗ് സ്റ്റോറി...എന്നാലും ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ അറിഞ്ഞില്ലല്ലോ എന്നാലോചികുപ്പോൾ ഒരു...."ഒരു ഫ്ലോയിൽ അതും പറഞ്ഞോണ്ട് ശിവ നേരെ നോക്കിയത് സഖാവിന്റെ മുഖതേക്ക് ആയിരുന്നു... "ഹ്മ്മ്..." സഖാവിന്റെ കനപ്പിച്ചുള്ള നോട്ടം കണ്ടതും ശിവ പറയാൻ വന്നത് നിർത്തി... "അല്ല ഞാൻ ചുമ്മാ..ചോദിച്ചതാ..." "അല്ല കണ്ണേട്ടാ... കുഞ്ഞേട്ടൻ നമ്മളോട് പറയാതെ എന്തോ ഒന്ന് ഒളിപ്പിക്കുന്നുണ്ട്... ഏത് നേരവും ഫോണിൽ ആണ്..." പാറു ശിവയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞതും ശിവ അവളെ നോക്കി നന്നായി ഒന്ന് സ്മരിച്ചു... "അത് ഞാനും ശ്രദ്ധിച്ചു... ചെറുക്കൻ ഫോൺ കൈയ്യിൽ നിന്നും എടുത്ത് വെക്കുന്നില്ല..." ഭവാനിയമ്മ കൂടെ പറഞ്ഞതും അവൻ ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ട് എല്ലാവരെയും ആയി നോക്കി... "എന്റെ ഭവാനി കൊച്ചേ... സെറ്റിലെ എന്റെ ജോലി മുഴുവൻ ചെയ്ത് തീർക്കാത്തെയാ ഞാൻ ഇങ്ങോട്ട് വന്നത് അപ്പോ അതിന്റെ ഓരോ കാര്യങ്ങള്ക്കായിട്ട് ഇടക്ക് ഇടക്ക് അങ്ങോട്ട്‌ വിളിക്കണം.... ഈ ബുദ്ധിയില്ലാത്ത കൊച്ച് എന്തെങ്കിലും പറഞ്ഞെന്ന് കരുതി...' പാറൂന്റെ മുടി വലിച്ചോണ്ട് ശിവ പറഞ്ഞു..

" കിച്ചുവേട്ടാ.... നോക്ക് എന്നെ പറ്റി പറയുന്നേ..." "നീ ചോദിച്ചുമേടിച്ചത് അല്ലെ..." കിച്ചു "ഹും..എല്ലാരും കണക്കാ..." പാറു മുഖം കൂർപ്പിച്ചു വെച്ചു... പിറ്റേ ദിവസം സഖാവിന് പാർട്ടി സമ്മേളനമുണ്ടായിരുന്നു... വൈകിയെ വരൂവെന്ന് ആദ്യമെ പറഞ്ഞതായിരുന്നു... "ഏട്ടത്തി... ഇത് ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ ഒരു ഫ്രണ്ടിനെ കുറിച്ച് അവനാണ് ഇത്... ജോജോ... സെറ്റിൽ ആളൊരു പുലിയാണ്..." ശിവ ഫോണിൽ ഓരോരുത്തരുടെ ഫോട്ടോയും കാണിച്ചു കൊടുക്കാണ്... പക്ഷേ നന്ദു സഖാവ് വരാത്തത് കൊണ്ട് ടെൻഷൻ അടിച്ചു നില്ക്കാണ്... "അത് ശെരി ഏട്ടത്തി ഇത് എങ്ങോട്ടാ നോക്കുന്നെ... ഞാൻ പറയുന്ന വല്ലതും കേൾക്കുന്നുണ്ടോ...??" "ആഹ്... ഹേ... കുഞ്ഞാ.. കണ്ണേട്ടൻ എപ്പോഴാ വരാ... നേരം ഇരുട്ടായില്ലേ..." നന്ദു പുറത്തേക്കും നോക്കി കൊണ്ട് ചോദിച്ചു.. "അയ്ശ് ഈ ഏട്ടത്തിന്നാൽ... കണ്ണേട്ടൻ പറഞ്ഞില്ലായിരുന്നേ രണ്ട് ദിവസമുണ്ട് പ്രോഗ്രാമെന്ന് പിന്നെന്താ ഇങ്ങനെ ഒരു ചോദ്യം..." അത് കേട്ടതും നന്ദു ഒന്ന് ഞെട്ടി... "രണ്ട് ദിവസോ...!! ഇല്ലല്ലോ എന്നോട് വൈകുമെന്നാണല്ലോ പറഞ്ഞെ..." "ആഹ്... മോളെട് അവൻ അങ്ങനെ ആണോ പറഞ്ഞെ... രണ്ട് ദിവസം എന്നാണല്ലോ എന്നോടും പറഞ്ഞെ..." ഭവാനിയമ്മ കൂടെ പറഞ്ഞതും നന്ദൂന്റെ ചുണ്ടുകൾ വിതുമ്പി... "എന്നോട് അതൊന്നും പറഞ്ഞില്ലമ്മേ..."

