ഒരിളം തെന്നലായ്: ഭാഗം 39

orilam thennalay

എഴുത്തുകാരി: SAFNU

വൈകിട്ട് സഖാവിന്റെ വരവും കാത്ത് നിൽക്കാണ് നന്ദു കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടതും നന്ദു പതിവിലേറെ സന്തോഷത്തോടെ പോയി കതക് തുറന്നു..... പക്ഷേ മുമ്പിൽ നിൽക്കുന്ന അപരിചിത മുഖങ്ങളെ കണ്ടതും നന്ദു നെറ്റി ചുളിച്ചു അവരെയെല്ലാം നോക്കി.... ഒരു 55 വയസ്സ് തോന്നിക്കുന്ന ഒരാളും പിന്നെ ഇളയമ്മയുടെയൊക്കെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും അവരുടെ മക്കളാണെന് തോന്നികുന്ന ഒരു 20 വയസ്സുകാരി മകളും പിന്നെ ഒരു 15 വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺ കിട്ടുമായിരുന്നു.... "മോളെ....കണ്ണൻ വന്നോ..." ഭവാനിയമമ അതും ചോദിച്ചോണ്ട് അങ്ങോട്ട്‌ വന്നതും മുമ്പിൽ നിൽക്കുന്ന ആളുകളെ കണ്ട് അവിടെ തന്നെ നിന്നു പോയി.... "ഭവാനി...." ആ സ്ത്രീ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞതും ഭവാനിയമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... "ഏട്ടാ .... ഏട്ടത്തി...." ഇടറുന്ന ശബ്ദതാൽ ഭവാനിയമ്മ അവരെ നോക്കി....ഒരുപക്ഷെ ഒരുപാട് കാലത്തിന് ശേഷം അവരെ കണ്ടത് കൊണ്ടാവാം... വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് ശേഷം പിന്നെ ആ വീട്ടിന്റെ പടി ചവിട്ടിയത് സഖാവ് ജനിച്ചതിന്ന് ശേഷമാണ്....

കുഞ്ഞിനെ കണ്ടാൽ അവരെ പിണക്കമൊക്കെ മാറും എന്ന വിശ്വാസതിൽ ആയിരുന്നു അന്ന് അവിടേക്ക് പോയത്.... പക്ഷേ അന്നത്തെ അവരുടെ ഇറക്കി വിടൽ ഓർത്ത് എന്നും സങ്കടപെട് ഇരിക്കാറുണ്ട്....ഇതൊക്കെ വീട്ടുകാരെ ധിക്കരിച്ചതിന് ഞാൻ സ്വയം അനുഭവിക്കേണ്ടത് ആണെന്ന് സ്വയം ആശ്വസിച്ചു.... പിന്നെ ഒരിക്കലും ആ വീട്ടിന്റെ പടി ചവിട്ടിയിട്ടില്ല... അല്ല സഖാവ് ചവിട്ടാൻ സമ്മതിച്ചിട്ടില്ല എന്ന് വേണം പറയാൻ....പക്ഷേ ഏട്ടൻ എല്ലാം മറന്ന് ഞങ്ങളെ സ്വീകരിക്കാൻ വന്നല്ലോ എന്നോർത്തപോൽ കണ്ണൊക്കെ നിറഞ്ഞു പോയി.... "നീ കരയണോ ഭവാനി..." ഭവാനിയമ്മയുടെ ഏട്ടൻ പ്രസാദ് ചോദിച്ചതും ഭവാനിയമ്മ അവരെ കെട്ടിപ്പുണർന്നു.... "ഏട്ടന് ഇപ്പോയെങ്കിലും ഞങ്ങളോടുള്ള പിണക്കം മാറിയല്ലോ..." "ഒരു നല്ല കാര്യത്തിനും കൂടെയാ ഞങ്ങള് ഇപ്പോ വന്നത്..." പ്രസാദിന്റെ ഭാര്യ രേവതി അവരോട് ആയി പറഞ്ഞു.. "അതെന്ത് കാര്യാ ഏട്ടത്തി..." ഭവാനിയമ്മ "അത്... ഞങ്ങളെ ദയയും ഋഷി മോനും തമ്മിലുള്ള വിവാഹത്തെ പറ്റി...." രേവതി പറയുന്നത് കേട്ടതും നന്ദുവും ഭവാനിയമ്മയും ഞെട്ടി തരിച്ചു.... "അതിന് ഇനി നടക്കത്തില്ലല്ലോ രേവതിയാന്റി...."

