ഒരിളം തെന്നലായ്: ഭാഗം 44

orilam thennalay

എഴുത്തുകാരി: SAFNU

"ഞാൻ അന്നേ പറഞ്ഞതാ അവനെ ശ്രദ്ധിക്കാൻ... ഒരവസരം കിട്ടാൻ കാത്ത് നില്ക്കാ ചെക്കൻ ഇവിടുന്ന് മുങ്ങാൻ..." രാവിലെ തന്നെ ശിവയെ മുറിയിൽ എങ്ങും കാണാതിരുന്നപ്പോ തുടങ്ങിയ പറച്ചിലാ ഭവാനിയമ്മ... നന്ദു ആണെങ്കിൽ ശിവ പോയ കാര്യം പറയണമെന്നുമുണ്ട് പക്ഷേ അവര് ഇതെങ്ങനെ എടുക്കും എന്ന ടെൻഷൻ കാരണം പറയണ്ടായെന്നുമുണ്ട്... "അമ്മ ഒന്ന് സമാധാനിക്ക്... അവൻ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ... ഇരുട്ടാവുന്നതിന് മുമ്പ് ശിവയിങ്ങ് എത്തികോളും..." സഖാവ് ഭവാനിയമ്മയെ ആശ്വാസിപ്പിച്ച് കൊണ്ട് പറഞ്ഞു.. "ആഹ്... വരട്ടെ അവനിങ്ങോട്ട് വരട്ടെ.. വെച്ചിട്ടുണ്ട് ഞാൻ..." താഴെ സംസാരം കേട്ടാണ് ദയ രാവിലെ എണീറ്റ് വരുന്നത്... എല്ലാവരുടെയും സംസാരമെല്ലാം കേട്ട് ദയ നേരെ രേവതിയുടെ അടുത്ത് പോയി സ്ഥാനം പിടിച്ചു... "എന്താ അമ്മ ഇവിടെ ഒരു ബഹളം...ഇവിടെയുള്ള ആരെങ്കിലും മേലോട്ട് പോയോ..." വല്യ ഭാവമാറ്റമൊന്നും ഇല്ലാതെ ഫോണിൽ കുത്തി കൊണ്ട് ദയ ചോദിച്ചതും രേവതി അവളെ നോക്കി പതുക്കെ പറയെന്ന് കണ്ണ് കൊണ്ട് കാണിച്ചു.. "ദയ ഒന്ന് പതുക്കെ..." "ഹോ.. അമ്മ കാര്യം പറ..."

"ശിവയെ രാവിലെ മുതൽ മുറിയിൽ കാണാനില്ല... അവന്റെ ബാഗും സാധനങ്ങളോനും മുറിയിലില്ല... അതിന്റെ വേത്തപാടാ ഇവിടെ..." "ഓഹ് അതാണോ... ഞാൻ വിചാരിച്ചു ഇവിടെ ആരെങ്കിലും ചത്തെന്ന്..." "ദയ എല്ലാവരും കേൾക്കും..." "ഹോ... എന്തായാലും അതെനിക്ക് ഇഷ്ട്ടായി.. അല്ലേലും ആ ശിവക്ക് എന്നെ കളിയാക്കൽ കുറച്ചു കൂടുതലാ... ഇനി അവൻ വന്നാൽ ഋഷിയേട്ടന്റെ അടുത്ത് നിന്ന് അവന്റെ മോന്തയടക്കി ഒന്ന് കൊടുക്കുക കൂടെയാണെങ്കിൽ ഞാൻ ഹാപ്പി..." "ചേച്ചി ശിവേട്ടനെ കുറിച്ച് ഇങ്ങനെയൊന്നും പറയാതെ...കണ്ണേട്ടൻ ശിവേട്ടനെ അടിക്കുമെന്ന് ചേച്ചി സ്വപ്നം കാണേണ്ടാ... അതൊന്നും നടക്കാൻ പോണില്ല്യ..." അമ്മയുടെയും ചേച്ചീടെയും സംസാരം കേട്ടതും ധന്യ പറഞ്ഞു... അത് കേട്ടതും ദയക്ക് ദേഷ്യം ഇരച്ചു കേറിയതാ... പിന്നെ സ്വന്തം അനിയത്തി അല്ലെന്ന് കരുതി ഒന്നും പറഞ്ഞില്ല.... സഖാവ് നന്ദൂനോട്‌ പറഞ്ഞ് സൂരജിന്റെ വീട്ടിലേക്ക് തിരിച്ചു... കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടതും പാറു ഓടി വന്ന് കതക്ക് തുറന്നു...