"ഏട്ടത്തി വിഷമിക്കാതെ ചിലപ്പോൾ ഏട്ടത്തി കരഞ്ഞ് സീൻ ആകുമെന്ന് കരുതിയാവും ഏട്ടൻ പറയാതെ പോയത്...ദേ ഇപ്പൊത്തന്നെ കണ്ടില്ലേ..." "ഡാ കൊച്ചിനെ കളിയാകാതെ..." ഭവാനിയമ്മ ശിവന്റെ കൈയ്യിന് ഒരു തട്ട് കൊടുത്തു... "ഏട്ടത്തിക്ക് ഏട്ടനോട് സംസാരിക്കണോ..." അതിന് മറുപടിയായി നന്ദു അതെയെന്ന് തലയാട്ടി... ശിവ ചിരിയോടെ സഖാവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു നന്ദൂന്റെ കൈയ്യിലേക്ക് ഫോൺ കൊടുത്തു മുറിയിലേക്ക് പോയി... സമയം ഒരുപാട് ആയത് കൊണ്ട് ഭവാനിയമ്മയും മുറിയിലേക്ക് പോയി... സഖാവ് കാൾ അറ്റൻഡ് ചെയ്തതും നന്ദു ഓരോ പരാതികൾ പറയാൻ തുടങ്ങി... "കണ്ണേട്ടൻ എന്നോട് മാത്രം പറഞ്ഞില്ലല്ലോ...കുഞ്ഞയോടും അമ്മയോടുമൊക്കെ പറഞ്ഞില്ലേ എന്നോട് മാത്രം പറഞ്ഞില്ല..." "നന്ദു... ഞാൻ പറഞ്ഞാൽ നീ എന്നെ പോരാൻ അനുവദിക്കോ..." അതിന് മറുപടിയായി നന്ദു ഇല്ലെന്ന് പറഞ്ഞു.. "ഹ്മ്മ് അത് കൊണ്ട് തന്നെയാ ഞാൻ പറയാഞ്ഞത്..." സഖാവ് ചിരിയോടെ പറഞ്ഞു.. "ചിരിക്കൊന്നും വേണ്ടാ.." കുറുമ്പോടെ നന്ദു പറഞ്ഞു... "ആഹാ... നന്ദു അപ്പോയെക്കും പിണങ്ങിയോ..." "ഞാൻ പിണങ്ങിയിട്ടൊന്നും ഇല്ല..." "ഉവ്വ് എനിക്ക് മനാസ്സിലായി..." "പിന്നെ കണ്ണേട്ടൻ വല്ലതും കഴിച്ചോ..." "ഹ്മ്മ്... കഴിച്ചു കിടക്കാൻ വേണ്ടി നില്ക്കാണ്... ഇവിടെ തന്നെയാ സ്റ്റേ..."

"ഓഡിറ്റോറിയത്തിലോ അവിടെ എവിടെ കിടക്കാനാ..." "എല്ലയിടത്തും ഫുൾ ആണ്... പിന്നെ ഞങ്ങള് കുറച്ച് പേരുണ്ട്... എല്ലാവരും കൂടെ ഇവിടെ പത്രം വിരിച്ചു കിടക്കാണ്..." "കണ്ണേട്ടാ... പത്രം വിരിച്ചോ...എന്തിനാ പിന്നെ അവിടെ നിന്നെ ഇങ്ങോട്ട് വന്നൂടായിരുന്നോ..." "അതൊന്നും സാരമില്ല നന്ദു ഇലക്ഷൻ ടൈമിൽ കട്ട് ഔട്ടും ചുവരെയുതുമൊക്കെ ആയി അങ്ങനെ ശീലമുള്ളതാ...നന്ദു കഴിച്ച് കിടക്കാൻ നോക്ക്... ക്ലാസ്സ്‌ ഉള്ളതല്ലേ... പിന്നെ നാളെ ശിവ കോളേജിലേക്ക് കൊണ്ടാക്കി തരും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്..." "ഹ്മ്മ്..." "എന്നാ ശെരി... പിന്നെ കഴിച്ചിട്ടേ കിടക്കാവൂ..." "ശെരി കണ്ണേട്ടാ..." നന്ദു കാൾ കട്ട് ചെയ്ത് നിലാവുള്ള മാനത്തേക്ക് നോക്കി നിന്നു.... നിന്നോർമ്മകൾ എന്നിലാർദ്രമാം ഒരു മഴയായ് പെയ്തിറങ്ങുന്നു... നിന്നെയോർക്കുന്ന നിമിഷങ്ങളൊക്കെയും എന്നിൽ ഒരു ഇളം തെന്നൽ❣️തഴുകി തലോടുന്നു...!! മാനത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ അവളോട് പറയുന്നതായി അവൾക്ക് തോന്നി....സഖാവിന്റെ കൂടെയുള്ള ഓരോ നിമിഷവും മുമ്പിൽ മിന്നി മറിഞ്ഞു...സഖാവിനെ കുറിച്ചുള്ള ചിന്തകൾക്ക് പോലും എന്തൊരു ചന്തമാണ്...

