ഒരിളം തെന്നലായ്: ഭാഗം 42

orilam thennalay

എഴുത്തുകാരി: SAFNU

"എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറഞ്ഞു തുലക്ക്..." നീലു സഹികെട്ടു പറഞ്ഞു... "ഒക്കെ പറയാം... നമ്മുക്ക് കല്യാണം കഴിക്കാം..." ഒട്ടും കൂസലില്ലാതെ ദർശൻ പറഞ്ഞതും നീലു എന്ത് എന്ന മട്ടിൽ കണ്ണും മിഴിച്ച് നോക്കുന്നുണ്ട്... "താൻ എന്താടോ പറഞ്ഞെ... കല്യാണം... കഴി.. കാനോ..." "ആഹ്...എന്താ ഒരു പ്രാവിശ്യം പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേ..." "ഡോ...എന്താ തന്റെയൊക്കെ വിചാരം...താനോക്കെ കെട്ടാമെന്ന് പറയുപ്പോൾ ഞാൻ മുമ്പിൽ വന്ന് നിൽക്കുമെന്ന് വിചാരിച്ചോ..." "ഏയ്‌ അങ്ങനെ വിചാരിക്കാൻ ഞാൻ ഒരു പെണ്ണിനെ അല്ലാലോ പ്രേമിച്ചത് പെണ്ണെന്നു തോന്നികുന്ന ഒരു മുതലിനെയല്ലേ..." "ഹർർർർ തന്നെ ഞാൻ...." നീലു മുഷ്ടി ചുരുട്ടി ദർശന് നേരെ വന്നതും പിന്നെ ഇവനെയൊന്നും തല്ലിയിട്ട് എനിക്കെന്ത് കിട്ടാനാ എന്ന മട്ടിൽ കൈ പിൻ വലിച്ചു... "ഞാൻ പറഞ്ഞു തീർന്നില്ല അപ്പോയെക്കും ഇങ്ങനെ കിടന്ന് ദേഷ്യപെടാതെ... അപ്പോ ഞാൻ എന്താ പറഞ്ഞു വന്നിരുന്നത്... ആഹ് ഞാൻ പറയുപ്പോയെക്കും എന്റെ മുമ്പിൽ വന്ന് നിൽക്കില്ലെന്ന് അറിയാം... പക്ഷേ... ഞാൻ ചില കാര്യങ്ങൾ ചെറിയമ്മയോട് പറയാൻ നിന്നാൽ ചിലപ്പോ ....."

"താൻ ഇക്കാര്യവും പറഞ്ഞു എന്നെ ഭീഷണിപെടുത്താനൊന്നും നോക്കണ്ട..." "ഏയ്‌ അങ്ങനെ തോന്നിയോ...ആഹ് തോന്നിയാലും എനിക്ക് ഒരു പ്രശ്നവുമില്ല...പിന്നെ ഞാൻ പറയാനുള്ളത് പറഞ്ഞു...വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ..." "ഓഹ് ഭീഷണി.... ഒരു പെണ്ണിനെ ഭീഷണിപെടുത്തിയല്ല അവളെ കഴുത്തിൽ താലി കെട്ടേണ്ടത്... അത് ഒരാണിന് ചേർന്ന പണിയുമല്ല..." "എന്ത് ചെയ്യാനാ ഭാവി പോണ്ടാടിയെ... എന്റെ സാഹചര്യം അങ്ങനെ ആയി പോയില്ലേ... നേരെ ചൊവ്വാ ഞാൻ പറഞ്ഞാൽ നീയൊന്നും കേൾക്കത്തില്ലല്ലോ..." "എന്നാ കേട്ടോ തന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ല..." "എന്നാ നീയും ചെവി തുറന്ന് വെച്ച് കേട്ടോ... നീ തന്നെ ചെന്ന് തറവാട്ടിലുള്ളോരോട് പറയും നിനക്ക് വിവാഹത്തിന് സമ്മതമാണെന്ന്... " ദർശനും വിട്ട് കൊടുത്തില്ല.... "അച്ചു നീ എന്താ പറയാന്ന് പറഞ്ഞത്..." ഹാളിൽ എല്ലാവരും വന്നതും ദാസ് ചോദിച്ചു.. ദർശൻ എല്ലാവരെയും നോക്കി അവസാനം നീലൂനെ ഒന്ന് നോക്കി... അത്‌ കണ്ടതും നീലു അച്ചൂനെ നോക്കി കണ്ണുരുട്ടി... "അച്ഛാ... നാളെ ഞാൻ സഖാവിന്റെ വീട്ടിലോട്ട് വരാമെന്ന് അവർക്ക് വാക്ക് കൊടുത്തിട്ടുണ്ട്... നന്ദു അങ്ങോട്ട് പോയതിന് ശേഷം നമ്മള് ഇത് വരെ എല്ലാവരും കൂടെ അങ്ങോട്ട് പോയിട്ടില്ല...

