ഒരിളം തെന്നലായ്: ഭാഗം 40

orilam thennalay

എഴുത്തുകാരി: SAFNU

"ഏട്ടത്തി ഇന്നലെ ഏട്ടൻ രേവതിയാന്റിയെ വഴക്ക് പറഞ്ഞെന്ന് കേട്ടു... എന്തായാലും അതെനിക്ക് ഇഷ്ട്ടായി... അല്ലേലും ഏട്ടായി പൊളിയാ..." ശിവ അതും പറഞ്ഞോണ്ട് നന്ദൂന്റെ കൈയ്യിൽ നിന്നും അവനുള്ള ചായ കപ്പ് വാങ്ങി... "അങ്ങനെയൊന്നും പറയാതെ കുഞ്ഞാ അമ്മായി കേൾക്കും..." "കേൾക്കട്ടെ ഏട്ടത്തി.... അവർക്ക് അലെങ്കിലും കുറച്ച് അഹങ്കാരം കൂടുതലാ.. " "ഡാ ചെക്കാ ഒന്നു മിണ്ടാതിരി..." ഭവാനിയമ്മ അലക്കാനുള്ള ഡ്രസ്സ്‌ എടുത്തോണ്ട് പറഞ്ഞു... "ഭവാനിയമ്മ ഒന്നു ചുമ്മാതിരി... അമ്മേടെ ആങ്ങളയുടെ ഭാര്യയല്ലേ സമയം കിട്ടുപ്പോൾ ഒന്ന് ഉപദേശിക്കുന്നത് നല്ലതാ..." അതും പറഞ്ഞോണ്ട് ശിവ ബാത്ത് ടവലുമെടുത്ത് കുളിക്കാൻ പോയി... "മോള് അതൊന്നും കാര്യമാക്കണ്ട... അവനും കണ്ണനുമൊന്നും അവരോട് പണ്ടേ ദേഷ്യമാ... മോള് കണ്ണനെ വിളിച്ചോണ്ട് വാ... ഓഫീസിൽ പോവാൻ ടൈം ആയില്ലേ ..." ഓഫീസിൽ പോവാൻ ടൈം ആയതും സഖാവ് പോവാൻ വേണ്ടി കാറിൽ കയറിയതും ദയ ഒരുങ്ങി ഇറങ്ങി വരുന്നത് കണ്ടതും സഖാവും ബൈക്കിൽ കയറാനിരുന്ന ശിവയും അവളെ നോക്കി നെറ്റി ചുളിച്ചു...

"ഋഷിയേട്ടാ... എന്നെ ടൗണിൽ ഒന്ന് ഡ്രോപ്പ് ചെയ്യോ... അത്യാവശ്യമായി കുറച്ചു സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ഉണ്ട്..." "ഓഹ്... ഓഫീസിൽ പോവാൻ ടൈം ആയി... അല്ലെങ്കിലെ ലൈറ്റ് ആണ്... ഓട്ടോ എങ്ങാനും വിളിച്ചു പൊക്കോ..." സഖാവ് താല്പര്യമില്ലത്ത മട്ടിൽ പറഞ്ഞു... "മോനെ ഋഷി അവൾക്ക് ഇവിടെയൊന്നും പരിചയമില്ലാത്തത് അല്ലെ... നീ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക്.." രേവതി "കണ്ണാ ചെല്ലടാ..." ഭവാനിയമ്മ കൂടെ പറഞ്ഞതും സഖാവ് ഡോറിനടുത്ത് നിൽക്കുന്ന നന്ദൂനെ നോക്കി... നന്ദു കൺ ചിമ്പി കാണിച്ചതും സഖാവ് ശെരിയെന്ന മട്ടിൽ അവളോട് കേറാൻ വേണ്ടി പറഞ്ഞു...ദയ ഫ്രണ്ട് ഡോർ തുറന്ന് കയറാൻ വേണ്ടി നിന്നതും ശിവ ഉന്തി കേറി വന്ന് ഫ്രണ്ടിൽ ഇരുന്നു... "ആഹ്... ഹാ അത് ഞാൻ കയറാൻ..." "ഓഹ് പിന്നെ... ബാക്കിൽ കയറിക്കോ..." ശിവ ഒന്നും അറിയാത്ത മട്ടിൽ ഫോണും തോണ്ടി കൊണ്ട് പറഞ്ഞു... "നീ എന്ത് പണിയാ ശിവ കാണിച്ചേ... സാധരണ നീ ബൈക്കിൽ അല്ലെ പോവാർ.." ഭവാനിയമ്മ "ഇന്ന് ബൈക്കിൽ പോവാൻ ഒരു മൂഡില്ല... ഇന്ന് ഏട്ടന്റെ കൂടെ പോവാമെന്ന് വിചാരിച്ചു..."