ഇത്രയും മനോഹരമായ മറ്റൊരു പുസ്തകം താൻ വായിച്ചെടുത്തിട്ടില്ല....!! ചുണ്ടിൽ ഒരു ചെറു ചിരിയോടെ നന്ദു ചിന്നി ചിതറി കിടക്കുന്ന നക്ഷത്രങ്ങളിലേക്ക് നോട്ടം പായിച്ചു... ഫോൺ വൈബ്രെറ്റ് ചെയ്തതും നന്ദു സ്ക്രീനിലേക്ക് നോട്ടം തെറ്റിച്ചു... വാസു❤️ വെന്ന് കണ്ടതും നന്ദു കുഞ്ഞാന്നും പറഞ്ഞ് അവന്റെ മുറിയിലേക്ക് പോയി... കിടന്നുറങ്ങുന്ന ശിവയെ തട്ടി വിളിച്ചു... "കുഞ്ഞാ... എണീക്ക് നിനക്ക് ഫോൺ..." "ഹേ... ആഹ്.. അവിടെ എവിടെങ്കിലും വെച്ചേക്ക്... ഏട്ടത്തി..." ശിവ തിരിഞ്ഞ് കിടന്ന് കൊണ്ട് പറഞ്ഞു.. "അതല്ല... നിനക്ക് ആരോ... ഏതോ വാസു..." "വാസോ...ങേ... വാ... സോ.. ഏട്ടത്തി ഫോ... ഫോൺ " വാസുവെന്ന് കേട്ടതും ശിവ ചാടി എണീറ്റ് നന്ദൂന്റെ കൈയ്യിൽ നിന്നും ഫോൺ വേഗം വാങ്ങി... നന്ദു സംശയഭാവത്തിൽ നെറ്റി ചുളിച്ചു... "ആഹ്... ഏ... ഏട്ടത്തി വാസു എന്റെ ഒരു ഫ്രണ്ടാ... അവൻ... അവൻ വിളിക്കാൻ പറഞ്ഞിരുന്നു ഞാൻ.. ഞാൻ മറന്നതാ ഏട്ടത്തി... പോയി കിടന്നോ..."ശിവ വിക്കി വിക്കി പറഞ്ഞതും നന്ദു ശെരിയെന്നും പറഞ്ഞു മുറിയിലേക്ക് പോയി... നന്ദു പോയതും ശിവ നെഞ്ചത്തും കൈ വെച്ച് ഒന്ന് ദീർഘശ്വാസം വിട്ട് കാൾ അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിച്ചു... "ശിവ... എന്താ വിളിക്കാന്ന് പറഞ്ഞ് വിളിക്കാഞ്ഞത്... ഞാൻ പിന്നെ " "എന്റെ പൊന്ന് വാസു നീ ഒന്ന് ശ്വാസം വിട്ട് സംസാരിക്ക്...

ഏട്ടത്തിയുടെ കൈയ്യിൽ ആയിരുന്നു ഫോൺ ഞാൻ നിനക്ക് വിളിക്കാൻ മറന്ന് പോയതാ..." "മറന്നുവല്ലേ..." സങ്കടം തികട്ടി വന്ന് കൊണ്ട് വാസു ചോദിച്ചതും ശിവ തലങ്ങും താങ്ങ് വെച്ച് ബെഡിൽ ഇരുന്നു... "വാസു... ഞാൻ ഉറങ്ങി പോയി അതാ വിളിക്കാഞ്ഞത്... നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയാൻ നിന്നാൽ ഞാൻ എന്ത് ചെയ്യാനാ...നോക്ക് വാസു വീട്ടിലുള്ള എല്ലാർക്കും ഡൌട്ട് വന്ന് തുടങ്ങിയിട്ടുണ്ട്... സോ നമ്മൾ ഇനി കുറച്ചു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും..." "അപ്പോ ശിവ ഇനി വിളിക്കില്ലേ...??" "അങ്ങനെ ഞാൻ പറഞ്ഞോ... ടൈം കിട്ടുപ്പോൾ ഞാൻ വിളിക്കാം...നാളെ മുതൽ ഞാൻ ഞങ്ങടെ കമ്പനിയിൽ ജോലിക്ക് കേറും... അവിടെയാവുമ്പോൾ ആരും ശ്രദ്ധികാനില്ല... രമേശ്‌ അങ്കിൾ മാത്രേ ഉണ്ടാവൂ... പിന്നെ കുറച്ച് എംപ്ലോയീസും..." "അപ്പോ നാളെ വിളിക്കോ..." കൊച്ചു കുട്ടികളെ പോലെയുള്ള വാസൂന്റെ സംസാരം കേട്ടതും ശിവക്ക് ചിരി വന്നു... "അതിനെന്താ വിളിക്കാലോ..." "പിന്നെ നന്ദുവേച്ചിക്കും അമ്മക്കും കണ്ണേട്ടനുമൊക്കെ സുഖാണോ..." "പിന്നല്ല...എല്ലാവർക്കും സുഖാണ്..." പിന്നെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങളും പറഞ്ഞു ആ കാൾ നീണ്ടു നിന്നു....