"അമ്മാ...ഏട്ടായി ദേ കണ്ണേട്ടൻ വന്നേക്കുന്നെ..." സഖാവിനെ കണ്ടയുടനെ പെണ്ണ് അകത്തേക്കും നോക്കി വിളിച്ചു കൂവി... "ഒന്ന് പതുക്കെ പറയെടി പാറൂസേ..." "ഈ... കണ്ണേട്ടൻ വരുപ്പോ ഏട്ടത്തിയേം കൂടെ കൊണ്ടോനൂണ്ടായിരുന്നോ...ഏട്ടത്തിയെ കാണാൻ കൊതിയാവാ...!!" "നിനക്ക് അങ്ങോട്ടെക്കൊക്കെ ഒന്ന് വന്നൂടെടി... അല്ലെങ്കിൽ അവിടെന്ന് പോവില്ലായിരുന്നു... ഇപ്പോ അങ്ങോട്ടുള്ള വരവേ നിർത്തി അല്ലെടി..." "എന്ത് ചെയ്യാനാ ഏട്ടാ... എന്നും ക്ലാസ്സ്‌ അല്ലെ..." "അവള് ചുമ്മാ പറയാടാ...അവിടെ പുതിയ ബന്ധുകളൊക്കെ വന്നിട്ടുണ്ടെന്നും പറഞ്ഞു പെണ്ണ് ഇപ്പോ അങ്ങോട്ട് വരാത്തത്..." പ്രസീത കൈയ്യിലുള്ള ചായ കപ്പ് സഖാവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞതും സഖാവ് പാറൂനെ നോക്കി ആണോന്ന് ചോദിച്ചു.. പാറു മുഖം കൂർപ്പിച്ച് അതെയെന്ന് പറഞ്ഞു... "അവര് അവിടെയുടെന്ന് കരുതിയെന്താ നീ ഞങ്ങളെ പാറൂസ് അല്ലെ...നിനക്ക് എപ്പോ വേണേലും അങ്ങോട്ട് വരാലോ..."

"എനികിഷ്ട്ടല്ല്യാ അവരെ...അവരെ കണ്ടാൽ തന്നെ അറിയാം അഹങ്കാരം തലക്ക് പിടിച്ച ആളുകൾ ആണെന്ന്..." പാറു മുഖം കൂർപ്പിച്ച് കൊണ്ട് പറഞ്ഞതും പ്രസീത അവളെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.. "മിണ്ടാതിരിയെടി..." "അമ്മേ ഒന്ന് പോയെ... ഞാൻ ഉള്ളതല്ലേ പറഞ്ഞെ..." "ഋഷി നീയിതൊന്നും കാര്യമാക്കേണ്ട... അവള് അങ്ങനെ പലതും പറയും..." "അവള് പറഞ്ഞോട്ടെ പ്രസീതാമ്മേ.. അവര് അത്രക്ക് നല്ല ആളുകളൊന്നുമല്ല.. അല്ല കിച്ചു എവിടെ...??" "കിച്ചു... എടാ... പാറു പോയി ഏട്ടനെ വിളിച്ചോണ്ട് വാ..." പ്രസീത പാറൂനോട്‌ ആയി പറഞ്ഞതും അവള് അകത്തേക്ക് പോയി... "ഋഷി നീയൊപ്പോ വന്നു.." സൂരജ് ഷർട്ടിന്റെ കൈ കേറ്റി വെച്ചോണ്ട് ചോദിച്ചു.. "ദേ ഇപ്പോ വന്നെതേയുള്ളൂ...അല്ല ഞാൻ പറഞ്ഞ കാര്യം ചെയ്തോ നീ.. ശിവക്ക് വിളിച്ചോ..." "വിളിച്ചു... പക്ഷേ ഫോൺ സ്വിച്ച് ഓഫ്‌ ആണ്... അല്ല ഇവൻ പിന്നെയും ഇതെവിടെ പോയി..." "കുഞ്ഞേട്ടൻ അല്ലെ ആള്..അത് ഇപ്പോ വരവ് ആറ് മാസം കഴിഞ്ഞ് നോക്കിയാൽ മതി..."

പാറു തമാശ രൂപേണെ പറഞ്ഞതും പ്രസീത അവളെ നോക്കി കണ്ണുരുട്ടി... "എന്നാലും ഈ ചെറുക്കൻ ഇതെവിടെ പോയി..." സൂരജ് "പോയതിൽ അല്ല വിഷമം... അവനൊന്നു പറഞ്ഞിട്ട് പോകൂടെ ഇതിപ്പോ അമ്മയേം കൂടെ ടെൻഷൻ ആകാൻ.." "ഞാൻ ഒന്നൂടെ ട്രൈ ചെയ്ത് നോക്കട്ടെ..."നും പറഞ്ഞു സൂരജ് ശിവയുടെ ഫോണിലേക്ക് വിളിച്ചു... പക്ഷേ വീണ്ടും സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും സൂരജ് സഖാവിന്റെ കൂടെ പുറത്തേക്കിറങ്ങി...  "മോളെ... അച്ചു വിളിക്കുന്നത് കേട്ടില്ലേ...ഒന്ന് പോയി നോക്ക്..." യശോദ നീലൂന്റെ മുറിയിലേക്ക് വന്ന് കൊണ്ട് പറഞ്ഞതും മുടി ചീകി കൊണ്ടിരുന്ന നീലു ചീപ്പ് ടേബിൾ വെച്ച് യശോദക്ക് നേരെ തിരിഞ്ഞു... "ഞാൻ പോവില്ലെന്ന് ഒരു തവണ പറഞ്ഞതല്ലേ... നിങ്ങൾക്ക് എന്താ ഒരു പ്രാവിശ്യം പറഞ്ഞാൽ മനസ്സിലാവില്ലേ..." നീലൂ മുഖം കൂർപ്പിച്ച് ദേഷ്യം കലർന്ന ശബ്ദത്തോടെ പറഞ്ഞതും ദീപ യശോദയെ നോക്കി ഒന്ന് കൺചിമ്പി... "നീലു... ഞങ്ങള് പോയി നിനക്ക് കല്യാണഡ്രസ്സ്‌ എടുത്തോണ്ട് വന്നാൽ ചിലപ്പോ നിനക്ക് അത് ഇഷ്ട്ടാവില്ല എന്നറിയുന്നത് കൊണ്ടല്ലേ പറയുന്നേ... നീ ഇപ്പോ അച്ചൂന്റെ കൂടെ പോ നീലു..." ദീപ "അമ്മ അത്... ഞാൻ "