ഭവാനിയമ്മയെ നോക്കി സൈറ്റ് അടിച്ചോണ്ട് ശിവ പറഞ്ഞതും സഖാവിന് ഏകദേശം കാര്യം പിടി കിട്ടിയിരുന്നു.... ദയക്ക് ദേഷ്യം വന്ന് ഇങ്ങെത്തിയിരുന്നു... ശിവ മനഃപൂർവം ഞാൻ ഫ്രണ്ടിൽ ഇരിക്കാതിരിക്കാൻ വേണ്ടി ചെയ്തതാ ഇതൊക്കെ...ദയ കാറിൽ കയറി ഡോർ വലിച്ചടച്ചു... "അതെ...ഇങ്ങനെ വലിച്ചടക്കാൻ ഇത് നിന്റെ തറവാട് സ്വത്ത്‌ ഒന്നും അല്ല... അന്യരെ മുതലാ...ഒന്ന് സൂക്ഷിച്ചാൽ നല്ലതാ..." ശിവ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞതും ദയ ദേഷ്യം കാരണം പല്ല് കടിച്ചമർത്തി.. "മോളെ പച്ചക്കറിയും പിന്നെ കുറച്ചു അത്യാവശ്യ സാധനങ്ങളും വാങ്ങാനുണ്ട്... ഞാൻ മാർക്കറ്റിൽ പോയിട്ട് പെട്ടെന്ന് വരാം..." അവര് പോയതിന് പിന്നാലെ ഭവാനിയമ്മയും മാർക്കറ്റിലേക്ക് പോയി... "ഡീ... ഒന്ന് അവിടെ നിന്നെ..." നന്ദു കിച്ചണിലേക്ക് പോവാൻ നേരം പിന്നിൽ നിന്നും രേവതി അവളെ പിടിച്ച് നിർത്തി... "നിന്റെയൊക്കെ അഹങ്കാരം കൊള്ളാം.. നിന്നോട് ഇന്നലെ ഞാൻ ഒരു ചുക്ക് കാപ്പി ഉണ്ടാക്കി തരാൻ പറഞ്ഞിട്ട് ആണോടി നീ നിന്റെ കെട്ടിയോനെയും വിളിച്ചോണ്ട് വന്നത്... അപ്പോയെക്കും അവളത് അവന്റെ ചെവിയിലെത്തിച്ചു... കൊള്ളാം നിന്റെ മിടുക്ക്..."

"അമ്മായി എന്തൊക്കെ ഈ പറയുന്നേ... ഞാൻ " "നീ ഒന്നും പറയേണ്ടേണ്ടി... അല്ല നിന്റെ കുടുംബതെ പറ്റി ഞാൻ ഇന്നലെ ചിലതൊക്കെ അറിഞ്ഞല്ലോ... ശെരിക്കും നിനക്ക് പെറ്റ തള്ളയുണ്ടോ...ഞങ്ങളെ ചെക്കനെ കയ്യും കാലും കാണിച്ച് മയക്കി എടുത്തിട്ട്... ഹും എന്നിട്ട് നിന്റെ വീട്ടുക്കാര് എന്താ ചെയ്തത്..ഒരു ശല്യം പോയി കിട്ടിയല്ലോന്ന് കരുതി ഞങ്ങളെ ചെക്കന്റെ തലയിൽ കെട്ടി വെച്ചു..." രേവതിയുടെ കുത്ത് വാക്കുകൾ കേട്ടതും നന്ദൂന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... "പിന്നെ ഒരു കാര്യം,, എന്റെ ദയ മോളും ഋഷിയും തമ്മിലുള്ള വിവാഹം ഞങ്ങള് പണ്ടക്ക് പണ്ടേ ഉറപ്പിച്ചതാ... അതിനിടയിലാ ഓരോ നശൂലങ്ങൾ വന്ന് കേറിയത്.... എന്ന് വെച്ച് ഞങ്ങൾക്ക് ഇത് നടത്താണ്ടിരിക്കാൻ പറ്റോ.. നീയായിട്ട് ഒഴിഞ്ഞു പോയാൽ അത്രയും നല്ലത്... അതല്ല നിനക്ക് വാശി ആണെങ്കിൽ പിന്നെ നിന്നെ പരലോകത്തേക്ക് അയച്ചിട്ട് ആണേലും ഞാൻ ഈ കല്യാണം നടത്തും..." രേവതിയുടെ വാക്കുകൾ കേട്ടതും നന്ദു ഞെട്ടലോടെ അവരെ നോക്കി... എന്ത് വിഡ്ഢിതരമാണ് ഇവരിത് പറയുന്നത് എന്ന് പോലും നന്ദു ചിന്തിച്ച് പോയി...