നന്ദൂനും ഒരു വിഷമം കാണില്ലേ...അതാ സഖാവ് ചോദിച്ചപ്പോൾ ഞാൻ നാളെ വരാമെന്ന് പറഞ്ഞത്..." അത്‌ കേട്ടതും ആദ്യം ഞെട്ടിയത് നീലുവായിരുന്നു...നന്ദു ഇവിടെന്ന് പോയതിന് ശേഷം ഒരിക്കൽ പോലും നീലു നന്ദൂനോട്‌ സംസാരിച്ചിട്ടില്ല.... അത്‌ എന്ത് കൊണ്ടാണെന്നു ചോദിച്ചാൽ നീലൂന് ഒരുതരമില്ല...!! "ഇനി ഇപ്പോ അതിന്റെ ഒരു കുറവേയോള്ളൂ... ഞാൻ ഒന്നും ഇല്ല.. നിങ്ങള് തന്നെ അങ്ങോട്ട് പോയേച്ചാൽ മതി..." യശോദ മുഖം കനപ്പിച്ച് പറഞ്ഞതും ദാസ് ഇരുന്നുട്ടത് നിന്ന് എഴുനേറ്റു... "നിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല... അങ്ങോട്ട്‌ പോവാനുള്ള അവകാശവും നിനക്കില്ല... ഡാ അച്ചു നാളെ വരൂവെന്ന് അവർക്ക് വിളിച്ച് പറഞ്ഞേക്ക്..." അത്രയും പറഞ്ഞു ദാസ് മുറിയിലേക്ക് പോയി... അച്ചു യശോദയെ ഒന്ന് നോക്കി ഫോണുമെടുത്ത് ബാൽക്കണിയിലേക്ക് പോയി... അത്‌ കണ്ടതും യശോദ ദേഷ്യത്തിൽ അവിടെ നിന്നു... "ഏട്ടത്തി ഉള്ളിലുള്ള ദേഷ്യമൊക്കെ മാറ്റി വെച്ച് നന്ദൂന്റെ വീട്ടിലോട്ട് നാളെ വരണം...അവക്ക് സ്വന്തോന് പറയാൻ നമ്മളല്ലേയൊള്ളൂ..."

ദീപ യശോദയുടെ അടുത്ത് വന്ന് പറഞ്ഞതും യശോദ അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല എന്ന മട്ടിൽ മുഖം തിരിച്ചു... നീലു ആകെ ഡിസ്റ്റർപിട് ആണ്... നാളെ വരാതിരിക്കാൻ നോക്കിയാൽ അച്ചു അവളെ ഭീഷണി പെടുത്തി കൊണ്ട് പോവും എന്നുറപ്പാണ്... അവിടെ ചെന്നാൽ നന്ദൂനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഒരു എത്തും പിടിയുമില്ല... ഒരുനാൾ വരെ ഒരു മടിയും കൂടാതെ സംസാരിച്ചിരുന്ന ആളോട് ഇപ്പോ മിണ്ടാൻ പോലും മടിക്കുന്നു....!! "ഹലോ... എന്താ ആലോചിച്ചു നിൽക്കുന്നെ... നാളെ എങ്ങനെ വരാതിരിക്കാമെനാണെങ്കിൽ അത് നടക്കില്ലെന്നു ആദ്യമേ പറഞ്ഞേക്കാം..." ദർശൻ ഫോൺ പോക്കറ്റിലിട്ട് നീലൂന്റെ അടുത്തായി വന്ന് കൊണ്ട് പറഞ്ഞു...നീലു അതിന് മറുപടിയൊന്നും പറയാതെ മുറിയിലോട്ട് പോയി... "അമ്മയെന്ത് ആലോചിച്ചു നില്ക്കാ... എന്റെയും ഋഷിയേട്ടന്റെയും വിവാഹം അമ്മ നടത്തി തരും എന്ന് പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇവിടെ നിൽക്കുന്നെ... എന്നിട്ട് അമ്മ എന്താ ഇവിടെ ചെയ്യുന്നേ... എനിക്ക് മടുത്തു...ഇങ്ങനെയാണെകിൽ ഞാൻ തിരിച്ചു വീട്ടിലേക്ക് തന്നെ പോവും... ഇവിടെ നിന്നിട്ട് എന്തിനാ അവരെ ചിരിയും കളിയുമൊക്കെ കാണാനാണോ...??"

