ഒരിളം തെന്നലായ്: ഭാഗം 43

orilam thennalay

എഴുത്തുകാരി: SAFNU

"അമ്മ എന്തൊക്കെ ആയിരുന്നു... അവര് വന്ന് പോയതിന് ശേഷം എന്റെയും ഋഷിയേട്ടന്റെയും വിവാഹകാര്യം സംസാരിക്കും... എന്തെങ്കിലും തീരുമാനമുണ്ടാക്കും..അവളെ ഇവിടുന്ന് പുറത്താക്കും.. ഹും എന്നിട്ട് ഇപ്പോ എന്താ ഇവിടെ നടന്നത്... അവളെ ചേച്ചീടേം വിവാഹകാര്യം മാത്രം നടന്നു... ഇനി നമ്മള് ആയിട്ട് എന്തിനാ ഇവിടെ നിൽക്കുന്നെ..." ദയ ദേഷ്യത്തോടെ രേവതിക്ക് നേരെ അലറി... "ദയ പതുക്കെ..എല്ലാവരും കേൾക്കും..." "ആഹ്.. എല്ലാവരും കേൾക്കട്ടെ..." "നീ ഇങ്ങനെ ദേഷ്യപെടാതെ...എനിക്ക് ഒരു അവസരം കിട്ടേണ്ട ഇതൊക്കെ ഭവാനിയേട്ടത്തിയോട് പറയാൻ..." "അമ്മ ഇങ്ങോട്ട് ഒന്നും പറയണ്ട..." "ദയ നീയൊന്ന് അടങ്ങ്..." "ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനിയും അമ്മ ഇതൊക്കെ വലിച്ച് നീട്ടി പോവുകയാണെങ്കിൽ എനിക്കും ചിലതൊക്കെ അമ്മയോട് പറയാതെ ചെയ്യേണ്ടി വരും..." അത്രയും പറഞ്ഞു ദയ കലിപ്പിൽ അവിടെന്ന് പോയി... രേവതിയാണെങ്കിൽ നന്ദൂനോടുള്ള ദേഷ്യം കാരണം എന്താ ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു... . "ഏട്ടത്തി...നാളെ ഞാൻ ഇവിടുന്ന് പോവും... ഏട്ടത്തി കൂടുതൽ ഒന്നും ചോദിക്കരുത്... ഞാൻ വാസൂനേം കൊണ്ട് വരുപ്പോയെക്കും ഏട്ടത്തി ഏട്ടനോടും അമ്മയോടുമൊക്കെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം..." "അത് കുഞ്ഞാ... നാളെ എന്നൊക്കെ പറയുപ്പോ....??"

"ഏട്ടത്തി... എല്ലാത്തിനും ഒരു പരിധിയുണ്ട്... വാസുനും തന്നെ അവിടെ നിന്ന് മടുത്തു... പിന്നെ എത്രയെന്ന് വെച്ചിട്ടാ അവളെ അവിടെ...!!" "അതും ശെരിയാ... പക്ഷേ ഞാൻ പെട്ടെന്ന് എങ്ങനെയാ കണ്ണേട്ടനോടും അമ്മയോടുമൊക്കെ ഇക്കാര്യം പറയാ....!!" 'അതൊക്കെ ഞാൻ ഏട്ടത്തിക്ക് വിട്ട് തരാ... ഏട്ടത്തി പറഞ്ഞാൽ ഏട്ടൻ കേൾക്കാതിരിക്കില്ല.. അത് പോലെ തന്നെ അമ്മയും...!! " നന്ദു ശിവ പറഞ്ഞ ഓരോ കാര്യങ്ങളും ആലോചിച്ചു ടെൻഷൻ അടിച്ച് നില്ക്കാ...എങ്ങനെ അമ്മയോടും കണ്ണേട്ടനോടുമൊക്കെ ഇക്കാര്യം പറയും... അവര് എതിർത്താലോ..?? അപ്പോ ശിവ വാസൂനേം കൊണ്ട് എങ്ങോട്ടാ പോവാ...?? നന്ദു ഓരോന്ന് ആലോചിച്ചു ചെന്ന് പെട്ടത്ത് രേവതിയുടെ മുമ്പിലും... നന്ദു അവരെ നേരെ ഒരു ചിരി പാസാക്കി പോവാൻ വേണ്ടി നിന്നതും രേവതി നന്ദൂന്റെ മുമ്പിൽ കേറി നിന്നു... "എങ്ങോട്ടാടി നീ ദൃതി പിടിച്ച്..." "അമ്മായി അത്..." "കൂടുതൽ വിശദീകരണമൊന്നും വേണ്ടാ..ഞാൻ പറഞ്ഞകാര്യം നീ കേട്ടത് ആണല്ലോ...

