ഒരിളം തെന്നലായ്: ഭാഗം 4

orilam thennalay

എഴുത്തുകാരി: SAFNU

"എന്താടാ കണ്ണാ നീ ഈ തപ്പി തിരയുന്നത്..??"ഭവാനിയമ്മ താടക്കും കൈ കൊടുത്ത് ചോദിച്ചതും സഖാവ് ഒന്ന് കണ്ണിറുക്കി കാണിച്ചു.."ഈ ചെക്കന് വട്ടായോ" എന്ന മട്ടിൽ ഭവാനിയമ്മയും...!! "എടാ കണ്ണാ കാര്യം പറ എന്നാലല്ലേ എനിക്കും കൂടെ നോക്കാൻ പറ്റൂ...!!" "അത് ഭവാനിയമ്മേ ഒരു വിലപിടിപ്പുള്ള സാധനം ആണ്..." "അതെന്താടാ...??? ഇപ്പോ വിലപിടിപ്പുള്ള സാധനം..!!" "ആഹാ കിട്ടിയല്ലോ...!!ഭവാനിയമ്മ തിരയാൻ നിന്നപ്പോയെക്കും സഖാവ് കിട്ടിയെന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു... "വില പിടിപ്പുള്ള സാധനം അമ്മയെന്ന് കാണേടെടാ...!!"സഖാവ് ആ ലെറ്റർ ഭവാനിയമ്മക്ക് നേരെ നീട്ടിയതും ഒരു അത്ഭുതത്തോടെയാണ് അമ്മ സഖാവിനെ നോക്കിയത്... "എന്താടാ കണ്ണാ ഈ കടലാസ് കഷ്ണതിന് വേണ്ടിയായിരുന്നോ നീ ഇകണ്ട ഡ്രസ്സ്‌ മുഴുവൻ വലിച്ച് വാരിയിട്ടത്...??" "ഇത് വെറും കടലാസ് കഷ്ണം അല്ല ഭവാനിയമ്മേ..!!" "പിന്നെന്താടാ മരകഷ്ണോ..!!"ഭവാനിയമ്മ കളിയാക്കി കൊണ്ട് പറഞ്ഞതും സഖാവ് ഭവാനിയമ്മേ നോക്കി കണ്ണുരുട്ടി... "അമ്മേ ഇതൊരാൾ ഒത്തിരി സ്നേഹത്തോടെ തന്നതാണ്...!! "

"അതാരാടാ കണ്ണാ ഇത്രയും സ്നേഹത്തോടെ തന്നത്...?? നിന്റെ അച്ഛൻ എന്നെ പ്രണയിക്കുന്ന പോലെ നീയും ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ...??" "ഇല്ലെന്ന് പറയുന്നില്ല.... ഉണ്ടെന്നും പറയുന്നില്ല....." "ആഹാ അങ്ങനെ ഉണ്ടെങ്കിൽ നീ ആ കൊച്ചിനേം കൊണ്ട് വേഗം ഇങ്ങോട്ട് വാടാ കണ്ണാ അമ്മക്ക് ഒരു കൂട്ട് ആവല്ലോ...!!" "ഈ ഭവാനിയമ്മേടെ ഒരു കാര്യം... ഞാൻ ചുമ്മാ പറഞ്ഞതാ അപ്പോയെക്കും അതിൽ പിടിച്ച് കേറി...."സഖാവ് അമ്മയെ കളിയാക്ക വണ്ണം പറഞ്ഞതും ഭവാനിയമ്മ മുഖം തിരിച്ചു... സഖാവ് ഭവാനിയമ്മക്ക് നെറ്റിയിൽ ഒരു മുത്തവും കൊടുത്ത് റൂമിലേക്ക് പോവാൻ... "എടാ നാളെ അമ്പലത്തിൽ ഒന്ന് പോവണം കേട്ടോ..." "ഞാൻ ഒന്നും ഇല്ല,, ഭവാനിയമ്മ ഒറ്റകങ്ങ് പോയാൽ മതി..." "അതെന്ത് പറച്ചിലാടാ... നാളെ നീ വന്നേ പറ്റൂ..." "ഞാൻ വേണെങ്കിൽ അവിടെ വരെ ഡ്രോപ്പ് ചെയ്യാം...അമ്പലത്തിനുള്ളിലേക്ക് കേറാൻ ഒന്നും പറഞ്ഞേക്കരുത്.." "ഡാ കണ്ണാ ദൈവ ദോഷം പറയലട്ടോ..." അത്‌ കേട്ടതും സഖാവ് അവിടെ നിന്നു.... "അച്ഛനെ കുറേ നന്നാക്കാൻ നടന്നതല്ലേ എന്നിട്ട് എന്തായി....

