ഒരിളം തെന്നലായ്: ഭാഗം 41

orilam thennalay

എഴുത്തുകാരി: SAFNU

"അച്ഛാ.. എന്റെ കുഞ്ഞിനെ തരാൻ..." മാഷ് പറഞ്ഞതൊന്നും കേൾക്കാതെ അച്ഛൻ കുട്ടിയെയുമെടുത്ത് വൈശാലിയുടെ മുറിയിലേക്ക് പോയി അവൾക്ക് അടുത്തായി കുഞ്ഞിനെ കിടത്തി...വൈശാലിയുടെ നരക്കം കേട്ടതും അച്ഛൻ മാഷിന്റെ കൈ പിടിച്ച് ആശുപത്രി വരാന്തയിലേക്ക് നടന്നു...മാഷ് എന്തെങ്കിലും പറയുന്നതിന് മുമ്പ് അച്ഛൻ സംസാരിക്കാൻ തുടങ്ങിയിരുന്നു... "നീ ഇങ്ങോട്ടേക്കു ഒന്നും പറയണ്ട... ഇത് എന്റെ തീരുമാനമാണ്... വൈശാലിയുടെ കുഞ്ഞിനെ ഇനി ദീപ വളർത്തും..." "അച്ഛൻ എന്ത് വിഡ്ഢിതമ്മാണ് പറയുന്നത്... അച്ഛൻ ഈ ചെയ്യുന്നതൊക്കെ തെറ്റാണെന്നു ഓർക്കണം..." "നീ എന്നെ ശെരിയും തെറ്റുമൊന്നും പഠിപ്പിക്കേണ്ട... കുഞ്ഞിനെ മാറ്റിയ കാര്യം പുറത്ത് ആരെങ്കിലും അറിഞ്ഞാൽ കൊന്ന് കളയും നിന്റെ ആ വൈശാലിയെ..." അത്രയും പറഞ്ഞു ക്രൂര ഭാവത്തോടെ അയാൾ അവിടെന്ന് നടന്നകന്നു... പക്ഷേ എത്ര ചിന്തിച്ചിട്ടും അച്ഛൻ എന്തിനാ കുഞ്ഞിനെ മാറ്റിയതെന്ന് അറിയില്ലായിരുന്നു...

പിന്നെയങ്ങോട്ട് എന്താ നടന്നതെന്ന് എനിക്ക് പോലും അറിയില്ല... ഞാൻ ദീപയുടെ അടുത്ത് ചെന്നപ്പോൾ കണ്ടത് സ്വന്തം കുഞ്ഞാണെന് കരുതി നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന വൈശാലിയുടെ കുഞ്ഞിനെയാണ്...അത്രയധികം വാത്സല്യത്തോടെ കുഞ്ഞിനെ ലാളിക്കുന്ന അവളെ അടുത്ത് പോയി ഞാൻ എങ്ങനെ പറയണമായിരുന്നു അത് നിന്റെ കുഞ്ഞല്ലയെന്ന്... പറഞ്ഞാലും അവളത് വിശ്വസിക്കുമായിരുന്നോ...?? ഒരിക്കലും ഇല്ല... ഞാൻ മേഞ്ഞന്ന് ഉണ്ടാക്കിയ ഒരു കെട്ട് കഥയാണേനെ അവൾ കരുതൂ... അച്ഛനോട്‌ ഞാൻ പല പ്രാവിശ്യം ചോദിച്ചിട്ടുണ്ട് എന്തിനാ അന്ന് അങ്ങനെയൊക്കെ ചെയ്തതെന്ന്... പക്ഷേ അച്ഛൻ അതിനുത്തരം നൽകിയിരുന്നില്ല..ചോദിക്കുന്ന നിമിഷമൊക്കെയും അച്ഛൻ ദേഷ്യം കൊണ്ട് സത്യത്തെ മറച്ചു വെക്കുകയായിരുന്നു...പിന്നെയാണ് ഞാൻ അറിഞ്ഞത് അച്ഛൻ വെറുമൊരു അത്യാഗ്രഹിയായിരുന്നുവെന്ന്... അച്ഛൻ വൈശാലിയെ കാണാൻ ഒരിക്കെ അവളെ മുറിയിലേക്ക് വന്നപ്പോ അവിടെ ആരുണ്ടായിരുന്നില്ല...