"ഡാ.. ഡാ ശിവ എഴുനേൽക്കെടാ..ഇവന്ന് റൂമിൽ കിടന്നാൽ പോരെ മനുഷ്യനെ മെനെക്കെടുത്താൻ അവൻ ഹാളിൽ വന്ന് കിടക്കും... ഡാ നിനോടാ പറഞ്ഞത്... മോളെ കോളേജിൽ കൊണ്ട് വിട്..."ഭാവനയിയമ്മ ശിവയെ തട്ടി വിളിച്ചിച്ചതും അവൻ ഒന്ന് മൂളി പുതപ്പ് തല വഴി മൂടി... "ഹ്മ്മ്മ്...." "ഓഹ് ഇങ്ങനെ ഒരു ഉറക്ക ഭ്രാന്തൻ... മോളെ നീ തന്നെ ഇനി വിളിച്ച് നോക്ക്..." ഭവാനിയമ്മ അതും പറഞ്ഞോണ്ട് അടുക്കളയിലേക്ക് പോയി.... "കുഞ്ഞാ... കുഞ്ഞാ എണീക്ക്... എനിക്ക് ക്ലാസ്സ്‌ ഉണ്ട്... സമയം ഒരുപാട് ആയി... ശിവാ.. വേഗം എഴു..." "അയ്യോ... വാസുവോ എവിടെ വാസു..." ശിവ ഞെട്ടി പെട്ടെന്ന് ഉറക്കത്തിൽ നിന്നും ചാടി എണീറ്റ് ചുറ്റും നോക്കി... "വാസുവോ...?? അതാരാ കുഞ്ഞാ...??" നന്ദു കണ്ണും വിടർത്തി ചോദിച്ചു..അത് കണ്ടപ്പോഴാണ് തനിക്കു പറ്റിയ അമളി മനസ്സിലായത്... "വാസോ... അതാരാ ഏട്ടത്തി..." "നിക്കെങ്ങനെ അറിയാനാ...കുഞ്ഞയല്ലേ വാസൂന് പറഞ്ഞത്..." "ആഹ്... ഹാ... വാസു വാ... വാസു അവള്... അല്ല അവന് സുഖമില്ലന്ന് പറഞ്ഞിരുന്നു ഞാൻ അതോർത്താ കിടന്നത് പെട്ടെന്ന് എണീറ്റപ്പോ അവളെ... ഛെ അവനെ ഓർത്ത് പോയി..." ശിവ ഓരോന്ന് കൈയ് കൊണ്ടൊക്കെ കാണിച്ച് കൊണ്ട് പറഞ്ഞു...നന്ദു വിശ്വാസം വരാത്ത മട്ടിൽ ശിവയെ നെറ്റി ചുളിച്ചു നോക്കി...

"എന്താ ഏട്ടത്തി ഇവിടെ ഇരുന്നാൽ എങ്ങനെ ശെരിയാവും... കോളേജിൽ പോവണ്ടേ.. ഞാൻ ഇപ്പോ വരാം..." ന്നും പറഞ്ഞു ശിവ മുകളിലേക്ക് പോയി ഇപ്പോ എന്താ നടന്നെന്ന മട്ടിൽ നന്ദുവും അവൻ പോയ വഴിയും നോക്കി നിന്നു.... മുകളിലേക്ക് പോയ അതെ സ്പീഡിൽ കൈയ്യിൽ കീയും കറക്കി കൊണ്ട് ശിവ ഇറങ്ങി വന്നു... "പോവാം ഏട്ടത്തി..." "എടാ ചെറുക്കാ ഇന്ന് നിനക്ക് കമ്പനീൽ പോവാനുള്ളതല്ലേ.." "അതിന് എന്താ ഭവാനി കൊച്ചേ.." "ഹ്മ്മ് ഒന്നുല്ല്യ ആ മുഖമെങ്കിലും ഒന്ന് കഴുക്കീട്ട് പോടാ...." "അതൊക്കെ വന്നിട്ട് ഏട്ടത്തിക്ക് ക്ലാസ്സിന് ടൈം ആയി അല്ലെ..." ശിവ നന്ദൂനെ കോളേജിൽ ട്രോപ്പ് ചെയ്തു... നന്ദൂന് സഖാവ് ഇല്ലാത്തത് കൊണ്ട് തന്നെ ഭയങ്കര ബോർ ആയിരുന്നു... ആരതിയും സൂരജ്ഉം മെല്ലാം സമ്മേളനത്തിന് പോയിരുന്നു... ക്ലാസ്സിൽ പോയതും ശരൺ ലീവ് ആണെന്ന് അരിഞ്ഞതും പിന്നെ വൈകുന്നേരം വരെ നന്ദു എങ്ങനെയൊക്കെയോ ഓരോ പിരീഡും തള്ളി നീക്കി... വൈകിട്ട് പോവാൻ നേരത്ത് ആണ് നന്ദു ദർശനെ കാണുന്നത്...ദർശനെ കണ്ടതും നന്ദൂന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു... നന്ദു "അച്ചുവേട്ടാന്നും..."