ഇനി പറ നീയായിട്ട് ഇവിടുന്ന് ഇറങ്ങി പോവണോ..?? അതോ... ഞാൻ....!!" "അമ്മായി...കണ്ണേട്ടൻ ഇല്ലാതെ നിക്ക് ജീവിക്കാൻ കഴിയില്ല... വേണേൽ ഞാൻ അമ്മായിടെ കാല് പിടിക്കാം.. ഇത് മാത്രം എന്നോട് പറയരുത്..." "നീ എന്താടി പെണ്ണെ വേഷം കെട്ട് ഇറക്കാ... നിന്നോട് ഞാൻ ഒരു തവണ പറഞ്ഞു.. ഇനിയും നിനക്ക് അനുസരിക്കാൻ പറ്റിയില്ലെങ്കിൽ..." "അമ്മായി...അമ്മായി അല്ലെ ദയക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത്...എന്റെയും കണ്ണേട്ടന്റെയും വെറുമൊരു ബന്ധമല്ല..അഗ്നിനെ സാക്ഷിയാക്കി കെട്ടി തന്നതാ ഈ താലി...ഈ താലി എന്റെ മാറിൽ പറ്റി ചേർന്ന് കിടക്കും കാലത്തോളം ഞാൻ കണ്ണേട്ടനൊപ്പം ജീവിക്കും..." "ഓഹ് അപ്പോ ഈ താലിയാണോ നിന്റെ പ്രശ്നം..." പുച്ഛത്തോടെ അവരത് പറഞ്ഞതും നന്ദു താലിയിൽ പിടി മുറുക്കി... "ഇതങ്ങോട്ട് പൊട്ടിച്ചു തീർന്നാൽ ഉള്ള പ്രശ്നമല്ലേയൊള്ളൂ...!!" അത്രയും പറഞ്ഞു രേവതി നിമിഷനേരം കൊണ്ട് നന്ദൂന്റെ താലി വലിച്ച് പൊട്ടിച്ചു... നന്ദു ഒരു നിമിഷം ഞെട്ടി തരിച്ചു... രേവതിയുടെ കൈയ്യിലുള്ള താലി കണ്ടതും നന്ദു വീണ്ടും പ്രതീക്ഷയോടെയും പരിഭ്രാന്തിയോടെയും കഴുത്തിൽ പരത്തി... ഇല്ലാ..!!

അപ്പോയെക്കും മിഴികൾ ഈറണണഞ്ഞിരുന്നു...!! "ഇത്രയൊള്ളൂ... ഇതോടെ തീർന്നു നീയും ഋഷിയുമായുള്ള ബന്ധം..!! ഇനി നീ ഇവിടെ നിൽക്കണോ അതോ പോവണോ എന്ന് നിനക്ക് തീരുമാനിക്കാം...നിന്നോട് ഞാൻ ഒരു തവണ പറഞ്ഞിരുന്നു പക്ഷേ നീയത് കേട്ടില്ല.. ഞാൻ എന്ത് ചെയ്യാനാ എനിക്ക് എന്റെ മോളുടെ സന്തോഷമാ വലുത്..." അത്രയും പറഞ്ഞു രേവതി പുച്ഛചിരിയോടെ പോയി.. നന്ദൂന് തിരിച്ചൊന്നും പറയാൻ നാവ് പൊന്തുന്നിലായിരുന്നു...പക്ഷേ കണ്ണ് നിറഞ്ഞ് തുളുമ്പുനുണ്ടായിരുന്നു.... "മോളെ..." മുറിയിൽ നിന്ന് ഭവാനിയമ്മയുടെ വിളി വന്നതും നന്ദു കണ്ണൊക്കെ തുടച്ച് അങ്ങോട്ട് പോയി... "അ... അമ്മേ വിളിച്ചായിരുന്നോ.." നന്ദു മുറിയിലേക്ക് വന്നതും ചോദിച്ചു.. "ആ മോളെ... മോളെ വല്യച്ഛൻ വിളിച്ചിരുന്നു... അവരെ വിവാഹകാര്യം പറഞ്ഞോണ്ട് മോളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു.." "ആഹ് അത് അമ്മേ ഫോൺ മുറിയിലായിരിക്കും..." "ഹ്മ്മ്... അവരെ വിവാഹം വേഗം നടത്തണമെന്നാ ജോത്സ്യൻ പറഞ്ഞത്... അത് ഏതായാലും നന്നായി... ഒരിക്ക നിശ്ചയം വരെ എത്തി മുടങ്ങിയതല്ലേ..."