അച്ഛൻ അവളെ മുറിയെല്ലാം നോക്കുന്നതിനിടയിൽ ആണ് അച്ഛന്റെ മുമ്പിൽ ആ ഡോക്യുമെന്റ് കണ്ണിൽ പെട്ടത്... അച്ഛൻ അതെടുത്തു നോക്കിയപ്പോഴാണ് വൈശാലിക്ക് സ്ത്രീധനമായി അവളെ പേരിലേഴുതിയ 45 ഏക്കർ സ്ഥലമുണ്ടെന്നു അച്ഛന് മനസ്സിലാവുന്നത്... പെട്ടെന്ന് മുറിയിലേക്ക് വന്ന വൈശാലി അച്ഛനെ കണ്ട് ഒന്ന് പരിഭ്രവിച്ചു... പക്ഷേ അച്ഛൻ ആദ്യം ചോദിച്ചത് ആ ഡോക്യുമെന്റിനെ കുറിച്ചായിരുന്നു... അത് എത്രയും പെട്ടെന്ന് എന്റെ പേരിലേക്കെഴുതാൻ അച്ഛൻ വൈശാലിയോട് ആവിശ്യപെട്ടു... അതും ഞാൻ പോലും അറിയാതെ...!! ഒരുപക്ഷെ ഞാൻ ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു കാര്യം ആവിശ്യപെടുമായിരുന്നില്ല... പക്ഷേ അച്ഛന്റെ മുമ്പിൽ അത് ഒരിക്കലും നടക്കില്ലെന്ന് വൈശാലി തീർത്തു പറഞ്ഞു... അച്ഛൻ പിന്നെ അവിടെ ഒരു വഴക്ക് ഉണ്ടാകാതെ മുറിയിലേക്ക് തിരിച്ചു പോന്നൂ... പക്ഷേ അച്ഛന്റെ ഉള്ള് നിറയെ ആ ഡോക്യുമെന്റനെ കുറിച്ചായിരുന്നു...

എങ്ങനെയെങ്കിലും അത് കൈവശ പെടുത്തണം എന്ന ചിന്ത മാത്രമായിരുന്നു അച്ഛന്റെ ഉള്ളിൽ... പക്ഷേ ഇതൊക്കെ മുൻ കൂടി കണ്ട വൈശാലി ജനിക്കാൻ പോവുന്ന കുഞ്ഞിന്റെ പേരിൽ ആ സ്വത്ത്‌ എല്ലാം എഴുതി വെച്ചിരുന്നു...അത് അച്ഛൻ വളരെ വൈകിയാണ് അറിഞ്ഞത്... അച്ഛൻ വക്കീലിനെ കാണാൻ പോയെങ്കിലും അച്ഛൻ വിചാരിച്ച പോൽ കാര്യങ്ങൾ നടക്കില്ലെന്ന് അറിഞ്ഞതും പിന്നെയങ്ങോട്ട് അച്ഛൻ ദിവസങ്ങൾ എണ്ണിയിരിക്കുകയായിരുന്നു.... വൈശാലിയുടെ കുഞ്ഞിനെയെടുത്ത് ദീപയുടെ അടുത്ത് വെക്കുപ്പോഴും ആ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നോള്ളൂ... എങ്ങനെ എങ്കിലും ആ സ്വത്ത്‌ തട്ടി എടുക്കുക എന്ന് മാത്രം...!! നന്ദൂന്റെ മൂന്നാം വയസ്സിലാണ് വൈശാലി മരിക്കുന്നത്... അന്ന് മുതൽ ഞാൻ പറഞ്ഞിട്ടാ നന്ദു ദീപയെ അമ്മയെന്ന് വിളിക്കാൻ തുടങ്ങിയത്... പക്ഷേ ദീപ വൈശാലിയോടുള്ള ദേഷ്യം മുഴുവൻ തീർത്തത് നന്ദുന്റെ മേലിൽ ആയിരുന്നു... അന്നൊക്കെ ദീപ നന്ദൂനോട്‌ പറയുന്ന ഓരോ കുത്ത് വാക്കുകൾ കേൾകുപ്പോൾ സത്യമെല്ലാം വിളിച്ച് പറഞ്ഞാലോ എന്ന് വരെ തോന്നി പോവാറുണ്ട്...