എല്ലാർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ടമ്മേ ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊക്കോളാം..." സഖാവ് കൈ കൂപ്പി കൊണ്ട് പറഞ്ഞതും ഭവാനിയമ്മ കൈയ്യിന് ഒരു പിച്ച് വെച്ച് കൊടുത്തു... "എടാ കണ്ണാ....!!" "എന്താ ഭവാനിയമ്മേ....??" "അതില്ലെടാ കണ്ണാ അമ്മക്ക് ആ കൊച്ചിനെ ഒന്ന് കാണിച്ച് താടാ... എന്റെ മോളെ ഞാനും കൂടെ ഒന്ന് കാണട്ടെ....!!" "ഈ ഭവാനി കൊച്ചിന്റെ ഒരു കാര്യം...!! ഹ്മ്മ്‌ എന്ത് പറഞ്ഞാലും അങ്ങോട്ട്‌ വിശ്വസിക്കും.... ഇപ്പോ എന്റെ ഭവാനിയമ്മ കിടക്കാൻ നോക്ക്..." സഖാവ് അമ്മയെ കിടത്തി പുതച്ച് കൊടുത്ത് റൂമിലോട്ട് പോയി... പുറത്ത് മഴ തകിർത്ത് പെയ്യുനുണ്ട്...ജനൽ തുറന്നിട്ടതും ഒരിളം തെന്നൽ വീശി..... ജനലിനരികിലുള്ള ടാബിളിൽ ഇരുന്ന് കൊണ്ട് സഖാവ് കൈയ്യിലുള്ള ലെറ്റർ തുറന്നു.... തന്നെ പകർത്തി വരച്ചിരിക്കുന്നത് കണ്ടതും സഖാവിന്റെ കണ്ണുകൾ തിളങ്ങി....!!! ലെറ്ററിന് താഴെ എന്തോ എഴുതിയിടുണ്ട് പക്ഷേ വെള്ളമായത്ത് കാരണം അത്‌ മായ്ഞ്ഞ് പോയിടുണ്ട്..... അതെന്താണെന്നറിയാം സഖാവിനും ഒരു കൗതുകം ഉണ്ടായിരുന്നു.....