ഭവാനിയമ്മ സന്തോഷത്തോടെ ഓരോന്ന് പറയുപ്പോഴും നന്ദു രേവതിയുടെ പ്രവൃത്തി ഓരോന്നും ആലോചിച്ചു കണ്ണെല്ലാം നിറഞ്ഞ് നില്ക്കാണ്... "മോളെ...എന്താ പറ്റി... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ...??" ഭവാനിയമ്മ സംസാരത്തിനിടയിൽ പെട്ടെന്നു നന്ദൂനെ ശ്രദ്ധിച്ചതും കണ്ണെല്ലാം കലങ്ങിയത് കണ്ടതും ചോദിച്ചു..അപ്പോഴാണ് നന്ദുവും അത് ശ്രദ്ധിക്കുന്നത് കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്...നന്ദു ഭവാനിയമ്മ കാണാതിരിക്കാൻ വേണ്ടി വേഗം അവ തുടച്ച് കളഞ്ഞു... "ഒന്നുല്ല അമ്മേ... അത് " "ഹ്മ്മ്... കണ്ണൻ വരാത്തത് കൊണ്ടാവും അല്ലെ.. അല്ലേലും അവനോട് രാത്രി വീട്ടിൽ നേരത്തെ വരണമെന്ന് പറഞ്ഞാൽ കേൾക്കത്തില്ല..." ചെറു ചിരിയോടെ ഭവാനിയമ്മ പറഞ്ഞതും നന്ദു ഒരു പ്രസന്നമില്ലാതെ പുഞ്ചിരിച്ചു... "അല്ല മോളെ താലിയെവിടെ...??" പെട്ടെന്ന് ഭവാനിയമ്മ അത് ചോദിച്ചതും നന്ദു ഒന്ന് ഞെട്ടി... "അത്... അതമ്മേ മു... മുറിയിലാ..." "ഹാ.. കണ്ണൻ വരുപ്പോ കാണണ്ടാ... പിന്നെ അതിനാവും അടുത്ത വഴക്ക് മോള് അതെടുത്ത് ഇടാൻ നോക്ക്..." ഭവാനിയമ്മ അത് പറഞ്ഞപ്പോഴാണ് നന്ദുവും അത് ഓർത്തത്... ഒരിക്ക താലി ഇടാൻ മറന്നതിന് കണ്ണേട്ടൻ ഒരുപാട് വഴക്ക് പറഞ്ഞിടുണ്ട്...