ഇങ്ങനെയൊരു ഉദേശത്തോടെയാണ് ഇവര് ഇങ്ങോട്ട് വന്നതെന്ന് ആലോചിച്ചപ്പോൾ നന്ദൂന് സ്വയം കുറ്റബോധം തോന്നി... ശിവ തന്നോട് പല തവണ പറഞ്ഞതാണ് അവരെ വരവ് അത്ര ശെരിയല്ലെന്ന്...നന്ദു ഒരു തവണ കൂടെ അവരെ മുഖത്തേക്ക് നോക്കി.... "അമ്മായി...എന്തൊക്കെ... യാ പറയുന്നേ... കണ്ണേട്ടൻ എന്റെ... കഴുത്തിൽ താലി ചാർത്തിയ പുരുഷനാ... ദയയെ പറഞ്ഞു മനസ്സിലാക്കേണ്ടത് അമ്മായി അല്ലെ..." "നീ ആള് കൊള്ളാലോടി...നീ എന്നെ പഠിപ്പിക്കുന്നോ...നിന്റെ ഈ പറച്ചിൽ എന്റെ അടുത്ത് വേണ്ടാ... പറഞ്ഞേക്കാം..." രേവതി അതും പറഞ്ഞു അകത്തേക്ക് പോയി... ഈശ്വരാ എന്ത് വിധിയാ ഇത്...!! .. "നീലു ഇനി ഒന്നും നോക്കാൻ ഇല്ല... നീ ദർശനുമായുള്ള വിവാഹത്തിന് സമ്മതമാണെന് പറയുന്നു... അതോടെ തീരട്ടെ നിന്റെ ഈ സങ്കടമെല്ലാം..." അങ്കിൾ അത് പറഞ്ഞതും ഞാൻ അങ്കിളിന്റെ മുഖത്തേക്ക് നോക്കി... "നീ ഇങ്ങനെ നോക്കിയിട്ട് ഒന്നും കാര്യമില്ല..." "എനിക്ക് ഇഷ്ട്ടമല്ലാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങനെയാ ജീവിക്കുന്നെ..." "ആര് പറഞ്ഞു നിനക്ക് ദർശനെ ഇഷ്ട്ടമല്ലെന്ന്...നിന്റെ ഉള്ളിൽ ഇപ്പോ ദർശൻ മാത്രമാണ്... ഞാൻ ഇങ്ങനെ പറഞ്ഞാൽ നീ തള്ളി കളയുമെന്ന് അറിയാം... പക്ഷേ നീലു സത്യത്തെ മറച്ച് വെക്കാൻ ആവില്ല..."

"അങ്കിൾ ചുമ്മാ കിടന്ന് ഫിലോസഫി പറയാതെ...മൂർത്തിയുടെ കേസ് എങ്ങനെയെങ്കിലും സ്റ്റോപ്പ് ചെയ്യാൻ നോക്ക്...അല്ലെങ്കിൽ അയാൾ വന്ന് എല്ലാം തുലക്കും..." "എന്റെ അച്ഛനായത് കൊണ്ട് പറയല്ല... എടുത്ത് ചാട്ടം കുറച്ചു ഓവർ ആണ്... ഞാൻ ആണ് നിങ്ങളെ ഭാഗത്തു നിന്ന് ഈ കേസ് ഹാൻഡിൽ ചെയ്യുന്നതെന്ന് അങ്ങേര് അറിഞ്ഞാൽ...." "വല്ല ഗുണ്ടകളെയും വിട്ട് തലയെടുക്കാൻ പറയും അത്രയല്ലേയൊള്ളൂ..." "ഡീ... നിനക്ക് ഈ ഇടയായിട്ട് എന്നെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട്... നിനക്ക് ഇതൊക്കെ തമാശ.... ഹ്മ്മ് " "ചുമ്മാ..." നീലു മെല്ലെ ഒന്ന് കൺ ചിമ്പി കാണിച്ച്... രണ്ടാളും ബീച്ച് റോഡിൽ ഇരുന്ന് കുറെ സംസാരിച്ചു... ദർശൻ അവർക്ക് ഓപ്പോസിറ്റ് നിന്ന് കൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.... "നീലു... ഞാൻ നേരത്തെ പറഞ്ഞത് അൽപ്പം സീരിയസ് ആയിട്ട് തന്നെയാണ്... നിന്റെ ഉള്ളിൽ ഇപ്പോ സഖാവ് ഇല്ലെന്ന് എനിക്ക് ഉറപ്പാണ് കാരണം നന്ദു സഖാവിനെ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ നീ നിന്റെ ഉള്ളിൽ നിന്നും സഖാവിനെ എടുത്ത് മാറ്റിയിട്ടുണ്ടെന്ന് എനിക്കറിയാം... ഇപ്പോ അവിടെ ദർശൻ മാത്രമാണെന്നും...