പിന്നെ എന്തോ അതും ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് ഷെൽഫ് തുറന്ന് തന്റെ ഡയറിയിൽ വെച്ചു.... ©_________© ഉറക്കം വരാതെയായതും നന്ദു ജനൽ തുറന്ന് വിദൂരത്തേക്ക് നോക്കി നിന്നു..... അമ്മമ്മ പലപ്പോയായി പറയാറുണ്ട് അമ്മയുടെ ബന്ധുക്കളെ പറ്റി.... തമിഴ്നാട്ടിലെ ഒരു വലിയ കുടുംബ മഹിമയിൽ പിറന്ന ഒരു പെൺകുട്ടി....കുടുംബത്തിൽ ആദ്യത്തെ പെൺതരി അത്‌ കൊണ്ട് തന്നെ എല്ലാവർക്കും പ്രിയപെട്ടവൾ സംഗീതത്തിൽ മിടുക്കി... നാട്ടുക്കാരുടെ ഓമന പുത്രി...വൈശാലി.. അതെ തന്റെ അമ്മ....!! അമ്മയുടെ വീട്ടുക്കാർ എന്നെ പല തവണ ഇവിടെന്ന് കൊണ്ട് പോവാൻ ശ്രമിച്ചിരുന്നു... അന്നൊന്നും അച്ഛൻ തന്നെ വിട്ട് കൊടുക്കില്ല എന്ന വാശിയിലായിരുന്നു.... പക്ഷേ ഇപ്പോ അച്ഛനും താൻ ഒരു ഭാരമായി എന്നാ തോന്നുന്നത്??? കണ്ടാൽ മിണ്ടാടാറില്ല തന്നെ കണ്ടാൽ ഒന്ന് ചിരിക്കാതെയായി.... എന്താ ഇതിനൊക്കെയർത്ഥം അമ്മേ....!! എന്തിനാ അമ്മേ എന്നെ വിട്ട് ഇത്രയും ദൂരെ പോയത്....??? .................................... "ദേ ദീപേട്ടത്തി ഗോപിയേട്ടാ യശോദഏട്ടത്തി അച്ചൂട്ടൻ എത്തീട്ടോ...........!!!""

ചെറിയമ്മേടെ സന്തോഷത്തോടെ ഉള്ള ആർപ്പ് വിളി കേട്ടാണ് നന്ദു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്... അപ്പോഴാണ് ഇന്നലെ ചെയറിൽ ഇരുന്നുറങ്ങിയതാണെന് മനസിലായത്....നന്ദു കർട്ടൻ മാറ്റി കൊണ്ട് മുറ്റത്തേക്ക് നോക്കി... അച്ഛന്റെ ഏട്ടന്റെ ഒരേയൊരു മകൻ...!! *ദർശൻ * എല്ലാവരുടെയും അച്ചൂട്ടൻ....!! ഹയർ സ്റ്റഡീസിന് വേണ്ടി പോയതായിരുന്നു,,കുറേ കാലത്തിന് ശേഷം ഇപ്പോഴാണ് കാണുന്നത്...ചിന്തകൾക്ക് വിരാമമിട്ട് നന്ദു മുഖം കഴുകി താഴേക്ക് പോയി.. വന്ന് കേറിയപ്പോയെക്കും തറവാട്ടിലെ എല്ലാവരും കൂടെ അച്ചൂട്ടേനെ പൊതിഞ്ഞിടുണ്ട്... എല്ലാവരും കൂടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ്.. നന്ദൂനെ കണ്ടെങ്കിലും ദർശൻ നോക്കിയത് കോണിപടികൾ ഇറങ്ങി വരുന്ന നീലുനെയായിരുന്നു.... എന്നാൽ നീലു ദർശനെ ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ സ്കൂട്ടിയുടെ കീയുമെടുത്ത് പോവാൻ നിന്നു... "നീലു.... ദേ അച്ചു വന്നിടുണ്ട് നീ കണ്ടില്ലേ...??"ഇളയമ്മ അതും പറഞ്ഞോണ്ട് നീലുനെ നോക്കി... "ആഹ് കണ്ടു..."നീലു ഒരുതരം നീരസത്തോടെ പറഞ്ഞതും ദീപ തല താഴ്ത്തി..