ശിവ സ്റ്റേയർ ഇറങ്ങി കൊണ്ട് പറഞ്ഞതും അവര് എന്ത് എന്ന മട്ടിൽ നെറ്റി ചുളിച്ചു.... "ശിവ നീ മിണ്ടാതിരി..." ഭവാനിയമ്മ ശിവയെ നോക്കി കൺചിമ്പി... "അമ്മയോന്ന് ചുമ്മാതിരുന്നോ... ദേ അമ്മായി ഏട്ടന്റെ മാര്യേജ് കഴിഞ്ഞിട്ട് അഞ്ച് മാസമായി... ദേ ഈ നിൽക്കുന്നതാ കണ്ണേട്ടന്റെ ഭാര്യ..." നന്ദൂനെ ചൂണ്ടി കൊണ്ട് ശിവ പറഞ്ഞതും രേവതിയും അവളെ മൂത്തമകൾ ദയയും ഞെട്ടി കൊണ്ട് നന്ദൂനെ നോക്കി... പ്രസാദ് നന്ദൂനെ നോക്കി ഒന്ന് ചിരിക്ക മാത്രം ചെയ്തു... "ഞാൻ ചോദിക്കാൻ നിൽക്കായിരുന്നു ഇതാരാണെന്... അപ്പോ ഇതാണല്ലേ കണ്ണേട്ടന്റെ പെണ്ണ്..." രേവതിയുടെ ചെറിയ മകൾ ധന്യ നന്ദൂന്റെ കൈ പിടിച്ചോണ്ട് പറഞ്ഞു...അതൊക്കെ കണ്ട് രേവതിയും ദയയും ദേഷ്യത്തിൽ നന്ദൂനെ നോക്കുനുണ്ടായിരുന്നു..... "അമ്മ ഞാൻ കുടിക്കാൻ എടുക്കാം..."ന്നും പറഞ്ഞു നന്ദു കിച്ചണിലേക്ക് പോയി....പ്രസാധും ഭവാനിയമ്മയും ഓരോന്ന് സംസാരിച്ചിരിക്കുന്നത് കണ്ടതും ദയ രേവതിയുടെ കൈയ്യും വലിച്ച് റൂമിലേക്ക് കൊണ്ട് പോയി.... "എന്താ ദയ... നീ..." "അമ്മ എന്ത് പറഞ്ഞിട്ടാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ... ഋഷിയേട്ടനുമായുള്ള വിവാഹം നടത്താം എന്ന് സമ്മതിച്ചത് കൊണ്ടല്ലേ...എന്നിട്ട് എന്താ ഇവിടെ നടക്കുന്നെ...??"

ദയ രോക്ഷത്തിൽ ചോദിച്ചു... "ഞാൻ അറിഞ്ഞോ ഋഷിയുടെ വിവാഹം കഴിഞ്ഞ കാര്യം... അറിഞ്ഞിരുന്നെങ്കിൽ ഈ പഠി ചവിട്ടിലായിരുന്നു...." "എന്നിട്ട് എന്താ അമ്മേടെ പ്ലാൻ...അച്ഛനെ പോലെ നാത്തൂനെയും കണ്ട് പഴയ ബന്ധമൊക്കെ പുതുക്കി പോവാനാണോ.... " ദയ പുച്ഛത്തോടെ ചോദിച്ചു... "ദയ അത്‌... " "അമ്മ ഒന്നും പറയണ്ട... എന്റെ ഉള്ളിൽ ഋഷിയേട്ടനെ പറ്റി ഓരോ ആഗ്രഹങ്ങൾ കുത്തി പൊന്തിച്ചത് അമ്മയാണ്....എന്നിട്ട് ഇപ്പോ കാല് മാറുന്നോ... ഇവിടെ ഉള്ള ആ പെണ്ണിനെ എങ്ങനെയെങ്കിലും അടിച്ച് പുറത്താക്കി എന്നെ ഋഷിയേട്ടന്റെ ഭാര്യയാക്കണം... അത്‌ അമ്മയുടെ ചുമതലയാണ്.... " ദയ ഏറെ വാശിയിൽ ആയിരുന്നു.... അമ്മയുടെ വാക്ക് കേട്ട് മാത്രം മനസ്സിൽ പ്രതിഷ്ടിച്ചാതാണ് ഋഷിയേട്ടനെ.... "ദയ നിന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഞാൻ ഉണ്ടാക്കിയെടുത്തിടുണ്ടെങ്കിൽ അത്‌ നിനക്ക് നേടി താരനും ഈ അമ്മക്ക് അറിയാം...." "അമ്മ പറഞ്ഞാൽ ആ പെണ്ണ് ഇവിടെന്ന് ഇറങ്ങി പോവുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ...??"