ദേഷ്യം പിടിച്ചോണ്ട് ദയ ചോദിച്ചതും രേവതി എഴുനേറ്റ് അവളെ അടുത്ത് പോയിരുന്നു.... "ഞാൻ എന്ത് ചെയ്യാനാ മോളെ...ആ പെണ്ണിനോട് ഞാൻ ഇവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞതാ...അനുസരിക്കേണ്ടേ..." "ചേച്ചി... ചേച്ചി അമ്മ പറയുന്നതൊന്നും കേൾക്കണ്ട... ചേച്ചി പറഞ്ഞത് തന്നെയാ ശെരി നമ്മുക്ക് എത്രയും പെട്ടെന്ന് വീട്ടിലോട്ട് പോവണം... അല്ലെങ്കിൽ അമ്മ ആ ചേച്ചിയെ എന്നും ഓരോന്ന് പറഞ്ഞു വേദനിപ്പിക്കും..." ധന്യയുടെ വാക്കുകൾ കേട്ടതും രേവതി നാവ് കടിച്ചു... "നിന്നെ ആരെങ്കിലും ഇപ്പോ ഇങ്ങോട്ട് ക്ഷെണിച്ചോ... അല്ലെങ്കിലും നിനക്ക് ആ പെണ്ണിനോട് കുറച്ച് സ്നേഹം കൂടുതലാ... അതൊന്നും സ്വന്തം ചേച്ചിയായ ഇവളോട് ഇല്ലല്ലോ...??" രേവതി ദയയെ ചൂണ്ടി കൊണ്ട് പറഞ്ഞു "അതിന് ചേച്ചിയെ പോലെയല്ല നന്ദുവ്യേച്ചി... അതൊരു പാവാണ്... പിന്നെ എനിക്ക് ചേച്ചിയോട് ഇഷ്ടക്കുറവ് ഒന്നും ഇല്ല... ചേച്ചീടെ ചില സ്വഭാവത്തോട് പൊരുത്തപെട്ട് പോവാൻ പറ്റില്ല എന്നെയൊള്ളൂ..." "ഓഹ്... ഇനി ഇതും പറഞ്ഞു രണ്ടാളും കൂടെ വഴക്ക് ഉണ്ടാകേണ്ടാ...ധനൂ.. നീ പോയി കിടന്നോ.." ദയ പറഞ്ഞതും ധന്യ അമ്മയെ ഒന്ന് നോക്കിയതിനു ശേഷം അപ്പുറത്തെ റൂമിലേക്ക് പോയി...

"നീ എന്തിനാ അവളോട് അങ്ങനെ പറഞ്ഞത്... പെണ്ണ് ഇത്തിരി അല്ലെ ആയിട്ടൊള്ളൂ... അപ്പോയെക്കും അവള് എനിക്ക് എതിരെ നിന്ന് സംസാരിക്കുന്നത് കണ്ടില്ലേ...ഒന്നില്ലെങ്കിൽ ഞാൻ അവളെ അമ്മയല്ലേ..." ധന്യ പോയതും രേവതി ദയയോട് ദേഷ്യത്തോടെ പറഞ്ഞു... "അമ്മേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... നാളെ അവളെ വീട്ടിലുള്ളോർ എല്ലാം ഇങ്ങോട്ട് വരും... അവര് വന്ന് പോയതിന് ശേഷം അമ്മ എന്ത് ചെയ്തിട്ട് ആണെങ്കിലും എന്റെ വിവാഹ കാര്യം ഭവാനിയമ്മായിയുമായി സംസാരിക്കണം...ഇത് നടന്നിലെങ്കിൽ ഞാൻ തിരിച്ച് പോവും..." മുഖം കൂർപ്പിച്ചുള്ള ദയയുടെ പറച്ചിൽ കേട്ടതും രേവതിക്ക് ദേഷ്യം വന്നിരുന്നു... അവള് ഇനി എന്താ പറയാൻ പോവുന്നതെന്ന് രേവതിക്ക് നന്നായി അറിയാമായിരുന്നു... "ദയ...!! ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് അവനെ വിട്ടേക്കാൻ... അവനെക്കാൾ നിനക്ക് എത്രയോ യോജിച്ചവൻ ആണ് ഋഷി... അതിപ്പോ പഠിപ്പ് കൊണ്ടാണെങ്കിലും ജോലി കൊണ്ടാണെങ്കിലും സമ്പത്ത് കൊണ്ടാണെകിലും...!!" "അമ്മ... അമ്മ പറഞ്ഞിട്ട് മാത്രമാണ് ഞാൻ അഭിയെ മനസ്സിൽ നിന്ന് ഒഴിവാക്കിയത്... എന്ന് വെച്ച് അവൻ എന്നെ മറന്നിട്ടൊന്നുമില്ല...