മോന് അറിയോ ഇന്നലെ വരെ ദീപയുടെ ഹൃദയം കീറി മുറിക്കുന്ന ഓരോ വാക്കുകൾക്ക് പോലും ഒരക്ഷരം തിരിച്ചു മറുപടി പറയാതെ നിന്നതാ നന്ദു... സ്വന്തം പെറ്റമ്മ തൊട്ട് മുമ്പിൽ ഉണ്ടായിട്ടും ആ സ്നേഹവും വാത്സല്യവും കിട്ടാതെ പോയ ഒരു ജന്മമാണ് എന്റെ കുഞ്ഞിന്റേത്...എല്ലാം എന്റെ തെറ്റാ... എന്റെ മൗനമാ എല്ലാത്തിനും കാരണം... ഞാൻ അന്ന് അച്ഛനോട്‌ ഒന്ന് ശബ്ദമുഴയർത്തി സംസാരിച്ചിരുന്നുവെങ്കിൽ ഇന്ന് എന്റെ കുട്ടിക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു... എന്റെ കുട്ട്യേൾക്ക് 12 വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അച്ഛൻ മരിക്കുന്നത്...അച്ഛന്റെ മരണാദ സമയത്ത് അച്ഛൻ നീലൂന്റെ പേരിൽ എല്ലാ സ്വത്തുകളും എഴുതി വെച്ചതോടെ പിന്നെ അങ്ങോട്ട് എല്ലാവർക്കും നീലൂനെ വല്യ കാര്യമായി... പക്ഷേ അപ്പോയെക്കും നീലുവും ഒരുപാട് മാറിയിരുന്നു..." മാഷ് അത്രയും പറഞ്ഞു നിർത്തി കൊണ്ട് സഖാവിനെ നോക്കി... സഖാവ് ഒന്നും വിശ്വാസിക്കാൻ കഴിയാത്ത മട്ടിൽ മാഷിനെ നോക്കി... "മോനോട് ഇതൊക്കെ എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു..."

"മാഷേ...ദീപാമ്മ ഇക്കാര്യമൊക്കെ അറിഞ്ഞാൽ.." "അറിയില്ല മോനെ...ചിലപ്പോൾ നെഞ്ച് പൊട്ടി മരിച്ച് പോവും... അത്രത്തോളം അവള് വേദനിപ്പിച്ചിട്ടുണ്ടല്ലോ ആ കുഞ്ഞിനെ...നന്ദു ഇക്കാര്യം അറിയുപ്പോൾ ഒരുപാട് സന്തോഷിക്കും അല്ലെ മോനെ..." മാഷ് അത് ചോദിച്ചതും സഖാവ് നന്ദൂനെ കുറിച്ച് ആലോചിക്കായിരുന്നു.. "മാഷ് പറഞ്ഞത് ശെരിയാ ഒരുപാട് സന്തോഷിക്കും..." ) "സഖാവ് എന്നിട്ട് എന്ത് കൊണ്ട് ഇക്കാര്യം നന്ദൂനോട്‌ പറഞ്ഞില്ല..." ദർശൻ അതെല്ലാം കേട്ട് കഴിഞ്ഞതും ചോദിച്ചു... "ഞാൻ എന്താ നന്ദൂനോട്‌ പറയേണ്ടത്... നന്ദൂന്റെ ശെരിക്കുള്ള അമ്മ ദീപാമ്മയാണെന്നോ... ശെരിക്കും മാഷ് പറഞ്ഞത് ശെരിയാ... ഇങ്ങനെ ഒരു കാര്യം ഞാൻ എങ്ങനെയാ നന്ദൂനോട്‌ പറയുക..." "അതും ശെരിയാ... പക്ഷേ എന്നാലും നീലു ഇതൊക്കെ അറിഞ്ഞിട്ടും എന്ത് കൊണ്ട് മൗനം പാലിച്ചു... നീലൂന് ഇക്കാര്യം എല്ലാവരോടും പറയാമായിരുന്നില്ലേ...??" "പറയാമായിരുന്നു...