നന്നായിട്ട് ആലോചിച്ചു ഒരു തീരുമാനം ദീപയെയും മാഷിനെയും അറിയിക്ക്..." പോവാൻ നേരം അങ്കിൾ അതും പറഞ്ഞു കാറിൽ കയറി... ദർശൻ അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു...!! നീലു വീട്ടിൽ എത്തി മുറിയിലേക്ക് പോവാൻ നേരമാണ് മുമ്പിലേക്ക് ദർശൻ കേറി നിന്നത്... "ഡോ താൻ എ...." നീലു എന്തെങ്കിലും പറയുന്നതിന് മുമ്പ് ദർശൻ ഫോണിൽ പകർത്തിയ ഫോട്ടോസും വീഡിയോസുമെല്ലാം അവൾക്ക് മുമ്പിൽ ആയി പ്ലേ ചെയ്തു... അത് കണ്ടതും ദേഷ്യപെടാൻ നിന്നിരുന്ന അവളുടെ വാ അടഞ്ഞു... "ഇത് എന്താണെന്നു ഞാൻ പറഞ്ഞു തരേണ്ട ആവിശ്യമില്ലല്ലോ... ഇനി പറ അഡ്വക്കറ്റ് രാമചന്ദ്ര പ്രസാദൂമായി നിനക്ക് എന്താ ബന്ധം...??" "അത്...ഇപ്പോഴത്തെ നന്ദൂന്റെ കേസ് ഹാൻഡിൽ ചെയ്യുന്നത് സർ അല്ലെ അപ്പോ അതിന്റെ...." "കള്ളം പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കണ്ട... നന്ദൂന്റെ ഇതിനു മുന്പും കേസ് ഉണ്ടായിരുന്നു എന്നിട്ട് ആ വക്കീലൻമാരെ ഒന്നും നീ ഇത് വരെ കാണാൻ പോയിട്ടില്ലല്ലോ... മാത്രമല്ല നന്ദൂന്റെ കേസ് പ്രസാദ് സാർ ഏറ്റെടുതിട്ട് വെറും ഒരാഴ്ചയെ ആയിട്ടൊള്ളൂ... പക്ഷേ നീ സാറിനെ മീറ്റ് ചെയ്യാൻ തുടങ്ങിയിട്ട് എന്റെ അറിവിൽ ഒരു 6 മാസമായി.... അപ്പോ ഇതിന്റെയൊക്കെ അർത്ഥം...??"

ദർശൻ നീലൂന്റെ മുമ്പിൽ കൈയ്യും കെട്ടി നിന്നോണ്ട് ചോദിച്ചതും നീലുന് ദർശൻ എല്ലാം അറിഞ്ഞിട്ടുള്ള വരവാണെന് മനസ്സിലായി... "നിങ്ങള് വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ... അതൊക്കെ..." "അറിയാം...എല്ലാം അറിഞ്ഞിട്ട് തന്നെയാ ഈ നിൽപ്പ്... അഡ്വക്കറ്റ് രാമചന്ദ്ര പ്രസാദിന്റെ അച്ഛൻ നന്ദൂന്റെ ഛെ... ഛെ.. അല്ല നീലിമയുടെ മുത്തശ്ശൻ മൂർത്തിയാണെന്ന്..." നീലു അത് കേട്ടതും ഞെട്ടി തരിച്ചു... അപ്പോ വൈശാലി അമ്മയുടെ മകൾ താനാണെന സത്യം ദർശൻ അറിഞ്ഞിരിക്കുന്നു...നീലു ദർശന്റെ മുഖത്തേക്ക് നോക്കിയതും ആ മുഖത്ത് തികച്ചും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു... ഇല്ല ഇത് സത്യമല്ലെന്ന് ദർശനെ പറഞ്ഞു വിശ്വാസിപ്പിക്കണം...ഇത്രയും കാലം എങ്ങനെയാണോ അത് പോലെ... അത് പോലെ തന്നെ...!! ഞാൻ അമ്മയുടെ മകൾ ആണ്... ദീപാമ്മയുടെയും മാഷിന്റെയും മകൾ ആണ്... "ഡോ... അനാവിശ്യം.... പറഞ്ഞാൽ ഉണ്ടല്ലോ..." നീലൂ വിരൽ ചൂണ്ടി ധൈര്യം സംഭരിച്ച് അത്രയും പറഞ്ഞതും ദർശൻ അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു.... ഹൃദയങ്ങൾ തമ്മിൽ കൂട്ടി മുട്ടിയ നിമിഷം....!! ദർശന്റെ നോട്ടത്തിന്റെ പൊരുൾ മനസ്സിലാവാതെ അവളുടെ ആ പുരിക കൊടികൾ പരിഭ്രാന്തിയോടെ അവനെ തന്നെ നോക്കി നിന്നു....

"അനാവിശ്യമല്ല നീലു... ഇതാണ് സത്യം... ഇത് മാത്രമാണ് സത്യം... അതിനുള്ള എല്ലാ തെളിവുമുണ്ട്... പക്ഷേ അത് എന്റെ കൈയ്യിൽ അല്ലെന്ന് മാത്രം..." അത് കേട്ടതും നീലു ദർശന്റെ ഷർട്ട് പിടിച്ച് ഉന്തി... "താൻ ഓരോ കള്ള കഥകൾ മേഞ്ഞന്ന് ഉണ്ടാക്കാണ്.... ഇതൊന്നും സത്യമല്ല..." നീലു മുറിയിലേക്ക് കയറി ഡോർ അടച്ച് ഭ്രാന്തിയെ പോലെ ഓരോന്ന് പുലമ്പി കൊണ്ടിരുന്നു... ദർശന് അവന്റെ പെണ്ണിന്റെ അവസ്ഥ കണ്ട് ഉള്ളിൽ അസ്വസ്ഥത തോന്നാൻ തുടങ്ങി.... ദർശൻ ഇങ്ങനെ ഒരു കാര്യം അന്വേഷിക്കാനുള്ള സന്ദർഭം ഒന്ന് ആലോചിച്ചു... ഒരിക്ക നീലു ദീപയുടെ മടിയിൽ തമാശയൊക്കെ പറഞ്ഞു കിടക്കുപ്പോയാണ് നീലു പെട്ടെന്ന് ദീപയോട് അത് ചോദിച്ചത്... "അമ്മേ... ഞാൻ അല്ല നന്ദുവാണ് അമ്മയുടെ മകളെങ്കിൽ മകളെന്ന് ആരെങ്കിലും വന്ന് പറഞ്ഞാൽ അമ്മ വിശ്വാസിക്കോ..." നീലൂന്റെ ചോദ്യം കേട്ടതും ദീപ ചിരിക്കാൻ തുടങ്ങി... "അമ്മ ചിരിക്കാതെ കാര്യം പറ..." "എന്താടി പെണ്ണെ ഇപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നെ...." "അമ്മ പറ... ആരെങ്കിലും വന്ന് പറഞ്ഞൽ അമ്മ വിശ്വാസിക്കോ... അല്ലെങ്കിൽ എന്നോടുള്ള സ്നേഹം കുറയോ..."