ഇനി മറക്കുകയുമില്ല.... ഋഷിയേട്ടനുമായി വിവാഹത്തിന് എനിക്ക് വല്യ താല്പര്യമില്ലേനർത്ഥം...!! " "ദയ നീയിത് എന്ത് കണ്ടിട്ടാ ഇങ്ങനെയൊക്കെ പറയുന്നത്...ഋഷിയെ കുറിച്ച് നിനക്കെന്തറിയാം... അവനിപ്പോ KRK ഗ്രൂപ്പിന്റെ എംഡിയാണ്... അവിടെ അവന്റെ കീഴിൽ ഇരുന്നൂറിലധികം എംപ്ലോയീസ് ആണ് വർക്ക്‌ ചെയ്യുന്നേ... അവനിങ്ങനെ നടക്കുന്നതൊന്നും നോകണ്ടാ... പോരാത്തതിന് രാഷ്ട്രീയ പിൻബലവും.... ഇതൊക്കെ നീയീ പറഞ്ഞു അഭിക്കുണ്ടോ... ഹും എവിടെല്ലേ..." പുച്ഛത്തോടെയും ഈർഷ്യതോടെയുമുള്ള രേവതിയുടെ വാക്കുകൾ ദയയെ അൽപ്പം ലജ്ജ തോന്നിപ്പിച്ചു... "നീ തന്നെ ആലോചിക്ക് കാ കാശിനു വകയില്ലാത്ത ആ അഭിയെ വേണോ അതോ നിന്റെ മുറച്ചെക്കനെ വേണോയെന്ന്...!!" അത്രയും പറഞ്ഞു രേവതി ഡോർ തുറന്നു പോയി... ................. "ഏട്ടത്തി ഇത് വല്യ കഷ്ട്ടായിട്ടോ... വാസുന് ഏട്ടത്തിയോട് സംസാരിക്കണമെന് പറഞ്ഞോണ്ട് അല്ലെ ഞാൻ ഫോൺ കൊണ്ടെന് തന്നെ... എന്നിട്ട് സംസാരിച്ചതുമില്ല..." "അത്.. കുഞ്ഞാ ഞാൻ എന്താ വാസൂനോട്‌ പറയേണ്ടതെന് നിക്കറിയില്ല... അതാ സംസാരിക്കാഞ്ഞത്... അടുത്ത പ്രാവിശ്യം വിളിക്കുപ്പോൾ സംസാരിക്കാം..."

"ആഹ് ബെസ്റ്റ്... ഇത് പറയാൻ തുടങ്ങിയിട്ട് കാലമൊരുപാടായി... ഇത് വല്ലതും നടക്കോ... ഇനി ഏട്ടത്തിക്ക് ഞാൻ വാസൂനെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് സംസാരിക്കാം..." "അയ്യോ... അപ്പോ നാളെ കൊണ്ട് വരോ വാസൂനെ..." "എന്റെ ഏട്ടത്തി... അയ്ശ്... ഒന്നൂല്ല്യ ഏട്ടത്തി പോയി കിടന്നോ..." "അല്ല കുഞ്ഞാ..." "നാളെ സംസാരിക്കാം ഏട്ടത്തി കിടന്നോ...." റൂമിലേക്ക് പോവാൻ നേരം ശിവ വിളിച്ചു പറഞ്ഞു... നന്ദു ഇനി വാസൂനെ ശിവ നാളെ കൊണ്ട് വരോ എന്നൊക്കെ ആലോചിച്ചു മുറിയിലേക്ക് പോയി... ഓരോന്ന് ചിന്തിച്ച് മുറിയിലോട്ട് വരുന്ന നന്ദൂനെ കണ്ടതും സഖാവ് നെറ്റി ചുളിച്ചു... ഡോറിൽ ചെന്ന് തലയിടിച്ചതും നന്ദു നെറ്റി ഉഴിഞ്ഞോണ്ട് ഡോർ നോക്കി ഓരോന്ന് പിറുപിറുകുന്നുണ്ട്.. അത് കണ്ടതും സഖാവിന് ചിരി വന്നു... "ഇങ്ങ് പോര് നന്ദു... അതിനെ വഴക്ക് പറഞ്ഞിട്ടൊനും ഒരു കാര്യവുമില്ല... ഓരോന്ന് ആലോചിച്ചു...നീ നോക്കി നടക്കാത്തത് കൊണ്ടാ...അല്ല എന്താ ഇതിനും മാത്രം ആലോചിക്കാൻ..." സഖാവ് ഫോൺ ബെഡിൽ വെച്ച് നന്ദൂന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... "അത് കണ്ണേട്ടാ... ശിവ നാളെ വാ..." ബാക്കി പറയുന്നതിന് മുമ്പ് നന്ദു അയ്യോന്നും പറഞ്ഞു വാ പൊത്തി... സഖാവിനെ ഇടം കണ്ണിട്ട് നോക്കി... "ശിവ നാളെ എങ്ങോട്ട് പോവാ..."