"ഒന്നും പറയണ്ട... പോയി ഒന്ന് ഒരുങ്ങി വാ... അച്ചു താഴെ ഉണ്ടാവും..." ദീപ അവളെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും നീലു ശെരിയെന്ന അർത്ഥത്തിൽ ഒരുങ്ങാൻ വേണ്ടി പോയി... "ആ റെഡ് കളർ... ആ അത് തന്നെ..." ദർശൻ വെഡിങ് സെക്ഷനിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞതും സെയിസ് ലേഡി ആ സാരി എടുത്ത് കൊടുത്തു... "ഇത് ഇഷ്ട്ടായോ... എനിക്ക് വല്യ സെലെക്ഷൻ ഒന്നും ഇല്ല്യാ...ഇത് നോക്ക് ഇഷ്ട്ടായില്ലെങ്കിൽ മാറ്റാം..." ദർശൻ നീലൂന് നേരെ ഡ്രസ്സ്‌ നീട്ടി കൊണ്ട് പറഞ്ഞതും അവള് വല്ല്യ മൈന്റ് ഒന്നും ചെയ്യാതെ ഫോണിലും കുത്തി കൊണ്ടിരിക്കാ... അത് കണ്ടതും ദർശൻ രണ്ടാമതും അവളോട് ആയി പറഞ്ഞു... പക്ഷേ അപ്പോഴും നീലു മൈന്റ് ചെയ്യാതെ നിന്നു...അത് കണ്ടതും ദർശന് ദേഷ്യം വന്നു...ദർശൻ നീലൂന്റെ ഫോൺ വാങ്ങി പോക്കറ്റിലിട്ടു... "ഹേയ് എന്റെ ഫോൺ.." നീലു ദേഷ്യത്തോടെ പറഞ്ഞു... "ഫോൺ പിന്നെ നോക്കാം ഇപ്പോ ഇത് ഒക്കെയല്ലെന്ന് നോക്ക്..." കൈയ്യിലേക്ക് വെഡിങ് സാരി വെച്ചോണ്ട് ദർശൻ പറഞ്ഞതും നീലു അവനെ കൂർപ്പിച്ച് നോക്കി... "ഭാവി ഭർത്താവാണെന അധികാരവും വെച്ചോണ്ട് എന്റെ മേക്കെട്ട് കേറിയാൽ ഉണ്ടല്ലോ..."

നീലു ദർശന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും ദർശൻ ചുറ്റുമോന്ന് നോക്കി എല്ലാവരും തങ്ങളെയാണ് ശ്രദ്ധിക്കുന്നത്തെന്നറിഞ്ഞതും ദർശൻ നീലൂന്റെ അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ ചുണ്ട് അവളെ ചെവിയോട് അടുപ്പിച്ചു... അവന്റെ നിശ്വാസം അവളെ കാതിൽ വന്ന് പതിഞ്ഞതും ഉള്ളോഞ്ഞ് കാളി... പെട്ടെന്ന് ദേഷ്യപെടോണ്ടിരുന്ന അവളെ നാവ് നിശ്ചലമായി... "നീലു ആളുകൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.... വെറുതെ ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കാതെ അതൊന്ന് ഒക്കെയല്ലെന്ന് നോക്ക്.. " ദർശൻ ചെവിയോരം വന്ന് മന്ത്രിച്ചതും നീലു അനുസരണയോടെ തലയാട്ടി ഡ്രെസ്സിങ് റൂമിലേക്ക് പോയി... ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞതും ദർശൻ പാർക്കിംഗ് ഏരിയയിലോട്ട് പോയി... അപ്പോഴാണ് അവൾക്ക് അവളെ ഫോൺ ദർശന്റെ കൈയ്യിൽ ആണെന്ന ഓർമ വന്നത്...ദർശൻ കാറുമായി വന്നയുടനെ നീലു ഗ്ലാസ്‌ താഴ്ത്താൻ പറഞ്ഞു... "എന്റെ ഫോൺ താഡോ...!!" ദർശൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയ ഉടനെ നീലു താഴ്ന്നു നിന്ന് കൊണ്ട് പറഞ്ഞു... "ഓഹ് അതായിരുന്നോ.. ഇപ്പോ കാറിൽ വന്ന് കേറ്..." "ഹൃർ.." നീലു ദേഷ്യത്തോടെ ഡോർ തുറന്ന് അകത്തേക്ക് കേറി..