വളരെ ഉൽകണ്ഠ നിറഞ്ഞയിരുന്നു നീലു അത് ചോദിച്ചത്... "പിന്നെ... ഞാൻ നിന്നെ മൈന്റ് ചെയ്യാതെയില്ല.. ഞാൻ നന്ദൂനേം സ്നേഹിച്ച് അവൾക്ക് ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി കൊണ്ടുത്ത് നന്ദൂനെ പൊന്ന് പോലെ നോക്കും..." നീലൂന്റെ ആ ചോദ്യം ദീപ വളരെ തമാശയോടെ ആയിരുന്നു എടുത്തത് അത് കൊണ്ട് തന്നെ തമാശ രൂപേണെ ആയിരുന്നു ദീപ മറുപടിയും പറഞ്ഞത്....പക്ഷേ അതൊക്കെ കേട്ടതും നീലൂന്റെ മുഖം മങ്ങുന്നത് ദർശൻ ശ്രദ്ധിച്ചിരുന്നു... ഒരു തമാശക്ക് ഇത്രയേറെ ആകുലപെടേണ്ട കാര്യമില്ലെന്ന് അപ്പോ അവനും തോന്നിയിരുന്നു... പിന്നെ അഡ്വക്കറ്റിന്റെ ഫാമിലി ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചത്.... വൈശാലിയുടെ മൂത്ത സഹോദരനാണ് വക്കീൽ...!! 21 വർഷമായി കേരളത്തിലെ ഹൈ കോർട്ടിൽ സീനിയർ അഡ്വക്കറ്റ് ആയി വർക്ക്‌ ചെയ്യുന്നു.... ദർശൻ അവന്റെ ഫ്രണ്ട് വഴി അദ്ദേഹത്തിന്റെ ഇത് വരെ കഴിഞ്ഞ കേസ് ഫയൽസും ഇപ്പോ ഹാൻഡിൽ ചെയ്ത് കൊണ്ടിരിക്കുന്ന കേസ് ഫയൽസുമെല്ലാം കിട്ടി... അതിന് കുറച്ചധികം റിസ്ക് എടുക്കേണ്ടി വന്നെന്ന് മാത്രം... പക്ഷേ കൂടെ ഒരാളും കൂടെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ദർശന് അതൊക്കെ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ പറ്റി....അതിൽ നിന്നുമാണ് ദർശൻ ഈ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയത്...

നീലൂന്റെ പേരിൽ ഇവിടത്തെ മുത്തശ്ശൻ എഴുതി വെച്ച എല്ലാ സ്വത്തുകളും നീലു നന്ദൂന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ട് അതിന്റെ ഒരു ഡോക്യുമെന്റസും ദർശന് കിട്ടി.... പക്ഷേ ഇതൊക്കെ എന്തിന് എന്ന ചോദ്യം ദർശനെ വല്ലാതെ അലട്ടിയിരുന്നു..... പിന്നെയാണ് ഇതിന്റെ പിന്നിലുള്ള സത്യങ്ങൾ എല്ലാം അറിയുന്നത് വെറും അഞ്ചേ അഞ്ച് ആളുകൾക്ക് ആണെന്ന് മനസ്സിലായത്... ഒന്ന് ഇവിടത്തെ മരിച്ചു പോയ മുത്തശ്ശൻ രണ്ട് ചെറിയച്ഛൻ (മാഷ്) മൂന്നു അഡ്വക്കറ്റ് രാമചന്ദ്ര പ്രസാദ്, പിന്നെ നീലു അവസാനത്തെ ആള് സഖാവ്....!! സഖാവിന് ഇക്കാര്യം എങ്ങനെ അറിയാമെന്നു ഞാൻ കുറേ ആലോചിച്ചുവെങ്കിലും അതിന് ഒരു ഉത്തരം ലഭിച്ചിരുന്നില്ല... അത്‌ അറിയണമെങ്കിൽ സഖാവിനെ തന്നെ കാണണം എന്ന് ഉറപ്പിച്ചു ഞാൻ സഖാവിനെ കാണാൻ ചെന്നിരുന്നു.... "ആഹ്... എന്താ ദർശ... അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്..." ബൈക്ക് നിർത്തി അതിൽ നിന്നും ഇറങ്ങി കൊണ്ട് സഖാവ് ചോദിച്ചതും ദർശൻ കൈയ്യിലുള്ള പേപ്പർസ് സഖാവിന് നേരെ നീട്ടി.... "ഇത് എന്താണെന്നു സഖാവിന് നല്ല പോലെ അറിയാം..