"ഞാൻ അല്ല... അവള് തന്നെ പറയും ഇവിടെന്ന് പോവാണെന്നു... അതിനുള്ള വഴി ഞാൻ ഉണ്ടാക്കും..." "അമ്മ കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ച് പറ...." "നീ ഇപ്പോ ഇത്രയൊക്കെ അറിഞ്ഞാൽ മതി...." നന്ദു പ്രസാദിനും ധന്യക്കുമൊക്കെ വെള്ളം കൊടുത്ത് നേരെ രേവതിയുടെയും ദയയുടെയും അടുത്തേക്ക് പോവാൻ വേണ്ടി നിന്നതും അവരെ നോട്ടം അത്ര ശെരിയെല്ലെന്ന് തോന്നിയ ശിവ നന്ദൂന്റെ കൈയ്യിൽ നിന്നും ട്രൈ വാങ്ങി അവരെ അടുത്തേക്ക് കൊണ്ട് പോയി.... "എന്താടാ നിന്റെ ഏട്ടന്റെ ഭാര്യ വന്നപ്പോൾ നിനക്കയോ ഇവിടെ അടുക്കള ജോലിയൊക്കെ..." രേവതി ശിവയെ നോക്കി പുച്ഛത്തോടെ ചോദിച്ചു... "ആന്റിക്ക് അങ്ങനെ തോന്നിയെങ്കിൽ അത്‌ ആന്റിയുടെ ബുദ്ധിമോശം...." ശിവക്ക് രേവതിയോടുള്ള ദേഷ്യം അവൻ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു....ഏറെ നേരം അവര് സംസാരിച്ചിരുന്നു.... സഖാവ് വരാൻ ലൈറ്റ് ആവുമെന്ന് വിളിച്ച് പറഞ്ഞതും അവര് പുറപ്പെടാൻ വേണ്ടി നിന്നു... "ഏട്ടാ... ഇന്ന് തന്നെ പോവാണോ..."

"പോട്ടേ ഭവാനി...ജോലിയും കാര്യമൊക്കെ ഉള്ളതല്ലേ..." "എന്നാ ഏട്ടത്തിയും മകളും ഇവിടെ നിന്നോട്ടെ....അവർക്കും ആഗ്രഹം കാണില്ലേ...." അത്‌ കേട്ടതും രേവതിക്ക് ഇത് തന്നെ പറ്റിയ അവസരമെന്ന് തോന്നി.... "അതെ അച്ഛാ ഞങ്ങള് ഇവിടെ നിന്നോട്ടെ.... എനിക്ക് നന്ദുവ്യേച്ചിയെ ഒത്തിരി ഇഷ്ട്ടായി...." ധന്യ നന്ദൂന്റെ കൈയ്യും പിടിച്ചോണ്ട് പറഞ്ഞതും രേവതിയും ദയയും ദേഷ്യത്താൽ പല്ല് ഞെരിച്ചു.... "മക്കൾക്ക് ആഗ്രഹമുണ്ടെകിൽ നിന്നോട്ടെ ഏട്ടാ...അവര് ആദ്യമായിട്ട് അല്ലെ ഇങ്ങോട്ടൊക്കെ വരുന്നത്...." ഭവാനിയമ്മ എല്ലാവരും നിർബന്ധിച്ചപ്പോൾ പ്രസാദ് അവരെ അവിടെ നിൽക്കട്ടെന്നും പറഞ്ഞു പ്രസാദ് പോയി.... ധന്യ നന്ദൂനോടും ശിവയോടുമൊക്കെ കമ്പനിയായെങ്കിലും ദയ അവരെ ഒന്നും മൈന്റ് ചെയ്യാതെ കതകും അടച്ച് മുറിയിൽ ഇരിക്കാണ്.... "ധന്യകുട്ടിന്റെ ചേച്ചി എവിടെ...വന്നതിൽ പിന്നെ ആളെ കണ്ടില്ലല്ലോ..." നന്ദു ഉള്ളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.. "ചേച്ചി അല്ലെങ്കിലും അങ്ങനെ തന്നെയാ... കോളേജ് വിട്ട് വന്നാൽ ഫോണും പിടിച്ചു ഒറ്റ ഇരിപ്പാ... പിന്നെ ഞാൻ കാണുന്നത് തന്നെ അത്തായം കഴിക്കാൻ എണീറ്റ് വരുപ്പോഴാണ്...." ധന്യ ചിരിയോടെ പറഞ്ഞു... "അത് എനിക്ക് കണ്ടപ്പോയെ തോന്നി..."

ശിവ മേലോട്ടും നോക്കി കൊണ്ട് പറഞ്ഞു.. "അല്ല ചേച്ചി... കണ്ണേട്ടൻ എപ്പോയാ വരാ...." ധന്യ "പറഞ്ഞപോലെ തന്നെ ഏട്ടൻ എന്താ വരാത്തത്.. " ശിവ "ഞാൻ വിളിച്ചിരുന്നു... ഇപ്പോ വരുമെന്നാ പറഞ്ഞത്..." എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നതും ദയയെ കാണാതായത്തും നന്ദു അവളെ തിരക്കി.... ഭവാനിയമ്മ അവള് മുകളിലുണ്ടെന്ന് പറഞ്ഞതും നന്ദു അവളെ വിളിച്ചിട്ട് വരാമെന്നും പറഞ്ഞു മുകളിലേക്ക് പോയി.... "ദയ... കഴിക്കാൻ വിളിക്കുന്നുണ്ട്..." നന്ദു ഡോർ തുറന്നു കൊണ്ട് പറഞ്ഞതും ദയ വല്ല്യ താല്പര്യമില്ലാത്ത മട്ടിൽ നന്ദൂനെ നോക്കി... "എനിക്ക് ഇപ്പോ വേണ്ടെന്ന് പറഞ്ഞേക്ക്..." ഈർഷ്യത്തോടെ ആയിരുന്നു ദയ മറുപടി പറഞ്ഞത്... "ദയ എല്ലാവരുമുണ്ട് അവിടെ അപ്പോ ദയ മാത്രം വരാതിരുന്നാൽ മോശമല്ലേ....??" "നിന്നോട് വേണ്ടെന്ന് പറഞ്ഞാൽ മനസ്സിലാവില്ലേ... ഒന്ന് പോയി തരോ..." നന്ദൂനെ പുറത്താക്കി ദയ ഡോർ വലിച്ചടച്ചു..... ദയയുടെ ആ പ്രവൃത്തി നന്ദൂനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്...നന്ദു കണ്ണൊന്നു അമർത്തി തുടച്ച് ഒരു ചിരിയോടെ താഴേക്ക് ചെന്നു... "മോളെ ദയ വന്നില്ലേ..." ഭവാനിയമ്മ "ഹേ... ഇ... ഇല്ല അമ്മേ ദയക്ക് ഇപ്പോ വേണ്ടെന്ന് പറഞ്ഞു..." "അതെന്താ മോള് അങ്ങനെ പറഞ്ഞെ... എല്ലാരും കഴിക്കുന്നില്ലേ...