. "ഇനി എന്റെ ഫോൺ ത്താ..." "ഹ്മ്മ്... നിനക്ക് ചെറിയ ടെൻഷൻ ഉണ്ടല്ലോ..." ദർശൻ ഡ്രൈവ് ചെയുന്നതിനിടയിൽ ചിരിയോടെ ചോദിച്ചു... "ഹ്മ്മ് എന്തിനാ ടെൻഷൻ...??" "അല്ല നിനക്ക് ആരെങ്കിലും വിളിച്ചാൽ ആ കാൾ ഞാൻ എടുക്കുമെന്ന് വിചാരിച്ച്..." "അയ്യോ ആരെങ്കിലും വിളി...ഓഹ്.." നീലു പെട്ടെന്ന് എന്തോ ഓർത്ത പോൽ പറഞ്ഞതും പിന്നെ ദർശൻ തനിക്ക് ഇട്ട് താങ്ങിയതാണെന് മനസ്സിലായത്... "വിളിച്ചിരുന്നു... അഡ്വക്കറ്റ് രാമചന്ദ്ര പ്രസാദ്...!! " "അങ്കിൾ... അങ്കിൾ വിളിച്ചിരുന്നോ..??" നീലു അൽപ്പം ഞെട്ടി കൊണ്ട് ചോദിച്ചു.. "ഹ്മ്മ് വിളിച്ചിരുന്നു...നിന്നോട് ഒരു കാര്യം പറയാൻ വേണ്ടി പറഞ്ഞു... നീയീ വിവാഹം മുടക്കാൻ നോക്കണ്ടായെന്ന്..ഈയൊരു കാര്യത്തിൽ അദ്ദേഹം നിന്റെ കൂടെ നിൽക്കില്ലെന്ന്...!!" അത് കേട്ടതും നീലു തലതാഴ്ത്തി... "നീയാണ് അന്ന് നിശ്ചയം മുടക്കിയതെന്ന് എനിക്ക് നല്ല പോലെ അറിയാം... അത് പോലെ ഇതും നീ മുടക്കാൻ നോക്കുമെന്ന് അറിയാം അത് കൊണ്ട് തന്നെ അഡ്വക്കറ്റ് പറഞ്ഞത് തന്നെയാ എനിക്ക് ഇപ്പോ നിന്നോട് പറയാനുള്ളത്... നീ ഈ വിവാഹം മുടക്കാൻ നോക്കണ്ടാ... എന്തൊക്കെ വന്നാലും ഞാൻ ഇത് നടത്തും...!!" ദർശന്റെ ശബ്ദം ഉറച്ചതായിരുന്നു... 

സമയം സന്ധ്യ ആവാറായി.. ഇത് വരെ ശിവ വിളിച്ചിട്ടില്ല... അതിന്റെ ടെൻഷനിൽ ആണ് ഭവാനിയമ്മ...!! "നന്ദു..."സഖാവിന്റെ വിളി കേട്ടതും നന്ദു ഭവാനിയമ്മയുടെ അടുത്ത് നിന്ന് എഴുനേറ്റ് മുറിയിലേക്ക് പോയി... "എന്താ കണ്ണേട്ടാ..." "അമ്മ എന്തെങ്കിലും കഴിച്ചോ..??" "ഇല്ല... ഞാൻ ഒരുപാട് നിർബന്ധിച്ചു പക്ഷേ.." "ഹ്മ്മ്... നീ കഴിച്ചോ.." "അത്.." "ഉണ്ടാവില്ലെന്ന് അറിയാം...നീ ചെല്ല് ഭക്ഷണം എടുത്ത് വെക്ക് ഞാൻ അമ്മയേം കൊണ്ട് വരാം.." നന്ദു ഭക്ഷണം എടുത്ത് വെക്കുന്നതിനിടയിൽ ആണ് കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്... ഈ നേരത്ത് ഇതാരാണെന്നും ആലോചിച്ചു നന്ദു പോയി കതക് തുറന്നതും മുമ്പിൽ നിൽക്കുന്ന ശിവയെ കണ്ട് ആദ്യമൊന്ന് ചിരിച്ചെങ്കിലും പിന്നെ അവന്റെ ബാക്കിലോട്ട് നോക്കിയത്...ശിവയോട് ചേർന്ന് പിന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും നന്ദൂന് മനസ്സിലായിരുന്നു അതാണ് വാസുവെന്ന്...!! "ശിവാ... ഇത്.." "ഏട്ടത്തി ഇത് വാസു...അല്ല ഏട്ടനോടും അമ്മയോടുമൊക്കെ ഏട്ടത്തി എല്ലാം..."

"ശിവ അത് പിന്നെ..." "ഈശ്വരാ... ഏട്ടത്തി എന്ത് പണിയാ ഈ കാണിച്ചേ...കണ്ണേട്ടൻ അപ്പോ ഒന്നും..." "ശിവ ഞാൻ അമ്മയോടും കണ്ണേട്ടനോടുമൊക്കെ സംസാരിക്കാം..." "ആരാ നന്ദൂ..."നന്ദു ശിവയോട് സംസാരിക്കുന്നതിനിടയിൽ സഖാവ് അങ്ങോട്ട് വന്നതും വാസു പേടിയോടെ ശിവയുടെ പുറക്കിലേക്ക് മറഞ്ഞ് നിന്നു... "ശിവ... ഡാ നീ എവിടെ... അല്ല ഏതാ ഈ കൊച്ച്..." സഖാവ് അവനെ കണ്ട സന്തോഷത്തിൽ അവന്റെ അടുത്തേക്ക് പോയതും പെട്ടെന്നു അവന്റെ പുറകിൽ നിൽക്കുന്ന വാസൂനെ കണ്ടോണ്ട് ചോദിച്ചു... "അത് ഏട്ടാ...ഇത് ഞാൻ സ്നേ..." ബാക്കി പറയുന്നതിന് മുമ്പ് സഖാവ് അവന്റെ കോളറിൽ പിടിച്ചിരുന്നു... നന്ദു ഒരു നിമിഷം സ്തംഭിച്ചു പോയി..പെട്ടെന്ന് സഖാവിന്റെ ഭാവമാറ്റം കണ്ടതും ശിവയും ഭയന്നു... ശബ്ദം കേട്ടതും രേവതിയും മക്കളും ഭവാനിയമ്മയുമെല്ലാം അവിടെ എത്തിയിരുന്നു...ശിവയുടെയും സഖാവിന്റെയും കോളറിൽ പിടിച്ചുള്ള നിൽപ്പ് കണ്ടാണ് ഭവാനിയമ്മ അങ്ങോട്ട് വന്നത്... "ഡാ കണ്ണാ നീയെന്താടാ ഈ കാണിക്കുന്നേ അവന്റെ ഷർട്ടീന്ന് കയ്യെടുക്ക്...!!" ഭവാനിയമ്മ വന്നതും രണ്ടാളെയും പിടിച്ച് മാറ്റി...