പറഞ്ഞു ദർശന്റെ അടുത്തേക്ക് പോയി... "നന്ദുവോ..." "ആഹ്..." "എന്തൊക്കെ നന്ദു വിശേഷം... ഞാൻ അങ്ങോട്ട്‌ വരണമെന്ന് എപ്പോഴും വിചാരിക്കും ടൈം കിട്ടേണ്ട..." "ഉവ്വ് അച്ചുവേട്ടൻ വന്നത് തന്നെ..." "അല്ല സഖാവ് എവിടെ... ഇവിടെ വരെ വന്നിട്ട് കണ്ടില്ല..." "ഇവിടെ ഇല്ല... പാർട്ടി സമ്മേളനത്തിന് പോയതാ... നാളെയെ വരൂ..." "ആഹ് അങ്ങനെ.. അപ്പോ എങ്ങനെ പോവുന്നെ... ബസിന് ആണോ... ഞാൻ ട്രോപ്പ് ചെയ്യാം.. " "അയ്യോ വേണ്ട... ശിവ വരും..." "ഹ്മ്മ് ഞാൻ കണ്ടിരുന്നു അവനെ കമ്പനീൽ പോയപ്പോ..." "പാവാണ്...അച്ചുവേട്ടനെ പോലെ തന്നെയാ എന്നെയും അമ്മയെയുമൊക്കെ എപ്പോഴും ചിരിപ്പിക്കല്ലാണ് അവന്റെ മെയിൻ പരിപാടി...അല്ല അച്ചുവേട്ടൻ എന്താ ഇവിടെ..." "ഓഹ് അത് നീലൂന്റെ സ്കൂട്ടി പഞ്ചർ ആയി...നീലു അച്ഛനാ വിളിച്ചത്... അച്ഛൻ പറഞ്ഞപ്പോ ഞാൻ ഇങ്ങോട്ട് പോനൂ..." "എന്നിട്ട് നീലു എവിടെ...??" "നിനക്ക് അറിയാലോ നന്ദു അവളെ സ്വഭാവം... എന്നെ കാണുന്നതെ കലിയാണ്... എന്നെ കണ്ടതും കിട്ടിയ ഓട്ടോക്ക് നീലു പോയി...ഇനി ഈ സ്കൂട്ടിയൊന്ന് വർക്ക്‌ ഷോപ്പ് വരെ എത്തിക്കണം..." "എന്നാ അച്ചുവേട്ടൻ ചെല്ല്...പിന്നെ ഒരൂസം വീട്ടിലേക്ക് വരണേ..." "വരാടി..." .

നന്ദു മുറിയിലേക്ക് പോവാൻ വേണ്ടി നിന്നതും ശിവ ആരോടോ കളിച്ച് ചിരിച്ച് സംസാരിച്ച് മുറിയിൽ നിന്നും പുറത്ത് ഇറങ്ങിയതും ഒരുമിച്ചായിരുന്നു... നന്ദൂനെ മുമ്പിൽ കണ്ടതും ശിവ പെട്ടെന്ന് സ്റ്റെക്ക് ആയി... പെട്ടെന്ന് ഫോൺ ബാക്കിലേക്ക് പിടിച്ച് നന്ദൂനെ നോക്കി ഇളിച്ചു... "ഏട്ടത്തി കിടന്നില്ലേ..." "ഇല്ല.. കിടക്കാൻ പോവാ... ആരാ കുഞ്ഞാ ഫോണിൽ കണ്ണേട്ടൻ ആണോ..." നന്ദു കണ്ണും വിടർത്തി കൊണ്ട് ചോദിച്ചു...ശിവ അല്ലെന്ന് പറഞ്ഞതും നന്ദൂന്റെ മുഖം വാടി... നന്ദു ഒന്നും പറയാതെ മുറിയിലേക്ക് പോവാൻ വേണ്ടി നിന്നു... നന്ദൂന്റെ മുഖം കണ്ടതും ശിവക്ക് എന്തോ പോലെ ആയി... തന്റെ കണ്ണേട്ടനെ ഇത്രയേറെ സ്നേഹിക്കാനൊക്കെ ഏട്ടത്തിക്കെ കഴിയൂ.... ശിവ വാസൂനോട്‌ പിന്നെ വിളിക്കാന്നും പറഞ്ഞു സഖാവിന് കാൾ ചെയ്തു... രണ്ട് മൂന്നു പ്രാവിശ്യം വിളിച്ചപ്പോഴാണ് സഖാവ് ഫോൺ എടുത്തത്... "എന്താടാ ശിവ... ഇവിടെ ഇപ്പോഴും പ്രോഗ്രാം തീർന്നിട്ടില്ല...ഇവിടെ ആകെ ഒച്ചപാട് ആണ്..." ഫോൺ എടുത്തയുടനെ സഖാവ് പറഞ്ഞു.. പറച്ചിലിനൊപ്പം അവിടെ നടന്നു കൊണ്ടിരിക്കുന്ന പ്രസംഗത്തിന്റെയും മറ്റും ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു... "ആഹ് ഏട്ടൻ അവിടെ സമ്മേളനത്തിലും പങ്കെടുത്ത് ഇരുന്നോ... പാവം ഏട്ടത്തി... ഏട്ടൻ വിളിക്കൊന്നും വിചാരിച്ചു എന്റെ അടുത്തേക്ക് വന്നിരുന്നു...

