ഒരിളം തെന്നലായ്: ഭാഗം 38

orilam thennalay

എഴുത്തുകാരി: SAFNU

അങ്ങനെ നന്ദൂന്റെ എക്സാം വന്നെത്തി... ഇതിനിടക്ക് ശിവ വാസൂനെ കാണാൻ ബാംഗ്ലൂറിലേക്ക് പോവാൻ നോക്കിയെങ്കിലും ഭവാനിയമ്മ ഇനി നിന്നെ എങ്ങോട്ടും വിടില്ലെന്ന് പറഞ്ഞു ശിവയെ നാട്ടിൽ തന്നെ പിടിച്ചു നിർത്തി...അവന്റെ സങ്കടം കണ്ട് നന്ദു കുറേ പ്രാവിശ്യം അമ്മയോടും സഖാവിനോടുമായി അവൻ പൊക്കോട്ടെന്ന് ചോദിച്ചെങ്കിലും അതൊന്നും നടന്നില്ല...വാസൂനെ അവിടെ ഒറ്റകാക്കി പോന്നതിൽ ശിവക്കും വല്ലാത്ത കുറ്റബോധം തോന്നി... നന്ദൂന് നാളെ ലാസ്റ്റ് എക്സാമാണ്... കഴിഞ്ഞ എക്സാമിന്നെല്ലാം സഖാവ് കണ്ണുരുട്ടിയത് കൊണ്ട് മാത്രമാണ് നന്ദു ബുക്ക്‌ എടുത്ത് നോക്കിയത് തന്നെ... "കണ്ണേട്ടാ ഇന്ന് ഇത്രയും പോരെ... ബാക്കി പോഷൻസ് നാളെ നോക്കാം..." "ഡീ മടിച്ചി ഇരുന്ന് പഠിക്ക്..." "എന്തുവാ കണ്ണേട്ടാ... പുസ്തകത്തിൽ നോക്കിയിട്ട് ഉറക്കം വരുന്നു..." നന്ദു കൊച്ചു കുട്ടികളെ പോലെ കണ്ണ് തിരുമ്പി കൊണ്ട് പറഞ്ഞു... "സമയം 9 ആവുന്നേയൊള്ളൂ... അപ്പോയെക്കും ഉറക്കം വന്നു അല്ലെ... ഹ്മ്മ്...ദേ ഈ പോഷൻ കൂടെ പഠിക്ക്..." സഖാവ് ഒന്ന് അമർത്തി മൂളി കൊണ്ട് ഗൗരവത്തിൽ പറഞ്ഞു...അത് കണ്ടതും നന്ദൂന് ദേഷ്യം വന്ന് മെല്ലെ ഓരോന്ന് പിറുപിറുക്കൻ തുടങ്ങി...

"ഹും...ഒരു റസ്റ്റ്‌ തരില്ല... ഇതൊക്കെ പഠിച്ചിട്ട് എന്ത് മാങ്ങ പറിക്കാഞ്ഞാ... അല്ല പി ന്നെ.. " "നന്ദൂ..." സഖാവ് ഒന്ന് നീട്ടി വിളിച്ചു... "ഞാൻ വായിക്കാണ് കണ്ണേട്ടാ.. " അത് കേട്ടതും സഖാവ് നന്ദൂനെ ഒന്ന് നോക്കി കൈയ്യിലുള്ള പുസ്തകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു... "മോളെ...." താഴെ നിന്നും ഭവാനിയമ്മയുടെ ശബ്ദം കേട്ടതും നന്ദു എണീറ്റ് ഓടി ഡോറിന്റെ അടുത്തെത്തി... "ഹ്മ്മ്.. എങ്ങോട്ടാ..." "അല്ല കണ്ണേട്ടാ.. അമ്മ... വിളിച്ചു..." "അമ്മയുടെ അടുത്തേക്ക് ഞാൻ പൊക്കോളാം... ഇപ്പോ ഇവിടെ ഇരുന്ന് പഠിക്കാൻ നോക്ക്..." സഖാവ് നന്ദൂന്റെ കൈയ്യിലേക്ക് ഒരു പുസ്തകം വെച്ച് കൊടുത്ത് കതകടച്ച് താഴേക്ക് പോയി... നന്ദു കുറുമ്പോടെ കൈയ്യിലുള്ള ബുക്ക്‌ നിലത്തേക്ക് എറിയാൻ വേണ്ടി നിന്നതും പിന്നെ സഖാവ് വന്നാൽ വഴക്ക് കേൾക്കുമോന്ന് കരുതി അതും പിടിച്ച് ചെയറിൽ പോയി ഇരുന്ന് വായിക്കാൻ തുടങ്ങി... ഇടക്കൊക്കെ ഉറക്കും വരുന്നുണ്ട്...നന്ദു ഉറക്കം തൂങ്ങി വന്നതും പെട്ടെന്ന് ബോധം വെച്ചപ്പോൽ വീണ്ടും ഇരുന്ന് വായിക്കും... സഖാവ് താഴേക്ക് ചെന്നതും ഭവാനിയമ്മയും ശിവയും ഹാളിൽ ഇരിപ്പുണ്ട്... "ഏട്ടാ...ഏട്ടത്തി എവിടെ അതിനെ അതിന്റെ ഉള്ളിൽ ഇട്ട് പൂട്ടിയോ..." "പറഞ്ഞപോലെ മോള് എവിടെടാ..." "നന്ദു പഠിക്കാണ്..."