സഖാവ് ആ ദേഷ്യത്തിൽ ശിവയെ കന്നപ്പിച്ച് ഒന്ന് നോക്കി മുകളിലേക്ക് കയറി പോയി... നന്ദു ശിവയെ ദയനീയമായി ഒന്ന് നോക്കി... "മോളെ നീ ഒന്ന് അങ്ങോട്ട് ചെല്ല്...അവനിപ്പോ ആകെ ദേഷ്യത്തിൽ ആയിരിക്കും... നിന്നെ കൊണ്ടേ അത് അടക്കാൻ ആവൂ..." ഭവാനിയമ്മ അത് പറഞ്ഞതും നന്ദു മുറിയിലേക്ക് ചെന്നു... എന്നാൽ ഇവിടെ നടന്ന സംഭവങ്ങൾ എല്ലാം ഒരുതരം പുച്ഛത്തോടെ നോക്കി കാണുകയാണ് ദയയും രേവതിയും...!! നന്ദു മുറിയിലോട്ട് ചെന്നതും സഖാവ് ബാൽക്കണിയിൽ വന്ന് നിൽപ്പാണ്... ചുണ്ടിൽ എരിയുന്ന സിഗരറ്റ് കണ്ടതും നന്ദു വിമിഷ്ട്ടത്തോടെ മുഖം ചുളുക്കി...നന്ദു സഖാവിന്റെ അടുത്തേക്ക് പോവും തോറും അവള് ചുമച്ചോണ്ടിരുന്നു... ആ ശബ്ദം കേട്ടതും സഖാവ് നന്ദൂനെയൊന്ന് നോക്കി പിന്നെ സിഗരറ്റ് എടുത്ത് ദൂരെക്ക് കളഞ്ഞു... "കണ്ണേട്ടാ..ശിവയോട്.." "നന്ദു അവന്റെ കാര്യം പറയാണെങ്കിൽ നീ നിർത്തിയേക്ക് അതെനിക്ക് കേൾക്കണ്ടാ.. എല്ലാം അവന്റെ ഇഷ്ടത്തിന് ചെയ്യുവല്ലേ... ആഹ് ആയിക്കോട്ടെ.. ഇനി ഏട്ടന്റെ അധികാരവും പറഞ്ഞോണ്ട് ഞാൻ വരില്ല..." "കണ്ണേട്ടൻ കാര്യം അറിയാതെ സംസാരിക്കരുത്..."

"എന്ത് അറിയാതെയെന്ന്... ഇന്ന് നേരം വെളുത്തത് മുതൽ അവനെ കാണാനില്ലെന്നും പറഞ്ഞു അലയായിരുന്നു... അമ്മ ഒരു പച്ച വെള്ളം കുടിച്ചിട്ടില്ല... എന്നിട്ട് ഇപ്പോ ഏതോ പെണ്ണിനേം കൊണ്ട് വന്നേക്കുന്നു... ഇതിനാണോ ഞാൻ അവനെ ഇത്രേം വളർത്തി വലുതാക്കിയത്.... അവനെ അവന്റെ ഇഷ്ട്ടങ്ങൾക്ക് വിട്ട് കൊടുത്താ ഞാൻ ചെയ്ത തെറ്റ്...!! അവന് ആരോടെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ ഇന്ന് പോവുന്ന കാര്യം... എന്നാൽ പിന്നെ ഇങ്ങനെ പട്ടിയെ പോലെ അവനെ അലഞ്ഞ് നടക്കിലായിരുന്നു..." അത് കേട്ടതും നന്ദൂന് കുറ്റബോധം തോന്നി... താൻ കാരണമാണ് ഇതെല്ലാം...ഞാൻ എല്ലാവരോടും പറയണമായിരുന്നു ശിവ ഏൽപ്പിച്ചു പോയ കാര്യങ്ങൾ...!! പക്ഷേ ഇപ്പോ ശിവ എല്ലാവരുടെയും മുമ്പിൽ കുറ്റകാരനായി...!! "കണ്ണേട്ടാ... ശിവ എന്നോട് പറഞ്ഞിരുന്നു അവൻ പോവുന്ന കാര്യം... ഞാൻ... ഞാനാ ആരോടും പ... പറയാഞ്ഞത്..." "ഓഹ് അപ്പോ ഇത് നന്ദുവും കൂടെ ഒത്തിട്ടുള്ള കളിയാണല്ലേ... എന്നാ ചെല്ല് താലപൊലിയെടുത്ത് സ്വീകരിച്ചോ...!!" "കണ്ണേട്ടാ...ഇ...ഇങ്ങനെ ദേഷ്യപെടല്ലോ സത്യയിട്ടും നിക്ക് കരച്ചിൽ വരുന്നുണ്ട്...!!"