ഏട്ടന് അങ്ങനെ വല്ല വിചാരവുമുണ്ടോ...ഏട്ടൻ പാർട്ടിന്നും പറഞ്ഞു നടന്നോ...അതിനെ വിഷമിപ്പിക്കാൻ..." "എടാ ഞാൻ പറഞ്ഞില്ലേ തിരക്കാണെന്ന്...അതൊക്കെ പോട്ടെ എന്നിട്ട് നന്ദു എവിടെ..." "ഏട്ടത്തി മുറിയിലുണ്ട്..." "എന്നാ ഫോൺ കൊടുക്ക്..." "പിന്നെ ഏട്ടാ... ഭാര്യക്ക് ഒരു ഫോൺ ഒക്കെ മേടിച്ചു കൊടുക്കാം കേട്ടെ... അല്ലെങ്കിൽ ഈ ഏട്ടത്തിക്ക് അതൊക്കെ ഒന്ന് ചോദിച്ചുടെ..." "ഹ്മ്മ് അതിനുള്ള ബുദ്ധിയൊന്നും അവൾക്കില്ല... നീ ഇപ്പോ ഫോൺ നന്ദൂന് കൊടുക്ക്..." ശിവ ഒക്കെന്നും പറഞ്ഞു നന്ദൂന്റെ മുറിയിലേക്ക് പോയി... "ഏട്ടത്തി ഫോൺ..." "ആഹ്.. കുഞ്ഞാ കണ്ണേട്ടൻ ആണോ..."നന്ദു ഫോൺ വാങ്ങി ഏറെ സന്തോഷത്തോടെ ചോദിച്ചു...ശിവ അതെന്നും പറഞ്ഞു മുറിയിൽ നിന്നും പോയി... "ഹലോ... കണ്ണേട്ടാ.." "ആഹ് ഇപ്പോഴും കിടന്നില്ലേ നന്ദൂ...." "കണ്ണേട്ടൻ വിളിക്കുമെന്ന് അറിയായിരുന്നു... പിന്നെ ഞാൻ എങ്ങനെ കിടക്കാഞ്ഞാ... അല്ല പ്രോഗ്രാമൊക്കെ കഴിഞ്ഞോ... കണ്ണേട്ടൻ ഭക്ഷണം കഴിച്ചോ... "അതൊക്കെ കഴിച്ചു.. ഇതൊക്കെ അറിയാനാണോ ഉറങ്ങാതെ വിളിക്കാൻ വേണ്ടി കാത്തിരുന്നത്...." "ഏയ്‌ അല്ല... എന്തൊക്കെ പറയണമെന്ന് ഉണ്ടായിരുന്നു... പക്ഷേ ഇല്ല്യേ കണ്ണേട്ടന്റെ ശബ്ദം കേട്ടപ്പോ ഒന്നും പറയാൻ കഴിയുനില്ല..." "അതെന്താ.. " "അത് അങ്ങനെ ആണ്..."

നന്ദു ഓരോ ചെറിയ കാര്യം പോലും സഖാവിനോട് വല്യ കാര്യമേനോണം പറഞ്ഞു തുടങ്ങി... ഇടക്ക് സഖാവ് അവിടെ ഇല്ലാത്തതിന്റെ പരിഭവം പറച്ചിലുകളും ഉണ്ടാവും.... ഒരുപാട് നേരം രണ്ട് പേരും സംസാരിച്ചിരുന്നു.... സഖാവ് പിന്നെ വിളിക്കാന്നും പറഞ്ഞു കാൾ കട്ട് ചെയ്തു...നന്ദു ഫോൺ ശിവക്ക് കൊണ്ട് കൊടുക്കാൻ നേരം ഫോണിന്റെ വാൾ പേപ്പറിലേക്ക് നോക്കി.... ശിവയും വാസുവും ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്.... നന്ദു ഫോട്ടോയിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചു അവിടെ തന്നെ നിന്നു... "ഏട്ടത്തി.... ഫോൺ... " ശിവ അതും പറഞ്ഞോണ്ട് അങ്ങോട്ട് വന്നതും നന്ദുവിന്റെ നിൽപ്പ് കണ്ട് നെറ്റി ചുളിച്ചു...അവന്ന് അപ്പോഴാണ് വാൾപേപ്പർ വാസുവാണെന്ന കാര്യം ഓർമ വന്നത്.... ശിവ ആകെ ടെൻഷൻ അടിച്ച് നിന്നു... "ആഹ്... കുഞ്ഞാ നീ ഇവിടെ ഉണ്ടായിരുന്നോ... ആരാ ഈ കുട്ടി..." നന്ദു കൗതുകത്തോടെ ചോദിച്ചു.. "അത് ഏട്ടത്തി... അത് പിന്നെ..." "കാണാൻ നല്ല ഭംഗിയുണ്ട്..." നന്ദു ആ ഫോട്ടോയിൽ നോക്കി ചിരിയോടെ പറഞ്ഞു...നന്ദു വാസൂനെ കുറിച്ച് ചോദിക്കുമെന്ന് വിചാരിച്ചെങ്കിൽ നന്ദു അതൊന്നും ചോദിക്കാതത്ത് കണ്ടതും അവൻ തെല്ലതിശയത്തോടെ നന്ദൂനെ നോക്കി...ശിവക്ക് നന്ദൂനോട്‌ എല്ലാം തുറന്ന് പറയണമെന്ന് ഉണ്ടായിരുന്നു... "ഏട്ടത്തി..."