സഖാവിന്റെ നെറ്റി ചുളിച്ചോണ്ടുള്ള ചോദ്യം കേട്ടതും നന്ദു എന്ത് പറയുമെന്ന് അറിയാതെ നിന്നു... "അത് കണ്ണേട്ടാ... അതുണ്ടല്ലോ ശിവ... പിന്നെ നാളെ... ഫ്രണ്ട്സിന്റെ കൂടെ ടൂർ പോവുന്ന കാര്യം." നന്ദു ഓരോന്ന് പറഞ്ഞു ഒപ്പിച്ചു.. "ഫ്രണ്ട്സിന്റെ കൂടെയോ.. അതും നാളെയോ... എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ അവൻ..." "അ... അ.. അത് പറയാൻ മറന്നതായിരിക്കും കണ്ണേട്ടാ.... ഇനി പോയി ചോദിക്കല്ലേ..." നന്ദു കൊച്ചു കുട്ടികളെ പോലെ പറഞ്ഞതും സഖാവ് എന്ത് എന്ന മട്ടിൽ നന്ദൂനെ നോക്കി... നന്ദൂന്റെ പരവേശമൊക്കെ കണ്ടപ്പോൾ തന്നെ സഖാവിന് എന്തോ പന്തികേട് തോന്നിയതാ.. പിന്നെ നന്ദു തന്നോട് ഒരിക്കലും കള്ളം പറയില്ലെന്ന വിശ്വാസത്തിൽ ആണ്... ഇനി അഥവാ എന്തെങ്കിലും മറച്ചു വെക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ തക്കതായ ഒരു കാരണമുണ്ടാവുമെന് സഖാവിന്നറിയാം....അത് കൊണ്ട് തന്നെ സഖാവ് അധികമൊന്നും ചോദികാതെ നന്ദൂനോട്‌ വന്ന് കിടക്കാൻ പറഞ്ഞു... നാളെ നന്ദൂന്റെ വീട്ടുക്കാർ വരുന്ന വിവരം അവൾക്കറിഞ്ഞ് കൂടാ...

സഖാവ് ബെഡിൽ ഇരുന്നോണ്ട് നന്ദൂനെ നോക്കി...അയൺ ചെയ്ത ഡ്രസ്സ്‌ ഷെൽഫിലേക്ക് എടുത്ത് വെക്കുന്ന തിരിക്കിൽ ആണ് ആള്... അവര് വരുന്ന കാര്യം അറിഞ്ഞാൽ നന്ദു ഒത്തിരി സന്തോഷിക്കും... "നന്ദു..." "ആഹ്... കണ്ണേട്ടാ ഞാൻ ഇവിടെ തന്നെ ഇല്ലേ..." ഡ്രസ്സ്‌ എല്ലാം എടുത്ത് വെക്കുന്നതിനിടയിൽ നന്ദു തിരിച്ചു മറുപടി പറഞ്ഞു... "നന്ദൂന് തറവാട്ടിലുള്ളോരേയൊക്കെ കാണാൻ തോന്നുന്നില്ലേ...??" "ഹ്ഹ്.. ഒത്തിരി ആഗ്രഹം തോന്നുന്നുണ്ട്...പ്രതേകിച്ചു നീലുനെയൊക്കെ കാണാൻ..." സഖാവിനെ നോക്കാതെ നന്ദു പറഞ്ഞു... "എന്നാ നാളെ അവര് ഇങ്ങോട്ട് വരുന്നുണ്ട്.." "ഹ്മ്മ്..." നന്ദു പെട്ടെന്ന് സഖാവ് എന്താ പറഞ്ഞതെന്ന് ഒന്നും കൂടെ ആലോചിച്ചു.. അവര് വരുന്നുണ്ട്... നന്ദു കണ്ണും വിടർത്തി സഖാവിനരിക്കിലേക്ക് പോയി... "ആഹ്.. ആ ഉണ്ടകണ്ണ് ഉള്ളിലേക്കിടടി..." നന്ദൂന്റെ നോട്ടം കണ്ടവേണോണം സഖാവ് ചിരിയോടെ പറഞ്ഞു.. "കണ്ണേട്ടൻ പറഞ്ഞത് സത്യാണോ... നാളെ... ശെരിക്കും.. അവര് വരോ... അച്ഛനും.. ഇളയമ്മയുമൊക്കെ..." നന്ദു നിറഞ്ഞ കണ്ണാലെ ചോദിച്ചു... "സത്യം...ദേ പിന്നെ ഇങ്ങനെ കരയാനാണോ ഞാൻ ഇക്കാര്യം പറഞ്ഞത്..." അതും പറഞ്ഞോണ്ട് സഖാവ് നന്ദൂന്റെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് കൊടുത്തു...