നന്ദു അന്നത്തെ സംഭവം ആലോചിച്ചു നിന്നപ്പോഴാണ് കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടത്... "ആഹ്.. കണ്ണൻ വന്നെന്ന് തോന്നുന്നു..." ഭവാനിയമ്മ അതും പറഞ്ഞോണ്ട് കതക് തുറക്കാൻ പോയി... നന്ദു എന്ത് ചെയ്യുമെന്ന് അറിയാതെ ഹാളിലേക്ക് പോയി...സഖാവ് നന്ദൂനെ കണ്ടയുടനെ ഒന്ന് കൺചിമ്പി നന്ദു തിരിച്ചും ഒരു തെളിച്ചമ്മില്ലാത്ത പുഞ്ചിരി കൊടുത്തു... "നീ എന്തടാ ഇന്ന് വൈകിയെ... നിന്നോട് പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു..." "ചൂടാവാതെ ഭവാനികൊച്ചേ.. ഞാൻ ഇങ്ങ് എത്തിയില്ലേ..." സഖാവ് ഭവാനിയമ്മയുടെ കവിളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.. "കളിക്കാതെടാ ചെക്കാ...കുളിച്ച് വന്ന് വല്ലതും കഴിക്കാൻ നോക്ക്..." ഭവാനിയമ്മ അതും പറഞ്ഞു മുറിയിലോട്ട് പോയി...നന്ദു സഖാവ് കാണാതെ അവിടെന്ന് അടുക്കളയിലേക്ക് പോവാൻ വേണ്ടി നോക്കിയതും സഖാവ് പിടിച്ച പിടിയാലേ മുറിയിലേക്ക് കൊണ്ട് പോയി... "കണ്ണേട്ടാ... വിട് ഞാൻ ഭക്ഷണം..." "അതൊക്കെ പിന്നെ കഴിക്കാം.... നീ വാ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്..." നന്ദൂനെ ബെഡിന്റെ ഒരറ്റത് ഇരുത്തി കൊണ്ട് പറഞ്ഞു..നന്ദു സഖാവ് കാണാതിരിക്കാൻ വേണ്ടി തല വെട്ടിച്ചതും സഖാവ് നന്ദൂനെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി..

. "നീ ഒരുപാട് ആഗ്രഹിച്ച കാര്യമല്ലേ നീലൂന്റെയും അച്ചൂന്റെയും വിവാഹം...ദർശൻ ഇന്ന് കമ്പനിയിലോട്ട് വന്നിരുന്നു... നിന്നെയും കൊണ്ട് നാളെ തന്നെ അങ്ങോട്ടേക്ക് വരാൻ പറഞ്ഞു..." സന്തോഷതോടെയുള്ള സഖാവിന്റെ പറച്ചിൽ കേട്ടതും നന്ദു ഒന്ന് മൂളി കൊടുത്തു അവിടെന്ന് എണീക്കാൻ വേണ്ടി നിന്നു... പക്ഷേ ഇക്കാര്യം അറിഞ്ഞാൽ നന്ദു ഇങ്ങനെയൊന്നുമല്ല റിയാക്റ്റ് ചെയ്യാ എന്ന് സഖാവിന് നല്ല പോലെ അറിയാമായിരുന്നു... പക്ഷേ നന്ദൂന്റെ ഇപ്പോഴത്തെ പൊരുമാറ്റം കണ്ടതും സഖാവ് ഒന്ന് നെറ്റി ചുളിച്ചു... പക്ഷേ നന്ദു അതൊനും കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു... "നന്ദു..." ആലോചനയിൽ മുഴുകി ഇരിക്കുന്ന നന്ദൂനെ സഖാവ് തട്ടി വിളിച്ചു... "ആഹ്.. ഹേ ന്താ കണ്ണേട്ടാ..." "ച്ചിം ഒന്നുല്ല്യ... നീ കഴിക്കാൻ എടുത്ത് വെക്ക്..." അത് കേട്ടതും നന്ദു ഒന്ന് മൂളി എണീറ്റ് ഡോറിന്റെ അടുത്തെത്തിയതും സഖാവിന്റെ ചോദ്യം വന്നു... "നിന്റെ താലി എവിടെ...??" അത് കേട്ടതും നന്ദു അവിടെ നിന്നു... "ചോദിച്ചത് കേട്ടില്ലേ നന്ദൂ.. നിന്റെ താലി എവിടെയെന്നു..." വീണ്ടും ചോദ്യം ആവർത്തിച്ചതും നന്ദു ഒന്ന് ഞെട്ടി തിരിഞ്ഞ് നിന്നു... "കണ്ണേട്ടാ അത്..."