പക്ഷേ ഇത് വരെ സ്വന്തം അമ്മയാണെന് വിചാരിച്ച ഒരാൾ പെട്ടെനൊരു സുപ്രഭാതത്തിൽ അല്ലെന്ന് അറിഞ്ഞാൽ ആർക്കും അതത്ര പെട്ടെന്ന് ഉൾകൊള്ളാൻ കഴിയില്ല... ഇനി അഥവാ അതാണ് സത്യമെന്ന് അറിഞ്ഞിട്ടും നീലു അത് പുറത്ത് പറയാതിരുന്നത് ഇത് വരെ കിട്ടിക്കൊണ്ടിരുന്ന സ്നേഹം ഇല്ലാതാവുമോ.. അതോ അവളെ ഉപേക്ഷിച്ചു ദീപാമ്മ ആ സ്ഥാനം നന്ദൂന് കൊടുക്കുമോ എന്നൊക്കെ ചിന്തിച്ചത് കൊണ്ടാവാം...സ്വഭാവികമായും നീലൂനെ പോലെ ഒരാൾ അങ്ങനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല....!!" സഖാവ് അത് പറഞ്ഞതും ദർശനും നീലൂന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കി... ശെരിയാ നീലു അങ്ങനെ ചെയ്തതിൽ ഒരു തെറ്റും കാണുന്നില്ല... ................................................................................ നന്ദു മുറിയിലേക്ക് വന്നതും സഖാവ് ഓരോന്ന് ആലോചിച്ചു ബെഡിൽ ചാരി ഇരിക്കാണ്... നന്ദു ഒരു ചിരിയോടെ സഖാവിനരികിൽ ആയി ഇരുന്നു... "കണ്ണേട്ടൻ എന്താ ആലോചിക്കുന്നേ..??" "ഹ്... നന്ദു ഞാൻ ഒരു കാര്യം ചോദിച്ചാൽ നന്ദു സത്യം പറയോ..??"

"അതെന്താ കണ്ണേട്ടാ അങ്ങനെ ചോദിച്ചേ..." "ഏയ്‌ ഒന്നുല്ല്യ... നന്ദു ഇളയമ്മയെ അമ്മയായി കിട്ടണമെന്ന് എപ്പോയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ...??" "ഹ്മ്മ്... ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് കണ്ണേട്ടാ... നീലൂനോടുള്ള സ്നേഹമൊക്കെ കാണുപ്പോൾ ഞാൻ എപ്പോഴും അമ്മമ്മയോട് പറയാറുണ്ട് എനിക്കും ഇളയമ്മേടെ മോള് ആയാൽ മതിയെന്ന്..." മറ്റെങ്ങോ നോക്കി കൊണ്ട് നന്ദു പറഞ്ഞതും സഖാവ് നന്ദൂനെ പൊതിഞ്ഞു പിടിച്ചു... അതാഗ്രഹിച്ചപ്പോൾ നന്ദുവും സഖാവിന്റെ കൈയ്യ്ക്കുള്ളിൽ ഒതുങ്ങി... "നന്ദൂന് ഇപ്പോ ഞാൻ ഇല്ലേ.. അച്ഛനായും അമ്മയായുമൊക്കെ... ഇനി അതാലോചിച്ച് വിഷമിക്കരുത് കേട്ടെ...." ഉച്ചക്ക് ഊണുണ്ടാക്കുന്ന തിരക്കിൽ ആണ് നന്ദുവും ഭവാനിയമ്മയും...കൂടെ കൈ സഹായത്തിനായി രേവതിയും ഉണ്ട്... "അല്ല ഇവരെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ അഞ്ച് ആറ് മാസം ആയില്ലേ... ഈ കൊച്ചിന് വിശേഷം ഒന്നും ആയില്ലേ..." രേവതി പച്ചക്കറി അരിയുനതിനിടയിൽ ചോദിച്ചു...അത് കേട്ടതും നന്ദു ജോലി ചെയ്യുന്നതിനിടയിൽ ഭവാനിയമ്മയെ നോക്കി... ഭവാനിയമ്മ അതിന് മറുപടിയായി നന്ദൂനെ നോക്കി ഒന്ന് കൺചിമ്പി.. "മോള് പഠിക്കായിരുന്നില്ലേ... കഴിഞ്ഞ മാസമാ എക്സാമൊക്കെ കഴിഞ്ഞത്...