"ഏട്ടത്തിക്ക് കുറച്ചു റസ്റ്റ്‌ ഒക്കെ കൊടുക്കാം കേട്ടെ..." "അല്ലെങ്കിലെ ഉഴപ്പിയാണ്.... ഈ നേരം കൂടെ വെറുതെ ഇരുന്നാൽ പിന്നെ ആൾക്ക് കൂടുതൽ മടിയാകും..." "ഏട്ടത്തിയുടെ ഒരു കഷ്ട്ടകാലം..." ശിവ സഖാവിന്റെ പിന്നാലെ പറഞ്ഞതും സഖാവ് അവനെ ഒന്ന് കനപ്പിച്ച് നോക്കി... ശിവ മേലോട്ടും നോക്കി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നിന്നു.... സഖാവ് അടുക്കളയിൽ പോയി വെള്ളമെടുത്ത് മുകളിലേക്ക് തിരികെ പോയി... ഡോർ തുറന്നതും കാണുന്നത് ബുക്കിൽ തലവെച്ച് കിടക്കുന്ന നന്ദൂനെയാണ്... ആള് നല്ല ഉറക്കത്തിൽ ആണെന്ന് കണ്ടതും സഖാവ് നന്ദൂനെ വാരി എടുത്ത് ബെഡിൽ കൊണ്ട് വന്ന് കിടത്തി... മുമ്പിലേക്ക് പാറി പറക്കുന്ന മുടിഴിയകൾ എല്ലാം ഒതുക്കി കൊടുത്തു നെറ്റിയിൽ ഒന്ന് മൃദുവായി ചുംബിച്ച് പുതപ്പും പുതച്ച് കൊടുത്ത് സഖാവ് കൈയ്യിൽ കിട്ടിയ ഒരു നോവൽ എടുത്ത് വായിക്കാൻ തുടങ്ങി.. "ഏട്ടത്തി എങ്ങനെ ഉണ്ടായിരുന്നു എക്സാം... നന്നായിട്ട് എഴുതിയോ...??" എക്സാമൊക്കെ കഴിഞ്ഞ് നന്ദു ഭയങ്കര സന്തോഷത്തിൽ ആണ്... അതിനിടയിൽ വന്ന് ശിവ ചോദിച്ചു "ഇനിയും അതൊന്നും ചോദിച്ചു ബോർ അടിപ്പിക്കല്ലേ കുഞ്ഞാ... അതൊക്കെ കഴിഞ്ഞില്ലേ... ഇനി കണ്ണേട്ടൻ ആ പേരും പറഞ്ഞു വരില്ല..." "അതൊന്നും ശെരിയാവില്ല... ഏട്ടത്തിക്ക് ഇനിയും ഒരു ഇയർ കൂടെ ബാക്കിയുണ്ട്...

ചുമ്മാ വീട്ടിൽ ഇരിക്കുന്നതിലും ഭേദം പഠിക്കാൻ പോവുന്നതാ..." "ദേ കുഞ്ഞാ നീ എന്റെ കൈയ്യിന്ന് അടി മേടിക്കും കേട്ടോ... എനിക്ക് പഠിക്കാനൊന്നും തോന്നുന്നില്ല... ഇവിടെ കണ്ണേട്ടന്റെ കാര്യങ്ങളൊക്കെ നോക്കി വീട്ടിൽ ഇരുന്നാൽ മതി..." "ഇനി കുറച്ചു കഴിഞ്ഞാൽ പഠിക്കാൻ പോവാൻ തോന്നിയാലോ..." "ഇല്ലടാ... ആഹ് പിന്നെ... കവലക്ക് അടുത്തുള്ള അമ്മയുടെ ഒരു സുഹൃത് ഇല്ലേ..." "ആഹ് വത്സലാന്റി..." "ആ.. അവിടെ മറ്റന്നാൾ അവരെ മോന്റെ വിവാഹം അല്ലെ..." "ഹ്മ്മ്... കേട്ടിരുന്നു... എന്താ ഏട്ടത്തി ചോദിച്ചെ...??" "ആ തക്കം നോക്കി കുഞ്ഞക്ക് വാസൂന്റെ അടുത്തേക്ക് പൊയ്ക്കൂടേ..." അത് കേട്ടതും ശിവ ഇരുന്ന് ചിരിക്കാൻ തുടങ്ങി... "എന്തിനാ ചിരിക്കൂന്നേ...??" "എന്റെ ഏട്ടത്തി അമ്മ രാവിലെ പോയിട്ട് വൈകിട്ട് ഇങ്ങോട്ട് തന്നെ തിരിച്ചു വരും... അതിനിടക്ക് ഞാൻ ബാംഗ്ലൂർ വരെ പോവാ... ഹ്മ്മ് നടന്നത് തന്നെ..." "അപ്പോ പോവാൻ പറ്റില്ലല്ലേ..." "ഹ്മ്മ്... ഹ്മ്മ്... ഇല്ല..." "പിന്നെ എന്താ കുഞ്ഞാ... ഞാൻ ഇന്ന് കണ്ണേട്ടനോട്‌ ഇക്കാര്യം സംസാരിച്ചു നോക്കട്ടെ..." "ഹിയ്യോ ഏട്ടത്തി അത് വേണോ...??" ശിവ ടെൻഷൻ അടിച്ചോണ്ട് ചോദിച്ചു..

"പിന്നെ ഇതൊക്കെ എത്രയെന്ന് വെച്ചിട്ട മറച്ചു വെക്കാ..." "അതും ശെരിയാ... പിന്നെ ഏട്ടത്തി എന്തൊക്കെ വന്നാലും ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കണം കേട്ടോ..." "ഞാൻ സംസാരിച്ചു നോക്കട്ടെ..." ... "കണ്ണേട്ടാ കിടന്നോ... കണ്ണേട്ടാ..." കിടന്നിരുന്ന സഖാവിനെ നന്ദു തട്ടി വിളിച്ചു... "എന്താ നന്ദു ഇപ്പോഴും കിടന്നില്ലേ..." "കണ്ണേട്ടാ എഴുന്നേൽക്ക് ഒരു കാര്യം പറയാനുണ്ട്..." "പറ നന്ദു ഞാൻ കേള്കുന്നില്ലേ..." "അത്... അത് ഇങ്ങനെ കേട്ടാൽ ശെരിയാവില്ല... കണ്ണേട്ടൻ എഴുനേൽക്ക്.." "ഈ പെണ്ണേന്നും..." പറഞ്ഞു സഖാവ് എഴുനേറ്റിരുന്നു...നന്ദൂന് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു... "അത് ശെരി എന്നെ കിടക്കാൻ സമ്മതിക്കാതെ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോ ഒന്നും പറയാതെ മിണ്ടാതിരിക്കുന്നെ..." "അതെ.... കണ്ണേട്ടാ... കുഞ്ഞ വിവാഹം കഴിക്കുന്ന പെൺ കുട്ടി എങ്ങനെ ആവണമെന്നാ കണ്ണേട്ടനും അമ്മയുമൊക്കെ ആഗ്രഹിക്കുന്നത്..." അത് കേട്ടതും സഖാവ് നെറ്റി ചുളിച്ചു... "ഇപ്പോ എന്താ അങ്ങനതെ ഒരു ചോദ്യം... അതൊക്കെ അവൻ അല്ലെ തീരുമാനിക്കേണ്ടത്..." "അല്ല ഒന്നും ഇല്ല ചോദിച്ചെന്നെയൊള്ളൂ..."