"കരഞ്ഞതല്ല.. കണ്ണേട്ടൻ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ടാ...." "ആഹ്... നല്ല ആളാ.. നാളെ അവരെ മുമ്പിലും ഇങ്ങനെ കരഞ്ഞാൽ അവരോട് പറയാൻ പറ്റത്തില്ല സന്തോഷം കൊണ്ടാണെന്നു... അവര് വിചാരിക്ക ഞങ്ങളെ മോൾളെ ആരാടാ ഇവിടെ കരയിപ്പിച്ചതെന്നായിരിക്കും..." സഖാവ് കപട ദേഷ്യത്തോടെ പറഞ്ഞതും നന്ദു വേഗം കണ്ണൊക്കെ തുടച്ചു... "ആഹ്.. കണ്ണൊക്കെ തുടച്ചു... പക്ഷേ ചിരി പോരല്ലോ..."നും പറഞ്ഞു സഖാവ് നന്ദൂനെ ഇക്കിളിപെടുത്താൻ തുടങ്ങി...സഖാവിന്റെ ആ പ്രവൃത്തി കണ്ടതും നന്ദു പൊട്ടി ചിരിക്കാൻ തുടങ്ങി... "ആഹ്.. കണ്ണേട്ടാ മതി കേട്ടോ.. എ... എനിക്ക് ഇക്കിളി ആവുന്നുണ്ട്ട്ടോ.." ..... "എന്റെ കുഞ്ഞേ... നീ ഇത് വരെ ഒരുങ്ങിയില്ലേ.. ഇന്നലെ പറഞ്ഞതല്ലേ പോവുമെന്ന്..." നീലൂന്റെ ഇരിപ്പ് കണ്ടതും ദീപ പറഞ്ഞു.. "അമ്മാ... ഞാൻ വരണോ.. എനിക്ക് നന്ദൂനെ..." "ഇപ്പോ ഒന്നും ആലോചിക്കണ്ടാ...അല്ല നീ ജീവിതവസാനം വരെ നന്ദൂനോട്‌ സംസാരിക്കില്ല എന്ന് ശപഥം ചെയ്തിട്ടൊന്നുമില്ലല്ലോ... നീ ഇപ്പോ റെഡിയാവാൻ നോക്ക്...ചിലപ്പോ നന്ദു നിന്നെയൊന്നു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും..." ദീപ അതും പറഞ്ഞു പോയതും നീലുവും അത് ഒന്ന് ആലോചിച്ചു...

ശെരിയാ... കോളേജിൽ വെച്ച് കാണുപ്പോയൊക്കെ നന്ദു തനിക്കരികിലേക്ക് വരാറുണ്ട്...പക്ഷേ ഒഴിഞ്ഞു മാറിയത് താൻ ആണ്....!! മുറ്റത്തു കാറിന്റെ ശബ്ദം കേട്ടതും നന്ദുവിൽ എന്തെനില്ലാത്ത പരവേശമായി... അത് കണ്ടവേണോണം ഭവാനിയമ്മ നന്ദൂന്റെ തലയിൽ തലോടി... "മോള് ചെല്ല്... അവര് ആദ്യമായിയല്ലേ ഇങ്ങോട്ട് വരുന്നത് മോള് വേണം അവരെ സ്വീകരിചിരുതാൻ...." ഭവാനിയമ്മ പറഞ്ഞതും നന്ദു ഒരു ചിരിയോടെ പൂമുഖത്തേക്ക് പോയി... അവരെയൊക്കെ കണ്ടതും നന്ദൂന് എന്തെനില്ലാത്ത സന്തോഷമായിരുന്നു... അത് എത്രത്തോളമുണ്ടെന്നു ആ മുഖത്ത് നോക്കിയാൽ മനസ്സിലാവുമായിരുന്നു..നന്ദു അച്ഛനെയും ഇളയമ്മയെയും വല്യച്ഛനെയുമെല്ലാം ഒരു ചെറു പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു... ദർശൻ സഖാവിനോടും ശിവയോടും സൂരജിനോടുമൊക്കെ അ സംസാരിച്ച് നില്ക്കാണ്... നീലു നന്ദൂനെ നോക്ക പോലും ചെയ്യാതെ മുമ്പോട് പോയതും നന്ദൂന് എന്തെന്നില്ലാത്ത വിഷമം തോന്നി... ഇപ്പോഴും തീർന്നിട്ടില്ലേ എന്നോടുള്ള ദേഷ്യം....!! നന്ദൂന്റെ മുഖം വാടിയത് കണ്ടതും സഖാവ് ഇപ്പോ വരാമെന്നും പറഞ്ഞു നന്ദൂന്റെ കൈ പിടിച്ച് ഒരു ഭാഗത്തേക്ക് കൊണ്ട് പോയി...

"നന്ദൂ... ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ കരയരുതെന്ന്..." "കണ്ണേട്ടാ... നീലു.. നീലൂന് ന്നോട് ഇപ്പോഴും ദേഷ്യാ... എന്നെ ഒന്ന് നോക്ക പോലും ചെയ്തില്ല..." "അതൊക്കെ ഇവിടുന്ന് പോവുന്നതിന് മുമ്പ് ശെരിയാവും... ഇപ്പോ ദേ അവരെയെല്ലാം അടുത്തേക്ക് ചെന്ന് സംസാരിക്ക്...." സഖാവ് അവളെ കണ്ണൊക്കെ തുടച്ചു കൊടുത്തോണ്ട് പറഞ്ഞു...നന്ദു ഒരു വിളറിയ ചിരിയോടെ സഖാവിനെ നോക്കി അങ്ങോട്ട് പോവാൻ വേണ്ടി നിന്നതും സഖാവ് നന്ദൂനെ തിരിച്ച് നിർത്തി നെറ്റിൽ ഒന്ന് അമർത്തി ചുംബിച്ചു... "ഇനി പോക്കോ.."സഖാവ് കൺചിമ്പി പറഞ്ഞതും നന്ദൂന്റെ ചുണ്ടിലും ഒരു മനോഹരമായ പുഞ്ചിരി വിടർന്നു... നന്ദു അവരോടാല്ലാം എല്ലാ പിണക്കവും മാറ്റി സംസാരിക്കാൻ തുടങ്ങി... പക്ഷേ നീലു മാത്രം ആരോടും ഒന്നും പറയാതെ ഒരു മൂലയിൽ നിന്ന് കൊണ്ട് ഫോണിൽ കുത്താണ്... നന്ദു ഇടക്കിടെ നീലൂനെ ശ്രദ്ധിക്കുന്നുണ്ട്...പക്ഷേ നീലു തിരിച്ചു ഒരു നോട്ടം പോലും നോക്കുന്നില്ല... ഇതൊക്കെ കണ്ടതും ദർശൻ ചിരിയോടെ ഫോൺ എടുത്ത് നീലൂനെ നോക്കി...ദർശന്റെ നോട്ടം കണ്ടതും നീലു എന്താ എന്ന മട്ടിൽ പുരികം പൊക്കി...അതിന് മറുപടിയായി ദർശൻ ഫോണിലേക്ക് ചൂണ്ടി കാണിച്ചതും നീലു ഓഹ് അതാണോ എന്ന മട്ടിൽ മുഖം തിരിച്ചു...