"എന്നിട്ട് നീ എന്താ അവനോട് മിണ്ടാത്തത്..!!"യശോദ [ദർശന്റെ അമ്മ ]ചോദിച്ചു.. "കണ്ടവരോട് ഒക്കെ മിണ്ടി നടക്കലല്ല എന്റെ ജോലി..!!" "എന്താ... നീലു നീ പറയുന്നേ നിന്നെ കെട്ടാൻ പോവുന്ന പയ്യനല്ലേ അച്ചു അവനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്....!""യശോദ "നിർത്തിക്കോണം ഈ സംസാരം....!!! ഞാൻ പറഞ്ഞായിരുന്നോ എനിക്ക് വല്യമ്മേടെ മോനെ കെട്ടണമെന്ന്...??"നീലു യശോദയുടെ നേരെ ശബ്ദമുയർത്തി.. "നീലു നീ എന്തൊക്കെയാ ഈ പറയുന്നേ കാർണവന്മാർ ഉറപ്പിച്ച ബന്ധമാ ഇത്... അതിന് എതിര് നിൽക്കേ...??" "ഒക്കെ വളർത്ത് ദോഷാ.... ഗോപേട്ടനെ പറഞ്ഞാൽ മതിയല്ലോ... തലേൽ കേറ്റി വെച്ചേക്കല്ലേ മോളെ..." വല്യമ്മായിടെ സംസാരം കേട്ടതും നീലു അച്ഛനെ നോക്കി...ആരുടേയും മുഖത്ത് നോക്കാതെ ഗോപാലൻ മാഷ് റൂമിലോട്ട് പോയി...!! ആ മനസ്സൊന്ന് പിടഞ്ഞാൽ വേദനിക്കുന്നത് തനിക്കാണ്....നീലു ദേഷ്യത്തോടെ വല്യമ്മായിയെ നോക്കിയതും അവര് ഉമിനീരിറക്കി.... നീലു അവരോട് രണ്ട് വാക്ക് പറയാൻ വേണ്ടി നിന്നതും നന്ദു നീലുവിന്റെ കൈയ്യിൽ പിടിമുറുക്കി..

. "നീലു വേണ്ട.... അവരെന്തെങ്കിലും പറഞ്ഞെന്ന് കരുതി...!!" "എന്തെങ്കിലും പറഞ്ഞെന്നോ... എന്റെ അച്ഛനെ കുറിച്ചാണ് അല്ല നമ്മളെ അച്ഛനെ കുറിച്ചാണ് ആ സ്ത്രീ പറഞ്ഞിട്ട് പോയത്... എന്ത് വളർത്ത് ദോഷാ അവര് കണ്ടത്....!!! " "പ്ലീസ് നീലു ഞാൻ അല്ലെ പറയുന്നത്...അച്ചുവേട്ടൻ വന്ന അന്ന് തന്നെ ഒരു പ്രശ്നം ഉണ്ടാക്കണോ...??" "ഹ്മ്മ്‌....!!" "പിന്നെ നീലു നീ എന്റെ കൂടെ ഇന്ന് അമ്പലത്തിലേക്ക് വാ.. നീ കുറേ കാലമായില്ലേ നീ അമ്പളത്തിലോട്ട് ഒക്കെ വന്നിട്ട്..." "ഞാൻ ഇല്ല നന്ദു നീ പോക്കേ..." "നിന്റെഷ്ട്ടം..." "വേണെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം നിന്നെ ...!!" "വേണ്ട നീലു ഞാൻ നടന്ന് പൊക്കോളാം...!!" ©________© "Vaasu just stop it...!!'" "ശിവാ... ഞാ..." "Stop this nonsense of your...!! ഇനി നീ ഒന്നും പറയണമെന്നില്ല.." "സോറി ശിവാ നീ എന്റെ കാൾ എടുക്കാതെ ആയപ്പോൾ ഞാൻ അറിയാതെ പറഞ്ഞ് പോയതാ... I'm really sorry..." "ഒന്ന് വെച്ചിട്ട് പോവുന്നുണ്ടോ....!! Damit ....'''"