"അതിന് അവന് പ്രായമാവട്ടെ... എന്നിട്ട് അല്ലെ വിവാഹമൊക്കെ..." "അല്ല... ഈ പ്രായത്തിൽ വിവാഹം കഴിച്ചേന്ന് വെച്ച് ഒന്നും ഉണ്ടാവിലല്ലോ അല്ലെ..." നന്ദു വളഞ്ഞ മൂക്ക് പിടിച്ചു പറയുന്നത് കേട്ടതും സഖാവ് എന്ത് എന്ന മട്ടിൽ നന്ദൂനെ നോക്കി... "എന്തൊക്കെയാടി പെണ്ണെ നീയീ പറയുന്നേ... അല്ല ഇന്ന് ഉറക്കമൊന്നും ഇല്ല്യേ... ഇന്നലെ എത്ര നേരത്തെ കിടന്ന ആളാ..." "അത് പിന്നെ..." "പുസ്തകം മുമ്പിൽ ഉണ്ടാവും അല്ലെ..." അതിന് മറുപടിയായി നന്ദു കൊച്ചു കുട്ടികളെ പോലെ അതെയെന്ന് തലയാട്ടി.... "ഹ്മ്മ്... ഇങ്ങനെ ഒരു മടിച്ചി..." നന്ദു ശിവയുടെ കാര്യം എങ്ങനെ പറയുമെന്ന് വിചാരിച്ചു ആകെ ടെൻഷനിലാണ്...നന്ദു ഒരു ധൈര്യമൊക്കെ സംഭരിച്ചു സഖാവിനോട്‌ പറയാൻ വേണ്ടി തുണിഞ്ഞതും പെട്ടെന്ന് സഖാവിന്റെ ഫോൺ റിങ് ചെയ്തു... "ആഹ്... നന്ദു കിടന്നോ... പ്രസിഡന്റ് ആണ് വിളിക്കുന്നെ..." സഖാവ് ഫോൺ വിളിക്കാൻ വേണ്ടി ബാൽക്കനിയിലോട്ട് പോയി... സഖാവ് മുറിയിലേക്ക് വരുന്നതിന്ന് മുമ്പ് നന്ദു എങ്ങനെ പറയുമെന്ന് പ്രിപ്പറേഷൻ നടത്തുകയായിരുന്നു... നന്ദു കണ്ണാടിയുടെ മുമ്പിൽ പോയി ഓരോന്ന് പറഞ്ഞു നോക്കും പിന്നെ അത് പറ്റില്ലെന്ന് പറഞ്ഞു വീണ്ടും ചെയ്ത് നോക്കും... അവസാനം ബെഡിൽ കിടന്ന് നന്ദു ഉറങ്ങി പോയി... സഖാവ് കാൾ ചെയ്ത് വന്നപ്പോയെക്കും നന്ദു ഉറക്കം പിടിച്ചിരുന്നു... 

"മോളെ എന്നാ ഞങ്ങള് ഇറങ്ങുവാ..." ഭവാനിയമ്മ "ഏട്ടത്തിക്ക് ബോർ അടിക്കുന്നുണ്ടെങ്കിൽ ആ പാറൂനെ കൊണ്ട് വരാൻ പറഞ്ഞാൽ മതി..." അവരെ പിന്നാലെ ഷൂസും കൈയ്യിൽ പിടിച്ചോണ്ട് ശിവ പറഞ്ഞു... "എന്തിനാ പാറു... നീയില്ലെടാ ഇവിടെ..." സഖാവ്... "ഞാനോ.. ഏയ് എനിക്ക് പുറത്തു പോണം..." "നിനക്ക് ആ കവലേൽ പോയി ചുമ്മാ ഇരിക്കാനല്ലേ... അതിനും നല്ലത് ഇവിടെ ഇരുന്ന് ആ കണക്കൊക്കെ ഒന്ന് നോക്കുന്നതാ..." സഖാവ് അത്‌ പറഞ്ഞതും ശിവ മുഖവും കൂർപ്പിച്ചു സഖാവിനെ നോക്കി... "ഏട്ടാ അതൊക്കെ കമ്പനിയിൽ ചെന്നിട്ട് ചെയ്താൽ പോരെ... ഒരു ഒഴിവ് കിട്ടിയതാ അപ്പോഴും... " "നന്ദു വീട്ടിൽ ഒറ്റക്കാണ്..." "അതിന് ഏട്ടൻ അമ്മയെ കൊണ്ടാക്കിയിട്ട് ഇപ്പോ വരില്ലേ...." "ഇല്ല... ഇന്നൊരു പരിപാടിയുണ്ട്..." "ദേ അമ്മേ ഏട്ടത്തി... ഏട്ടായി ഏതോ തല്ല് കൊള്ളുന്ന പരിപാടിക്കാണ് പോവുന്നെ..." "ഒറ്റ അടിയങ്ങ് വെച്ച് തന്നാലുണ്ടല്ലോ...നിന്നോട് പറഞ്ഞായിരുന്നോടാ..." "രാവിലെ ഏട്ടന്റെ ഫോണിലേക്ക് ഏതോ സെക്രട്ടറി വിളിച്ചിരുന്നു ഞാനാ ഫോൺ എടുത്തേ... അപ്പോ അറിഞ്ഞതാ ഏതോ സമരത്തിന് ആണെന്ന്..... ദേ ഏട്ടത്തി ഏട്ടനെ ജീവിതാവസാനം വരെ ദേ ഇങ്ങനെ കാണണമെങ്കിൽ ഇപ്പോ അയക്കാതിരിക്കുന്നതാ നല്ലത്...." ശിവ സഖാവിൽ നിന്നും അല്പം അകലം പാലിച്ചു നന്ദൂനോട്‌ ആയി പറഞ്ഞു...