അത് കേട്ടതും സഖാവ് ഇപ്പോ എന്തൊക്കെ നന്ദൂനോട്‌ വിളിച്ച് പറയുന്നതെന്ന് ഓർത്തു... ശിവയോടുള്ള ദേഷ്യം മുഴുവൻ തീർക്കുന്നത് നന്ദൂനോട്‌ ആണ്... അത് ആലോചിച്ചതും സഖാവ് നന്ദൂനെ പൊതിഞ്ഞു പിടിച്ചു... "നന്ദു... സോ.. സോറി ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ...." നന്ദൂന്റെ നെറുക്കിൽ മുത്തി കൊണ്ട് സഖാവ് പറഞ്ഞു.. "കണ്ണേട്ടാ... നമ്മടെ കുഞ്ഞയല്ലേ...എന്തിനാ അവനുമായി വഴക്കിട്ടെ..." "നന്ദു നീയൊന്ന് ആലോചിച്ചു നോക്ക്... അവൻ എന്താ ചെയ്തേക്കുന്നെ... എന്തോ പെൺകുട്ടിയേ ഇറക്കി കൊണ്ട് വന്നേക്കുന്നു..." "അങ്ങനെ ആണെങ്കിൽ നമ്മള് ചെയ്തതും തെറ്റല്ലേ കണ്ണേട്ടാ..." "നന്ദു ഇത് അങ്ങനെ അല്ല... ആ കുട്ടിയുടെ പാരാൻസ് നാളെ ഇവിടെ വന്ന് ബഹളമുണ്ടാക്കി..." "അതിന് വാസൂന് ആരൂല്ല്യാ കണ്ണേട്ടാ... വാസു അനാഥയാ....!!" അത് കേട്ടതും ഞെട്ടലോടെ സഖാവ് നന്ദൂനെ നോക്കി.. "സത്യാ.. കണ്ണേട്ടാ... വാസൂനെ കുറിച്ച് എല്ലാം ശിവ എന്നോട് പറഞ്ഞിട്ടുണ്ട് എന്നോട് പറഞ്ഞിട്ടാ ഇന്ന് പോയതും..." നന്ദു അവരെ രജിസ്റ്റർ മാര്യേജ് കഴിഞ്ഞ കാര്യമടക്കം സഖാവിനോട് ആയി പറഞ്ഞു... അതൊക്കെ കേട്ട് ഒരു തരം മരവിപ്പോടെ സഖാവ് ബെഡിൽ ഇരുന്നു...

"അമ്മയും കണ്ണേട്ടന്നുമോക്കെ ഇഷ്ട്ടമാവില്ലെന്ന് കരുതിയാ കുഞ്ഞാ ഇക്കാര്യം മറച്ച് വെച്ചത്...!! കണ്ണേട്ടാ വാശിയൊക്കെ കളഞ്ഞ് ആ ശിവയുടെ ഭാഗത്ത് നിന്ന് ആലോചിച്ച് നോക്ക്...ഒത്തിരി പ്രതീക്ഷയോടെ ആയിരിക്കും ആ കുട്ടി ശിവയുടെ കൂടെ ഇറങ്ങി വന്നത്... എന്നിട്ട് നമ്മള് കാരണം....!!" അത്രയും പറഞ്ഞു നന്ദു സഖാവിന്റെ മുഖത്തേക്ക് നോക്കി...സഖാവ് അവരെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചു നോക്കി... എടുത്ത് ചാടി അവനെ വഴക്ക് പറയുകയും ചെയ്തു... "നന്ദു വാ..." നന്ദൂന്റെ കൈ പിടിച്ച് സഖാവ് താഴേക്ക് പോയി... അവരെ വരവ് കണ്ടതും ദയ രേവതിയെ തട്ടി വിളിച്ചു... അവരെ കാണിച്ച് കൊടുത്ത് ഇന്ന് എന്തെങ്കിലും ഒന്ന് നടക്കും എന്ന മട്ടിൽ പുച്ഛത്തോടെ നിന്നു...സഖാവ് വന്ന് അവരെ ചെറു ചിരിയോടെ അകത്തേക്ക് കയറ്റി... അത് കണ്ട് അന്തം വിട്ട് നില്ക്കാണ് ദയ... "ഇതെന്താ... ഇവരെ നേരത്തെയുള്ള നിൽപ്പ് കണ്ടപ്പോൾ വിചാരിച്ചു ഇന്ന് ഇവിടെ ഒരു യുദ്ധം നടക്കുമെന്ന്... ആ പെണ്ണ് പോയി എല്ലാം കുളമാക്കി..." നന്ദൂനെ നോക്കി അമർഷത്തോടെ ദയ പറഞ്ഞതും രേവതിയും അതെയെനർത്ഥത്തിൽ നന്ദൂനെ കൂർപ്പിച്ച് നോക്കി... വാസു ശെരിക്കും ഒരു വായാടി ആണ്...എല്ലാവരുമായി പെട്ടെന്ന് കമ്പനിയായി.. പക്ഷേ സഖാവിനെ കാണുപ്പോൾ ചെറിയ പേടിയൊക്കെ ഉണ്ട്... അത് ചിലപ്പോൾ ആ ഗാഭീര്യമുള്ള മുഖം കണ്ടത് കൊണ്ടാവാം..!!