ഫോണിലേക്ക് മെസ്സേജിന്റെ നോട്ടിഫിക്കേഷൻ വന്നതും നീലു മൈന്റ് ചെയ്യാതിരുന്നു... പിന്നേം മെസ്സേജ് വന്നതും നീലു അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടിൽ നിന്നു... ഫോണിലേക് വരുന്ന തുരു തുരെ മെസ്സേജിന്റെ ശബ്ദം കേട്ടതും നീലൂനെ എല്ലാരും നോക്കാൻ തുടങ്ങി.. നീലു ദേഷ്യത്തിൽ ദർശനെ നോക്കിയതും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിൽക്കാ... അത്‌ കണ്ടതും നീലു പല്ല് കടിച്ച് ദർശനെ നോക്കി....വീണ്ടും മെസ്സേജിന്റെ ശബ്ദം കേട്ടതും നീലു ദേഷ്യത്തോടെ മെസ്സേജ് എടുത്തു... കാര്യമായിട്ട് ഒന്നും ഇല്ല.... ചുമ്മാ ഓരോ ഹാർട്ട് സിംപൽ അയച്ചു കളിക്കാ... അതും കൂടെ കണ്ടതും നീലൂന് ദേഷ്യം ഇരിച്ച് കേറി... വീണ്ടും ഫോണിലേക്ക് മെസ്സേജ് വന്നു... നീ ഇനിയും നന്ദൂനോട്‌ സംസാരിചില്ലെങ്കിൽ എനിക്ക് ചില സത്യങ്ങൾ നന്ദൂനോട്‌ പറയേണ്ടി വരും... മെസ്സേജ് കണ്ടതും നീലു തെല്ലൊന്നു ഭയന്നു... നീലു ഇടം കണ്ണിട്ട് ദർശനെ നോക്കിയതും ദർശൻ ഇനി എന്താ ചെയ്യുന്നേ എന്ന മട്ടിൽ ചിരിച്ചോണ്ട് പുരിക്കം പൊന്തിച്ചു... ദർശൻ വീണ്ടും അത് തന്നെ മെസ്സേജ് അയച്ചതും നീലു നന്ദൂന്റെ അടുത്തേക്ക് പോവാൻ വേണ്ടി നിന്നു... പക്ഷേ നീലു എന്ത് സംസാരിക്കും എന്നറിയാതെ അവിടെ തന്നെ നിന്നു...

പക്ഷേ ദർശൻ അവളെ നോക്കി കണ്ണ് കൊണ്ട് സംസാരിക്ക് എന്ന് പറഞ്ഞതും നീലു ഇല്ലെന്ന് തലയാട്ടി...ദർശൻ ഇത് ഒരു നടക്കും പോവില്ലെന്ന് കണ്ടതും നീലൂന്റെ അടുത്ത് വന്ന് നിന്നു... "നന്ദൂനോട്‌ പോയി സംസാരിക്ക്..." "എനിക്ക്...ഞാൻ...ന്ത് സംസാരിക്കാനാ.. " അത് കേട്ടതും ദർശന് ചിരി വന്നു... "ഓഹ് അപ്പോ എന്ത് സംസാരിക്കും എന്ന് വിചാരിച്ചാണോ നീ നന്ദൂനോട്‌ സംസാരിക്കാത്തത്... എന്നാ ഒരു കാര്യം ചെയ്യ്... നമ്മളെ കല്യാണകാര്യം അങ്ങോട്ട് പറ... പ്രശ്നം സോൾവ്...!!" "Wha.... What..?? ഡോ.. തനിക്ക് ഭ്രാന്തുണ്ടോ..??" ദർശന്റെ ഒരു കൂസലുമില്ലാത്ത സംസാരം കേട്ട് നീലു ചോദിച്ചു... "ഇതിൽ എന്താ ഇപ്പോ ഇത്ര ഞെട്ടാൻ...?? എന്നായാലും നമ്മളെ മാര്യേജ് നടക്കും...." "ഓഹ് എന്ത് നല്ല നടക്കാത്ത സ്വപ്നം...!!" നീലു തിരിഞ്ഞ് നിന്ന് മെല്ലെ പറഞ്ഞു.. "ആഹാ.. അത് നിന്റെ വിചാരം മാത്രമാണ്... വേണെകിൽ ദേ ഇപ്പോ നീ പോയി പറയും നമ്മളെ കല്യാണം ഉറപ്പിച്ചെന്ന്..." അത് കേട്ടതും നീലു ദർശനെ നോക്കിയൊന്ന് പുച്ഛിച്ചു... അത് കണ്ടവേണോണം ദർശൻ ഫോണിലുള്ള ഫോട്ടോസ് എല്ലാം നീലൂന് നേരെ നീട്ടി...അന്ന് അഡ്വകറ്റിന്റെ അടുത്ത് നിന്ന് എടുത്ത എല്ലാ ഡോക്യുമെന്റസും ദർശൻ ഫോണിൽ പകർത്തിയിരുന്നു...