"ശിവ പറഞ്ഞത് നേരാണോടാ കണ്ണാ... നീ വഴക്കിനുള്ള പോക്ക് ആണോ..." ഭവാനിയമ്മ സഖാവിനെ നോക്കി കൊണ്ട് ചോദിച്ചു... "എന്റെ ഭവാനി കൊച്ചേ... ഇവൻ..." "ഞാൻ ചുമ്മാ പറയുന്നത് ഒന്നും അല്ല..." ശിവ "കണ്ണേട്ടാ... വഴക്കിന്നൊന്നും പോവണ്ട..." നന്ദു ഒരു കരുതൽ കണക്കെ പറഞ്ഞു... "ഓഹ്...എന്റെ നന്ദു ഞാൻ ദേ ഇപ്പോ വരും..." സഖാവും ഭവാനിയമ്മയും പോയതും പോയതും ശിവ പെട്ടെന്ന് പോയി വരാമെന്നും പറഞ്ഞു അവർക്ക് പിന്നാലെ പോയി.... കുറച്ചു കഴിഞ്ഞതും നന്ദൂന് കൂട്ടിന്ന് പാറുവും വന്നിരുന്നു.... "ചേച്ചിക്ക് ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ബോർ അടികുന്നില്ലേ..." ഭക്ഷണമൊക്കെ കഴിച്ച് പാത്രങ്ങളൊക്കെ കഴുകുന്നതിനിടയിൽ പാറു ചോദിച്ചു... "ബോറോ...ഇല്ലാ പാറൂസേ..." "ശ്യോ ഏട്ടത്തി പൊളിയാണ് കേട്ടേ..." "അതെന്താ പാറു നീ അങ്ങനെ പറഞ്ഞെ..." "ഏട്ടത്തിക്ക് ഒരു കാര്യമറിയോ... കണ്ണേട്ടന്റെ ചൂടൻ സ്വഭാവത്തിന് പെണ്ണ് കിട്ടില്ലാന്നാ ഞങ്ങള് പറഞ്ഞിരുന്നത്, അഥവാ കിട്ടിയാൽ തന്നെ ഏതെങ്കിലും ദേഷ്യക്കാരിയെ ആയിരിക്കുമെന്ന്... അല്ല കണ്ണേട്ടനൊപ്പം പിടിച്ച് നില്കാൻ പറ്റേണ്ടേ... പക്ഷേ ഏട്ടത്തി അതിനൊക്കെ വിപരീതമല്ലേ.... ഭയങ്കര ക്യൂട്ട് ഒട്ടും ദേഷ്യമില്ലാത്ത സ്വഭാവം..." "പാറു നീ എന്നെ കളിയാക്കൊന്നും വേണ്ടട്ടോ..."

"സത്യാ ഏട്ടത്തി... ഇന്നലേം കൂടെ അമ്മ പറഞ്ഞിട്ടോളൂ... ഇനി അമ്മക്കും ഏട്ടത്തിയെ പോലെയുള്ള മരുമോളെ കിട്ടിയാൽ മതിയെന്ന്..." "അതിന് ആരു ചേച്ചി പാവല്ലേ..." "ആര്..." അത് കേട്ടതും നന്ദു നാവ് കടിച്ചു. പാറു പറഞ്ഞപ്പോൾ അറിയാതെ വായീന്ന് വീണ് പോയതാ... പണിയായോ ഈശ്വരാ.. "ഏയ്‌... ഒന്നൂല്യ പാറു ഞാൻ ചുമ്മാ..." "ചുമ്മാതൊന്നുമല്ല... ഏട്ടന്റെ മുറിയിൽ നിന്നും കിട്ടി ആരതി ചേച്ചിടെ ഫോട്ടോ..." "ഹിയ്യോ എന്നിട്ട് നീ പ്രസീതാന്റിയോട് പറഞ്ഞോ..." നന്ദു ടെൻഷനോട് ചോദിച്ചു.. "ഇല്ലാ... ഏട്ടൻ വേണെകിൽ പറയട്ടെ..." "ഹാവൂ... അല്ലെങ്കിലും ആരു ചേച്ചിയെ ആർക്കാ ഇഷ്ട്ടാവാതിരിക്കാ... എനിക്കും ഒത്തിരി ഇഷ്ട്ടാ..." പിന്നെ രണ്ടാളും കുറെ നേരം സംസാരിച്ചിരുന്നു... ഇപ്പോ വരാമെന്നും പറഞ്ഞു പോയ ശിവ പിന്നെ കേറി വന്നത് സന്ധ്യക്കാണ്... അമ്മയും രാത്രി ആവുന്നതിന് മുമ്പ് എത്തിയിരുന്നു... "മോളെ... അവൻ വന്നില്ലേ..." "ഇല്ല അമ്മാ..." "ഞാൻ അപ്പോയെ ഏട്ടതിയോട് പറഞ്ഞത് അല്ലെ...ഇപ്പോ എന്തായി..." "ഡാ നീ കൊച്ചിനെ വിഷമിപ്പിക്കാതെ അവനൊന്നു വിളിച്ചു നോക്ക്..." "അമ്മേ കണ്ണേട്ടൻ ഫോൺ എടുക്കുന്നില്ല... ഞാൻ വിളിച്ചതാ..." ശിവ ഫോൺ എടുക്കാൻ നിന്നതും നന്ദു ഭവാനിയമ്മയോട് ആയി പറഞ്ഞു.. "അപ്പോ തീർന്നു..." ശിവ "നീ സംസാരിച്ചിരിക്കാതെ കിച്ചൂന് ഒന്ന് വിളിച്ച് നോക്ക്..."