"ഇങ്ങോട്ട് ഒരു എക്സ്യൂസും പറയണ്ട... നിന്റെ താലി എവിടെ അത് മാത്രം പറഞ്ഞാൽ മതി..." സഖാവിന്റെ ശബ്ദം കനത്തതും നന്ദു പറയാൻ വന്നത് നിർത്തി സഖാവിനെ ദയനീയതയോടെ നോക്കി... "നന്ദു എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് എന്തെങ്കിലും ചോദിച്ചാൽ മിണ്ടാതിരിക്കുന്നത്..." "കണ്ണേട്ടാ അത് ഞാൻ..." നന്ദു എന്തോ പറയാൻ വേണ്ടി നിന്നതും സഖാവ് റൂം വിട്ട് പുറത്തിറങ്ങാൻ നോക്കി... അത് കണ്ടതും നന്ദു സഖാവിന്റെ മുമ്പിൽ പോയി തടഞ്ഞു.. "ഏട്ടത്തി പറഞ്ഞു കഷ്ട്ടപെടേണ്ടാ... ഞാൻ പറയാം ഏട്ടനോട്..." ശിവ അതും പറഞ്ഞു അങ്ങോട്ട് വന്നതും നന്ദു സഖാവിന് മുമ്പിൽ നിന്നും മാറി... ശിവ രേവതിയമ്മായിയുടെ പ്രവൃത്തിയെല്ലാം കണ്ടിരുന്നു... അപ്പോ അങ്ങോട്ട് ചെല്ലാഞ്ഞത് നന്ദു തിരിച്ചു പ്രതികരിക്കട്ടെ എന്ന് വിചാരിച്ചു തന്നെയാണ്.. പക്ഷേ നന്ദു ഒന്നും പ്രതികരികാതെ നിന്നതും ശിവക്കും ദേഷ്യം തോന്നിയിരുന്നു... നന്ദൂന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോയെക്കും ഭവാനിയമ്മ നന്ദൂനെ വിളിച്ചിരുന്നു... ശിവ സഖാവിനോട്‌ നേരത്തെ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞതും സഖാവിന്റെ മുഖം വരിഞ്ഞ് മുറുകിയിരുന്നു...

അത് കണ്ടവേണോണം നന്ദു സഖാവിന്റെ കൈയ്യിൽ പിടിച്ചു... "ഏട്ടത്തി വേണ്ടാനോക്കെ പറയും പക്ഷേ ഇപ്പോ അവർക്കൊരു വാണിങ് കൊടുത്തില്ലെങ്കിൽ പിന്നെ അമ്മായിക്ക് ഒരു വിചാരിമുണ്ടാക്കും ഏട്ടത്തിക്ക് ചോദിക്കാനും പറയാനുമൊന്നും ആളില്ലെന്ന്... അങ്ങനെ ഒരു ചിന്ത അമ്മായിക്കുണ്ടവരുത്..." ശിവ പറഞ്ഞു തീർന്നതും സഖാവ് രേവതിയാന്റിയുടെ മുറിയിലേക്ക് പോയി ദയയുടെ മുഖമടക്കി ഒന്ന് കൊടുത്തു... പക്ഷേ ദേഷ്യത്തോടെ അലറിയത് രേവതിയായിരുന്നു... "അലറണ്ടാ.. ഇത് നിങ്ങൾക്കുള്ളതാ... പക്ഷേ പ്രായം കൊണ്ട് മുതിർന്നത് കൊണ്ട് മാത്രാ നിങ്ങളെ തല്ലാതിരുന്നത്... പക്ഷേ ഇനിയും ഇത് ആവർത്തിച്ചാൽ പ്രായവും പക്വതയുമൊന്നും ഞാൻ നോക്കിയെന്ന് വരില്ല...!!" രേവതിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് സഖാവ് അത് പറഞ്ഞതും രേവതി പകയോടെ നന്ദൂനെ നോക്കി... "അവളെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ... പിന്നെ ഒരു കാര്യം ഇനിയും ഇത് പോലുള്ള പ്രവൃത്തികൾ നിങ്ങളുടെയോ നിങ്ങളെ ഈ കാണുന്ന സന്തത്തിയുടെയോ ഭാഗത്തു നിന്നുണ്ടായാൽ പിന്നെ ബന്ധകാരാണോ സ്വന്തകാരാണോയോന്നൊന്നും നോക്കില്ല... ഹ്മ്മ്"