പിന്നെ ഇതിപ്പോ അവരെ ജീവിതം അല്ലെ..." "അല്ലെങ്കിൽ ഇപ്പോഴത്തെ പെൺപിള്ളേരൊക്കെ കണക്കാ... കെട്ട് കഴിഞ്ഞ് പിള്ളേര് വേണമെനൊന്നും ഇല്ല...തോന്നിയ പോലെ അല്ലെ ജീവിക്കുന്നെ..." രേവതി നന്ദൂനെ വേദനിപ്പിക്കാൻ വേണ്ടി മനഃപൂർവം പറഞ്ഞതാണെന് നന്ദൂന് മനസ്സിലായിരുന്നു... "അങ്ങനെയൊന്നും ചിന്തിക്കാതെ രേവതി... പിന്നെ അവരെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് അവരല്ലേ..." "ഞാൻ പറഞ്ഞെന്നേയുള്ളൂ..." രേവതി നീരസത്തോടെ പറഞ്ഞു... . "മോള് എങ്ങോട്ടാ...." നീലു ബാഗുമെടുത്ത് വെളിയിലേക്കിറങ്ങിയതും ദീപ ചോദിച്ചു.. "അത്.. അമ്മേ ഞാൻ ഒന്ന് പു...." "ചെറിയമ്മേ ഞങ്ങള് ഒന്ന് പുറത്ത് പോവാൻ നില്ക്കാ..." നീലു പറയുന്നതിനിടക്ക് കേറി ദർശൻ അത് പറഞ്ഞതും നീലു അവനെ തുറിച്ചു നോക്കി...അതിന് മറുപടിയായി ദർശൻ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു... അതും കൂടെ കണ്ടതും നീലു ദേഷ്യം അണപല്ലിൽ അമർത്തി.... "അപ്പോ പോവാം..." ദർശൻ നീലൂനോട്‌ ചോദിച്ചതും നീലു ഒരു നിമിഷം ആലോചിച്ചു...

ദർശൻ സത്യമെല്ലാം അമ്മയോട് പറഞ്ഞാൽ പിന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടപെടും... അതിനൊരിക്കലും ഞാൻ സമ്മതിക്കില്ല... "ഹെലോ... പോവാം അല്ലെ...??" ദർശൻ നീലൂന്റെ നേരെ വിരൽ ഞൊടിച്ച് ഒന്നും കൂടെ ചോദിച്ചതും നീലു അതെയെന്ന് തലയാട്ടി ദർശന്റെ പിറകെ പോയി.... കാറിനടുത്തു ചെന്ന് ബാക്ക് ഡോർ തുറക്കാൻ വേണ്ടി നിന്നതും ദർശൻ ഫ്രണ്ട് ഡോർ തുറന്ന് ചൂളവുമടിച്ച് സ്റ്റിയറിങ്ങിൽ താളം പിടിച്ചോണ്ടിരുന്നു... നീലു ദേഷ്യത്തിൽ ബാക്ക് ഡോർ വലിച്ചടച്ച് മുമ്പിൽ വന്നിരുന്നു... നീലൂന്റെ ദേഷ്യം കണ്ടതും ദർശൻ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ കാർ മുന്നോട്ട് എടുത്തു... താളം പിടിച്ചോണ്ടിരുന്നു... നീലു ദേഷ്യത്തിൽ ബാക്ക് ഡോർ വലിച്ചടച്ച് മുമ്പിൽ വന്നിരുന്നു... നീലൂന്റെ ദേഷ്യം കണ്ടതും ദർശൻ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെ കാർ മുന്നോട്ട് എടുത്തു... അവരെ പോക്ക് കണ്ട് പകച്ച് നില്കാണ് ദീപ... ഇത് വരെ പാമ്പും കീരിയും ആയി നടന്നവരാ... ഇപ്പോ ഇതെന്ത് പറ്റി...?? "എന്താ ദീപേ നീ ആലോചിച്ചു നിൽക്കുന്നെ..."