" ഭവാനിയമ്മ പോവാൻ വേണ്ടി നിന്നതും രേവതി അത് തടഞ്ഞു അവര് തന്നെ ദയയെ വിളിക്കാൻ വേണ്ടി മുറിയിലോട്ട് പോയി... "ചേച്ചി ഇരിക്കുന്നില്ലേ..." നന്ദൂന്റെ നിൽപ്പ് കണ്ടതും ധന്യ ചോദിച്ചു.. "ആഹ്...ഏട്ടത്തി ഏട്ടൻ വന്നിട്ടേ കഴിക്കൂ..." "എന്നും അങ്ങനെ കഴിക്കുന്നില്ലേ ഇന്ന് ഞങ്ങളെ കൂടെ ഇരുന്ന് കഴിച്ചൂടെ ചേച്ചി..." ധന്യ "അത്...." "ഏട്ടത്തി അങ്ങനെയാ നമ്മള് നിർബന്ധിചിട്ടൊന്നും കാര്യമില്ല..." ശിവ പറഞ്ഞു നിർത്തിയതും മുറ്റത്തു കാറിന്റെ ശബ്ദം കേട്ടതും നന്ദു സിറ്റ് ഔട്ടിലേക്ക് പോയി... "കണ്ണേട്ടാ.... ഇന്ന് എന്താ വൈകിയേ...??" "ഒരു ചെറിയ പരിപാടിയുണ്ടായിരുന്നു..." "തല്ലും വഴക്കൂമൊന്നും അല്ലല്ലോ..." "ഹ്മ്മ്.,.. അല്ല...." സഖാവ് അതും പറഞ്ഞു കുറച്ചു മുമ്പ് നടന്ന കാര്യങ്ങളൊന്നു ഓർത്തു....ജോലി കഴിഞ്ഞു വീട്ടിലേക്ക് വരാൻ നേരമാണ് കാറിന് നേരെ ഒരു വണ്ടി വട്ടം പിടിച്ചു നിർത്തിയത്.... സഖാവ് ഇറങ്ങി നോക്കിയതും ആ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന അക്ബറിനെ കണ്ട് ദേഷ്യത്തിൽ നോക്കി.... "ആഹ്...ഋഷി നമ്മളെയൊക്കെ നീ അങ്ങ് മറന്നോ...." "നിന്നെയൊക്കെ മറക്കാൻ പറ്റോ അക്ബറേ... ഒന്നില്ലെങ്കിൽ നീ എന്റെ കൈയ്യിന്ന് ആവിശ്യതിലേറെ വാങ്ങി കൂട്ടിയതല്ലേ...

" സഖാവും അതെ ട്യൂണിൽ മറുപടി കൊടുത്തു... "ഹും...നിന്റെ അടിയൊക്കെ കൊണ്ട് ഞാൻ അങ്ങോട്ട്‌ ചുരുട്ട് കൂടി പോവുമെന്ന് വിചാരിച്ചോ..." "അതിനുള്ള ബുദ്ധിയൊന്നും നിനക്കില്ലെന്ന് എനിക്ക് മനസ്സിലായതാ അക്ബറേ.... പിന്നെ ഞാൻ നിന്നെ ഒന്നു കാണാൻ ഇരിക്കയിരുന്നു...നീയൊക്കെ എനിക്കിട്ട് പണിയാൻ വേണ്ടി മനഃപൂർവം ആണ് അന്ന് സമരത്തിനിടയിൽ ഒരു പാവത്തിന് നേരെ കല്ലെറിഞ്ഞു പ്രശ്നമുണ്ടാക്കിയതെന്ന് എനിക്ക് നേരത്തെ മനസ്സിലായതാ... പക്ഷേ നീ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല അല്ലെ..." "ഹോ... നീ അത് എന്നെങ്കിലും മനസ്സിലാക്കുമെന്ന് അറിയാമായിരുന്നു... പക്ഷേ അതിത്ര നേരത്തെ ആവുമെന്ന് അറിഞ്ഞില്ല....പിന്നെ നീ ആ മലയാളം ഡിപ്പാർമെന്റിലെ ആ കൊച്ചിനെ അങ്ങ് കെട്ടിയെന്ന് കേട്ടു...ഞാൻ അവളെ ഒന്നു കാണാൻ ഇരിക്കായിരുന്നു...അല്ല നീ ഏതായാലും ക്യാമ്പസിൽ ഇല്ല അപ്പോ നിന്റെ പെണ്ണിനെ നോക്കാൻ ആരെങ്കിലും വേണ്ടേ...." പറഞ്ഞു തീരുന്നതിന് മുമ്പ് സഖാവിന്റെ ചവിട്ടേറ്റ് അക്ബർ നിലത്തേക്ക് തെറിച്ചിരുന്നു.... "എന്താടാ ഋഷി അവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയല്ലോ..."