ഭവാനിയമ്മ "ഒക്കെനും.."പറഞ്ഞു ശിവ ഫോൺ എടുത്തു സൂരജിന് വിളിച്ചു... ഒറ്റ റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു... അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് സൂരജ് ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങി... "ആഹ്... ശിവ ഞാൻ നിനക്ക് വിളിക്കാൻ ഇരിക്കുവായിരുന്നു... ആകെ സീൻ ആയി നിൽക്കാ..." "കിച്ചുവേട്ട ഏട്ടൻ എവിടെ...?? ഏട്ടത്തി ആകെ ടെൻഷൻ ആയി നില്ക്കാ... വേഗം വരാൻ പറ..." "അത് തന്നെയാടാ പറയുന്നേ... ഋഷി പോലീസ് സ്റ്റേഷനിലാ... ആരെ കരുതി കൂടി ഒപ്പിച്ച പണിയാ... സമരത്തിനിടയിൽ ആരോ ആ ബസിന് നേരെ കല്ലെറിഞ്ഞു ഗ്ലാസ്‌ പൊട്ടി... ഡ്രൈവർക്കും പരിക്കുണ്ട്...സമരത്തിന്റെ മുഴുവൻ ചുമതലയും ഋഷിക്കയിരുന്നു...ഈ പേരും പറഞ്ഞു ഇപ്പോ ഋഷിയെ ലോക്കപ്പിൽ ഇടേക്കുവാ ആ SI..." "അയ്യോ എന്നിട്ട് ഏട്ടനെ അവര് എന്തെങ്കിലും ചെയ്തോ..." "ഹും...ഋഷിയെ തൊട്ടാൽ പിന്നെ SI ന്റെ തൊപ്പി തെറിക്കും... പിന്നെ ഞാൻ വല്യ സഖാവും വക്കീലും ഇപ്പോ എത്തും... അവര് വന്നാൽ ഞാൻ ഋഷിയെയും കൊണ്ട് വേഗം വരാം... " "ശെരി " "ആഹ് പിന്നെ നന്ദൂനോട്‌ ഇക്കാര്യമൊന്നും പറയണ്ട....ആള് കേൾക്കാൻ കാത്ത് നിൽക്കായിരിക്കും കരയാൻ..." ശിവ ശെരിയെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു... "എന്തായാടാ കിച്ചൂന് വിളിച്ചോ..." "ആഹ്... "

"കുഞ്ഞാ കണ്ണേട്ടന് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ..." "എന്റെ പൊന്ന് ഏട്ടത്തി ഏട്ടൻ ഇപ്പോ വരും...അത്യാവശ്യമായി പാർട്ടി ഓഫീസ് വരെ ഒന്ന് പോയതാ..." "അവൻ ഇങ്ങോട്ട് വരട്ടെ... ഇത് ഇപ്പോ അവനൊരു ശീലമായിട്ടുണ്ട്... അവനേം കാത്ത് ഒരു പെൺ കൊച്ച് ഇവിടെ ഉണ്ടെന്നാ ഒരു ബോധമുണ്ടോ... ഇനിയെങ്ങാനും അവൻ നേരം വൈകി വരട്ടെ..." ഭവാനിയമ്മ അതും പറഞ്ഞ് മുറിയിലോട്ട് പോയി... "ഏട്ടത്തി ഇവിടെ നിൽക്കണോ... മുറിയിലോട്ട് പോവുന്നില്ലേ.. " "ഇല്ല... ഞാൻ കണ്ണേട്ടൻ വരട്ടെ..." "ആഹ് ബെസ്റ്റ്... നല്ല തണുപ്പാ ഏട്ടത്തി വന്ന് ഹാളിൽ ഇരുന്നോ..." അത് കേട്ടതും നന്ദു ഹാളിലേക്ക് വന്നു..ടേബിളിൽ തലക്കും താങ്ങ് കൊടുത്തിരുന്നു.... ശിവ പോയി ടീവി ഓൺ ചെയ്ത് മൂവി കണ്ടിരിക്കാണ്... "ഓഹ് ശോകം... ഒരു നല്ല സിനിമ പോലും ഇല്ലല്ലോ..." ശിവ അതും പറഞ്ഞോണ്ട് ചാനൽ മാറ്റി കൊണ്ടിരുന്നു.... പെട്ടെന്ന് ന്യൂസ്‌ ചാനൽ വെച്ചതും ന്യൂസ്‌ കണ്ട് കിടന്നിരുന്ന ശിവ എണീറ്റിരുന് ഒന്നും കൂടെ സ്ക്രീനിലേക്ക് കണ്ണും മിഴിച്ച് നോക്കി... "ദൈവമേ... ഏട്ടൻ...!!" പെട്ടെന്നു വെളിവ് വെച്ചപ്പോൾ ശിവ തലക്കൊരു മേട്ടം കൊടുത്തു നന്ദൂനെ തിരിഞ്ഞു നോക്കി...ഈശ്വരാ കൈയ്യിന്ന് പോയല്ലോ എന്ന മട്ടിൽ ശിവയും... "കു... കുഞ്ഞാ കണ്ണേട്ടന് എന്ത് പറ്റി... ദേ..." നന്ദു കണ്ണൊക്കെ നിറഞ്ഞ് വന്നൊണ്ട് പറഞ്ഞതും ശിവ എന്താ ചെയ്യാ മട്ടിൽ നിന്നു...