"അമ്മ എനിക്ക് ഇതൊന്നും തീരെ പിടിക്കുന്നില്ല കേട്ടോ...ഇവിടെ എന്താ ആശ്രമം വല്ലതും ആണോ... കണ്ടവരെയൊക്കെ കേറ്റി താമസിപ്പിക്കാൻ..." ദയ രേവതിയോട് ആയി പറഞ്ഞതും അത് ശിവ കേട്ടു... നന്ദൂനെയും വാസൂനെയും ഉദേശിച്ചാണ് ദയ ആശ്രമം എന്ന് പറഞ്ഞതെന്ന് ശിവക്ക് മനസ്സിലായി...ശിവ എഴുനേറ്റ് അവരെ അടുത്തേക്ക് പോയി... "ശെരിയാ ഇവിടെ നിങ്ങള് വന്ന് കേറിയപ്പോ എനിക്ക് ശെരിക്കും തോന്നി ഇതൊരു ആശ്രമമാണോന്ന്... അല്ല വഴിയിൽ കൂടെ പോവുന്നവരെയല്ലേ ഇവിടെ കയറ്റി താമസിപ്പിച്ചത്...." ശിവ അതും പറഞ്ഞു പോയതും ദയക്ക് അവൻ അവർക്കിട്ട് താങ്ങിയതാണെന് മനസ്സിലായത്...അതറിഞ്ഞതും അവള് അവനെ മനസ്സിൽ പ്രാകി ദേഷ്യത്തോടെ മുറിയിലേക്ക് പോയി.. "കുഞ്ഞാ... കണ്ണേട്ടൻ വിളിക്കുന്നുണ്ട്... ദേ ബാൽക്കണിയിലുണ്ട്.." നന്ദു പറഞ്ഞതും ശിവ വാസൂനോട്‌ ഇപ്പോ വരാമെന്ന് പറഞ്ഞു സഖാവിന്റെ അടുത്തേക്ക് പോയി... "ഏട്ടാ..."

പുറം തിരിഞ്ഞ് നിൽക്കുന്ന സഖാവിനെ കണ്ടതും ശിവ വിളിച്ചു... അത് കേട്ടവേണോണം സഖാവ് തിരിഞ്ഞു നോക്കി... "ശിവാ... നിനക്ക് എന്നോട് ദേഷ്യമുണ്ടോ..??" "അത്ശെരി ഇത് ചോദിക്കാനാണോ ഏട്ടൻ വിളിച്ചേ..മോശായി പോയി..." ശിവ ചിരിയോടെ പറഞ്ഞു... "ശിവ നിനക്ക് വിഷമായിന്ന് അറിയാം... നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ.." "ഈ ഏട്ടന്റെ ഒരു കാര്യം... എന്നായാലും എനിക്കൊരു അടി ഉറപ്പാണെന് അറിയായിരുന്നു അത് കുറച്ചു നേരത്തെയായി എന്നെയൊള്ളൂ...പിന്നെ ഏട്ടനെ എനിക്ക് അറിയാവുന്നതല്ലേ അനിയൻ പെട്ടെന്ന് ഇങ്ങനെയൊക്കെ ചെയുപ്പോൾ ഏതൊരു ഏട്ടനും ചെയുന്നത്തെ ഏട്ടനും ചെയ്തോള്ളൂ..." അത് കേട്ടതും സഖാവ് അവനെ കെട്ടിപിടിച്ചു...ഇതൊക്കെ കണ്ട് നന്ദുവും ഉണ്ടായിരുന്നു അവിടെ...ഒരിക്കലും അറ്റ് പോവാത്ത ആ സാഹോദര്യബന്ധം കണ്ട് നന്ദുവിന്റെ കണ്ണുകൾ പോലും നിറഞ്ഞു...!! "അമ്മ എന്ന ഞങ്ങള് ഇറങ്ങാ.."ശിവ "എടാ മോളെ നല്ല പോലെ നോക്കണേ... മോൾക്ക് ഇവിടെയൊന്നും അത്ര പരിചയമില്ലാതത്താ..." ബൈക്കിന്റെ പുറക്കിൽ ഇരിക്കുന്ന വാസൂനെ നോക്കി ഭവാനിയമ്മ പറഞ്ഞതും ശിവ ശെരിയെന്ന മട്ടിൽ തലയാട്ടി...അവര് പോയതും അവർക്ക് പിന്നാലെ സഖാവും ഭവാനിയമ്മയും ഇറങ്ങി...