നിലത്തേക്ക് വീണതും കൈയ്യിലുള്ള പൊടി തട്ടി കൊണ്ട് പുച്ഛത്തോടെ അക്ബർ പറഞ്ഞു... "പിന്നെ നിനക്ക് ഒടുക്കത്തെ ബുദ്ധി ആണ് ഋഷി.... ഞാൻ അറിഞ്ഞു നിന്റെ നന്ദിത ക്ലാസ്സ്‌ നിർത്തിയ കാര്യം... എന്താടാ ഋഷി എന്നെ നിനക്ക് അത്രക്ക് പേടിയുണ്ടോ...??" "നിന്നെ പേടിക്കാനോ...ഋഷി ദാമോദറിന് ഒരുത്തനെയും പേടിക്കേണ്ട ആവിശ്യമില്ല്... പിന്നെ നിനക്ക് ഒരു വാണിങ് തരാം... ഇനി മേലിൽ എന്റെ പെണ്ണിനെ കുറിച്ച് ഒരക്ഷരം ഇനി നീ മിണ്ടിയാൽ.... ഹ്മ്മ്..." ....... "കണ്ണേട്ടാ എന്താ ആലോചിച്ചു നിൽക്കുന്നെ ഇന്നും വഴക്ക് ഉണ്ടാക്കിയോ...??" സഖാവിന്റെ നിൽപ്പ് കണ്ട് നന്ദു ചോദിച്ചതും സഖാവ് ചെറു ചിരിയോടെ ഇല്ലെന്ന് പറഞ്ഞു നന്ദുന്റെ നെറ്റിയിൽ സഖാവിന്റെ നെറ്റി മുട്ടിച്ചു.... സഖാവ് ഹാളിലേക്ക് വന്നതും അവിടെ ഇരിക്കുന്നവരെ കണ്ട് ആദ്യമൊന്ന് നെറ്റി ചുളിച്ചു... രേവതിയെ കൂടെ കണ്ടതും സഖാവ് ദേഷ്യത്തിൽ ഭവാനിയമ്മയെ വിളിച്ചു... "മോനെ ഋഷി..." രേവതി സഖാവിന്റെ അടുത്തേക്ക് പോയതും സഖാവ് അവരുടെ കൈകൾ തട്ടി തെറുപ്പിച്ചു... "മോനെ നീ...." രേവതി "കണ്ണാ നീ ഇങ്ങോട്ട് വന്നേ..." ഭവാനിയമ്മ സഖാവിന്റെ കൈയ്യും പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി...

"കണ്ണാ എന്തൊക്കെയാടാ ഇതൊക്കെ..." "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് എന്തിനാ അവരെയൊക്കെ ഇവിടെ കൊണ്ട് വന്ന് പൊറുപ്പിച്ചതെന്ന്... " "കണ്ണാ പതുക്കെ അവര് കേൾക്കും...". "കേൾക്കട്ടെ... അമ്മയെല്ലാം മറന്നുവെന്ന് കരുതി ഞാൻ ഒന്നും മറന്നിട്ടില്ല... എന്റെയും ശിവന്റെയും കൈ പിടിച്ചു ഒരിക്കൽ അമ്മ ആ തറവാട്ടിന്റെ മുറ്റത്തേക്ക് കയറി ചെന്നിട്ട് ആ സ്ത്രീ നമ്മളെ അപമാനിച്ചു പറഞ്ഞയച്ചതല്ലേ... അന്ന് മനസ്സിൽ ഊട്ടിഉറപ്പിച്ചതാ ഇനി അവരെ മുഖം പോലും കാണാൻ ഇടവരുത്തരുതെന്ന്... എന്നിട്ട് ഇപ്പോ അവര് മുമ്പിൽ വന്ന് നിൽക്കുന്നത് കാണുപ്പോൾ ഉള്ളിൽ ദേഷ്യം കൊണ്ട് വിറക്കാണ്..." മുഷ്ടി മുറുക്കി പിടിച്ച് കൊണ്ട് സഖാവ് പറഞ്ഞു... അവരോടുള്ള ദേഷ്യം എത്രത്തോളമുണ്ടെന്നു ആ കണ്ണുകളിലെ തീക്ഷണതയിൽ നിന്നും വ്യക്തമായിരുന്നു..... "കണ്ണാ... പഴയതൊക്കെ മനസ്സിൽ നിന്ന് മായ്ച്ചു കളാ... അവരിപ്പോ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ എത്രത്തോളം സന്തോഷവതിയായിരുനെന്ന് അറിയോ... ജീവിതം തിരിച്ചു കിട്ടിയ പോലെയൊക്കെ....