ഇനി പറയണം... എന്താ ഇതിന്റെയൊക്കെ അർത്ഥം...??" ദർശൻ സഖാവിന് മുമ്പിൽ കൈയ്യും കെട്ടി നിന്നോണ്ട് ചോദിച്ചതും സഖാവ് ദർശന്റെ കൈയ്യിലുള്ള ആ പേപ്പർസ് മുഴുവൻ വാങ്ങി... "ഹ്മ്മ്... കൊള്ളാലോ... ഈ പേപ്പർസ് അങ്ങനെയൊന്നും നിനക്ക് കിട്ടാൻ ചാൻസ് ഇല്ല... എന്തായാലും ഇത് കൈയ്യിൽ കിട്ടാൻ നീ കുറേ വിയർത്തിട്ടുണ്ടാവുമല്ലോ...??" "എന്ത് ചെയ്യാനാ...എന്റെ ഭാവി ഭാര്യയുടെ പ്രശ്നമല്ലേ... അപ്പോ കുറച്ചു വിയർത്തെന്ന് കരുതി കുഴപ്പമൊന്നുമില്ല..." "ഹ്മ്മ്... ഒക്കെ ഇനി എന്താ നിനക്ക് അറിയേണ്ടത്..." "ആദ്യം സഖാവ് ഇതിന് ഉത്തരം പറ... ഇത്രയും കാലം വൈശാലിയമ്മയുടെ മകൾ നന്ദു ആയിരുന്നല്ലോ... പക്ഷേ സത്യത്തിൽ നീലു ആണ് വൈശാലിയമ്മയുടെ മകളെന്നു ഈ ഡോക്യുമെന്റ് പറയുന്നു...." "ഹ്മ്മ് ശെരിയാ... എല്ലാവരും കരുതിയ പോലെ നന്ദു ആയിരുന്നില്ല വൈശാലിയമ്മയുടെ മകൾ... അവരെ മകൾ നീലു ആയിരുന്നു... അത്‌ തറവാട്ടിൽ അറിയാവുന്നത് മാഷിനും പിന്നെ നിങ്ങളെ മുത്തശ്ശനും മാത്രമായിരുന്നു... പിന്നെ അത് നീലു അറിയുന്നത് അവളെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു...!!"

"പക്ഷേ അത്‌ എങ്ങനെ... നീലു " "മാഷ് ആണ് ഈ കാര്യം എന്നോട് ആദ്യം പറഞ്ഞത് അതും ഞാൻ നന്ദൂനെ വീട്ടിലേക്ക് കൊണ്ട് വന്ന ദിവസം... അന്ന് രാത്രി തന്നെ മാഷ് എന്നെ കാണാൻ വന്നിരുന്നു..." സഖാവ് അന്നത്തെ ആ ദിവസം ഓർത്തെടുത്തു... ( "മാഷ് എന്താ കാണണമെന്ന് പറഞ്ഞത്... നന്ദൂനെ കാണാൻ ആണോ... " ഇരുട്ടിൽ വഴിയോരത്തു ഇരിക്കുന്ന മാഷിന്റെ അരികിലേക്ക് സഖാവ് നടന്നടുത്ത് കൊണ്ട് ചോദിച്ചു... "മോൻ വന്നോ..." മാഷ് സഖാവിനെ കണ്ടതും അവിടെന്ന് എണീറ്റു... "ആഹ്..." "മോനോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്... കുറേ ആയി ഉള്ളിൽ ആ ഭാരം കേറ്റി വെച്ചിട്ട്... അതിന് ശേഷം മനസമാധാനത്തോടെ ഒന്ന് കണ്ണടക്കാൻ പറ്റിയിട്ടില്ല... ഉള്ളിൽ കുറ്റബോധം കൊണ്ടാണെന്നു തോന്നുന്നു... സ്വന്തമെന്ന് തോന്നുന്നവരോട് പോലും ഒന്ന് മനസ്സറിഞ്ഞു പുഞ്ചിരിക്കാൻ കഴിയുനില്ല...പിന്നെ ഇത്രയും കാലം ഇക്കാര്യം ആരോട് പറയും എന്ന് പലപ്പോഴും ആലോചിക്കും... പക്ഷേ മോനെ കണ്ടപ്പോൾ നന്ദൂനോട്‌ ഉള്ള കരുതൽ കണ്ടപ്പോ ഇക്കാര്യം മോനോട് പറയുന്നതാ ഉചിതമെന്ന് തോന്നി..."