"നന്ദ്യോച്ചി... ആ ഫോട്ടോ ഒന്ന് എടുത്ത് തരോ..." ധന്യ ഫ്രെയിം ചെയ്ത് വെച്ചേക്കുന്ന ഫോട്ടോ കണ്ടതും പറഞ്ഞു.. "ആഹ് അതിനെന്താ.." നന്ദു കസേര വെച്ച് അത് എടുക്കാൻ വേണ്ടി നിന്നുപോയേക്കും കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു...ധന്യ ആരാന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞു സിറ്റ് ഔട്ടിലേക്ക് പോയി...പിന്നാലെ രേവതിയും... നന്ദു ഫ്രെയിം എടുത്ത് ടേബിൾ വെച്ച് സിറ്റ് ഔട്ടിലേക്ക് പോയി... അവിടെ നിൽക്കുന്ന ആളുകളെ കണ്ട് അവളെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... പക്ഷേ അയാളുടെ കണ്ണിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തിളക്കമുണ്ടായിരുന്നു... രേവതി അത് ആരാണെന്നു അറിയാതെ അവരോട് ഓരോന്ന് ചോദിച്ചറിയുന്നുണ്ട്... നന്ദു പേടിയോടെ പോവാൻ വേണ്ടി നിന്നതും രേവതി അവളെ കൈയ്യിൽ പിടിത്തമിട്ടു... "ഓഹ് അപ്പോ ഇതാണല്ലേ നിന്റെ മുത്തശ്ശൻ.... മൂർത്തി...!! നിന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ കൂടുതലും കേട്ടത് ഇയാളുടെ പേരാണ്... അന്ന് കാണണം എന്ന് വിചാട്ടിച്ചിരിക്കയിരുന്നു... അത് ഏതായാലും ഇന്ന് നടന്നു... "അമ്മായി കാര്യം അറിയാതെ സംസാരിക്കുന്നെ... അവര് എന്നെ കൊണ്ട് പോവും അതിന് മുമ്പ് ഞാൻ കണ്ണേ..." "നീ എന്തിനാ അതിന് ഋഷിക്ക് വിളിക്കുന്നെ... നിന്റെ ബന്ധുക്കൽ അല്ലെ വന്നേക്കുന്നത് അതും നിന്നെ കൊണ്ട് പോവാൻ നീ അവരെ കൂടെ പോവണം അത്ര തന്നെ..!!"

"ഞാൻ... ഞാൻ അവരെ കൂടെ പോവില്ല..." നന്ദു ഹാളിലേക്ക് വന്ന് കൊണ്ട് പറഞ്ഞതും രേവതി അവളെ പിടിച്ച് തിരിച്ചു നിർത്തി... "നീ പോവും... നിന്നെ എങ്ങനെ പറഞ്ഞയക്കണമെന്ന് എനിക്കറിയാം..." "അമ്മാ... ചേച്ചിയെ വിട്ടേ..." ധന്യ നന്ദുവിൽ പിടിച്ചിരിക്കുന്ന രേവതിയുടെ കൈകൾ മാറ്റി കൊണ്ട് പറഞ്ഞു.. "നീയിതിൽ ഇടപെടേണ്ടാ... മാറങ്ങോട്ട്.." ദയ അതും പറഞ്ഞു ധന്യ പിടിച്ച് മാറ്റി... "ദയ...ദയ നീ അമ്മായിയോട് ഒന്ന് പറ.. അവരെ കൂടെ എന്നെ പറഞ്ഞയക്കല്ലേയെന്ന്..." നന്ദു ദയയെ നോക്കി ദയനീയതയോടെ പറഞ്ഞിട്ടും അതൊന്നും കേൾക്കാത്ത മട്ടിൽ ദയ നന്ദൂനെയും പിടിച്ചു അവർക്ക് മുമ്പിലേക്ക് ആയി പോയി... "ഈ വീടിന് മുമ്പിൽ നിങ്ങളെ ഗുണ്ടായിസമൊന്നും നടകക്കില്ല.. ദേ നിങ്ങള് അന്വേഷിച്ച് വന്ന പെണ്ണ്... ആളെ കിട്ടിയല്ലോ ഇനി ഇവിടുന്ന് പോവണം.. " മൂർത്തിയെയും അയാളുടെ കൂടെ വന്ന ആൾക്കാരെയും കണ്ട് ദയ പറഞ്ഞു... അത് കണ്ടതും മൂർത്തി ഒന്ന് ചുണ്ട് കോടി ചിരിച്ചു... "ഞങ്ങൾ ഗുണ്ടായിസം കാണിക്കാൻ വന്നതൊന്നുമല്ല...എന്റെ പേരകുട്ടിയെ നിയമപരമായി കൊണ്ട് പോവാൻ വന്നതാണ്"

അവർക്ക് നേരെ ഒരു പേപ്പർ നീട്ടി കൊണ്ട് മൂർത്തിയത് പറഞ്ഞതും ദയ ആ പേപ്പർ വാങ്ങി അതിലുള്ളത് വായിച്ചു... നന്ദൂനെ നിയമപരമായി കൊണ്ട് വരാനുള്ള ഒരു വാറന്റ് ആയിരുന്നു അത്... അത് കണ്ടതും ദയ അത് നന്ദൂന് നേരെ നീട്ടി പിടിച്ചു... "എങ്ങനെയായാലും നീ പോവേണ്ടി വരും... അത് നീയായിട്ട് പോയി അവരെ വണ്ടിയിൽ കയറാണെങ്കിൽ ഒക്കെ അതല്ല അവര് വലിച്ചിയച്ച് കൊണ്ട് പോവാണെങ്കിൽ അങ്ങനെ എന്തായാലും നിന്റെ തീരുമാനം..!" ദയ എല്ലാം നേടിയെടുത്തവളെ പോലെ പുച്ഛഭവത്തോടെ നന്ദൂനോട്‌ പറഞ്ഞതും നന്ദു പേടിയോടെ മൂർത്തിയെ നോക്കി... പക്ഷേ അയാൾ നന്ദൂനെ നോക്കി ഒന്ന് പുഞ്ചിരിക്ക മാത്ര ചെയ്തോള്ളൂ...!! നന്ദുന് വേറെ നിവർത്തിയില്ലാതെ രേവതിയുടെയു ദയയുടെയും വാക്കുകൾ കേട്ട് മൂർത്തിയുടെ കൂടെ പോവേണ്ടി വന്നു നന്ദൂന് സഖാവ് ഇപ്പോ ഈ നിമിഷം ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച നിമിഷമായിരുന്നു അത്...!! .......തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story