അതൊക്കെ കണ്ടതും നീലുവെന്ന് പതറി... കാരണം ഇതൊക്കെ നീലു ഒരു തവണ ദർശൻ ഇല്ലാത്തപ്പോ അവന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതാണ്... പക്ഷേ ഇതിപ്പോ..?? "ആലോചിച്ചു തലപുണ്ണാകേണ്ടാ... നീ ഡിലീറ്റ് ചെയ്യുമെന്ന് ഉറപ്പുണ്ടായിരുന്നു.. അത് കൊണ്ട് ആ ഡോക്യുമെന്റ്സിന്റെ കോപ്പി അടക്കം ഞാൻ എടുത്ത് വെച്ചിട്ടുണ്ട്..." "തനിക്കു എന്താടോ വേണ്ടത്... ഇങ്ങനെ എന്നെ എന്തിനാ ശല്യം ചെയ്യുന്നേ... ഹർർർർ എന്റെ ഒരു വിധി..." ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും ദർശന് നേരെ ചോദിച്ചു... "എന്നാ വാ നമ്മുക്ക് കല്യാണം കഴിക്കാം.." "കുന്തം..." "നീ പോയി നമ്മളെ കല്യാണകാര്യം സംസാരിക്കണോ.. അതോ ഞാൻ പോയി നന്ദൂനോട്‌ സത്യങ്ങൾ പറയണോ..???" "എന്താന്ന് വെച്ചാ പറഞ്ഞ് തുലക്ക്..." നീലു പറയേണ്ട താമസം ദർശൻ നന്ദൂനെ വിളിച്ചു... "നന്ദൂ..." ദർശൻ "അച്ചുവേട്ടാ എ..." "ഞങ്ങളെ വിവാഹമുറപ്പിച്ചു...!!" നീലു പെട്ടെന്നു നന്ദൂനോട്‌ പറഞ്ഞതും എല്ലാവരും ഞെട്ടി തരിച്ച് നില്ക്കാ...

എല്ലാവരേക്കാളും ഞെട്ടിയത് ദർശൻ തന്നെയാ... കാരണം നീലൂനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ.. പക്ഷേ അവള് ചാടി കേറി ഇങ്ങനെയൊക്കെ പറയുമെന്ന് അവൻ ഒരിക്കലും വിചാരിച്ചില്ല... "മോളെ... എന്താ പറഞ്ഞെ...??" ദീപ അതിശയത്തോടെ നീലൂനോട്‌ ചോദിച്ചു.. "അത്‌.. അമ്മേ..." നീലു അതും പറഞ്ഞു ദർശനെ നോക്കി... ദർശൻ സൈറ്റ് അടിച്ച് കാണിച്ചതും നീലു വീണ്ടും അത്‌ തന്നെ പറഞ്ഞു...അത്‌ കേട്ടതും നീലൂനെ ആദ്യം വാരി പുണർന്നത് നന്ദുവായിരുന്നു...അത് നീലൂന് വല്ലാത്തൊരു അനുഭൂതി പകർന്നു... തിരിച്ചും നീലു നന്ദൂനെ കൈകൾ കൊണ്ട് പുണർന്നു...അത് കണ്ട് നിന്നവരിലും ഒരുപാട് സന്തോഷം നിറച്ച നിമിഷമായിരുന്നു... "നീലു... ഞാൻ ഒരുപാട് കേൾക്കാൻ കൊതിച്ച വക്കുകൾ ആണ് ഇപ്പോ നീ പറഞ്ഞത്..." നന്ദു നീലുവിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് പറഞ്ഞതും നീലുവിൽ ഒരു വരണ്ട പുഞ്ചിരി മാത്രമുണ്ടായിരുന്നു... ......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story