ശിവ ഫോൺ ബെഡിലേക്കിട്ട് തലക്ക്‌ താങ്ങ് കൊടുത്തിരുന്നു... പറഞ്ഞത് അബദ്ധമായോ...?? ഛെ...!! ഫോൺ എടുത്ത് വാസുവിന് ഒന്നൂടെ വിളിച്ചതും ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് കേട്ടതും ശിവ ഫോൺ എടുത്ത് എറിഞ്ഞു.... ©_________© പതിവ് പോലെ നന്ദൂനെ വാകമരച്ചുവട്ടിൽ കാണാതെ വന്നതും സഖാവ് നന്ദൂന്റെ ക്ലാസ്സിലോട് പോയി... സ്റ്റുഡന്റസ് ഒക്കെ എത്തി തുടങ്ങുന്നേയൊള്ളു... ക്ലാസ്സിലെ രണ്ട് മൂന്ന് സ്റ്റുഡന്റസിനെ കണ്ടതും സഖാവ് അവരോട് നന്ദുനെ അന്വേഷിച്ചു... വന്നില്ലെന്ന് അറിഞ്ഞതും സഖാവ് മുണ്ടും മടക്കി കുത്തി സൂരജിന്റെ അടുത്തേക്ക് പോയി.... സൂരജ് കാര്യമായിട്ട് എന്തൊക്കെ പറയുന്നുണ്ടെങ്കിലും സഖാവ് അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്കും നോക്കി നിൽക്കാണ്..... "അല്ലേടാ ഋഷി...."സൂരജ് അതും പറഞ്ഞോണ്ട് സഖാവിന്റെ തോളിൽ കൈയ്യിട്ട് ചിരിച്ചതും സഖാവിന് ഒരു മാറ്റവും കാണാതെ വന്നതും സൂരജ് തോളിൽ നിന്നും കൈ എടുത്ത് സഖാവ് നോക്കുനെടത്തേക്ക് നോക്കി... പിന്നെ ചിരിച്ചോണ്ട് സഖാവിന്റെ തോളിൽ ഒന്ന് തട്ടി... "എന്താടാ ഋഷി നന്ദു വന്നീല്ല അല്ലെ...."

"ആഹ്... ഹേ " "ഹ്മ്മ്‌ ഒന്നൂല്യാ.... നിനക്ക് ഈ ഇടയായി പകൽ സ്വപ്നം ഇത്തിരി കൂടുന്നുണ്ട്... എന്ന് പറഞ്ഞതാ..." "നീ എന്താടാ അർത്ഥം വെച്ച് സംസാരിക്കുന്നത്..." "ഒന്നൂല്യാ ഋഷി ഇന്ന് രാവിലത്തന്നെ ഭവാനിയമ്മ എനിക്ക് വിളിച്ചിരുന്നു... " "അമ്മയോ എന്തിന്..." "നീ ഇന്നലെ എന്തൊക്കെ കാര്യങ്ങൾ സൂചിപ്പിചെന്നും പറഞ്ഞോണ്ട്..." "ഈ ഭവാനിയമ്മയുടെ ഒരു കാര്യം...!! തമാശയായിട്ട് പോലും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാ...." "ആഹ് നല്ല തമാശയാ.... നിന്റെ കൂടെ നിഴലായ് ഇത്രയും കാലം കൂടെ നടന്നവനാ ഈ സൂരജ്... ആ എന്നോടാ അവന്റെ വേഷം കെട്ട്...!!" അതിന് മറുപടി എന്നോണം സഖാവ് ഒന്ന് പുഞ്ചിരിച്ചു.... "എടാ ഋഷി നീ ചിരിക്കൊന്നും വേണ്ട... ഇന്നലെ നന്ദു ഒരു ലെറ്ററുമായി നിന്നെ അന്വേഷിച്ച് വന്നിരുന്നു അപ്പോ എനിക്ക് ഒരു ഡൌട്ട് അടിച്ചതാ... ഇപ്പോ ക്ലിയർ ആയി..." ©________©