ഏട്ടൻ വന്ന് എന്നെ ഒന്നു ചേർത്ത് പിടിച്ചപ്പോൾ എന്നോടുള്ള ആ പഴയ വാത്സല്യം ഞാൻ അറിഞ്ഞു....അവര് ഇപ്പോ പഴയ പോലെയല്ല കണ്ണാ... ഞാൻ പറഞ്ഞിട്ടാ അവര് ഇവിടെ നില്ക്കാമെന്ന് സമ്മതിച്ചത് തന്നെ... എന്നിട്ട് നീ ഇങ്ങനെയൊക്കെ പറയുപ്പോൾ....." ദയനീയത്തോടെ ഭവാനിയമ്മ സഖാവിനെ നോക്കി... ആ മനസ്സിന്റെ വേദന സഖാവിന് മനസ്സിലായിരുന്നു...സഖാവ് ഒന്നും പറയാതെ മുറിയിലേക്ക് പോയി... "ഭവാനി ഞങ്ങള് വന്നത് ഋഷിക്ക് ഇഷ്ട്ടായില്ലെന്ന് തോന്നുന്നു..." മുറിയിലേക്ക് വന്ന് കൊണ്ട് രേവതി പറഞ്ഞതും ഭവാനിയമ്മ രേവതിക്ക് മുമ്പിൽ ആയി നിന്നു.. "അതൊക്കെ ശെരിയാവും ഏട്ടത്തി... അവന് നിങ്ങളെ പെട്ടെന്ന് കണ്ടപ്പോൾ ഉള്ള ദേഷ്യത്തിൽ പറഞ്ഞതാണ്... അല്ലാതെ..." സഖാവ് മുറിയിലേക്ക് വന്നതും നന്ദുവും സഖാവിന് പിന്നാലെ മുറിയിലേക്ക് പോയി... "കണ്ണേട്ടാ.... അവർക്കൊക്കെ വിഷമായി കാണും...അങ്ങനെ പറയേണ്ടായിരുന്നു... "സഖാവ് ഒന്നും പറയാതെ ഓരോന്ന് ചെയ്‌തോണ്ട് ഇരുന്നു.... "കണ്ണേട്ടൻ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ....??" "ഹ്മ്മ്..." "എന്നിട്ട് എന്താ ഒന്നും പറയാതെ...." "ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം... നന്ദു കഴിക്കാൻ എടുത്ത് വെക്ക്...."

നന്ദു ചോദിച്ചതിന് മറുപടി പറയാതെ സഖാവ് അതും പറഞ്ഞോണ്ട് ബാത്‌റൂമിലേക്ക് പോയി....നന്ദു അത്‌ കേട്ടതും താഴെ പോയി സഖാവിനുള്ള ഭക്ഷണം എടുത്ത് വെക്കാൻ തുടങ്ങി.... "ഏട്ടത്തി... ഏട്ടൻ നല്ല കലിപ്പിൽ ആണലോ..." ശിവ "ആഹ്..." "അപ്പോ കണ്ണേട്ടാന് ഞങ്ങള് ഇവിടെ നിൽക്കുന്നത് ഇഷ്ട്ടല്ലേ. ..." ധന്യകുട്ടി ആയിരുന്നു അത്‌ ചോദിച്ചത്... അത്‌ കേട്ടതും നന്ദൂന് വല്ലാത്തൊരു വിഷമം തോന്നി.. "അങ്ങനെയൊന്നും ഇല്ല മോളെ... കണ്ണേട്ടന്റെ ദേഷ്യമൊക്കെ മാറും..." സഖാവ് വന്ന് അത്തായം കഴിച്ച് മുകളിലേക്ക് പോയതും ധന്യകുട്ടിയും സഖാവിന് പിന്നാലെ പോയി...ധന്യ കുട്ടിയോട് സഖാവ് ദേഷ്യപ്പെടുമോ എന്നോർത്തു അല്പം കഴിഞ്ഞതും നന്ദു മുകളിലെ ബാൽക്കണിയിലേക്ക് പോയി നോക്കി... അവിടെ കളി തമാശകൾ പറഞ്ഞു ചിരിക്കുന്ന സഖാവിനെയും ധന്യയെയും കണ്ടപ്പോഴാണ് നന്ദൂന് തെല്ലൊരു ആശ്വാസം തോന്നിയത്.... നന്ദു പാത്രമൊക്കെ കഴുക്കി കിടക്കാൻ വേണ്ടി മുകളിലേക്ക് പോവാൻ വേണ്ടി നിന്നപ്പോയാണ് രേവതി അവൾക്ക് മുമ്പിലായി നിന്നത്.... "നീ എങ്ങോട്ടാടി കൊച്ചേ..." "അത്‌ രേവതിയാന്റി മുറിയിലോട്ട്..." നന്ദു മുകളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു...