"പറ കുഞ്ഞാ..." "ഏട്ടത്തി അത് പിന്നെ... ഒരു ചെറിയ പ്രോബ്ലം..." "കണ്ണേട്ടൻ ഇപ്പോ എവിടെയാ ..." "ഏട്ടത്തി അത് പിന്നെ..." "പറ കുഞ്ഞാ..." "അത് ഏട്ടത്തി പോലീസ് സ്റ്റേഷനിലാ..." "അയ്യോ ഈശ്വരാ..." "ഏട്ടത്തി കരഞ്ഞ് സീൻ ആകാതെ... അമ്മ കേൾക്കും..." "ഞാൻ... ഞാൻ എന്താ " "ഏട്ടത്തി പേടിക്കാതെ വക്കീൽ പോയിട്ടുണ്ട്... ഏട്ടൻ ഇപ്പോ വരും..." "എപ്പോ വരുമെന്ന്...നീ കിച്ചുവേട്ടന് ഒന്നും കൂടെ വിളിച്ചു നോക്ക്..." "ഇതാ ഞാൻ ഇക്കാര്യം ഏട്ടത്തിയോട് പറയാഞ്ഞത്..." "അവര് കണ്ണേട്ടനെ ഉപദ്രവിക്കോ..." "ഇല്ല ഏട്ടത്തി..." "രണ്ടാളും കൂടെ ആരെ ഉപദ്രവിക്കുന്ന കാര്യാ പറഞ്ഞത് ...." ഭവാനിയമ്മ മുടിയും വാരി കെട്ടി അങ്ങോട്ട് വന്നു... "അത് അമ്മേ കണ്ണേട്ടൻ പോലീസ് സ്റ്റേ...." "ഏട്ടത്തി..." നന്ദു പറയാൻ വേണ്ടി നിന്നതും ശിവ മെല്ലെ ഏട്ടത്തീനും വിളിച്ചു നന്ദൂനെ നോക്കി... "എന്താടാ ചെറുക്കാ നീ കണ്ണ് കൊണ്ട് ഓരോ കോനിഷ്ട്ട കാണിക്കുന്നേ... മോള് പറ..." "അത് അമ്മേ..." "ഈ ഏട്ടത്തി ഇത് കൊളവാക്കും... ഞാൻ പറയാം അമ്മേ ഏട്ടൻ പോലീസ് സ്റ്റേഷനിലാ ഞാൻ അപ്പോയെ പറഞ്ഞതല്ലേ ഏട്ടനെ വിടണ്ടാന്ന്..." "ഈശ്വരാ ന്റെ കുഞ്ഞ്..." "എന്റെ ഭവാനിയമ്മേ ഒന്നുല്ല്യ.. ഏട്ടൻ ഇപ്പോ ഇങ്ങോട്ട് വരും... കിച്ചുവേട്ടൻ വക്കീലിനെ കൊണ്ട് പോയിട്ടുണ്ട്...'"

"അപ്പോഴാ ഞാൻ പറഞ്ഞതാ വഴക്കിന്നൊന്നും പോവണ്ടാന്ന്... ന്റെ കുഞ്ഞിനെ അവര് എന്തെങ്കിലും ചെയ്തോ ആവോ..." "പിന്നെ... പോലീസ്കാര് പിന്നെ ഏട്ടനെ സൽക്കരിക്കാൻ കൊണ്ട് പോയത് ആണല്ലോ..." ഭവാനിയമ്മ കാര്യമായിട്ട് സങ്കടപെട്ടിരിക്കുപ്പോയാ അവന്റെ ഒരു കോമഡി... അത് കേട്ടതും ഭവാനിയമ്മ ശിവയെ കണ്ണുരുട്ടി നോക്കി... ഒരടി ഉറപ്പായ ശിവ മെല്ലെ അവിടെന്ന് എസ്‌കേപ്പ് ആയി.. "നിനക്കൊക്കെ തമാശയാണല്ലോ... സ്വന്തം ഏട്ടനാ പോലീസ് സ്റ്റേഷനിൽ... " ഭവാനിയമ്മ അവന് പിറകെ പോയി കൊണ്ട് പറഞ്ഞു.. "എന്റെ ഭവാനി കൊച്ചേ... ഏട്ടനെ കുറിച്ച് അമ്മക്ക് എല്ലാം അറിയാവുന്നതല്ലേ... ഏട്ടന്റെ രോമത്തിൽ തൊട്ടാൻ പോലും പോലീസ്ക്കാർക്ക് പറ്റില്ല... അഥവാ ഇനി അവര് അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ ആ പോലീസുക്കാർക്കുള്ളത് ഏട്ടൻ പുറത്ത് വെച്ച് നല്ല മുട്ടൻ പണി കൊടുക്കും... ഇതൊക്കെ അറിയാവുന്നത് കൊണ്ടാ ഞാൻ പറഞ്ഞത് കണ്ണേട്ടന് ഒന്നും പറ്റില്ലെന്ന്...."ശിവ പറഞ്ഞു തീർന്നതും മുറ്റത്തൊരു കാർ വന്ന് നിർത്തിയതും ഒപ്പമായിരുന്നു... അതിൽ നിന്നും സൂരജ്ഉം സഖാവും ഇറങ്ങിയതും ഭവാനിയമ്മ അങ്ങോട്ട്‌ ഓടി ചെന്ന് സഖാവിന്റെ മുഖമൊക്കെ പേടിയോടെ ഒന്ന് തൊട്ട് നോക്കി.... "എന്റെ ഭവാനി കൊച്ചേ എനിക്ക് ഒന്നും ഇല്ല... "