നന്ദു ലഞ്ച് ബ്രയ്ക്കിന് വാക മരച്ചോടിൽ ഒറ്റക്കിരുക്കുപ്പോഴാണ് സഖാവും സൂരജും അങ്ങോട്ട്‌ വന്നത്... "ഹേയ് നന്ദു ഇതെന്താ ഒറ്റക്കിരിക്കുനത്" സൂരജ് വന്നയുടനെ ചോദിച്ചതും നന്ദു ഒന്നുമില്ലെന്ന് തലയാട്ടി ..... "അല്ല ഇന്ന് രാവിലെ കണ്ടില്ലല്ലോ..." സഖാവ് തൊട്ടപ്പുറത്ത് ഇരുന്നു കൊണ്ട് ചോദിച്ചു.. "ഇന്ന് അമ്പലത്തിൽ പോയി...അതാ കാണാഞ്ഞത്..." "ഓഹ് നന്ദൂനെങ്കിലും ഈശ്വര വിശ്വാസം ഉണ്ടല്ലോ...അല്ലെങ്കിലും രണ്ടിൽ ഒരാൾക്ക് ഈശ്വര വിശ്വാസം ഉള്ളത് നല്ലതാ... അല്ലേടാ ഋഷി...." "രണ്ടിൽ ഒരാൾക്കോ...?? നന്ദു സംശയത്തോടെ ചോദിച്ചതും സൂരജ് പറഞ്ഞത് അബദ്ധമായോ എന്ന മട്ടിൽ സഖാവിനെ നോക്കി...."നിനക്ക് ഞാൻ തരാടാ എന്ന മട്ടിൽ "സഖാവും....!! "അത്‌ നന്ദു ഞാൻ എന്താ ഉദേശിച്ചത് എന്ന് വെച്ചാൽ.... നന്ദുവിന് ഈശ്വര വിശ്വാസം ഉണ്ടല്ലോ... അപ്പോ പിന്നെ....ഋഷിക്ക്‌ അതിന്റെ ആ..."മുഴുവൻ പറയുന്നതിന് മുന്പേ സഖാവ് സൂരജ്നെ നോക്കി കണ്ണുരുട്ടി... "സൂരജേട്ടൻ എന്തെക്കെ പറയുന്നേ.."നന്ദു ഒന്നും മനസിലാവാതെ ചോദിച്ചു.. "ഒന്നൂല്യാ നന്ദു നീ ഇപ്പോ ഇത്രയൊക്കെ അറിഞ്ഞാൽ മതി...."

സൂരജും നന്ദുവും ഓരോന്ന് സംസാരിച്ചോണ്ടിരിക്കാണ്,, തന്നെ ഒന്ന് അറിയാതെ പോലും നന്ദു നോക്കുന്നില്ല എന്ന് കണ്ടതും സഖാവിൽ നിരാശ പടർന്നു...ഇന്നലെ തന്ന ലെറ്ററിനെ കുറിച്ച് നന്ദു ഒന്നും ചോദിക്കുന്നില്ല എന്നറിനത്തും സഖാവ് തന്നെ ചോദിക്കാൻ തീരുമാനിച്ചു.... "നന്ദു ഇന്നലെ..." "ആഹ് ഞാൻ അത്‌ ചോദിക്കാൻ മറന്നു എന്തായിരുന്നെടാ ആ ലെറ്ററിൽ...??" സഖാവ് ചോദിക്കുനതിനിടക്ക് കേറി സൂരജ് ചോദിതും സഖാവ് സൂരജിനെ നോക്കി തലക്ക് ഒരടി കൊടുത്തു... "ആഹ് ഞാനും ചോദിക്കാൻ മറന്നു എന്തായിരുന്നു സഖാവേ ആ ലെറ്ററിൽ...??" നന്ദു എന്തോ ഓർത്ത പോലെ ചോദിച്ചതും സഖാവ് നെറ്റി ചുളിച്ചു.... സൂരജ് ആണെങ്കിൽ നന്ദൂന് വട്ടായോ എന്ന മട്ടിലും.... "അതെ എന്താ ഇങ്ങനെ നോക്കുന്നെ...?? നീലുന്റെ ഗിഫ്റ്റ് ഇഷ്ട്ടായില്ലേ...??" "നീലുന്റെ ഗിഫ്‌റ്റോ..??" സഖാവും സൂരജും ഒരു സംശയത്തോടെ ചോദിച്ചതും നന്ദു അതെയെന്ന് തലയാട്ടി... "ആഹ് സഖാവേ ഇന്നലെ നീലു സഖാവിന് തരണം എന്ന് പറഞ്ഞ് തന്നതായിരുന്നു...." ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story