"ഹ്മ്മ്...ഇപ്പോഴത്തെ പെൺ പിള്ളേർ എല്ലാം ഇങ്ങനെയാ...കഴിപ്പും കഴിഞ്ഞ് നേരെ മുറിയിലോട്ട് അങ്ങ് ചെല്ലും .... കുടുംബത്തിൽ പിറന്ന പെൺപിള്ളേർ ആയാൽ അടുക്കള ജോലിയൊക്കെ കഴിഞ്ഞു വീട്ടിൽ എല്ലാരും കിടന്നിട്ടെ കിടകാവൂ...നിന്റെയൊന്നും തള്ള ഇതൊന്നും പഠിപ്പിച്ച് തന്നിട്ടില്ലേ.... അല്ല ഇവിടെ അങ്ങോട്ട് കേറി ഭരിക്കാനാണോ മോളെ ഭാവം..." "എന്തൊക്കെ...ആന്റി പറയുന്നേ... ഞാൻ.. " "അതൊക്കെ അവിടെ നിക്കട്ടെ... ഡീ കൊച്ചേ നിന്റെ അടുക്കള ജോലിയൊക്കെ കഴിഞ്ഞോ..." "ഉവ്വ്..." "എന്നാ എനിക്ക് ഒരു ചുക്ക് കാപ്പി ഇട്ടേ... തൊണ്ടയൊക്കെ ഭയങ്കര വേദന... ഹ്മ്മ് വേഗം ചെല്ല്...." "ആഹ്..." നന്ദു ഒന്ന് മൂളുക മാത്രം ചെയ്തു ... അടുക്കളയിൽ ചെന്ന് നന്ദു ഗ്യാസ് ഓൺ ആക്കാൻ നിന്നതും രേവതി അങ്ങോട്ട് ചെന്ന് ഗ്യാസ് ഓഫ്‌ ചെയ്തു... "അടുപ്പ് ഉണ്ടല്ലോ...നല്ല വിറക്കും കാണും അപ്പുറത്..." നന്ദു അവരെ നോക്കി എന്തോ പറയാൻ വേണ്ടി നിന്നതും രേവതി വേഗം ഉണ്ടാക്കി കൊണ്ട് വാ ഞാൻ ഹാളിൽ ഉണ്ടാവുമെന്ന് പറഞ്ഞു പോയി... വേറെ നിവർത്തി ഇല്ലെന്ന് കണ്ടതും നന്ദു വിറക്കെല്ലാം എടുത്ത് കൊണ്ട് വന്ന് അടുപ്പ് കത്തിക്കാൻ തുടങ്ങി... "ഡാ... ശിവ നന്ദു എവിടെ... "

സമയം പത്ത് ആയിട്ടും നന്ദൂന്റെ വരവ് കാണാതായത്തും സഖാവ് ചോദിച്ചു.. "ഏട്ടത്തി...റൂമിലില്ലേ..." "ഇല്ലടാ..." "പിന്നെ എവിടെ പോവാനാ... താഴെ അമ്മേടെ അടുത്ത് കാണും... " "അമ്മയൊക്കെ എപ്പോയെ കിടന്നു..." അടുക്കളയിൽ വെട്ടം കണ്ടതും സഖാവ് താഴേക്ക് പോയി.... ഈ രാത്രി സമയത്തും അടുപ്പിലേക്ക് ഊതി കൊണ്ടിരിക്കുന്ന നന്ദൂനെ കണ്ടതും സഖാവ് ദേഷ്യത്തോടെ നന്ദൂനെ പിടിച്ച് തിരിച്ചു... "ഹാ.... കണ്ണേട്ടൻ ആയിരുന്നോ..." "നിനക്ക് ഇപ്പോഴും മുറിയിലേക്ക് വരാൻ ആയില്ലേ.. ' "അത്‌... അത്‌ കണ്ണേട്ടാ..." "അല്ല... എന്താ ഇവിടത്തെ സ്റ്റോവ് തീർന്നോ..." "ഹേ... അത്‌ " "തീർന്നോ ഇല്ലയ്യോ...." "ഇല്ല..." "പിന്നെതിനാ ഈ നേരത്ത് ഇതിൽ കിടന്ന് ഊത്തുന്നത്..." "അത്‌ പിന്നെ കണ്ണേട്ടാ... രേവതി ആന്റിക്ക് വെയ്യെന്ന് പറഞ്ഞപ്പോൾ കുറച്ചു ചുക്ക് കാപ്പി..." "ഓഹ്... അപ്പോ ഇത് അവരെ പണിയാണല്ലേ..." സഖാവ് മുണ്ടും മടക്കി കുത്തി പോവാൻ വേണ്ടി നിന്നതും നന്ദു തടഞ്ഞു... "വേണ്ട കണ്ണേട്ടാ ഇതെക്കെ ഞാൻ ഇഷ്ട്ടപെട്ട് ചെയ്യുന്ന ജോലിയാ...ആന്റിക്ക് വെയ്യാത്തത് കൊണ്ടല്ലേ...."