"നീ എന്നാലും പേടിപ്പിച്ചു കളഞ്ഞല്ലോഡാ.... നിന്നെ പറഞ്ഞു വിട്ടതാ ഞാൻ ചെയ്ത തെറ്റ്...." "ഭവാനിയമ്മേ ഋഷി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ആരോ ഇട്ട് പണി കൊടുത്തതാ...ഒരു തെറ്റ് ധരണയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു അത്രേയൊള്ളൂ..." സൂരജ് ഓരോന്ന് ഭവാനിയമ്മയോട് പറയുപ്പോഴും സഖാവിന്റെ കണ്ണുകൾ തിരഞ്ഞത് നന്ദൂനെയായിരുന്നു.... "ഏട്ടൻ ഏന്തി നോക്കി കഷ്ട്ടപെടേണ്ട... ഏട്ടത്തി അകത്തുണ്ടാവും..." സഖാവിന്റെ നോട്ടം കണ്ടതും ശിവ കളിയാക്കി കൊണ്ട് പറഞ്ഞു... "അതിന്റെ കാര്യം പറയാത്ത കണ്ണാ നല്ലത്... നിന്നെ കാത്ത് നിൽക്കയിരുന്നു കഴിക്കാൻ... നീ ഒന്നും രണ്ടും പറഞ്ഞു വരാതിരുന്നോ... അതിനെ കണ്ണീർ കുടിപ്പിക്കാൻ...."ഭവാനിയമ്മയുടെ വാക്കുകൾ കേട്ടതും സഖാവ് നേരെ അകത്തേക്ക് പോയി.... "നന്ദു...." ജനൽ തുറന്നിട്ട് പുറത്തേക്ക് നോക്കി നിൽക്കുന്ന നന്ദൂനെ കണ്ടതും സഖാവ് വിളിച്ചു....സഖാവിന്റെ വിളി കേട്ട മാത്രയിൽ നന്ദു തിരിഞ്ഞു നോക്കി...നിറഞ്ഞു തുളുമ്പുന്ന ആ നേത്രങ്ങൾ കണ്ടതും സഖാവിന്റെ ഉള്ളൊന്ന് പിടഞ്ഞു.... "നന്ദു കരയണോ..." സഖാവ് അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു... "കണ്ണേട്ടൻ ഇനി ഒന്നിന്നും പോവണ്ടാ... തല്ലും വഴക്കുമൊന്നും ഇനി നമ്മുക്ക് വേണ്ടാ..." സഖാവ് ചോദിച്ചത്തിന് പോലും മറുപടി പറയാതെ നന്ദു തേങ്ങി ഓരോന്ന് പറഞ്ഞോണ്ടിരുന്നു.... ..

സഖാവ് ഇന്നാണ് കമ്പനിയുടെ എംഡി സ്ഥാനം ഏറ്റെടുക്കാൻ പോവുന്നത്.... "കണ്ണേട്ടാ... എന്തിനാ വിളിച്ചേ..." നന്ദു സാരി തലപ്പിൽ കൈ തുടച്ച് കൊണ്ട് ചോദിച്ചു.... "നന്ദു ഞാൻ ഇന്നലെ കൊണ്ട് വന്ന ഒരു ഡോക്യുമെന്റ്സ് ഇല്ലേ അത്‌ കണ്ടിരുന്നോ... ഞാൻ നിന്റെ കൈയ്യിൽ ഏൽപ്പിച്ചിരുന്നില്ലേ..." ഡോക്യുമെന്റ് ഷെൽഫിൽ തപ്പുന്നത്തിനിടയിൽ സഖാവ് ചോദിച്ചു... "എന്റെ കൈയ്യിലോ... ഇല്ലല്ലോ... ഇനി അമ്മേടെ കൈയ്യിൽ ആണോ കൊടുത്തിരുന്നത്.. "നന്ദു അതും പറഞ്ഞോണ്ട് സഖാവിന്റെ കൂടെ ഡോക്യുമെന്റ് തിരയാൻ തുടങ്ങി... "അത്‌ ശെരിയാണല്ലോ ഞാൻ ഇന്നലെ ഭവാനി കൊച്ചിന്റെ കൈയ്യിലാ അത്‌ ഏൽപ്പിച്ചേ... ഛെ ഞാൻ അത്‌ മറന്നു...." സഖാവ് അതും പറഞ്ഞു ഭവാനി അമ്മേടെ അടുത്തേക്ക് പോയി.... "ഏട്ടത്തി.... എന്റെ ടൈ കണ്ടിരുന്നോ..." നന്ദു മുറിയിൽ നിന്നുമിറങ്ങിയതും ശിവ ചോദിച്ചു... "അത്‌ നിന്റെ ടേബിൾ ഞാൻ വെച്ചിരുന്നല്ലോ..." "ടേബിളിലോ... ആഹ് ഇവിടെ ഉണ്ടല്ലോ...ഈ കണ്ടില്ല" ശിവ അതും പറഞ്ഞു ഇളിച്ചോണ്ട് അവന്റെ റൂമിലേക്ക് പോയി.... ഓഫീസിൽ എല്ലാ കാര്യവും വളരെ ഭംഗിയായി നടന്നു.....