"ഫോൺ അല്ലെ കുഞ്ഞാ... ദാ..."ഫോൺ ശിവക്ക് കൊടുത്തു നന്ദു തിരിച്ചു റൂമിലേക്ക് പോവാൻ വേണ്ടി നിന്നു... "ഏട്ടത്തിയോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്..." അത് കേട്ടതും നന്ദു എന്താണെന്ന മട്ടിൽ നെറ്റി ചുളിച്ചു... "ആദ്യം ഏട്ടത്തി ഇവിടെ വന്ന് ഇരി..." ശിവ നന്ദൂന്റെ കൈ പിടിച്ച് സോഫയിൽ ഇരുത്തിച്ചു.... "എന്താ കുഞ്ഞാ... എന്താ പറയാനുള്ളത്..." "ഏട്ടത്തിക്ക് എനിക്ക് എപ്പോഴും വിളിക്കുന്ന വാസു ആരാണെന്നു അറിയോ...??" "കുഞ്ഞന്റെ ഫ്രണ്ട് അല്ലെ... ഇന്നലെ പറഞ്ഞില്ലായിരുന്നോ..." "അല്ല ഏട്ടത്തി... ഇതാണ് വാസു..." ശിവ വാൾ പേപ്പർ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... "ഇതോ..." നന്ദു വിശ്വാസം വരാതെ ചോദിച്ചു.. "അതെ ഏട്ടത്തി... വാസുകി എന്ന എന്റെ വാസു...ഞങ്ങളെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞു..." "കുഞ്ഞാ ന്താ... പറഞ്ഞെ... രജിസ്റ്റർ മാര്യേജോ...??" നന്ദു ഞെട്ടൽ വിട്ട് മാറാതെ ചോദിച്ചു... "ഏട്ടത്തി ഒന്ന് പതുകെ അമ്മ കേൾക്കും..." "കുഞ്ഞാ നീ എന്തൊക്കെ ഈ പറയുന്നേ..." ശിവ കഴിഞ്ഞ കാര്യങ്ങളൊക്കെയും നന്ദൂനോടി പറഞ്ഞു... "ഏട്ടത്തി വേണം ഇത് കണ്ണേട്ടനെയും അമ്മയോടുമൊക്കെ പറഞ്ഞു സമ്മതിപ്പിക്കാൻ..." "ഞാനോ...??" "പ്ലീസ് ഏട്ടത്തി.... ഏട്ടത്തി പറഞ്ഞാൽ കണ്ണേട്ടൻ സമ്മതിക്കാതിരിക്കില്ല"

"അതൊക്കെ അവിടെ നിൽക്കട്ടെ...എന്നിട്ട് ആ കുട്ടി ഇപ്പോ എവിടെയാ..." "ബാംഗ്ലൂറിൽ തന്നെയാ... അവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ തത്കാലത്തേക്ക് താമസം ഏർപ്പാടാക്കിയിട്ടുണ്ട്... അവിടെ ഒരു മൂന്നു മാസത്തെ അഡ്വൻസും കൊടുത്തിട്ടുണ്ട്..." "കുഞ്ഞാ ആ കുട്ടിയെ നീ എന്നും വിളിക്കണേ... അതിന് നീ ഇപ്പോ പരിഭവവും സങ്കടും സന്തോഷുമൊക്കെ പറയാൻ നീ മാത്രേയൊള്ളൂ... അതിനെ വിഷമിപ്പിക്കരുത് കേട്ടെ..." നന്ദു ഒരു കരുതൽ കണക്കെ ശിവയോട് ആയി പറഞ്ഞു... അത്രയും മതിയായിരുന്നു അവന് ഏട്ടത്തിക്ക് തന്നോടും വാസൂനോടുമുള്ള സ്നേഹം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാൻ.... കണ്ണേട്ടൻ പറഞ്ഞ പോലെ തന്നെ ഏട്ടത്തിയുടെ ഉള്ളിൽ കളങ്കമില്ലാത്ത സ്നേഹം മാത്രേയൊള്ളൂ...!! ...അന്നും ശിവയാണ് നന്ദൂനെ കോളേജിൽ ഡ്രോപ്പ് ചെയ്തത്... ശിവ ജോലി കഴിഞ്ഞ് ഉച്ചക്ക് ലഞ്ച് കഴിക്കാൻ വേണ്ടി വീട്ടിൽ വന്നപ്പോ സഖാവ് ഹാളിൽ ഇരിപ്പുണ്ട്... "ഏട്ടൻ വന്നോ... ഇന്ന് നൈറ്റ്‌ വരുള്ളൂ എന്നാണല്ലോ പറഞ്ഞത്..." "പ്രോഗ്രാം തീർന്നപ്പോൾ വന്നു..." "അത് എന്തായാലും നന്നായി... ഏട്ടത്തിയുടെ പ്രാർത്ഥനയുടെ ഫലമാണെന്ന് തോന്നുന്നു... സമ്മേളനം നേരത്തെ കഴിഞ്ഞത്..." ശിവ ഒരു ചിരിയോടെ പറഞ്ഞു...