"നന്ദു നീ വിചാരിക്കും പോലെയല്ല അവര്... അവരെ ശെരിക്കുമുള്ള സ്വഭാവം നിനക്ക് അറിയാത്തത് കൊണ്ടാ നീ ഇങ്ങനെ... അമ്മയുടെ ഏട്ടന്റെ ഭാര്യയല്ലേ എന്നോർത്തു മാത്രാ അവരെ ഞാൻ അടിക്കാത്തത്...." "എടി കൊച്ചേ...നീ അവിടെ എന്തെടുക്കുവാ..." സഖാവിന് അവരുടെ സംസാരം അത്ര പിടിച്ചില്ല...രേവതിയുടെ ശബ്ദം കേട്ടതും നന്ദു വീണ്ടും ജോലി ചെയ്യാൻ തിരിഞ്ഞതും സഖാവ് നന്ദൂന്റെ കൈ പിടിച്ച് ഒറ്റ പോക്ക്‌ ആയിരുന്നു... രേവതിയുടെ മുമ്പിൽ ചെന്ന് നിന്നതും സഖാവ് അവരെ രൂക്ഷമായി നോക്കി... കൈയ്യിൽ ഉണ്ടായിരുന്ന മാസിക ടേബിളിൽ വെച്ച് അവര് എഴുനേറ്റ് നിന്നു.... "ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... നിങ്ങൾക്ക് വെള്ളോ കാപ്പിയോ വേണെകിൽ സ്വയം ഉണ്ടാക്കി കുടിക്കാ... അല്ലെങ്കിൽ മകളെന്ന് പറഞ്ഞു ഒരുത്തി ഉണ്ടല്ലോ അവളോട് പറയാ... അല്ലാതെ എന്റെ ഭാര്യയുടെ അടുത്തല്ല നിങ്ങളെ അധികാരമെടുക്കല്.... അവളെ വേദനിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള അവകാശവും അധികാരവുമെല്ലാം എനിക്കാ... പിന്നെ നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടാണ് ഇവിടെ താമസിപ്പിച്ചേക്കുന്നതെന്ന് കരുതണ്ടാ... ഋഷി ഒന്നും മറന്നിട്ടുമില്ല..." അത്രയും പറഞ്ഞു സഖാവ് നന്ദൂനേം കൊണ്ട് മുറിയിലേക്ക് പോയി... "കണ്ണേട്ടൻ അങ്ങനെയൊന്നും പറയേണ്ടായിരുന്നു...അമ്മ നിർബന്ധിച്ചിട്ടാ അവര് ഇവിടെ നിന്നത് അല്ലാതെ...."

"നന്ദു നീ ഒന്ന് മിണ്ടാതിരുന്നേ... അല്ല അപ്പോ അവര് നിന്നെ ബുദ്ധിമുട്ടിച്ചതിൽ നിനക്ക് ഒരു പരാതിയുമില്ലേ..." നന്ദൂന് ഒന്നും തന്നെ പറയാൻ കിട്ടുന്നില്ലായിരുന്നു.... "ഹും.... അഹങ്കാരി... ഒരു ചുക്ക് കാപ്പി ഉണ്ടാക്കി തരാൻ പറഞ്ഞതിനാ അവളവനെ വിളിച്ചോണ്ട് വന്നത്...." ദേഷ്യത്തിൽ അതും പറഞ്ഞോണ്ട് മുറിയിലേക്ക് വരുന്ന രേവതിയെ കണ്ടതും ദയ ചെവിയിൽ തിരികിയിരുന്ന ഹെഡ് സെറ്റ് ഊരി മാറ്റി അവരെ അടുത്തേക്ക് പോയി... "എന്താ അമ്മേ പറ്റിയെ..." "എന്ത് പറ്റാൻ ആ പെണ്ണില്ലേ അവള് ഋഷിയെ കൊണ്ട് എന്നെ വഴക്ക് പറയിപ്പിച്ചു...ഇത് ഈ രേവതി പൊറുക്കില്ല...അവൾക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ട്.." "എന്ത് അമ്മയെ വഴക്ക് പറയിപ്പിച്ചെന്നോ.... അപ്പോ അമ്മയ്ക്കും തിരിച്ചു രണ്ടെണ്ണം തിരിച്ചു പറഞ്ഞൂടായിരുന്നോ..." "പറയണമെന്ന് തന്നെയാ വിചാരിച്ചേ... പക്ഷേ ഇപ്പോ മറുപടി പറഞ്ഞാൽ നാളെ നമ്മള് ഇവിടെന്ന് ഇറങ്ങേണ്ടി വരും...അപ്പോ ഞാൻ വിചാരിച്ച പോലെ ഒന്നും നടക്കില്ല ..." "ഹും... അവൾക്കിത്രക്ക് ധൈര്യോ...കണ്ടാൽ പഞ്ച പാവമായിരുന്നല്ലോ..." "ദയ നീയായിട്ട് ഇപ്പോ ഒന്നും പറയേണ്ട...അവൾക്കുള്ളത് ഈ അമ്മ കൊടുക്കും...!!" ......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story