"മാഷ്... എന്തൊക്കെയാ ഈ പറയുന്നേ..." സഖാവ് ഒന്നും മനസ്സിലാവാത്തെ മാഷിനോട് ആയി ചോദിച്ചു... "എല്ലാം നിനക്ക് മനസ്സിലാവും....അതിന് മോൻ ആദ്യം എന്റെ അച്ഛനെ കുറിച്ച് അറിയണം... അച്ഛൻ വലിയ കണിഷകാരനായിരുന്നു... താൻ പറയുന്നതെ മക്കൾ അനുസരിക്കാവൂ...മക്കളുടെ വിവാഹമെല്ലാം പേര് കേട്ട കുടുംബത്തിലേക്ക് മാത്രം...നാട്ടിലും വലിയ ആത്മാഭിമാനവും സ്വത്തുമുള്ള തറവാടി... അങ്ങനെ ഇരിക്കെയാണ് അച്ഛന്റെ ആത്മാർത്ഥ സുഹൃതായ വേണുഗോപാലിന്റെ മകളെ എനിക്കും വേണ്ടി ആലോചിച്ചു കല്യാണം വരെ എത്തിച്ചു... പക്ഷേ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.... അച്ഛൻറെ വാക്ക് ഞാൻ നിഷേധിക്കില്ല എന്നയുറപ്പിൽ ആയിരുന്നു അച്ഛൻ അവർക്ക് വാക്ക് കൊടുത്തത്...!! അങ്ങോട്ടേക്ക് ആണ് ഞാൻ വൈശാലിയെയും കൊണ്ട് കടന്ന് ചെല്ലുന്നത്...!! ഒരു കല്യാണഒരുക്കത്തിൽ ആയിരുന്നു ആ തറവാട് എന്റെ വരവ് കണ്ട് ആകെ ഞെട്ടി തരിച്ചിരുന്നു... അവിടെ നിൽക്കുന്ന എല്ലാവരിലും ഒരു നിക്ജ്ഞാസ ഉണ്ടായിരുന്നു...വൈശാലി അവര് ഉൾകൊള്ളും എന്ന വിശ്വാസത്തിൽ ആയിരുന്നു ഞാൻ അവളെയും കൊണ്ട് അങ്ങോട്ട് പോയത്... പക്ഷേ വിധി അച്ഛന്റെ രൂപത്തിൽ ആയിരുന്നു...

ആത്മാഭിമാനം നഷ്ടപ്പെടുമോ എന്നോർത്തും സ്വന്തം കൂട്ടുകാരന്റെ മുമ്പിൽ തല കുഞ്ഞിക്കേണ്ട അവസ്ഥയും വന്നപ്പോൾ അച്ഛൻ എല്ലാവരുടെയും മുമ്പിലായി വൈശാലിയെ ഒരു ജോലിക്കാരിയായി ചിത്രീകരിച്ചു.... അതായിരുന്നു ഞാൻ ജീവിതത്തിൽ ഏറ്റുവാങ്ങിയ ആദ്യത്തെ തോൽവി... സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ പോലും കഴിയാത്തവൻ എന്ന് സ്വയം മുദ്ര കുത്തിയ നിമിഷം..!! ഞാൻ കുറേ അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയെങ്കിലും അച്ഛൻ ഒന്നും വയങ്ങിയില്ല... മാത്രമല്ല ദീപയുമായുള്ള വിവാഹം നടക്കുമെന്ന് അച്ഛൻ ഉറപ്പിച്ചു പറയുകയും ചെയ്തു... ഞാൻ കാരണം മറ്റൊരു പെണ്ണിന്റെ ജീവിതം കൂടെ നശിക്കരുതെന്ന് കരുതി ഞാൻ ദീപയെ പല തവണ ഇക്കാര്യം അറിയാക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും അത്‌ മനസ്സിലാക്കിയ അച്ഛൻ ആ വഴികൾ എല്ലാം അടച്ചു...അങ്ങനെ വിവാഹവും നടന്നു എനിക്ക് അത്‌ വരെ ഒന്നും ചെയ്യാൻ പറ്റിയില്ല... പക്ഷേ ആദ്യരാത്രി തന്നെ ഞാൻ ദീപയോട് എല്ലാം തുറന്ന് പറഞ്ഞെങ്കിലും അവൾക്ക് അതൊന്നും ഒരു പ്രശ്നമല്ലെന്നും ഇനിയുള്ള ജീവിതത്തിൽ അവള് മാത്രം മതിയെന്നുമായിരുന്നു അവളെ മറുപടി.. സത്യത്തിൽ ഞാൻ ആകെ ഒരു ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു... ഒരു ഭാഗത്തു ഞാൻ ജീവന് തുല്യ സ്നേഹിക്കുന്ന പെണ്ണ്...