"എന്താടാ നിന്റെ കൈയ്യിൽ..." "ഇതോ.. ഇതൊരു ഫോൺ ആണ്... ഏട്ടത്തിക്കാണ്.." "ഹ്മ്മ്... നല്ല കഥ... ഇപ്പോ വാങ്ങിക്കും " സഖാവ് ചിരിയോടെ പറഞ്ഞു... "എന്നാലും ഏട്ടൻ ഭയങ്കര ലക്കി ആണ് കേട്ടോ... ഏട്ടത്തി എന്ത് പാവമാണെന്നു അറിയോ... ഏട്ടന്റെ ഈ ചൂടൻ സ്വഭാവമൊക്കെ എങ്ങനെ സഹിക്കുന്നു ആവോ..." "പോടാ...നീ പോയി വല്ലതും കഴിക്കാൻ നോക്ക്..." "ഏട്ടൻ പോവില്ലേ വൈകിട്ട് ഏട്ടത്തിയെ ഡ്രോപ്പ് ചെയ്യാൻ..." "നീ പോക്കോഡാ... വരുപ്പോൾ അവനെ കാണുപ്പോൾ മോൾക്ക് ഒരു സന്തോഷമായിരിക്കും..." ഭവാനിയമ്മ ഭക്ഷണം വിളമ്പുനത്തിനിടയിൽ പറഞ്ഞു... "ഹോ... ഈ ഭവാനി കൊച്ചിന്റെ ഒരു ബുദ്ധി..." "മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക് ചെക്കാ..." നന്ദു ക്ലാസ്സ്‌ കഴിഞ്ഞ് വന്നതും മുറിയിലേക്ക് പോയി ബാഗ് ടാബിൽ വെച്ച് ഫ്രഷ് ആവാൻ വേണ്ടി ഷെൽഫിൽ നിന്നും ഒരു ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും പിന്നിൽ നിന്നും രണ്ട് കൈകൾ അവളെ ചുറ്റി വരിഞ്ഞു.... പെട്ടെന്നു ആയത് കൊണ്ട് തന്നെ കൈയ്യിലുള്ള ഡ്രസ്സ്‌ തറയിൽ വീണു...ആദ്യമൊന്ന് പേടിച്ചെങ്കിലും കഴുത്തിലേക്ക് വരുന്ന നിശ്വാസം ആരുടേതെന്ന് അറിയാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല... അവൾക്ക് അത്രക്കും സുപരിചിതമായിരുന്നു സഖാവിന്റെ ഓരോ സമീപനവും.. ഒരു ചിരിയോടെ നന്ദു സഖാവിലേക്ക് ചേർന്ന് നിന്നു...

"രാത്രി വരുവോളൂന്ന് പറഞ്ഞിട്ട്..." "ഇപ്പോ വന്നത് ഇഷ്ട്ടായില്ല്യേ..." "ഹിയ്യോ അങ്ങനെ അല്ല..." "പിന്നെ....." "ഹ്മ്മ്.. ഒന്നുല്ല്യ..." "ഏട്ടത്തി ഞാൻ.... അയ്യോ ഛെ..." പെട്ടെന്ന് ശിവയുടെ ശബ്ദം കേട്ടതും നന്ദു സഖാവിൽ നിന്നും മാറി നിന്നു... "എന്താ കുഞ്ഞാ..." "ഞാൻ പി... പിന്നെ വരാം ഏട്ടത്തി.." "എന്താണെന്നു വെച്ചാൽ പറഞ്ഞോ ശിവാ..." സഖാവ് "അത് പിന്നെ ഞാൻ ഏട്ടത്തിക്ക് ഒരു ഫോൺ വാങ്ങിയിരുന്നു അത് തരാൻ വേണ്ടി വന്നതാ..." ശിവ കൈയ്യിലുള്ള ബോക്സ്‌ നന്ദൂന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "അയ്യോ കുഞ്ഞാ...നിക്കൊന്നും വേണ്ടാ...ഇവിടെ അത്യാവശ്യത്തിന് അമ്മയുടെ ഫോൺ ഇല്ലേ..." നന്ദു അത് നിരസിച്ചു കൊണ്ട് പറഞ്ഞു... "ഏട്ടത്തി ഇങ്ങനെ പഴഞ്ചൻ ആവരുത് കേട്ടെ... ഏട്ടാ ഇത് വാങ്ങാൻ പറഞ്ഞെ..." "വേണ്ടട്ടോ കണ്ണേട്ടാ..." "അവൻ ആദ്യമായി ഒരു സാധനം വാങ്ങിച്ച് തന്നതല്ലേ വാങ്ങിക്ക് നന്ദു..." "കണ്ണേട്ടാ വേണ്ട... ഞാൻ വീട്ടിൽ തന്നെ അല്ലെ ഉള്ളത്... പിന്നെതിനാ.." "അതൊന്നും പറഞ്ഞാൽ പറ്റത്തില്ല... ഏട്ടത്തി ഇത് പിടിച്ചേ മതിയാവൂ..."ന്നും പറഞ്ഞ് ശിവ നന്ദൂന്റെ കൈക്കുള്ളിലേക്ക് ബോക്സ്സ് വെച്ച് കൊടുത്തു..........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story