പിന്നിൽ നിന്നും യശോദയുടെ ശബ്ദം കേട്ടതും ദീപ തിരിഞ്ഞ് നോക്കി.. "ഏട്ടത്തി കണ്ടോ അച്ചൂന്റെയും നീലൂന്റെയും മാറ്റം... എന്താ അറിയില്ല ഇതൊക്കെ കാണുപ്പോൾ ഉള്ളിൽ ഒരു കുളിർമ തോനുന്നു..." "എല്ലാം നല്ലതിനാ ദീപേ അങ്ങനെ ചിന്തിച്ചാൽ മതി..." ദർശൻ കാർ ബീച്ച് റോഡിൽ ഒതുക്കി നിർത്തി...നീലു ദേഷ്യത്തോടെ കാറിൽ നിന്നിറങ്ങി വരുന്ന ഓട്ടോക്ക് കൈ കാണിച്ചു...അത്‌ കണ്ടതും ദർശൻ കാറിൽ നിന്നിറങ്ങി നീലൂന്റെ അടുത്തേക്ക് പോയി.. ഓട്ടോയിൽ കയറാൻ നിന്ന നീലൂന്റെ കൈയ്യും പിടിച്ച് ദർശൻ ആ ഓട്ടോ ഡ്രൈവറോട് പോവാൻ പറഞ്ഞു... അത്‌ കേട്ടതും നീലു വീണ്ടും ഓട്ടോയിലേക്ക് കേറാൻ വേണ്ടി നിന്നതും ദർശൻ വീണ്ടും അവളെ അതിൽ നിന്നും ഇറക്കി ഇത് കണ്ട് അന്തം വിട്ട് നിൽക്കാണ് ഓട്ടോ ഡ്രൈവർ...

"സോറി ചേട്ടാ ഒന്നും തോന്നരുത്... വൈഫ്‌ ആണ്.. ഒരു ചെറിയ സൗന്ദ്യര പിണക്കം... " ദർശൻ അത്‌ പറഞ്ഞതും ഒരു ചെറു ചിരിയോടെ അയാൾ അവിടെന്ന് പോയി... അത്‌ കണ്ടതും നീലു ദേഷ്യത്തിൽ ദർശന് നേരെ തിരിഞ്ഞു... "താൻ ഇത് എന്ത് ഭാവിച്ചാ..." "അത്‌ തന്നെ എനിക്കും ചോദിക്കാനുള്ളത് നീ ഇത് എന്ത് ഭാവിച്ചാ... എങ്ങോട്ടാ ഈ ചാടി തുള്ളി പോവുന്നെ..." "എനിക്ക് ഇഷ്ട്ടമുള്ള ഇടത്തേക്ക് പോവും... അതെക്കെ ചോദിക്കാൻ താൻ ആരാ... താൻ തന്റെ കാര്യം നോക്കിയാൽ മതി..." "ഞാൻ പറയാതെ ഒരടി മുമ്പോട്ട് വെച്ചാൽ പിന്നെ നീ ഉള്ളിൽ കൊണ്ട് നടക്കുന്ന സത്യങ്ങൾ എല്ലാം ഞാൻ ചെറിയമ്മയോട് പറയും..." അത്‌ കേട്ടതും പോവാൻ വേണ്ടി നിന്ന നീലു അവിടെ തന്നെ നിന്നു......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story