മറു ഭാഗത്ത്‌ എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണ്....!! പക്ഷേ എന്നിട്ടും ഞാൻ വൈശാലിയെ കാണാൻ പോവാറുണ്ട്... പക്ഷേ അച്ഛൻ വൈശാലിയെ കാണുന്നത് വളരെ സമർഥമായി അത് തടഞ്ഞു...പിന്നെ കുറച്ചു കാലം ജീവിത സാഹചര്യവുമായി മുന്നോട്ട് പോയി...വിവാഹ ജീവിതം ആരംഭിച്ചു ഒന്നര വർഷത്തിന് ശേഷം ദീപ ഗർഭിണിയായി... തറവാട്ടിൽ അത് വലിയ ആഘോഷമായിരുന്നു... പിന്നെ അവരുടെ സന്തോഷം ഞാൻ ആയിട്ട് എന്തിനാ കളയുന്നത് എന്ന് വെച്ച് പിന്നീടങ്ങോട്ട് ഞാൻ ദീപയെയും വൈശാലിയെയും ഒരു പോലെ സ്നേഹിച്ചു തുടങ്ങിയിരുന്നു... അക്കാര്യം ഞാൻ ദീപയോട് തുറന്ന് പറഞ്ഞതുമാണ്.. പക്ഷേ അത് അവൾക്ക് വൈശാലിയോടുള്ള വെറുപ്പ് ആയി മാറുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.... വൈകാതെ വൈശാലിയും ഒരു അമ്മയാവാൻ പോവുന്നു എന്ന വാർത്തയറിഞ്ഞപ്പോൾ ഞാൻ എന്തെന്നില്ലത്തെ ആവലാതി പെട്ടിരുന്നു... ഒരു പക്ഷേ ഇക്കാര്യം അച്ഛൻ അറിഞ്ഞാൽ വൈശാലിയെ ജീവനോടെ കുഴിച്ച് മൂടിയെന്നും വരാം... അച്ഛൻ അറിയാതെ ഈ രഹസ്യം ഞങ്ങൾ മറച്ച് വെച്ചു...

ദീപയുടെ കൂടെ തന്നെ ഞാൻ വൈശാലിയുടെ കാര്യങ്ങളും നോക്കിയിരുന്നു... ഒരു കുറവും വരുത്താതെ...!! ദീപയെ ഡെലിവറിക്കായി ഹോസ്പിറ്റലിൽ എത്തിച്ച് അതെ നിമിഷം തന്നെ വൈശാലിയുടെ അമ്മയുടെ ഫോൺ കാൾ എന്നെ തേടി എത്തിയിരുന്നു.... അന്നേരം ആകെയൊരു പരിഭ്രാന്തിയിൽ ആയിരുന്നു ഞാൻ... കാരണം വൈശാലിക്ക് ഡേറ്റ് ആവുന്നത്തെയുളൂ... ഞാൻ അവിടെക്ക് വരാൻ നിന്നപ്പോയെക്കും വല്യേട്ടനും അമ്മയും കൂടെ വൈശാലിയെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു... അപ്പോയെക്കും ഈ വിവരം അച്ഛൻ അറിഞ്ഞിരുന്നു....!! പിന്നെ നേരം പുലരുന്നതിന് മുമ്പ് അവിടെ എന്താ നടന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു... അച്ഛൻ ആകെ അങ്കകലിയിൽ ആയിരുന്നു...നാട്ടിൽ ഇക്കാര്യം മുഴുവൻ അറിഞ്ഞെന്നു അച്ഛന്റെ ദേഷ്യത്തിൽ നിന്നുമെനിക്ക് മനസ്സിലായി... രണ്ടാളും പെൺകുഞ്ഞിന് ജന്മം നൽക്കിയെന്ന് കേട്ടതും ഞാൻ എന്റെ മക്കളെ കാണാൻ ദൃതി പിടിച്ച് മുകളിലേക്ക് പോവുകയായിരുന്നു...നേരം വെളുക്കുന്നത്തെ ഉണ്ടായിരുന്നൊള്ളൂ...

എവിടെയും വിജനമാണ്...പെട്ടെന്ന് അച്ഛനെ അവിടെ കണ്ടതും ഞാൻ ഒന്ന് നെറ്റി ചുളിച്ചു... അച്ഛൻ അവിടെ ചെയ്യുന്ന പ്രവൃത്തി കണ്ട് ഞാൻ അവിടെ സ്തഭിച്ചു നിന്നു....രണ്ട് കുഞ്ഞുങ്ങളെയും മാറ്റുന്ന ആ രംഗം കണ്ട് ഞാൻ ദേഷ്യത്തോടെ അച്ഛനരികിലേക്ക് ചെന്നു... "അച്ഛാ... എന്താ.... ഈ ചെയ്യുന്നേ..."തീർത്തും ദേഷ്യത്തോടെയായിരുന്നു ഞാൻ അത് ചോദിച്ചത്... "ഹും... നാട്ടിൽ എനിക്ക് ഇനി തലയുഴർത്തി നടക്കാൻ പറ്റില്ല... നീ കാരണം...അല്ല ആ വൈശാലി കാരണം... അവളെ കുഞ്ഞിനെ കൊന്ന് കളയാനാ വിചാരിച്ചത്..." അത് കേട്ടതും മാഷ് അച്ഛന് നേരെ അലറുകയായിരുന്നു.. "അച്ഛാ..." "നീ അലറേണ്ട അത്രക്കും തരം താഴ്ന്നവനല്ല ഞാൻ..." "അച്ഛാ കുഞ്ഞിനെ താ..." കൈയ്യിലുള്ള കൈ പൈതലിനെ ഞാൻ അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങാൻ വേണ്ടി നിന്നതും അച്ഛൻ അത് തടഞ്ഞു... "അച്ഛാ... എന്റെ കുഞ്ഞിനെ തരാൻ..." ....തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story