സഖാവ് അതും പറഞ്ഞു ടേബിളിൽ കിടക്കുന്ന താലിയെടുത്ത് നന്ദൂന്റെ കഴുത്തിൽ കെട്ടി കൊടുത്തു... അത് കണ്ടതും ശിവ നീട്ടി ഒരു വിസിലടി ആയിരുന്നു... സഖാവ് അതൊന്നും കേൾക്കാത്ത മട്ടിൽ മുറിയിലോട്ട് പോയി... നന്ദു അവരെയൊക്കെ ഒന്ന് നോക്കി സഖാവിന് പിന്നാലെ റൂമിലേക്ക് പോയി... "അല്ല ദയ വേദനിക്കുന്നുണ്ടോ ഉണ്ടേൽ പറയണേ അവിടെ മരുന്ന് ഇരിപ്പുണ്ട്.." ശിവ ദയയെ നോക്കി കളിയാക്കി ചോദിച്ചതും അവൾ ദേഷ്യത്തിൽ നോക്കിയത് രേവതിയെയായിരുന്നു... അത് കണ്ടതും അവിടെ ഒരു യുദ്ധം നടക്കുമെന്ന് ശിവക്കുറപ്പായിരുന്നു അവൻ മെല്ലെ അവിടെന്ന് എസ്‌കേപ്പ് ആയി... നന്ദു മുറിയിലേക്ക് വന്നതും തന്നെ മൈന്റ് ചെയ്യാതെ ഓരോന്ന് ചെയ്യാണ് സഖാവ്...അത് കണ്ടതും നന്ദു പിന്നിൽ നിന്നും സഖാവിനെ ഇറുക്കി പുണർന്നു...അതറിഞ്ഞതും സഖാവിന്റെ ചുണ്ടിൽ ചെറു ചിരി മൊട്ടിട്ടു... "കണ്ണേട്ടാ...എന്നോട് മിണ്ടാണ്ടിരിക്കല്ലേട്ടോ നിക്ക് സങ്കടം വരുനുണ്ട്..." "നന്ദു ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാകണം... നമ്മള് എപ്പോഴും ഇങ്ങനെമിണ്ടടിരുന്നിട്ട് കാര്യമില്ല... നിനക്ക്.. നിനക്ക് ആ താലി പൊട്ടിച്ചപ്പോയെങ്കിലും ഒന്ന് പ്രതികരിക്കൂടായിരുന്നോ...നീ എന്താ നന്ദു ഇങ്ങനെ ആയി പോയെ...

നമ്മള് പ്രതികരിക്കേണ്ടയിടത് നമ്മള് പ്രതികരിക്ക തന്നെ വേണം..." സഖാവ് പറയുന്നതൊക്കെയും നന്ദു കേട്ടിരുന്നു.. തറവാട് വീണ്ടും ഒരു കല്യാണതിനൊരുങ്ങയാണ്... അധികം ആളും ബഹളവുമൊന്നുമില്ലാതെ ഒരു ചെറിയ രീതിയിൽ വിവാഹം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്... ദർശൻ അതിന്റെ തിരക്കിൽ ആണ്.. നീലു ആണെങ്കിൽ ആരോടും മിണ്ടാതെ നടക്കാണ് അവളെ ഒന്ന് ഉഷാറാക്കാൻ കൂടിയാണ് നന്ദൂനെ ഇവിടെ കൊണ്ടാന്ന് ആകാൻ വല്യച്ഛൻ പറഞ്ഞത്... നീലു ആണെകിൽ ആകെ ഡിസ്റ്റർപ്പ് ആയി ഇരിക്കാണ്... നീലു വിവാഹത്തിന് സമ്മതിച്ച കാര്യമറിഞ്ഞ് അവള് അങ്കിളിന് വിളിച്ചിരുന്നു... ഇത് നടക്കരുതെന്നും പറഞ്ഞ്... പക്ഷേ അങ്കിൾ അത് എതിർത്തു.. നീലൂന് ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടണമെന്ന് അദ്ദേഹവും ആഗ്രഹിച്ചിരുന്നു... അത് കൊണ്ട് തന്നെ ഈ വിവഹം നടക്കണമെന്നും ഇനി താനുമായുള്ള കോൺടാക്ട് നിർത്തണമെന്നും എന്തെങ്കിലും ആവിശ്യമുണ്ടെകിൽ താൻ വിളിക്കാമെന്നുമായിരുന്നു അങ്കിളിന്റെ മറുപടി........തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story