. "ഡാ അച്ചൂ... നീ എങ്ങോട്ടാ " കാറിൽ കയറാൻ നേരം യശോദ ദർശന്റെ അടുത്ത് വന്ന് ചോദിച്ചു .. "ഓഫീസിലോട്ടാ... എന്താ അമ്മ ചോദിച്ചേ..." "നീ ഓഫീസെന്നും പറഞ്ഞു നടന്നോ...നീ അച്ഛനോട് പറഞ്ഞു നിന്റെം ആ നീലിമയുടെയും വിവാഹം വേഗം നടത്തി തരാൻ പറ...." "അമ്മ പ്ലീസ്.... ഇക്കാര്യം സംസാരിക്കാൻ ആണെങ്കിൽ പിന്നെ ഒരിക്കൽ ആവാം.... " "നീ കുറേ ആയല്ലോ ഒഴിഞ്ഞു മാറുന്നു.... ഇതിന് ഒരു തീരുമാനം എടുത്തിട്ട് നീ പോയാൽ മതി...." "ഞങ്ങളെ വിവാഹത്തെ പറ്റി ആദ്യമൊന്ന് ഞങ്ങള് സംസാരിക്കട്ടെ... എന്നിട്ട് മതി അച്ഛനോടും ചെറിയച്ഛനോടുമൊക്കെ പറയുന്നത്...." ദർശൻ അത്രയും പറഞ്ഞു കാറുമെടുത്ത് അവിടെന്ന് പോയി...അത്‌ കണ്ട് യശോദ ദേഷ്യത്തിൽ അവൻ പോവുന്നതും നോക്കി നിന്നു.... "ഞാൻ വിചാരിച്ച പോലെയേ കാര്യങ്ങൾ നടക്കൂ... അല്ലെങ്കിൽ ഞാൻ അവളെ അങ്ങോട്ട് കൊന്ന് തള്ളും ഈ യശോദക്ക് അതിന്നും മടിയില്ല..." ദർശൻ പോയ വഴിയെ നോക്കി യശോദ പറഞ്ഞു. വൈകിട്ട് ദർശൻ വന്നതും ഫ്രഷ് ആയി നീലൂന്റെ മുറിയിലേക്ക് പോവാൻ വേണ്ടി നിന്നു... "മോൻ എങ്ങോട്ടാ..." മടക്കി വെച്ച തുണികൾ കൈയ്യിൽ പിടിച്ചോണ്ട് ദീപ ചോദിച്ചു "ചെറിയമ്മേ... നീലു വന്നില്ലേ..." "അവൾക്ക് ക്ലാസ്സ്‌ കഴിഞ്ഞിട്ട് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു... വരാൻ വൈകുമെന്നും പറഞ്ഞിരുന്നു...."

അത്‌ കേട്ടതും ദർശൻ തിരിച്ചു പോവാൻ വേണ്ടി നിന്നതും ദീപ അവന്റെ കൈയ്യിൽ പിടിത്തമിട്ടു.... "മോനെ പറയുന്നത് കൊണ്ടെന്നും തോന്നരുത്... ഒരു അമ്മയായ ഞാൻ ഇങ്ങനെ പറയാൻ പാടില്ല എന്നാലും പറയാതിരിക്കാൻ വെയ്യാ...." "എന്താ ചെറിയമ്മേ....ഇങ്ങനെ സംസാരിക്കുന്നെ... എന്തെങ്കിലും പറയാനുണ്ടോ..." "ഹ്മ്മ് ഉണ്ട്.... ഇനി മേന്റെയും നീലൂന്റെയും വിവാഹകാര്യം നമ്മുക്ക് ഇവിടെ വെച്ച് നിർത്താം... ഇനി അത്‌ നടക്കരുത് എന്നാണ് എന്റെ ആഗ്രഹം... എന്റെ മാത്രമല്ല നീലൂവും അതാ പറയുന്നത്...." "എന്താ ചെറിയമ്മേ പെട്ടെന്ന് ഇങ്ങനെ... ഞാൻ ചെറിയമ്മേടെ മോൾക്ക്‌ യോജിചവൻ അല്ലെന്ന് തോന്നിയെ..." "ഒരിക്കലുമല്ല മോനെ... നിനെക്കാൾ നല്ലൊരു വരനെ എന്റെ മോൾക്ക്‌ ഇനി കിട്ടില്ല... പക്ഷേ അച്ചു നിന്റെ ജീവിതം കൂടെ നശിക്കണ്ടല്ലോന്ന് കരുതിയാ ഞാൻ ഇത് പറയുന്നേ...." "ചെറിയമ്മ എന്തൊക്കെ ഈ പറയുന്നേ..." "ഋഷി ദാമോദർ...ആ പയ്യനെ മോൾക്കും ഇഷ്ട്ടായിരുന്നു... ഒരു പക്ഷേ നന്ദൂനേക്കാൾ ഏറെ....!!" ആ വാക്ക് കേട്ടതും ദർശൻ ഞെട്ടലോടെ ദീപയെ നോക്കി....

കേട്ടത് സത്യമാവരുതേ എന്ന പ്രാർത്ഥനയിൽ.... "ചെറിയമ്മക്ക് എന്...." "അച്ചു വിശ്വസിക്കില്ലെന്നറിയാം.... പക്ഷേ സത്യം സത്യമ്മല്ലാതാവുന്നില്ലല്ലോ...നന്ദുവിൽ നിന്നും ഇങ്ങനെ ഒരു നീക്കം മോള് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... പെട്ടന്ന് ഒരു ദിവസം അങ്ങനെയൊക്കെ സംഭവിച്ചപ്പോൾ മോള് ആകെ തളർന്നു പോയിരുന്നു.... ഇപ്പോഴും ആ മനസ്സ് മുഴുവൻ ആ മോൻ ആണ്....ഇതിനിടക്ക് അച്ചു... നിന്റെ ജീവിതം കൂടെ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുനില്ല...." "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദർശന്റെ മനസ്സിൽ ഒരേ ഒരു പെണ്ണിനെ സ്ഥാനമോള്ളൂ....എന്റെ മാത്രം നീലൂന് ഉള്ളതാ.... ആ സ്നേഹം ഇനി തിരിച്ചു കിട്ടിയില്ലെങ്കിലും വേണ്ടില്ല...!! മരണം വരെ ഞാൻ പ്രണയിച്ചു കൊണ്ടെതിരിക്കും..." നീലു മീറ്റിംഗ് എല്ലാം കഴിഞ്ഞു തറവാട്ടിലേക്ക് വന്ന് മുറിയിലേക്ക് കയറാൻ നേരമാണ് ദർശന്റെ ഓരോ വാക്കുകൾ അവളെ ചെവിയിൽ വന്ന് പതിക്കുന്നത്.... താൻ ഇത്രയൊക്കെ വെറുത്തിട്ടും ഇപ്പോഴും അതിന് പതിൻ മടങ്ങ് ഇരട്ടിയായി തന്നെ സ്നേഹിക്കുന്നു... ഇതിനും മാത്രം എന്താ എന്നിൽ ഉള്ളത്... ഒരു മരവിച്ച മനസ്സ് മാത്രമല്ലേ...!! ........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story